❣️ശിവതീർത്ഥം❣️: ഭാഗം 31

shivatheertham

എഴുത്തുകാരി: സ്‌നേഹാ സാജു

Sky line അപ്പാർട്മെന്റിൽ ഇമ്മോറൽ ട്രാഫിക് യുവാതിയും യുവാവും പിടിയിൽ. ഇന്നലെ നടന്ന പോലീസ് ചെക്കിങ്ങിൽ ആണ് ഇവരെ പിടികൂടിയത് MJ ഗ്രൂപ്പ്‌ ഓഫ് കമ്പനിനീസിന്റെ ഓണർ മഹേന്ദ്ര വർമ്മയുടെ മകൾ നിവേദ്യയേയും ശൈലകം ഗ്രൂപ്പിന്റെ ഓണർ ഈശ്വർ ദാസിന്റെ മരുമകൻ കിരൺ ശങ്കറുമാണ് പിടിയിലായത്. ടീവിയിൽ വന്ന ന്യൂസ്‌ കേട്ട് ഞെട്ടലോടെയാണ് തീർത്ഥയും ദേവകിയമ്മയും അടുക്കളയിൽ നിന്നും വന്നത് അപ്പോളെ കണ്ടു ഞെട്ടലോടെ ടീവിയിൽ നോക്കിയിരിക്കുന്ന നീലുവിനെ. ദേവകിയമ്മ ഒരു തളർച്ചയോടെ സോഫയിലേക്ക് ഇരുന്നു. " നീലു, ഡി നീലു " എ... ന്താ.. ഏട്ടത്തി. നീലു ഞെട്ടലോടെ അവളോട് ചോദിച്ചു. " ഡി ഇത് ലവളല്ലേ നിവി. " മ്മ് അതെ ഏട്ടത്തി. ദേവനും വിശ്വയും അകത്തേക്ക് കയറിവരുമ്പോൾ കാണുന്നത് ടീവിയിലേക്ക് നോക്കി ഞെട്ടലോടെ ഇരിക്കുന്നു ദേവകിയമ്മയെയും മറ്റുള്ളവരെയും ആയിരുന്നു. ദേവന് അമ്മേടെ അവസ്ഥ കണ്ടിട്ട് സങ്കടം ആകുന്നുണ്ടായിരുന്നു. അവൻ പതിയെ അമ്മയുടെ അടുത്തേക്ക് ഇരുന്നു തോളിൽ ഒന്നു തൊട്ടു.

എന്തോ ആലോചിച്ചോണ്ടിരുന്ന ദേവകിയമ്മ ദേവൻ തൊട്ടപ്പോൾ പെട്ടെന്ന് ഞെട്ടി മുഖം ഉയർത്തി നോക്കി. മുന്നിൽ ദേവനെ കണ്ടപ്പോൾ ദേവകിയമ്മ ഇടറുന്ന വാക്കുകളോടെ അവനോട് ചോദിച്ചു. " ദേവാ മോനെ ഇത്. " മ്മ് എല്ലാം സത്യമാ അമ്മേ. " മോനെ എന്നാലും നിവി ഇങ്ങനെ ഒക്കെ അമ്മക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. " വിശ്വസിച്ചേ മതിയാകു അമ്മ, അവളെ അറസ്റ്റ് ചെയുമ്പോൾ ഞങ്ങൾ ഉണ്ടായിരുന്നു അവിടെ. പിന്നെ പോലീസ് സ്റ്റേഷനിലും പോയിരുന്നു.നമ്മൾ വിചാരിച്ച പോലെ അല്ല അവൾ. ബാംഗ്ലൂരിൽ അവൾ ഇതിനേക്കാൾ കഷ്ടമായിരുന്നു. " ദേവാ ഏട്ടൻ എങ്ങനെ ഇത് സഹിക്കും. " മാമനും മാമിയും കൂടിയല്ലേ അവളെ വഷളാക്കിയത്. മാമനെക്കാൾ കൂടുതൽ മാമിയല്ലേ എല്ലാത്തിനും കൂടെ നിന്നത്. തെറ്റ് ചെയുമ്പോൾ അത് തിരുത്തി കൊടുക്കാതെ അത് മറക്കാൻ കൂട്ട് നില്കുവല്ലേ ചെയ്യാറ്. " മ്മ്. മോനെ അവർ ഇപ്പോളും പോലീസ് സ്റ്റേഷനിൽ ആണോ.

" അല്ലമ്മ, പോലീസ് സ്റ്റേഷനിൽ നിന്ന് വരുൺ വിളിച്ചിരുന്നു മാമൻ ജാമ്യം എടുക്കാൻ വന്നിട്ടുണ്ടായിരുന്നുന്ന്. " ദേവാ നിനക്ക് ഏട്ടനെ ഒന്നു വിളിക്കായിരുന്നില്ലേ. ഏട്ടനും ഏട്ടത്തിയും ആകെ തകർന്ന് പോയി കാണും. " ഞാൻ വിളിച്ചിരുന്നു. മാമിക്ക് അവളെ ഇനി കാണേണ്ടന്ന്. പോലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യത്തിൽ ഇറക്കിട്ട് മാമൻ ഒന്നേ അവളോട് പറഞ്ഞുള്ളുന്ന്. ഇനി അവർക്ക് ഇങ്ങനെ ഒരുമകൾ ഇല്ലെന്നും അങ്ങോട്ട് വന്നുപോകരുതെന്നും. " മോനെ അപ്പോൾ അവൾ ഒറ്റക്കാണോ, എങ്ങോട്ട് പോകും അവൾ. " എന്റെ അമ്മേ അമ്മ അതിന് എന്തിനാ വിഷമിക്കുന്നെ അവൾക്ക് ഇപ്പോളും യാതൊരു കുലുക്കവും ഇല്ല. പഴയതിനേക്കാൾ വാശി കൂടിയേ ഉള്ളു. " ഈ പെണ്ണിനെ ആണല്ലോ എല്ലാവരും ഒരുപാട് വിശ്വസിച്ചത്. എല്ലാവരേം ചതിക്കുവായിരുന്നില്ലേ അവൾ എവിടേലും പോട്ടെ. മക്കളിരിക്ക് അമ്മ ചായ എടുക്കാം. അവരോട് അതും പറഞ്ഞ് ദേവകിയമ്മ എഴുന്നൽക്കാം തുടങ്ങിയപ്പോളേക്കും തീർത്ഥ പറഞ്ഞു. " അമ്മ അവിടെ ഇരുന്നോ ഞാൻ എടുക്കാം. " വേണ്ട മോളെ മക്കളവിടെ ഇരിക്ക്.

