❣️ശിവതീർത്ഥം❣️: ഭാഗം 9

shivatheertham

എഴുത്തുകാരി: സ്‌നേഹാ സാജു

" ഈശ്വര മഠം എന്ന് മോള് കേട്ടിട്ടുണ്ടോ അവിടത്തെ ദേവകിയമ്മയാ ഞാൻ. അത് കേട്ടപ്പോൾ തീർത്ഥ അത്ഭുധത്തോടെ അവരെ നോക്കി എന്നിട്ട് എന്തോ ഓർത്തതുപോലെ പറഞ്ഞു. " അയ്യോ മേഡം ഞാൻ അറിഞ്ഞില്ലാട്ടോ അറിയാതെയാ ഇത്ര ഫ്രീയായി സംസാരിച്ചത്. "എന്താ കുട്ടി എന്താ ഇതൊക്കെ. ദേവകിയമ്മ ഒന്നും മനസിലാകാതെ തീർത്ഥയെ നോക്കി കൊണ്ട് ചോദിച്ചു " അത് മേഡം ഞാൻ ഈശ്വരമഠത്തിന്റെ കോളേജിലെ ടീച്ചറാ. അതുകൂടി ആയപ്പോളേക്കും ദേവകിയമ്മക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു, ദേഷ്യത്തോടെ അവളെ നോക്കിയിട്ട് അവർ പറഞ്ഞു " എന്താ ഇപ്പൊ വിളിച്ചേ മേഡൊന്നോ, മോള് എങ്ങനെയാ എന്നെ ഇത്രയും നേരം വിളിച്ചു കൊണ്ടിരുന്നത് " അത് ഞാൻ അമ്മേന്ന്, അറിയാതെ വിളിച്ചതാ തീർത്ഥ പതർച്ചയോടെ പറഞ്ഞു " എന്നാലേ മോള് എന്നെ ഇനിയും അമ്മേന്ന് വിളിച്ചാൽ മതി, കേട്ടോ " അത് ഞാൻ " ഒന്നും പറയണ്ടാ ഞാൻ പറഞ്ഞത് കേട്ടാൽ മതി ദേവകിയമ്മ വാത്സല്യത്തോടെ അവളെ തഴുകി കൊണ്ട് പറഞ്ഞു. തീർത്ഥക്ക് അവരോട് ബഹുമാനം തോന്നിപോയി ഇത്രയും സമ്പന്നതയുടെ നടുവിൽ നില്കുമ്പോളും എളിമയോടെയുള്ള അവരുടെ പെരുമാറ്റം അവൾക്ക് നന്നേ ഇഷ്ടപ്പെട്ടു.

നിശബ്ദതയെ ബേദ്ധിച്ചുകൊണ്ട് ദേവകിയമ്മ പിന്നെയും പറഞ്ഞു തുടങ്ങി. "അദ്ദേഹത്തിനും എനിക്കും വിവാഹത്തിന് ശേഷം കുറച്ച് കാത്തിരുന്നാ ഞങ്ങളുടെ മകൻ ദേവൻ ശിവദേവ് ഉണ്ടായത്. ചന്ദ്രേട്ടന് ബിസിനസ്‌ ആയിരുന്നു. ഇന്നത്തെ അത്രയും ഒന്നുമില്ലായിരുന്നു. ദേവന് മൂന്നു വയസ് ആയപ്പോളാ ഞങ്ങൾക്ക് ഒരു മകളുകൂടി ഉണ്ടായത് ഞങ്ങളുടെ മകൾ നീലിമ. മക്കളുടെ വിദ്യാഭ്യാസ കാര്യത്തിലൊക്കെ അദ്ദേഹത്തിന് കുറച്ച് നിർബദ്ധ ബുദ്ധിയുള്ള ആളായിരുന്നു അതുകൊണ്ട് തന്നെ രണ്ടുപേരെയും നല്ല പോലെ പഠിപ്പിച്ചു. അങ്ങനെ ഇരിക്കെയാണ് കമ്പനിയിലെ ഒരു പ്രൊജക്റ്റ്‌ പാർട്ണർഷിപ്പിൽ തുടങ്ങാൻ തീരുമാനിച്ചത് അങ്ങനെ ഈശ്വര മഠം ഗ്രൂപ്പുമായി പാർട്ണർഷിപ്പിന് വന്നതാണ് JK അസോസിയേറ്റ്. JK അസോസിയേറ്റ്സ്സിലെ രാജശേഖരനും ചന്ദ്രേട്ടനും കൂടിയായിരുന്നു ഈ പാർട്ണർഷിപ് നടത്തി കണ്ടുപോയത്. ഈ രാജശേഖരന് ഒരു മകൾ മാത്രമേ ഉണ്ടായിരുന്നു ശ്രേയ അയാളുടെ ഭാര്യ ഒരു ആക്സിഡന്റിൽ മരിച്ചു പോയിരുന്നു. അങ്ങനെ ബിസിനസ്‌ എന്നതിൽ നിന്നും അവരുടെ ബന്ധം നല്ല ഒരു സൗഹൃദത്തിന് വഴിവെച്ചു.

