❣️ശിവതീർത്ഥം❣️: ഭാഗം 5

shivatheertham

എഴുത്തുകാരി: സ്‌നേഹാ സാജു

  " ചേച്ചി സ്ഥലം എത്തി.. ഓട്ടോക്കാരന്റെ വിളിയാണ് തീർത്ഥയെ ചിന്തയിൽ നിന്നും ഉണർത്തിയത്. വേഗം തന്നെ ഓട്ടോയിൽ നിന്നും ഇറങ്ങി പൈസയും കൊടുത്ത് അവൾ മുന്നോട്ടേക്ക് നടന്നു. Sri Eshwar college of Arts and science, എന്ന് എഴുതിയിരിക്കുന്ന ബോഡിലേക്ക് അല്പ്പ സമയം അവൾ നോക്കി നിന്നു എന്നിട്ട് ഒരു ദീർഘ നിശ്വാസം എടുത്ത് പതിയെ ഉള്ളിലേക്ക് നടന്നു. പ്രിൻസിപ്പാളിന്റെ മുന്നിലിരിക്കുമ്പോൾ അവൾ കൈകൾ ചെറുതായി വിറക്കുന്നുണ്ടായിരുന്നു. " അപ്പൊ നിങ്ങളാണ് പുതിയ ടീച്ചർ തീർത്ഥ പരമേശ്വരൻ അദ്ദേഹം അവളോട് ചോദിച്ചു. "അതെ സാർ, ഇന്ന് ജോയിൻ ചെയ്യാൻ പറഞ്ഞു കൊണ്ടുള്ള ലെറ്റർ കിട്ടി. "മ്മ്, ഞാൻ മാധവൻ. ഇവിടത്തെ പ്രിൻസിപ്പാൾ അന്ന് മാത്രേ ഉള്ളൂട്ടോ തീരുമാനം ഒക്കെ എടുക്കുന്നത് ശിവദേവ് മോനും കൂടിയാ. "ശിവദേവ് അത് ആരാ സാർ, സംശയത്തോടെ തീർത്ഥ അദ്ദേഹത്തോട് ചോദിച്ചു. " നമ്മുടെ കോളേജിന്റെ MD ഈശ്വര മഠം ഗ്രൂപ്പിന്റെ ഇന്നത്തെ ഒരേ ഒരു അവകാശി. ദേവ് മോൻ ഒരു നല്ല ആളാട്ടോ ഇവിടത്തെ സ്റ്റാഫ്‌ എല്ലാം അവന് സ്വന്തം പോലെയാ.

ആർക്ക് എന്ത് പ്രശ്നം വന്നാലും അതൊക്കെ പരിഹരിക്കാൻ മുന്നിൽ തന്നെ കാണും അവൻ. അത് കേൾക്കുമ്പോളേക്കും അവളുടെ കണ്ണുകൾ എന്തെന്നില്ലാതെ തിളങ്ങി. ഹൃദയം വല്ലാതെ മിടിക്കാനും തുടങ്ങി. അതൊന്നും പുറത്ത് കാട്ടാതെ അവൾ അദ്ദേഹത്തോട് ചോദിച്ചു " സാർ, അപ്പൊ അദ്ദേഹത്തെയും കൂടി കണ്ടിട്ട് ജോയിൻ ചെയ്യാലേ. " തീർത്ഥ ദേവ് മോൻ എത്തീട്ടില്ല വരുവായിരിക്കും താൻ രജിസ്റ്ററിൽ സൈൻ ചെയ്തിട്ട് ഡിപ്പാർട്മെന്റിലേക്ക് പൊക്കോ ഞാൻ HOD അറിയിച്ചിട്ടുണ്ട്. അത്രയും സമയം തെളിഞ്ഞു നിന്നിരുന്ന അവളുടെ മുഖം പതിയെ മങ്ങി അത് പുറത്ത് കാട്ടാതെ അവൾ അദ്ദേഹത്തോട് യാത്ര പറഞ്ഞു പുറത്തേക്കിറങ്ങി ഡിപ്പാർട്മെന്റിലേക്ക് നടക്കുമ്പോൾ അവൾ ഓർക്കുകയായിരുന്നു എനിക്ക് എന്താ ഈ സംഭവിക്കുന്നത്. ശിവദേവ് എന്ന പേര് എന്നിൽ വല്ലാത്ത ഒരു മാറ്റം തന്നെ ഉണ്ടാകുന്നു പാടില്ല ഒന്നും പാടില്ല. അപ്പോളേക്കും ഡിപ്പാർട്മെന്റിൽ എത്തിയിരുന്നു. എച്ചോടിയോട് സംസാരിച്ച് അവൾ മറ്റു ടീച്ചർമാരെയും പരിചയപെട്ടു. ആശ, അനു, വിനു, ഹരി ഇവരു നാലുപേരുമായി തീർത്ഥ പെട്ടെന്ന് തന്നെ കൂട്ടായി.

