ശിവാത്മിക: ഭാഗം 22

shivathmika

എഴുത്തുകാരൻ: ലിനിത്ത് സേത്ത് ജോഷി

“മ്‌ച്ചും. ഏട്ടൻ അല്ല.. അച്ചായൻ.. അങ്ങനെ വിളിച്ചാൽ മതി.., അതൊക്കെ മറന്നു കളയണം.. ഇനി എന്റെ സൂര്യമോൾ പുതിയൊരു ജീവിതത്തിലേക്ക് ആണ്… വാ..” അത് കേട്ട് അവൾ പുഞ്ചിരിയോടെ തലകുലുക്കിയപ്പോൾ അവൻ അവളെയും കൂട്ടി അകത്തേക്ക് പോയി.. റൂമിലേക്ക് വന്ന പ്രിൻസിന്റെ പുറകിൽ പതുങ്ങി നിന്ന സൂര്യയെ കണ്ടപ്പോൾ എല്ലാവരും ഒരു നിമിഷം നിശ്ശബ്ദം ആയി. ആലീസ് അവളെ ഒന്ന് നോക്കി.. അന്ന് കണ്ട സൂര്യ സംഹാരരുദ്ര ആയിരുന്നു.. എന്നാൽ ഇപ്പോൾ പേടിച്ചു വിറച്ചു നിൽക്കുന്ന ഒരു പാവം പെണ്ണ്. ശിവയും അവളെ കണ്ടു എഴുന്നേറ്റ് കൈ പിടിച്ചു.. പുഞ്ചിരിയോടെ അവർ അവളെ സ്വീകരിച്ചു.. “അമ്മച്ചി.. അമ്മച്ചിക്ക് ഇതാ പുതിയൊരു കൂട്ട്..” പ്രിൻസ് സൂര്യയെ മുൻപിലേക്ക് നിർത്തി.. സാറാമ്മ അവളെ നോക്കിയപ്പോൾ അവൾ കൈ കൂപ്പി.. “അമ്മച്ചിയുടെ മകനെ കൊല്ലാൻ ശ്രമിച്ചവൾ ആണ് ഞാൻ.. ഇവിടെ മുൻപിൽ വരാൻ പോലും യോഗ്യത ഇല്ല എനിക്ക്..” അവൾ നിലത്തു മുട്ടുകുത്താൻ ഒരുങ്ങിയപ്പോൾ അമ്മച്ചി അവളെ പിടിച്ചു.. “മോളെ.. യോഗ്യത ഒക്കെ കർത്താവ് അല്ലെ തീരുമാനിക്കുന്നത്..

അത് മോൾ അറിഞ്ഞുകൊണ്ട് അല്ലല്ലോ.. മോളെ അങ്ങനെ ആക്കിയത് അല്ലെ.. സാരമില്ല.. ഒരു പരിഭവവും വേണ്ട… “ അത് പറഞ്ഞു സാറാമ്മ അവളെ ചേർത്ത് പിടിച്ചപ്പോൾ അവൾ കരഞ്ഞു.. എല്ലാവരും അത് കണ്ട് കണ്ണുകൾ തുടച്ചു.. ശിവയും അവളെ ചേർത്ത് പിടിച്ചപ്പോൾ അവൾ കരഞ്ഞു.. “ഛേ ഛേ.. അന്ന് കണ്ട സൂര്യ എന്തൊരു സ്ട്രോങ്ങ് ആയിരുന്നു.. ഇപ്പോൾ ഇങ്ങനെ കരയുന്നോ..? മോശം മോശം…” ശിവ പറഞ്ഞപ്പോൾ സൂര്യ ഒന്ന് ഞെട്ടി.. അവളുടെ മുഖം മാറി.. അവൾ മെല്ലെ ശിവയുടെ പിടി വിടുവിച്ചു പുറത്തേക്ക് പോയി… എല്ലാവരും ഒന്ന് പരസ്പരം നോക്കി.. “ഞാൻ ഒന്ന് സംസാരിക്കാം…” ശിവ അവളുടെ പുറകെ പോയപ്പോൾ പ്രിൻസ് ആലീസിന്റെ ഒപ്പം ഇരുന്നു. “വേദനയുണ്ടോ മോളെ..?” അവൻ ചോദിച്ചപ്പോൾ അവൾ ചിരിച്ചു.. “എന്നതാ അച്ചായാ ഇത്..? പിള്ളേരെ പോലെ ആവണ്ട.. ഒരു രസവും ഇല്ല കേട്ടോ..” അവൾ അവന്റെ കവിളിൽ പിടിച്ചു വലിച്ചപ്പോൾ അവൻ മെല്ലെ ചിരിച്ചു. “അഭിചേച്ചിയെ കാണാൻ പോകുന്നുണ്ടോ..?” “മ്മ്മ് പോകണം.. അവളെയും അവൻ ഉപയോഗിച്ചതാണ്…

