ശിവാത്മിക: ഭാഗം 9

shivathmika

എഴുത്തുകാരൻ: ലിനിത്ത് സേത്ത് ജോഷി

ആളുകൾ ഓടി വന്നത് കണ്ടപ്പോൾ പ്രിൻസ് പപ്പയെ നോക്കി.. പപ്പ കണ്ണ് തുറന്നു തല കുടയുന്നത് കണ്ടപ്പോൾ പ്രിൻസ് ആവേശത്തോടെ പുറത്തേക്ക് ചാടി ഇറങ്ങി മുൻപിൽ വന്നവന്റെ നെഞ്ചിൽ നോക്കി ആഞ്ഞു ചവുട്ടി.. അലർച്ചയോടെ അവൻ തെറിച്ചു പോയപ്പോൾ അവൻ ജീപ്പിന്റെ ബോണറ്റിൽ കൈ കുത്തി ശക്തമായി കാലു വീശി അടിച്ചു.. രണ്ടു പേര് തെറിച്ചു വീണു. മുൻപിൽ വന്നവന്റെ കമ്പികൊണ്ടുള്ള അടിയിൽ നിന്നും ഒഴിഞ്ഞ പ്രിൻസ് താഴേക്ക് ഇരുന്നു മുഷ്ടി ചുരുട്ടി ആഞ്ഞൊരു ഇടി അടിവയറ്റിൽ കൊടുത്തപ്പോൾ അവൻ വയറു പൊത്തി നിലത്തേക്ക് വിറച്ചു വീണു.. അവന്റെ തല പിടിച്ചു ശക്തമായി ഒരു പഞ്ച് കൊടുത്തു നിലത്തിട്ട് പ്രിൻസ് മുൻപോട്ട് നോക്കി.. ബാക്കി രണ്ടു പേർ.. ഒരാളുടെ കഴുത്തിലേക്ക് ശക്തമായ മുഷ്ഠി പതിച്ചപ്പോൾ മറ്റവൻ പ്രിൻസിന്റെ ചവിട്ടു കൊണ്ട് തെറിച്ചു പുറം അടിച്ചു വീണു..

അതൊക്കെ കണ്ട് ഇറങ്ങി ഓടാൻ ശ്രമിച്ച ലോറി ഡ്രൈവറെ അവൻ നിലത്തിട്ട് കാലു ചവുട്ടി ഒടിച്ചു. മുഖത്തിനിട്ട്‌ ഒരു ചവിട്ടും കൊടുത്തതോടെ അവന്റെ അനക്കം നിലച്ചു. സാം പുറത്തേക്ക് ഇറങ്ങിയിരുന്നു.. നേരെ ചെന്ന ഒരുത്തന്റെ മുഖം നോക്കി കൈ വീശി അടിച്ച സാം അവന്റെ കയ്യിൽ നിന്നും വീണ ഇരുമ്പു വടി എടുത്തു പുറകെ വന്ന ഒരുത്തന്റെ കാൽ മുട്ട്‌ അടിച്ചു പൊട്ടിച്ചു.. അവൻ നിലത്തു വീണപ്പോൾ അവന്റെ തലക്കിട്ട്‌ ഒരെണ്ണം കൊടുത്തു. അപ്പോഴേക്കും പ്രിൻസ് പണി തീർത്തിരുന്നു.. അവൻ മുണ്ടു മടക്കി കുത്തിയത് അഴിച്ചിട്ട്‌ അപ്പനെ നോക്കി.. “അപ്പ..? ഓക്കേ അല്ലെ..?” “അതേടാ.. ഒന്ന് കുലുങ്ങിയപ്പോൾ കണ്ണിൽ ഇരുട്ട് കയറി…” അതോടെ പ്രിൻസ് ഒന്ന് സമാധാനിച്ചു.. “ഡാ അവന്മാർ ഇന്ന് കാണിച്ച പണി. നമ്മൾ ഇപ്പോൾ ജീവനോടെ ഉണ്ടാകില്ലായിരുന്നു.. ഇതങ്ങനെ വിട്ടാൽ പറ്റുമോ..? കേസ് ഒന്നും വേണ്ട പാവത്തുങ്ങൾ അല്ലിയോ അല്ലെ..?

