ശിവാത്മിക: ഭാഗം 27

shivathmika

എഴുത്തുകാരൻ: ലിനിത്ത് സേത്ത് ജോഷി

“ഞാൻ അവനോടു സംസാരിക്കാം.. എന്നാൽ അവൻ താല്പര്യം ഇല്ല എന്ന് പറഞ്ഞാൽ ഞാൻ പറയുന്ന കല്യാണത്തിന് നീ സമ്മതിക്കണം.. വാക്ക് താ…” അയാൾ കൈ നീട്ടിയപ്പോൾ ശിവ പകച്ചു നിന്നുപോയി.. തന്നെ അകറ്റി നിർത്തുന്ന പ്രിൻസിനെ ആണ് അവൾക്ക് ഓർമ വന്നത്.. എന്ത് പറയണം എന്നറിയാതെ അവൾ നിന്ന് ഉരുകി.. “അപ്പ..പ്ലീസ്.. “ അവൾ ദയനീകതയോടെ അയാളെ നോക്കി.. “ഒരു പ്ലീസും ഇല്ല.. വാക്ക് താ…” അയാൾ ഉറപ്പിച്ചു പറഞ്ഞപ്പോൾ ശിവ കണ്ണുകൾ താഴ്ത്തി.. അവൾ മനസ്സിൽ എന്തോ ഉറപ്പിച്ചു.. അതിന് ശേഷം കൈ അയാളുടെ കയ്യിൽ വച്ചു.. “വാക്ക്..” അവൾ അത് പറഞ്ഞു അയാളെ ഒന്ന് നോക്കി അകത്തു കയറി കതക് വലിച്ചടച്ചു.. അപ്പ വൈഷ്ണവിയെ വിജയ ഭാവത്തിൽ നോക്കി.. “അപ്പ… ഇത് തന്നെ ആകും അല്ലെ എന്റെ അവസ്ഥയും? കുറച്ചു വിഷം വാങ്ങി അപ്പയുടെ കൈകൊണ്ടു തന്നെ തന്നോളൂ. സന്തോഷത്തോടെ കഴിച്ചോളാം.. അപ്പക്ക് സ്വന്തം കുടുംബം ഒക്കെ അല്ലെ വലുത്.. നമ്മൾ ചെയ്ത തെറ്റ് കാരണം മരണത്തിൽ നിന്നും എങ്ങനെയോ രക്ഷപെട്ട അക്കയോട് ഇതുപോലെ തന്നെ ചെയ്യണം..”

അവൾ അത് പറഞ്ഞു തിരിഞ്ഞു നടന്നപ്പോൾ അപ്പ അവിടെ നിന്നു… അയാൾ താഴെ പോയി ഇരുന്നു കുറെ ആലോചിച്ചു.. എന്തോ ആലോചിച്ചു ഫോണിൽ ആരെയോ വിളിച്ചു.. വീണ്ടും ആലോചിച്ചു ഇരുന്നു.. അന്ന് പിന്നെ ശിവ പുറത്തേക്ക് വന്നതേ ഇല്ല.. രാത്രി ആയപ്പോൾ വൈഷ്‌ണവി ആഹാരം വിളമ്പി.. “അവൾ വന്നില്ലേ..?” അപ്പ വൈഷ്ണവിയെ നോക്കി.. “ഇല്ല…” “അതെന്താ..?” “എനിക്കറിയില്ല.. “ അവൾ ആഹാരം വച്ച് നീരസത്തോടെ അകത്തേക്ക് പോയപ്പോൾ അയാൾ സ്റ്റെപ് കയറി മുകളിലേക്ക് പോയി.. “ശിവ..?” ഡോറിൽ മെല്ലെ ഒന്ന് മുട്ടി.. അനക്കം ഇല്ല .. അയാൾ വീണ്ടും മുട്ടി. മെല്ലെ ഒന്ന് തള്ളി നോക്കി.. ലോക്ക് ഇല്ല. വാതിൽ തുറന്നു.. ശിവ അകത്തില്ല.. അപ്പ വെപ്രാളത്തോടെ ബാത്‌റൂമിൽ പോയി നോക്കി.. ബാൽക്കണിയിൽ പോയി നോക്കി.. ആരും ഇല്ല.. അവളുടെ ഫോണും എപ്പൊഴും കൊണ്ടുനടക്കാറുള്ള ബാഗും കാണുന്നില്ല.. “വൈഷ്ണു…??” അപ്പ ഉച്ചത്തിൽ വിളിച്ചു.. “എന്താ അപ്പ…??” “ശിവ അവളെ കാണുന്നില്ല…” അയാൾ വേവലാതിയോടെ പറഞ്ഞു.. വൈഷ്ണവി പുച്ഛിച്ചു ചിരിക്കുകയാണ് ചെയ്തത്.. “ഇറങ്ങി പോയിട്ടുണ്ടാകും..