" തീർത്ഥ താൻ മുംബൈയിൽ ആയിരുന്നല്ലേ. ആശ ടീച്ചർ അവളോട് ചോദിച്ചു. " അതെ ടീച്ചറെ ഞാൻ മുംബൈയിൽ ആയിരുന്നു. അച്ഛന്റേം അമ്മേടേം നിർബദ്ധം കൊണ്ട് നാട്ടിലേക്ക് പോന്നത്. " അല്ലങ്കിലും നമ്മുടെ നാട്ടിൽ ഇതുപോലെ നല്ല കോളേജുകൾ ഉള്ളപ്പോൾ പുറത്തേക്ക് പോയി പഠിപ്പിക്കുന്നത് എന്തിനാ ഹരിയും വിനുവും അവരുടെ അടുത്തേക്ക് വന്നോണ്ട് പറഞ്ഞു. " അത് ശരിയാ നാട്ടിൽ നിൽക്കാൻ ആർക്കും ഇപ്പൊ താല്പര്യം ഇല്ലലോ. പഠിച്ച് പാസായി കഴിഞ്ഞാൽ എല്ലാരും കടലു കടക്കുവല്ലേ പണം സമ്പാദിക്കാൻ അനുവും അവരുടെ സംസാരത്തിൽ പങ്കു ചേർന്നു. അവരോടൊക്കെ സംസാരിച്ചിരുന്നപ്പോൾ തീർത്ഥക്ക് വല്ലാത്തൊരു ആശ്വാസം തോന്നി. മനസിന് ഒരു പുത്തൻ ഉണർവ് ലഭിച്ചത് പോലെ. കുറച്ച് സമയത്തെ സംസാരത്തിന് ശേഷം ആശയും വിനുവും ക്ലാസ്സുകളിലേക്ക് പോയി അനുവും ഹരിയും തീർത്ഥയും അവരുടെ സീറ്റിലേക്ക് പോയിരുന്നു. "തീർത്ഥ താൻ ആ BA ക്ലാസ്സിലേക്ക് പൊക്കോ അവിടന്ന് തുടങ്ങിക്കോ തന്റെ ആദ്യത്തെ ക്ലാസ്സ്‌ എച്ചോടി അങ്ങോട്ടേക്ക് വന്നൊണ്ട് പറഞ്ഞു.

