ശിവാത്മിക: ഭാഗം 17

shivathmika

എഴുത്തുകാരൻ: ലിനിത്ത് സേത്ത് ജോഷി

ശക്തമായ ആ കിക്ക്‌ കൊണ്ട് ഒരു അലർച്ചയോടെ ആലീസ് നിലത്തേക്ക് കമിഴ്ന്ന് വീണത് ശിവ ഞെട്ടലോടെയാണ് കണ്ടത്.. സൂര്യ ചിരിയോടെ വീണു കിടക്കുന്ന ആലീസിനെ നോക്കി.. ശിവ വിശ്വസിക്കാൻ ആകാതെ ഇരുന്നു.. “ചൈൽഡ്..” സൂര്യ ആലീസിനെ നോക്കി അത് പറഞ്ഞുകൊണ്ട് മെല്ലെ വണ്ടിയുടെ നേരെ നടന്നു.. അവൾ ഡോർ വലിച്ചു തുറന്ന് ശിവയുടെ കയ്യിൽ പിടിച്ചു.. “ഈ സ്ഥലം.. നാല് ഏക്കർ കോളനി.. ഇത് മൊത്തം എന്റെയാണ്.. അതുമാത്രം അല്ല.. ഇവിടെ വേറെയാരും ഇല്ല.. അതുകൊണ്ടു അലറി വിളിച്ചാലും കേൾക്കില്ല…” അത് പറഞ്ഞുകൊണ്ട് അവൾ ശിവയെ വലിച്ചു ഇറക്കി.. ശിവക്ക് ശക്തി നഷ്ടമായിരുന്നു.. അവൾ ശിവയുടെ കഴുത്തിൽ പിടിച്ചു.. “എന്ത് തെറ്റാണ് ഞാൻ..? അവൾ ചിരിച്ചു.. സൂര്യയുടെ കണ്ണുകൾ തിളങ്ങി.. “പക.. പകയാണ് എനിക്ക് നിന്നോട്….” സൂര്യ മുഴുമിപ്പിച്ചില്ല.. “ആആ….” അലറിക്കൊണ്ട് പാഞ്ഞു വന്ന ആലീസ് കുനിഞ്ഞു തോള് കൊണ്ട് ശക്തമായി ഇടിച്ചു സൂര്യയെ കൊണ്ട് വഴിയിൽ നിന്നും അല്പം താഴെയുള്ള പാടത്തേക്ക് മറിഞ്ഞു.. “ആലീസ്…??” ശിവ അവളെ നോക്കി വിളിച്ചു..

സൂര്യ പുറം അടിച്ചാണ് വീണത്.. ആലീസ് അവളുടെ മുകളിലും.. നിമിഷ നേരം കൊണ്ട് സൂര്യ ആലീസിനെ പെട്ടെന്ന് ചവുട്ടി തെറിപ്പിച്ചു.. അതിന് ശേഷം എഴുന്നേറ്റ് നിന്നു.. ആലീസും എഴുന്നേറ്റ് നിന്നു.. “സൊ.. യു ആർ എ മാർഷൽ ആര്ടിസ്റ്റ് “ ആലീസ് അവളെ നോക്കി.. “യെസ്.. മിക്സഡ്…” അവൾ അതും പറഞ്ഞു ഓടിച്ചെന്നു പമ്പരം കറങ്ങും പോലെ വായുവിൽ കറങ്ങി ശക്തമായി ആലീസിന്റെ തലക്ക് നേരെ കാലു വീശി.. ആലീസ് പതിഞ്ഞു അമർന്നു നിലത്തേക്ക് ഇരുന്നപ്പോൾ സൂര്യയുടെ കിക്ക്‌ മിസ് ആയി അവൾനിലത്തു കാലുകൾ ഊന്നി നിന്നു.. തിരിയാൻ സമയം കിട്ടിയില്ല. അതിനും മുൻപേ ആലീസ് അവളെ പുറകിൽ നിന്നും ആഞ്ഞു ചവുട്ടിയിരുന്നു.. അവൾ തെറിച്ചു പോയി മുഖം തല്ലി വീണു.. “പുറകിൽ നിന്നും ചവിട്ടുന്നോ..?” അവൾ വെട്ടിതിരിഞ്ഞു ചാടി ഒരു കിക്ക്‌ ചെയ്തു.. ആലീസ് അത് ബ്ലോക്ക്‌ ചെയ്തു.. എന്നാൽ അവളുടെ ഡയറക്ട് കിക്ക്‌ നെഞ്ചിൽ കൊണ്ട് ആലീസ് പുറകിലേക്ക് മലച്ചു പോയി.. “നോ ടൈം റ്റു പ്ലെ…,കിഡ്..” സൂര്യ അതും പറഞ്ഞു സമയംകൊണ്ട് ഓടിച്ചെന്നു അവളുടെ വണ്ടിയുടെ ബൂട്ട് തുറന്നു പുറകിലേക്ക് പോയി

