ശിവാത്മിക: ഭാഗം 19

shivathmika

എഴുത്തുകാരൻ: ലിനിത്ത് സേത്ത് ജോഷി

“പ്രിൻസ്.. നാളെ സൂര്യൻ ഉദിക്കുന്നത് കാണാൻ നീയുണ്ടാകില്ല.. ഇത് ഞാൻ തരുന്ന വാക്ക്..” ഘനഗാംഭീര്യമായ ആ ശബ്ദം കേട്ടപ്പോൾ പ്രിൻസ് അനങ്ങാൻ ആകാതെ പതറി നിന്നു.. ശിവ വിറങ്ങലിച്ചു നിന്നു.. “നിങ്ങൾക്ക് എന്താണ് വേണ്ടത്?? ഇതൊക്കെ എന്താണ്..?” പ്രിൻസ് ചോദിച്ചപ്പോൾ ആരും ഒന്നും മിണ്ടിയില്ല.. “അത് നിനക്ക് ഉടനെ അറിയാം.. പഴയ കണക്ക് ആണ്..” അയാൾ പറഞ്ഞുകൊണ്ട് മുൻപിലേക്ക് വന്നപ്പോൾ പ്രിൻസ് ആലീസിനെ നോക്കി.. മിന്നൽ വേഗതയിൽ ആണ് ആലീസ് കുതിച്ചത്.. ഒരു സെറ്റിയിൽ ചവുട്ടി പൊങ്ങി മുൻപോട്ട് വന്നവന്റെ നെഞ്ചിൽ തന്നെ ശക്തമായി ചവുട്ടി.. കിക്ക്‌ കൊണ്ട് അലർച്ചയോടെ അയാൾ തെറിച്ചു പുറകോട്ട് പോയപ്പോൾ അവൾ നിലത്തു ബാലൻസ് ചെയ്തു നിന്നു.. ഉടനെ പുറകിൽ നിന്ന രണ്ടുപേർ വാൾ വീശി മുൻപോട്ട് വന്നപ്പോൾ ആലീസ് പുറകോട്ട് ഓടി എടുത്തു ചാടി സെറ്റിയുടെ പുറകിലേക്ക് പതിഞ്ഞു.. അവളെ ശ്രദ്ധിക്കാതെ അതിൽ ഒരാൾ ശിവയുടെ തൊട്ടു മുൻപിൽ എത്തിയപ്പോൾ പ്രിൻസ് അവളെ പിടിച്ചു അവന്റെ പുറകിൽ ആക്കി പിടിച്ചു.. തെറിച്ചു വീണ ആളും പാഞ്ഞുവന്നു..

അവൻ തന്നെ വാൾ ആദ്യം വീശി.. പ്രിൻസ് അനങ്ങാതെ നിന്നു.. എന്നാൽ വീട് വിറപ്പിച്ചു കൊണ്ട് ഒരു ശബ്ദം അവിടെ മുഴങ്ങി.. വാൾ വീശിയവന്റെ കയ്യിൽ നിന്നും വാൾ തെറിച്ചു പോകുന്നതും. അവൻ അലർച്ചയോടെ നിലത്തേക്ക് വീഴുന്നതും ശിവ കണ്ടു.. “ഗെയിം ഓവർ ബിച്ചസ്…” സെറ്റിയുടെ പുറകിൽ നിന്നും എഴുന്നേറ്റ ആലീസ് കയ്യിൽ ഇരുന്ന ഡബിൾ ബാരൽ ഗൺ അടുത്തവനു നേരെ ചൂണ്ടി.. അവർ സ്തംഭിച്ചു പോയി. രണ്ടു പേർ തിരിഞ്ഞു ഓടി.. അവർ ഡോർ കടന്നപ്പോൾ അവളുടെ കയ്യിൽ ഇരുന്ന ഗൺ ഒന്നുകൂടെ ശബ്‌ദിച്ചു.. ഓടിപോയവരിൽ ഒരാൾ തുടയിൽ വെടികൊണ്ടു അലർച്ചയോടെ മുൻപിലേക്ക് അലച്ചു വീണു.. അകെ ചോര മയം.. അവൻ വീണത് നോക്കി മൂന്നാമൻ ഓടിമറഞ്ഞു.. പ്രിൻസ് മുൻപോട്ട് ചെന്ന് കാലിൽ വെടി കൊണ്ട് കിടന്നവനെ പുറത്തേക്ക് എടുത്തു വലിച്ചെറിഞ്ഞു.. അതിന് ശേഷം അവൻ മെയിൻ ഡോർ ലോക്ക് ചെയ്തു തിരിഞ്ഞു ആലീസിനെ നോക്കി.. അവൾ ചിരിയോടെ ഗൺ ഒന്നുകൂടെ തിര ഇട്ടു ലോഡ് ചെയ്തു വച്ചു. “ഇതിപ്പോ എന്താ ഇവിടെ നടന്നത്.. “ ശിവ ഒന്നും മനസിലാകാതെ നോക്കി..