" ശരി സാർ, അത്രയും പറഞ്ഞു അനുവിനെയും ഹരിയെയും ഒന്നു നോക്കി തീർത്ഥ ക്ലാസ്സിലേക്ക് പോയി. പുറത്തേക്ക് ഇറങ്ങിയ തീർത്ഥക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. അവൾക്ക് എതിരെ നടന്നുവന്ന ആശക്ക് അവളുടെ മുഖ ഭാവത്തിൽ നിന്നും അത് മനസിലായിരുന്നു. തീർത്ഥയെ നോക്കി പുഞ്ചിരിചോണ്ട് അവർ പറഞ്ഞു " തീർത്ഥ താൻ ഇങ്ങനെ ടെൻഷൻ ആകണ്ട, ധൈര്യമായി പോയി ക്ലാസ്സ്‌ എടുക്ക്. ഇതിനു മുൻപ് നീ പഠിപ്പിച്ചിട്ടുള്ളതല്ലേ പിന്നെ ടെൻഷൻ എന്തിനാ. All the best " ആശയോട് സംസാരിച്ചപ്പോൾ തീർത്ഥക്ക് എന്തോ ധൈര്യം കിട്ടിയത് പോലെ തോന്നി. അവൾ ക്ലാസ്സിലേക്ക് ചെന്നു. ആദ്യ ദിവസം ആയതിനാൽ പഠിപ്പിക്കാൻ ഒന്നും നിന്നില്ല എല്ലാവരെയും പരിചയപ്പെട്ടു. തീർത്ഥക്കും കുട്ടികൾക്കും ഇടയിൽ പെട്ടെന്ന് തന്നെ ഒരു ബദ്ധം രൂപം കൊണ്ടു. ❣️...........❣️.........❣️........❣️..........❣️.........❣️ " വിശ്വ വണ്ടിയെടുക്ക് " എങ്ങോട്ടാ ദേവാ നമ്മൾ ഇപ്പൊ വീട്ടിലേക്ക് വന്നതല്ലേ ഒള്ളു " ടാ കോളേജിൽ നിന്നും പ്രിൻസിപ്പാൾ വിളിച്ചിരുന്നു എന്തൊക്കെയോ പേപ്പറുകൾ സൈൻ ചെയ്യാനുണ്ടെന്ന്. "

ആണോ എന്നാ വാ ദേവാ ഇപ്പൊ തന്നെ പോയേക്കാം, ഏതായാലും പേപ്പർസ് സൈൻ ചെയ്യാൻ പോണം അപ്പൊ പിന്നെ ആ പുതിയ ടീച്ചറെ കൂടി പരിചയപെടാല്ലോ. " അപ്പൊ അതാണ്, എന്താ അവന്റെ ഒരു ശുഷ്‌കാന്തി വിശ്വയെ നോക്കി ചിരിച്ചുകൊണ്ട് ദേവൻ വണ്ടിയിലേക്ക് കയറി. ദേവന് ഒരു ചമ്മിയ ചിരി സമ്മാനിച്ചോണ്ട് വിശ്വ വണ്ടി ഓടിച്ചു. കുറച്ച് സമയത്തിന് ശേഷം അവർ കോളേജിൽ എത്തി. പാർക്കിംഗിൽ വണ്ടി നിർത്തി വിശ്വയും ദേവനും പുറത്തേക്കിറങ്ങി. ക്ലാസ്സ്‌ നടക്കുന്നതിനാൽ കുട്ടികൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അവർ പിൻസിപ്പാള്ളിന്റെ റൂം ലക്ഷ്യമാക്കി നടന്നു. " സാർ അകത്തേക്ക് വന്നോട്ടെ " ഹാ ദേവാ അകത്തേക്ക് വാ. മാധവൻ പുഞ്ചിരിയോടെ അവനെ അകത്തേക്ക് ക്ഷണിച്ചു. ദേവന്റെ കൂടെ വരുന്ന വിശ്വയെ കണ്ടു കൊണ്ട് പറഞ്ഞു "അല്ല വിശ്വ നീ കൂടെ ഉണ്ടായിരുന്നോ, കേറിവാ ഇരിക്ക്. മുന്നിലുള്ള കസേര ചൂണ്ടി അദ്ദേഹം പറഞ്ഞു. വിശ്വയും ദേവനും അകത്തേക്ക് കയറി ഇരുന്നു. പ്രിൻസിപ്പാൾ എന്തെല്ലാമോ പേപ്പറുകൾ ദേവനെ ഏല്പിച്ചു അത് വായിച്ച് നോക്കി ദേവൻ ഒപ്പിട്ട് കൊണ്ടുത്തു