അതിൽ നിന്നും ഒരു ഇടത്തരം വളഞ്ഞ വാൾ വലിച്ചെടുത്തു.. നിവർന്ന് നിന്ന ആലീസിന് അത് കണ്ടപ്പോൾ പെട്ടെന്ന് മനസിലായി.. ക്കുക്രി എന്ന് പേരുള്ള ഒരു മീഡിയം ടൈപ്പ് ഇന്ത്യൻ സ്വർഡ്.. നല്ല ഭാരവും ബാലൻസും ഉള്ള അത് ഇപ്പോഴും നേപ്പാളിൽ ഗുർഖകൾ ഉപയോഗിക്കുന്നുണ്ട്.. വെട്ടു തടുക്കാൻ നല്ലൊരു ആയുധം തന്നെ വേണം.. അവൾ ചുറ്റും നോക്കി.. ഒന്നും ഇല്ല.. അവൾ ചാടി റോഡിൽ കയറി ശിവയുടെ മുൻപിൽ കൈകൾ ചുരുട്ടി പിടിച്ചു ഒരു കാൽ മുൻപോട്ട് വച്ച് നിന്നു.. സൂര്യ വാളുമായി പാഞ്ഞു വന്നപ്പോൾ ആലീസ് തയാറായി നിന്നു.. പെട്ടെന്നാണ് ഒരു സൈറൺ ശബ്ദം മുഴങ്ങിയത്.. ശക്തമായ ഒരു സൈറൺ.. അതും അടുത്തൊന്നും അല്ല.. അല്പം മാറിയുള്ള ഒരു മലയുടെ മുകളിൽ നിന്നും ആണ്.. അത് കേട്ട് സൂര്യ പിടിച്ചു കെട്ടിയത് പോലെ നിന്നു.. ഒരു നിമിഷം ആലീസിനെ നോക്കി.. പെട്ടെന്ന് സൂര്യ തിരിഞ്ഞു ഓടി.. ഓടി അവളുടെ കാറിൽ കയറി അത് തിരിഞ്ഞു പൊടി പറത്തി പാഞ്ഞു പോയപ്പോൾ ആലീസും ശിവയും കണ്ണ് മിഴിച്ചു നിന്നുപോയി.. അവർക്ക് ഒന്നും മനസിലായില്ല. സ്വതവേ ധീരയായ ആലീസും പേടിച്ചിരുന്നു..

