❣️ശിവതീർത്ഥം❣️: ഭാഗം 6

shivatheertham

എഴുത്തുകാരി: സ്‌നേഹാ സാജു

ദിവസങ്ങൾ പിന്നെയും കടന്നു പോയി കൊണ്ടിരുന്നു. അന്നത്തെ സംഭവത്തിന് ശേഷം തീർത്ഥയും ദേവനും പിന്നീട് നേരിട്ട് കണ്ടിരുന്നില്ല. തീർത്ഥ പതിയെ അവളുടെ പ്രശ്നങ്ങൾ ഓക്കേ മറന്ന് പുതിയ ജീവിതം ആസ്വദിച്ച് തുടങ്ങിയിരുന്നു എന്നാലും ചെറിയൊരു നോവായി ഓർമ്മകൾ അവൾക്കൊപ്പം തന്നെ ഉണ്ടായിരുന്നു. ഇന്ന് തീർത്ഥയുടെ പിറന്നാൾ ആണ് ഒരുപാട് നാളുകൾക്ക് ശേഷം ഇന്ന് പിറന്നാൾ ചെറിയരീതിയിൽ ആഘോഷിക്കാൻ അച്ഛനും അമ്മയും തീരുമാനിച്ചു. അതിന്റെ സന്തോഷത്തിലായിരുന്നു നിർമലയും പരമേശ്വരനും. "തീർത്തു എഴുന്നേക്ക് മോളെ, അമ്പലത്തിൽ പോണ്ടേ. അത് മറന്നോ നീയ്. അച്ഛന്റെ നിർത്താതെ ഉള്ള വിളികേട്ടാണ് തീർത്ഥ ഉറക്കത്തിൽ നിന്നും ഉണർന്നത്. പിന്നെയും അടഞ്ഞു പോകുന്ന കണ്ണുകളെ പ്രയാസപ്പെട്ട് വലിച്ചു തുറന്നു. തീർത്ഥ കണ്ണുതുറന്നത് കണ്ട് അവളുടെ നെറ്റിയിൽ ചുംബിച്ചോണ്ട് അദ്ദേഹം പറഞ്ഞു. " ഹാപ്പി ബർത്തഡേ തീർത്തുട്ടാ. ഒരു സംശയത്തോടെ അദ്ദേഹത്തെ നോക്കി. എന്നിട്ട് എന്തോ ഓർത്തത്‌ പോലെ പതിയെ പുഞ്ചിച്ചോണ്ട് അവൾ പറഞ്ഞു

" താങ്ക്സ് അച്ചേ അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു അത് മനസിലാക്കി എന്നോണം അദ്ദേഹം അവളെ ചേർത്ത് പിടിച്ച് കൊണ്ട് തലയിൽ തലോടി കൊണ്ടിരുന്നു. " ആഹാ മോളെ വിളിക്കാൻ പറഞ്ഞു വിട്ടിട്ട് അച്ഛനും മോളും ഇവിടെ കെട്ടിപിടിച്ചോണ്ട് നിക്കുവാണോ. കെട്ടിപ്പിടിക്കൽ ഓക്കേ വന്നിട്ട് ആകാം. തീർത്തു പോയി ഫ്രഷ് ആയി വാ അമ്പലത്തിൽ പോകണ്ടേ. നിർമല അവരുടെ അടുത്തേക്ക് വന്നൊണ്ട് പറഞ്ഞു. " ഈ അമ്മക്ക് തീരെ കുശുമ്പില്ലലെ അച്ചേ കുസൃതിയോടെ നിർമലയെ നോക്കി പറഞ്ഞിട്ട് കവിളിൽ ഒരു ഉമ്മയും കൊടുത്ത് തീർത്ഥ ഫ്രഷ് ആകാൻ കയറി " ഈ പെണ്ണിന്റെ ഒരു കാര്യം. അവൾ ഉമ്മ വെച്ച കവിളിൽ ഒന്നു തൊട്ടുകൊണ്ട് നിർമല വിളിച്ചു പറഞ്ഞു. അവൾ കയറി പോയതും നോക്കി ചിരിച്ചോണ്ട് പരമേശ്വരൻ നിർമലയെയും കൂട്ടി താഴേക്ക് പോയി. പോകുന്ന വഴി നിർമല അവളോട് വിളിച്ച് പറഞ്ഞു