അതുപോലെ തന്നെ ശ്രേയ ഞങ്ങളുമായി കൂടുതൽ അടുത്തു, അടുത്തുന്നല്ല അടുക്കുന്നതായി അഭിനയിച്ചു എന്ന് വേണം പറയാൻ. " അത് എന്താ അങ്ങനെ പറഞ്ഞെ തീർത്ഥ ആകാംക്ഷയോടെ അവരോട് ചോദിച്ചു. " അവള് ഞങ്ങളെ ചതിക്കുവായിരുന്നു അത് മനസിലാക്കാൻ ദേവന്റെ ജീവിതം ഇല്ലാതാക്കേണ്ടി വന്നു ഞങ്ങൾക്ക്. നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അവർ പറഞ്ഞു. " അതും ദേവന്റെ ജീവിതവും തമ്മില്ലേങ്ങനെ "പറയാം അവളെ നോക്കിയിട്ട് അവർ പിന്നെയും പറഞ്ഞു തുടങ്ങി. " പ്രൊജക്റ്റ്‌ മുന്നോട്ട് പോകുന്നതിനൊപ്പം ചന്ദ്രേട്ടനും രാജശേഖരനും നല്ല ചങ്ങാതികൾ ആയിക്കഴിഞ്ഞിരുന്നു. രാജശേഖരന് ദേവനെ അയാളുടെ മരുമകൻ ആകണമെന്ന് ആയിരുന്നു മനസിലിരിപ്പ് അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ മുന്നിൽ അത് അവതരിപ്പിക്കാൻ ഒരു അവസരം കാത്തിരിക്കുവായിരുന്നു അയാൾ. അങ്ങനെ അവരുടെ പ്രൊജക്റ്റ്‌ വിജയിച്ചതിന്റെ പാർട്ടി നടക്കുന്ന സമയത്ത് അദ്ദേഹം അല്പം മദ്യപിച്ചിട്ടുണ്ടായിരുന്നു ആ അവസരത്തിൽ പബ്ലിക് ആയി രാജശേഖരൻ ശ്രേയക്ക് വേണ്ടി ദേവനെ ചോദിച്ചു.