ഇതുപോലെ ഒരു പെണ്ണിനെ അവൾ കണ്ടിട്ടില്ല. “ആലീസ്.. അവൾ ഇച്ചായനെ കൊല്ലും.. ഏതോ ഹോസ്പിറ്റലിൽ ആണ്.. വാ ആലിസെ..” ശിവ അവളെ പിടിച്ചു കുലുക്കി.. ആലീസ് അവളെ ഒന്ന് നോക്കി വേഗം കാറിൽ കയറി.. ശിവയും കയറി.. അത് തിരിച്ചു അവൾ ടൌൺ ഭാഗത്തേക്ക് ഓടിച്ചു.. “സോറി.. ഞാൻ.. ഞാൻ കാരണം ആണ് ഇതൊക്കെ… “ ശിവ കരഞ്ഞുകൊണ്ട് പറഞ്ഞപ്പോൾ ആലീസ് ഒന്നും മിണ്ടിയില്ല.. അത് ശിവക്ക് കൂടുതൽ വിഷമം ഉണ്ടാക്കി.. ആലീസ് ഹോസ്പിറ്റൽ ബോർഡുകൾ നോക്കി വണ്ടി കുതിപ്പിച്ചു വിട്ടു.. * പ്രിൻസ് മെല്ലെ കണ്ണ് തുറന്നു.. വയറ്റിൽ നല്ല വേദന. തലയുടെ ഒരു വശത്തും. അവൻ ഒരു നിമിഷം ആലോചിച്ചു.. ചാടി എഴുന്നേൽക്കാൻ നോക്കി.. അപ്പോഴാണ് ഹോസ്പിറ്റലിൽ ആണെന്ന് മനസിലായത്.. ശരിയാണ്.. അവന് എല്ലാം ഓർമ വന്നു.. എന്നാൽ ആരാണ് ഹോസ്പിറ്റലിൽ എത്തിച്ചത് എന്ന് അവന് മനസിലായില്ല.. വീണ്ടും മയങ്ങി.. അതിനിടയിൽ ആരോ ഇനി റൂമിലേക്ക് മാറ്റാം എന്നൊക്കെ പറയുന്നത് കേട്ടു.. “അച്ചായാ…?” വിളി കേട്ടപ്പോൾ അവൻ കണ്ണ് തുറന്നു നോക്കി.. ബെഡിൽ ആലീസ്.. “ഹ എന്നാ കെടപ്പാ അച്ചായോ..? വലിയ കുഴപ്പം ഒന്നുമില്ല എന്നേ.. “ അവൾ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ അവൻ മെല്ലെ പുഞ്ചിരിച്ചു.. “ശിവ..? ആ പെണ്ണ് അവളെ.. ആലിസെ..

നമുക്ക് ഉടനെ പോണം… അവൾ ആപത്തിൽ ആണ്..” അവൻ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ അവൾ തടഞ്ഞു.. “വേണ്ട അച്ചായാ.. ദോ അവിടെ നിൽക്കുന്നത് കണ്ടില്ലേ എല്ലാം വരുത്തി വച്ചിട്ട്…” ആലീസ് മുഖം തിരിച്ചു ഒരു വശത്തേക്ക് നോക്കിയപ്പോൾ ആണ് പ്രിൻസ് ശിവ അവിടെ നിൽക്കുന്നത് കണ്ടത്.. അവൻ ദീർഘമായി ഒന്ന് നിശ്വസിച്ചു.. ആശ്വാസത്തോടെ.. അൽപ നേരം കണ്ണടച്ച് കിടന്നു.. “ക്ഷമിക്കണം അച്ചായാ.. ഞാൻ കാരണം.. അച്ചായൻ…” ശിവ വിതുമ്പിക്കൊണ്ട് അവന്റെ കൈ മെല്ലെ പിടിച്ചു.. അവൻ കണ്ണ് തുറന്ന് അവളെ നോക്കി. “ആരാ ആ പെണ്ണ്..?” “അറിയില്ല അച്ചായാ.. ഞാൻ ഇവിടേക്ക് വരാൻ തന്നെയാണ് വണ്ടി കാത്തു നിന്നത്‌.. അപ്പോഴാണ് അവൾ വന്നു മൈസൂർ വഴി ചോദിച്ചത്.. ഞാനും അവിടേക്ക് ആണെന്ന് അറിഞ്ഞപ്പോൾ എന്നോട് ചോദിച്ചു ഒപ്പം വരുന്നോ മൈസൂർ അല്ലെ ഒരുമിച്ചു പോകാം എന്ന്.. പെണ്ണ് അയതുകൊണ്ടു വിശ്വസിച്ചു പോയി.. അതാണ് കയറിയത്.. കുറെ നേരം സംസാരിച്ചു ഇരുന്നപ്പോ മയക്കം വന്നു.. പിന്നെ കണ്ണ് തുറന്നപ്പോൾ… കെട്ടിയിട്ടിരിക്കുകയായിരുന്നു..