അവരോട് അതും പറഞ്ഞ് ദേവകിയമ്മ അടുക്കളയിലേക്ക് പോയി. ദേവകിയമ്മ പോയതും ദേവൻ പതിയെ തീർത്ഥയുടെ കൈയിൽ നിന്നും ആരൂട്ടിയെ എടുത്ത് പിടിച്ചിട്ട് അവളുടെ മടിയിലേക്ക് കിടന്നു. ആരൂട്ടി അപ്പോളേക്കും ദേവന്റെ മാറിലേക്ക് ചാഞ്ഞു. അപ്പോളും നീലു വിശ്വയെ സൂക്ഷിച്ച് നോക്കുവായിരുന്നു അത് കണ്ടപ്പോളേക്കും അവൻ അവളോട് ചോദിച്ചു. " നീ എന്നാടി എന്നെ ഇങ്ങനെ നോക്കുന്നെ. " സത്യം പറഞ്ഞോ ജിത്തേട്ടാ നിങ്ങളല്ലേ അവൾക്കും അവനും പണി കൊടുത്തത്. അവളെ നോക്കി ഒന്നു ഇളിച്ചു കാണിച്ചിട്ട് അവൻ പറഞ്ഞു. " കൊച്ചു കള്ളി മനസിലാക്കി കളഞ്ഞല്ലോ. അവന്റെ സംസാരം കേട്ട് കണ്ണ് മിഴിച്ച് നീലു അവനെ നോക്കി. തീർത്ഥയുടെ അവസ്ഥയും മറിച്ചായിരുന്നില്ല. എങ്ങനൊക്കെയോ സ്വബോധം വീണ്ടെടുത്ത തീർത്ഥ അവനോട് ചോദിച്ചു. " എന്താ പറഞ്ഞെ. " എന്റെ ഭാര്യയെ നിനക്ക് ചെവി കേൾക്കില്ല. " ദേവേട്ടാ ഒന്നും വേണ്ടായിരുന്നു. ഇപ്പൊ അവർക്ക് നമ്മളോട് ദേഷ്യം കുടികാണില്ലേ. ഇനി ഇതിന്റെ പേരിൽ എന്തെല്ലാം ഉണ്ടാകുവോ ആവോ. "

ഏട്ടാ കലക്കി ഞാൻ അവൾക്കിട്ട് ഒന്നു കൊടുക്കണോന്ന് കരുതി ഇരിക്കുവായിരുന്നു. എന്തായാലും എനിക്ക് സന്തോഷായി. " ദേ പെണ്ണെ ഒറ്റ വീക്ക് തന്നാൽ ഉണ്ടല്ലോ. ഇനി ഇതിന്റെ പേരിൽ എന്തൊക്കെ കാണേണ്ടി വരും. " എന്റെ ഏട്ടത്തി ഇങ്ങനെ പാവം ആകല്ലേ. ഇനി ഒന്നും ഉണ്ടാകില്ല. അപ്പോളേക്കും ദേവകിയമ്മ ചായയുമായി അവിടേക്ക് വന്നു. പിന്നെ കളിചിരികളുമായി ചായ കുടിച്ചു. കുറച്ച് കഴിഞ്ഞ് വിശ്വ യാത്ര പറഞ്ഞിറങ്ങി. 💫💫💫💫💫💫💫💫💫💫💫💫💫💫💫 നിവിയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടത് കൊണ്ട് കിരൺ അവളെ അവന്റെ കൂടെ വീട്ടിലേക്ക് കൂട്ടിയിരുന്നു. പുറത്ത് ഒരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കെട്ടാണ് മഹേശ്വരിയും റാണിയും പുറത്തേക്ക് വന്നത്. ഈശ്വർ ഒരു ബിസിനസ്‌ ടൂറിൽ ആയിരുന്നതിനാൽ അവിടെ ഉണ്ടായിരുന്നില്ല. കാറിൽ നിന്നും ഇറങ്ങി വരുന്ന കിരണിനെയും അവനോടൊപ്പം വരുന്ന പെൺകുട്ടിയെയും അവർ മാറി മാറി നോക്കി. അവരെ കണ്ടതോടെ മഹേശ്വരിയുടെയും റാണിയുടെയും മുഖം ദേഷ്യതാൽ വലിഞ്ഞു മുറുകി.

ഉമ്മറത്തേക്ക് കാലെടുത്ത് കുത്താൻ തുടങ്ങി കിരണിന്റെ അടുത്തേക്ക് പാഞ്ഞ് വന്നുകൊണ്ട് മഹേശ്വരി പറഞ്ഞു. " നിൽക്കട അവിടെ എങ്ങോട്ടാ ഈ മൂദേവിയെം കൊണ്ട്. ഇപ്പൊ ഇറങ്ങിക്കൊള്ളണം ഇവിടന്ന് ഇതോടെ തീർന്നു എല്ലാം. മഹേശ്വരി അത്രയും പറഞ്ഞിട്ടും പോകാതെ നിൽക്കുന്ന കിരണിനെ കണ്ട് കൊണ്ട് റാണി പറഞ്ഞു. " അമ്മ പറഞ്ഞത് കേട്ടില്ലേ ഇനി എന്തിനാ നില്കുന്നെ ഇവിടെ നിങ്ങളുടെ ആരൂമില്ല. നിങ്ങളെ ഞാൻ വെറുതെ വിടില്ല എന്നെ ചതിച്ചിട്ട് ഇവളുടെ കൂടെ വാഴാന്ന് കരുതണ്ട. കിരണിന് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു അവൻ റാണിയുടെ അടുത്തേക്ക് പാഞ്ഞു ചെന്ന് അവളുടെ കവിളിൽ കുത്തി പിടിച്ചു കൊണ്ട് പറഞ്ഞു. " ച്ചീ. നീ ആരെടി എന്നെ പഠിപ്പിക്കാൻ. നിനക്ക് എന്നെ ശരിക്കും അറിയില്ല. റാണിക്ക് നന്നായി വേദനിക്കുന്നുണ്ടായിരുന്നു. അവൾ അവന്റെ കൈകൾ വിടുവിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു എന്നാൽ അത് നടന്നില്ലെന്ന് മാത്രമല്ല ഒന്നുകൂടി ശക്തിയിൽ അവൻ പിടി മുറുക്കിയിരുന്നു. റാണിയുടെ അവസ്ഥ മനസിലാക്കി മഹേശ്വരി അവന്റെ കൈകൾ എങ്ങനൊക്കെയോ വിടുവിച്ചു.