" തീർത്തു അമ്മ കട്ടിലിൽ ഒരു കവർ വെച്ചിട്ടുണ്ട് അത് ഇട്ടിട്ട് വന്നാൽ മതിട്ടോ. " ശരി നിമ്മിക്കുട്ടിയെ, അകത്ത് നിന്ന് അവൾ വിളിച്ച് പറഞ്ഞു. ഫ്രഷ് ആയി ഇറങ്ങി ഡ്രസ്സ്‌ ചെയ്ത് പുറത്തേക്ക് വന്നപ്പോളെക്കും തീർത്ഥയുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി. കാൾ അറ്റന്റ് ചെയ്ത് അവൾ താഴേക്ക് സ്റ്റെപ് ഇറങ്ങി. അപ്പോളേക്കും മറുവശത്തു നിന്ന് മീരയുടെ ശബ്ദം കേട്ടു " ഹാപ്പി ബർത്തഡേ തീർത്തു " താങ്ക്സ് മീരാ " അല്ല മോളെ പിറന്നാൾ ആയിട്ട് ഇന്ന് എന്താ പരിപാടി. " ഒന്നൂല്ലടി ദേ അമ്പലത്തിലേക്ക് പോകാൻ ഇറങ്ങുവായിരുന്നു, പിന്നെ അച്ചയും നിമ്മികുട്ടിയും കൂടി എന്തൊക്കെയോ പ്ലാൻ ചെയുന്നുണ്ട്, അവരുടെ ഇഷ്ടം പോലെ എന്താന്ന് വെച്ചാൽ ചെയ്യട്ടെ. ഇടറുന്ന ശബ്ദത്തോടെ തീർത്ഥ പറഞ്ഞു നിർത്തി. മീരക്ക് എന്ത് പറഞ്ഞവളെ സമാധാനിപ്പിക്കണം എന്ന് അറിയില്ലായിരുന്നു, കുറച്ചു നേരത്തെ മൗനത്തിന് ശേഷം അവൾ പറഞ്ഞു. "അതാടി നല്ലത് അവരുടെ സന്തോഷമല്ലേ നീയും ആഗ്രഹിക്കുന്നത്. എല്ലാം മറക്കാൻ ശ്രമിക്ക് തീർത്തു നീ. " ശ്രമിക്കുന്നുണ്ട് മീരാ ഞാൻ, ഇന്ന് എന്തോ ഓർത്തു പോകുന്നു പഴയതെല്ലാം ഞാൻ.

