ശിവാത്മിക: ഭാഗം 26

shivathmika

എഴുത്തുകാരൻ: ലിനിത്ത് സേത്ത് ജോഷി

റോഡിലേക്ക് ഇറങ്ങിയ ജീപ്പ് കോമ്പസ് മിന്നൽ പോലെ പാഞ്ഞു.. തിരക്കുള്ള വഴികളിൽ മറ്റു വണ്ടികളെ കടന്നു ജീപ്പ് പാഞ്ഞപ്പോൾ ആലീസ് അവനെ നോക്കി.. ഗൗരവത്തിൽ ആണ്.. വല്ലാത്ത ഭാവം.. “അച്ചായാ.. മെല്ലെ..” ആലീസ് അവന്റെ തോളിൽ കൈവച്ചപ്പോൾ അവനൊന്ന് ഞെട്ടി.. അതിന് ശേഷം സ്പീഡ് കുറച്ചു അവളെ ഒന്ന് നോക്കി.. “അച്ചായാ.. ശിവക്ക് ഇതിൽ ഒരു പങ്കും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല..” “നിനക്ക് വേറെ ഒന്നും പറയാൻ ഇല്ലേ?” അവൻ ചോദിച്ചപ്പോൾ അവൾ മിണ്ടാതെ ഇരുന്നു.. വണ്ടി മുൻപോട്ട് പൊയ്ക്കൊണ്ടിരുന്നു. ആരും ഒന്നും മിണ്ടിയില്ല.. * ശിവ ഞെട്ടി നിൽക്കുകയായിരുന്നു.. അവളെ നോക്കി ചിരിയോടെ ഇരിക്കുന്ന അര്യനെ കണ്ടപ്പോൾ അവൾക്ക് ദേഷ്യം ഇരച്ചു കയറി. പക്ഷെ എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ തന്റെ അപ്പ അപമാനിതൻ ആകും.. അവൾ വേഗം മുകളിലേക്ക് കയറിപോയപ്പോൾ അപ്പ അവളുടെ പുറകെ ചെന്നു. “മോളെ..?” ബെഡിൽ ഇരുന്ന അവൾ തലപൊക്കി നോക്കി. “എന്റെ അറിവോടെ അല്ല അപ്പ. എനിക്ക് അവനുമായി അങ്ങനെ ഒരു റിലേഷൻ ഇല്ല.. അവൻ തെറ്റുധരിച്ചത് ആണ്..”

അവൾ പറഞ്ഞപ്പോൾ അപ്പ ഒന്ന് ആലോചനയോടെ നിന്നു.. “എന്ത് പറയണം..?” “ഞാൻ വരാം.. എല്ലാം സാധാരണ പോലെ നടക്കട്ടെ..” അവൾ എഴുനേറ്റ് പോയപ്പോൾ അയാളും ഒപ്പം ചെന്നു.. അവൾ വേഗംതന്നെ ചായ ഉണ്ടാക്കി എല്ലാവർക്കും കൊടുത്തു. അവന്റെ അമ്മയും അച്ഛനും സംസാരിച്ചപ്പോൾ അവൾ മാന്യമായി മറുപടി കൊടുത്തു. അവന്റെ ചിരി കണ്ടപ്പോൾ അവൾക്ക് അവന്റെ തലയിൽകൂടെ ചായ കമിഴ്ത്താൻ ആണ് തോന്നിയത്.. “എന്താ നിന്റെ ഉദ്ദേശം..?” സംസാരിക്കാൻ വിളിച്ചപ്പോൾ ശിവ കൈകെട്ടി നിന്ന് അവനെ നോക്കി.. അവൻ ചിരി ആണ്.. “എന്ത്? സമയം നല്ലത് നോക്കി താലി കെട്ടുന്നു പിന്നെ ഹണിമൂൺ.. അത് സ്വിട്സർലാൻഡിൽ ആക്കിയാലോ..?” അവൻ ചോദിച്ചപ്പോൾ അവൾ വിറഞ്ഞു വന്ന ദേഷ്യത്തോടെ അവനെ നോക്കി. “യു.. ഫ…..!” അവൾ വാ തുറന്നതും അവൻ അവന്റെ വായ പൊടിപിടിച്ചു.. “തെറി വിളിക്കല്ലേ.. നീ വന്നേ…” അവൻ അവളുടെ കൈ പിടിച്ചു ബാൽക്കണിയിലേക്ക് കൊണ്ടുപോയി.. അവൾക്ക് വല്ലാതെ ദേഷ്യം വന്നെങ്കിലും അവൾ ഒന്നും മിണ്ടിയില്ല. “നീ അത് കണ്ടോ..?”

