ശ്രീനന്ദനം: ഭാഗം 33

shree nanthanam part 1

രചന: കടലാസിന്റെ തൂലിക

കണ്ണുകൾ തുറന്നപ്പോൾ ആദ്യം നോട്ടം എത്തി ചേർന്നത് അവന്റെ കണ്ണുകളിലേക്ക് ആണ്.അവൾ ഏറെ പ്രണയത്തോടെ നോക്കിയിരുന്ന കണ്ണുകളിലേക്ക്.. അവനും അവളുടെ കണ്ണുകളിലേക്ക് നോക്കി നിൽക്കുകയായിരുന്നു. അത്ര നേരം പിടിച്ചു വെച്ചിരുന്ന ഏതോ വികാരം അവനറിയാതെ അവന്റെ കണ്ണുകൾ പുറത്തു കൊണ്ട് വന്നു. "നന്ദേട്ടാ..." ഒട്ടും പരിചയം ഇല്ലാത്ത പെൺ ശബ്ദം അവന്റെ പുറകിൽ നിന്ന് നിന്ന് കേട്ടപ്പോൾ ആണ് രണ്ടു പേരും ബോധമണ്ഡലത്തിലേക്ക് തിരികെ വന്നത്.ഞെട്ടി കൊണ്ട് പുറകിലേക്ക് നോക്കിയപ്പോൾ അവിടെ ഉള്ള ആളെ കണ്ടു അവൻ നെറ്റി ചുളിച്ചു "സ്വാതി..." "ഹോ.. സമാധാനം ആയി.എന്നെ മറന്നിട്ടില്ലല്ലോ" അവൾ സന്തോഷത്തോടെ പറഞ്ഞു "ഉം" "അല്ലെങ്കിലും എന്നെ അങ്ങനെ മറക്കാൻ കഴിയില്ലല്ലോ അല്ലെ.." "അങ്ങനെ ഇല്ല" "നന്ദേട്ടൻ എന്താ ഇവിടെ നിൽകുന്നെ.." അവളുടെ ചോദ്യം കേട്ട് അവൻ തല അൽപ്പം ചെരിച്ചു ലച്ചുവിനെ നോക്കി.ലച്ചുവിന്റെ മുഖം കാണാൻ കഴിഞ്ഞില്ലെങ്കിലും അവൾ ഒന്നും മനസ്സിലാവാതെ നിൽക്കുകയാണെന്ന് അവന് അറിയാമായിരുന്നു. "അസുഖം മാറി എന്ന് അറിഞ്ഞപ്പോൾ കാണാൻ ഓടി വന്നതാണ് ഞാൻ.നന്ദേട്ടൻ എന്താ ഇവിടെ.നമുക്ക് വീട്ടിലേക്ക് പോവാം"

"താൻ പൊയ്ക്കോളൂ.. ഞാൻ വന്നോളാം." "നന്ദേട്ടനും വരൂ.." "താൻ പൊയ്ക്കോളൂ.. ഞാൻ വന്നോളാം എന്ന് പറഞ്ഞില്ലേ." "ആ.. ശരി. വേഗം വരണേ. ഞാൻ അവിടെ കാത്തിരിക്കും." അവൾ അവന്റെ നേരെ കണ്ണിറുക്കി കാട്ടി പോയി. അവൻ ഒരിക്കൽ കൂടി തല ചെരിച്ചു അവളെ നോക്കി. പിന്നെ തിരിഞ്ഞു നോക്കാതെ വേഗത്തിൽ നടന്നകന്നു ലച്ചുവിന്റെ ഉള്ളിൽ ഒരു നോവ് പൊട്ടി പുറപ്പെട്ടു. കുഞ്ഞിന്റെ കാര്യം വളച്ചൊടിച്ചു ആയാലും നന്ദന്റെ ചെവിയിൽ എത്തിയിട്ടുണ്ടാവും എന്ന് അവൾക്ക് ഉറപ്പായിരുന്നു. നന്ദൻ മിണ്ടാതെ പോയതിൽ അവൾക്ക് അതിയായ വിഷമം തോന്നി.ചെറിയ തലകറക്കം പോലെ തോന്നിയതും ചുമരിൽ പിടിച്ചു അവൾ താഴേക്ക് ഊർന്നിറങ്ങി. കട്ടില പടിയിൽ ഇരുന്നു ചുമരിൽ തല ചാരി കിടക്കുമ്പോഴും അവൾ ഓർത്തത് നന്തനെ മാത്രം ആണ്. 'ആരായിരിക്കും ആ പെണ്ണ്? സ്വാതി. എവിടെയോ വെച്ചു കേട്ട് മറന്ന പേര്. ഇനി ഇതായിരിക്കുമോ രാധമ്മ നന്ദേട്ടന് വേണ്ടി കണ്ടു വെച്ച പെണ്ണ്..അന്ന് പറഞ്ഞ പെൺകുട്ടി. ഇതായിരിക്കുമോ അത്.' ആലോചിക്കും തോറും അവൾക്ക് തല വേദനിക്കുന്ന പോലെ തോന്നി 'നന്ദേട്ടൻ സമ്മതിക്കുമായിരിക്കും. അല്ലെ.. അല്ലെങ്കിലും എന്നേക്കാൾ നന്ദേട്ടന് ചേർച്ച ആ കുട്ടി തന്നെയാ.