തല്ക്കാലം നീയാ സിഐ സാറിനെ ഒന്ന് വിളിച്ചു ഇവന്മാരെ ഒന്ന് സെറ്റ് ആക്ക്‌.. ബാക്കി വഴിയെ..” “മ്മ്മ്..” സാം പറഞ്ഞപ്പോൾ പ്രിൻസ് അത് കേട്ട് മീശ ഒന്ന് പിരിച്ചു വച്ചു “നമ്മളെ ഇവിടെ ഇട്ടു കുടുക്കി എങ്കിൽ അവന്മാർ പിള്ളേരുടെ അടുത്തു ചെന്നിട്ടുണ്ടാകും…ഇത് കൊല്ലാനുള്ള പണി ഒന്നുമല്ല…” അവൻ അതും പറഞ്ഞു സാമിനെ നോക്കി. “മ്മ്മ് ചെല്ലട്ടെ… “ അയാൾ പറഞ്ഞപ്പോൾ സാം ഫോൺ എടുത്തു സിഐയെ വിളിച്ചു.. ** ഗൗരി കൊതിയോടെ ശിവയെ നോക്കി.. അവളുടെ കൈ വല്ലാതെ വേദനിച്ചിരുന്നു.. അവൾ വേദന കടിച്ചു പിടിച്ചു ആലീസിനെ നോക്കി. അവളെ രണ്ടുപേർ പിടിച്ചു വച്ചിരിക്കുന്നു. “നീ ഇവളെ കെട്ടുന്ന കാര്യം പറഞ്ഞപ്പോൾ ചിരിക്കും അല്ലെടീ..?” ജയൻ ആലീസിന്റെ മുൻപിൽ എത്തി. ജീൻസും ഷർട്ടും ഇട്ട അവളെ ഒന്ന് നോക്കി.. അവൾ അവനെ നോക്കുകയായിരുന്നു.. “അവളെ വിടടാ…” ആലീസ് ഗൗരിയോട് പറഞ്ഞു…

“വിടാം.. നിന്നെയും ഇവളെയും ഒക്കെ വിടാം.. കുറച്ചു നാൾ ഞങ്ങളുടെയൊപ്പം വന്നു നല്ല വീഡിയോ ഒക്കെ എടുത്തു വിടാം.. പോരെ മോളെ..?” ഗൗരി വിളിച്ചു പറഞ്ഞു.. “സാധാരണ അച്ചായത്തിമാർ നല്ല മുറ്റ് ആണല്ലോടീ?? നീ എന്താ ഇങ്ങനെ പാവം ആയി പോയത്..? ഒന്ന് കുതറുന്നത് പോലും ഇല്ലല്ലോ..?” ജയൻ ആലീസിന്റെ മാറിന് നേരെ കൈ നീട്ടി.. “അഹ് ഒരു കാര്യം മറന്നു.. രക്ഷിക്കാൻ നിന്റെ അച്ചായൻ പ്രിൻസ് വരുമെന്ന് ഒരു ചിന്ത ഉണ്ടെങ്കിൽ അത് വേണ്ട.. അവൻ ഇപ്പോൾ പകുതി ജീവനിൽ കിടക്കുകയായിക്കും.. അതുകൊണ്ടു മോളെ.. സഹായം വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിക്കണ്ട.. കേട്ടോ..?” ജയൻ നീട്ടിയ കൈ അതുപോലെ തന്നെ പിടിച്ചു നിന്ന് പറഞ്ഞു.. “പാലത്തിങ്കൽ തറവാട്ടിലെ പെണ്ണ് ആരുടെയും സഹായം കാത്തു നിൽക്കാറില്ല.., പിന്നെ എന്റെ ഇച്ചായൻ തളക്കാൻ നീയൊന്നും പോരാ.. “ ആലീസ് മെല്ലെയത് പറഞ്ഞപ്പോൾ ജയൻ അത് കേട്ട് അവളെ ഒന്ന് അതിശയത്തോടെ നോക്കി.. പെട്ടെന്നാണ് ആലീസ് കാലു നീട്ടി അവന്റെ അടിവയറിനു ശക്തമായി ഒരു ചവുട്ടു കൊടുത്തത്..

