❣️ശിവതീർത്ഥം❣️: ഭാഗം 7

shivatheertham

എഴുത്തുകാരി: സ്‌നേഹാ സാജു

 "മാഗല്യം തന്തു നനേന, മാമ ജീവന ഹെതുന" ശ്രീകോവിലിൽ കുഞ്ഞി കൃഷ്ണനു മുന്നിൽ കൈകൾ കൂപ്പി നിറമിഴിയോടെ നിൽക്കുന്ന തീർത്ഥ അവളുടെ കഴുത്തിലേക്ക് മഞ്ഞ ചരടിൽ കോർത്ത താലി അണിയിക്കുകയാണ് അവൻ. ചുറ്റും നിൽക്കുന്ന അച്ഛന്റെയും അമ്മയുടെയും കണ്ണുനീർ തുള്ളികൾ താഴേക്ക് ഒഴുകുന്നു. പതിയെ തല ഉയർത്തി നോക്കി അവൾ അപ്പോളെ കണ്ടു മുഖത്തേ പേശികൾ വലിഞ്ഞു മുറുകി രക്തവർണമായ കണ്ണുകളാൽ തന്നെ നോക്കുന്നവനെ. പൂജാരി എല്പിച്ച കുങ്കുമം ആർക്കോ വേണ്ടി അവൻ അവളുടെ നെറ്റിത്തടത്തെ ചുവപ്പിക്കുന്നു. " അയ്യോ.. എന്റമ്മേ.... അലറി കരഞ്ഞു കൊണ്ട് തീർത്ഥ ഉറക്കം വിട്ടുണർന്നു പെട്ടെന്ന് തന്നെ അവളുടെ കൈകൾ കഴുത്തിലേക്കും നെറ്റിത്തടത്തിലേക്കു നീണ്ടു അവിടമാകെ പരതി. അപ്പോളാണ് കണ്ടത് ഓക്കേ സ്വപ്നമാണെന്ന് അവൾക്ക് മനസിലായത്. എന്നാലും ഞാൻ എന്താ അങ്ങനെ ഒരു സ്വപ്നം കണ്ടത്, താലികെട്ടിയ ആളുടെ മുഖം കണ്ടില്ലലോ എന്താ ഇതൊക്കെ ഒന്നും മനസിലാകുന്നില്ലലോ മനസിലോർത്ത് ഒരു ദീർഘ നിശ്വാസം എടുത്ത് അവൾ ചുറ്റുമോന്ന് നോക്കി.

അപ്പോളാ ബാല്കണിയിൽ ആണെന്ന കാര്യം അവൾ ഓർക്കുന്നത്. ബാല്കണിയുടെ കൈവരിയിൽ പിടിച്ചു കൊണ്ട് അവൾ പുറത്തേക്ക് നോക്കി നിന്നു. നേരം പുലരുന്നേ ഒള്ളു തലേ ദിവസം പെയ്ത മഴയുടെ അവശേഷിപെന്നോണം മരച്ചില്ലകൾ എല്ലാം പെയ്യുന്നുണ്ടായിരുന്നു. തീർത്ഥ അതെല്ലാം ഒരു കൗതുകത്തോടെ നോക്കി നിന്നു. കുളിരുള്ള ഒരിളം തെന്നൽ അവളെ തഴുകി കടുന്നുപോയപ്പോളാണ് അവൾ സ്വബോധത്തിലേക്ക് വന്നത്. പതിയെ എഴുന്നേറ്റ് റൂമിലേക്ക് വന്ന് ക്ലോക്കിൽ നോക്കിയപ്പോളെ കണ്ടു 6 മണിയായെന്ന് പെട്ടെന്ന് തന്നെ ഡ്രസ്സും എടുത്ത് ഫ്രഷാകാൻ കയറി അവൾ. ❣️ ❣️ ❣️ ❣️ ജനലിലൂടെ എത്തിയ സൂര്യരശ്മി കണ്ണിൽ പതിച്ചപ്പോളാണ് ദേവൻ പതിയെ കണ്ണു ചിമ്മി തുറന്നത്. തനിക്കടുത്ത് തന്റെ മാറിൽ പറ്റിച്ചേർന്ന് കിടക്കുന്ന കുഞ്ഞിപ്പെണ്ണിന്റെ കവിളിലൊന്ന് മുത്തി പതിയെ എഴുന്നേറ്റിരുന്നു അവൻ. ക്ലോക്കിലേക്ക് നോക്കിയപ്പോളെ കണ്ടു 7 മണിയായെന്ന്.

