❣️ശിവതീർത്ഥം❣️: ഭാഗം 8

shivatheertham

എഴുത്തുകാരി: സ്‌നേഹാ സാജു

  " തീർത്ഥ ടീച്ചറെ ദേ തന്റെ ക്ലാസ്സിലെ കുട്ടി ആതിര തല കറങ്ങി വീണെന്ന്. വിനു സാറിന്റെ ശബ്ദം കെട്ടാണ് തീർത്ഥ പുസ്തകത്തിൽ നിന്നും തല ഉയർത്തി നോക്കിയത്. ഈ ഹൗർ ക്ലാസ്സ്‌ ഇല്ലാത്തത് കൊണ്ട് ഡിപ്പാർട്മെന്റിൽ ഇരിക്കുവായിരുന്നു തീർത്ഥ " എന്താ പറഞ്ഞെ, ആതിര തലച്ചൂട്ടി വീണെന്നോ അയ്യോ ആകുട്ടിക്ക് എന്താ പറ്റിയെ രാവിലെ കുഴപ്പമില്ലായിരുന്നല്ലോ. " അതൊന്നും അറിയില്ല ആശ ടീച്ചറും ഹരി സാറും ക്ലാസ്സിലേക്ക് പോയിട്ടുണ്ട്. പെട്ടെന്ന് തന്നെ തീർത്ഥ ക്ലാസ്സിലേക്ക് ഓടി. ചെന്നപ്പോളെ കണ്ടു കൂടി നിൽക്കുന്ന മറ്റു കുട്ടികളെയും അവരോടൊപ്പം നിൽക്കുന്ന ആശ ടീച്ചറെയും ഹരി സാറിനെയും. " എന്താ എന്താ ഉണ്ടായേ തീർത്ഥ ടെൻഷനോട് ചോദിച്ചു " തീർത്ഥ ദേ ഈ കുട്ടി വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ലാ ആശ അവളെ നോക്കി പറഞ്ഞു അവൾ വേവലാതിയോടെ ആ കുട്ടിയെ വിളിക്കാൻ തുടങ്ങി എന്നാൽ ഒരു പ്രതികരണവും ഇല്ലായിരുന്നു.

അവൾ ടെൻഷനോടെ ഹരിയെയും ആശയെയും നോക്കി.അവളുടെ നോട്ടത്തിന്റെ അർത്ഥം മനസിലായത് പോലെ ഹരി പറഞ്ഞു. " തീർത്ഥ നിങ്ങൾ അതിരെയും കൊണ്ട് പുറത്തേക്ക് വാ ഞാൻ കാർ എടുക്കാം. ഇനിയും നോക്കിട്ട് കാര്യമില്ല നമ്മുക്ക് ഹോസ്പിറ്റലിൽ കൊണ്ടുപോകാം. അത്രയും പറഞ്ഞു ഹരി പുറത്തേക്ക് നടന്നു, വാതിലിനു അടുത്ത് എത്തിയപ്പോളേക്കും മാധവൻ സാർ അകത്തേക്ക് വന്നു. ഹരിയെ അവിടെ കണ്ടപ്പോൾ അദ്ദേഹം ചോദിച്ചു. " എന്താ ഹരി സാറെ പ്രശ്നം " സാർ ദേ തീർത്ഥ ടീച്ചറുടെ ക്ലാസ്സിലെ കുട്ടി തലച്ചുട്ടി വീണു. വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ല അപ്പൊ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകാന്ന് കരുതി. " അതെയോ എന്നാൽ വേഗന്ന് ആകട്ടെ ഹരി പോയി വണ്ടി എടുക്ക്, വിനു സാറെ ആകൊച്ചിനെ പുറത്തേക്ക് കൊണ്ടു വാ, ആശ ടീച്ചറും തീർത്ഥയും കുടി പൊക്കോ ഹരിയും ഉണ്ടല്ലോ ചെന്നിട്ട് വിളിക്ക്. അവരും കൂടി കേറിയപ്പോളേക്കും ഹരി വണ്ടി എടുത്തു. അവർ നേരെ പോയത് ഈശ്വര മഠം ഗ്രൂപ്പിന്റെ ഹോസ്പിറ്റലിലേക്കാണ്. കൊണ്ടുവന്നപ്പോൾ തന്നെ ആ കുട്ടിയെ അവിടെ അഡ്മിറ്റ്‌ ചെയ്തു. തീർത്ഥയും മറ്റുള്ളവരും അപ്പോളും ടെൻഷനോടെ നിൽക്കുവായിരുന്നു. പുറത്തേക്ക് ഇറങ്ങി വരുന്ന ഡോക്ടറെ കണ്ട് അവർ അദ്ദേഹത്തിന് അടുത്തേക്ക് ചെന്നു.