എന്നാലും ശിവ സൂര്യയെ പറഞ്ഞു തിരിച്ചില്ലായിരുന്നു എങ്കിൽ ഇപ്പോൾ നമ്മൾ ഒക്കെ അങ്ങ് സ്വർഗത്തിൽ എത്തിയേനെ… അതുകൊണ്ടു തന്നെ സൂര്യയെ എന്ത് റിസ്ക് എടുത്തും പഴയ ലൈഫിലേക്ക് കൊണ്ടുവരണം..” അവൻ പറഞ്ഞത് കേട്ടപ്പോൾ ആലീസ് അവനെ നോക്കി കിടന്നു.. ഒരു സിനിമയുടെ ക്ലൈമാക്സ് പോലെ ആയിരുന്നല്ലോ അന്ന് എന്നവൾ ഓർത്തു.. എന്നാലും അഭിരാമിയെ പോലെ ഒരു പെണ്ണിന് ഇത്ര ക്രുവൽ ആകാൻ പറ്റുമോ എന്നുകൂടെ അവൾ ആലോചിച്ചു.. * പുറത്തേക്ക് വന്ന ശിവ ഉമ്മറത്ത് ഒറ്റക്ക് ഇരിക്കുന്ന സൂര്യയെ ആണ്.. നോട്ടം ദൂരെ എവിടെയോ ആണ്. “മോളെ…?” “ചേച്ചി….” വിളി കേട്ട അവൾ മെല്ലെ എഴുന്നേറ്റപ്പോൾ ശിവ അവളെ പിടിച്ചു നിലത്തിരുത്തി ഒപ്പം ഇരുന്നു.. അവളെ പിടിച്ചു മടിയിൽ തലവച്ചു കിടത്തി.. അവൾ ഒന്ന് പകച്ചു എങ്കിലും അവിടെ കിടന്നു.. “എനിക്ക് അമ്മയെ കാണണം ചേച്ചി….” അത് പറഞ്ഞ ഉടനെ അവളുടെ വയറിൽ മുഖം അമർത്തി സൂര്യ അലറി കരഞ്ഞപ്പോൾ ശിവ അവളുടെ തലയിൽ മെല്ലെ തലോടി… കരഞ്ഞു തീർക്കട്ടെ എന്ന് അവൾ ആലോചിച്ചു..

