ശ്രീനന്ദനം: ഭാഗം 18

shree nanthanam part 1

രചന: കടലാസിന്റെ തൂലിക

ഓരോ കാര്യങ്ങളും ആവേശത്തോടെ പറയുന്ന നന്ദേട്ടനെ ഞാൻ കണ്ണിമ ചിമ്മാതെ നോക്കി. "സിനിമയിൽ ഒക്കെ കണ്ടിട്ടില്ലേ.. പെണ്ണുങ്ങൾ ആണ് വാവയെ കൊടുക്ക..ശ്രീക്കുട്ടി എനിക്കും തരോ വാവയെ..എനിക്ക് മാത്രം." ഒരു നിമിഷം ഞാൻ ഞെട്ടി.പിന്നെ ആകെ ചൂളി പോയ അവസ്ഥ ആയിരുന്നു.മുഖത്തു നോക്കാൻ വരെ നാണക്കേട് "പറയ്.. എനിക്കും തരോ കുഞ്ഞാവയെ" "നന്ദേട്ടന് ഇപ്പോൾ എന്തിനാ കുഞ്ഞാവ.നന്ദേട്ടന്റെ കൂടെ കളിക്കാൻ ഞാനില്ലേ.." "ശ്രീക്കുട്ടി എപ്പോഴും ഉണ്ടാവില്ലല്ലോ.. അമ്മ വിളിക്കുമ്പോൾ പോവൂലെ.. കുഞ്ഞാവയെ എനിക്ക് എപ്പോഴും കൂടെ വേണം.എനിക്ക് കുഞ്ഞാവേടെ കൂടെ കളിക്കണം,എടുത്തു കൊണ്ട് നടക്കണം,കുറുക്ക് കൊടുക്കണം.. അങ്ങനെ കുറെ..." "ഉം" "തരുവോ.." പെട്ടന്ന് എന്റെ ശ്രദ്ധ വയറിലേക്ക് പോയി.നന്ധേട്ടനോട് സൂചിപ്പിക്കാൻ പറഞ്ഞ ജനനിയുടെ വാക്കിലേക്കും. 'പറയാണോ.. അല്ലെങ്കിൽ വേണ്ട.പിന്നെ ആവട്ടെ..' എനിക്ക് വീണ്ടും ഒരു നാണക്കേട് തോന്നി.നന്ദേട്ടനെ ഓരോന്ന് പറഞ്ഞു അവിടെ ഇരുത്തി ഞാൻ വേഗം താഴേക്ക് പോയി.ഭക്ഷണ ശേഷവും ഞാൻ നന്ധേട്ടനോട് ഒന്നും മിണ്ടാൻ പോയില്ല.അടുത്തേക്ക് വരുമ്പോൾ നെഞ്ചിടിക്കുന്ന പോലെ.

നെച്ചിടിപ്പിന്റെ കാര്യം ആലോചിച്ചപ്പോൾ എനിക്ക് തന്നെ ചിരി വന്നു.പണ്ട് നന്ദേട്ടൻ ഇഷ്ടം തുറന്നു പറഞ്ഞ നാൾ ഇതേ നെഞ്ചിടിപ്പ് ആയിരുന്നു. പിന്നെ പലപ്പോഴായും അനുഭവിച്ചിട്ടുണ്ടെങ്കിലും ഇതിന് എന്തോ പ്രത്യേകത ഉള്ള പോലെ തോന്നി. എല്ലാം എന്റെ മണ്ടത്തരങ്ങൾ ആവാം. അന്ന് രാതി കിടക്കാൻ നേരം ഓർമയിൽ നന്ധേട്ടൻ തന്നെ ആയിരുന്നു. പിന്നെ പിറക്കാൻ ഇരിക്കുന്ന ഞങ്ങളുടെ കുഞ്ഞും. മൂന്നാളും ചേർന്ന് ഒരു കൊച്ചു സ്വർഗം.ഞങ്ങളൊരുമിച്ച് ഒരു കൊച്ചു വീടിന്റെ മുമ്പിൽ നിലാവിനെ നോക്കിയിരുന്നു.നിലാവിന്റെയും ആമ്പലിന്റെയും പ്രണയത്തെ കുറിച്ച് വാചാല ആകുന്നതിനു ഇടക്ക് എപ്പോഴോ ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു.മിഴികളിലൂടെ മൗനം മൊഴിയുന്നതും നോക്കി ഇരിക്കുമ്പോൾ കൊച്ചു നന്ദനോ ശ്രീലക്ഷ്മിയോ ഒച്ചയുണ്ടാക്കുന്നതും കുസൃതികൾ അവിടെ മുഴങ്ങി കേൾക്കുന്നതും തെല്ലു പുഞ്ചിരിയോടെ ഓർത്തു.പിന്നീട് എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു. രാവിലെ പതിവിന് വിപരീതം ആയി എന്നെ എഴുന്നേൽപ്പിച്ചത് ജനനി ആണ്.കയ്യിൽ ഒരു കപ്പ്‌ ചായയും ഉണ്ടായിരുന്നു.ഞാൻ അത്ഭുതത്തോടെ നിന്നതും അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