അത് അയാളുടെ ഒരു ട്രാപ്പ് ആയിരുന്നു എല്ലാരുടേം മുന്നിൽ വെച്ച് ചോദിച്ചാൽ ചന്ദ്രേട്ടൻ സമ്മതിക്കാതിരിക്കില്ലലോ. അതുപോലെ തന്നെ അവിടെ എല്ലാരുടേം മുന്നിൽ വെച്ച് അദ്ദേഹം വാക്കുകൊടുത്തു. ശ്രേയമോളെ മരുമകൾ ആക്കാൻ ഞങ്ങൾക്കും ഇഷ്ടായിരുന്നു, വിദേശത്ത് വളർന്ന കുട്ടിയായതുകൊണ്ട് അമ്മയില്ലാതെ വളർന്നത് കൊണ്ടും ഇവിടെ ഞങ്ങൾ അവളെ മകളെ പോലെ തന്നെയാ കണ്ടിരുന്നത്. എന്നാ ദേവന് ഇതൊന്നും അറിയില്ലായിരുന്നു. ദേവൻ പഠിച്ചതൊക്കെ വിദേശത്തായിരുന്നു അമേരിക്കയിൽ അവന്റെ MBA പഠനം പൂർത്തിയാക്കി വളരെ സന്തോഷത്തോടെയാ വീട്ടിലേക്ക് വന്നത്. കോളേജിൽ നടന്ന ക്യാമ്പ് ഇന്റർവ്യൂവിൽ അവൻ സെലറ്റ് ആയിരുന്നു. ഫേമസ് ആയ അമേരിക്കൻ കമ്പനിയിൽ ജോലി ചെയാനുള്ള അവസരമായിരുന്നു അവന് കിട്ടിയിരുന്നത്. അതിന്റെ എല്ലാ പേപ്പർസും ശരിയാക്കി കുറച്ച് ദിവസം ഞങ്ങളോടൊപ്പം നിന്നിട്ട് തിരിച്ച് പോകാനായിരുന്നു അവന്റെ പ്ലാൻ. അത് അറിഞ്ഞ രാജശേഖരൻ ചന്ദ്രേട്ടന്റെ അടുത്ത് കല്യാണത്തിന് തിരക്കുക്കുട്ടാൻ തുടങ്ങി. ദേവനോട് ഇതെക്കുറിച്ച് ഏട്ടൻ ഒന്നും പറഞ്ഞിട്ടില്ലായിരുന്നു. ഒരു ദിവസം രാത്രി പുറത്ത് പോയി വന്ന ദേവനോട് ചന്ദ്രേട്ടൻ ശ്രേയ മോളുമായിട്ടുള്ള കല്യാണകാര്യം പറഞ്ഞു.

അച്ഛനെ ഒന്നിനും എതിർക്കാത്ത അവൻ അന്ന് ആദ്യമായി അദ്ദേഹത്തെ എതിർത്ത് സംസാരിച്ചു. ദേവകിയമ്മ പതിയെ അന്നത്തെ ദിവസത്തിന്റെ ഓർമയിലേക്ക് പോയി. " ദേവാ മോനെ " എന്താ അച്ഛാ " മോനെ നിനക്ക് രാജശേഖരന്റെ മോള് ശ്രേയെ കുറിച്ച് എന്താ അഭിപ്രായം " അവള് നല്ല കുട്ടിയല്ലേ അച്ഛാ, വിദേശത്ത് വളർന്നത് കൊണ്ട് കുറച്ച് എടുത്തു ചാട്ടം കൂടുതലാന്നെ ഒള്ളു. " ദേവാ അച്ഛൻ ഒരു കാര്യം പറഞ്ഞാൽ നീ അനുസരിക്കോ, രാജശേഖരന്റെ മോള് ശ്രേയ ആയിട്ട് നിന്റെ വിവാഹം ഞങ്ങൾ തീരുമാനിച്ചു " അച്ഛൻ ഇത് എന്തൊക്കെയാ പറയുന്നേ എന്നോട് ചോദിക്കാതെ എന്റെ വിവാഹം ഉറപ്പിക്കാൻ എങ്ങനെ തോന്നി നിങ്ങൾക്ക്. ഞാൻ അവളെ അങ്ങനെ ഒന്നും കണ്ടിട്ടില്ല. ദേഷ്യത്തോടെ ദേവൻ അച്ഛനോട് പറഞ്ഞു. " മോനെ അവള് നല്ല കുട്ടിയാടാ നിനകും നമ്മുടെ കുടുംബത്തിനും നന്നായി ചേരുന്ന ഒരു ബന്ധമാ " അമ്മേ അമ്മയെങ്കിലും എന്നെ സപ്പോർട്ട് ചെയ്യുമെന്ന് കരുതി. എന്റെ ക്യാരിയറും സ്വപ്നവും ഓക്കേ അമ്മക്കും അറിയാവുന്നതല്ലേ. ഇപ്പൊ എനിക്ക് നല്ലൊരു ഓപ്പർചുണീട്ടി ആ വന്നേക്കുന്നത് അത് മാത്രമല്ല ശ്രേയെ ഞാൻ എന്റെ ഭാര്യ ആയി സങ്കല്പിച്ചിട്ട് കൂടിയില്ല. അതുമല്ല ഇപ്പൊ ഒരു കല്യാണത്തിന് ഞാൻ തയാറുമല്ല. "