ബൂട്ട് ഇട്ട കാൽ അവന്റെ നാഭിയിൽ ആണ് കൊണ്ടത്.. ജയൻ വേദന എടുത്തു അലറിക്കൊണ്ട് പുറകിലേക്ക് മലച്ചു വയറു പൊത്തി പിടിച്ചു അവളെ നോക്കി.. ആലീസിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നത് കണ്ടു ജയൻ ഒന്ന് പരിഭ്രമിച്ചു.. അവളുടെ ആ ചവിട്ടിന് നല്ല ശക്തി ഉണ്ടായിരുന്നു… അത് കണ്ട ഗൗരിയും അവളെ ശ്രദ്ധിച്ചു നോക്കി.. “അടിച്ചു ഒതുക്കടാ അവളെ….” ഗൗരി അലറി.. അപ്പോഴേക്കും ആലീസ് മിന്നൽ വേഗതയിൽ വലത്തേ കാൽ കുറുകെ ഒന്ന് വീശി.. ഇടതു നിന്നും അവളുടെ കൈ പിടിച്ച ആളുടെ കഴുത്തിൽ ആണ് അവളുടെ ബൂട്ട് കൊണ്ടത്... വല്ലാത്തൊരു ശബ്ദത്തോടെ അവൻ കഴുത്തു പൊത്തി നിലത്തേക്ക് വീണു പിടച്ചപ്പോൾ അവൾ മറ്റേയാളുടെ അഭിമുഖം ആയി തിരിഞ്ഞു.. ഇടത്തെ കൈമുട്ട് അയാളുടെ നെറ്റിയിൽ ആണ് ശക്തമായി പതിച്ചത്.. ഒപ്പം കാൽമുട്ടും വയറ്റിൽ. “ആഹ്ഹ്ഹ്…” അവൻ വിറയലോടെ നിലത്തേക്ക് ഇരുന്നു.. ഇതൊക്കെ നടന്നത് കണ്ണടച്ച് തുറക്കും വേഗത്തിൽ ആണ്.. ശിവ അതുകണ്ടു കണ്ണ് മിഴിച്ചു നിന്നു.. ജയൻ വാ പൊളിച്ചു നിന്നു.. അപ്പോഴേക്കും ആലീസ് അവിടെ നിന്നും കുതിര ചാടും പോലെ ഒരു വശത്തേക്ക് ചാടി വലത്തേ കാലു പൊക്കി ശക്തമായി ഒരു സൈഡ് കിക്ക്‌ ചെയ്തു.. “ആആ…”

എന്നൊരു നിലവിളിയോടെ ഗൗരി തെറിച്ചു പോകുന്നതാണ് ശിവ കണ്ടത്.. അവൻ മലർന്നടിച്ചു റോഡിന്റെ താഴെ ചെളിയിൽ വീണു. “എടീ നീ…” ജയൻ പറഞ്ഞു തീർന്നില്ല.. ആലീസ് ചീറികൊണ്ടു കുതിച്ചു ചെന്നു.. അവൻ കൈ വീശി ആഞ്ഞു അടിച്ചു അവളെ… അവൾ ആ കയ്യിൽ പിടിച്ചു ഒന്ന് വട്ടം കറങ്ങി കാലു വച്ച് അവന്റെ കാലുകളെ ബ്ലോക്ക് ചെയ്തു അവനെ വലിച്ചു തോളിൽ കയറ്റി തുണി അലക്കും പോലെ ജയനെ നിലത്തേക്ക് ഒരു അടി അടിച്ചു.. “അമ്മേ…” ജയൻ തല നിലത്തടിച്ചു അലറി.. കണ്ണിൽ ഇരുട്ട് കയറിയ അവൻ കണ്ണ് തുറന്നപ്പോൾ ചീറി വരുന്ന അവളുടെ ബൂട്ട് ആണ് കണ്ടത്.. അവന്റെ താടിയെല്ലും പല്ലുകളിൽ ചിലതും കൂട്ടിയാണ് ചവിട്ട് കിട്ടിയത്.. വല്ലാത്തൊരു ശബ്ദം കേട്ടു.. രണ്ടു പല്ലു പൊട്ടി നിലത്തു വീണു.. “എന്നെ ഉണ്ടാക്കണം അല്ലെ നിനക്ക്…” അവൾ അലറിക്കൊണ്ട് നിന്ന നിൽപ്പിൽ ഒന്ന് വട്ടം കറങ്ങി.. അവളുടെ ബൂട്ട് കൊണ്ടത് ജയന്റെ കാലുകളുടെ ഇടയിൽ ആണ്.. “ആആആ..” അവന്റെ അലർച്ച അവിടെ മുഴങ്ങി..