സൂര്യയെ കരയാൻ വിട്ടു അവൾ കാത്തിരുന്നു.. കരച്ചിൽ മെല്ലെ കുറഞ്ഞു കുറഞ്ഞു വന്നു… അവസാനം അതില്ലാതെ ആയി.. “ചേച്ചി… ഞാൻ പാലക്കാട് ആണ് ജന്മസ്ഥലം.. സൂര്യപ്രിയ.. അതാണ് എന്റെ പേര്.. അനിയത്തി ദുർഗപ്രിയ.. അമ്മ പാർവതി.. അച്ഛൻ ഇല്ല.. എനിക്ക് ചെറുപ്പം തൊട്ട് മാർഷൽ ആർട്സിനോട് വലിയ കമ്പം ആയിരുന്നു.. ചെറുപ്പത്തിൽ കരാട്ടെ പഠിച്ചു.. ഒരു സാധാരണ ഹിന്ദു പെൺകുട്ടി ഇതുപോലെ മാർഷൽ ആർട്സ് എന്നൊക്കെ പറഞ്ഞു നടക്കുന്നത് ബന്ധുക്കൾക്ക് രസിച്ചില്ല എങ്കിലും അമ്മ എന്റെ ഒപ്പം ഉണ്ടായിരുന്നു… പിന്നെ പത്തിൽ എത്തിയപ്പോൾ ആണ് കരാട്ടെ വിട്ടു കുങ് ഫു പഠിച്ചത്.. പിന്നെ ജീവിതം അതിലേക്ക് തിരിക്കാൻ തീരുമാനിച്ചു.. ഡിഗ്രി കഴിഞ്ഞപ്പോൾ ഞാൻ തായ് ബോക്സിങ് പഠിക്കാൻ ആരംഭിച്ചു.. എനിക്ക് ഒരു മാർഷൽ ആർട്സ് സ്കൂൾ തുടങ്ങാൻ ആയിരുന്നു ആഗ്രഹം.. “ അവൾ ഇത്രയും പറഞ്ഞു തലപൊക്കി ശിവ കേൾക്കുന്നുണ്ടോ എന്ന് നോക്കി.. ശിവ ശ്രദ്ധിച്ചു ഇരുന്നു.. “അതും കഴിഞ്ഞപ്പോൾ ആണ് ചേച്ചി ഞാൻ എംഎംഎ ട്രെയിനിങ് പൂർത്തിയാക്കാനും ഒരു മാർഷൽ ആർട്സ് സ്കൂൾ നടത്താനുള്ള സർട്ടിഫിക്കറ്റിനും വേണ്ടി ബാംഗ്ലൂർക്ക് വണ്ടി കയറിയത്…

അവിടെ നിന്നും പഠനം തുടർന്നപ്പോൾ ആണ് മനസിലായത് അതിന് ചിലവുകൾ കുറെ ഉണ്ടെന്ന്.. അമ്മക്ക് അതിന്റെ ചിലവുകൾ ഏറ്റെടുക്കാൻ ആയില്ല.. പാർട്ട് ടൈം ജോബ് ചെയ്തിട്ടും എനിക്കും കഴിഞ്ഞില്ല.. അപ്പോഴാണ് എനിക്ക് ഒരു സ്പോൺസർ വന്നത്.. എല്ലാ ഫീസും അടച്ചു സ്പെഷ്യൽ ട്രെയിനിങ് എനിക്ക് കിട്ടി. ഇടാൻ വിലകൂടിയ ബ്രാൻഡഡ് വേഷങ്ങൾ എല്ലാം.. ഒരു പെണ്ണ് ആണ് സ്പോൺസർ എന്ന് മാത്രം അറിഞ്ഞു… അങ്ങനെ പഠനം പൂർത്തി ആയപ്പോൾ ആണ് അവർ എന്നെ കാണാൻ വന്നത്..” സൂര്യ പറഞ്ഞു നിർത്തി.. “അഭിരാമി…?” ശിവ ചോദിച്ചു… “അതെ.. അഭിചേച്ചി.. എന്നോട് നല്ല സ്നേഹം ആയിരുന്നു.. പെട്ടെന്ന് കൂട്ട് ആയി എന്നെ എന്തിനും ഹെല്പ് ചെയ്യാം എന്ന് പറഞ്ഞു.. അങ്ങനെ ചേച്ചി നിർബന്ധിച്ചു ഞാൻ അവരുടെ ഒപ്പം താമസിക്കാൻ തുടങ്ങി.. ഫിറ്റ്നസ് ഭാഗമായി ചോകൊലെറ്റ് കഴിക്കുമായിരുന്നു.. പിന്നെ അതില്ലാതെ എനിക്ക് പ്രാന്ത് പിടിക്കാൻ തുടങ്ങി.. നിയന്ത്രണം നഷ്ടമാകുന്നു എന്ന് തോന്നിയപ്പോൾ അഭി ചേച്ചിയോട് ഞാൻ പറഞ്ഞു.. അപ്പോൾ ചേച്ചി ഒരാളെ കാണിക്കാൻ കൊണ്ടുപോകാം എന്ന് പറഞ്ഞു.. ഞാൻ സമ്മതിച്ചു. അതിന് ശേഷം എനിക്ക് ഹൈദരാബാദ് ടിക്കറ്റ് എടുത്തു തന്നു.. ഞാൻ ഒറ്റക്ക് പോകണം എന്നും പറഞ്ഞു..