അവൻ ദൂരെ ഒരു വീട് കാണിച്ചു കൊടുത്തു.. “മ്മ്മ്.. എന്താ അവിടെ..?” “അവിടെ ആണ് ഞാൻ സ്നേഹിക്കുന്ന പെൺകുട്ടി ഉള്ളത്...എയ്ഞ്ചൽ. എന്റെ ഫ്രണ്ടിന്റെ അനിയത്തി ആണ്..” അവൻ പറഞ്ഞത് കേട്ടപ്പോൾ അവൾ അത്ഭുതപ്പെട്ടുപോയി.. വിശ്വാസം വരാതെ അവനെ നോക്കി.. “യെസ് ഹണി.. നീ പറഞ്ഞില്ല എങ്കിലും നീയൊരാളെ സ്നേഹിക്കുന്നുണ്ട് എന്നെനിക്ക് അറിയാം.. അപ്പോൾ പ്ലാൻ എന്താണെന്നു വച്ചാൽ, നീ നോ പറയുന്നു.. അപ്പോൾ ഞാൻ സങ്കടത്തോടെ ഇരിക്കുന്നു.. അവരുടെ മുൻപിൽ കരച്ചിൽ അഭിനയിക്കുന്നു.. “ “ആൻഡ്..?” അവൾ വാ പൊളിച്ചു.. “ആൻഡ്, സങ്കടപ്പെട്ട് ഇരിക്കുന്ന ഞാൻ അവരുടെ വീടിന്റെ മുൻപിൽ എത്തുമ്പോൾ, വണ്ടി നിർത്തി ഒരു നെഞ്ച് വേദന അഭിനയിക്കുന്നു.. അവിടെ അത് കാത്തു നിൽക്കുന്ന അവൾ ഓടി വരുന്നു.. എനിക്ക് സിപിആർ തരുന്നു… ജീവൻ രക്ഷിക്കുന്നു…, ഞാൻ മരിക്കും അതിന് മുൻപേ എനിക്ക് അവളെത്തന്നെ കെട്ടണം എന്ന് അമ്മയോട് പറയുന്നു.. ജീവൻ രക്ഷിച്ച പെൺകുട്ടി എന്ന സ്ഥാനത്തു വരുമ്പോൾ വീട്ടുകാർ ക്രിസ്ത്യാനി പെണ്ണ് ആണെന്ന് നോക്കില്ല.. സമ്മതിക്കും..

അവളുടെ വീട്ടിൽ ഓക്കേ ആണ്.. എന്റെ വീട്ടിൽ അല്ല. സൊ ഇതല്ലാതെ ഒരു വഴിയും ഇല്ല…” അവൻ പറഞ്ഞു നിർത്തിയപ്പോൾ അവൾ വാ പൊളിച്ചു നിന്നു.. “എന്റെ പൊന്നു കോഴി.. നീ നാടൻ അല്ല മോനെ.. തനി കെഎഫ്സി കോഴിയുടെ ബുദ്ധി..” അവൾ അത് പറഞ്ഞപ്പോൾ അവൻ ചിരിച്ചു.. “ജീവിച്ചു പോട്ടെ മോളെ. ജാതിയും മതവും ആണ് ഏറ്റവും വലുത് എന്ന് വിശ്വസിക്കുന്ന എന്റെ പരെന്റ്സ് പോലെ ഉള്ളവരെ ഒന്ന് പറ്റിക്കുന്നത് കൊണ്ട് ഒരു കുഴപ്പവും ഇല്ല.. കാര്യം നടക്കണ്ടേ..?” അവൻ പറഞ്ഞപ്പോൾ അവൾ ചിരിച്ചു.. “എന്നാലും തെണ്ടി.. നീ എന്റെ ഇച്ചനെ തെറ്റുധരിപ്പിച്ചല്ലോ… ഇനി എങ്ങനെ സെറ്റ് ആക്കി എടുക്കുമോ എന്തോ.. അഹ് നീ വാ..” അവൾ അവനെയും വിളിച്ചുകൊണ്ടു താഴേക്ക് പോയി.. താഴെ എത്തിയതും അവൻ കണ്ണ് തുടച്ചുകൊണ്ട് പുറത്തേക്ക് പോയപ്പോൾ അവർ അമ്പരന്നു.. “എന്താ മോളെ..? അവൻ എന്താ പോയത് …” “എന്താ എന്നോ? സ്വന്തം മതത്തിൽ ഉള്ളവരെ അല്ലാതെ വേറെ ആരെയും മനുഷ്യർ ആയി കാണാത്ത ഒരുവനെ എനിക്ക് വേണ്ട.. ഛെ.. ഈ കാലത്തും ജാതിയും മതവും എന്ന് മാത്രം പറഞ്ഞു ജീവിക്കുന്ന അവനെ ഒക്കെ ഉണ്ടല്ലോ.. ഒരു അസുഖം വന്നു നോക്കട്ടെ അപ്പോൾ അറിയാം മനുഷ്യന്റെ വില.. പിറ്റി..”