കാര്യങ്ങൾ കൈവിട്ടു പോയെന്നു കണ്ട ഗൗരി ചാടി കയറി ശിവയെ പിടിച്ചതും അവന്റെ ഇടുപ്പിൽ ഒരു മിന്നൽ അടിച്ചത് പോലെ അവന് തോന്നി.. ആകെ ഒരു മരവിപ്പ്.. അവൻ താഴേക്ക് നോക്കി. അവന്റെ അരക്കെട്ടിന്റെ അവിടെ നിന്നും സിപ്പിന്റെ ഭാഗത്തായി ചോര പടർന്ന് വരുന്നു.. അവൻ ശിവയുടെ കയ്യിലേക്ക് നോക്കി.. അവളുടെ കയ്യിൽ ഒരു സർജിക്കൽ ബ്ലേഡ്.. “ആആആ.. അമ്മേ…അപ്പ…ജയാ.. ആ പെണ്ണിന് എന്തോ അറിയാമെടാ…” അവൻ മുൻഭാഗം പൊത്തിപിടിച്ചു ഉച്ചത്തിൽ വിളിച്ചു പറഞ്ഞു വണ്ടിക്ക് നേരെ ഓടി.. അത് നോക്കി നിന്ന ആലീസിനെ ചാടി എഴുന്നേറ്റ് തള്ളി മാറ്റി ഞൊണ്ടി ഞൊണ്ടി ജയനും വണ്ടിക്ക് നേരെ ഓടി.. ഫോർച്ചുണർ പെട്ടെന്ന് മുൻപോട്ട് പോയപ്പോൾ ജയൻ അതിന്റെ ഡോറിൽ തൂങ്ങി കിടന്നു.. ആലീസ് ചുറ്റും നോക്കി നിലത്തുനിന്നും ഒരു കല്ലെടുത്തു ഒരു ഏറു കൂടെ കൊടുത്തു. അവന്റെ നട്ടെല്ല് ഭാഗത്താണ് അത് കുടുങ്ങിയത്… അവന്റെ അലർച്ചയോടെ അവനെയും വലിച്ചുകൊണ്ടു ഫോർച്ചുണർ മുൻപോട്ട് പോയി.. അപ്പോഴേക്കും രണ്ടോ മൂന്നോ വണ്ടികളും പുറകിൽ വന്നിരുന്നു..