പതിയെ ആരൂട്ടിയെ ഒന്നു തഴുകി കൊണ്ട്, പുഞ്ചിരിച്ചോണ്ട് അവൻ അവളെ വിളിക്കാൻ തുടങ്ങി. " അച്ചേടെ ആരൂട്ടാ, എഴുന്നേൽക്ക് കുഞ്ഞാ.. " അച്ചേ മോക്ക് ഒക്കം മായില്ല, ഇത്തികൂടി ഒങ്ങട്ടെ. കുറുമ്പോടെ പറഞ്ഞ് ആരൂട്ടി തിരിഞ്ഞു കിടന്നു. " ആണോടാ ചക്കരെ അച്ചേടെ കുട്ടീടെ ഒക്കം മാറിയില്ലേ. നമ്മുക്ക് ഈ കുഞ്ഞി പല്ലൊക്കെ തേച്ച് പാല് കുച്ചാൻ പോണ്ടേ. അവളെ മടിയിൽ കിടത്തി ഇക്കിളി കൂട്ടി കൊണ്ട് അവൻ പറഞ്ഞു. " എനിച്ച് പാല് മേണ്ടച്ചേ, ഇട്ടല്ല മോക്ക്. കൊഞ്ചിക്കൊണ്ട് അവൾ പറഞ്ഞു. " അയ്യോ അത് പറ്റില്ല പാല് കുച്ചാലേ ഗുഡ് ഗേൾ ആകു, അച്ചേടെ കൂട്ടി ഗുഡ് ഗേൾ അല്ലെ. " മോള് ഗുദ് ഗേൾ ആ " ആണോ എന്നാ നമ്മുക്ക് പാല് കുച്ചാൻ പോകാം ആരൂട്ടിയെയും എടുത്ത് ദേവൻ ബാത്‌റൂമിലേക്ക് പോയി. പോകുന്ന വഴി അമ്മയോട് വിളിച്ചു പറഞ്ഞു. " അമ്മേ ആരൂട്ടന് പാലെടുത്തോ ദേവന്റെയും ആരൂട്ടിയുടെയും ശബ്ദം കെട്ടാണ് ദേവകിയമ്മ അടുക്കളയിൽ നിന്നും പാലുമായി വന്നത്. അപ്പോളെ കണ്ടു ഡൈനിങ് ടേബിളിൽ ഇരുന്നു കളിക്കുന്ന അച്ഛനേം മോളേം. ദേവകിയമ്മ അത് നോക്കി പുഞ്ചിരിച്ചോണ്ട് അവരുടെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു.

" ആരൂട്ടി വാ മോളെ അച്ചമ്മ പാലുതരാം " അത്തമ്മ എനിച്ച് പാല് തയണ്ട, ആദുട്ടിക്ക് അച്ച തന്നോലും പാല്. കുറുമ്പോടെ അച്ഛമ്മയെ നോക്കി പറഞ്ഞിട്ട് അച്ഛനെ കെട്ടിപിടിച്ചിരുന്നു അവൾ. " എടി കുറുമ്പി നിനക്കിപ്പോ എന്നെ വേണ്ടല്ലേ. നിന്റെ അച്ച പോകുമ്പോ അത്തമ്മേന്ന് വിളിച്ചോണ്ട് വാട്ടോ. കള്ള ദേഷ്യത്തോടെ ദേവകി മുഖം തിരിച്ചു. ഇവരുടെ കളികൾ കണ്ടുകൊണ്ട് ഒരു ചിരിയോടെ ശാരത ദേവനുള്ള ചായയുമായി അങ്ങോട്ട് വന്നത്. ശാരത ദേവകിയമ്മയെ സഹായിക്കാൻ നിൽക്കുന്ന ജോലിക്കാരിയാണ്. " ദേവൻ മോൻ ഇന്ന് നേരത്തെ ആലോ " അതെ ശാരതാമ്മേ, ഇന്ന് നേരത്തെ എഴുന്നേറ്റു. അല്ല ശാരതാമ്മേ ശ്വാസം മുട്ടലിന് കുറവുണ്ടോ. " മ്മ് നേരിയ ഒരു കുറവോണ്ട് മോനെ അത്രയും പറഞ്ഞവർ അടുക്കളയിലേക്ക് പോയി അപ്പോളും ദേവകിയമ്മ മുഖം വീർപ്പിച്ചിരിക്കുവായിരുന്നു അത് കണ്ട ദേവൻ ആരൂട്ടിയെ തൊണ്ടികൊണ്ട് പറഞ്ഞു. " ആരൂട്ടാ അച്ഛമ്മ പിണങ്ങിന്ന് തോന്നുന്നു " ഇഞ്ഞി എൻജ് ത്തെയും അച്ചേ തടിക്ക് കൈ കൊടുത്ത് കൊണ്ട് ആരൂട്ടി ചോദിച്ചു.