എന്നോട് പക ആണ് എന്നൊക്കെ പറഞ്ഞു.. ആലീസ് വന്നില്ലായിരുന്നു എങ്കിൽ അവൾ എന്നെ കൊന്നേനെ..” അവൾ വേഗം പറഞ്ഞു.. പ്രിൻസ് ആലീസിനെ നോക്കി.. “നീയെങ്ങനെ ഇവിടെ എത്തി..? “സിഐ സർ എന്നെ വിളിച്ചിരുന്നു.. അച്ചായൻ ഒറ്റക്ക് പോയാൽ ശരിയാകില്ല നീയും കൂടെ പൊയ്ക്കോ എന്ന് പറഞ്ഞു.. അവിടെ എത്തിയപ്പോൾ കാണുന്നത് ഇവളെ വണ്ടി കയറ്റി കൊല്ലാൻ നോക്കുന്ന ആ പെണ്ണിനെ ആണ്.. “ ആലീസ് പറഞ്ഞപ്പോൾ പ്രിൻസ് ഒന്നും മിണ്ടിയില്ല.. “അച്ചായാ.. അവൾ ട്രെയിൻഡ് ആണ്.. ഷി അൽമോസ്റ്റ് ബീറ്റ്‌ മി.. അവസാനം അവൾ ഒരു വാൾ എടുത്തു.. അതിൽ പെട്ട് പോയേനെ.. പക്ഷെ എന്തോ ഒരു സൈറൺ ശബ്ദം കേട്ടപ്പോൾ അവൾ ഓടി വണ്ടിയിൽ കയറിപ്പോയി.. “ അത് കെട്ട്‌ പ്രിൻസ്‌ വിശ്വസിക്കാൻ ആകാതെ അവളെ നോക്കി.. ചെറുപ്പം മുതൽ മാർഷൽ ആർട്സ് പഠിക്കുന്ന ആലീസിനെ അടിക്കണം എങ്കിൽ അവൾ നിസ്സാരക്കാരി അല്ല.. “അവൾ എന്നെ കൊല്ലും എന്ന് പറഞ്ഞു.. അതിന് മുൻപേ കത്തി ഒക്കെ പഴുപ്പിച്ചിരുന്നു.. ഞാൻ ഒരുവിധത്തിൽ ഓടി വന്നതാണ്.. അവൾ.. അവൾ ഒരു സൈക്കോപാത് ആണ് അച്ചായാ.. അവൾ മെന്റലി ഓക്കേ അല്ല.. ആരോ അവളെ ഉപയോഗിക്കുന്നത് പോലെ.. “ ശിവ പറഞ്ഞത് കേട്ടപ്പോൾ അവൻ ആലോചിച്ചു.. ഒന്നും മിണ്ടിയില്ല..