പെണ്ണുങ്ങളെ ആക്രമിക്കുന്നത് കണ്ട അതിൽ ഉണ്ടായിരുന്ന ആളുകൾ ഇറങ്ങി വന്നു നിലത്തു കിടന്നവരെ വീണ്ടും ചവുട്ടി മെതിച്ചു.. അവന്മാർ ഒരു വിധത്തിൽ എഴുന്നേറ്റ് ഓടി.. ചില ആളുകൾ അവരുടെ പുറകെ പോയി.. ആലീസ് വേഗം ചെന്ന് ശിവയുടെ കയ്യിൽ നിന്നും ബ്ലേഡ് വാങ്ങി ദൂരേക്ക് എറിഞ്ഞു.. “ഓക്കേ അല്ലെ എന്റെ ഏട്ടത്തി.?” അവൾ കുസൃതി ചിരിയോടെ ശിവയോട് ചോദിച്ചു.. ശിവ തലയാട്ടി.. “എന്നാലും...നീ മാർഷൽ ആർട്സ് പഠിച്ചിട്ടുണ്ടോ..?” അവൾ അതിശയത്തോടെ ആലീസിനെ നോക്കി.. അവൾ ചിരിച്ചു.. “പൊന്നു ശിവ.. ആലീസ് സാറ ജോസഫ് എന്ന പേരിന്റെ മുൻപിൽ ഐപിഎസ്‌ എന്ന മൂന്ന് ലെറ്റർ കൂടെ കിട്ടാൻ തലകുത്തി നിന്ന് ശ്രമിക്കുന്നവൾ ആണ് ഞാൻ.. ചെറുപ്പം മുതൽ തൈക്കോണ്ട പഠിച്ചിട്ടുണ്ട്…” അവൾ ശിവയുടെ കവിളിൽ പിടിച്ചു കുലുക്കി. “ഓ അപ്പോൾ അതാണ് അച്ചായൻ എന്നെ നിന്നെ ഏൽപ്പിച്ചത്… ശേ.. ഞാൻ വെറും പൊട്ടി…അച്ചായന് എന്നെ ശ്രദ്ധ ഇല്ല എന്ന് കരുതി..” ശിവ പരിഭവം പറഞ്ഞു.. “ഓഹ് ഒരുത്തന്റെ പ്രൊഡക്ഷൻ ഡിപ്പാർട്ടുമെന്റ്‌ സർജിക്കൽ ബ്ലേഡ് കൊണ്ട് കീറി മുറിച്ചിട്ട് പൊട്ടി ആണെന്ന്..

അപ്പോൾ ഇതിനാണ് അല്ലെ ബ്ലേഡ് വാങ്ങിയത്..?” അവൾ ശിവയെ കൈ പിടിച്ചു വണ്ടിയിൽ ഇരുത്തി.. ആളുകൾ ആലീസിനോട് എന്താ പറ്റിയത് എന്ന് ചോദിച്ചു എങ്കിലും അവൾ ഒരു മോഷണ ശ്രമം ആണെന്ന് മാത്രമേ പറഞ്ഞുള്ളു.. വേഗംതന്നെ അവർ വീട്ടിലേക്ക് തിരിച്ചു.. അതിനിടയിൽ അവൾ പ്രിൻസിനെ വിളിച്ചു. “കൊച്ചെ..?” അവന്റെ വിളികേട്ടു അവൾ ഉണ്ടായ കാര്യം പറഞ്ഞു.. അവിടെനിന്നും നിന്നും കേട്ട വാർത്ത അവന്റെ ചുണ്ടിൽ ചിരി പടർത്തി. “എന്നതാടാ പ്രിൻസെ..?” സാം അവനോടു ചോദിച്ചു “അവമ്മാര് ചെന്ന് ആലീസിനു തല വച്ച് കൊടുത്തു.. ശിവ അവൾ ഒരുത്തന്റെ മറ്റേടം സർജിക്കൽ ബ്ലേഡ് വച്ച് കീറി എന്ന്…” അവൻ ചിരി അടക്കാൻ ആകാതെ പറഞ്ഞപ്പോൾ സാം ചിരിച്ചു. “അല്ലെങ്കിലും അവന്മാര് പൊട്ടന്മാർ ആണെടാ.. പാലത്തിങ്കൽ തറവാട്ടിലെ പോക്കിരി പ്രിൻസോ സാമോ അല്ല ആലീസ് ആണെന്ന് നമ്മുടെ നാട്ടിലെ ഏതു പൂച്ചക്കും അറിയാം.. അവൻമ്മാർ അതറിയാതെ നേരെ പോയി ചാടി.. അവനെയൊക്കെ ആരാണോ പോലീസിൽ എടുത്തത്…” അയാൾക്ക് മക്കളെ ഒരുപോലെ വളർത്തിയതിൽ അഭിമാനം തോന്നി..