"ദേ..5 മണി ആയിട്ടുണ്ട്.ഇപ്പോൾ എഴുന്നേറ്റു ഫ്രഷ് ആയി യോഗ ചെയ്യണം.പിന്നെ ശരീരം അധികം അനക്കാതെ ചെറിയ എക്സൈസ്. എല്ലാം ഞാൻ ഇന്ന് പഠിപ്പിച്ചു തരാം. പിന്നെ ഡെയിലി ഇത് പോലെ ചെയ്തോളണം. കേട്ടല്ലോ.." ചെറിയ ഒരു ശാസന പോലെ അവൾ പറഞ്ഞത് എല്ലാം ഞാൻ അത്ഭുതത്തോടെ ആണ് അപ്പോഴും കേട്ടത്. ഒരുപാട് സന്തോഷം തോന്നിയിരുന്നു അപ്പോൾ. ജനനി ചിന്തിക്കാൻ ഒന്നും സമയം തരാതെ നേരെ ഫ്രഷ് ആവാൻ പറഞ്ഞു അയക്കുകയായിരുന്നു. ദൈവത്തിനോട് നന്ദി പറഞ്ഞു പോകുന്ന നിമിഷങ്ങൾ ആയിരുന്നു അത്. ജനനിയുടെ വക യോഗ ക്ലാസ്സ്‌ കഴിഞ്ഞതും ഞാൻ അൽപ്പം തളർന്ന പോലെ സോഫയിലേക്ക് ഇരുന്നു. അല്ലെങ്കിൽ വേറെ വല്ല വ്യായമവും ചെയ്യിച്ചാലോ.. ഇരുന്ന് കഴിഞ്ഞതേ ഉള്ളു.. അപ്പോഴേക്കും പാൽ ക്ലാസ്സുമായി എത്തിയ മാഷിനെ കണ്ടു ഞാൻ വീണ്ടും അത്ഭുതപെട്ട് നിന്നു. "കുടിക്ക് കുടിക്ക്. ഇതും കൂടി തിന്നോ.." പാൽ ക്ലാസ്സിന്റെ കൂടെ പിസ്ഥായും ബദാമും അണ്ടി പരിപ്പും ഒക്കെ കണ്ടു ഞാൻ ദയനീയം ആയി അവരെ നോക്കി "ഇതൊന്നും വേണ്ട. എനിക്ക് ശീലം ഇല്ലാത്തതാ.." "ഇങ്ങനെ ഒക്കെ അല്ലെ ശീലം ആക്കുന്നെ.. മോള് വേഗം കുടിച്ചേ..." "രാധമ്മ അറിഞ്ഞാൽ എന്നെ കൊല്ലും" "രാധമ്മ ഒന്നും അറിഞ്ഞിട്ടില്ല. മോള് ഇത് കുടിച്ചില്ലെങ്കിൽ ഞങ്ങൾ ഉറപ്പായും പോയി പറയും."