അതിന് ആരൂട്ടിടെ ചെവിയിൽ സ്വകാര്യമായി എന്തോ പറഞ്ഞ് ദേവൻ അവളെ എടുത്ത് ദേവകിയമ്മയുടെ അടുത്തേക്ക് നിന്നു എന്നിട്ട് ആരൂട്ടിനെ നോക്കി കണ്ണടച്ചു കാണിച്ചു അതുമനസിലാക്കി എന്നോണം ആരൂട്ടിയും ദേവനും ഇരുവശത്തുനിന്നും ദേവകിയമ്മയുടെ കവിളിൽ ഉമ്മ വെച്ചു. ഒരു ചിരിയോടെ ദേവകിയമ്മ അവരെ ചേർത്തു നിർത്തി.കുറച്ച് സമയം കളിച്ചും ചിരിച്ചും അവർ ഭക്ഷണം കഴിച്ചേഴുന്നേറ്റു. കൈകഴുകി വന്ന് ദേവൻ മോളോടൊപ്പം ഇരുന്ന് കളിക്കുന്നത് കണ്ട് ദേവകിയമ്മ ചോദിച്ചു. " ദേവാ നീ ഇന്ന് പോകുന്നില്ലേ " ഇന്ന് കുറച്ച് ലേറ്റായി പോയാ മതിയമ്മേ അപ്പൊ ഞാൻ കരുതി മോളോടൊപ്പം കുറച്ചു സമയം ചിലവഴിക്കാന്ന്. " അത് ഏതായാലും നന്നായി മോനെ, ആരൂട്ടി കുഞ്ഞല്ലേ അമ്മയുടെ സ്നേഹവും വാത്സല്യവും എന്റെ കുഞ്ഞിന് കിട്ടീട്ടില്ല. കരുതലും സ്നേഹവും ഒരുപാട് വേണ്ട പ്രായമായ ഇത്. നിന്നോട് മറ്റൊരു വിവാഹത്തെ കുറിച്ച് പറഞ്ഞാൽ നീ കേൾക്കില്ലലോ ദേവകിയമ്മ അത്രയും പറഞ്ഞവസാനിപ്പിച്ചു. വിവാഹ കാര്യം കേട്ടത്തോടെ ദേവന്റെ മുഖം വലിഞ്ഞു മുറുകാൻ തുടങ്ങി അവൻ അമ്മയെ നോക്കി ദേഷ്യത്തിൽ അലറി.

" അമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട് ഇനി ഒരു വിവാഹം എനിക്ക് വേണ്ടാന്ന്, എന്റെ മോൾക്ക് അച്ഛൻ മാത്രം മതി. അവൾക്ക് കിട്ടേണ്ട അമ്മയുടെ സ്നേഹം കൂടി ഞാൻ കൊടുത്തോളം എന്റെ കുഞ്ഞിന്. ദേവന്റെ പെട്ടെന്നുള്ള മാറ്റം കണ്ട് ആരൂട്ടി കരയാൻ തുടങ്ങി അപ്പോളാണ് കുഞ്ഞവിടെ ഇരിക്കുന്ന കാര്യം ദേവൻ ഓർത്തത്. അത് കണ്ടതോടെ അവന്റെ ദേഷ്യം എവിടെയോ പോയി മറഞ്ഞു. അവൻ കുഞ്ഞിനെ സമാധാനിപ്പിക്കാൻ നോകിയെങ്കിലും കുഞ്ഞ് കരച്ചിൽ നിർത്തുന്നില്ലായിരുന്നു. ദേവകിയമ്മ കുഞ്ഞിനെ അവന്റെ കൈയിൽ നിന്നും എടുത്ത് ദേവനെ ദേഷ്യത്തോടെ നോക്കിയിട്ട് നടന്നു പോയി. അവർ പോകുന്നതും നോക്കി ദേവൻ സെറ്റിയിലേക്കിരുന്നു. " ച്ചേ വേണ്ടിയിരുന്നില്ല കുഞ്ഞിരിക്കുന്നത് ഓർക്കാതെ, കുറുമ്പി പേടിച്ച് പോയെന്ന് തോന്നുന്നു. അമ്മയോട് പല ആവർത്തി ഞാൻ പറഞ്ഞിട്ടുണ്ട് ഇനി ഒരു കല്യാണത്തേ കുറിച്ച് മാത്രം പറയരുതെന്ന് അത് കേൾക്കുമ്പോൾ എനിക്ക് എന്നെ തന്നെ കൺട്രോൾ ചെയ്യാൻ പറ്റുന്നില്ല.