“ഞങ്ങൾ തയാറായി ആണ് ഇരുന്നത് ശിവ.. ഇവൾ നിന്റെ പുറകെ ഉണ്ടാകും എന്ന് ഉറപ്പ് ആയിരുന്നു..പക്ഷെ അവർ അകത്തേക്ക് എങ്ങനെ കയറി ആവൊ..?” ആലീസ് അത് പറഞ്ഞു ഗൺ അവിടെ വച്ച് സൂര്യയുടെ നേരെ തിരിഞ്ഞു.. “അവർ ചത്ത് പോകില്ലേ..? വെടി കൊണ്ടിട്ട്..?” “നോ ഹണി. കാലിന് ആണ് ഞാൻ ഷൂട്ട് ചെയ്തത്…” ശിവയോടു മറുപടി പറഞ്ഞു ആലീസ് സൂര്യയെ നോക്കി.. അവൾ മയങ്ങി ഇരിക്കുന്നു.. അവൾ ഇരുന്ന കസേര വലിച്ചു അവർ വേറെ ഒരു റൂമിൽ കൊണ്ടുപോയി.. അതിന് ശേഷം കുറെ തണുത്ത വെള്ളം അവളുടെ തലയിൽ കൂടെ ഒഴിച്ചു.. വായിൽ പച്ചവെള്ളം ഒഴിച്ച് കൊടുത്തു അവർ കാത്തിരുന്നു.. സമയം കടന്നുപോയി.. സൂര്യ മെല്ലെ കണ്ണ് തുറന്നു.. അവൾ ആകെ പരിഭ്രമത്തിൽ ആയിരുന്നു.. “ആരാ നിങ്ങളൊക്കെ..? എന്തിനാ എന്നെ കെട്ടിയിട്ടത്..?” അവളുടെ ചോദ്യം കേട്ട് മൂന്നുപേരും കണ്ണിൽ കണ്ണിൽ നോക്കി.. “പറഞ്ഞില്ലേ ഞാൻ അവളെ ആരോ മുതലെടുക്കുകയാണ്..” ശിവ പറഞ്ഞത് സത്യം ആണെന്ന് ആലിസിനും പ്രിൻസിനും തോന്നി.. “എന്താ നിന്റെ പേര്..?” ആലീസ് അവളുടെ മുൻപിൽ ചെന്നു നിന്നപ്പോൾ അവൾ പേടിയോടെ ആലീസിനെ നോക്കി.. “അ.. അറിയില്ല.. ഇരുട്ട് റൂമിൽ ഇടും എന്നെ… പ്ലീസ്..? ഇനി എനിക്ക് ഷോക്ക് തരരുത്.. എനിക്ക് ഒരു കുഴപ്പവും ഇല്ല.. പ്ലീസ്..