" ഡോക്ടർ എങ്ങനെ ഉണ്ട് ആ കുട്ടിക്ക് ഹരി അദ്ദേഹത്തോട് ചോദിച്ചു. ആശയും തീർത്ഥയും ഡോക്ടറെ തന്നെ നോക്കി നിന്നു " പേടിക്കാൻ ഒന്നുമില്ല, ബീപി ലോ ആയത് കൊണ്ടാണ് ആ കുട്ടി തലച്ചുറ്റി വീണത് പിന്നെ ചെറുതായി പനിയും ഉണ്ട്. ട്രിപ്പ് ഇട്ടിട്ടുണ്ട് ഇന്ന് ഇവിടെ കിടന്നിട്ട് നാളെ ഡിസ്ചാർജ് ചെയാം ഡോക്ടറുടെ വാക്ക് കേട്ടപ്പോളാണ് അവർക്ക് ആശ്വാസം ആയത്. ഹരി ഉടൻ തന്നെ ആതിരയുടെ അച്ഛനെ വിളിച്ചപ്പോൾ അദ്ദേഹം എത്താൻ താമസിക്കുമെന്ന് പറഞ്ഞതിനാൽ അവർ എത്തുന്നത് വരെ തീർത്ഥ നിന്നോളാന്ന് പറഞ്ഞ് ഹരിയെയും ആശയെയും അവൾ വീട്ടിലെക്ക് പറഞ്ഞയച്ചു. അവളെ തനിച്ചാക്കി പോകാൻ അവർ തയാറല്ലായിരുന്നു എന്നാൽ അവളുടെ നിർബദ്ധം കാരണം അവർ വീട്ടിലേക്ക് പോയി. അവർ പോയ ശേഷം തീർത്ഥ ബെഡിന് അടുത്തുള്ള കസേരയിൽ ഇരുന്നുകൊണ്ട് ആതിരയെ നോക്കി അപ്പോളേക്കും അവൾ ഉണർന്നിരുന്നു. ഒന്നും മനസിലാകാതെ ആതിര ചുറ്റും നോക്കി അപ്പോളാ അടുത്തിരിക്കുന്ന തീർത്ഥയെ അവൾ കണ്ടത് " മിസ്സ്‌ ഞാൻ ഇത് എവിടെയാ എന്താ എനിക്ക് പറ്റിയത് ഒന്നും ഓർമ വരുന്നില്ല

" എടൊ താൻ ഇങ്ങനെ ടെൻഷൻ അടിക്കേണ്ട. ക്ലാസ്സിൽ തലച്ചുട്ടി വീണത് കൊണ്ട് തന്നെ ഹോസ്പിറ്റലിൽ കൊണ്ട് വന്നതാ. നമ്മൾ ഇപ്പൊ കോളേജുകരുടെ തന്നെ ഹോസ്പിറ്റലിലാ ഉള്ളത്. " മ്മ് ഞാൻ ക്ലാസ്സ്‌ കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയതാ പെട്ടെന്ന് എന്തോ ഒരു വല്ലായ്മ പോലെ തോന്നി പിന്നെ ഒന്നും ഓർമയില്ല " പേടിക്കണ്ട ബീപി കുറഞ്ഞതാ. പിന്നെ വീട്ടിലേക്ക് വിളിച്ച് പറഞ്ഞിട്ടുണ്ട് അച്ഛൻ ഇപ്പൊ തന്നെ എത്തും. എന്നാ താൻ റെസ്റ് എടുത്തോ ക്ഷീണം കാണും. ആതിര പിന്നെയും മയക്കത്തിലേക്ക് വീണു തീർത്ഥ അവളെ നോക്കി അടുത്ത് തന്നെ ഇരുന്നു.