ഓരോന്ന് ഓർത്തിരിക്കുമ്പോളാണ് ദേവന്റെ ഫോൺ അടിച്ചത് കാൾ അറ്റൻഡ് ചെയ്ത് സംസാരിച്ച് ഫോൺ കട്ട് ചെയ്തിട്ട് ദൃതിയിൽ അവൻ റൂമിലേക്ക് പോയി ഡ്രസ്സ്‌ പാക്ക് ചെയ്ത് ഫ്രഷായി ബാഗും എടുത്ത് താഴേക്ക് നടന്നു. താഴേക്ക് സ്റ്റെപ് ഇറങ്ങി കൊണ്ട് ദേവൻ വിശ്വയെ വിളിച്ച് വരാൻ പറഞ്ഞു ഒരു 10 മിനിറ്റിനുള്ളിൽ വരാന്നും പറഞ്ഞു വിശ്വ ഫോൺ വെച്ചു. താഴേക്ക് ബാഗുമായി വരുന്ന ദേവനെ സംശയത്തോടെ ദേവകിയമ്മ നോക്കി കൊണ്ട് ചോദിച്ചു. " നീ ഇത് എങ്ങോട്ടാ ദേവാ " അമ്മേ ഓഫീസിൽ നിന്നും വിളിച്ചിരുന്നു ബാംഗ്ലൂരിൽ ഒരു കമ്പനിയുമായി മീറ്റിംഗ് വച്ചിരുന്നു. അവർക്ക് MD ആയിട്ട് നേരിട്ട് കണ്ട് ഡീൽ ഉറപ്പിച്ചാൽ മതീന്ന്. " ദേവാ നീ പോയാൽ ആരൂട്ടി പ്രശ്നം ഉണ്ടാകില്ലേ " എന്ത് ചെയ്യാനാ അമ്മാ പോകാതിരിക്കാൻ പറ്റില്ല ഈ ഡീൽ നമ്മുടെ കമ്പനിക്ക് ഇപ്പൊ വളരെ പ്രധാനപെട്ടതാ. " ഇന്ന് തന്നെ പോണോ മോനെ " മ്മ് ഇന്ന് തന്നെ പോണം 2,3 ദിവസം കഴിഞ്ഞേ വരാൻ പറ്റു വിഷമത്തോടെ ദേവൻ അമ്മയോട് പറഞ്ഞു. " സാരമില്ല മോനെ പോകാതിരിക്കാൻ പറ്റില്ലാഞ്ഞിട്ടല്ലേ നീ ധൈര്യമായി പൊക്കോ അമ്മ ഉണ്ടല്ലോ, കുഞ്ഞിനെ ഞാൻ നോക്കിക്കൊള്ളാം വിശ്വയും ശാരതയും ഓക്കേ ഉണ്ടല്ലോ.