എനിക്ക് അമ്മയെ കാണണം..” സൂര്യ വിതുമ്പി കരഞ്ഞപ്പോൾ ആലീസ് നിശ്ശബ്ദമായി നിന്നുപോയി.. അപ്പോഴാണ് സാമും സാറാമ്മയും വീണ്ടും ഡോറിൽ തട്ടി വിളിച്ചത് അവർ ശ്രദ്ധിച്ചത്.. അവർ കുറെ നേരമായി വിളിക്കുന്നു.. പ്രിൻസും ആലീസും അവിടേക്ക് ചെന്നു.. ഡോർ തുറന്നു.. “എന്നതാടാ ഇവിടെ..? എന്നാത്തിനാ പൂട്ടി ഇട്ടത്? വെടി ശബ്ദം കേട്ടല്ലോ..? ശിവകൊച്ചു എന്തിയെ..?” സാമും സാറാമ്മയും ഒരുമിച്ചു കുറെ ചോദ്യങ്ങൾ ചോദിച്ചു.. അമ്മച്ചി കരയുകയായിരുന്നു.. “പപ്പ ഇപ്പോൾ ഒന്നും മനസിലാവില്ല.. നമ്മൾ ഓക്കേ ആണ്.. എന്നാലും നിങ്ങൾ കിടന്നോളു.. ഇനി രാവിലെ ആകട്ടെ..” പ്രിൻസ് പറഞ്ഞപ്പോൾ അവർ അതിന് തയാറായില്ല.. ആലീസ് കൂടെ പറഞ്ഞപ്പോൾ അവർ മനസില്ല മനസോടെ റൂമിൽ കയറി.. ഡോർ അടച്ചു തിരികെ റൂമിൽ എത്തിയ പ്രിൻസ് സൂര്യയുടെ അടുത്ത് ഇരുന്നു അവളോട് എന്തോ സംസാരിക്കാൻ ശ്രമിക്കുന്ന ശിവയെ ആണ് കണ്ടത്.. പ്രിൻസ് അവളുടെ മുൻപിൽ ചെന്നു.. “പറ.. ആരാ നിന്റെ മാസ്റ്റർ…?” അവൻ അവളെ നോക്കി… സൂര്യ കണ്ണുകൾ ഉയർത്തി എന്തോ പറയാൻ വന്നു.. “അച്ചായാ…….!!!!!!!!!”

ആലീസിന്റെ വേദന നിറഞ്ഞ നിലവിളി പുറകിൽ നിന്നും കേട്ടപ്പോൾ അവർ ഞെട്ടി തിരിഞ്ഞു.. ആലീസിന്റെ ഇടുപ്പിൽ ഇറങ്ങിയിരിക്കുന്ന ഒരു കത്തി.. അതിൽ നിന്നും ചോര ചീറ്റി ഒഴുകുന്നു.. “ആലീസേ….!!!!!” ശിവയും പ്രിൻസും അലറിവിളിച്ചു.. ആലീസിന്റെ പുറകിൽ നിന്നും വന്നയാളെ കണ്ടപ്പോൾ ശിവയും പ്രിൻസും തറഞ്ഞു നിന്നു… അനങ്ങാൻ ആകാതെ.. അഭിരാമി.. ഉറങ്ങി കിടന്നവൾ ഇവിടെ..? “മാസ്റ്റർ…” സൂര്യ അവളെ വിളിച്ചത് കേട്ട് പ്രിൻസും ശിവയും ആലീസും വല്ലാത്ത അവസ്ഥയിൽ ആയി.. “അഭി..? നീ..?” പ്രിൻസ് വിശ്വസിക്കാൻ ആകാതെ ചോദിച്ചു.. “ഫൈവ് ഫൈവ് സീറോ സെവൻ….” അഭിരാമി സൂര്യയെ നോക്കി ഉച്ചത്തിൽ ഒരു നമ്പർ വിളിച്ചു പറഞ്ഞു. സൂര്യ ഒന്ന് ഞെട്ടി.. അവൾ കണ്ണ് അടച്ചു തുറന്നു.. “മാസ്റ്റർ….?” “കിൽ ഹേർ…” അഭിരാമി ശിവയെ നോക്കി പറഞ്ഞപ്പോൾ സൂര്യ കാലുകൾ നിലത്തു കുത്തി കസേരയുടെ എഴുന്നേറ്റ് മുകളിലേക്ക് ഉയർന്നു മലച്ചു ചാടി. അവളെയും കൊണ്ട് നിലത്തു വീണ ശക്തിയിൽ കസേര പൊട്ടി ചിതറി അവളുടെ കൈകൾ ഫ്രീ ആയി.. അവൾ ചാടി എഴുന്നേറ്റു.