അവൾ ദേഷ്യത്തോടെ അത് പറഞ്ഞു മുകളിലേക്ക് തന്നെ പോയപ്പോൾ അവന്റെ പരെന്റ്സ് ഇടിവെട്ടിയ പോലെ നിന്നു.. അവർ മെല്ലെ പുറത്തേക്ക് പോയത് കണ്ടപ്പോൾ അവൾ താഴേക്ക് തന്നെ ഇറങ്ങി വന്നു.. ചിരി ഒതുക്കിക്കൊണ്ട്.. “മോളെ.. അത് മോശം ആയി..” അപ്പ പറഞ്ഞപ്പോൾ അവൾ ഒന്ന് ചിരിച്ചു.. “ഇല്ല പപ്പ.. അവൻ പറഞ്ഞിട്ടാണ് ഇത് ഞാൻ പറഞ്ഞത്.. അവന് ഇഷ്ടപെട്ട പെണ്ണിനെ കെട്ടാൻ ഉള്ള ഒരു വഴി.. മന്ദബുദ്ധി ആണെന്നെ ഉള്ളു പാവം ആണ്..” അവൾ അതും പറഞ്ഞു ഫോൺ എടുത്തു ആലീസിനെ വിളിച്ചു.. “എന്റെ ദൈവമേ എന്റെ ഇച്ചായൻ.. “ അവൾ വേവലാതിയോടെ അവൾ ഫോൺ എടുക്കുന്നതും കാത്തിരുന്നു.. * “ശിവ വിളിക്കുന്നു..” ആലീസ് ഫോൺ എടുത്തു നോക്കി. ആരും ഒന്നും മിണ്ടിയില്ല. അവൾ ഫോൺ എടുക്കാതെ സൈലന്റ് ആക്കി അവിടെ വച്ചു.. “ഞാൻ എടുക്കുന്നില്ല.. ഒരു വാക്ക് പറയാമായിരുന്നു അവൾക്ക്..” ആലീസ് ദേഷ്യത്തോടെ പറഞ്ഞപ്പോൾ പ്രിൻസ് ചിരിച്ചു.. പുറകിൽ അമ്മച്ചിയോ പാപ്പയോ ഒന്നും മിണ്ടിയില്ല.. അവർക്കും അത് വിശ്വസിക്കാൻ ആയില്ല.. “ഇത്ര പെട്ടെന്നു ഒരാളെ ഇഷ്ടപ്പെടാൻ പറ്റുമോ..? ഹ്മ്മ്മ് എല്ലാം വെറുതെ ആണ്..” അവൾ വീണ്ടും പറഞ്ഞപ്പോൾ അവൻ അവളുടെ തലയിൽ ഒരു കൊട്ട് കൊടുത്തു..