റാണി ഒരു കിതപ്പോടെ താഴെക്കിരുന്നു. മഹേശ്വരിയെ പിടിച്ച് തള്ളിയിട്ട് കിരൺ പറഞ്ഞു. " മാറി നിൽക്ക് തള്ളേ അങ്ങോട്ട്. പിന്നെ തള്ളയും മോളും എന്നെ കൂടുതൽ ഭരിക്കാൻ വരണ്ട. കാരണം ദാ ഈ വീട് ഇപ്പൊ എന്റെ പേരിലാ. " അപ്പൊ നീ ഞങ്ങളെ ചതിക്കുവായിരുന്നല്ലേ. " അതേല്ലോ പക്ഷെ ഈ വീട് നിങ്ങടെ കെട്ടിയോൻ ആ ബിസിനസ്‌ കാരൻ ഈശ്വർ ഇല്ലേ അങ്ങേരുടെ കൈയിൽ നിന്നും എനിക്ക് നേടി തന്നത് നിങ്ങൾ തന്നെയാ. " എടാ. മഹേശ്വരി ദേഷ്യത്തിൽ അവന്റെ അടുത്തേക്ക് കുതിച്ചു അത് കണ്ട് കിരൺ അവരെ പുറകോട്ട് തള്ളി വീഴാൻ പോയ അവരെ പിടിച്ചു നിർത്തി മുടിക്ക് കുതിപിടിച്ചു. അത് കണ്ട് കൊണ്ട് അവനടുത്തേക്ക് പോകാൻ തുടങ്ങി റാണിയെ നിവി പിടിച്ച് വെച്ചു. പിന്നെ അവിടെ കൈയാങ്കളി ആയി അവസാനം നിവി അവൾക്ക് ഒന്നു പൊട്ടിച്ചു കൊണ്ട് പറഞ്ഞു. " നീ എന്നാടി കരുതിയെ നിന്നോട് ഇവന് പ്രണയമാണെന്നോ. എന്നാലേ നിനക്ക് തെറ്റി ഇതൊക്കെ വെറും അഭിനയം ആയിരുന്നു. ഞങ്ങൾ തമ്മിലുള്ള ബദ്ധം തുടങ്ങിയിട്ട് വർഷങ്ങളായി. അവളുടെ വാക്കുകൾ കേട്ട് റാണി തരിച്ചു പോയിരുന്നു. പതിയെ നടന്ന് കിരണിനടുത്തേക്ക് ചെന്ന് അവന്റെ കോളേറിൽ കുത്തി പിടിച്ചോണ്ട് അവൾ പറഞ്ഞു.

" എന്തിനാ എന്തിനാ എന്നോട് ഈ ചതി ചെയ്തേ. ഞാൻ നിങ്ങളോട് എന്താ ചെയ്തേ. അവളുടെ കൈകൾ വിടുവിച്ചോണ്ട് പുച്ഛ ചിരിയാലേ അവൻ പറഞ്ഞു. " ഡി നിന്നെ ഞാൻ ആദ്യമായി കാണുന്നത് ബാംഗ്ലൂർ വെച്ചാ ആദ്യ കാഴ്ചയിൽ തന്നെ നിന്നെ എനിക്ക് ബോധിച്ചു. അതിന് ശേഷമാ നിന്നെ കുറിച്ച് ഞാൻ അന്നെഷിച്ചത് അപ്പോഴാ അറിഞ്ഞേ പണമുള്ള വീട്ടിലെ ആണെന്ന്. അതുകൊണ്ട് തന്നെയാ ഇവളുടെ സഹായത്തോടെ ഇങ്ങോട്ടേക്ക് നിന്റെ അടുത്തേക്ക് വന്നത്. എന്റെ അഭിനയം കണ്ട് നീ മൂക്കും കുത്തി വീണു. പിന്നെ ഒരു പ്രശ്നം വന്നത് കല്യാണമാ അത് മാത്രം എന്റെ പ്ലാനിൽ ഇല്ലായിരുന്നു എന്നാലെന്താ ഞാൻ വിചാരിച്ചത് പോലെ ഓക്കേ നടന്നില്ലേ. " ഹ ഹഹ ഹഹ പുറകിൽ നിന്നും ആരൂടെയോ ചിരി കെട്ടാണ് റാണി തിരിഞ്ഞു നോക്കിയത് അപ്പോളെ കണ്ടു ചിരിച്ച് മറിയുന്ന നിവിയെ. കിരണിനോടുള്ള ദേഷ്യത്തിൽ നിന്ന റാണി അത് കേട്ട് അവളുടെ അടുത്തേക്ക് പാഞ്ഞു ചെന്ന് മുഖമടച്ച് ഒന്നു കൊടുത്തു. നിവിയെ അവൾ അടിച്ചത് കണ്ട് കിരൺ റാണിയുടെ മുടിക്ക് കുത്തിപ്പിച്ച് തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി.

" ഇവളെ തല്ലുന്നോടി ഈ കിരണിന്റെ പെണ്ണാ ഇവൾ. നീ എന്താ കരുതിയെ നിന്റെ സൗന്ദര്യം കണ്ട് ഞാൻ മയങ്ങിയതാണെന്നോ. അല്ലേടി നിന്റെ ഈ ശരീരം കണ്ടിട്ട് തന്നെയാ. എനിക്ക് പെണ്ണുങ്ങൾ ഒന്നും പുത്തരി അല്ലേടി. പിന്നെ ദാ ഇവള് മാത്രം എനിക്ക് സ്പെഷ്യലാ. " നിനക്ക് കിട്ടേണ്ടത് ഒക്കെ കിട്ടിയില്ലേ ഇനിയെങ്കിലും ഞങ്ങളെ വെറുതെ വിട്ടൂടെ. മഹേശ്വരി അവനോട് പറഞ്ഞു. " അയ്യോ ഒന്നും കഴിഞ്ഞില്ലാലോ, തുടങ്ങിട്ടല്ലേ ഉള്ളു ദേ ഇവളെ കണ്ട് ഞങ്ങളുടെ ഒരു ഫ്രണ്ടിന് നന്നായി ബോധിച്ചു. അവൻ ബാംഗ്ലൂരിൽ നിന്ന് ചുമ്മാ നാട്ടിലേക്ക് ഒരു ട്രിപ്പ് വന്നതാ. ഇവളെ അവന് ഒരു ദിവസത്തേക്ക് ഒന്നു വേണോന്ന്. ഞാൻ അവന് വാക്കു കൊടുത്തിട്ടുണ്ട് നാളെ അവൻ വരും. " ച്ചീ നീ ഇത്രക്കും വൃത്തികെട്ടവൻ ആയിരുന്നോ. എന്റെ മോളുടെ ജീവിതം നീ നശിപ്പിച്ചു. ഇനി അവളുടെ ശരീരം കൂടി വിറ്റ് കാശാക്കാൻ നോക്കുന്നോടാ നായെ. അത് പറഞ്ഞത് മാത്രമേ മഹേശ്വരിക്ക് ഓർമ്മയുള്ളൂ. ഒറ്റ അടിയായിരുന്നു കിരൺ. മഹേശ്വരി പകച്ച് പോയിരുന്നു. റാണി പേടിയോടെ ഒരു മൂലയിൽ ഒതുങ്ങി കൂടി.