അതിപ്പോൾ പണത്തിന്റെ കാര്യത്തിൽ ആയാലും.. വേറെ വേറെ എന്തിന്റെ കാര്യത്തിലാ.. മനഃപൊരുത്തം ഞങ്ങൾ തമ്മിൽ അല്ലെ ഉള്ളത് ഞാൻ എന്തൊക്കെയാ ഈ ചിന്തിച്ചു കൂട്ടുന്നത്. എന്റെ ഭർത്താവ് ആണ് നന്ദേട്ടൻ. അദ്ദേഹത്തിന്റെ മകൾ ആണ് ഈ വീട്ടിൽ ഉള്ളത്.അദ്ദേഹത്തിന്റെ പേരെഴുതിയ താലിയും സിന്ദൂരവും അല്ലെ ഞാൻ അണിഞ്ഞിരിക്കുന്നത്.എല്ലാം നന്ധേട്ടനോട് പറയണം.ആരൊക്കെ എതിർത്താലും.എത്രയും പെട്ടന്ന് തന്നെ.കഴിവതും നാളെ.അല്ലെങ്കിൽ ചിലപ്പോൾ എനിക്ക് നന്ദേട്ടനെ നഷ്ടം ആവും.എന്നെന്നേക്കുമായി.നന്ദേട്ടൻ എന്റെ പ്രണയം തിരിച്ചറിയും. ഇനി ഇല്ലെങ്കിലോ.. പഴയത് പോലെ എന്റെ പ്രണയം വീണ്ടും തള്ളി കളയുക ആണെങ്കിലോ? ആ വസന്തം എനിക്ക് നഷ്ടപ്പെടുകയാണെങ്കിലോ..? ഇനിയൊരു വസന്തമേ പൂക്കാത്ത വിധത്തിൽ ഞാൻ കൊഴിഞ്ഞില്ലാതാവില്ലേ..' *** "നന്ദൻ എന്താ ഒന്നും പറയാത്തത്" "എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്" അവൻ അൽപ്പം ഗൗരവത്തോടെ ചോദിച്ചു. ഹാളിൽ അവനെ കൂടാതെ സ്വാതിയും അവളുടെ അച്ഛനും അമ്മയും രാധികയും ഉണ്ടായിരുന്നു