ഒരു കുഞ്ഞിന്റെ കരച്ചിൽ കെട്ടാണ് അവൾ നോട്ടം മാറ്റിയത്. ഒന്നും മനസിലാകാതെ അവൾ ചുറ്റും നോക്കി പിന്നെയും ആ കരച്ചിൽ കേട്ടു തീർത്ഥയുടെ ഹൃദയം വല്ലാതെ മിടിക്കുന്ന പോലെ തോന്നി അവൾക്ക്. തനിക്ക് ഏറെ പ്രിയപ്പെട്ട ആ ശബ്ദം ആരുടെയെന്ന് അറിയാൻ അവൾ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് വാതിലിന് അടുത്തേക്ക് നടന്നു. അവൾ വാതിലിനടുത്തേക്ക് എത്തിയപ്പോളേക്കും അത് തുറന്ന് അകത്തേക്ക് രണ്ടു പേർ കടന്നു വന്നു ഒറ്റ നോട്ടത്തിൽ തന്നെ വന്നവർ ആതിരയുടെ അച്ഛനും അമ്മയുമാണെന്ന് തീർത്ഥക്ക് മനസിലായി. ഡോക്ടർ പറഞ്ഞ വിവരങ്ങൾ എല്ലാം അവരോട് പറഞ്ഞ് തീർത്ഥ യാത്രപറഞ്ഞ് പുറത്തേക്ക് ഇറങ്ങി.

ഹോസ്പിറ്റൽ കൊറിഡോറിലൂടെ നടക്കുമ്പോൾ പിന്നെയും ആ കുഞ്ഞു കരച്ചിൽ ചീളുകൾ അവളെ തേടിയെത്തി അവൾ പോലുമറിയാതെ അവളുടെ കാലുകൾ അവയ്ക്ക് പിന്നാലെ ചലിച്ചു കൊണ്ടിരുന്നു. അവ ചാരിയിട്ടിരിക്കുന്ന ഒരു മുറിയുടെ വാതിൽക്കൽ അവളെ കൊണ്ടെത്തിച്ചു. പുറത്ത് നിന്ന് ഒരു ദീർഘ നിശ്വാസം എടുത്ത് മനസ്സില്ലാ മനസോടെ അവൾ ആ വാതിൽ പതിയെ തുറന്നു. ഉള്ളിൽ നിൽക്കുന്ന ആളെ കണ്ട് അവളുടെ കണ്ണുകൾ തിളങ്ങി. ഒന്നു ശ്വാസം വലിച്ചു വിട്ടിട്ട് അവൾ അവരെ നോക്കി ചോദിച്ചു. " എന്തിനാ ആരൂട്ടിയെ കരയണെ വാതിൽക്കൽ നിന്നുള്ള ശബ്ദം കെട്ടാണ് ദേവകിയമ്മ ആരൂട്ടിയേയും കൊണ്ടുള്ള നടത്തം നിർത്തി തിരിഞ്ഞു നോക്കിയത്. വാതിൽക്കൽ നിൽക്കുന്ന തീർത്ഥയെ കണ്ട് അവരുടെ മുഖം പ്രകാശിച്ചു. തീർത്ഥ പതിയെ നടന്ന് അവരുടെ അടുത്തേക്ക് എത്തി. അപ്പോളേക്കും വിതുമ്പികൊണ്ട് ആരൂട്ടി അവളുടെ കൈയിലേക്ക് ചാഞ്ഞു. കുഞ്ഞിനെ മാറോട് ചേർത്ത് തഴുകി കൊണ്ട് വേവലായോടെ അവൾ പറഞ്ഞു " ചെറിയ ചൂടുണ്ടല്ലോ എന്താ പറ്റിയെ തന്റെ ആരുമല്ലാത്ത ഒരു കുഞ്ഞിനെ ഓർത്തുള്ള അവളുടെ വേവലാതി കണ്ട് അവർ അവളെ അത്ഭുതത്തോടെ അല്പസമയം നോക്കി നിന്നു. എന്നിട്ട് പറഞ്ഞു.