ചീറ്റപ്പുലി പോലെ പാഞ്ഞു വന്ന സൂര്യയെ പ്രിൻസ് പിടിച്ചു വച്ചു.. കൈകൾ പുറകിലേക്ക് ആക്കി പിടിച്ചു നിർത്തി.. സൂര്യ കാലുകൾ നേരെ പൊക്കി തലക്ക് മുകളിൽ ഒന്നു വീശിയപ്പോൾ അത് കൊണ്ടത് പ്രിൻസിന്റെ തലക്ക് ആണ്.. ശക്തമായ അടി കിട്ടി അവൻ ബോധം മറഞ്ഞതുപോലെ പുറകിലേക്ക് മറിഞ്ഞപ്പോൾ അവൾ പ്രിൻസിന്റെ വയറിൽ തന്നെ ശക്തമായി ഒരു കിക്ക്‌ കൂടെ കൊടുത്തു.. അവൻ വേദന നിറഞ്ഞ നിലവിളിയോടെ ഭിത്തിയിൽ ഇടിച്ചു നിലത്തേക്ക് ഇരുന്നു.. അതെ നിമിഷം അഭിരാമി ആലീസിനെ പ്രിൻസിന്റെ നേരെ തള്ളി ശിവയെ പിടിച്ചു കൈകൾ പുറകിൽ ആക്കി കത്തി അവളുടെ കഴുത്തിൽ വച്ചു.. സൂര്യ നിമിഷ നേരം കൊണ്ട് പുറത്തു നിന്നും വാൾ കൊണ്ടുവന്നു നിലത്തു കിടക്കുന്ന ആലീസിന്റെ കഴുത്തിൽ മുട്ടിച്ചു വച്ചു.. അവളുടെ ഇടുപ്പിൽ നിന്നും ചോര ഒഴുകി പടർന്നു.. “നോ.. പ്ലീസ് നോ..” പ്രിൻസ് അലറി കൈ നീട്ടി.. സൂര്യ അഭിരാമിയെ നോക്കി.. “ഹോൾഡ്…” അവൾ പറഞ്ഞപ്പോൾ സൂര്യ വാൾ അവളുടെ കഴുത്തിൽ തന്നെ പിടിച്ചു നിന്നു.. “കൂടെ നിന്ന് ചതിച്ചു അല്ലെടീ..?”

പ്രിൻസ് അഭിയെ നോക്കി പല്ലിറുമ്മി.. അഭിയുടെ കണ്ണുകളിൽ പക ആയിരുന്നു.. അവൾ കത്തി ശിവയുടെ തൊണ്ടക്കുഴിയിൽ അമർത്തി.. ശിവ പ്രിൻസിനെ നോക്കി.. എന്നും ഉള്ള പുഞ്ചിരിയും ആത്മവിശ്വാസവും അവിടെ ഇല്ല.. “എന്റെ ജീവിതം തന്നെ ഇല്ലാതാക്കിയ നിന്നെ.. ഒരുത്തിയും സ്നേഹിക്കാൻ പാടില്ല പ്രിൻസ്… അന്നയുടെ കാര്യത്തിൽ അവളെ നീ വിവാഹം ചെയ്യുന്ന ദിവസം തീർക്കാൻ ആയിരുന്നു പ്ലാൻ.. പക്ഷെ അന്ന് നടന്നതും ആയി എനിക്ക് പങ്കില്ല.. അതെന്റെ രീതിയും അല്ല.. ഗൗരിയും ജയനും വന്നപ്പോൾ ഇവളും നിന്റെ പൊന്നാനിയത്തിയും രക്ഷപെടും എന്നറിയാമായിരുന്നു.. പുറകെ ഉണ്ടായിരുന്നു ഞാൻ…” അഭിരാമി പല്ലിറുമ്മി.. “അച്ചായാ.. പറഞ്ഞില്ലേ ഞാൻ? അഭിരാമി കഴിക്കുന്ന ഗുളികകളിൽ ചിലത് ചില മനോരോഗികൾക്ക് കൊടുക്കുന്നത് ആണ്…” ശിവ പെട്ടെന്ന് പറഞ്ഞപ്പോൾ പ്രിൻസ് തലതാഴ്ത്തി.. അവൾ പറഞ്ഞത് കേൾക്കണമായിരുന്നു.. “സ്മാർട്ട്.. പക്ഷെ ഞാൻ മനോരോഗി അല്ല ശിവ.. മനോരോഗികളെ ഏറ്റെടുത്തു ചികില്സിക്കുന്ന അവരുടെ ഡോക്ടർ ആണ്.. അതുകൊണ്ടു ഞാനും ചില ഗുളികകൾ കഴിക്കുന്നു..