" ദേ തള്ളേ ഞാൻ പറയുന്നത് കേട്ട് നിന്നാൽ നിങ്ങൾക്ക് നല്ലത് ഇല്ലങ്കിൽ നിങ്ങളുടെ മകന്റെ അവസ്ഥ തന്നെയായിരിക്കും നിങ്ങൾക്കും. " എന്താ പറഞ്ഞെ അപ്പൊ തീർത്ഥ മോള് പറഞ്ഞതൊക്കെ ശരിയായിരുന്നല്ലേ എന്റെ മോനെ നീയാലേ ഇല്ലാതാക്കിയത്. അത് കേൾക്കെ കിരണിന്റെയും നിവിയുടെയും ചുണ്ടിൽ പുഞ്ചിരി സ്ഥാനം പിടിച്ചു എന്നിട്ട് അവൻ പറഞ്ഞു തുടങ്ങി. " അതെ, ഞാൻ തന്നെയാ. എന്റെ യഥാർത്ഥ മുഖം അവൻ തിരിച്ചറിഞ്ഞപ്പോൾ കൊന്നു തള്ളി ഞാൻ. പിന്നെ ഞങ്ങൾ ഇനി ഇവിടെ കാണും. പറയുന്നത് കേട്ട് നിന്നാൽ നിങ്ങൾക്ക് കൊള്ളാം അല്ലെങ്കിൽ അറിയാലോ എന്നെ. അത്രയും പറഞ്ഞ് നിവിയേം കൂട്ടി അവൻ അകത്തേക്ക് പോയി. അവൻ പോകുന്ന വഴിയേ എല്ലാം തകർന്നവരെ പോലെ മഹേശ്വരിയും റാണിയും നോക്കി നിന്നു. 💫💫💫💫💫💫💫💫💫💫💫💫💫💫💫 പിന്നെയും ദിവസങ്ങൾ ആരെയും കാത്ത് നിൽക്കാതെ പോയി മറഞ്ഞു. ഈ ദിവസങ്ങളിൽ ഒക്കെയും ഓരോ നോട്ടണം കൊണ്ടു പോലും ദേവനും തീർത്ഥയും അവരുടെ പ്രണയം പരസ്പരം പങ്കുവെച്ചു കൊണ്ടിരുന്നു.

അന്നത്തെ സംഭത്തിനും ശേഷം കിരണേയും നിവിയെയും ആരും കണ്ടിരുന്നില്ല അത് എല്ലാവർക്കും ഒരു ആശ്വാസം തന്നെ ആയിരുന്നു. തീർത്ഥ അടുക്കളയിലേക്ക് വരുമ്പോൾ ദേവകിയമ്മ ബ്രേക്ഫാസ്റ് ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. അവൾ അവരുടെ അടുത്തേക്ക് ചെന്ന് പുറകിലൂടെ ചുറ്റി പിടിച്ചു. " അല്ല എഴുന്നേറ്റോ. " സോറി അമ്മ കുറച്ച് വൈകി പോയി. " അതൊന്നും കുഴപ്പമില്ലമോളെ. ഇവിടെ ഇപ്പൊ വല്ല്യ പണിയൊന്നും ഇല്ലലോ അമ്മക്ക് ചെയ്യാവുന്നതേ ഉള്ളു . " എന്നാലും ഒറ്റക്ക് ചെയ്യണ്ട ഞാനും കൂടാം അമ്മ കുട്ടിയെ. ദേവകിയമ്മയുടെ കവിളിൽ വലിച്ചുകൊണ്ട് തീർത്ഥ പറഞ്ഞു. പിന്നെ രണ്ടുപേരും എല്ലാ പണികളും പെട്ടെന്ന് തന്നെ തീർക്കാൻ തുടങ്ങി. അതിനിടക്ക് തീർത്ഥ അമ്മയോട് പറഞ്ഞു. " അമ്മേ ഒന്നു അമ്പലത്തിൽ പോയാല്ലോന്ന് ഒണ്ട് കുറെ ആയില്ലേ പോയിട്ട്. " മ്മ് എന്നാ പോയി വാ മോളെ. ആ നീലുനെ കൂടി കൂട്ടിക്കോ. " ശരി അമ്മേ ഞാൻ അവളെ ഒന്നു വിളിക്കട്ടെ. അതും പറഞ്ഞ് തീർത്ഥ മുകളിലേക്ക് കയറി പോയി. അവൾ മുകളിലേക്ക് കയറുമ്പോളെ കണ്ടു താഴേക്ക് വരുന്ന ദേവനെ. "

അല്ല ഭാര്യയെ നീ ഇത് എങ്ങോട്ടാ തിടുക്കത്തിൽ. " അത് ദേവേട്ടാ അമ്പലത്തിൽ പോയിട്ട് ഒത്തിയായില്ലേ ഒന്നു പോകാന്ന് കരുതി. " ആഹാ എന്നാ വേഗം റെഡി ആയി വാ ഞാൻ പോകുന്ന വഴി അവിടെ അക്കിത്തരാം. " ദേവേട്ടൻ താഴേക്ക് ചെല്ല് അമ്മ ബ്രേക്ക്‌ ഫാസ്റ്റ് എടുത്ത് തരും. അതും പറഞ്ഞവൾ നീലുവിന്റെ മുറിയിലേക്ക് പോയി അവളെ വിളിച്ചെഴുന്നേൽപ്പിച്ച് റെഡിയായി വരാൻ പറഞ്ഞ് അവൾ മുറിയിലേക്ക് പോയി. റൂമിലേക്ക് ചെല്ലുമ്പോളെ കണ്ട് കണ്ണു ചിമ്മി തുറന്ന് എഴുന്നേൽക്കാൻ ഒരുങ്ങുന്ന ആരൂട്ടിയെ. " അമ്മേടെ കണ്ണൻ എഴുന്നേറ്റോ. വായോ വായോ നമ്മുക്ക് പല്ലൊക്കെ തേച്ച് സുന്ദരി ആകണ്ടേ. " മ്മേ ഏതെ പോക. " അമ്മ അമ്പോറ്റിയെ തൊഴുതിട്ട് പെട്ടെന്ന് വരാട്ടോ അപ്പോളേക്കും കണ്ണൻ അച്ഛമ്മേടെ എടുത്ത് നല്ല കുട്ടിയായിട്ട് ഇരിക്കണോട്ടോ. " മ്മേ നാനും വയാം. " അമ്മ പോയിട്ട് പെട്ടെന്ന് വരാം. "ഇയ്യ നാനും വയ്യും. ആരൂട്ടി വാശി പിടിച്ച് കരയാൻ തുടങ്ങി അത് കണ്ടതോടെ തീർത്ഥ കൊണ്ടുപോകാന്ന് പറഞ്ഞു. പിന്നെ പെട്ടെന്ന് തന്നെ യാത്രയായി താഴേക്ക് ചെന്നു.