എന്നാലേ ഇത് ഈശ്വര മഠത്തിൽ ചന്ദ്രശേഖരൻ കൊടുത്ത വാക്കാ നിന്നെ കൊണ്ട് ശ്രേയയെ വിവാഹം കഴിപ്പിക്കാന്ന്. അത് പാലിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്നെ ആരും കാണില്ല അത്രയും പറഞ്ഞ് അദ്ദേഹം ദേഷ്യത്തിൽ മുറിയിലേക്ക് പോയി. ദേവൻ അവിടെ ഇരുന്ന ഫ്ലവർവെസ് എറിഞ്ഞുടച്ച് മുകളിലേക്ക് കയറി പോയി "എന്നിട്ട് എന്താ ഉണ്ടായേ തീർത്ഥ ദേവകിയമ്മയോട് ചോദിച്ചു അപ്പോളാണ് അവർ ഓർമയിൽ നിന്ന് തിരിച്ചെത്തിയത്. പിന്നെയും പറഞ്ഞു തുടങ്ങി. " അദ്ദേഹം അവസാനം പറഞ്ഞ കാര്യം ദേവനെ വല്ലാതെ തളർത്തി. മനസില്ല മനസോടെ അവൻ ആ കല്യാണത്തിന് സമ്മതിച്ചു. പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു. എന്നാൽ ദേവന്റെ താലി അവളുടെ കഴുത്തിൽ വീണതോടെ അവളുടെ സ്വഭാവം പാടെ മാറി. വെറുതെ ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങി, നീലിമയും അവളും തമ്മിൽ എന്നും പ്രശ്നമായിരിക്കും. എന്നാൽ ഇതൊന്നും ഞങ്ങൾ ദേവനോട് പറഞ്ഞിരുന്നില്ല. വിദേശത്ത് വളർന്ന കുട്ടിയായത് കൊണ്ട് ഇവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ പറ്റാത്തത് കൊണ്ടാണെന്നും പതിയെ എല്ലാം ശരിയായിക്കൊള്ളുന്ന് കരുതി. എന്നാൽ അങ്ങനെ ആയിരുന്നില്ല

അവള് മനപ്പൂർവം പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ടിരുന്നു. ഒടുവിൽ ചന്ദ്രേട്ടൻ തന്നെ മുൻകൈ എടുത്ത് അവരെ ബാംഗ്ലൂരിലേക്ക് അയച്ചു. ദേവനെ അവിടത്തെ കമ്പനിയുടെ കാര്യങ്ങൾ ഓക്കേ ഏൽപിച്ചു. ശ്രേയ മോൾക്ക് മോഡലിങ്ങിനായിരുന്നു താല്പര്യം അവളുടെ ഒരു കാര്യത്തിനും മോൻ എതിരുനിന്നിരുന്നില്ല അത്കൊണ്ട് തന്നെ അവിടെ എത്തിയതോടെ അവള് മോഡലിംഗിന് പോയി തുടങ്ങി. അവർ രണ്ടുപേരും മാത്രമുള്ള ഒരു ജീവിതം ആയിരുന്നത് കൊണ്ട് ദേവൻ പതിയെ പതിയെ അവളെ സ്നേഹിച്ച് തുടങ്ങി. അതുകൊണ്ട് തന്നെ വലിയ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. ഇനി എന്തേലും പ്രശ്നം ഉണ്ടായാൽ തന്നെ അത് ദേവൻ തന്നെ പരിഹരിക്കുവായിരുന്നു. അങ്ങനെ ഒരു മാസം യാതൊരു പ്രശ്നവും കൂടാതെ കടന്നു പോയി. ഈ ഒരു മാസം കൊണ്ട് ദേവൻ ശ്രേയ മോളെ അടർത്തിമാറ്റാൻ കഴിയാത്ത രീതിയിൽ പ്രണയിച്ചു തുടങ്ങി. എന്നാൽ അവൾ അവനെ സ്നേഹിക്കുന്നത് പോലെ അഭിനയിച്ച് ബലിപ്പിക്കുകയായിരുന്നു അത് മനസിലാക്കാൻ അതികം സമയം വേണ്ടി വന്നില്ല. അങ്ങനെ ഇരികെ ഫെമസ് ആയിട്ടുള്ള ഒരു പരസ്യ കമ്പനിയിലേക്ക് മോളെ മോഡലിങ്ങിന് വിളിച്ചു. എന്നാൽ ദേവന് അവരുമായിട്ടുള്ള ഡീലിന് ഒട്ടും താല്പര്യം ഇല്ലായിരുന്നു. അത് അവളോട് തുറന്ന് പറയുകയും ചെയ്തു