"നിനക്ക് ഇത്ര പറഞ്ഞിട്ടും മനസ്സിലായില്ലേ നന്ദ.. നിനക്ക് വേണ്ടി പറഞ്ഞുറപ്പിച്ച പെണ്ണാണ് സ്വാതി.നിനക്ക് അങ്ങനെ ഒരു അസുഖം വന്നില്ലായിരുന്നു എങ്കിൽ അവൾ നിന്റെ ഭാര്യ ആയി ഇവിടെ ഉണ്ടായേനെ.." "ഉറപ്പിച്ചു എന്ന് പറയുമ്പോൾ അന്നും എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ലല്ലോ.." "നീ എന്താ ഈ പറയുന്നേ..നിന്നെ വേണ്ടെന്ന് വെച്ചു പോയ ശ്രീലക്ഷ്മിയെ പോലെ അല്ല.ഒന്നര കൊല്ലം ആയി അവൾ നിനക്ക് വേണ്ടി കല്യാണം കഴിക്കാതെ കാത്തിരിക്കുകയാണ്.നീ എന്താണ് ഒന്നും മനസ്സിലാക്കാത്തത്." അത് പറയുമ്പോൾ രാധിക സ്വാതിയുടെ കൈകളിൽ മുറുക്കി പിടിച്ചു.അവരുടെ സ്നേഹ പ്രകടനം അവളിൽ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടെങ്കിലും അവളുടെ ചുണ്ടിൽ ഒരു വിജയ ചിരി വിരിഞ്ഞു "ആ ശ്രീലക്ഷ്മിയെ തന്നെ ഓർത്തു ഇവളെ ഇനിയും വിഷമിപ്പിക്കാൻ ആണ് ഉദ്ദേശം എങ്കിൽ എന്റെ ശവം നീ കാണേണ്ടി വരും" "അമ്മേ ഞാൻ..." അവൻ നിസഹായതയോടെ രാതികയെ നോക്കി.പക്ഷെ രാധിക അപ്പോഴും ഗൗരവത്തിൽ തന്നെ ആയിരുന്നു. "എനിക്ക് പെട്ടന്ന് ഒരു കാല്യാണത്തോട് താല്പര്യം ഇല്ല.എന്റെ മനസ് അതിനു പാകപ്പെട്ടിട്ടില്ല "

"നിന്റെ മനസ്സ് പാകപെടുന്നത് വരെ കാത്തിരിക്കാൻ ഞങ്ങൾക്ക് പറ്റില്ല നന്ദ.." സ്വാതിയുടെ അച്ഛൻ ആയിരുന്നു അത് പറഞ്ഞത് "എന്റെ മകൾ അങ്ങനെ കെട്ടാചരക്ക് ഒന്നും അല്ല. അവൾക്ക് ഇതിനേക്കാൾ നല്ല നല്ല ആലോചനകൾ വന്നതാ..അവൾക്ക് നിന്നെ തന്നെ വേണം എന്ന് പറഞ്ഞത് കൊണ്ടാണ് ഇപ്പോഴും ഇത്ര നാളും കാത്തിരുന്നത്. എന്റെ മോളുടെ ഒരു ഇഷ്ടത്തിനും ഞാൻ എതിര് നിന്നിട്ടില്ല.അറിയാലോ ഈ ശേഖരൻ കുട്ടിയുടെ ആസ്തി." "പണം കൊടുത്തു എന്നെ വാങ്ങാൻ ആണോ ഉദ്ദേശം" "നന്ദ......." രാധിക അതീവ ദേഷ്യത്തോടെ അവനെ വിളിച്ചു "എനിക്ക് അറിയാം അന്നും ഇന്നും ഈ ആലോചനക്ക് പിന്നിലെ ലക്ഷ്യം എന്താണെന്ന്.എന്നെ കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കരുത്" എല്ലാവരുടെയും നേരെ അവൻ ഒരു തീക്ഷണമായ നോട്ടമെറിഞ്ഞു.അതിൽ സ്വാതിയുടെ തല താഴ്ന്നു "എന്റെ ജീവിതത്തിൽ ഞാൻ ഒരു പെൺകുട്ടിയെ മാത്രം സ്നേഹിച്ചിട്ടുള്ളു.. അത് എന്റെ ശ്രീലക്ഷ്മി ആണ്.അവൾ ഇനി ആർക്ക് സ്വന്തം ആയാലും എന്റെ സ്നേഹം മരണം വരെ അവളോട് മാത്രം ആയിരിക്കും"