എന്തോ ആ അവസ്ഥ മാറാൻ ഞാൻ അത് അനുസരിച്ചു.. ഹൈദരാബാദ് എത്തി പറഞ്ഞ അഡ്രസ്സിൽ പോയപ്പോൾ അവിടെ അഭി ചേച്ചി ഉണ്ടായിരുന്നു.. കണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി എങ്കിലും ചേച്ചി ഉള്ളതുകൊണ്ട് എനിക്ക് സന്തോഷം ആയി.. ചേച്ചി എന്നെ അകത്തേക്ക് കൊണ്ടുപോയി വെള്ളം തന്നു.. ഉണർന്നപ്പോൾ ഞാൻ ഒരു ഇരുട്ടറയിൽ ആയിരുന്നു.. അലറി വിളിച്ചു.. ആരും തുറന്നില്ല.. അന്ന് മൊത്തം അവിടെ കിടന്നു.. ഒപ്പം ആ ചോകൊലെറ്റ് കഴിക്കാൻ ഉള്ള ആഗ്രഹം.. പിറ്റേ ദിവസം ഒരു നേരം ഭക്ഷണം ആരോ തന്നു.. വേറെ ആരും ഇല്ല.. എനിക്ക് മെന്റലി ഉള്ള ബോധം ഒക്കെ പോയിരുന്നു.. ഞാൻ ഏതോ ഒരു അവസ്ഥയിലേക്ക് ആയി.. പിന്നെ എന്നെ ഒരാൾ വന്നു ഒരു റൂമിൽ കൊണ്ടുപോയി.. എന്നെ ഷോക്ക് അടിപ്പിച്ചു.. പിന്നെ എനിക്കൊന്നും ഓർമയില്ല ചേച്ചി… എന്നെകൊണ്ട് എന്തൊക്കെയോ ചെയ്യിച്ചു.. പകരം ചോകൊലെറ്റ് തരും.. എനിക്ക് ഒന്നും ഓർമയില്ല.. അവർ എന്റെ മാസ്റ്റർ ആയി. മാസ്റ്റർ എന്ത് പറഞ്ഞാലും അനുസരിക്കുന്ന ഒരു പാവ മാത്രം ആയി ഞാൻ.. എന്നാലും ഉള്ളിന്റെ ഉള്ളിൽ എനിക്ക് ഒരു ബോധം ഉണ്ടായിരുന്നു.. അതുപോലെ ശബ്ദങ്ങൾ കേൾക്കുമ്പോൾ എനിക്ക് പേടിയാണ്.. അവർ ആ ചോകൊലെറ്റ് തരുന്നത് നിർത്തിയിരുന്നു..

പിന്നെ തന്ന ടാസ്ക് ഈ വീട്ടിലേക്ക് ശ്രദ്ധിക്കാൻ ആണ്. ശിവ ചേച്ചി ഈ വീട്ടിൽ എത്തിയ അതെ നിമിഷം മുതൽ ഞാൻ നിങ്ങളുടെ പുറകെ ഉണ്ടായിരുന്നു ചേച്ചി…., അതാണ് ബസ് കാത്തു നിന്ന ചേച്ചിയുടെ അടുത്തേക്ക് ഞാൻ വന്നത്.. അന്ന് നിങ്ങളെ ആക്രമിച്ചപ്പോൾ സൈറൺ കേട്ടപ്പോൾ ഞാൻ എന്റെ സാദാരണ മൈൻഡിലേക്ക് വന്നത് കൊണ്ടാണ് നിങ്ങളെ വെറുതെ വിട്ടത്.. അന്ന് ശിവ ചേച്ചിയെ ടോർച്ചർ ചെയ്തു കൊല്ലാൻ ആയിരുന്നു ടാസ്ക്.. അന്ന് സൈറൺ കേട്ടതോടെ അത് ഞാൻ മറന്നു.. അല്ലെങ്കിൽ ഞാൻ ഒരുപക്ഷെ നിങ്ങളെ…, “ അവൾ അത് പറഞ്ഞു വീണ്ടും കരഞ്ഞപ്പോൾ ശിവ അവളെ ചേർത്ത് പിടിച്ചു.. “അന്ന് മൈസൂർ വച്ച് നിങ്ങൾ കൈവിട്ടു പോയപ്പോൾ എന്നെ കുറെ തല്ലി.. അന്ന് മാസ്റ്റർ എന്റെ തല പിടിച്ചു ഭിത്തിക്ക് ശക്തിയിൽ ഇടിച്ചു.. അപ്പോൾ എന്റെ ബോധം പോയി.. എഴുന്നേറ്റത് 1 ദിവസം കഴിഞ്ഞാണ്.. അതിന് ശേഷം എന്നെ ഇരുട്ടറയിൽ ഇട്ടു.. ഉണർന്നപ്പോൾ എനിക്ക് നല്ല സ്വബോധം ഉണ്ടായിരുന്നു.. അപ്പോഴാണ് മാസ്റ്റർ വീണ്ടും വന്നത്.. ഇനി വീണ്ടും പുറകെ പോകണം അവർ വീട്ടിൽ എത്തി എന്ന് പറഞ്ഞു.. പക്ഷെ അന്ന് മാസ്റ്റർ ചെയ്ത ഒരു മിസ്റ്റേക് ആണ് എന്നെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്….” അവൾ പറഞ്ഞപ്പോൾ ശിവ ആകാംഷയോടെ അവളെ നോക്കി..