" അല്ല അങ്കിളെ പുതിയ ടീച്ചർ വന്നുന്ന് അറിഞ്ഞല്ലോ ഇവിടെ കണ്ടില്ലലോ വിശ്വ സംശയത്തോടെ ചോദിച്ചു "ആ കൂട്ടി ക്ലാസ്സിൽ ആണെന്നാ തോന്നുന്നേ, എന്നാ ഞാൻ ആകുട്ടിയേ വിളിപ്പിക്കാം. ടീച്ചറും നിങ്ങളെ കാണണോന്ന് പറഞ്ഞായിരുന്നു. പെട്ടെന്ന് തന്നെ പ്യുണിനെ പറഞ്ഞുവിട്ടു തീർത്ഥയെ വിളിക്കാൻ. അയാൾ പോകുന്നത് നോക്കിയിട്ട് അവർ മാധവൻ സാറിനോട് ഓരോന്നും സംസാരിച്ചിരുന്നു. ❣️..........❣️.........❣️.........❣️..........❣️........❣️ തീർത്ഥ കുട്ടികളുമായി ഓരോന്ന് സംസാരിച്ചിരുന്നപ്പോളാണ് പ്യുൺ അങ്ങോട്ടേക്ക് വന്ന് പ്രിൻസിപ്പാൾ വിളിക്കുന്നെന്ന് പറഞ്ഞത്. കുട്ടികളോട് ശബ്ദം ഉണ്ടാകരുതെന്ന് പറഞ്ഞുകൊണ്ട് അവൾ പിൻസിപ്പാളിന്റെ റൂമിലേക്ക് പോയി. പ്രിൻസിയുടെ റൂമിനു മുന്നിൽ അല്പ്പ സമയം നിന്നിട്ട് ഒരു ദീർഘ നിശ്വാസം എടുത്ത്. അകത്തേക്ക് വാതിൽ തുറന്നു "May I coming sir. "ഹാ തീർത്ഥ അകത്തേക്ക് വരു, അദ്ദേഹം അവളെ അകത്തേക്ക് ക്ഷണിച്ചു. തീർത്ഥ പതിയെ അകത്തേക്ക് കടന്നു. പുറകിൽ നിന്നും പരിചിതമായ ഒരു ശബ്ദം കെട്ടാണ് ദേവനും വിശ്വയും തിരിഞ്ഞു നോക്കിയത്.

അകത്തേക്ക് കയറിവരുന്ന തീർത്ഥയെ കണ്ട് അവരു രണ്ടു പേരും ഞെട്ടി പോയി. വിശ്വ അവളെ തുറിച്ച് നോക്കി നിന്നു. അവളെ കണ്ടപ്പോൾ ദേവന്റെ കൈകൾ അറിയാതെ കവിളത്തേക്ക് പോയി അത് കണ്ട വിശ്വ അടക്കി പിടിച്ച് ചിരിക്കാൻ തുടങ്ങി. ദേവൻ അവനെ ദേഷ്യത്തിൽ നോക്കിയപ്പോൾ ആ ചിരി എങ്ങോ മറഞ്ഞു. തീർത്ഥയുടെ അവസ്ഥയും മറിച്ചായിരുന്നു അവരെ അവിടെ കണ്ടപ്പോൾ ഞെട്ടി തരിച്ചു പോയിരുന്നു അവൾ നിന്നിടത് നിന്ന് ഒന്നു അനങ്ങാൻ കഴിയാതെ നിശ്ചലയായി പോയി. " അകത്തേക്ക് വാടോ എന്താ അവിടെ തന്നെ നില്കുന്നെ. മാധവൻ സാറിന്റെ ശബ്ദമാണ് അവരെ സ്വബോധത്തിലേക്ക് കൊണ്ടു വന്നത്. തീർത്ഥ വേഗം തന്നെ നടന്ന് അദ്ദേഹത്തിന് മുന്നിൽ വന്നു നിന്നു. " എന്താ സാർ വരാൻ പറഞ്ഞത് " തീർത്ഥ ഞാൻ നമ്മുടെ കോളേജ് MD ശിവദേവിനെ കുറിച്ച് പറഞ്ഞില്ലായിരുന്നോ " ആ പറഞ്ഞിരുന്നു, അത് കേട്ടപ്പോളല്ലേ അദ്ദേഹത്തേ ഒന്നു കാണണോന്ന് എനിക്ക് തോന്നിയത് " എന്നാലേ ദാ ഇതാണ് ശിവദേവ് ഈശ്വര മഠം ഗ്രൂപ്പിന്റെ ഇന്നത്തെ അവകാശി,