ഫോർ ഫൺ.. ഹഹഹ… സൂര്യ.. ഇവളെ കെട്ടി ഇടൂ..”ഐ നോ വാട്ട് റ്റു ഡു..” അഭിരാമി അത് പറഞ്ഞു സൂര്യക്ക് നേരെ ശിവയെ തള്ളിയപ്പോൾ സൂര്യ വാളിന്റെ പിടിവച്ചു അവളുടെ നെറ്റിക്ക് ഒരു കുത്തു കുത്തി.. ശിവ നിലത്തേക്ക് വീണുപോയി.. സൂര്യ അവളെ വലിച്ചു പൊക്കി ഒരു ചെയറിൽ ഇരുത്തി വരിഞ്ഞു മുറുക്കി കെട്ടി.. ആ സമയം അഭിയുടെ കണ്ണുകൾ പ്രിൻസിൽ ആയിരുന്നു. അവൻ അനിയത്തിയെ നോക്കി കരയുന്നത് കണ്ടപ്പോൾ അവൾ പുഞ്ചിരിച്ചു.. പ്രിൻസ് ആലീസിനെ തട്ടി നോക്കി.. ബോധം പോയിട്ടില്ല.. “കൊല്ല് അവളെ അച്ചായാ….” അവൾ പിറുപിറുത്തുകൊണ്ട് വയർ പൊത്തി പിടിച്ചു.. അവൻ ബനിയൻ കീറി അവളുടെ വയറിൽ വരിഞ്ഞുകെട്ടി.. അവൾ അവനെ നോക്കി കിടന്നു.. കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു. അത് നോക്കി അഭിരാമി പുറത്തേക്ക് പോയി.. തിരികെ വന്നത് ആലീസ് നിറച്ചുവച്ച ഡബിൾ ബാരൽ ഗണ്ണും ആയിട്ടാണ്.. അവൾ അതും കയ്യിൽ പിടിച്ചു ഒരു ചെയർ വലിച്ചെടുത്തു അതിൽ ഇരുന്നു.. നിലത്തു കിടന്ന ആലീസിന് നേരെ ഗൺ നീട്ടി.. പ്രിൻസ് അവളെ കെട്ടിപിടിച്ചു..