ഭാഗ്യം ഉണ്ടെങ്കിൽ അക്കയെ ഇനി ജീവനോടെ കാണാം.. അല്ലെങ്കിൽ ശവം കിട്ടുമ്പോൾ ഒരു ഭാഗം എടുത്തു ചുട്ടു തിന്നണം അപ്പ.. അക്കക്ക് എന്തെങ്കിലും പറ്റിയാൽ അതിന്റെ പൂർണ ഉത്തരവാദിത്തം അപ്പക്കാണ്.. എന്നോടിനി കൂടുതൽ ഒന്നും ചോദിക്കരുത്..” അവൾ അത് പറഞ്ഞു അകത്തേക്ക് പോയപ്പോൾ അയാൾ തറഞ്ഞു നിന്നു.. ഫോൺ എടുത്തു അവളുടെ നമ്പറിൽ വിളിച്ചു എങ്കിലും മറുപടി ഉണ്ടായില്ല. ഫോൺ ഓഫ് ആയിരുന്നു.. അയാൾ കാർ എടുത്തു മകളെ തേടി ഇറങ്ങി.. റെയിൽവേ സ്റ്റേഷനിൽ പോയി അനേഷിച്ചു.. ബസ് സ്റ്റാൻഡിലും വഴികളിലും ഒക്കെ നോക്കി എങ്കിലും കണ്ടില്ല.. തിരിച്ചു വന്നു നോക്കി. ഇല്ല.. അവൾ ഇല്ല. തളർച്ചയോടെ അയാൾ വീടിന്റെ ഉമ്മറത്ത് ഇരുന്നു കരഞ്ഞു.. ** രാത്രി കോട്ടയത്ത് നിന്നും പ്രിൻസും ഫാമിലിയും വണ്ടി തിരിച്ചിരുന്നു.. അവിടെ അന്നയുടെ കല്ലറയിൽ പോയി ഇരുന്നിരുന്നു പ്രിൻസ് കുറെ നേരം.. അതൊരു പതിവ് ആണ്.. അവളോട് സംസാരിക്കുക.. “ശിവയുടെ ഫോൺ ഓഫ് ആണല്ലോ.. “ ആലീസ് അവളെ തിരിച്ചു വിളിച്ചപ്പോൾ ഫോൺ ഓഫ് ആയിരുന്നു. ആരും ഒന്നും മിണ്ടിയില്ല..