പിന്നെ ഇത് വിശ്വജിത്ത് ദേവിന്റെ അച്ഛന്റെ സഹോദരിയുടെ മോൻ. തീർത്ഥക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു അവൾ അവരെ നോക്കി ചിരിച്ചെന്ന് വരുത്തി. ദേവനും വിശ്വയും അവളുടെ ഓരോ ഭാവങ്ങളും നിരീക്ഷിക്കുന്ന തിരക്കിലായിരുന്നു. അവളുടെ കാട്ടിക്കൂട്ടലുകൾ കണ്ട് അവർക്ക് ചിരിവരുന്നുണ്ടായിരുന്നു എന്നാലും ഗൗരവത്തോടെ ഇരുന്നു. ദൈവമേ ഇവർ എന്നെ മറന്നു പോണേ തീർത്ഥ മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് മടിച്ചു മടിച്ചു സംസാരിക്കാൻ തുടങ്ങി. " ഗുഡ് ആഫ്റ്റർ നൂൺ സാർ മുഖത്ത് ഒരു ചിരി വരുത്തി അവൾ അവരെ നോക്കി പറഞ്ഞു " ഓഹോ അപ്പൊ നിനക്ക് മരിയാതക്ക് സംസാരിക്കാൻ ഓക്കേ അറിയാല്ലേ ദേവൻ അവളെ നോക്കി ദേഷ്യത്തിൽ പറഞ്ഞു. അവൾ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു. അത് കണ്ട വിശ്വ ദേവനോട് ഒന്നും വേണ്ടാന്ന് കണ്ണുകൊണ്ട് പറഞ്ഞു. ദേവൻ വിശ്വയെ കണ്ണിറുക്കി കാണിച്ച് അവളുടെ മുന്നിലേക്ക് കയറി നിന്നു. മാധവൻ സാർ ഒന്നും മനസിലാകാതെ അവരെ മിഴിച്ച് നോക്കി നിന്നു. " എന്താടി ഇപ്പൊ നിന്റെ ഒച്ച ഒക്കെ എവിടെ പോയി രാവിലെ ഇങ്ങനെ അല്ലായിരുന്നല്ലോ.

പബ്ലിക്കായിട്ട് എന്ത് ഷോ ആയിരുന്നു ഇപ്പൊ നിന്റെ നാവിറങ്ങി പോയോ. തീർത്ഥക്ക് നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു എന്നാലും അവൾ സ്വയം നിയന്ത്രിച്ച് നിന്നു. തിരിഞ്ഞു നോക്കിയ ദേവൻ കാണുന്നത് തങ്ങളെ മിഴിഞ്ഞ കണ്ണാലെ നോക്കി നിൽക്കുന്ന മാധവൻ സാറിനെ ആയിരുന്നു പതിയെ അദ്ദേഹത്തിന് അടുത്തേക്ക് ചെന്ന് രാവിലെ ഉണ്ടായതെല്ലാം പറഞ്ഞു അത് കേട്ടതും അദ്ദേഹം തീർത്ഥയെ അത്ഭുധത്തോടെ നോക്കി നിന്നു. ഇനിയും മിണ്ടാതിരുന്നിട്ട് കാര്യമില്ലെന്ന് മനസിലാക്കിയ തീർത്ഥ പറഞ്ഞു തുടങ്ങി. " സാർ അങ്ങനെ ഓക്കേ സംഭവിച്ച് പോയതാ. ഞാൻ ഒന്നും മനപ്പൂർവം ചെയ്തതല്ല. മുന്നിൽ ചോര ഒലിപ്പിച് നിൽക്കുന്ന ഒരാളും അയാളെ മതിവരാതെ തല്ലുന്ന മറ്റൊരാളും പ്രതികരിക്കാൻ കഴിയുന്ന ആരും ഞാൻ ചെയ്തത് പോലെചെയ്യു. ഞാൻ ചെയ്തതിൽ ഒന്നൊഴിച്ചു മറ്റൊന്നും എനിക്ക് തെറ്റായി തോന്നിയില്ല. ഞാൻ ഇയാളെ തല്ലിയത് ശരിയായില്ല സോറി,പിന്നെ എന്നെ ഇവിടന്ന് പറഞ്ഞു വിടണോ നിർത്തണോന്ന് ഇയാളാ തീരുമാനിക്കുന്നത് എന്തായാലും എനിക്ക് കുഴപ്പമില്ല. "ഇത്രയും ആയിട്ടും നിന്റെ അഹങ്കാരതിന് കുറവൊന്നും ഇല്ലലോ. എന്റെ കോളേജിൽ നിന്നോണ്ട് എന്നെ പഠിപ്പിക്കാൻ വരുന്നോ. ഇവിടെ എന്ത് നടക്കണോന്ന് തീരുമാനിക്കുന്നത് ഞാനാ നിങ്ങളൊക്കെ എന്റെ ജോലിക്കാർ മാത്രമാ.