അവൻ അവളെ അവന്റെ പുറകിൽ ആക്കി.. “അഭി.. ഡീ എന്താ നീയിങ്ങനെ? അനിയത്തി അല്ലായിരുന്നോ നിനക്ക് ഇവൾ? സഹോദരൻ അല്ലായിരുന്നോ നിനക്ക് ഞാൻ..? എന്നിട്ട് ഒരു കാരണം പോലും ഇല്ലാതെ ഇങ്ങനെ..? എന്ത് തെറ്റാണ് ഞാൻ നിന്നോട് ചെയ്തത്…?” അവൻ ഇടറിയ തൊണ്ടയോടെ ചോദിച്ചപ്പോൾ അഭിരാമിയുടെ കണ്ണിൽ തീ വന്നത് പോലെ തോന്നി.. “എല്ലാം ആയിരുന്നു.. നീയും അന്നയും എന്റെ ലൈഫ് നശിപ്പിക്കുന്നത് വരെ…” അവൾ മുരണ്ടു.. പ്രിൻസ് മനസിലാകാതെ അവളെ നോക്കി.. “എന്ത് പ്രാന്താണ് നീ വിളിച്ചു പറയുന്നത് അഭി? ഞാൻ എന്ത് ചെയ്തു നിന്നോട്..?” പ്രിൻസ് ചോദിച്ചപ്പോൾ അവൾ അലറി… “ഓർമ ഉണ്ടോടാ നിരഞ്ജനെ…???? നീയൊക്കെ കാരണം അവൻ സൂയിസൈഡ് ചെയ്തപ്പോൾ എന്റെ ജീവൻ ആണെടാ പോയത്.. യു ടുക് മൈ ലൈഫ്.. യെസ്.. എന്റെ പ്രണയം അവൻ ആയിരുന്നെടാ… ആൻഡ് യു കിൽഡ് ഹിം… ഐ വിൽ കിൽ യു ആൾ…” പൊട്ടിക്കരഞ്ഞുകൊണ്ട്‌ അഭിരാമി കൈ ചൂണ്ടി അലറിയപ്പോൾ പ്രിൻസ് ഇടിവെട്ട് ഏറ്റത് പോലെ ഇരുന്നു.. ആലീസ് വിശ്വസിക്കാൻ പോലും ആകാതെ അവളെ നോക്കി..

നിരഞ്ജൻ അവളുടെ ലവർ ആയിരുന്നു എന്നോ..? ഇതൊന്നും അറിയാതെ ബോധം തെളിഞ്ഞ ശിവ ഒന്നും മനസിലാകാതെ ഇരുന്നു.. അഭിരാമി എഴുന്നേറ്റ് നിന്നു.. അവളുടെ ചൂണ്ടു വിരൽ സ്വയം കത്തി വച്ച് മുറിച്ചു.. ആ മുറിവ് പ്രിൻസിന്റെയും ആലീസിന്റേയും ശിവയുടെയും നെറ്റിയിൽ അവൾ പൊട്ടു പോലെ ചാർത്തി.. “നിരഞ്ജൻ.. ലൈക് ഐ പ്രോമിസ്ഡ്‌.. നിന്റെ പേരിൽ ഞാൻ ഇവരെ കൊല്ലുന്നു.. “ അവൾ സൂര്യയുടെ കയ്യിൽ നിന്നും വാൾ വാങ്ങി ശിവക്ക് മുൻപിൽ എത്തി നിന്നു.. അവളുടെ തൊണ്ടക്കുഴിയിൽ വാൾ മെല്ലെ അമർത്തി വച്ചു.. അതെ സമയം സൂര്യ പ്രിൻസിന്റെയും ആലീസിന്റേയും കൈകൾ കെട്ടി മുറുക്കി.. അവർ ചലിക്കാൻ പോലും കഴിയാത്ത വിധം തളർന്നു പോയിരുന്നു.. “പ്ലീസ് അഭി.. അവളെ വെറുതെ വിട്.. പ്ലീസ്‌..” പ്രിൻസ് കെഞ്ചിയപ്പോൾ അഭി ചിരിച്ചു.. മുൻപിൽ നിന്നവളെ കണ്ണുകൾ ഉയർത്തി നോക്കിയപ്പോൾ ശിവക്ക് ഒരു കാര്യം മനസിലായി.. അവൾ പകരം വീട്ടുകയാണ്.. ആ കണ്ണിൽ പക മാത്രമേ ഉള്ളു.. കൊല്ലാനുള്ള വികാരം മാത്രം.. അതിൽ ആദ്യത്തെ ഇര ഞാൻ തന്നെയാണ്..……........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story