ഉറച്ച ശബ്ദത്തിൽ അത് പറഞ് അവൻ റൂമിൽ കയറി വാതിലടച്ചു ദേഷ്യം വിഷമത്തിലേക്ക് വഴി മാറിയപ്പോൾ അവൻ ആലോചിച്ചത് ലച്ചുവിനെ കുറിച്ചാണ്. അവളുടെ വീട്ടിൽ കണ്ട രംഗങ്ങളെ കുറിച്ച്.. അവളുടെ നെറ്റിയിലെ സിന്തൂരത്തെ കുറിച്ച്.. കഴുത്തിലെ താലിയെ കുറിച്ച്.. തല വെട്ടി പൊളിയുന്ന പോലെ ഉള്ള വേദന അനുഭവപ്പെട്ടപ്പോൾ അവൾ ബെഡിൽ നിന്നെഴുന്നേറ്റ് ഷെൽഫ് തുറന്നു ഒരു പൈൻ കില്ലർ എടുത്തു കഴിച്ചു.പിന്നെ ആകെ തളർന്നത് പോലെ തിരിച്ചു വീണ്ടും ബെഡിലേക്ക് കിടന്നു. അപ്പോഴും അവന്റെ മുമ്പിൽ നിറഞ്ഞു നിന്നത് ശ്രീലക്ഷ്മി ആയിരുന്നു *** "കുഞ്ഞു കരയുന്നത് കേട്ടില്ലേ ലച്ചു. എന്നിട്ട് നീയന്താ ഈ കട്ടില പടിയിൽ ഇരിക്കുന്നത്" ശ്രീദേവി അൽപ്പം ദേഷ്യത്തോടെ ആണ് ചോദിച്ചത് എങ്കിലും അവളുടെ ഭാഗത്തു നിന്ന് മറുപടി ഉണ്ടായിരുന്നില്ല. "ലച്ചു.." അവൾ അപ്പോഴും ചുമരിൽ മുഖം ചേർത്ത് വെച്ചു തളർന്നു ഇരിക്കുകയായിരുന്നു.അവളുടെ വിഷമം മനസ്സിലാക്കിയെന്ന പോലെ ശ്രീദേവി അവൾക്ക് അരികിലായി ഇരുന്നു.നിലയുടെ കരച്ചിൽ അപ്പോഴേക്കും കുറഞ്ഞു "ലച്ചു..." അവർ അവളെ തട്ടി വിളിച്ചപ്പോൾ അവൾ ഞെട്ടി അവരെ നോക്കി. അവളുടെ മുഖത്ത് അപ്പോഴും ദയനീയ ഭാവം ഉണ്ടായിരുന്നു.അത് ശ്രീദേവിയിലേക്കും പകരാൻ അധിക നേരത്തെ ആവിശ്യം ഉണ്ടായില്ല.

"പെട്ടന്ന് എന്താ പറ്റിയത്" "നന്ദേട്ടൻ വന്നിരുന്നു" "എപ്പോൾ?" ശ്രീദേവി അൽപ്പം ഞെട്ടലോടെ ചോദിച്ചു "കുറച്ചു നേരം മുൻപ്" "നിന്നോട് എന്തെങ്കിലും പറഞ്ഞോ..അല്ലെങ്കിൽ നീ എന്തെങ്കിലും പറഞ്ഞോ" "ഞങ്ങൾ ഒന്നും സംസാരിച്ചില്ല.ആദ്യം കണ്ട ഞെട്ടലിൽ ഒന്നും പറയാൻ പറ്റിയില്ല. പെട്ടന്ന് ആരോ വന്നു നന്ദേട്ടനെ വിളിച്ചു കൊണ്ട് പോവുകയും ചെയ്തു" "ഉം.നീ അതോർത്തു ഇനിയും വിഷമിക്കണ്ട ലച്ചു.. നമുക്ക് കൂട്ടായി ജീവനും നമിയും എല്ലാം ഇല്ലേ..ഈ നാട്ടുകാർക്ക് ഉൾപ്പെടെ എല്ലാവർക്കും അറിയാം സത്യം.സത്യമേ വിജയിക്കു..അധികം താമസിയാതെ തന്നെ എല്ലാം നന്ദൻ അറിയും.അന്ന് നിന്നെയും നിലയെയും കാണാൻ അവൻ ഓടി വരും.അപ്പോൾ ഈ വിഷമിച്ചതിന്റെ ഇരട്ടി നീ സന്തോഷിക്കും.എനിക്ക് ഉറപ്പാ." അവർ അവളുടെ മുഖത്ത് തലോടി കൊണ്ട് പറയുമ്പോൾ അവളിൽ ആശ്വാസം ഉണ്ടായിരുന്നു. അവൾ ശ്രീദേവിയെ നോക്കി ചിരിച്ചു കൊണ്ട് നിലയുടെ അടുത്തേക്ക് പോയി. കരഞ്ഞു കൊണ്ടിരിക്കുന്ന നിലയെ വേഗം വാരി എടുത്തു നെറ്റിയിൽ ചുംബിച്ചു.പാല് കൊടുക്കുമ്പോഴും അതിന് ശേഷം നിലയെ തോളിൽ ഇട്ട് നടക്കുമ്പോഴും അവൾ ഓർത്തത് നന്തനെ ആണ്. ഈ സമയത്ത് എല്ലാം നിലയെ ഉറക്കാൻ അവൻ ചെയ്തു കൂട്ടിയ കാര്യങ്ങളെ കുറിച്ച്.

