ശിവാത്മിക: ഭാഗം 10

shivathmika

എഴുത്തുകാരൻ: ലിനിത്ത് സേത്ത് ജോഷി

“ആരാ..?” അയാൾ ചോദിച്ചു.. “ഹാ ഞാൻ ആന്നെ.. പ്രിൻസ്…ഒന്ന് കണ്ടേച്ചു പോയേക്കാമെ…” മുണ്ടു മടക്കി കുത്തി കൈ കയറ്റി വച്ച് തിരിഞ്ഞവനെ കണ്ടു ഗൗരിയുടെ അപ്പ നാക്ക് ഇറങ്ങിയവനെപോലെ നിന്നു.. “നീ.. നീയെന്താ ഇവിടെ…?” അയാൾ വിറച്ചുകൊണ്ട് ചോദിച്ചു.. “ഹാ അപ്പൊ എന്നെ അറിയാം.. അല്ലിയോ? ഓ മാസ്റ്റർ പ്ലാൻ ഇവിടെ നിന്നുമാണല്ലിയോ?” അവൻ മീശ ഒന്ന് പിരിച്ചപ്പോൾ അയാൾ കാലുകൾ വിറച്ചുകൊണ്ട് നിന്നു. “അപ്പൊ എങ്ങനെയാ..? തുടങ്ങുവല്ലേ..?” പ്രിൻസ് ചോദിച്ചപ്പോൾ അയാൾ കതക് അടക്കാൻ ശ്രമിച്ചു.. പ്രിൻസ് കൈകൊണ്ട് അത് തടഞ്ഞു.. അവന്റെ ഇടത്തെ കയ്യിൽ ഒരു ഇരുമ്പു കമ്പി കൂടെ കണ്ടപ്പോൾ അയാൾ ഇടിവെട്ടിയത് പോലെ നിന്നു.. “അല്ല.. നിന്റെ പല്ലു പോയല്ലേ..? ഹഹഹ…” വേദനിക്കിടയിലും ബെഡിൽ കിടന്ന ഗൗരി ജയനെ നോക്കി അലറി ചിരിച്ചു.. “അമ്മേ.. ആആ…” അറിയാതെ ചിരിച്ചപ്പോൾ മുറിവ് ഇളകി അവൻ അരക്കെട്ട് പൊത്തി പിടിച്ചു..

“ആ നായിന്റെ മോൾ.. ശവം എന്തൊക്കെയോ പഠിച്ചിട്ടുണ്ട്.. എന്തൊരു ഇടിയാണ്? എസ്ഐ ട്രെയിനിങ് കഴിഞ്ഞ എന്നെ ഇങ്ങനെ എടുത്തിട്ട് അലക്കണം എങ്കിൽ എന്താ ഇപ്പൊ..? പല്ലും പോയി.. എല്ലാം പോയി….” ജയൻ പിറുപിറുത്തു.. അപ്പോഴാണ് പന്നി കരയുന്ന പോലെ ഒരു ശബ്ദം അവർ കേട്ടത്.. “അതെന്താ..?” ഇരുവരും ചെവി ഓർത്തു.. വീണ്ടും കരച്ചിൽ മുഴങ്ങി. “അയ്യോ അപ്പ അല്ലെ അത്? ജയാ ഒന്ന് പോയി നോക്കെടാ..” ഗൗരി പറഞ്ഞപ്പോൾ ജയൻ ബുദ്ധിമുട്ടി എഴുന്നേറ്റ് വാതിൽ കടന്നു പോയി.. “അമ്മേ…..!” ഒരു കരച്ചിലോടെ ജയൻ പന്ത് തെറിക്കും പോലെ തെറിച്ചു വന്നു ഗൗരിയുടെ പുറത്തേക്കാണ് വീണത്. രണ്ടുപേരുടെയും നിലവിളി അവിടെ മുഴങ്ങി.. അവർ പകച്ചു വാതില്ക്കലേക്ക് നോക്കി.. അവിടെ നിന്നും ജയൻ ഉരുണ്ടു നിലത്തുവീണു കൈകുത്തി വാതിൽക്കലേക്ക് നോക്കി.. ഒരു ഇരുമ്പുകമ്പിയും ആയി പ്രിൻസ്.. അത് കണ്ടു വെട്ടി വിയർത്ത ഗൗരി കൈകൂപ്പി..