ആലുവ എത്തിയപ്പോൾ പ്രിൻസ് ആലീസിനോട് വണ്ടി ഓടിക്കാൻ പറഞ്ഞു അൽപ നേരം സീറ്റിൽ കിടന്നു ഉറങ്ങി.. വണ്ടി വയനാട്ടിൽ എത്തിയപ്പോൾ ഏകദേശം 7 മണി ആയിരുന്നു.. പ്രിൻസ് ഇറങ്ങി ചെന്ന് ഗേറ്റ് തുറന്നു.. സൂര്യയുടെ വീട്ടിൽ അനക്കം ഇല്ല. അവൾ രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റ് മാർഷൽ ആർട്സ് പഠിക്കാൻ പോകും.. ഗേറ്റ് മലർക്കെ തുറന്നപ്പോൾ ആലീസ് വണ്ടി അകത്തേക്ക് കയറ്റി.. “പപ്പ..???” അവൾ വണ്ടി നിർത്തി സാമിനെ നോക്കി.. അയാളും കണ്ടു.. പുറകെ നടന്നു ചെന്ന പ്രിൻസും അത് കണ്ടു.. വരാന്തയിൽ തണുപ്പത്ത് കൂനിക്കൂടി ഇരിക്കുന്ന ശിവ.. മയക്കത്തിൽ ആണ്. ചുരിദാറിന്റെ ഷാൾ പുതച്ചിരിക്കുന്നു.. ആലീസ് വണ്ടിയിൽ നിന്നും ഇറങ്ങി ഓടി അവളുടെ അടുത്ത് പോയി അവളെ കുലുക്കി വിളിച്ചു. “ശിവ..? ശിവ..?” ശിവ പെട്ടെന്ന് കണ്ണ് തുറന്നു അവരെ കണ്ടു ചാടി എഴുന്നേറ്റ് നിന്നു.. “ഇതെന്താ..? നിനക്ക് സൂര്യയെ വിളിച്ചു കൂടായിരുന്നോ ഈ തണുപ്പത്ത്..? അതും ഇവിടെ.. എന്താ പറ്റിയെ..?” ആലീസ് അവളുടെ തോളിൽ പിടിച്ചു.. “ഏയ്.. ഞാൻ ബത്തേരി ബസ് കണ്ടപ്പോൾ.. അങ്ങ് കയറി.. ഈ ദൂരെ നിന്നും സുൽത്താൻ ബത്തേരി ബോർഡ് വച്ച ksrtc കാണുമ്പോൾ നിങ്ങളെ ഒക്കെ ഓർമ്മവരും.. അപ്പൊ നേരെയങ്ങു വന്നു.. “

അവൾ പെട്ടെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു വേഗം ചെന്ന് അമ്മച്ചിയുടെ കവിളിൽ ഉമ്മവച്ചു.. പ്രിൻസ് അവളെ നോക്കുകയായിരുന്നു. ഇപ്പോൾ പൊട്ടാൻ പാകത്തിന് നിൽക്കുന്ന മാനസിക സമ്മർദ്ദം അവൾ അനുഭവിക്കുന്നുണ്ട് എന്ന് അവന് തോന്നി.. “അകെ തണുത്തു വിറങ്ങലിച്ചു കൊച്ചു.. വന്നേ.. അമ്മച്ചി കാപ്പി ഇട്ടുതരം..” സാം ഡോർ തുറന്നപ്പോൾ അമ്മച്ചി ശിവയെ അകത്തേക്ക് കൊണ്ടുപോയി.. ആലീസ് അവളുടെ ബാഗ് അകത്തേക്ക് കൊണ്ടുപോയി.. “എന്തോ നടന്നിട്ടുണ്ട്.. അല്ലെങ്കിൽ ആ കൊച്ചു ഈ രാത്രിക്ക് ഇങ്ങനെ വരത്തില്ല..” സാം പ്രിൻസിനോട് പറഞ്ഞു.. പ്രിൻസ് ഒന്ന് മൂളി മുകളിൽ പോയി കിടന്നു. “അച്ചായാ..?” “എന്നാടി..?” ആലീസ് മുറിയിലേക്ക് തള്ളി കയറി വന്നപ്പോൾ അവൻ എഴുന്നേറ്റ് ഇരുന്നു.. “അന്ന് വന്നത് അവളുടെ കല്യാണം ഉറപ്പിക്കാൻ അല്ല.. അവൻ അവന്റെ ഇഷ്ടപെട്ട പെണ്ണിനെ കെട്ടാൻ ഉള്ള അടവ് ആയിരുന്നു എന്ന്.. അവർ ഫ്രെണ്ട്സ് ആണ്…” അവൾ ആവേശത്തോടെ പറഞ്ഞു.. “അറിയാം..” അവൻ നിസ്സാരമട്ടിൽ പറഞ്ഞു ചാരി ഇരുന്നു.. “എങ്ങനെ..?” “ഡീ അവർ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ അവളുടെ മുഖം ആണ് നോക്കിയത്.. അമ്പരപ്പ് ആയിരുന്നു. ഒരാളെ ഇഷ്ടമുണ്ട് എങ്കിൽ അതാകില്ല മുഖ ഭാവം…” അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു..