അവരുടെ ഭീഷണി കേട്ട് ഞാൻ എല്ലാം ഉടനെ വയറ്റിൽ ആക്കി. ആദ്യം ആയിട്ട് എല്ലാം കൂടി കഴിക്കുന്നതിന്റെ പ്രശ്നം ഉണ്ടായിരുന്നു എങ്കിലും മുഴുവൻ തീറ്റിച്ചേ അവർ വിട്ടുള്ളു.. ഭക്ഷണം കഴിക്കാൻ ജനനി എന്നെ നിർബന്ധിച് അവളുടെ കൂടെ ഇരുത്തി. രാധമയുടെ മുഖം കറുക്കുന്നത് കണ്ടപ്പോൾ എണീക്കാൻ ഒരുങ്ങിയതാണ്. പിന്നെ അവര് തന്നെ ബലമായി എന്നെ അവിടെ പിടിച്ചു ഇരുത്തി. ജനനി സൈറ്റിൽ പോയി കഴിഞ്ഞതിനു ശേഷം മാഷിന്റെ വക ആയിരുന്നു കേറിങ് മുഴുവൻ.നന്ദേട്ടൻ എപ്പോഴും എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. മിക്കപ്പോഴും ശിവയും. അവൾ ഇന്ന് കുറുമ്പ് നിർത്തി വെച്ചു എന്ന് തോന്നി. എന്റെ അടുത്ത് ഇരുന്നു കളിക്കാൻ പറ്റിയത് മാത്രം അവൾ കളിച്ചു. ജീവേട്ടന്റെയും നന്ധേട്ടൻടെയും ശിവയുടെയും ജനനിയുടെയും ഒക്കെ സ്നേഹത്തിന് മുമ്പിൽ തോറ്റു പോവുകയായിരുന്നു ഞാൻ. ഇടക്കെപ്പോഴോ ഞാൻ സ്വർഗത്തിൽ എത്തിയത് ആയി തോന്നി.ചിലപ്പോൾ സ്വപ്നം ആണെന്നും.ഒരു വട്ടം ഛർദിച്ചപ്പോൾ മനസ്സിലായി അത് സ്വപ്നം അല്ലെന്ന്. ഈ അവസരത്തിൽ ഒന്നും രാധമ്മയെ വെളിയിലേക്ക് കണ്ടില്ലെന്നതാണ് എന്നെ അത്ഭുതപെടുത്തിയത്.

ഒന്നില്ലെങ്കിൽ ഇവർ എന്ധെങ്കിലും കള്ളം പറഞ്ഞു രാധമ്മയെ എന്നെ അനേഷിച്ചു വരാൻ സാധിക്കാത്തത്. അല്ലെങ്കിൽ രാധമ്മ എന്റെ കാര്യം തള്ളി കളഞ്ഞിട്ടാവും. എന്തായാലും രാധമ്മ ഇല്ലാത്തത് എനിക്ക് സന്തോഷം ആണെന്ന് പ്രത്യേകം പറയണ്ടല്ലോ.. വൈകുന്നേരം വരെ എല്ലാവരും എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.ഇടക്ക് എപ്പോഴോ ജീവേട്ടൻ കുഞ്ഞിനേയും എടുത്തു പോയി ഞങ്ങൾക്ക് പ്രൈവസി തരാൻ ഒക്കെ നോക്കി.ഒറ്റക്കായപ്പോൾ എല്ലാം നന്ദേട്ടൻ പറഞ്ഞത് ശിവയെ കുറിച്ച് മാത്രം ആയിരുന്നു. ശിവ നന്ദേട്ടന്റെ ഉള്ളിൽ ഒത്തിരി സ്വാധീനിച്ചു എന്ന് എനിക്ക് മനസ്സിലാവുക ആയിരുന്നു അപ്പോൾ.തെല്ലൊരു ചിരിയോടെ നന്ദേട്ടനെ കേട്ടിരിക്കാൻ മാത്രം ആണ് ഞാൻ ശ്രദ്ധിച്ചത്. വൈകുന്നേരം ജനനി നേരത്തെ വന്നു. അവളുടെ നിർദ്ദേശ പ്രകാരം മാളിൽ പോവാൻ തീരുമാനിച്ചു. ഒരുപാട് ഇല്ല എന്ന് പറഞ്ഞിട്ടും കേട്ടില്ല. അവസാനം രാധമ്മ എതിർത്തിട്ട് പോലും അവരെന്നെ കൊണ്ട് പോവാൻ തീരുമാനിച്ചു. ഒരു നല്ല ഡ്രസ്സ്‌ പോലും ഇല്ലാത്ത ഞാൻ ഇത്രയും ആളുകൾ ഉണ്ടാവുന്ന മാളിലേക്ക് പോവാൻ നാണക്കേട് ഉണ്ടായിരുന്നു.അത് മനസ്സിലാക്കിയിട്ടോ എന്തോ ജനനി എനിക്ക് ഒരു സമ്മാനം തന്നു.തുറന്നു നോക്കിയപ്പോൾ ഒരു നേവി ബ്ലൂ കളർ സാരി ആയിരുന്നു.വീണ്ടും കണ്ണ് നിറഞ്ഞു പോയിരുന്നു എന്റെ. "അയ്യേ.. കരയുവാണോ നീ.. നന്തന്റെ പെണ്ണ് എന്ന് പറയുമ്പോൾ കുറച്ചു ബോൾഡ് ഒക്കെ ആവണ്ടേ..അവൻ എങ്ങനെ ആയിരുന്നു എന്ന് ഞാൻ പറഞ്ഞു തരേണ്ടല്ലോ.."