എന്നാലും കരയില്ല കാരണം എന്റെ മുഖം ഒന്നു മാറിയാൽ ഇവിടെ നെഞ്ച് പിടയും അച്ചക്കും അമ്മക്കും. ഇനിയും തുടർന്നാൽ ശെരിയാകില്ലെന്ന് മനസിലാക്കിയ മീര പതിയെ വിഷയം മാറ്റി " അതെ ഞാൻ ഇപ്പൊ വിളിച്ചത് മറ്റൊരു കാര്യം കൂടി പറയാനാ ഞാൻ പ്രമോദേട്ടന്റെ അടുത്തേക്ക് പോകുവാ, എല്ലാം ശരിയായി. " അത് കൊള്ളാലോ അപ്പൊ ഇനി അടുത്ത് നിന്ന് പ്രണയിക്കാലോ മോളുസേ ചിരിയോടെ തീർത്ഥ പറഞ്ഞു. " അതെ അതെ പക്ഷെ എന്ത് ആവശ്യം ഉണ്ടെങ്കിലും നീ വിളിക്കണം പറനെത്തും ഞാൻ " മ്മ് എന്നാ ശരിടി അമ്പലത്തിൽ പോകാൻ താമസിക്കും വിളിക്കാട്ടോ മീരയോട് പറഞ്ഞ് ഫോൺ വെച്ചപ്പോളേക്കും അവൾ താഴെ എത്തിയിരുന്നു. പെട്ടെന്ന് തന്നെ അച്ഛനേം അമ്മയേം കൂട്ടി അമ്പലത്തിലേക്ക് പോയി. അമ്പലത്തിൽ എത്തിയപാടെ അച്ഛനും അമ്മയും വഴിപാടുകൾ കഴിപ്പിക്കാൻ പോയി. തീർത്ഥ പതിയെ നടന്ന് ശ്രീകോവിലിനു മുന്നിൽ ചെന്നുനിന്നു തൊഴുകൈയാലേ പ്രാർത്ഥിക്കാൻ തുടങ്ങി. മനസിലൂടെ അവൾ ജീവിതത്തിൽ കടന്നു പോയ ഓരോ കാര്യങ്ങളും കടന്നു പോയി.

അതിന്റെ പ്രതിഫലം എന്നോണം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ടിരുന്നു. രാഹുലിന്റെ ഓർമ്മകൾ അവളെ ചുട്ടുപോള്ളിച്ചു കൊണ്ടിരുന്നു. സങ്കടങ്ങൾ അടക്കാൻ കഴിയാതെ പൊട്ടികരഞ്ഞു പോയി അവൾ. " ഭഗവാനെ ഓരോ നിമിഷവും രാഹുലേട്ടന്റെ ഓർമ എന്നെ പൊള്ളിക്കുവാ, എല്ലാം എനിക്ക് മറക്കണം ഈശ്വരാ പതറിപോകുന്ന വാക്കുകൾ കുട്ടിച്ചേർത്ത് അവൾ ഭഗവാന് മുന്നിൽ തൊഴുതു. കണ്ണുകൾ അപ്പോളും പെയ്തുകൊണ്ടിരുന്നു. ഏറെ നേരം അവൾ അവിടെ തൊഴുതു നിന്നു. തന്റെ ഡ്രസ്സിൽ ആരോ പിടിച്ച് വലിക്കുന്നതായി തോന്നിയപ്പോളാണ് തീർത്ഥ കണ്ണു തുറന്നത്, ഒഴുകിയിറങ്ങുന്ന കണ്ണുനീർ തുള്ളികളെ തുടച്ച് അവൾ പതിയെ കുനിഞ്ഞു നോക്കി.അപ്പോളെ കണ്ടു തന്റെ ഡ്രസ്സിൽ പിടിച്ചു പുഞ്ചിരിച്ചോണ്ട് നിൽക്കുന്ന ഒരു കുഞ്ഞിനെ. തീർത്ഥ ഒരു നിമിഷം അവളെ നോക്കി നിന്നു പോയി. കുഞ്ഞിക്കണ്ണുകളും ചുണ്ടിൽ വിരിയുന്ന ചിരിയിൽ കവിളിൽ തെളിഞ്ഞു കാണുന്ന കുഞ്ഞു നുണക്കുഴിയോടും കൂടിയ ഒരു മാലാഖയെ പോലെ തോന്നി അവൾക്ക്. ഒരു നിമിഷം എല്ലാം മറന്നവൾ നോക്കി നിന്നു പോയി.