നീലുവും ദേവനും അവരെയും കാത്ത് താഴെ ഉണ്ടായിരുന്നു. അവരെ കണ്ടതോടെ ദേവൻ പുറത്തേക്ക് ഇറങ്ങി നീലു വന്ന് ആരൂട്ടിടെ എടുത്ത് അവന്റെ പുറകെയും. " എന്നാ പോയിട്ട് വാ മോളെ സൂക്ഷിക്കണം. " മ്മ് പിന്നെ അമ്മേ വരുന്ന വഴി വീട്ടിൽ ഒന്നു കേറീട്ടെ വരു. " മ്മ്. പോയി വാ മോളെ. യാത്രയും പറഞ്ഞ് അവൾ പുറത്തേക്ക് ഇറങ്ങി. അവൾ കൂടി കയറിയതോടെ വണ്ടി അവിടന്ന് നീങ്ങി. ദേവൻ അവരെ അമ്പലത്തിൽ കൊണ്ടാക്കിയിട്ട് ഓഫീസിലേക്ക് പോയി. അമ്പലത്തിൽ തിരക്ക് കുറവായിരുന്നു പെട്ടെന്ന് തന്നെ തൊഴുത് പുറത്തേക്ക് ഇറങ്ങി അവർ. കുറച്ച് സമയം ആലിൻ ചോട്ടിലിരുന്ന് സംസാരിച്ചിട്ട് അവർ പതിയെ നടന്നു. ഓരോ വാർത്തമാനങ്ങൾ ഓക്കേ പറഞ്ഞു നടക്കുമ്പോളാണ് അവരുടെ മുന്നിൽ ഒരു വണ്ടി വന്നു നിന്നത് അതിൽ നിന്ന് മുഖം മൂടി ധരിച്ചവർ ഇറങ്ങി വന്ന് തീർത്തയേം നീലുവിനെയും കുഞ്ഞിനേയും വലിച്ച് വണ്ടിയിലേക്ക് ഇട്ടിട്ട് നിമിഷ നേരം കൊണ്ട് വണ്ടി പറപ്പിച്ച് പോയി. 💫💫💫💫💫💫💫💫💫💫💫💫💫💫💫 ഓഫീസിലേക്ക് എത്തിയത് മുതൽ ദേവൻ നല്ല തിരക്കിലായിരുന്നു. തിരക്ക് ഒക്കെ ഒന്നു ഒഴിഞ്ഞ് ക്യാബിൽനിൽ സീറ്റിൽ ഇരുന്ന് എന്തോ ആലോചിച്ചോണ്ട് ഇരിക്കുവായിരുന്നു ദേവൻ അപ്പോളാണ് വിശ്വ അങ്ങോട്ട് ഓടി കിതച്ച് വന്നത്. " ദേവാ. "

വിശ്വ എന്താടാ എന്താടാ നീ ഇങ്ങനെ ഒടികിതച്ച് വരുന്നേ. " ദേവാ അമ്പലത്തിൽ പോയിട്ട് തീർത്ഥ ഒന്നും ഇത് വരെ വന്നില്ലെടാ. " ഓഹോ അതാണോ എന്റെ ദേവാ അവൾ അവളുടെ വീട്ടിൽ പോയിട്ടേ വരു. " അവർ അവിടെ ചെന്നിട്ടില്ലെന്ന്. " എന്താ എന്താടാ പറഞ്ഞെ. " ദേവാ നീ വന്നേ അവരൊക്കെ വീട്ടിൽ ഉണ്ട്. വിശ്വ പെട്ടെന്ന് തന്നെ ദേവനേം കൂട്ടി വീട്ടിലേക്ക് എത്തി അവിടെ എത്തിയപ്പോളെ കണ്ടു എല്ലാരും വന്നിട്ടുണ്ട്. ദേവൻ പെട്ടെന്ന് അമ്മേടെ അടുത്തേക്ക് ചെന്നു. ദേവകിയമ്മ ആകെ കരഞ്ഞു തളർന്നിരിക്കുവായിരുന്നു. " അമ്മേ എന്താമ്മേ. " ദേവാ മക്കളെ കാണാനില്ല. തീർത്ഥ മോള് വീട്ടിലും കൂടി പോയിട്ടേ വരു എന്ന് പറഞ്ഞത് കൊണ്ടാ അനേഷിക്കാതിരുന്നത് പക്ഷെ പരമേശ്വരൻ ഇങ്ങോട്ട് വിളിച്ചപ്പോളാ അവിടെ എത്തീട്ടില്ലെന്ന് അറിയുന്നത്. അമ്മയുടെ വാക്കുകൾ ദേവനിൽ ഒരു നടുക്കാം ഉണ്ടാക്കി. എന്ത് ചെയ്യണമെന്ന് അറിയാതെ അവൻ നിന്നു അപ്പോളേക്കും പരമേശ്വരൻ അവന്റെ അടുത്തേക്ക് വന്നു. " മോനെ എന്തേലും ഉടനെ ചെയ്യണം . " അച്ഛൻ പേടിക്കാതെ അവർക്ക് ഒന്നും സംഭവിക്കില്ല. വിശ്വ വാടാ.

ദേവനും വിശ്വയും പെട്ടെന്ന് തന്നെ പുറത്തേക്ക് പോയി. അവർ നേരെ പോയത് അമ്പലത്തിന്റെ അങ്ങോട്ടായിരുന്നു ആ പരിസരത്തെല്ലാം അവർ അനേഷിച്ചു എന്നാൽ നിരാശ ആയിരുന്നു ഫലം. ദേവൻ ഒരു തളർച്ചയോടെ വണ്ടിയിലേക്ക് ചാരി ഇരുന്നു. " ദേവാ നീ ഇങ്ങനെ തളരാതെ. ഒന്നും സംഭവിക്കില്ലടാ. " വിശ്വ എനിക്ക് എന്തോ പേടിയാകുന്നെടാ അവർക്ക് എന്തേലും സംഭവിക്കോടാ. ദേവൻ കൊച്ചു കുട്ടികളെ പോലെ വിശ്വയുടെ തൊളിലേക്ക് ചാഞ്ഞു കൊണ്ട് കരയാൻ തുടങ്ങി. വിശ്വ അവനെ അശ്വസിപ്പിച്ചു കൊണ്ടിരുന്നു . " ദേവാ പുറത്തേക്ക് ഇറങ്ങ് ഞാൻ ദാ ആ കടയിൽ നിന്ന് ഒരു ബോട്ടിൽ വെള്ളം വാങ്ങി വരാം മുഖം ഒക്കെ ഒന്നു കഴുക് നീ. വിശ്വ ഡോർ തുറന്ന് അടുത്ത് കണ്ട കടയിലേക്ക് പോയി അപ്പോളേക്കും ദേവൻ പുറത്തേക്ക് ഇറങ്ങിയിരുന്നു. " ചേട്ടാ ഒരു ബോട്ടിൽ വെള്ളം. " ദാ മോനെ. അല്ല എന്താ പ്രശ്നം കുറെ നേരായല്ലോ എന്തോ തിരയുന്ന പോലെ തോന്നി. " അത് ചേട്ടാ രണ്ട് പേരെ അനേഷിച്ചതാ. " ആരെയാ മോനെ ചേട്ടൻ കണ്ടിട്ടുണ്ടോന്ന് നോക്കട്ടെ. വിശ്വ അയാൾക്ക് നേരെ ഫോൺ നീട്ടി എന്നാൽ അവിടെയും നിരാശ ആയിരുന്നു. പെട്ടെന്ന് തന്നെ വെള്ളവും വാങ്ങി അവൻ തിരിഞ്ഞു നടന്നു അവൻ കറിന് അടുത്ത് എത്താറായപ്പോൾ കടക്കാരൻ ഒന്നൂടെ അവനെ വിളിച്ചു.