“പ്രിൻസെ.. ഒന്നും ചെയ്യല്ലെടാ.. അല്ലെങ്കിലേ പകുതി ചത്തു പ്ലീസ്…” പ്രിൻസ് ജയനെ നോക്കി.. നെഞ്ചും തടവി നിലത്തിരിക്കുന്നു.. കണ്ണ് മിഴിഞ്ഞിരിക്കുന്നു. “പ്രിൻസെ പ്ലീസ്.. മാപ്പ്..” അവനും ബുദ്ധിമുട്ടി പറഞ്ഞപ്പോൾ പ്രിൻസ് ചിരിച്ചു.. “ശരി.. ഞാൻ ഒന്നും ചെയ്യുന്നില്ല.. പക്ഷെ.. ഇന്ന് ആലീസും ശിവയും നിങ്ങളെ എതിർത്തില്ലായിരുന്നു അല്ലെങ്കിൽ അവരുടെ സ്ഥാനത് ഒരു പാവം പെൺകുട്ടി ആയിരുന്നെങ്കിൽ അവരുടെ അവസ്ഥ എന്താകുമായിരുന്നു..?” അവന്റെ ചോദ്യം ഇരുവരുടെയും തലകുനിപ്പിച്ചു. അവർ ഒന്നും മിണ്ടിയില്ല.. “കള്ളിന്റെയും കഞ്ചാവിന്റെയും ആവേശത്തിൽ നിങ്ങൾ കാണിച്ചു കൂട്ടിയത്.. അതിന് പ്രേമം എന്നാണോ ജയാ അതിനെ വിളിക്കുക? പ്രണയം വിട്ടുകൊടുക്കലും പ്രണയം തോന്നുന്ന ആളിന്റെ ഇഷ്ട്ടം അംഗീകരിക്കലും ആണ്.. അത് മനസിലാക്കാൻ നിനക്കു ഈ ജന്മത് കഴിയില്ല…” അവൻ അത് പറഞ്ഞപ്പോൾ പുറകിൽ ഒരാൾ കൂടെ വന്നു.. പോലീസ് യൂണിഫോമിൽ.. സിഐ പ്രകാശ്.. അവനെ കണ്ടു രണ്ടുപേരും വിയർത്തു.. “അപ്പൊ എങ്ങനെയാ ജയൻ പോയാലോ..?” സിഐ വന്നു ചോദിച്ചപ്പോൾ ഇരുവരും കൈകൂപ്പി..

“പ്ലീസ് ഇത് കേസ് ആക്കരുത്.. പ്ലീസ്…” പ്രിൻസ് സിഐയെ നോക്കി.. അയാൾ കണ്ണിറുക്കി കാണിച്ചു.. “എന്നാൽ കേസ് ആകുന്നില്ല.. സാറ് പൊയ്ക്കോളൂ…” പ്രിൻസ് സിഐയോട് പറഞ്ഞപ്പോൾ അയാൾ ശരി എന്ന് പറഞ്ഞു പുറത്തേക്ക് പോയി. പ്രിൻസ് മുൻപോട്ട് വന്നതും ജയനെ വലിച്ചു പൊക്കി മുട്ട് കാൽ അടിവയറ്റിൽ കയറ്റിയതും ഒരുമിച്ചു ആയിരുന്നു.. അവന്റെ അലർച്ച അവിടെ മുഴങ്ങി.. “ഈ കൈകൊണ്ടു അല്ലെ എന്റെ കൊച്ചിനെ പിടിക്കാൻ നോക്കിയത്…” അവന്റെ വലത്തേ കൈ പിടിച്ചു വലിച്ചു നീട്ടി പ്രിൻസ് ഇരുമ്പു കമ്പി കയ്യിൽ കുടുക്കി ആഞ്ഞൊരു തിരി തിരിച്ചു.. എല്ലുകൾ പൊട്ടി തകരുന്ന ശബ്ദം.. ജയൻ വേദനകൊണ്ട് അലറിയപ്പോൾ ഗൗരിയും അലറി കരഞ്ഞു.. പ്രിൻസ് ജയനെ നിലത്തേക്ക് ഇട്ടു.. “അത്ര പെട്ടെന്നൊന്നും നീയിനി തല പൊക്കരുത്‌…ഇത് ശിവക്ക് വേണ്ടി..” പ്രിൻസ് ജയന്റെ കാൽ എടുത്തു ഒരു കസേരയിൽ കയറ്റിവച്ച ശേഷം അവൻ ശക്തമായി അവന്റെ കാലിൽ ഒരു ചവിട്ടു കൊടുത്തു.. “ആആആആ…” കാലു പകുതിക്ക് വച്ച് ഒടിഞ്ഞു തൂങ്ങിയ അവന്റെ അലർച്ച അവിടെ അലയടിച്ചു. അവന്റെ കരച്ചിൽ കേട്ട് പ്രിൻസ് ചിരിയോടെ നോക്കി നിന്നു..