പിന്നെ ആരും അതിനെപ്പറ്റി സംസാരിച്ചില്ല. ദിവസങ്ങൾ കടന്നു പോയി.. 3 ദിവസം അവൻ ഹോസ്പിറ്റലിൽ സ്പെൻഡ്‌ ചെയ്തു.. അതിനിടയിൽ ചെറിയ ഒരു അന്വേഷണം നടത്തി എങ്കിലും അതാരാണ് എന്ന് പൊലീസിന് പോലും അറിയില്ല.. ആ കോളനി ഇരുന്ന സ്ഥലം മുഴുവൻ ഒരു ഫാക്ടറി ഏറ്റെടുത്തിരുന്നു.. ആരും ഉണ്ടായിരുന്നില്ല.. ആ വീട്ടിൽ താമസിച്ച ആളുടെ പേരിൽ തന്നെയാണ് വണ്ടി രജിസ്റ്റർ ചെയ്തതും.. “അത് വിട്ടേക്ക്..” പ്രിൻസ് അത് മാത്രം പറഞ്ഞുകൊണ്ട് ആലീസിനെ നോക്കി.. അവൻ അത് വിടില്ല എന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു.. പോലീസുകാർ ഒരു തലവേദന ഒഴിഞ്ഞു എന്ന രീതിയിൽ ഫയൽ മടക്കി പോയി.. അവർ പ്രിൻസിന്റെ വണ്ടി അവിടെ നിന്നും കൊണ്ടുവന്നിരുന്നു.. അതിൽ തന്നെ പ്രിൻസിനെ നാട്ടിലേക്ക് കൊണ്ടുവന്നു.. അവന്റെ വയറ്റിൽ മുറിവ് മാത്രമേ ഉണ്ടായിരുന്നുള്ളു.. അവൾ കൊല്ലാൻ വേണ്ടി അല്ല കുത്തിയത്.. ഒരു ഇന്റർനൽ ഓർഗനും മുറിയാത്ത കുത്ത്.. അതിൽ തന്നെ അവൾ നിസ്സാരക്കാരി അല്ല എന്ന് പ്രിൻസ് ഉറപ്പിച്ചു.. ഒരു ചോദ്യം മാത്രം ബാക്കി.. ആരാണ് അവൾ..?

എന്തിന് അവൾക്ക് ശിവയെ വേണം? ഉത്തരം ഇല്ലായിരുന്നു.. * വീട്ടിൽ എത്തിയപ്പോൾ പ്രിൻസിനെ സാമും സാറാമ്മയും അകത്തേക്ക് കൊണ്ടുപോയപ്പോൾ ശിവ പുറത്തു സ്റ്റെപ്പിന്റെ അവിടെ ഒന്ന് പകച്ചു നിന്നു.. അവൾ കാരണം ആണ് പ്രിൻസിന് ഇതൊക്കെ സംഭവിച്ചത് എന്നുള്ള കുറ്റബോധം ഉണ്ടായിരുന്നു.. “ഡീ…” അവൾ ഞെട്ടി നോക്കി. ആലീസ് ആണ്.. ആലീസ് അവളോട് സംസാരിച്ചിട്ടില്ലായിരുന്നു.. അവൾ ഇറങ്ങി വന്നു ശിവയുടെ കൈ പിടിച്ചു.. “വാ..” അവൾ ശിവയെ വലിച്ചു അകത്തേക്ക് കൊണ്ടുപോയി.. നേരെ അവളെ ഹാളിലേക്ക് ആണ് കൊണ്ടുപോയത്.. “ഇനി ആരോടേലും പറയാതെ നീയിവിടുന്നു പോയാൽ കാലു തല്ലി ഒടിച്ചു ഞാൻ അച്ചായന്റെ കൂടെ കിടത്തും..കേട്ടോടി..?” ആലീസ് ദേഷ്യത്തോടെ ആണ് പറഞ്ഞത്.. “എന്നാൽ ഒടിച്ചോ.. ഞാൻ അച്ചായന്റെ ഒപ്പം കിടന്നോളാം..” മുഖത്തു നോക്കാതെ ഉള്ള അവളുടെ മറുപടി കേട്ടപ്പോൾ ആലീസിന് ചിരിയാണ് വന്നത്.. “അങ്ങനെ സുഖിക്കണ്ട.. കേട്ടോടി ഭാവി ഏട്ടത്തി..” അവൾ ശിവയെ കെട്ടി പിടിച്ചപ്പോൾ ശിവ കരഞ്ഞു പോയിരുന്നു.. അവർ കാണിക്കുന്ന സ്നേഹത്തിന് മുൻപിൽ താൻ ഒന്നുമല്ല എന്ന് ശിവക്ക് തോന്നി.. “ഇനി പോകരുത് കേട്ടോ കൊച്ചെ.. അമ്മച്ചി എത്ര വിഷമിച്ചു അറിയോ കുട്ടിക്ക്..?”