വിശ്വ എന്താന്ന് അറിയാൻ വേണ്ടി തിരിഞ്ഞു നോക്കി. " മോനെ ഇത് കുറച്ച് മുന്നേ അമ്പലത്തിൽ വന്ന കുട്ടികളല്ലേ. മക്കളുടെ ആരാ ഇത്. " ചേട്ടാ അത് ദേ ഇവന്റെ ഭാര്യയും കുഞ്ഞും അനിയത്തിയുമാ. അവർ എങ്ങോട്ടാ പോയെന്ന് അറിയോ. " അത് മോനെ ഇവരെ ആരോ കാറിൽ വന്ന് പിടിച്ച് കേറ്റികൊണ്ട് പോകുന്നത് കണ്ടു. ഞാൻ അപ്പുറത്ത് ആയിരുന്നു ഒച്ചക്കെട്ട് ഓടിയെത്തിയപ്പോളേക്കും പോയിരുന്നു. പിന്നെ വണ്ടിടെ നമ്പർ ഞാൻ എഴുതി വെച്ചിട്ടുണ്ട്. അയാൾ എഴുതി വെച്ച വണ്ടിയുടെ നമ്പർ അവരെ ഏൽപിച്ചു. ഉടൻ തന്നെ അയാളോട് യാത്രയും പറഞ്ഞ് അവർ അവിടന്ന് ഇറങ്ങി. " വിശ്വ നീ വരുണിനെ വിളിക്ക് എന്നിട്ട് ഈ നമ്പർ ഒന്നു കൊടുത്തിട്ട് അന്നെഷിക്കാൻ പറ. വിശ്വ ഉടൻ തന്നെ ഫോൺ എടുത്ത് വരുണിനെ വിളിച്ച് എല്ലാം പറഞ്ഞ് വണ്ടി നമ്പറും ഏൽപിച്ച് ഫോൺ വെച്ചു. അപ്പോളാണ് അവന് ഒരു കാര്യം ഓർമ വന്നത്. " ദേവാ ആരൂട്ടിയെയും അവർ കൊണ്ടുപോയിട്ടില്ലേ " മ്മ്. ദേവൻ വെറുതെ ഒന്നു മൂളിയെ ഒള്ളു. " ടാ ഒരു മിനിറ്റ്. ഞാൻ ആരൂട്ടിടെ മാലയിൽ ഒരു ജിപിയെസ് വെച്ചിട്ടുണ്ടെടാ. "

വിശ്വ എന്താ പറഞ്ഞെ. " അതേടാ നോക്കട്ടെ എവിടെയാന്ന് അറിയാൻ പറ്റുമോന്ന്. വിശ്വ വേഗന്ന് ഫോൺ എടുത്ത് ജിപിയെസ് കണക്റ്റ് ചെയ്ത് നോക്കാൻ തുടങ്ങി പെട്ടെന്ന് തന്നെ അവന്റെ മുഖം തിളങ്ങി അവൻ ദേവനെ നോക്കി പറഞ്ഞു. " ടാ കുരിശു പള്ളിക്കടുത്തുള്ള ആ പൊളിഞ്ഞ കെട്ടിടം ഇല്ലേ അവിടെയാടാ. " വിശ്വ വേഗം വാടാ. അവർ പെട്ടെന്ന് തന്നെ കാറിൽ കയറി പാഞ്ഞു. 💫💫💫💫💫💫💫💫💫💫💫💫💫💫💫 തീർത്ഥ പതിയെ കണ്ണുകൾ ചിമ്മി തുറന്ന് ചുറ്റുമോന്ന് നോക്കി അപ്പോളും മയക്കം അവളുടെ കണ്ണുകളെ വിട്ടു മാറിയിട്ടില്ലായിരുന്നു. എഴുന്നേൽക്കാൻ നോക്കിയപ്പോളാണ് കസേരയിൽ കെട്ടിയിരിക്കുന്ന കാര്യം അവൾ അറിയുന്നത്. തല ചേരിച്ച് സൈഡിലേക്ക് നോക്കിയപ്പോളെ കണ്ടു അടുത്തുള്ള കസേരയിൽ കെട്ടിയിരിക്കുന്ന നീലുവിനെയും ആരൂട്ടിയെയും . തീർത്ഥയുടെ ഉള്ളിലൂടെ കഴിഞ്ഞു പോയ കാര്യം ഓർമ വന്നു. അമ്പലത്തിൽ നിന്ന് തൊഴുത്തിറങ്ങി വീട്ടിലേക്ക് നടക്കുമ്പോളാണ് മുന്നിൽ ഒരു വണ്ടി വന്നു നിന്നത് അതിൽ നിന്നും ആരൊക്കെയോ ഇറങ്ങി മുക്കിലേക്ക് എന്തോ സ്പ്രേ ഷെയ്തു പിന്നെ ഒന്നും ഓർമയില്ല. നീലും പതിയെ മയക്കം വിട്ട് ഉണർന്നു എന്നാൽ ആരൂട്ടി മാത്രം ഇപ്പോളും മയക്കത്തിലായിരുന്നു. സംസാരിക്കാൻ ആഗ്രഹം ഉണ്ടെങ്കിലും വാ മൂടിയിരുന്നതിനാൽ ഒന്നും പറയാൻ പറ്റുന്നില്ലായിരുന്നു

എന്നാലും അവർ കണ്ണുകൊണ്ട് ഓരോന്നും പറഞ്ഞു കൊണ്ടിരുന്നു. പെട്ടെന്ന് തന്നെ വാതിൽ തുറക്കുന്ന ശബ്ദവും അതോടൊപ്പം ഒരു നിഴലനക്കവും കൽപെരുമാറ്റവും കേട്ട് അവർ രണ്ടു പേരും അങ്ങോട്ട് നോക്കി. ഉള്ളിലേക്ക് കയറി വന്ന കിരണേ കണ്ട് രണ്ടു പേരും ഞെട്ടി പോയിരുന്നു. " ഹലോ എന്താണ് രണ്ടും ഇങ്ങനെ ഞെട്ടിയിരിക്കുന്നത് എന്നെ മനസിലായില്ലെന്ന് ഉണ്ടോ. " അതെങ്ങനെയാ കിരൺ നമ്മളെ ഇവർ അങ്ങനെ മറക്കോ. കിരണിന്റെ പുറകെ അകത്തേക്ക് കയറി വന്നുകൊണ്ട് നിവി പറഞ്ഞു അവളെ കൂടി കണ്ടതോടെ തീർത്ഥയുടെയും നീലുവിന്റെയും മുഖം വലിഞ്ഞു മുറുക്കാൻ തുടങ്ങി. അത് കണ്ട് കൊണ്ട് നിവി പറഞ്ഞു. " കിരൺ കണ്ടോ കണ്ടോ അവർക്ക് ദേഷ്യം വരുന്നുണ്ട്. " നീയൊക്കെ എന്താ കരുതിയെ ഞങ്ങൾ എല്ലാം അവസാനിപ്പിച്ച് പോയെന്നോ ഈ ഒരു ദിവസത്തിന് വേണ്ടി കാത്തിരിക്കുവായിരുന്നു ഞങ്ങൾ. കിരൺ വല്ലാത്തൊരു മുഖം ഭാവത്തോടെ അവരോട് പറഞ്ഞു. അത് കേൾക്കെ എന്തൊക്കെയോ അവർ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു എന്നാൽ അതൊന്നും പുറത്തേക്ക് വരുന്നില്ലായിരുന്നു.