എന്നാൽ അവന്റെ വാക്കിന് ഒരു വിലയും കൽപിക്കാതെ മോള് ഓക്കേ പറഞ്ഞു. പ്രശ്നം ഒന്നും വേണ്ടാന്ന് കരുതി ദേവൻ അതൊക്കെ ക്ഷമിച്ചു. പിറ്റേന്ന് തന്നെ അതിന്റെ ഷൂട്ടിങ് തുടങ്ങി. ആദ്യ ദിവസം നല്ല രീതിയിൽ തന്നെ കടന്നു പോയി. എന്നാൽ രണ്ടാമത്തെ ദിവസം ദേവൻ ഓഫീസിൽ ഇരിക്കുമ്പോൾ അവന് ഒരു കാൾ വന്നു ശ്രേയമോള് ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞ്. അത് കേട്ടത്തോടെ ദേവൻ ഹോസ്പിറ്റലിൽ ഓടി പിണഞ്ഞ് എത്തി അപ്പോളാ അവൻ ആ സന്തോഷ വാർത്ത അറിയുന്നത് ഒരു അച്ഛൻ ആകാൻ പോകുവാണെന്ന്. എല്ലാ ഭർത്താക്കൻ മാരെ പോലെയും അവനും ഒരുപാട് സന്തോഷമായ ഒരു ദിവസായിരുന്നു അന്ന്. ആ സന്തോഷത്തോടെ മോളെ കാണാൻ റൂമിലേക്ക് ഓടി കേറിചെന്നതാണ് ദേവൻ പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു. ദേവകിയമ്മയുടെ മുന്നിലൂടെ ഒരു ചിത്രം പോലെ എല്ലാം കടന്നു പോയി. " ശ്രേയ ഒത്തിരി സന്തോഷായി എനിക്ക്, താങ്ക്സ് മോളെ ദേവൻ സ്നേഹത്തോടെ അവളുടെ നെറ്റിയിൽ മുത്തി കൊണ്ട് പറഞ്ഞു. അല്പസമയത്തേ മൗനതിന് ശേഷം അവൾ ദേഷ്യത്തിൽ അവനോട് പറഞ്ഞു.