അമ്മച്ചി പറഞ്ഞത് കേട്ടപ്പോൾ അവൾ അവരെ കെട്ടിപിടിച്ചു.. സാമും വളരെ കൂൾ ആയിരുന്നു.. അമ്മച്ചിക്ക് പ്രിൻസിന്റെ അവസ്ഥ കണ്ടിട്ട് സങ്കടം വന്നു എങ്കിലും കാണിക്കാതെ ഇരുന്നു.. * അന്ന് തന്നെ ശിവയെ കാണാൻ അവളുടെ അപ്പയും വൈഷ്ണവിയും വന്നു.. പ്രിൻസിന്റെ കാര്യം ആരോടും പറഞ്ഞിരുന്നില്ല.. വരുന്ന അന്നാണ് പ്രിൻസിന് കുത്തു കൊണ്ട കാര്യം സാമിനോടും സാറാമ്മയോടും പറഞ്ഞത്.. അപ്പയോടും വൈഷ്ണുവിനോടും ഒരു ആക്സിഡന്റ് പറ്റി ശിവ ഒപ്പം ഉണ്ടെന്ന് പറഞ്ഞാണ് അവരെ അന്ന് വിട്ടതും.. പ്രിൻസിനെ കണ്ട അവർ ശിവയോടു സംസാരിക്കണം എന്ന് പറഞ്ഞു അവളെ പുറത്തേക്ക് കൊണ്ടുപോയി.. “മോളെ.. തിരിച്ചു വരണം.. അപ്പയോടു ക്ഷമിക്കില്ലേ.. “ ശിവക്ക് അത് കേട്ടപ്പോൾ ദേഷ്യം ആണ് വന്നത്.. “ജയൻ എവിടെയാണെന്ന് നിനക്ക് അറിയുമോ.. ?” അവൾ വൈഷ്ണവിയോട് ചോദിച്ചു.. “അറിയാം. ആക്സിഡന്റ് ആയി കിടപ്പിൽ ആണ്.. കുറച്ചു ദിവസം ആയി..” അവൾ മറുപടി കൊടുത്തു. “ആ ആക്സിഡന്റ് എങ്ങനെ ഉണ്ടായി എന്ന് നിങ്ങൾക്ക് അറിയുമോ..?” “ഇല്ല.. വണ്ടി മറിഞ്ഞതാണ് എന്നാ പറഞ്ഞെ..എന്താ?” ശിവ ചോദിച്ചപ്പോൾ വൈഷ്ണവി മറുപടി കൊടുത്തു.. “നിങ്ങൾ കണ്ടുപിടിച്ച സർവ്വഗുണവും ഉള്ള ഗൗരിയും ജയനും ഒരുമിച്ചു എന്നെയും ആലീസിനെയും റേപ്പ് ചെയ്തു വീഡിയോ ഉണ്ടാക്കാൻ ഉള്ള പ്ലാൻ കാരണം ആണ് ജയൻ ഇപ്പോൾ അങ്ങനെ കിടക്കുന്നത്..,