തീർത്ഥയെ ദേഷ്യത്തിൽ നോക്കി കസേരയിലേക്ക് ഇരുന്നുകൊണ്ട് ദേവൻ പറഞ്ഞു. " കോളേജ് സാറിന്റെ ആകും എന്നാൽ ഈ സ്ഥാപനം ഭംഗിയായി നടന്നു പോകുന്നത് ഞങ്ങളെ പോലുള്ള ടീച്ചർമാർ ഉള്ളത് കൊണ്ടാ.പിന്നെ ഞാൻ ഇവിടെ ചുമ്മാ ഇരുന്ന് പണം വാങ്ങാൻ വന്നതല്ല, കുട്ടികൾക്ക് അറിവ് പകർന്നു കൊടുക്കുന്നു അതാ എന്റെ ജോലി അത് ഭംഗി ആയി ചെയ്തിട്ട് മാത്രമേ അതിന്റെ കൂലി ഞാൻ വാങ്ങു. ഇവിടന്ന് ഇറങ്ങേണ്ടി വന്നാലും കുഴപ്പമില്ല ഇവിടെ അല്ലെങ്കിൽ മറ്റൊരിടത്ത് ജോലി ചെയ്യാൻ തയാറാണെങ്കിൽ അത് കണ്ടെത്താനാണോ പാട്, ദേവനെ ദേഷ്യത്തിൽ നോക്കിക്കൊണ്ട് തീർത്ഥ പറഞ്ഞു. " ഒന്നു നിർത്തുന്നുടോ എന്താ ഇത് നിങ്ങൾ കൊച്ചുകുട്ടികൾ ഒന്നുമല്ലലോ ഇങ്ങനെ നിന്ന് പോരടിക്കാൻ.കഴിഞ്ഞത് കഴിഞ്ഞു. ദേവാ ഈ കൂട്ടി ഇന്ന് ഇവിടെ ജോയിൻ ചെയ്തല്ലേ ഒള്ളു ഉടനെ പറഞ്ഞു വിടാൻ പറ്റില്ലാലോ അതുമല്ല കുട്ടികൾക്ക് പരീക്ഷ ആകാറായി ഇനി പുതിയ ഒരാളെ കണ്ടെത്താൻ സമയം എടുക്കിലെ അതുകൊണ്ട് നീ ഒന്നു ക്ഷമിക്ക്. ദേവനെ നോക്കി മാധവൻ സാർ പറഞ്ഞു നിർത്തി വിശ്വയെ കണ്ണുകാണിച്ചു അത് മനസിലാക്കി എന്നോണം വിശ്വ പറഞ്ഞു തുടങ്ങി.