“എന്നിട്ട് എന്നതിനാ ബലം പിടിച്ചു അവിടെ നിന്നും വന്നത്..?” അവൾ പിരികം പൊക്കി ചോദിച്ചു.. “അത് അവൾ ഡീൽ ചെയ്തോളും എന്നറിയാമായിരുന്നു.. അങ്ങനെ ആർക്കും വഴങ്ങി കൊടുക്കുന്നവൾ അല്ല ശിവ.. “ അവൻ പറഞ്ഞപ്പോൾ അലിസിന് ദേഷ്യം വന്നു.. “ആഹാ.. എന്നാപ്പിന്നെ എന്നതിനാ അതിനെ അകറ്റുന്നത്.? പിടിച്ച്‌ അങ്ങ് കെട്ടാൻ മേലെ..?” “അതൊന്നും പറ്റില്ല..” അവൻ കണ്ണും അടച്ചു കിടന്നു.. അലിസിന് നിരാശ ആയി.. “എന്തുകൊണ്ട് പറ്റില്ല എന്ന്..?” “നീ പോയെ ആലീസെ.. “ അവൻ പറഞ്ഞപ്പോൾ അവൾ ചാടി തുള്ളി പുറത്തേക്ക് പോയി.. പ്രിൻസ് കണ്ണടച്ചു കിടന്നു.. അവന്റെ ഫോൺ അടിച്ചപ്പോൾ അവൻ ഫോൺ എടുത്തു.. “ഹലോ..? പ്രിൻസ് അല്ലെ..?” “അതെ…,” “ഞാൻ ശിവയുടെ അപ്പ ആണ്.. അവൾ അവിടെ ഉണ്ടെന്ന് അറിയാം.. എനിക്ക് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്..” അയാൾ അത് പറഞ്ഞപ്പോൾ പ്രിൻസ് എല്ലാം മൂളി കേട്ടു.. “ശിവയെ തിരിച്ചു വിടണം.. “ അപ്പ അവസാനം പറഞ്ഞത് അതാണ്… “ഡോണ്ട് വറി.. ഉടനെ അവളെ വിടാം..” അത് പറഞ്ഞു അവൻ ഫോൺ കട്ട് ആക്കി കണ്ണടച്ചു ബെഡിൽ കിടന്നു..

അന്ന് വൈകീട്ട് പ്രിൻസ് പുറത്തേക്ക് ഇറങ്ങിയപ്പോൾ ശിവ പമ്മി പമ്മി പുറകെ ചെന്നു.. “അച്ചായാ..?” “മ്മ്മ്..?” “എന്നെ ഒന്ന് എവിടെയെങ്കിലും കൊണ്ടുപോകുമോ?? പ്ലീസ്.. ഇനി ഒരിക്കലും പറയില്ല..” അവൾ അവനോടു കെഞ്ചി.. “കയറ്..” അവൻ അവന്റെ രാജദൂത് 350 ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ അവൾ പുറകിൽ കയറി.. അവൻ ഒരു ഹെൽമെറ്റ് എടുത്തു അവൾക്ക് കൊടുത്തു. “ഇതിൽ പിടിക്കാൻ.. , പറ്റുന്നില്ല…” “തോളിൽ പിടിച്ചോളൂ..” അവൻ പറഞ്ഞപ്പോൾ അവൾ വേഗം അവന്റെ തോളിൽ പിടിച്ചു. ബൈക്ക് ഗേറ്റ് കടന്നു പോയപ്പോൾ സാറാമ്മ ഉമ്മറത്ത് ഉണ്ടായിരുന്നു. “ഈ കാഴ്ച എന്നും കാണാൻ കഴിഞ്ഞിരുന്നു എങ്കിൽ..? ഈശോയെ..” അവർ അതും പറഞ്ഞു സങ്കടത്തോടെ അകത്തേക്ക് പോയി. പ്രിൻസ് വണ്ടി നല്ല സ്പീഡിൽ ആണ് വിട്ടത്.. എവിടേക്ക് ആണെന്ന് ശിവ ചോദിച്ചില്ല.. അര മണിക്കൂറോളം വണ്ടി ഏതൊക്കെയോ വഴികളിലൂടെ പാഞ്ഞു. അവസാനം അതൊരു സ്ഥലത്തെത്തി നിന്നു.. ശിവ അപ്പോഴാണ് കണ്ണ് തുറന്നത്.. മുഴുവൻ തേയിലതോട്ടം നിറഞ്ഞ കുന്നുകൾ.. അതിന്റെ അപ്പുറം വലിയ പച്ച നിറത്തിൽ ഒരു മല.