" എന്ത് പറയാനാ മോളെ മോന് ബിസിനസിന്റെ ഒരു മീറ്റിംഗ് ബാംഗ്ലൂർ വെച്ചാ നടക്കുന്നെ പോകാതിരിക്കാൻ പറ്റാത്തത് കൊണ്ടാ ഇന്ന് പോയത്. വലിയ സന്തോഷത്തോടെ ഒക്കെയാ പെണ്ണ് അച്ചയെ യാത്രയാക്കിയത്. എന്നിട്ടോ സന്ധ്യ മയങ്ങിയപ്പോളേക്കും പെണ്ണിന് അച്ചയെ കാണണം. കരഞ്ഞു കരഞ്ഞ് പനി വരെ വരുത്തി വെച്ചു കുറുമ്പി. തീർത്ഥ തന്റെ മാറിൽ പറ്റി ചേർന്നിരിക്കുന്ന ആരൂട്ടിയെ നോക്കികൊണ്ട് പതിയെ ചോദിച്ചു. " അച്ചമ്മ പറഞ്ഞത് ശരിയാണോ, എന്തിനാ ആരൂട്ടാ കരഞ്ഞത് അവളുടെ മാരിൽനിന്ന് തല പതിയെ ഉയർത്തി ചുണ്ടുകൾ പുറത്തേക്കുന്തി ആരൂട്ടി പറഞ്ഞു " എനിച്ച് ചങ്കടം ബന്നു, അച്ചയെ കാണാതെ അതൊന്താ നാൻ കഞ്ഞേ. കുഞ്ഞിന്റെ കാട്ടിക്കൂട്ടൽ കണ്ട് തീർത്ഥക്ക് അവളോട് അതിയായ വാത്സല്യം തോന്നി കവിളിൽ ഒന്നു മുത്തികൊണ്ട് അവൾ കുഞ്ഞിനോട് പറഞ്ഞു " എന്തിനാ ആരൂട്ടിക്ക് ചങ്കടം വന്നേ, അച്ചാ ഇപ്പൊ തന്നെ വരൂലോ, വരുമ്പോ കുഞ്ഞിക്ക് നിറയെ മിട്ടായിയും കളിപ്പാട്ടോമം ഒക്കെ കൊണ്ടുവരൂല്ലോ ആരൂട്ടൻ കരയണ്ടാട്ടോ " അയെ എന്നെ ആദൂട്ടി വിച്ചണ്ടാ, കുറുമ്പോടെ അവൾ തീർത്ഥയെ നോക്കി പറഞ്ഞു " പിന്നെ എന്താ വിച്ചാ, അതെ കുറുമ്പോടെ ആരൂട്ടിയെ നോക്കി അവളും ചോദിച്ചു. " ആഞ്ഞ് അമ്പോറ്റിയെ പാതിച്ചാൻ വന്നപ്പോ വിച്ചില്ലേ കന്നാന്ന് അങ്ങനെ വിച്ചാ മയി.