സാം പറഞ്ഞത് കേട്ടപ്പോൾ പ്രിൻസിനും ചിരി വന്നു.. * അവരുടെ ഫാമിലി ഫ്രണ്ട് സിഐ വന്നപ്പോൾ അവർ കാര്യങ്ങൾ പറഞ്ഞു ഒന്ന് സെറ്റ് ആക്കി.. വേഗം തന്നെ അവർ വീട്ടിൽ എത്തിയപ്പോൾ ഉമ്മറത്ത് തന്നെ ആലീസും ശിവയും ഉണ്ടായിരുന്നു.. സാറാമ്മയും.. ആലീസിന്റെ അടിപിടികളുടെ കഥ കേൾക്കുന്ന സ്ഥിരം വേട്ടമൃഗം സാറാമ്മ ആണ്.. ഇപ്പോൾ ശിവയും.. “വണ്ടി എവിടെ..?” അവരെ കണ്ടതും വാചകമടി നിർത്തി ആലീസ് സംശയത്തോടെ ചോദിച്ചു. “ഹാ അതിനെന്തോ ഏനക്കേട്‌.. സർവീസ് കൊടുത്തു.. “ സാം മറുപടി പറഞ്ഞു അകത്തേക്ക് പോയപ്പോൾ പ്രിൻസ് ആലീസിനെ നോക്കി.. “ഓടിക്കളഞ്ഞു അച്ചായാ അവർ…പുറകെ പോകാൻ തോന്നിയില്ല..” “സാരമില്ല..” അവൾ നിരാശയോടെ പറഞ്ഞപ്പോൾ അവൻ അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ചു.. “എനിക്കില്ലേ ആവൊ…ഉമ്മ..” ശിവ പിറുപിറുത്തപ്പോൾ പ്രിൻസ് അവളെ രൂക്ഷമായി ഒന്ന് നോക്കി അകത്തേക്ക് പോയി.. ആലീസ് അവളെ കണ്ണ് മിഴിച്ചു നോക്കിയപ്പോൾ ശിവയുടെ കണ്ണ് പുറത്തു കിടന്ന സ്കോഡ ഒക്ടോവിയയിൽ ആയിരുന്നു. **

അന്ന് രാത്രി.. ഗൗരി ശങ്കറിന്റെ വയനാട്ടിൽ ഉള്ള ഒരു എസ്റ്റേറ്റ് വീട്.. ഹാളിൽ ഇട്ട ബെഡിൽ ഗൗരി കിടന്നിരുന്നു. അയാളുടെ അരക്കെട്ട് മൊത്തം പൊതിഞ്ഞു കെട്ടിയ വെള്ളത്തുണി.. അവന്റെ അപ്പ സങ്കടത്തോടെ അവന്റെ അടുത്ത്.. ജയൻ ഞൊണ്ടി ഞൊണ്ടി അവിടേക്ക് ചെന്നു.. അവന്റെ കൈ തോളിൽ വച്ച് ഉളുക്കിയിരുന്നു. നടുവും ഉളുക്കിയിരുന്നു.. “അവന്റെ മറ്റേടത്തെ ഒരു പ്ലാൻ ##### എന്റെ ജീവൻ ആണെടാ ### പോയത്… ആ പെണ്ണ് എല്ലാം വെട്ടികീറി.. ഇനി എന്തിനു കൊള്ളാം അപ്പ എന്നെ…?” ഗൗരി അതും പറഞ്ഞു ഉച്ചത്തിൽ കരഞ്ഞപ്പോൾ ജയൻ ബുദ്ധിമുട്ടി അവിടെയിരുന്നു.. “ആ പൂച്ചക്കുട്ടി പോലെ ഇരുന്ന പെണ്ണ്.. പണ്ടാരം.. കുങ് ഫു ആണോ.. കയ്യും പോയി എല്ലാം പോയി നടുവിന് ഏറും കിട്ടി.. ഛേ…ഇനി ഇത് കേസ് അയാൽ എന്റെ ജോലിയും പോകും.. ബുദ്ധി മങ്ങി പോയിരുന്നു.. എനിക്ക് എന്തിന്റെ കേടു ആയിരുന്നു..? ഇനി എന്താകുമോ എന്തോ..? കഞ്ചാവും അടിച്ചു തോന്നിയ ബുദ്ധിയാണ്.. ഛെ..” ജയൻ നിരാശയോടെ പറഞ്ഞു.. “ഫ.. എന്റെ മകന്റെ ആണത്തം വരെ പോയി.. അപ്പോഴാണ് നിന്റെ ഒടുക്കത്തെ ജോലി..