ശരിയാണ്. നന്ധേട്ടൻ ബോൾഡ് ആയിരുന്നു. ഞാനും അങ്ങനെ ആവാൻ ആയിരുന്നു നന്ദേട്ടന്റെ ആഗ്രഹം. "നീ എന്റെ സ്വന്തം അനിയത്തി കുട്ടി ആണ്. അങ്ങനെയേ ഞാൻ കണ്ടിട്ടുള്ളു.. ഓക്കേ." കവിളിൽ പിച്ചി കൊണ്ട് ജനനി പറഞ്ഞപ്പോൾ ഞാനും കൊടുത്തു മനോഹരമായ ഒരു പുഞ്ചിരി. അന്ന് മാളിൽ മുഴുവൻ കറങ്ങി നടന്നു ഭക്ഷണവും അവിടെ നിന്ന് തന്നെ ആണ് കഴിച്ചത്.ഞാൻ ആദ്യം ആയിട്ട് ആയിരുന്നു മാൾ ഒക്കെ കാണുന്നത്. നമി പറഞ്ഞു കെട്ടിട്ടുണ്ടെങ്കിലും ഞാൻ മനസ്സിൽ വിചാരിച്ചതിനേക്കാൾ എത്രയോ വലുതായിരുന്നു അത്. ആ കെട്ടിടത്തിൽ ഇത്രയും അത്ഭുതങ്ങൾ ഒളിഞ്ഞിരിപ്പുണ്ടല്ലോ എന്നോർത്തപ്പോൾ ചില അത്ഭുതങ്ങൾ ഒന്നും അല്ലെന്ന് തോന്നി.എനിക്ക് വേണ്ടി ഒരുപാട് സാധങ്ങൾ വാങ്ങിയിട്ട് ആണ് അവിടെ നിന്ന് ഇറങ്ങിയത്. തിരികെ വീട്ടിലേക്ക് പോവാൻ നേരം നന്ദേട്ടന്റെ തോളിൽ തല ചായ്ച് കിടന്നപ്പോൾ ഞാൻ ഓർത്തത് ഓരോന്നായി ഞാൻ നേടുക ആണോ എന്നാണ്. അതോ ഈ നേട്ടം ഇനി വരാൻ പോകുന്ന വീഴ്ചയുടെ മുന്നോടി ആണോ.. പെട്ടന്ന് ആ ചിന്തകളെ കാറ്റിൽ പറത്തി. ശരിക്കും ഞാനിപ്പോൾ അങ്ങനെ ഒന്നും ചിന്തിക്കാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. തുടർന്നുള്ള ദിവസങ്ങളിൽ ഇത് തന്നെ ആയിരുന്നു അവസ്ഥ. എന്തിനും ഏതിനും അവര് കൂടെ ഉണ്ടാവും.