ആലീസും അച്ചായനും നന്നായി ഒന്ന് പെരുമാറിയിട്ടുണ്ട്.. ഇനി എഴുന്നേൽക്കില്ല അങ്ങനെ ഒന്നും..” അവൾ കൈകൾ കെട്ടി അത് പറഞ്ഞപ്പോൾ അപ്പയും വൈഷ്ണവിയും തരിച്ചു നിന്നു.. “ഈ വീട്ടുകാർ ഉണ്ടായിരുന്നില്ല എങ്കിൽ എന്റെ അവസ്ഥ ഊഹിക്കാൻ കഴിയുമോ നിങ്ങൾക്ക്..? അപ്പ..? വിശ്വാസം വേണം.. ശരിയാണ് എല്ലാ ഫ്രീഡവും തന്നാണ് വളർത്തിയത്.. ആരോ എന്തോ കാണിച്ചപ്പോൾ അതും വിശ്വസിച്ചു എന്റെ സമ്മതം പോലും ചോദിക്കാതെ എന്റെ വിവാഹം നിശ്ചയിച്ചവർ ആണ് നിങ്ങൾ.. ഒരു ദിവസം എല്ലാം നഷ്ടമാകുന്ന ഒരു പെണ്ണിന്റെ അവസ്ഥ അപ്പയുടെ ഇളയ മോൾക്ക് ഉണ്ടാകാതെ നോക്കണം.. ഞാൻ വരാം. എന്നെങ്കിലും മനസ്സിൽ നിങ്ങളോടു ക്ഷമിക്കാൻ കഴിഞ്ഞാൽ ഞാൻ വരും..അത് വരെ എന്നെ വെറുതെ വിടുക.. പ്ലീസ്.. അപേക്ഷയാണ്.., ഇനി ഇവിടെ വരരുത്..” കൈകൂപ്പി പറഞ്ഞ ശിവയെ ഇരുവരും ഒന്ന് നോക്കി.. അതിന് ശേഷം കണ്ണുനീർ തുടച്ചു.. “പൊറുക്കണം എന്നെങ്കിലും.. അപ്പ കാത്തിരിക്കും.. പിന്നെ ഇത്രക്ക് കൂടെ നിൽക്കുന്ന അവരുടെ അടുത്ത് നിന്നും ഇപ്പോൾ പോയതുപോലെ പോകരുത്.. “

അപ്പ അത് പറഞ്ഞു തിരിഞ്ഞു നടന്നു.. വൈഷ്‌ണവി ഒന്നും മിണ്ടിയില്ല.. അവളുടെ കണ്ണിൽ കുറ്റബോധം മാത്രം ആയിരുന്നു.. അവൾ പെട്ടെന്ന് തിരിഞ്ഞു നടന്നപ്പോൾ ശിവക്ക് വേദനിച്ചു.. നെഞ്ചിൽ കിടത്തി വളർത്തിയ കുട്ടിയാണ്.. അവളുടെ അമ്മയല്ലേ ഞാൻ..? എന്നിട്ടും ആരോ എന്തോ പറഞ്ഞപ്പോൾ അവൾ പറഞ്ഞ വാക്കുകൾ തികട്ടി തികട്ടി വരുന്നു.. ഇല്ല കഴിയുന്നില്ല.. എന്നെങ്കിലും അവരോടു ക്ഷമിക്കാൻ കഴിയാൻ മനസ്സിൽ അതിയായി ആഗ്രഹിച്ച ശിവ അകത്തേക്ക് നടന്നു.. പ്രിൻസ് കണ്ണടച്ച് കിടക്കുകയായിരുന്നു.. “അച്ചായാ…?” അവൾ മെല്ലെ വിളിച്ചു.. “മ്മ്മ്…?” “ക്ഷമിക്കണം എന്ന് പറയുന്നില്ല.. ക്ഷമ എന്ന വാക്ക് തന്നെ ഒരു ഒളിച്ചോട്ടം അല്ലെ..? ഒരു കാര്യം ഉറപ്പ് തരുന്നു.. ഈ ശിവാത്മിക ഇവിടെ ഉണ്ടാകും.. ഈ പപ്പക്കും അമ്മച്ചിക്കും മകൾ ആയി.. ആലീസിന്റെ സഹോദരി ആയി.. പിന്നെ അച്ചായന് ഞാൻ ആരാവണം എന്ന് അച്ചായൻ തന്നെ ആണ് തീരുമാനിക്കേണ്ടത്.. പോവില്ല അച്ചായാ ഞാൻ…” അവൾ പ്രിൻസിന്റെ കൈപിടിച്ച് പറഞ്ഞപ്പോൾ അവൻ ചിരിച്ചുകൊണ്ട് സാമിനെ നോക്കി. “എടിയേ പെണ്ണിന് നല്ലബോധം വന്നു..