“ഡീ ആലീസെ.. നീയെന്നാത്തിനാ ഇങ്ങനെ സങ്കടപെടുന്നേ..?” “അല്ലാച്ചായാ.. അവൾ കാണിച്ചത് മോശം അല്ലെ..?” “ഹ എന്ന മോശം?” “അവർ ഇഷ്ടത്തിൽ ആനെന്ന്.. “ “അവൾ പറഞ്ഞോ..? “ “ഇല്ലല്ലോ.. അത് ശരിയാണല്ലോ.. ശിവ പറഞ്ഞില്ല.. അല്ലെ പപ്പ..?” ആലീസ് പുറകിലേക്ക് നോക്കി. “അപ്പൊ അന്ന് നീ ആവര് നല്ല ചേർച്ചയാണെന്ന് പറഞ്ഞതോ..?” അവൻ ചോദിച്ചപ്പോൾ അവൾ ഒരു കണ്ണടച്ച് അവനെ നോക്കി.. “അത്.. അച്ചായന്റെ റെസ്പോൺസ് അറിയാൻ..” “എന്നിട്ട് അറിഞ്ഞോ..?” “ഇല്ല.. അതല്ലേ പാളിയത്.. “ അവൾ അത് പറഞ്ഞപ്പോൾ അവൻ പുഞ്ചിരിയോടെ വണ്ടി ഓടിച്ചു.. ഇത്ര നേരം ടെൻഷനിൽ ആയിരുന്ന പ്രിൻസ് എങ്ങനെ ആണ് ഇപ്പോൾ ചിരിക്കുന്നത് എന്ന് ആർക്കും മനസിലായില്ല.. വണ്ടി കോട്ടയത്തേക്ക് പൊയ്ക്കൊണ്ടിരുന്നു.. നാട്ടിൽ പോയി മടങ്ങാൻ ആയിരുന്നു അവരുടെ ഉദ്ദേശം. ** ഒരു ദിവസം കഴിഞ്ഞു.. ശിവ പ്രിൻസിന് കുറെ മെസ്സേജുകൾ അയച്ചു എങ്കിലും ഒന്നും ഡെലിവർ ആയില്ല.. ആലീസ് ഫോണും എടുത്തില്ല.. അപ്പോഴാണ് ആര്യൻ വിളിച്ചത്.. ശിവ ആര്യനോട് ഫോണിൽ സംസാരിക്കുക ആയിരുന്നു..

അപ്പ പുറകിൽ വന്നത് അവൾ കണ്ടില്ല. ശിവയുടെ ഡയലോഗും പിന്നെ അവരുടെ വീടിനു മുൻപിൽ വച്ച് ആര്യന് വന്ന നെഞ്ച് വേദനയും ഒരു പരിധി വരെ വർക്ക്ഔട്ട് ആയെന്ന് അവൻ അവളെ അറിയിച്ചു.. അവസാന ആഗ്രഹം ജീവൻ രക്ഷിച്ച പെണ്ണിനെ കെട്ടണം എന്നാണെന്നു പറഞ്ഞത് കേട്ടപ്പോൾ എന്ത് ആഗ്രഹവും നടത്തി കൊടുക്കാം എന്ന് അവന്റെ അമ്മ പറഞ്ഞു പോലും.. “എന്നാലും കോഴി.. എന്തൊരു ബുദ്ധി ആണെടാ നിന്റെ.? നിന്റെ കാര്യം നടന്നു പക്ഷെ എനിക്കിട്ടാണ് പണി മൊത്തം. അച്ചായൻ വിളിച്ചാൽ എടുക്കില്ല.. ഇപ്പോൾ ആലീസും എടുക്കുന്നില്ല.. “ അവൾ പരിഭവത്തോടെ പറഞ്ഞു.. “അതിനൊക്കെ വഴി ഉണ്ടെടീ.. “ അവൻ പറഞ്ഞു.. “അഹ് എന്നാൽ ശരി പിന്നെ വിളിക്കാം.. ശരി ഡാ.. നിന്റെ പെണ്ണിനോട് അനേഷണം പറ. അയൽക്കാരി ആണെങ്കിലും ഇതുവരെ കണ്ടിട്ടുപോലും ഇല്ല.. ശരി.. ബൈ..” അവൾ ഫോൺ വച്ചു.. “നാളെ നിന്നെ കാണാൻ ഒരാൾ വരുന്നുണ്ട് മോളെ.. എന്റെ പരിചയത്തിൽ ഉള്ള ചെക്കൻ ആണ്.. നമ്മുടെ അതെ ഫാമിലി ആണ്.. നല്ല ചെക്കൻ ആണ്.. മോൾക്ക് ഇഷ്ടമായാൽ മാത്രം…”