" എജിനാ കയണേ കൊഞ്ചിയുള്ള ചോദ്യം കെട്ടാണ് തീർത്ഥ സ്വബോധത്തിലേക്ക് വന്നത്. താഴേക്ക് നോക്കിയപ്പോളെ കണ്ടു തന്നെ തന്നെ നോക്കി നിൽക്കുന്ന കുഞ്ഞിനെ. അവൾക്ക് ആ കുഞ്ഞിനോട് അതിയായ വാത്സല്യം തോന്നി. പതിയെ കുനിഞ്ഞിരുന്ന് കുഞ്ഞി കവിളിൽ അരുമയോടെ തഴുകി. " ആതെങ്കിലും വക്ക് പയഞ്ഞോ തനിക്ക് കഴിയുന്ന രീതിയിൽ വാക്കുകൾ ചേർത്ത് കുഞ്ഞ് പിന്നെയും അവളോട് ചോദിച്ചു. തീർത്ഥക്ക് ആ കുഞ്ഞിനെ കാണുമ്പോൾ മനസ്സിൽ ഒരു തണുപ്പ് അനുഭവപ്പെട്ടു. തന്റെ സങ്കടങ്ങൾ എങ്ങോ പോയി ഒളിക്കുന്നത് പോലെ തോന്നി അവൾക്ക്. " ഞാൻ കരഞ്ഞതല്ല കണ്ണാ, അമ്പോറ്റിയെ പ്രാർത്ഥിച്ചതാ ഏറെ വാത്സല്യത്തോടെ തീർത്ഥ കുഞ്ഞിനോട് പറഞ്ഞു. കണ്ണൻ പ്രാത്ഥിച്ചോ. " നാൻ പാതിച്ചല്ലോ കുണുങ്ങി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു. " ആണോടാ പാതിച്ചോ, അല്ല എന്താ കുറുമ്പിടെ പേര് തീർത്ഥ കുഞ്ഞിനോട് ചോദിച്ചു. " ആദൂട്ടി എന്നാലോ " ആഹാ നല്ല പേരാലോ കവിളിലേ നുണക്കുഴിയിൽ ഒന്നു മുത്തികൊണ്ട് തീർത്ഥ പറഞ്ഞു. അതിന് മറുപടിയായി തീർത്ഥയുടെ കഴുത്തിലുടെ കയ്യിട്ട് കവിളിൽ മുത്തികൊണ്ട് കൈകൊട്ടിച്ചിരിച്ചു അവൾ. " മോളെ ആരൂട്ടി എവിടെ പെണ്ണെ പുറകിൽ നിന്നുമുള്ള ശബ്ദം കെട്ടാണ് തീർത്ഥ തിരിഞ്ഞു നോക്കിയത്.

"അത്തമ്മേ നാൻ ഇബിടെ ഇന്റ്, അപ്പോളേക്കും ആരൂട്ടിയുടെ മറുപടിയും എത്തിയിരുന്നു. " എടി കുറുമ്പി നീ ഇവിടെ ഉണ്ടായിരുന്നോ, അച്ചമ്മ എവിടെയെല്ലാം നോക്കി നിന്നെ. " നാൻ ഈ ആന്റിടെ എത്തായിരുന്നു. തീർത്ഥയുടെ കൈയിൽ തുങ്ങി കൊണ്ട് അവൾ പറഞ്ഞു. അപ്പോളാണ് അവർ അടുത്ത് നിൽക്കുന്ന പെൺകുട്ടിയെ കണ്ടത്. അല്പസമയം അവളെ നോക്കി നിന്നിട്ട് അവർ പറഞ്ഞു. " മോളെ ഈ കാന്താരി ബുദ്ധിമുട്ടിച്ചോ, ഒരു അനുസരണയും ഇല്ല, പതിയെ നടക്കാൻ തുടങ്ങിയെ ഉള്ളു അപ്പോളേക്കും ഓട്ടാ. കാലുറപ്പിച്ച് നടക്കാറാകുന്നെ ഉള്ളു എവിടേലും വീണാലോ. അവളോട് അത്രയും പറഞ്ഞ് താഴെ നിന്നു ആരൂട്ടിയെ എടുത്ത് എളിയിൽ വെച്ചു. " ആരൂട്ടി അച്ചമ്മ പറഞ്ഞത് കേട്ടില്ലേ എന്തിനാ ഓടുന്നെ വീഴില്ലേ. ഇനി ഓടരുതട്ടോ. ആരൂട്ടിടെ കവിളിൽ ഒന്നു തഴുകികൊണ്ട് തീർത്ഥ പറഞ്ഞു " നാൻ ഇനി ഓടില്ലാത്തോ അല്ല ഇതിനു മുന്നേ കണ്ടിട്ടില്ലലോ മോളെ ഇവിടെ, എന്താ പേര് അവർ അവളോട് ചോദിച്ചു. അതിന് അവരെ ഒന്നു നോക്കിയിട്ട് അവൾ പറഞ്ഞു. " ഞാൻ തീർത്ഥ പരമേശ്വരൻ ഇവിടെ വല്ലപ്പോളുമെ വരാറുള്ളൂ.