എന്നാലും രാത്രി വാതിൽ അടക്കാൻ മറക്കണ്ട.. ഉറക്കത്തിൽ എണീറ്റ് പോയാലോ..?” സാം ചിരിയോടെ പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു.. “ഒന്ന് പോ പപ്പ.. ഞാൻ ഇനി പോവില്ല…” അവൾ അത് പറഞ്ഞപ്പോൾ സാം അവളെ ചേർത്ത് നിർത്തി.. പ്രിൻസും അമ്മച്ചിയും ആലീസും അത് കണ്ടു ചിരിച്ചു.. ചിരിച്ചു സന്തോഷത്തോടെ ആണ് എല്ലാവരും എങ്കിലും പ്രിൻസിന് അറിയാമായിരുന്നു കൊടുങ്കാറ്റിന് മുൻപുള്ള ശാന്തതയാണ് ഇതെന്ന്.. ദിവസങ്ങൾ കടന്നു പോയി.. എല്ലാം പഴയത് പോലെ ആയി. പ്രിൻസ് എഴുന്നേറ്റ് നടക്കാൻ തുടങ്ങി.. വേദന അല്പം പോലും അവനെ പുറകോട്ട് വലിക്കുന്നില്ലായിരുന്നു.. അവൻ എന്തിനോ വേണ്ടി തയാറെടുത്തുകൊണ്ടിരുന്നു.. പത്തു ദിവസം കഴിഞ്ഞു.. ഒരു ദിവസം രാത്രി ഉറക്കം വരാതെ രാത്രി 2 മണിയോടെ ശിവ പ്രിൻസിന്റെ മുറിയിൽ പോയി ഒന്ന് നോക്കി.. പ്രിൻസ് ഉറങ്ങിയിരുന്നു. അവൾ അവനെ ഒന്ന് നോക്കി നിന്നു..

അല്പം കഴിഞ്ഞു തിരിഞ്ഞു സ്റ്റെപ് ഇറങ്ങാൻ നേരത്താണ് അവൾക്ക് എന്തോ തോന്നി ബാൽക്കണിയിൽ പോയി നോക്കിയത്.. ഒന്നും ഇല്ല.. അവൾ ആകാശത്തേക്ക് നോക്കി.. നിറയെ നക്ഷത്രങ്ങൾ.. ആകെ ശാന്തമായ അന്തരീക്ഷം.. തണുപ്പ് ഉണ്ട്.. തെരുവ് വിളക്കിന്റെ വെളിച്ചം റോഡിൽ.. ചുറ്റും നോക്കിയപ്പോൾ പെട്ടെന്നാണ് അവളുടെ കണ്ണുകൾ ഗേറ്റിന് മുൻപിലേക്ക് ഉടക്കിയത്.. “ദേവീ….” അവൾ ശബ്ദം പുറത്തുവരാതെ നെഞ്ചിൽ കൈവച്ചു തരിച്ചു നിന്നു… ഗേറ്റിന് വെളിയിൽ ഒരു രൂപം.. കറുത്ത ജാക്കറ്റ്‌ വച്ച് തല മറച്ച ഒരു ആൾ രൂപം.. ശിവക്ക് പെട്ടെന്ന് ചലിക്കാൻ പോലും ആയില്ല.. ആ രൂപം പെട്ടെന്ന് തലയിലെ ജാക്കറ്റിന്റെ ഭാഗം അഴിച്ചു പുറകിലേക്ക് ഇട്ടു.. മുകളിലേക്ക് നോക്കി ആ കണ്ണുകൾ.. ശിവയെ പല രാത്രിയിലും വേട്ടയാടിയ ആ കണ്ണുകൾ.. സൂര്യ.. ശിവ ചലനം നഷ്ടപ്പെട്ടു നിന്നു.. സൂര്യയുടെ കയ്യിൽ എന്തോ നീണ്ടു വന്നപ്പോൾ ശിവ ഞെട്ടി അവളുടെ കയ്യിലേക്ക് നോക്കി. ഒരു നീണ്ടു വളഞ്ഞ വലിയൊരു വാൾ………........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story