" കിരണേ ദേ അവർ എന്തോ പറയാൻ നോക്കുന്നുണ്ട്. " നിവി അവർക്ക് പറയാൻ ഇനി അവസരം ഇല്ല ഇപ്പൊ നമ്മൾ പറയുന്നത് അങ്ങോട്ട് കേട്ടാമതി ഇവർ. " നിനക്ക് ഒരു കാര്യം അറിയോ തീർത്ഥ ഈ കിരൺ ആഗ്രഹിച്ചതൊന്നും സ്വന്തമാക്കാതെ ഇരുന്നിട്ടില്ല. നീ രാഹുലിന്റെ ഭാര്യയായി കയറി വന്നപ്പോൾ മുതൽ ഞാൻ നിന്നെ ആഗ്രഹിച്ചതാ. എന്ത് ചെയ്യാനാ കൈവഴുതി പോയി. നിന്റെ ഈ ശരീരം ഉണ്ടല്ലോ എന്നെ വല്ലാതെ മത്തു പിടിപ്പിക്കുന്നുണ്ട്. ഒരു വഷളൻ ചിരിയോടെ പറയുന്ന കിരണിനെ കണ്ടതും വെറുപ്പോടെ മുഖം തിരിച്ചു തീർത്ഥ. അപ്പോളേക്കും നിവി വന്ന് രണ്ടുപേരുടെയും വായിൽ ഒട്ടിച്ചിരുന്ന പ്ലാസ്റ്റർ എടുത്ത് മാറ്റി. മാറ്റേണ്ട താമസം നീലു അവനോടായി ചീറി. " ച്ചീ ഉളുപ്പുണ്ടോടാ നിനക്ക് എന്തിനും തയ്യാറായി ഒരുത്തി നിന്റെ കൂടെ ഇല്ലേ പിന്നെ എന്തിനാ എന്റെ ഏട്ടത്തിയെ. അത് പറഞ്ഞു തീർന്നത്തെ അവൾക്ക് ഓർമ ഉള്ളു മുഖം അടച്ച് ഒരു അടിയായിരുന്നു. " ഡി. നീ കൂടുതൽ ആളാകല്ലേ. നിന്റെ മുന്നിൽ വെച്ച് തന്നെ നിന്റെ ഏട്ടത്തിയെ ഇവൻ സ്വന്തം ആക്കണ കണ്ടോ നീ. അത് പറഞ്ഞ് നിവി കിരണിനെ ഒന്നു നോക്കി.

അപ്പോളേക്കും അവൻ തീർത്തയെ കസേരയിൽ നിന്നും പിടിച്ചെഴുന്നേൽപ്പിച്ച് അവനിലേക്ക് അടുപ്പിക്കാൻ തുടങ്ങിയിരുന്നു അവൾ കഴിവതും അവനെ തള്ളി മാറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നു. " ഡാ വിടാടാ ഏട്ടത്തിയെ ചുമ്മാ പണി വാങ്ങി കുട്ടേണ്ടങ്കിൽ. നീലു ദേഷ്യത്തിൽ അവനോട് അലറി. നിവി പാഞ്ഞു വന്നവളുടെ മുടിയിൽ കുത്തി പിടിച്ചു. കിരൺ അപ്പോളും തീർത്ഥയുടെ ചുണ്ടുകൾ ലക്ഷ്യമാക്കി നീങ്ങി കൊണ്ടിരുന്നു. പെട്ടെന്ന് തന്നെ വലിയ ശബ്ദത്തോടെ വാതിൽ പൊളിഞ്ഞു വീണു. അടുത്ത സെക്കൻഡിൽ തന്നെ ദേവനും വിശ്വയും അകത്തേക്ക് വന്നു. ഉടൻ തന്നെ തീർത്തയിൽ മുറുകിയിരുന്ന കിരണിന്റെ കൈകൾ അയഞ്ഞു അപ്പോളേക്കും അവൾ അവനെ തള്ളിമാറ്റി സൈഡിലേക്ക് മാറി. പിന്നെ അങ്ങോട്ട് വലിയ ഒരു ഫൈറ്റ് തന്നെ ആയിരുന്നു. ദേവൻ വന്ന് കിരണിനെ ചവിട്ടി തെറിപ്പിച്ചു. വിശ്വ അപ്പോളേക്കും നിവിടെ തല്ലുന്ന തിരക്കിലായിരുന്നു. വിശ്വയുടെ അടി കൊണ്ട് നിവി വേദന കൊണ്ട് പുളഞ്ഞു. ദേവൻ അപ്പോളേക്കും നീലുവിനെയും ആരൂട്ടിയെയും കസേരയിൽ നിന്നും അഴിച്ചു സൈഡിലേക്ക് മാറ്റിയിരുന്നു.

പെട്ടെന്ന് ആണ് ആരൂട്ടിടേം നീലുവിന്റേം അടുത്തേക്ക് ഒരാൾ വടിയുമായി വന്നത് അത് കണ്ട് ആരൂട്ടിയെ താഴേക്ക് നിർത്തി നീലു അവനെ തല്ലാൻ തുടങ്ങി. നീലുവിന്റെ ശ്രദ്ധ ആരൂട്ടിയിൽ നിന്നും മാറിയതും നിവി ഒരു കത്തിയുമായി ആരൂട്ടിടെ അടുത്തക്ക് പാഞ്ഞു വന്നു അത് കണ്ട തീർത്ഥ ഉച്ചത്തിൽ അലറാൻ തുടങ്ങി. " നീലു.. നീലു എന്നാൽ തല്ലാൻ വരുന്നവനെ ഇടിക്കുന്ന തിരക്കിലായതിനാൽ നീലു ഒന്നും അറിഞ്ഞിരുന്നില്ല. പെട്ടെന്ന് നിവി കത്തി വീശി നിമിഷ നേരം കൊണ്ട് തീർത്ഥ ആരൂട്ടിയെ സൈഡിലേക്ക് നീക്കി എന്നാൽ അടുത്ത സെക്കൻഡിൽ നിവി വീശിയ കത്തി തീർത്ഥയുടെ വയറിലേക്ക് തുളച്ച് കയറിയിരുന്നു. ചോര ചീറ്റി തെറിച്ചു. വേദന കൊണ്ട് നിലത്ത് കിടന്ന് പിടഞ്ഞു അവൾ. പെട്ടെന്ന് തന്നെ ദേവൻ അവിടേക്ക് പാഞ്ഞു വന്നു അപ്പോളേക്കും നീലുവും എത്തിയിരുന്നു. " തീർത്ഥ ഒന്നൂല്ല മോളെ. വിശ്വ അവളെ വിടരുത്. പുറകോട്ട് നോക്കി അവൻ വിളിച്ച് പറഞ്ഞു. വിശ്വ നിവിയെ പിടിക്കാനായിട്ട് പോയപ്പോളേക്കും അവൾ അവനെ പിടിച്ച് പുറകോട്ട് തള്ളിയിരുന്നു. പ്രതീക്ഷിക്കാതെ ഉള്ള തള്ളലിൽ വിശ്വ താഴേക്ക് വീണു. രക്ഷപെടാനായി തിരിഞ്ഞു നോക്കി ഓടിയ നിവി എതിരെ വന്ന കിരണുമായി കൂട്ടിയിടിച്ച് രണ്ടുപേരും കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് വീണു.