ആരൂട്ടിടെ പറച്ചിൽ കേട്ട് തീർത്ഥക്ക് ചിരിവരുന്നുണ്ടായിരുന്നു അത് അടക്കി നിർത്തി അവളെ ചേർത്ത് പിടിച്ച് നെറ്റിയിൽ ഒന്നു മുത്തി തീർത്ഥ. ഏറെ നേരം അങ്ങനെ നിന്നു അവർ. " ആദൂട്ടിടെ മ്മ അന്നോ ആരൂട്ടിടെ ചോദ്യം കേട്ട് പെട്ടെന്ന് ഞെട്ടിയ തീർത്ഥ അവളെ ചുറ്റിപ്പിടിച്ചിരുന്ന കൈ എടുത്തു മാറ്റി ഒരു നിമിഷം എന്ത് പറയണമെന്ന് അറിയാതെ വിറച്ച് പോയിരുന്നു അവൾ. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. ദേവകിയമ്മയുടെ അവസ്ഥയും മറിച്ചായിരുന്നില്ല അവർ സാരി തലപ്പുകൊണ്ട് കണ്ണുകൾ ഒപ്പി. " എഞ്ചാ മിന്താതെ ന്റെ മ്മ ആണോ. കാറ്റൂനിൽ കന്തിട്ടുണ്ടല്ലോ മ്മമാര് കെത്തിപിചേമ് ഉമ്മ വെച്ചെമ് തെയ്യണത്. ആരൂട്ടി പിന്നെയും ചോദ്യം ആവർത്തിച്ചു. " ആരൂട്ടിടെ അമ്മ അല്ലലോ തീർത്ഥക്ക് പെട്ടെന്ന് അങ്ങനെ പറയാനാണ് തോന്നിയത് തീർത്ഥ പറഞ്ഞത് കേട്ടത്തോടെ ആരൂട്ടിടെ മുഖം മങ്ങി ചുണ്ടുകൾ പുറത്തേക്കുന്തി വലിയ വായിൽ കരയാൻ തുടങ്ങി അവൾ. തീർത്ഥക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു അവൾ നിസ്സഹായതയോടെ ദേവകിയമ്മയെ നോക്കി അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടതോടെ അവളും വല്ലാത്ത ഒരു അവസ്ഥയിൽ എത്തി. അവൾ പതിയെ ആരൂട്ടിയെ നോക്കി കൊണ്ട് പറഞ്ഞു. "അയെ അമ്മേടെ കണ്ണൻ കരയുവാണോ,

അമ്മ ചുമ്മാ പറഞ്ഞതല്ലേ, ഞാനെ ഈ കുറുമ്പിടെ അമ്മയാട്ടോ അത് കേട്ടത്തോടെ ആരൂട്ടിടെ കരച്ചിൽ പതിയെ ശാന്തമായി അവൾ തിരിഞ്ഞ് ദേവകിയമ്മയെ നോക്കി, നോട്ടത്തിന്റെ അർത്ഥം മനസിലായത് പോലെ അവർ ചുമ്മാ തല ആട്ടി കാണിച്ചു. ഉടൻ തന്നെ ആരൂട്ടി അവളെ ഉമ്മ കൊണ്ട് മൂടാൻ തുടങ്ങി. അപ്പോളും തീർത്ഥയുടെ കണ്ണുകൾ പെയ്തു കൊണ്ടിരുന്നു. " മ്മേനോട്‌ നാൻ പിണച്ചാ മോളെ ഒറ്റച്ചാക്കി പോയില്ലേ സങ്കടത്തോടെ ആരൂട്ടി പറഞ്ഞു. " ഇല്ലടാ കണ്ണാ അമ്മ ജോലിക്ക് പോയതല്ലേ ദേ അമ്മ ഇപ്പോവന്നത് പൊന്നിനെ കാണാനല്ലേ ഏറെ വാത്സല്യത്തോടെ ആരൂട്ടിയെ തുരുതുരെ ഉമ്മ വെച്ചു കൊണ്ട് തീർത്ഥ പറഞ്ഞു. ആരൂട്ടി അവളുടെ മാറിലേക്ക് ഒന്നു കൂടി മുഖം പൂഴ്ത്തി കുഞ്ഞി കൈ കൊണ്ട് അവളെ ചുറ്റി പിടിച്ച് കിടന്നു. ഇവരുടെ ഈ സ്നേഹം കണ്ട് നിറക്കണ്ണുകൾ തുടച്ച് നിൽക്കുകയായിരുന്നു ദേവകിയമ്മ. അപ്പോളാണ് മേശമേലിരിക്കുന്ന പാലുകുപ്പി അവരുടെ ശ്രദ്ധയിൽ പെട്ടത് ആരൂട്ടി ഒന്നും കഴിചില്ലെന്ന് അവർ ഓർത്തത് അപ്പോളാണ് പെട്ടെന്ന് തന്നെ അതെടുത്തു അവരുടെ അടുത്തേക്ക് ചെന്നു. " മോളെ ബുദ്ധിമുട്ടില്ലെങ്കിൽ ഇതൊന്ന് കൊടുക്കാമോ ഇത്രയും നേരായി പെണ്ണൊന്നും കഴിച്ചിട്ടില്ല.