അതിൽ നിന്നും സൂര്യന്റെ കിരണങ്ങൾ ഇളം മഞ്ഞിൽ കൂടെ തേയിലച്ചെടികളിൽ പതിക്കുമ്പോൾ ഉണ്ടാകുന്ന ആ മനോഹാരിത കണ്ടപ്പോൾ ശിവ ലോകം മറന്ന് അവിടെ ഇരുന്നു.. “ഹാ ഇറങ്ങു കൊച്ചെ..” അത് കേട്ടപ്പോൾ അവൾ ചാടി ഇറങ്ങി.. അവനും ഇറങ്ങി.. “ചേട്ടാ രണ്ടു ചായ.. നല്ല കടുപ്പത്തിൽ..” അവൻ വിളിച്ചു പറഞ്ഞിട്ട് അവളെ കൈപിടിച്ച് തേയില തോട്ടത്തിൽ കയറ്റി.. അവൾ അത്ഭുധത്തിൽ ആയിരുന്നു.. വയനാടിന്റെ സൗന്ദര്യം.. ഒരു കല്യാണപ്പെണ്ണിന്റെ ഭംഗി ആണ് വയനാടിന് എന്നവൾക്ക് തോന്നി. അവൾ തണുത്ത കാറ്റിൽ പാറി പറന്ന അവളുടെ മുടി ഒതുക്കി വച്ചുകൊണ്ടു പ്രിൻസിനെ നോക്കി.. കാറ്റിൽ അവന്റെ മുടി ചിതറുന്നു.. കയ്യിലേയും നെഞ്ചിലേയും ഉറച്ച മസിലുകൾ എടുത്തു കാണാം.. അവൻ ചായ വാങ്ങി കൊണ്ടുവന്നു. രണ്ടുപേരും അത് കുടിച്ചു.. ഒന്നും മിണ്ടിയില്ല.. അവൾ ആസ്വദിച്ചു നിന്നു.. “നല്ല ചായ.. “ അവൾ മെല്ലെ പറഞ്ഞു.. “ഈ എസ്റ്റേറ്റിലെ ചായ തന്നെയാണ് ഇത്…” അവൻ മറുപടി കൊടുത്തു.. “പോകാം അച്ചായാ..” ചായ കുടിച്ചു അവൾ കുറെ നേരം നിന്ന് കഴിഞ്ഞു അവനോടു പറഞ്ഞപ്പോൾ അവൻ തലകുലുക്കി..

തിരികെ ബൈക്കിൽ കയറി.. “നല്ല ചേർച്ച..” എന്ന രീതിയിൽ അവിടെ ഒരു ഔഡി കാറിൽ ചാരി നിന്ന പെൺകുട്ടി ശിവയെ കൈകൊണ്ടു കാണിച്ചപ്പോൾ അവളൊന്ന് പുഞ്ചിരിച്ചു.. തിരികെ വീടെത്തും വരെ അവൾ അവന്റെ ഒപ്പം ഉള്ള നിമിഷങ്ങൾ ആസ്വദിച്ചു ഇരുന്നു.. വീട്ടിലേക്ക് എത്തിയത് അറിഞ്ഞത് പോലും ഇല്ല.. അവന്റെ ഒപ്പമുള്ള ഓരോ നിമിഷവും അവസാനിക്കാതെ ഇരുന്നെങ്കിൽ എന്നവൾ ചിന്തിച്ചു.. അവൾ ഒന്ന് പോയി ഫ്രഷ് ആയി അമ്മച്ചിയുടെ ഒപ്പം അടുക്കളയിൽ കൂടി.. സൂര്യയും അനിയത്തിയും അവരുടെ അമ്മയും കൂടെ വന്നപ്പോൾ വീട് ഉണർന്നു.. ശിവ അവർക്കിടയിൽ കളിച്ചു ചിരിച്ചു ഓടി നടക്കുന്നത് പ്രിൻസ് നോക്കി നിന്നു.. എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിച്ചു.. അതിന് ശേഷം എല്ലാവരും ഉമ്മറത്ത് വന്നിരുന്നു. ആലീസ് ശിവയുടെ ഒപ്പം ഇരുന്നു.. “എന്താ ശിവകൊച്ചിന്റെ പ്ലാൻ..?” സാം അവളെ നോക്കി.. “അവൾ നാളെ പോകും.. അവളുടെ അപ്പയുടെ അടുത്തേക്ക്..” പപ്പ ചോദിച്ചതും പ്രിൻസ് ഉറച്ചശബ്ദത്തോടെ പറഞ്ഞപ്പോൾ ശിവയും ആലീസും ഒന്ന് ഞെട്ടി. “അച്ചായാ എന്താ ഇത്..?” ആലീസ് അവനോടു ചോദിച്ചു.. നീരസത്തോടെ.. “എന്താ പറഞ്ഞത് കേട്ടില്ലേ? നാളെ രാവിലെ അവൾ അവളുടെ അപ്പയുടെ അടുത്തേക്ക് പോകും.. അത് തന്നെ..”