തല ഇടിച് വീണതിനാൽ രണ്ടുപേരും അപ്പൊ തന്നെ മരിച്ചിരുന്നു ഒരു നെടുവീർപ്പോടെ വിശ്വ അത് നോക്കിനിന്നു. " വിശ്വ വണ്ടി എടുക്കടാ. പുറകിൽ നിന്നും ദേവന്റെ ശബ്ദം കെട്ടാണ് അവൻ നോട്ടം മാറ്റിയത് ഉടൻ തന്നെ പുറത്തേക്ക് ഓടി അവന്റെ പുറകെ ആരുട്ടിയുമായി നീലുവും. വണ്ടി സ്റ്റാർട്ട്‌ ചെയ്തപ്പോളേക്കും ദേവൻ തീർത്ഥയെ കൈകളിൽ കോരിയെടുത്ത് പുറത്തേക്ക് വന്ന് വണ്ടിയിലേക്ക് കയറ്റി ഉടൻ തന്നെ വണ്ടി പറപ്പിച്ചിരുന്നു. " ദേ.. വേ.. ട്ടാ.. വേ.. ദ.. നിക്കുന്നു... ഞാ.. ൻ.. മ.. രി.. ച്ചു .. പോകുവോ . " അങ്ങനെ ഒന്നും പറയല്ലേ മോളെ നിനക്ക് ഒന്നൂല്ല. നമ്മൾ ഇപ്പൊ ഹോസ്പിറ്റലിൽ എത്തും. " മോ... ളു... ടേം.. എ.. ട്ടന്റെ.. കു.. ടെ.. ജീ.. വി.. ച്ച്.. കോ.. ത്തി.. മാ.. റി.. യില്ല... എനിക്ക്.. മുറിഞ്ഞു പോകുന്ന വാക്കുകൾ പെറുക്കി കൂട്ടി തീർത്ഥ പറഞ്ഞു കൊണ്ടേയിരുന്നു. ദേവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. വിശ്വയുടെയും നീലുവിന്റെയും അവസ്ഥയും മറിച്ചായിരുന്നില്ല. വിശ്വ ഹോസ്പിറ്റലിൽ വിളിച്ചു പറഞ്ഞതിനാൽ എല്ലാ സജീകരണവും അവിടെ റെഡിയായിരുന്നു. ഹോസ്പിറ്റലിനു മുന്നിൽ എത്തിയപ്പോൾ തന്നെ ദേവൻ തീർത്ഥയെ എടുത്ത് സ്ട്രക്ച്ചറിലേക്ക് കിടത്തി ഉടൻ തന്നെ ICU ലേക്ക് കയറ്റി. ദേവൻ തളർച്ചയോടെ ചെയറിലേക്ക് ഇരുന്നു. തീർത്തയുടെ വിവരം അറിഞ്ഞ് എല്ലാവരും ഹോസ്പിറ്റലിലേക്ക് എത്തിയിരുന്നു.

ദേവന്റെ അവസ്ഥ എല്ലാവരിലും വേദന നിറച്ചു. പെട്ടെന്ന് തന്നെ നീലുവിന്റെ കൈയിൽ നിന്നും ഉറക്കം ഞെട്ടി ഉണർന്ന് ആരൂട്ടി കരയാൻ തുടങ്ങി. എന്നാൽ കുഞ്ഞിന്റെ കരച്ചിൽ കേട്ടിട്ടും ഒന്നു അനങ്ങാൻ പോലും പറ്റാതെ ഇരിക്കുവായിരുന്നു ദേവൻ. വിശ്വ പതിയെ അവന്റെ അടുത്തേക്ക് വന്നിരുന്ന് കൊണ്ട് പറഞ്ഞു. " ദേവാ എന്ത് ഇരിപ്പാടാ ഇത് അവൾക്ക് ഒന്നും വരില്ലെടാ. ദേ കുഞ്ഞ് കരയുന്നത് കണ്ടോ നീ ഒന്ന് എടുക്ക് അവളെ ഇല്ലങ്കിൽ കരഞ്ഞ് വല്ലതും വരുത്തി വെക്കും പെണ്ണ്. ദേവൻ പതിയെ നീലുവിന്റെ അടുത്തേക്ക് ചെന്നു. ദേവനെ കണ്ടതോടെ ആരൂട്ടി ചിണുങ്ങി കൊണ്ട് അവന്റെ മേത്തേക്ക് ചാഞ്ഞു. നിറഞ്ഞു തുളുമ്പിയ കുഞ്ഞി കണ്ണുകൾ തുടച്ചു കൊണ്ട് അവൻ കുഞ്ഞിനെ തുരു തുരെ ഉമ്മ വെച്ചു. അവന്റെ കണ്ണുകളും നിറഞ്ഞു തൂവി. സമയം ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു കുറച്ച് സമയത്തിന് ശേഷം ICU ഡോർ തുറന്ന് ഡോക്ടർ പുറത്തേക്ക് വന്നു. മങ്ങി ഇരിക്കുന്ന അദ്ദേഹത്തിന്റെ മുഖം എല്ലാവരിലും ഭയം നിറച്ചു. ഡോക്ടർ പതിയെ ദേവനടുത്തേക്ക് വന്നു എന്നിട്ട് പറഞ്ഞു.

" സാർ കഴിയാവുന്ന പോലെ എല്ലാം ഞങ്ങൾ ശ്രമിച്ചു. വളരെ ആഴത്തിലുള്ള മുറിവാണ് ഉണ്ടായിരിക്കുന്നതാണ്. മാത്രവുമല്ല മേഡത്തിന്റെ ബോഡി മരുന്നുകളോട് ഒന്നും പ്രതികരിക്കുന്നില്ല അതുമല്ല ബോഡി വീക് ആണ് അതുകൊണ്ട് വേന്റിലേറ്ററിലേക്ക് മാറ്റുകയാണ് . ദൈവത്തോട് പ്രാർത്ഥിച്ചൊള്ളു ഇനി അദ്ദേഹത്തിന് മാത്രമേ എന്തേലും ചെയ്യാനാകൂ. അത്രയും പറഞ്ഞ് ഡോക്ടർ നടന്നു നീങ്ങി. എല്ലാവരും ഒരു ഞെട്ടലോടെ അദേഹത്തിന്റെ വാക്കുകൾ കേട്ടുനിന്നു. " തീർത്ഥ.... ഹോസ്പിറ്റൽ ബിൽഡിംഗ്‌ പൊട്ടുമറ് ഉച്ചത്തിൽ അലറി കരഞ്ഞു കൊണ്ട് ദേവൻ ആരൂട്ടിയേം കൊണ്ട് താഴേക്ക് ഇരുന്ന് പോയി. മകന്റെ ഈ അവസ്ഥ കാണാൻ കഴിയാതെ ദേവകിയമ്മ പൊട്ടികരഞ്ഞു കൊണ്ട് മുഖം തിരിച്ചിരുന്നു. മറ്റുള്ളവരുടെ അവസ്ഥയും മറിച്ചായിരുന്നില്ല. ... (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story