വീട് കുറച്ച് ദൂരെയാ അത് കൊണ്ട്. " ആണോ, ഞാൻ ദേവകി ഇത് എന്റെ കൊച്ചുമോളാ ആരാധ്യ ഞങ്ങളുടെ ആരൂട്ടി. എന്നാ ശരി മോളെ മോൻ പുറത്ത് നോക്കി നില്കുന്നുണ്ട്. അവളോട് അത്രയും പറഞ്ഞവർ പുറത്തേക്ക് നടന്നു, പോകുന്ന വഴിയുടനീളം ആരൂട്ടി കൈ വീശി കാണിച്ചോണ്ടിരുന്നു.തനിക്ക് ഏറെ പ്രിയപ്പെട്ടതെന്തോ അകന്നു പോകുന്നത് പോലെ തോന്നി അവൾക്ക്, അവർ പോയ വഴിയേ തന്നെ നോക്കി നിന്നു അവൾ. അമ്പലത്തിന് പുറത്തേക്ക് നടകുമ്പോൾ ദേവാകിയുടെ മനസ്സിൽ മുഴുവൻ തീർത്ഥയായിരുന്നു. അവർക്ക് അവളോട് വല്ലാത്തൊരു ആത്മബന്ധം തോന്നുന്നുണ്ടായിരുന്നു. " തീർത്തു കഴിഞ്ഞില്ലേ മോളെ അച്ചയുടെ ശബ്ദമാണ് അവളുടെ നോട്ടം മാറ്റിച്ചത്, തിരിഞ്ഞ് അവരെ നോക്കി ചിരിച്ചിട്ട് അവർക്കടുത്തേക്ക് പോയി നിർമലയെ കെട്ടിപിടിച്ചു നിന്നു. മനസിലെ പിരിമുറുക്കം മാറാൻ ഇത് നിർബദ്ധമാണെന്ന് അവൾക്കറിയായിരുന്നു. മറ്റൊന്നും ചിന്തിക്കാതെ നിർമലയും പരമേശ്വരനും അവളുടെ തലയിൽ തഴുകികൊണ്ടിരുന്നു. കുറച്ച് സമയത്തിന് ശേഷം അവർ വീട്ടിലേക്ക് മടങ്ങി.