" തീർന്നില്ലേ എല്ലാം, ഇനി എന്റെ ആഗ്രഹം പോലെ ഞാൻ എങ്ങനെ മോഡലിംഗ് ചെയ്യും. " ശ്രേയ നീ ഇത് എന്തൊക്കെയാ ഈ പറയുന്നേ നമ്മുടെ കുഞ്ഞല്ലേ നിന്റെ വയറ്റിൽ ഉള്ളത്, ഒരു അമ്മയാകാൻ പോകുവാണെന്ന വാർത്ത അറിയുമ്പോൾ എല്ലാ പെൺകുട്ടികൾക്കും സന്തോഷം അല്ലെ ഉണ്ടാവുക. " ദേവൻ നമ്മുക്ക് ഈ കുഞ്ഞിനെ വേണ്ട എനിക്ക് താല്പര്യം ഇല്ല. നമ്മുക്ക് ഈ കുഞ്ഞിനെ അബോട്ട് ചെയാം. ഒരു കുഞ്ഞിനെ പ്രസവിക്കാൻ ഒന്നും എനിക്ക് പറ്റില്ല. ഈ കുഞ്ഞ് വളരുന്നത് അനുസരിച്ച് എന്റെ ശരീരത്തിനും ഒരു പാട് മാറ്റങ്ങൾ ഉണ്ടാകും. ഒരു പാട് ഡയറ് ഓക്കേ ചെയ്താ ഞാൻ ഇങ്ങനെ ഓക്കേ ആക്കിയത് അത് കളയാൻ എനിക്ക് പറ്റില്ല. അതു കൊണ്ട് നമ്മുക്ക് അബോട്ട് ചെയാം ഇപ്പോൾ ആകുമ്പോൾ വലിയ പ്രശ്നം ഒന്നും ഉണ്ടാകില്ല " ശ്രേയ തനിക്ക് ഇങ്ങനെ ഓക്കേ എങ്ങനെയാ പറയാൻ കഴിയുന്നത്. ആ കുഞ്ഞ് ഇപ്പൊ തന്റെ ഒരു ഭാഗം ആയി കഴിഞ്ഞില്ലേ. " നോക്ക് ദേവൻ ഈ കുഞ്ഞിനെ പത്തുമസം വയറ്റിൽ ചുമക്കാനും പ്രസവിക്കാനുമൊന്നും എനിക്ക് പറ്റില്ല. കുഞ്ഞിനെ പ്രസവിച്ചും അതിനെ നോക്കിയും വീട്ട് ജോലി ചെയ്തും ഒക്കെ ഒരു വീട്ടമ്മയെ പോലെ ജീവിക്കാനല്ല ഈ ശ്രേയ ആഗ്രഹിച്ചത് എനിക്ക് എന്റെ ലൈഫ് ആസ്വദിക്കണം. അവൾ പറയുന്നത് കേട്ട് ദേവൻ ഞെട്ടി തരിച്ച് പോയിരുന്നു.

എന്നാലും വാക്കുകൾ കൂട്ടിച്ചേർത്ത് അവൻ പറഞ്ഞു. " എടൊ തനിക്ക് ഒരു കാര്യം അറിയോ താൻ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞ് എന്ത് സന്തോഷം ആയിരുന്നു എനിക്ക് എന്ന് കാരണം എന്താന്ന് അറിയോ ഈ കുഞ്ഞ് തന്റെ വയറ്റിൽ കുരുത്തൊള്ളുങ്കിലും, എന്റെ മനസ്സിൽ ആ കുഞ്ഞ് ജനിച്ച് കഴിഞ്ഞിരുന്നു, മാത്രവുമല്ല ഞാൻ ഒരു അച്ഛൻ ആകാൻ തയ്യാറായി കഴിഞ്ഞിരുന്നു. ഒഴുകി വരുന്ന കണ്ണുനീരിനെ തുടച്ചുകൊണ്ട് ദേവൻ പറഞ്ഞു നിർത്തി. " ദേവൻ താൻ ഇങ്ങനെ ഇമോഷണൽ ആകല്ലേ. ഈ കുഞ്ഞിനെ അബോട്ട് ചെയ്യുന്നതിന് താൻ വിഷമിക്കണ്ട ഈ കാര്യങ്ങൾ ഓക്കേ കഴിഞ്ഞ് നമ്മുക്ക് ഒരു കുഞ്ഞിനെ എടൊപ്റ് ചെയാം. ഒരു ഭാവ വ്യത്യാസവുമില്ലാതെ പറയുന്ന ശ്രേയയെ ദേവൻ വേദനയോടെ നോക്കി. എന്തോ പറയാൻ തുടങ്ങിയപ്പോളേക്കും ഡോക്ടർ അങ്ങോട്ട് വന്നു " ആ ദേവൻ ഇപ്പൊ തന്റെ വൈഫ് ഓക്കേ ആണ് ഇനി അങ്ങോട്ട് നല്ല കെയർ വേണ്ട സമയമാണ് അത് കൊണ്ട് ശ്രദ്ധിക്കണം. ദേവൻ ഡോക്ടർക്ക് മങ്ങിയ ഒരു പുഞ്ചിരി സമ്മാനിച്ചു അപ്പോളേക്കും ശ്രേയ പറഞ്ഞു തുടങ്ങി. " ഡോക്ടർ ഞങ്ങൾക്ക് ഇപ്പൊ ഒരു കുഞ്ഞ് വേണ്ടാന്നാ, അതുകൊണ്ട് അബോഷന്റെ കാര്യങ്ങൾ ഒന്നു പറഞ്ഞു തരാമോ ഡോക്ടർ ദേവനെയും ശ്രേയെയും മാറിമാറി നോക്കി എന്നിട്ട് പറഞ്ഞു