തീർത്ഥ ഒരു പുഞ്ചിരിയോടെ ദേവകിയമ്മയുടെ കൈയിൽ നിന്നും പാലുകുപ്പി വാങ്ങി ആരൂട്ടിടെ അടുത്തേക്ക് കൊണ്ടുവന്നപ്പോളെ അവൾ മുഖം മറച്ചു കൊണ്ട് പറഞ്ഞു. " മോക്ക് പാല് മേണ്ടമ്മേ, ഇട്ടല്ല എനിച്ച് " അയ്യോ അങ്ങനെ പറയല്ലേ പാലു കുച്ചാലല്ലേ അച്ചയെ പോലെ എന്റെ കണ്ണൻ സ്ട്രോങ്ങാകൂ " അന്നോ മ്മേ പാലു കുച്ചാ സോങ്ങാക്കുവോ, എന്നാ കുച്ചാട്ടോ തീർത്ഥ പതിയെ കാട്ടിലിലേക്കിരുന്ന് ആരൂട്ടിയെ മടിയിൽ കിടത്തി പാലുകുപ്പി അവളുടെ വായിൽ വെച്ചു കൊടുത്തു തലയിൽ പതിയെ തഴുകി കൊണ്ടിരുന്നു ആരൂട്ടി പാലുകുടിച്ചുകൊണ്ട് തീർത്ഥയുടെ മുഖത്തൂടെ കൈകൾ ഓടിച്ചു. അവളുടെ ഓരോ ചെയ്തികൾ നോക്കി അടുത്തായി ദേവകിയമ്മയും ഇരുന്നു. ആരൂട്ടി ഉറങ്ങി എന്ന് കണ്ടതോടെ ദേവകിയമ്മ പറഞ്ഞു തുടങ്ങി. " മോൾക്ക് ഒരു ബുദ്ധിമുട്ടായല്ലേ, ആരൂട്ടി അമ്മെന്ന് വിളിക്കുമെന്ന് ഞാനും കരുതിയില്ല മോൾടെ കണ്ണുനിറഞ്ഞപ്പോളാ ഞാനും അതോർത്തത്. അമ്മയില്ലാത്ത കുട്ടിയാ, അമ്മയുടെ സ്നേഹവും വാത്സല്യവും കിട്ടാതെയാ എന്റെ കുഞ്ഞ് വളർന്നത്. പെട്ടെന്ന് മോള് ഉമ്മവെക്കേം കെട്ടിപിടിക്കേം ഒക്കെ ചെയ്തപ്പോൾ അങ്ങനെ വിളിച്ചതാകും ഉറക്കം ഉണരുമ്പോൾ പറഞ്ഞു മനസിലാക്കിക്കോളാം ഞാൻ. നിറഞ്ഞ കണ്ണുകൾ സാരി തലപ്പുകൊണ്ട് തുടച്ചു കൊണ്ട് അവർ പറഞ്ഞു.