“എന്ത് മിസ്റ്റേക്ക്..?” “അന്ന് എന്റെ തല ഇടിപ്പിച്ചപ്പോൾ ബോധം പോയത് കൊണ്ടാണോ എന്നറിയില്ല എനിക്ക് ഷോക്ക് തന്നില്ല.. സാധാരണ ഷോക്ക് തരും.. ശക്തമായ ഷോക്ക്. അത് കഴിഞ്ഞാൽ ഒന്നും ഓർമ ഉണ്ടാകില്ല.. ഷോക്ക് തന്നു ഞാൻ ഉണരുമ്പോൾ ഒരു കോഡ് നെയിം ഉണ്ട്.. അത് വിളിക്കും.. അത് വിളിച്ചു ആവശ്യം പറയുമ്പോൾ ഞാൻ അത് മാത്രം ശ്രദ്ധിക്കും… അന്ന് ഇരുട്ടറയിൽ കിടന്ന എന്നെ ഷോക്ക് തരാതെ ആണ് എനിക്ക് ഈ ടാസ്ക് തന്നത്… അന്ന് രാത്രി കതക് തുറന്ന് തന്നത് മാസ്റ്റർ ആണ്.. എതിരിടാൻ പാടില്ല.. പിടി കൊടുക്കണം എന്നാണ് എന്നോട് പറഞ്ഞത്… എനിക്ക് എന്തോ മരുന്നും തന്നിരുന്നു.. എന്നാലും എനിക്ക് സ്വബോധം പകുതി ഉണ്ടായിരുന്നു.. “ അവൾ പറഞ്ഞു നിർത്തി.. ശിവക്ക് സത്യത്തിൽ ആശയകുഴപ്പം ആണ് ഉണ്ടായത്.. “ഇപ്പോൾ നിനക്ക് ആ മരുന്ന് കഴിക്കണം എന്ന് തോന്നാറില്ലേ.?” അവൾ അവളുടെ തലയിൽ തലോടി.. “ഇല്ല.. അത് നിർത്തിയിരുന്നു. ഇരുട്ടറയിൽ ഇട്ടും പട്ടിണിക്ക് ഇട്ടും പിന്നെ ഷോക്ക് അടിപ്പിച്ചും ആണ് എന്നെ ഇങ്ങനെ ആക്കിയത്… അന്ന് തല ഭിത്തിയിൽ അടിച്ചപ്പോൾ മുതൽ എന്റെ മൈൻഡ് അമ്മയുടെ അടുത്ത് ആയിരുന്നു.. അവരെ ഒക്കെ ഓർമവന്നു.. ചേച്ചി പറഞ്ഞപ്പോൾ ആണ് ഞാൻ ചെയ്യുന്നത് തെറ്റാണു എന്ന് തോന്നൽ വന്നതും…”