വീട്ടിലെത്തി അച്ഛനും അമ്മയും ഓരോ തിരക്കിലേക്ക് പോയി. തീർത്തു നോക്കികാണുവായിരുന്നു അവരുടെ സന്തോഷം. കുറച്ച് സമയത്തിന് ശേഷം തീർത്തയുടെ കോളേജിലെ കൂട്ടുകാരുമെത്തി, അവരുകൂടി വന്നതോടെ ആ വീട് ഒരു ഉത്സവ പ്രതീത്തിയായി. എല്ലാവരും ഒന്നിച്ച് സദ്യ ഒരുക്കിയും കേക്ക് മുറിച്ചും തീർത്ഥയുടെ പിറന്നാൾ ആഘോഷമക്കി ❣️ ❣️ ❣️ ❣️ " അമ്മേ... ദേവൻ അമ്മയെ വിളിച്ചുകൊണ്ടു അകത്തേക്ക് കയറിവന്നു. അപ്പോളേക്കണ്ടു നിലത്തിരുന്ന് കളിപ്പാട്ടം കൊണ്ട് കളിക്കുന്ന ആരൂട്ടിയേയും അവളോട് കിന്നാരം പറഞ്ഞിരിക്കുന്ന അമ്മയെയും. " ആഹാ അമ്മ ഇവിടെ കൊച്ചിന്റെ കൂടെ കളിക്കുവായിരുന്നോ ഞാൻ എന്തോരും വിളിച്ചു കേട്ടില്ലായിരുന്നോ. " ഹാ ദേവാ നീ വന്നോ ഇന്ന് നേരത്തെയാലോ. " മ്മ്, ഇന്ന് തിരക്ക് കുററവായിരുന്നു. അപ്പോളേക്കും കളിച്ചുകൊണ്ടിരുന്ന ആരൂട്ടി ദേവന്റെ ശബ്ദം കേട്ട് തലയുയർത്തി നോക്കിയത്. തന്റെ അടുത്തിരിക്കുന്ന അച്ഛനെ കണ്ട് അവളുടെ കണ്ണുകൾ തിളങ്ങി. ഉടൻ തന്നെ അവന്റെ മെത്തേക്ക് കയറിക്കൊണ്ട് ചോദിച്ചു. " അച്ചേ എപ്പോയാ ബന്നെ " അച്ച ദേ ഇപ്പൊ വന്നേ ഒള്ളു,

അച്ചേടെ കുഞ്ഞി എന്തെയായിരുന്നു " നാൻ കയിച്ചുവായിരുന്നു. അവരുടെ കളികൾ കണ്ടുകൊണ്ട് കുറച്ചു സമയമിരുന്നിട്ട് ദേവകിയമ്മ പറഞ്ഞു. " ദേവാ നീ പോയി ഫ്രഷ് ആയിട്ട് വാ അമ്മ കഴിക്കാൻ എടുത്ത് വെക്കാം. " ശരി അമ്മേ, ആരൂട്ടി അച്ച കുളിച്ചിട്ട് വരാട്ടോ അതും പറഞ്ഞ് ദേവൻ റൂമിലേക്ക് കയറി പോയി. ദേവാകിയമ്മ ആരൂട്ടിയേം കൊണ്ട് അടുക്കളയിലേക്ക് പോയി കഴിക്കാൻ എടുത്ത് വെച്ചു അപ്പോളേക്കും ദേവൻ ഫ്രഷ് ആയി താഴേക്ക് വന്നു. അവർ ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ച്, ദേവകിയമ്മയോട് ഗുഡ് നൈറ്റും പറഞ്ഞ് ദേവനും ആരൂട്ടിയും റൂമിലേക്ക് പോയി. ഉറക്കം കണ്ണിൽ വരുന്നതുവരെ ആരൂട്ടി അമ്പലത്തിൽ വെച്ചു കണ്ട ആന്റിയെ കുറിച്ച് അവനോട് പറയുവായിരുന്നു. അവൾ പറയുന്നത് ഒന്നും മനസിലായില്ലെങ്കിലും ദേവൻ എല്ലാം കേട്ട് തലയാട്ടികൊണ്ടിരുന്ന. ആരൂട്ടി ഉറങ്ങിയെന്ന് മനസിലായപ്പോൾ ദേവൻ പതിയെ കട്ടിലിൽ ചാരിയിരുന്നുകൊണ്ട് ആരൂട്ടി പറഞ്ഞത് ഓർക്കുവായിരുന്നു അതേസമയം അവന്റെ മനസിലേക്ക് തീർത്ഥയുടെ മുഖം കടന്നു വന്നു. അത് കൺകെ ദേഷ്യവും സന്തോഷവും ഒരു പോലെ വന്നു.