ആഗ്രഹം ഒന്നും പറഞ്ഞില്ലെങ്കിലും കണ്ടറിഞ്ഞു സാധിപ്പിച്ചു തരാൻ ആ ഒന്നര വയസ് കാരിക്ക് വരെ ഉത്സാഹം.. പോവേണ്ട സമയത്തേക്കാളും ഒരു ദിവസം കൂടുതൽ ജനനി നിന്നു. പോയെ പറ്റു എന്ന് നിർബന്ധം ആയപ്പോൾ ആണ് പോവാൻ തുടങ്ങിയത്. അവൾ പോവാൻ തുടങ്ങിയപ്പോൾ എനിക്ക് ഒത്തിരി സങ്കടം ആയിരുന്നു. എന്നെ മനസ്സിലാക്കാൻ സ്നേഹിക്കാൻ ഒക്കെ ഒരാള് കുറഞ്ഞതിനേക്കൾ സങ്കടം തോന്നിയത് ഇത്രയും ദിവസം എന്റെ സ്വന്തം ചേച്ചിയെ പോലെ കണ്ടവൾ പെട്ടന്ന് ഒരു ദിവസം എന്നെ വിട്ട് പോവുന്നത് കൊണ്ടായിരുന്നു. ജനനി പോവുന്നതിൽ ഏറ്റവും കൂടുതൽ വിഷമം തോന്നിയത് നന്ദേട്ടന് ആണ്. വിട്ട് കൊടുക്കാതിരിക്കാൻ ശിവയെ മുറുക്കെ പിടിച്ചു നന്ദേട്ടൻ..എന്നിട്ടും ശിവയെ അടർത്തി മാറ്റി ജനനിക്ക് കൊടുത്തപ്പോൾ നിലവിളിച് കൊണ്ട് ഓടി പോയിരുന്നു നന്ദേട്ടൻ. ഒത്തിരി മാറ്റങ്ങൾ വന്ന നന്ദേട്ടൻ വീണ്ടും പഴയ പോലെ ആവാൻ തുടങ്ങുക ആയിരുന്നു അപ്പോൾ. ശിവാനിയുടെ തിരിച്ചു പോക്ക് അതിനെ വല്ലാതെ തളർത്തിയിട്ടുണ്ടാകും. കുറെ കരഞ്ഞു.

സ്വന്തം ശരീരത്തെ വെറുതെ വേദനിപ്പിച്ചു. എന്തു പറഞ്ഞിട്ടും കേൾക്കുന്നുണ്ടായില്ല. മാഷ് ജനനിയെ കൊണ്ട് ചെന്നാക്കാൻ പോയത് കൊണ്ട് അവിടെ നിന്നും എനിക്ക് കൂട്ട് ഉണ്ടായില്ല. സ്വന്തം ശരീരത്തെ വേദനിക്കുന്ന നന്ദേട്ടനെ ഞാൻ നിറ കണ്ണോടെ നോക്കി. "നന്ദേട്ടാ..." "പോ.. എല്ലാവരും പോ.. എല്ലാവരും എന്തിനാ എന്നേ വിട്ട് പോവുന്നെ.. ശിവയെ എനിക്ക് വേണം എന്ന് പറഞ്ഞതല്ലേ ഞാൻ.. എന്നിട്ടും എന്തിനാ അവളെ കൊണ്ട് പോയത്." ജനനിയുടെ മോള് അല്ലെ ശിവ..സന്തോഷ് ഏട്ടനും ജനനിക്കും അവൾ അല്ലെ ഉള്ളു.. "അപ്പോൾ എന്റെ മോളോ.. എനിക്കും വേണ്ടേ വാവ.. ശ്രീകുട്ടിയോട് ഞാൻ പറഞ്ഞത് ആണല്ലോ എനിക്ക് വാവയെ തരാൻ.എന്നിട്ട് തന്നില്ലല്ലോ..എന്നെ ആർക്കും വേണ്ട.ആർക്കും എന്നെ ഇഷ്ടം അല്ല." അതും പറഞ്ഞു വീണ്ടും കരഞ്ഞു കൊണ്ടേ ഇരുന്നു നന്ദേട്ടൻ.. '"ദ നോക്ക്.. നന്ദേട്ടന്റെ വാവ. ഇവിടെ... ഇവിടെ ഉണ്ട്." എന്റെ വയറിൽ കൈ വെച്ചു കരച്ചിലോടെ ഞാൻ പറയുമ്പോൾ അത്ഭുതത്തോടെ എന്നെ നോക്കുന്നത് കണ്ടു നന്ദേട്ടൻ ...  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story