“ഇത് ആലീസിന് വേണ്ടി..” അത് പറഞ്ഞ ഉടനെ അവൻ ഇരുമ്പു കമ്പി ആഞ്ഞു വീശി. അടുത്ത കാലും ഒടിഞ്ഞു തകർന്നു.. അതോടെ ജയൻ ബോധരഹിതൻ ആയിപോയി.. പ്രിൻസ് ഗൗരിയുടെ നേരെ തിരിഞ്ഞു. “ഒന്നും ചെയ്യല്ലേ.. പ്ലീസ്…” ഗൗരി കൈകൂപ്പി അലറി കരഞ്ഞു. പ്രിൻസ് ചിരിയോടെ അവനെ നോക്കി.. ഇരുമ്പു കമ്പി വീണ്ടും പൊങ്ങി താന്നപ്പോൾ ഗൗരിയുടെ അലർച്ച അവിടെ മുഴങ്ങി. അവന്റെയും ഇരുകാലുകളും തകർത്ത ശേഷം അവൻ ആ കമ്പി വടി അവന്റെ കഴുത്തിൽ മുട്ടിച്ചു.. “ഇനി നിനക്ക് ശിവ എന്നും ആലീസ് എന്നും ഒക്കെ കേൾക്കുമ്പോൾ ഈ വേദന നീ ഓർക്കണം…” അവൻ ഇരുമ്പുകമ്പി നിലത്തിട്ട് ഗൗരിയുടെ വലത്തേ കൈ പിടിച്ചു.. അവന്റെ രണ്ടു വിരലുകൾ കൂട്ടി മുകളിലേക്ക് തിരിച്ചു പൊട്ടിച്ചു.. വാ തുറന്നു വച്ച് ഗൗരി കരയാൻ പോലും ആകാതെ അങ്ങനെ കിടന്നു വിറച്ചു.. ജയൻ കിടന്നു ഞരങ്ങുന്നുണ്ടായിരുന്നു.. “ഇനി ഇത് കേസ് കളിക്കാൻ പോയാൽ? ഞാൻ തീർക്കും.. പാലത്തിങ്കൽ തറവാട്ടിലെ പ്രിൻസ് ആണ് ഈ പറയുന്നത്.. അതുകൊണ്ടു ആലോചിച്ചു സ്വയം തീരുമാനിക്കുക.. ഇതൊരു പാഠമായി കണ്ടു നന്നായി ജീവിക്കാൻ ശ്രമിക്ക്..” അവൻ അത് പറഞ്ഞു ഗൗരിയുടെ മുഖം കൂട്ടി ഒരു ഇടി കൂടെ കൊടുത്തു തിരിഞ്ഞു നടന്നു.

ഒരു കാലൊടിഞ്ഞു കിടക്കുന്ന അവന്റെ അപ്പ അവിടെ കിടന്ന് കരയുന്നുണ്ടായിരുന്നു. “അപ്പൊ ശരി.. ഇനി എന്നെ ഇവിടേക്ക് വരുത്തരുത്..” പ്രിൻസ് അയാളോട് പറഞ്ഞു ചെന്ന് വണ്ടിയിൽ കയറി.. “നന്നായി കൊടുത്തില്ലേ..?” സിഐ പ്രകാശ് അവനെ നോക്കി ചോദിച്ചപ്പോൾ അവൻ ചിരിച്ചു.. * “അച്ചായൻ വന്നില്ലല്ലോ.. “ ഉമ്മറത്ത് ആയിരുന്നു ശിവയും ആലീസും… “അറിയില്ല.. മിക്കവാറും ഇന്ന് ഗൗരിയും ജയനും വയനാട് ചുരത്തിൽ നിന്നും താഴേക്ക് ചാടേണ്ടി വരും…” ആലീസ് ചിരിയോടെ പറഞ്ഞു.. അപ്പോഴാണ് പ്രിൻസിന്റെ ജീപ്പ് ഗേറ്റ് കടന്നു വന്നത്.. അവൻ ജീപ്പ് പാർക് ചെയ്തു സ്കോഡ ഒക്ടോവിയ ഒന്ന് തൊട്ടു തലോടി വരാന്തയിലേക്ക് കയറി. “ഇനി അവന്മാർ നിന്നെയും തേടി വരില്ല…” ശിവയോട് അത് മാത്രം പറഞ്ഞു അവൻ അകത്തേക്ക് പോയി.. “ദേവീ.. ഇങ്ങേരു കൊന്നോ അവരെ.?” ശിവ ആലീസിനെ നോക്കി.. “കൊന്നാൽ പിന്നെയും എളുപ്പം അല്ലെ? ജീവൻ ബാക്കി വച്ചിട്ടുണ്ടാകും. ഇച്ചായൻ അങ്ങനെ ആണ്…” അവൾ ഫോണിൽ നോക്കി പറഞ്ഞു.. എത്ര നിസ്സാരം ആയിട്ടാണ് ആലീസ് അത് പറഞ്ഞത് എന്ന് ശിവ ചിന്തിച്ചു..