അവൻ അത് പറഞ്ഞു അകത്തേക്ക് കയറി പോയപ്പോൾ ആലീസ് അവളെ നോക്കി.. “ശിവ അങ്ങനെ ഇപ്പോൾ പോകണ്ട..” “ഏയ് മോളെ എനിക്ക് പോകണം.. ലീവ് അധികം ഒന്നും ഇല്ല.. അച്ചായനു അതറിയാം.. അതാണ്.. അല്ലാതെ എന്നെ അങ്ങനെ പറഞ്ഞു വിടുമോ? ഛെ.. അതെ.. ഉറക്കം വരുന്നു.. നല്ല തണുപ്പ്.. ഞാൻ കിടക്കട്ടെ..” അത് പറഞ്ഞു ഓടി അകത്തേക്ക് പോയവളെ അവർ മൂവരും വിഷമത്തോടെ നോക്കി.. “ഇവനെന്താ ഇങ്ങനെ..? ആ കുട്ടി ഒരു ആശ്രയവും ഇല്ലാതെ വന്നതല്ലേ..? ഛെ.. മോശം ആയിപ്പോയി..” സാം ഈർഷ്യയോടെ അത് പറഞ്ഞു അകത്തേക്ക് പോയി.. സാറാമ്മയും സങ്കടത്തോടെ പോയപ്പോൾ ആലീസ് അവിടെ ഇരുന്നു. അച്ചായനോട് പോയി സംസാരിച്ചാലോ എന്ന് കരുതി എങ്കിലും അതിൽ കാര്യം ഇല്ല എന്ന് അവൾക്ക് അറിയാമായിരുന്നു.. “കാട്ടുപോത്ത്…” അവൾ ദേഷ്യത്തോടെ എഴുന്നേറ്റ് അകത്തേക്ക് പോയി.. ബെഡിൽ കമിഴ്ന്ന് കിടന്നു കരയുകയായിരുന്നു ശിവ.. ആരും ഇല്ലാത്തത് പോലെ അവൾക്ക് തോന്നി.. നെഞ്ച് പൊട്ടുന്ന വേദന..