കളിക്കുന്നതിനിടയിൽ തലപൊക്കി നോക്കിയ ആരൂട്ടി കാണുന്നത് ബാഗുമായി പോകാൻ നിൽക്കുന്ന അച്ചയെയാണ് പതിയെ നടന്ന് അവൾ അവനു മുന്നിൽ നിന്ന് കൈ ഉയർത്തി കാട്ടി. ദേവൻ അവളെ കൈകളിൽ കോരിയെടുത്തു. " അച്ചേ എവിദേ പോവാ " അച്ച ജോലിക്ക് പോവാടാ " അച്ച പോണ്ട, അച്ച പോയാ ന്റെ കൂത്തേ ആയാ കച്ചനെ. പോണ്ടച്ചേ പോണ്ട ആരൂട്ടി ദേവനെ കെട്ടിപിടിച്ച് കരയാൻ തുടങ്ങി ദേവന് ആകെ സങ്കടമാകുന്നുണ്ടായിരുന്നു. ഇത് കണ്ടുകൊണ്ടാണ് വിശ്വ അങ്ങോട്ട് വന്നത്. " അല്ല വിശ്വച്ചേടെ കുഞ്ഞി എന്തിനാ കരയണെ അപ്പോളേക്കും ആരൂട്ടി വിതുമ്പിക്കൊണ്ട് വിശ്വയുടെ കൈയിലേക്ക് ചാഞ്ഞു വിശ്വ അവളെ കൈയിൽ എടുത്ത് തലോടികൊണ്ടിരുന്നു. "വിശ്വച്ചേ അച്ചേയോട് പോണ്ടന്ന് പയ. ദേവന് സങ്കടം സഹിക്കാൻ കഴിയുന്നില്ലായിരുന്നു. കുഞ്ഞു വന്നതിനു ശേഷം ആദ്യമായാണ് അവളെ തനിച്ചാക്കി പോകുന്നത്. അവൻ ദയനീയതയോടെ അമ്മയെ നോക്കി അവരുടെ കണ്ണുകളും നിറഞ്ഞിട്ടുണ്ടായിരുന്നു. വിശ്വ പതിയെ ദേവനെ നോക്കി ആരൂട്ടിയോട് പറഞ്ഞു. " അച്ച ജോലിക്ക് പോയാലല്ലേ ആരൂട്ടിക്ക് നിറയെ മിട്ടായിയും പാവയും ഒക്കെ വാങ്ങാൻ പറ്റു. അച്ച പോയിട്ട് വരുമ്പോൾ ഒത്തിരി മേടിച്ചോണ്ട് വരും കരഞ്ഞു കൊണ്ടിരുന്ന ആരൂട്ടിടെ മുഖത്ത് പതിയെ പുഞ്ചിരി തിളങ്ങി അവൾ സംശയത്തോടെ ദേവനെ നോക്കി അവൻ അതേയെന്ന് തല ചലിപ്പിച്ചു ഉടൻ തന്നെ അവൾ അവന്റെ കൈയിലേക്ക് ചാടി കവിളിൽ ഉമ്മ വെച്ചു.

" ആനോ അച്ചേ നിയെ മുറ്റായിയും പാവയും കൊദുവരോ മോക്ക് " പിന്നെ കൊണ്ടുവരാലോ അച്ചേടെ കുട്ടിക്ക് ഒത്തിരി കൊണ്ടുവരാം ആരൂട്ടി സന്തോഷത്തോടെ ദേവന്റെ കവിളിൽ ഉമ്മ വെച്ചു. ദേവൻ കുഞ്ഞിനെ ഒന്നു നോക്കിട്ട് തുരുതുരെ ഉമ്മ കൊടുത്ത് അവളെ അമ്മയുടെ കൈയിലേക്ക് കൊടുത്ത് നിറഞ്ഞ കണ്ണുകൾ തുടച്ചോണ്ട് പുറത്തേക്ക് നടന്നു. " അച്ചേ വാതിൽ പടിയിൽ എത്തിയപ്പോളേക്കും ആരൂട്ടി പിന്നെയും അവനെ വിളിച്ചു. അവിടെ നിന്നിട്ട് തിരിഞ്ഞു നോക്കി ദേവൻ ചോദിച്ചു "എന്നാ ആരൂട്ടാ " എനിച്ചേ ദോരാ ബുച്ചി മതിത്തോ അച്ചേ " ദോരാ ബുച്ചി മതിയോ അച്ചേടെ കുട്ടിക്ക് കൊണ്ടുവരാട്ടോ, അച്ചേടെ കൂട്ടി കുറുമ്പ് ഒന്നും കാട്ടരുത്, അച്ഛമ്മയെ വിഷമിപ്പിക്കരുത് ഗുഡ് ഗേൾ ആയി ഇരിക്കണോട്ടോ. " ആദൂത്തി ഗുദ് ഗേളാ അച്ചേ കുഞ്ഞരി പല്ലുക്കാട്ടി ചിരിച്ചോണ്ട് അവൾ പറഞ്ഞു. ആ ചിരി പതിയെ ദേവന്റെ ചുണ്ടിലേക്കും എത്തി. ഉടൻ തന്നെ അമ്മയോട് യാത്രയും പറഞ്ഞ് വിശ്വയോടൊപ്പം എയർപോർട്ടിലേക്ക് പോയി അവൻ............ (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story