അവൾ പറഞ്ഞു നിർത്തി.. ശിവ ഒന്നും മിണ്ടാതെ അവളുടെ തലയിൽ തലോടി.. അവൾ മെല്ലെ ഉറക്കത്തിലേക്ക് പോയപ്പോൾ ശിവ അവളെ സ്നേഹത്തോടെ നോക്കി.. ഈ പ്രായത്തിൽ ഒത്തിരി അനുഭവിച്ചു പാവം.. പ്രിൻസ് പുറത്തേക്ക് വന്നപ്പോൾ സൂര്യ ശിവയുടെ മടിയിൽ കിടക്കുന്നതാണ് കണ്ടത്.. അവൻ അതൊന്നു നോക്കി നിന്നു.. സൂര്യ ഉണർന്നപ്പോൾ അവൾ ശിവയുടെ മടിയിൽ തന്നെ ആയിരുന്നു.. “അയ്യോ സോറി ചേച്ചി… ഞാൻ ഉറങ്ങി പോയി…” അവൾ ചാടി എഴുന്നേറ്റ് ഇരുന്നപ്പോൾ ശിവ അവളുടെ മുടി ഒതുക്കി വെച്ചു.. “എന്റെ അനിയത്തി എന്റെ മടിയിൽ കിടന്ന് ഉറങ്ങിയതിൽ എനിക്ക് കുഴപ്പം ഒന്നുമില്ല.. വാ വല്ലതും കഴിക്കാം..” ശിവ അവളെ അകത്തേക്ക് കൊണ്ടുപോയി ഭക്ഷണം കൊടുത്തു… അവളോട് എല്ലാവരും നന്നായി സംസാരിച്ചു.. സാധാരണ പോലെ തന്നെ അവൾക്ക് സാമിനെ പെട്ടെന്ന് ബോധിച്ചു… “നീ എങ്ങനെയാ ഇത്രക്ക് മാർഷൽ ആർട്സ് ഒരുമിച്ചു പഠിച്ചത്..?” ആലീസ് അവൾ ആലീസിന്റെ അടുത്ത് ചെന്നപ്പോൾ ചോദിച്ചു.. “അത്.. എനിക്ക് വല്ലാത്തൊരു ആവേശം ആയിരുന്നു ഇതിനോട്.. കൂടുതൽ പഠിക്കണം എന്നുള്ള ആവേശം.. അത് ഒരാൾ മുതലെടുത്തപ്പോൾ എല്ലാം കൈവിട്ടു പോയി…” അവൾ സങ്കടത്തോടെ പറഞ്ഞപ്പോൾ ആലീസ് അവളുടെ കൈ പിടിച്ചു..

“നമ്മുക്ക് പഠനം തുടരാം.. ഒപ്പം ഉണ്ടാകും കേട്ടോ ഇനി മുതൽ…” അത് കേട്ടപ്പോൾ സൂര്യ പുഞ്ചിരിക്കാൻ ശ്രമിച്ചപ്പോൾ കരച്ചിൽ ആണ് വന്നത്.. “ഇനി ഇങ്ങനെ കരഞ്ഞാൽ എങ്ങനെയാണ്…? നാളെ റെഡി ആയി ഇരുന്നോണം പഴയതു പോലെ ആവാൻ ഉള്ളതാണ്… ഒരു സ്ഥലം വരെ പോകണം..” പ്രിൻസ് പറഞ്ഞപ്പോൾ അവൾ തലയാട്ടി.. പിറ്റേ ദിവസം അവൾക്ക് കൗൺസിലിങ് കൊടുക്കാൻ ആണ് പ്രിൻസും ശിവയും അവളെ കൊണ്ടുപോയത്.. അവളോട് സംസാരിച്ചു കഴിഞ്ഞു ഡോക്ടർ അവരെ വിളിച്ചു.. “പ്രിൻസ്.. ഒരു അത്ഭുതം ആണ് ആ കുട്ടി ഇപ്പോൾ നോർമൽ ആയത്. അത്രക്ക് ടോർച്ചർ നേരിട്ടു കഴിഞ്ഞു ആ കുട്ടി.. എന്നാലും ഇനി നിങ്ങളുടെ കയ്യിൽ ആണ് എല്ലാം.. അവൾക്ക് ടെൻഷൻ ഉണ്ടാക്കുന്നത് ഒന്നും ഉണ്ടാകാൻ പാടില്ല…” ഡോക്ടർ പറഞ്ഞപ്പോൾ അവർ തലയാട്ടി.. “എന്നാലും ഡോക്ടർ? ഒരാളെ ഇങ്ങനെ അടിമ പോലെ ആക്കാൻ പറ്റുമോ..?”