അവന്റെ............. ഒരു പ്ലാൻ…ഇനി ഇവന് കുട്ടി പോയിട്ട് ആ സാധനം കൊണ്ട് ഒരു ഉപകാരവും ഉണ്ടാകില്ല എന്ന ഡോക്ടർ പറഞ്ഞത്.. ഇനി ഇവൻ ജീവിച്ചിട്ട് എന്ത് കാര്യം..?” അപ്പ അവനെ നോക്കി ചീത്ത വിളിച്ചപ്പോൾ ജയൻ ദയനീകമായി അയാളെ നോക്കി. “അപ്പ ഇങ്ങനെ ചങ്കിൽ കുത്തുന്ന വാക്കുകൾ പറയല്ലേ.. ഡാ ജയാ ഒരെണ്ണം ഒഴിക്കെടാ.. എന്റെ ജീവിതം പോയെ… നാറി…നിന്നെ ഞാൻ കൊല്ലുമെടാ…” ഗൗരി കരഞ്ഞത് കണ്ടപ്പോൾ അവർ അവനെ നോക്കി സങ്കടത്തോടെ ഇരുന്നു.. പുറത്ത് ഒരു ജീപ്പിന്റെ ശബ്ദം കേട്ടു.. ഗൗരിയുടെ അപ്പ എഴുന്നേറ്റു.. “ഭക്ഷണം പറഞ്ഞിരുന്നു. അവന്മാർ ആയിരിക്കും…വറുത്തതും കരിച്ചതും ഇല്ലാതെ എങ്ങനെയാ...” അയാൾ എഴുന്നേറ്റ് പുറത്തേക്ക് നടന്നു.. “പരട്ട കിളവൻ.. എന്റെ ജീവിതം പോയി കിടക്കുമ്പോൾ അയാൾക്ക് വെട്ടി വിഴുങ്ങാൻ ആണ് തിടുക്കം.. എല്ലാം നീ കാരണം ആണ് നായിന്റെ മോനെ…”

ഗൗരി വീണ്ടും കരഞ്ഞുകൊണ്ട് ജയനെ നോക്കി.. “വിടില്ല ഞാൻ അവളെ.. കൊല്ലും ഞാൻ.. എന്റെ ജീവൻ കളഞ്ഞ അവളെ ഞാൻ വെട്ടി അരിഞ്ഞു പട്ടിക്ക് വിട്ടുകൊടുക്കും.. നോക്കിക്കോ…” അവൻ വേദനയോടെ അലറി.. ജയൻ ഒന്നും മിണ്ടിയില്ല. അവന്റെ അടിവയറിൽ ചവിട്ട് കിട്ടിയതും അവിടെ മുഴുവൻ നീര് വച്ചതും അവൻ മനഃപൂർവം പറഞ്ഞില്ല. ഗൗരിയുടെ അപ്പ ചെന്ന് വാതിൽ തുറന്നു.. പുറത്ത് അങ്ങോട്ട് തിരിഞ്ഞു നിൽക്കുന്ന ഒരാൾ. അയാളുടെ സഹായികൾ ആയിരുന്നില്ല.. “ആരാ..?” അയാൾ ചോദിച്ചു.. “ഹാ ഞാൻ ആന്നെ.. പ്രിൻസ്…ഒന്ന് കണ്ടേച്ചു പോയേക്കാമെ…” മുണ്ടു മടക്കി കുത്തി കൈ കയറ്റി വച്ച് തിരിഞ്ഞവനെ കണ്ടു ഗൗരിയുടെ അപ്പ നാക്ക് ഇറങ്ങിയവനെപോലെ നിന്നു. .........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story