" ഇത് രണ്ടു പേരുടെയും തീരുമാനം ആണോ, നിങ്ങൾ എഡ്യൂക്കേറ്റഡ് അല്ലേ എന്നിട്ടും ഇങ്ങനെ ഓക്കേ പറയാൻ എങ്ങനെ കഴിയുന്നു. ഉള്ളിൽ ഉള്ളത് ഒരു കുഞ്ഞു ജീവൻ തന്നെയാ ദേഷ്യത്തോടെ ഡോക്ടർ പറഞ്ഞു " അതെ ഡോക്ടർ നിങ്ങൾക്ക് പറയാൻ പറ്റുമെങ്കിൽ പറ ഇവിടെ അല്ലെങ്കിൽ മറ്റൊരു ഹോസ്പിറ്റൽ ക്യാഷ് കൊടുത്താൽ എല്ലാം ഈസി ആയി നടക്കും അദ്ദേഹത്തേ പുച്ഛിച്ചു കൊണ്ട് ശ്രേയ പറഞ്ഞു. ഇനിയും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസിലായ ഡോക്ടർ അവളോട് പറഞ്ഞു " ശ്രേയ അബോഷൻ ചെയ്യാൻ പറ്റില്ല കാരണം മറ്റൊന്നുമല്ല തന്റെ ഈ പ്രേഗ്ൻസി കുറച്ച് കോംപ്ലിക്കേറ്റഡ് ആണ് അത് കൊണ്ട് അബോഷൻ ചെയ്താൽ ചിലപ്പോൾ അത് തന്റെ ജീവനും കൂടി പ്രശ്നം ആകും. ഞാൻ ഈ പറഞ്ഞത് തനിക്ക് വിശ്വാസം ആയില്ലെങ്കിൽ മറ്റ് എവിടെ വേണേലും പോകാം അത്രയും പറഞ്ഞ് ഡോക്ടർ പുറത്തേക്ക് പോയി. ദേവന്റെ മനസിന് ഒരു തണുപ്പ് അനുഭവപ്പെട്ടു. എന്നാൽ ശ്രേയ ആകെ ദേഷ്യം കയറി ഇരിക്കുവായിരുന്നു ഒരു വിധത്തിൽ അവളെ സമാധാനിപ്പിച്ച് വീട്ടിലേക്ക് കൊണ്ടു വന്നു ദേവൻ എന്നാൽ അതിനു ശേഷം ശ്രേയയും ദേവനും പരസ്പരം അകലാൻ തുടങ്ങിയിരുന്നു. ശ്രേയ ദേവനെ മൈൻഡ് പോലും ചെയ്യാതെയായി. ഒരു ഗർഭിണി ആണെന്ന് പോലും ഓർക്കാതെ അവൾ രാത്രിയെന്നോ പകലെന്നോ നോക്കാതെ പോകാനും വരാനും തുടങ്ങി. ഇനിയും ഇങ്ങനെ ആയാൽ കുഴപ്പാകുന്ന് മനസിലാക്കിയ ദേവൻ എന്നെ വിളിച്ച് അവിടെ മടുത്തു നാട്ടിലേക്ക് വരുവാണെന്ന് പറഞ്ഞു. ഞങ്ങൾക്കാണെങ്കിൽ ദേവന് ഒരു കുഞ്ഞു പിറക്കാൻ പോകുന്നുന്ന് അറിഞ്ഞതോടെ അവരെ കാണാൻ കൊതിച്ചിരിക്കുവായിരുന്നു. അതുകൊണ്ട് തന്നെ അവരോട് നാട്ടിലേക്ക് പോരാൻ പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞപ്പോളേക്കും അവർ നാട്ടിലേക്ക് വന്നു............ (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story