" ദേവാ സാർ പറഞ്ഞതാ ശരി. നീ ഒന്നു ക്ഷമിക്ക് എന്തായാലും ജോലിക്ക് കേറിപ്പോയില്ലേ ഇനി പറഞ്ഞു വിടണ്ടാ അത് ഈശ്വര മഠത്തിനാ ചീത്തപ്പേര്.അത്രയും എല്ലാർക്കും കേൾക്കാൻ പാകത്തിന് പറഞ്ഞിട്ട് പതിയെ നീങ്ങി ദേവന്റെ ചെവിയിലായി പറഞ്ഞു അവൾ ഇവിടെ ഉണ്ടാകുന്നതല്ലേ നല്ലത്. ഇവിടെയാകുമ്പോൾ നീ അവളുടെ ബോസ് അല്ലെ അപ്പൊ നിനക്ക് എന്തുവേണേലും അവളോട് പറയാലോ. ദേവൻ ഒന്നു ആലോചിച്ചിട്ട് അവരോടായി പറഞ്ഞു " ഓക്കേ സമ്മതിക്കുന്നു പക്ഷെ ഇനി ഇവളുടെ ഭാഗത്തുന്ന ഒരു പ്രശ്നവും ഉണ്ടാകരുത്. അഹങ്കാരം കുറച്ച് കുറക്കാൻ പറഞ്ഞേക്ക് അങ്കിളേ. എന്നാ പൊക്കോ തീർത്ഥക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു അത് മനസിലാക്കി എന്നോണം മാധവൻ സാർ ചാടി കയറി പറഞ്ഞു " ഞാൻ എല്ലാം പറഞ്ഞു മനസിലാക്കിക്കോളാം ദേവാ. എന്നാ ടീച്ചർ പൊക്കോ തീർത്ഥയെ നോക്കി പറഞ്ഞു. അദ്ദേഹത്തിന്റെ കണ്ണുകൊണ്ടുള്ള യാചന കണ്ടതിനാൽ തീർത്ഥ ഒന്നും മിണ്ടാതെ പുറത്തേക്ക് പോയി. ആശ്വാസത്തോടെ നെഞ്ചത് കൈവെച്ചുകൊണ്ട് അദ്ദേഹം ദേവനെ നോക്കി.

ദേവൻ അപ്പോളും അവളു പോയ വഴിയേ നോക്കി നിൽക്കുവായിരുന്നു. " എന്നാൽ ഞങ്ങളും ഇറങ്ങുവാ അങ്കിളെ " ശരി വിശ്വ എന്നാൽ കാണാട്ടോ വിശ്വ വേഗം തന്നെ എഴുന്നേറ്റ് ദേവനേം കൊണ്ട് അവിടെ നിന്നും പോയി. പുറത്തേക്ക് ഇറങ്ങിയ തീർത്ഥക്ക് അവളുടെ ദേഷ്യം അടക്കാൻ കഴിയുന്നില്ലായിരുന്നു പതിയെ കണ്ണുകൾ അടച്ചു തുറന്ന് ഒരു ദീർഘ നിശ്വാസം എടുത്ത് അവൾ ഡിപ്പാർട്മെന്റിലേക്ക് പോയി. വൈകിട്ട് നേരത്തെ തന്നെ തീർത്ഥ വീട്ടിൽ എത്തി അച്ഛനോടും അമ്മയോടും അന്നത്തെ ദിവസത്തെ വിശേഷങ്ങൾ പറഞ്ഞ് ഒന്നിച്ചിരുന്നു ഭക്ഷണവും കഴിച്ച് അവൾ അവളുടെ മുറിയിലേക്ക് പോയി. തീർത്ഥയുടെ മുഖത്ത് നിറഞ്ഞു നിന്നിരുന്ന ആ സന്തോഷം പതിയെ നിർമലയുടെയും പരമേശ്വരന്റെയും മുഖത്തെക്കും വ്യാപിച്ചു. അങ്ങനെ അന്നത്തെ ദിവസവും കൊഴിഞ്ഞു വീണു............ (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story