ഇറങ്ങി പോയാലോ എന്ന് ചിന്തിച്ചു എങ്കിലും അവരെ സങ്കടപെടുത്താതെ സന്തോഷത്തോടെ പോകാം എന്ന് അവൾ ഉറപ്പിച്ചു.. എപ്പോഴോ കരഞ്ഞു കരഞ്ഞു ഉറങ്ങി.. രാവിലെ അവൾ തയാറായി ബാഗും ആയി വന്നത് കണ്ടു സാമും സാറാമ്മയും വേദനയോടെ നിന്നു.. കരഞ്ഞു തിണിർത്ത മുഖം.. സാറാമ്മ അവൾക്ക് അപ്പവും കറിയും വായിൽ വച്ച് കൊടുത്തപ്പോൾ ശിവയുടെ കണ്ണുകൾ നിറഞ്ഞു.. “ആരും വരണ്ട.. ഞാൻ ബസിൽ പൊയ്ക്കോളാം..” കഴിച്ചു കഴിഞ്ഞു അവൾ ചിരിയോടെ പറഞ്ഞപ്പോൾ എല്ലാവരും അവളെ സങ്കടത്തോടെ നോക്കി.. “എന്ന പൊയ്ക്കോട്ടേ..? പപ്പ..? അമ്മച്ചി.? ആലീസെ…എന്നേലും കാണാം..” അവൾ ആർക്കും മുഖം കൊടുക്കാതെ പുറത്തേക്ക് നടന്നു.. പ്രിൻസിനെ കണ്ടില്ല.. വീടിന് പുറത്തേക്ക് ഇറങ്ങി.. കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.. അവൾ ബാഗും അടുക്കി പിടിച്ചു മെല്ലെ ഗേറ്റ് ലക്ഷ്യം ആക്കി നടന്നു. “ഡീ കൊച്ചെ..? അവിടെ നിന്നെ..” പുറകിൽ പ്രിൻസിന്റെ ശബ്ദം കേട്ട് അവളൊന്ന് ഞെട്ടി അവിടെ നിന്നു.. മെല്ലെ തിരിഞ്ഞു.. അവൻ പുറത്തേക്ക് ഇറങ്ങി വരുന്നു.. ബാക്കി എല്ലാവരും ഉമ്മറത്തേക്ക് വന്നിരുന്നു.. സംശയം ആണ് അവരുടെ മുഖത്ത്.. “കൊച്ചെ നീ എങ്ങനെയാ പോണേ..?” അവൻ അവളുടെ മുൻപിൽ ചെന്ന് ചോദിച്ചു.. “ബ.. ബസിൽ പൊക്കോളാം..”

അവൾ മെല്ലെ പറഞ്ഞു.. “ബസിൽ പോകണ്ട.. “ അവൻ ഉറച്ച സ്വരത്തിൽ പറഞ്ഞപ്പോൾ അവൾ ഒന്ന് അമ്പരന്നു.. അവന്റെ മുഖത്തേക്ക് നോക്കി.. ഒരു നേരിയ പുഞ്ചിരി.. “അതിൽ പോയേച്ചാ മതി…” അവൻ ഒരു ചുവന്ന ഹൃദയം ഉള്ള ഒരു റിമോട്ട് കീ അവളുടെ നേരെ നീട്ടി.. അവൾ അതിലേക്ക് പകച്ചു നോക്കി.. “ടിക് ടിക്..” അവൻ ഒരു സ്വിച്ച് അമർത്തിയപ്പോൾ നല്ലൊരു ശബ്ദത്തോടെ പാർക്കിങ്ങിൽ കിടന്ന സ്കോഡ ഒക്ടോവിയ ലൈറ്റുകൾ മിന്നിച്ചു ഞാൻ യാത്രക്ക് തയാറാണ് എന്നറിയിച്ചു.. എല്ലാവരും ഒരുമിച്ചാണ് ഞെട്ടിയത്… സാറാമ്മ നെഞ്ചിൽ കൈവച്ചു നിന്നു.. “വാട്ട് ദ ഹെൽ..???” ആലീസ് അത് വിശ്വസിക്കാൻ ആകാതെ സ്വയം പറഞ്ഞു.. ശിവ ശ്വാസം എടുക്കാൻ മറന്ന് അവനെ നോക്കി.. ഒരു സ്വപ്നം ആണോ ഇതെന്ന് അവൾക്ക് തോന്നി.. “നീ പോണം. കൊച്ചിക്ക്.. , അപ്പയുടെ അടുത്തേക്ക്.. എന്നിട്ട് പറയണം ശിവാത്മിക വന്നിരിക്കുന്നത് പാലത്തിങ്കൽ തറവാട്ടിലെ പ്രിൻസ് ജീവിതകാലം മുഴുവൻ ശിവയുടെ കൂടെ ഉണ്ടാകും എന്നുള്ള ഉറപ്പും ആയിട്ടാണെണ്…” അവൻ അത് പറഞ്ഞു മീശ മെല്ലെ പിരിച്ചു.. “ഇച്ചായാ….!!” അവൻ അത് പറഞ്ഞു തീരലും അവൾ ഉച്ചത്തിൽ കരഞ്ഞുകൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണു.. അത് പ്രതീക്ഷിച്ചു നിന്ന അവൻ അവന്റെ പെണ്ണിനെ നെഞ്ചോടു ചേർത്തിരുന്നു..…........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story