" സാരമില്ലമ്മേ മോള് അങ്ങനെ തന്നെ വിളിച്ചോട്ടെ ആദ്യായി കേട്ടപ്പോൾ ഞാനും ഒന്നു ഞെട്ടി. പിന്നെ എപ്പോളോ എന്റെ മനസും അത് ആഗ്രഹിച്ചത് പോലെ തോന്നി എനിക്ക്. ഇനി തിരുത്താൻ നിൽക്കണ്ട ആ കുഞ്ഞു മനസ് വേദനിക്കും. ദേവകിയമ്മക്ക് അവളോട് അതിയായ ബഹുമാനം തോന്നി പോയി. അവർ അവളെ നോക്കി പുഞ്ചിരിച്ചോണ്ട് ചോദിച്ചു " അല്ല മോളെന്താ ഈ സമയത്ത് ഇവിടെ " ഒന്നും പറയണ്ടമ്മേ ഇന്ന് കോളേജിലെ ഒരു കുട്ടി തല ചുറ്റി വീണു ആ കുട്ടിയെ ഹോസ്പിറ്റലിൽ കൊണ്ടുവന്നതാ. അവളുടെ പേരെൻസ് വന്നപ്പോൾ പോകാനിറങ്ങിയതാ ഞാൻ അപ്പോളാ കുഞ്ഞിന്റെ കരച്ചിൽ കേട്ടത്. " മോള് വന്നത് നന്നായി ഇല്ലെങ്കിൽ കരഞ്ഞു കരഞ്ഞ് എന്തേലും വരുത്തി വെച്ചേനെ പെണ്ണ് പിന്നീട് അവരുടെ ഇടയിൽ മൗനം തളം കെട്ടിനിന്നു അതിനെ ബെധിച്ചെന്നോണം തീർത്ഥ മടിച്ച് മടിച്ച് അവരോട് ചോദിച്ചു. " ഞാൻ ഒരു കാര്യം ചോദിച്ചാൽ ദേഷ്യക്കുമോ, ആരൂട്ടിടെ അമ്മക്ക് എന്താ പറ്റിയെ. തീർത്ഥയുടെ ചോദ്യം കേട്ട് ദേവകിയമ്മയുടെ മുഖത്ത് വേദന നിറഞ്ഞു അവരുടെ കണ്ണുകൾ നിറയുന്നത് കണ്ട് തീർത്ഥ പറഞ്ഞു. " ബുദ്ധിമുട്ടാണെങ്കിൽ പറയണ്ട ഞാൻ വെറുതെ ചോദിച്ചെന്നെ ഉള്ളു. അപ്പോളും അവൾ ആരൂട്ടിയെ തഴുകി കൊണ്ടിരുന്നു. ഒരു ദീർഘ നിശ്വാസം എടുത്ത് തീർത്ഥയെ നോക്കി ദേവകിയമ്മ പറഞ്ഞു " എന്തിനാ ഇനിയും ഒളിപ്പിച്ച് വെക്കുന്നത്, മോളോട് പറഞ്ഞാലെങ്കിലും എന്റെ മനസിന് അല്പ്പം ആശ്വാസം കിട്ടുമല്ലോ ദേവകിയമ്മയുടെ മനസിലൂടെ പതിയെ അവരുടെ പഴയ ഓർമകൾ കടന്നു പോയി കൊണ്ടിരുന്നു അതിന്റെ പ്രതിഫലം എന്നോണം മുഖത്ത് ഓരോരോ ഭാവങ്ങൾ വന്നു പോയി കൊണ്ടിരുന്നു അവരുടെ മാറി മാറി വരുന്ന ഓരോ ഭാവവും നോക്കിക്കൊണ്ട് അവർ പറയുന്നത് കേൾക്കാൻ തീർത്ഥ അടുത്ത് തന്നെ കാതോർത്തിരുന്ന്............. (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story