പതിയെ അവൻ ഉറക്കത്തിലേക്ക് വീണു. ❣️ ❣️ ❣️ ❣️ രാത്രി അച്ഛനും നിമ്മികുട്ടിക്കും ഒപ്പമിരുന്ന് ഭക്ഷണം കഴിച്ച് തീർത്ഥ മുറിയിലേക്ക് പോയി. അവൾക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല പതിയെ നടന്നു ബാല്കെണിയിൽ ചെന്നിരുന്നു. ഇന്നത്തെ കാര്യങ്ങൾ ഓരോന്ന് ഓർത്തപ്പോൾ അവൾക്ക് അതിയായ സന്തോഷം തോന്നി എന്നാൽ അതിന് അതികം ആയുസ് ഇല്ലായിരുന്നു പതിയെ ആ ഓർമ്മകൾ അവളുടെ ഭൂതകാലത്തിലെത്തി നിന്നു. " എന്തിനാ രാഹുലേട്ടാ ഇത്രയും സാധനങ്ങൾ ഓക്കേ വാങ്ങി കൂട്ടിയത്. " എന്റെ പെണ്ണെ ഇന്നേ നിന്റെ പിറന്നാളാ, നീ ഈ രാഹുലിനോടൊപ്പം ചേർന്നിട്ടുള്ള ആദ്യ പിറന്നാൾ അപ്പൊ അത് ഒട്ടും കുറഞ്ഞു പോകാൻ പാടില്ല, നല്ല രീതിയിൽ തന്നെ ആഘോഷിക്കണം. " ഈ രാഹുലേട്ടന്റെ ഒരു കാര്യം. അതും പറഞ്ഞ് അവന്റെ കവിളിൽ അവൾ അമർത്തി ചുംബിച്ചു. പെട്ടെന്ന് തീർത്ഥ ഞെട്ടി ഉണർന്നു ആദ്യം അവളുടെ കൈകൾ ചുണ്ടിൽ പതിഞ്ഞു.

പിന്നീട് ഒരു പൊട്ടികരച്ചിലോടെ അവൾ അവളുടെ സങ്കടങ്ങളെ പുറത്തേക്ക് വിട്ടു. കണ്ണുകൾ നിറഞ്ഞൊഴുകി. അപ്പോളും ആകാശത്ത് തിളങ്ങുന്ന രണ്ട് നക്ഷത്രങ്ങളെ നോക്കി അവൾ പറഞ്ഞു തുടങ്ങി. " എന്തിനാ.. എ.. ന്തി... നാ.. എന്നെ വിട്ടുപോയത്. ഒരിക്കലെങ്കിലും എന്നെ ഓർത്തോ, നിങ്ങളില്ലാതെ ഞാൻ എങ്ങനെ ജീവിക്കുമെന്ന് ഓർത്തോ. നമ്മുടെ കുഞ്ഞിനേയും കൊണ്ടുപോയില്ലേ, അവനെയെങ്കിലും തന്നൂടായിരുന്നോ എനിക്ക്. വാക്കുകൾ ഏങ്ങലടിയാൽ മുറിഞ്ഞുപോകുന്നുണ്ടായിരുന്നു. പതിയെ കരച്ചിലിന്റെ അലകൾ നേർത്തു തുടങ്ങി അവളുടെ ഓർമയിൽ കവിളിൽ നുണക്കുഴികാട്ടി തന്റെ കുഞ്ഞരി പല്ലുകാട്ടി ചിരിക്കുന്ന ആരൂട്ടി സ്ഥാനം പിടിച്ചു അതിന്റെ പ്രതിഫലം എന്നോണം അവളുടെ ചൊടികളിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു. ഏറെ നേരത്തെ ചിന്തക്കൊടുവിൽ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു............ (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story