 “പ്രിൻസ്‌.. അഭിരാമി പക്കാ ക്രൂക്ഡ് ആണ്.. അവളുടെ സ്പോൺസർഷിപ് എടുത്തത് എന്താണെന്നു വച്ചാൽ.. അഭിരാമിക്ക് വേണ്ടത് എന്തും ചെയ്യാൻ കഴിവുള്ള ഒരു പെണ്ണിനെ ആണ്.. ഒരു ആണിനെ വേഗം ആളുകൾ സംശയിക്കും.. എന്നാൽ പെണ്ണിനെ ആകുമ്പോൾ അതുണ്ടാകില്ല.. അതാണ് അവൾ മിക്സഡ് മാർഷൽ ആർട്സ് പഠിച്ച സൂര്യയെ നോട്ടം ഇട്ടത്.. അവളുടെ വിശ്വസ്തത പിടിച്ചു പറ്റി.. അതിന് ശേഷം അവൾ അറിയാതെ അവളെ മയക്ക് മരുന്നിനു അടിമ ആക്കി.. അവളെ ഒരു ഇരുട്ടറയിൽ ഇട്ടു മയക്ക് മരുന്ന് കൊടുക്കാതെ മെന്റൽ ഡിസോർഡർ ആക്കി.. അതിന് ശേഷം ഷോക്ക് ട്രീറ്റ്മെന്റ് കൊടുത്തു.. അത് കഴിഞ്ഞു അവൾക്ക് പേരിന് പകരം ഒരു നമ്പർ ഇട്ടു ആ നമ്പർ കേട്ടാൽ അവൾ പറയുന്നത് എന്തും ചെയ്യും എന്ന നിലയിൽ ആക്കി.. അത് ചെയ്തു വന്നാൽ മയക്ക് മരുന്ന് കൊടുക്കും.. അതോടെ സൂര്യ അവളെ മാസ്റ്റർ ആയി കണ്ടു അനുസരിക്കാൻ തുടങ്ങി.. അവൾക്ക് വേണ്ടി ആളുകളെ പോയി അടിക്കുക.. വണ്ടി ഇത്ര സ്പീഡിൽ ഓടിക്കുക.. പിന്നെ അഭിരാമി നോട്ടം ഇടുന്ന ആളുകളെ കിഡ്നാപ് ചെയ്യുക..

ഇതൊക്കെ ആയിരുന്നു ഇവളുടെ ടാസ്ക്.. അതൊക്കെ അവളെ പരിശീലിപ്പിക്കാൻ വേണ്ടി മാത്രം.. നിങ്ങൾക്ക് വേണ്ടി മാത്രം ആണ് അവൾ സൂര്യയെ അടിമയാക്കിയത്. ഇരുട്ടറയിൽ ഇട്ടു ഷോക്ക് കൊടുത്തു ആ നെയിം വിളിച്ചു പറയുന്ന ടാസ്ക് അവൾ ചെയ്യും.. എന്നാൽ സൂര്യ, അവൾക്ക് ഒരു വീക്നെസ് ഉണ്ടായിരുന്നു.. ശബ്ദം.. ശക്തമായ ശബ്ദം കേട്ടാൽ അവൾ ടാസ്ക് മറന്നു പേടിച്ചു എവിടെയെങ്കിലും പോയി ഒളിക്കുമായിരുന്നു. അന്ന് ഏതോ കമ്പനിയിലെ സൈറൺ കേട്ടത് കൊണ്ടാണ് ശിവയും ആലീസും ഇന്ന് ജീവനോടെ ഉള്ളത്… “ ഇത് കേട്ടപ്പോൾ പ്രിൻസും ശിവയും കണ്ണ് മിഴിച്ചു ഇരുന്നുപോയി.. “ഡോക്ടർ..? അവൾ ഇനി ആ അക്രമാസക്തമായ സൂര്യ ആകുമോ…?” ശിവയാണ് അത് ചോദിച്ചത്.. ഡോക്ടർ എന്തോ ആലോചിച്ചു ഇരുന്നു.. ആ ചോദ്യത്തിന്റെ ഉത്തരം ആണ് സൂര്യയുടെ ഇനിയുള്ള ജീവിതം തീരുമാനിക്കുക എന്ന് അവർക്ക് അറിയാമായിരുന്നു......……........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story