പുറകിൽ നിന്നും അപ്പ പറഞ്ഞു.. “എനിക്കിഷ്ടമല്ല..” അവൾ തിരിഞ്ഞു പോലും നോക്കാതെ ചാരി ഇരുന്നു.. “കാണാതെ എങ്ങനെയാ മോളെ..?” “എനിക്ക് വേറെ ഒരാളെ ഇഷ്ടമാണ് അപ്പ..” അവൾ മറുപടി കൊടുത്തു.. അയാൾ ഒരു നിമിഷം ഒന്നും മിണ്ടിയില്ല.. “ആ നസ്രാണി പ്രിൻസ് ആണോ നിന്റെ മനസ്സിൽ..?” അയാൾ ചോദിച്ചപ്പോൾ അവൾ എഴുന്നേറ്റ് അയാളെ നോക്കി.. “അതെ അപ്പ..” അവൾ പറഞ്ഞത് കേട്ടപ്പോൾ അയാൾ ഒന്ന് ഞെട്ടി.. “നടക്കില്ല…” അപ്പ വാശിയോടെ പറഞ്ഞു. “എന്തുകൊണ്ട്..?” അവൾ സാധാരണമട്ടിൽ തന്നെയാണ് ചോദിച്ചത്.. “നമ്മൾ അയ്യർ ഫാമിലി ആണ്.. ഒരു നസ്രാണിക്ക് കൊടുക്കാൻ ഇവിടെ പെണ്ണില്ല..” “വണ്ടി ഇടിച്ചു മരിച്ചു കിടന്ന എന്നെ കണ്ടിരുന്നു എങ്കിൽ അപ്പ ഹാപ്പി ആകുമായിരുന്നോ?” “എന്താ മോളെ ഈ ഇങ്ങനെ ഒക്കെ.. ആരെങ്കിലും മകൾ മരിച്ചു കാണാൻ ആഗ്രഹിക്കുമോ..?” അയാളുടെ തൊണ്ട ഇടറി.. “അഹ് എന്നാൽ ഞാൻ ഇപ്പോൾ ജീവനോടെ ഉള്ളത് ആ നസ്രാണി കാരണം ആണ്.. “ അവൾ പുഞ്ചിരിയോടെ പറഞ്ഞു..

“മോളെ.. നമ്മുടെ കുടുംബം.. സമൂഹം.. അവരൊക്കെ എന്ത് പറയും..? വൈഷ്ണവിക്ക് നല്ലൊരു ആലോചന വരണ്ടെ.?” അയാൾ വീണ്ടും പറഞ്ഞു.. “അപ്പ.. ലൂസി എന്ന് കേട്ടിട്ടുണ്ടോ..?” അവൾ കൈകെട്ടി നിന്ന് ചോദിച്ചു.. “ഇല്ല.. ആരാ അത്?” “എത്യോപ്യൻ മ്യൂസിയത്തിൽ ഇന്നും ഉള്ള ഒരു അസ്ഥികൂടം ആണ് അപ്പ അത്.. മനുഷ്യരുടെ മുതുമുത്തശ്ശി എന്നറിയപ്പെടുന്ന ലൂസി.. അവർ ജീവിച്ചിരുന്നത് 32 ലക്ഷം വർഷങ്ങൾക്ക് മുൻപാണ്.. “ അവൾ പറഞ്ഞപ്പോൾ അപ്പ ഒന്ന് അമ്പരന്നു.. “32 ലക്ഷം വർഷമോ..?” “അതെ അപ്പ.. 32 ലക്ഷം വർഷം ജീവിച്ചിരുന്ന ഒരാളുടെ സ്കെൽട്ടൻ കിട്ടി എങ്കിൽ മനുഷ്യന്റെ ലൈഫ് എന്തായിരുന്നു എന്ന് ഊഹിക്കാൻ കഴിയുമോ..? ഇല്ല.. പക്ഷെ ഒന്ന് ഉറപ്പാണ്.. അപ്പ ഈ പറഞ്ഞ ജാതിയോ മതമോ ഒന്നും അന്ന് അവർക്ക് ഉണ്ടായിരിക്കില്ല.. അകെ ഒറ്റ വികാരമേ ഉണ്ടാകു.. മനുഷ്യൻ എന്ന വികാരം..” അവൾ പറഞ്ഞു നിർത്തിയപ്പോൾ അപ്പ ഒന്നും മിണ്ടിയില്ല.. “ഞാൻ ഒരു ഡോക്ടർ ആണ്.. ജാതിയോ മതമോ നോക്കിയല്ല എന്റെ ചികിത്സ.. മനുഷ്യൻ എന്നൊരു വാക്കിന്റെ മുകളിൽ ആണ് അപ്പേ.. അന്ന് ഇച്ചായൻ ജാതി നോക്കിയിരുന്നു എങ്കിൽ ആരെങ്കിലും കടിച്ചു ചവച്ചു അപ്പയുടെ മോളുടെ ബോഡി പോലും ബാക്കി ഉണ്ടാകില്ലായിരുന്നു ഇപ്പോൾ ഇത് പറയാൻ..