അവളുടെ ചുണ്ടിൽ വീണ്ടും ഒരു പുഞ്ചിരി വിടർന്നു. പെട്ടന്ന് അത് ദുഖത്തിലേക്ക് മാറി. നിലയെ തിരിച്ചു ബെഡിലേക്ക് കിടത്തുമ്പോഴും അത് അങ്ങനെ തന്നെ നിന്നു. പക്ഷെ നിലയുടെ മുഖത്തേക്ക് നോക്കും തോറും അവളുടെ ദുഃഖങ്ങൾ എവിടെയോ ഓടി ഒളിക്കുന്നത് പോലെ ലച്ചുവിന് തോന്നി. നിഷ്കളങ്കമായി ഉറങ്ങുന്ന ആ കുഞ്ഞു മുഖത്തേക്ക് അവൾ കുറച്ചു നേരം കൂടി നോക്കി നിന്നു. പിന്നെ പതിയെ നിലയുടെ കുഞ്ഞു നെറ്റിയിൽ പതിയെ മുത്തി കുറച്ചു നാൾ അച്ഛൻ വിഷമിച്ചെങ്കിൽ എന്താ.. വിഷമം മാറ്റാൻ എന്റെ മുത്തിനെ തന്നിട്ടല്ലേ പോയത്. നന്ദേട്ടൻ ഉടനെ വരും ആശ്വാസ വാക്കുകൾ സ്വയം ഉരുവിടുമ്പോഴും തൊണ്ട കുഴിയിൽ പിടിച്ചു വെച്ചിരുന്ന എന്തോ ഒരു വിഷമം അവളുടെ ഉള്ളിൽ നിറഞ്ഞു നിന്നു. അത് കണ്ണിലേക്കു വ്യാപിക്കുന്നതിന് മുന്പേ അവൾ തല കുടഞ്ഞു അവിടെ നിന്ന് എഴുന്നേറ്റു പോയി ***

"നിൽക്ക് മോളെ.." "ഇല്ല..." അഞ്ചു വയസ് തോന്നിക്കുന്ന ഒരു കുഞ്ഞിന്റെ പിന്നാലെ നന്ദൻ ഓടി. തന്നെ പിടിക്കാൻ കഴിയില്ലെന്ന പോലെ അവളും. "മോളെ...അച്ഛനെ ഇങ്ങനെ ഓടിക്കല്ലേ.." കയ്യിൽ ഒരു പാത്രം ചോറുമായി ലച്ചുവും പിന്നാലെ വന്നു. നന്ദൻ ഓടി അവളെ വട്ടം വാരി എടുത്തു മുകളിലേക്ക് ഉയർത്തി. അവൾ ഉറക്കെ പൊട്ടി ചിരിച്ചു.കൂടെ അവരും പെട്ടന്ന് അവൻ ഞെട്ടി എഴുന്നേറ്റു. അവന് അവന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. സ്വപ്നം ആയിരുന്നോ ഇത്. ഇങ്ങനെയും സ്വപ്‌നങ്ങൾ കാണാൻ കഴിയുമോ.. എന്റെ ശ്രീക്കുട്ടി അല്ലെ അത്. ആരായിരിക്കും ആ കുഞ്ഞു പെൺകുട്ടി.കുറച്ചു നേരം അവൻ തലയിൽ കൈ വെച്ചു ഇരുന്നു അവളുടെ മുഖം ഒത്തിരി ഓർത്തെടുക്കാൻ ശ്രമിച്ചെങ്കിലും അവന് കഴിഞ്ഞില്ല. അവൻ വേഗത്തിൽ എഴുന്നേറ്റു ഫോൺ എടുത്തു ആർക്കോ വിളിച്ചു.എന്തൊക്കെയോ നിർദ്ദേശങ്ങൾ കൊടുത്തു. പിന്നെ ഒരു ദീർഘ നിശ്വാസം വിട്ടു. മനസ്സിൽ ലച്ചുവിനെയും ആ കുഞ്ഞും അച്ഛൻ എന്ന ലച്ചുവിന്റെ വാക്കും മാത്രം നിറഞ്ഞു നിന്നു........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story