പാവം പോലെ ഇരിക്കുന്ന തനി പോക്കിരി ആണ് ആലീസ് എന്നവൾ ഓർത്തു.. “നിങ്ങൾ എന്താ കോട്ടയം വിട്ടു വന്നത്…?” ശിവയുടെ ചോദ്യം കേട്ടപ്പോൾ ആലീസ് ഒന്ന് ഞെട്ടി.. മെല്ലെ ഫോൺ എടുത്തു മാറ്റി വച്ചു.. അവളുടെ നോട്ടം സങ്കടത്തോടെ ഒക്ടോവിയയിലേക്ക് പോയി.. “അച്ചായനെ ശിവക്ക് ഇഷ്ടമാണോ..?” അവൾ ശിവയെ നോക്കി.. ശിവ ഒരു നിമിഷം ആലോചിച്ചു.. “ഇഷ്ടമാണോ ചോദിച്ചാൽ അതെ.. അച്ചായനെ നേരത്തെ അറിയുന്നത് പോലെ.. ഈ കുടുംബത്തിൽ ഞാൻ എത്തി പെട്ടത് വെറുതെ അല്ല.. യെസ് ഇഷ്ടമാണ്.. അത് പ്രേമം ആണോ എന്നൊന്നും അറിയില്ല.. ബട്ട് എന്റെ ലൈഫ് ആളുടെ ഒപ്പം സ്പെൻഡ്‌ ചെയ്യാൻ ഞാൻ തയാറാണ്..” ശിവ പറഞ്ഞപ്പോൾ ആലീസ് എന്തോ ആലോചിച്ചു.. “മ്മ്മ് എന്നാൽ അച്ചായൻ തന്നെ പറയും.. അവളുടെ കഥ.., പക്ഷെ നീ വിചാരിക്കുന്നത് പോലെ എളുപ്പം ആകില്ല ഇതൊന്നും…” അത് പറഞ്ഞപ്പോൾ ആലീസിന്റെ കണ്ണ് നനഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ശിവ കൂടുതൽ ചോദിച്ചില്ല. “എനിക്ക് അറിയാം.. ഞാൻ അച്ചായനെ നിർബന്ധിക്കില്ല.. പക്ഷെ ആ കാറിനോട് കാണിക്കുന്ന സ്നേഹത്തിൽ ഒരു ശതമാനം മതിയെനിക്ക്..