എന്നിട്ടല്ലേ സമൂഹം.. ?” അത് പറഞ്ഞപ്പോൾ അവളുടെ തൊണ്ട ഇടറി. കണ്ണ് നനഞ്ഞു.. അവൾ മെല്ലെ റൂമിലേക്ക് പോയി… “നീ വാക്ക് തന്നിട്ടുണ്ട്.. അപ്പോൾ ഞാൻ ഇനിയും കല്യാണം ഉറപ്പിച്ചാൽ..?” അത് കേട്ട് അവൾ നിന്നു.. മെല്ലെ തിരിഞ്ഞു.. “സമ്മതിക്കും…” അപ്പയുടെ മുഖം വിടർന്നു.. “സമ്മതിക്കുമോ..ശരിക്കും..?” “യെസ്‌.. സമ്മതിക്കും പക്ഷെ അവൻ താലി കെട്ടുന്നത് എന്റെ ശവത്തിൽ ആയിരിക്കും..” “ശിവ…!!” അവൾ റൂമിൽ കയറി വാതിൽ അടച്ചപ്പോൾ അപ്പ വിറച്ചു പോയി.. മകളുടെ മുൻപിൽ ചെറുതായത് പോലെ അയാൾക്ക് തോന്നി.. “അപ്പക്ക് ഇനിയും മതിയായില്ലേ.?” എല്ലാം കേട്ട് കൊണ്ട് നിന്ന വൈഷ്‌ണവി ചോദിച്ചപ്പോൾ അയാളുടെ തല കുനിഞ്ഞു.. അപ്പ അവളുടെ മുറിക്ക് മുൻപിൽ എത്തി.. “മോളെ ശിവ… ഒന്ന് തുറക്ക്… അപ്പ ഒരു കാര്യം ചോദിക്കട്ടെ..?” വാതിൽ തുറന്ന് ശിവ അയാളെ ചോദ്യ ഭാവത്തിൽ നോക്കി.. മകളുടെ കണ്ണ് നനഞ്ഞിരുന്നത് അയാളിൽ വേദന ഉണ്ടാക്കി.. “ഞാൻ സമ്മതിക്കാം.. പക്ഷെ….?” അവൾ തലപൊക്കി നോക്കി. വൈഷ്‌ണവിയും അപ്പ എന്താണ് പറയുന്നത് എന്ന് നോക്കി.. “ഞാൻ അവനോടു സംസാരിക്കാം.. എന്നാൽ അവൻ താല്പര്യം ഇല്ല എന്ന് പറഞ്ഞാൽ ഞാൻ പറയുന്ന കല്യാണത്തിന് നീ സമ്മതിക്കണം.. വാക്ക് താ…” അയാൾ കൈ നീട്ടിയപ്പോൾ ശിവ പകച്ചു നിന്നുപോയി.. തന്നെ അകറ്റി നിർത്തുന്ന പ്രിൻസിനെ ആണ് അവൾക്ക് ഓർമ വന്നത്.. എന്ത് പറയണം എന്നറിയാതെ അവൾ നിന്ന് ഉരുകി..……........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story