പിന്നെ ഞാൻ അല്പം സ്വാർത്ഥ ആണ് അലിസെ., ഇനി അച്ചായന് എന്നെ വേണ്ടെങ്കിലും എന്തിനും കൂടെ ഉണ്ടാകും എന്നുറപ്പുള്ള പപ്പ അമ്മച്ചി നീ.. നിങ്ങളെ നഷ്ടപ്പെടുത്താൻ വയ്യ എനിക്ക്.. “ ശിവ അത് പറഞ്ഞപ്പോൾ ആലീസ് അവളെ സ്നേഹപൂർവ്വം നോക്കി.. “വിട്ടു കളയില്ല.. പോരെ..?” “മതി…” അത് കേട്ടപ്പോൾ ശിവ പുഞ്ചിരിയോടെ മറുപടി കൊടുത്തു.. * പിറ്റേ ദിവസം. “അമ്മച്ചീ…” ശിവ അമ്മച്ചിയുടെ മടിയിൽ തലവച്ചു കിടക്കുകയായിരുന്നു.. “എന്നതാ മോളെ..?” അവർ സ്നേഹത്തോടെ അവളുടെ തലയിൽ തലോടി.. “അമ്മച്ചി.. ഞാൻ പ്രിൻസ് അച്ചായനെ കെട്ടിയാലോ…?” അവളുടെ ചോദ്യം കേട്ടപ്പോൾ അമ്മച്ചി ഉച്ചത്തിൽ ചിരിച്ചു.. അപ്പുറത്ത് ഇരുന്ന സാം കൂടെ അത് കേട്ട് ചിരിച്ചു.. ആലീസ് അവിടെ ഇല്ലായിരുന്നു. പ്രിൻസും. “പോ അവിടുന്ന്..” അവൾ എഴുന്നേറ്റ് ഭിത്തിയിൽ ചാരി ഇരുന്നു കൊറുവോടെ അവരെ നോക്കി.. “പിണങ്ങിയോ സുന്ദരിക്കുട്ടി..?” സാം അവളെ നോക്കി.. “അഹ് പിണങ്ങി. അല്ലേലും നിങ്ങൾക്ക് എല്ലാം തമാശയാണ്.. കാര്യമായി ചോദിച്ചതാണ്..” അത് കണ്ടു അവർ വീണ്ടും ചിരിച്ചു..

“മോളെ.. നിങ്ങൾ വിവാഹം ചെയ്താൽ അത് സന്തോഷമേ ഉള്ളു. പക്ഷെ നീയറിയാതെ ഉള്ള കാര്യം പ്രിൻസിന് ഉണ്ട്. അവൻ വിവാഹം ചെയ്യാൻ സാധ്യത ഇല്ല.. മോളെ പോലെ പ്രിൻസിനെ ജീവൻ ആയ ഒരാൾ ഉണ്ടായിരുന്നു ഞങ്ങളുടെ ഇടയിൽ… ആ കാറു കണ്ടില്ലിയോ..? അവളുടെ ആണ് അത്.. ഈശോ തമ്പുരാൻ അവളെ അങ്ങ് നേരത്തെ വിളിച്ചു…” അമ്മച്ചി അത് പറഞ്ഞു കരഞ്ഞപ്പോൾ ശിവ വല്ലാതെ ആയി.. സാമും കണ്ണടച്ച് ഇരുന്നു.. ആരും പിന്നെ ഒന്നും മിണ്ടിയില്ല. ശിവ അമ്മച്ചിയെ കെട്ടിപിടിച്ചു.. “സോറി അമ്മച്ചി.. എനിക്ക് നിങ്ങളെ ഒക്കെ വേണം.. എന്റെ വീട്ടിൽ പോലും ഞാൻ ഇത്ര സന്തോഷവതിയല്ല.. ഇവിടെ വന്നതുമുതൽ ഞാൻ ഇനി ഇവിടെ ആണെന്ന് മനസ് പറയുന്നു..” അവൾ പറഞ്ഞപ്പോൾ അമ്മച്ചി അവളുടെ നെറ്റിയിൽ ചുംബിച്ചു. “പ്രിൻസിന്റെ സമ്മതം നേടേണ്ടത് മോളുടെ ജോലിയാണ്.. പറ്റുമോ അതിന് മോൾക്ക്..?” സാം ചോദിച്ചപ്പോൾ അവൾ ചിരിച്ചു.. “അറിയില്ല പപ്പ.. അച്ചായൻ എന്റെ സുരക്ഷാ ഏറ്റെടുത്തപ്പോൾ അവകാശം കാണിച്ചപ്പോൾ.. ഡോക്ടർ ആണെങ്കിലും ഞാനും ഒരു പെണ്ണല്ലേ…കുറ്റം പറയാൻ പറ്റുമോ..?” അവളുടെ ചോദ്യം കേട്ടപ്പോൾ സാം ചിരിച്ചു.. “ശരി. പ്രിൻസിന് നിന്നെ ഇഷ്ടപ്പെട്ടു എന്ന് കരുതുക.. നീ അയ്യർ ഫാമിലി അല്ലെ? നിന്റെ അപ്പ നോ പറഞ്ഞാൽ…?” ശിവ ഒന്ന് ഞെട്ടി.. അവളുടെ മുഖം വെള്ളക്കടലാസു പോലെ ആയി.. ആ ചോദ്യം അവളെ ഉലച്ചുകളഞ്ഞു.. അവൾ അങ്ങനെ ഒരു കാര്യം ചിന്തിച്ചിട്ട് പോലുമില്ലായിരുന്നു.. .........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story