ശ്രീരാഗം 🌻🌻🌻: ഭാഗം 1

Shreeragam

രചന: അനി

ഒരു പാതി നീയും മറുപാതി ഞാനും..... ഇരുപാതിയും ചേർന്നാൽ നാമെന്ന പ്രണയം....... പ്രണയത്തിന്റെ പൂർണത അതെന്നും സാക്ഷാൽ ദേവദേവൻ തന്നെയാണ്.... താനില്ലെങ്കിൽ അവളോ അവളിലെങ്കിൽ ഞാനോ ഇല്ലെന്നു സമസ്തചരാചരങ്ങൾക്കും തെളിയിച്ചു കൊടുത്ത മഹാദേവൻ.....തന്നുടലിനോട് പ്രാണന്റെ പാതിയെ ചേർത്തു വെച്ച പരമേശ്വരൻ.... തന്റെ മനസിലെ പ്രണയത്തിനു എന്നും മഹാദേവന്റെ മുഖമായിരുന്നു... മഹാദേവനെ പോലെ ഒരുവനെയാണ് പ്രണയിച്ചത്.... എന്റെ വിയോഗത്തിൽ പ്രളയം സൃഷ്ടിക്കുന്ന സാക്ഷാൽ കാലഭൈരവനെ....... പക്ഷെ വിധി....സതിയെ പോലെ പ്രാണൻ കൊടുത്തു പ്രണയിക്കാനേ കഴിഞ്ഞുള്ളു...സ്വന്തമാക്കാൻ വിധി അനുവദിച്ചില്ല...... ഒറ്റക്കാക്കി പോരേണ്ടി വന്നല്ലോ എന്നൊരു സങ്കടം ഉള്ളിൽ ഉമീതീയായി നീറുന്നുണ്ടായിരുന്നു....പക്ഷെ ഞാൻ അവസാനിപ്പിച്ചിടത്തു നിന്നു നിന്നെ പ്രണയിക്കാൻ അവൾ എത്തും...*

മീര.......💔💔💔 ആശ്വാസത്തിന് വേണ്ടിയാണു ഈ നടയിൽ വന്നു കൈകൂപ്പിയത്. എന്നാൽ അരികിൽ എന്നെ കേൾക്കാൻ നീ ഉണ്ടെന്ന തോന്നലിൽ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.എത്ര തന്നെ ശ്രെമിച്ചിട്ടും എനിക്കതിനു സാധിക്കുന്നില്ലലോ ദേവാ. സങ്കടങ്ങൾ എല്ലാം ഈ തിരുസന്നിധിയിൽ കരഞ്ഞു തീർത്തു എന്റെ നെഞ്ചിലെ നീറ്റൽ ഒന്നു കുറക്കാൻ പോലും എന്നെകൊണ്ടാവുന്നില്ല..... ചുറ്റിലും ഉള്ള കണ്ണുകൾ എന്നെ വീക്ഷിക്കുണ്ട് എന്നു തോന്നിത്തുടങ്ങിയപ്പോൾ ഞാൻ ആ നടയിൽ നിന്നും മാറി ഒരു ഒഴിഞ്ഞ ഒരു കോണിൽ പോയ്‌ ഇരുന്നു. ഓർമ്മകൾ ഒരുപാടു പിന്നോട് സഞ്ചരിക്കുമ്പോൾ ആ ഓർമ്മകൾ എന്നെ വന്നു മൂടുന്നു.എന്നും കാണുന്നതുകൊണ്ടാകാം ഒന്നും പറയാതെ തന്നെ പ്രസാദം തരാൻ വന്നപ്പോൾ തിരുമേനി എന്നോട് പറഞ്ഞു... "എന്തിനാ എന്റെ കുട്ടി നീ വിഷമിക്കണേ.....

ഒരുപാടു ഇഷ്ടം ഉളവരെയെ ഭഗവാൻ പരീക്ഷിക്കൂ, നമ്മുടെ ജീവിതത്തിൽ എന്തു സംഭവിക്കണം എന്നു ഭഗവൻ മുന്നെ തീരുമാനിച്ചിട്ടുണ്ട്. കുട്ടിയേ അതുകൊണ്ടു ഒരുപാടൊന്നും ഭഗവാൻ കരയിപ്പിക്കില്ല." ഒന്നു പുഞ്ചിരിച്ചു കൊണ്ടു ഞാൻ നടന്നു നീങ്ങി. നെറ്റിയിൽ തൊട്ട ചന്ദനത്തിനോ ആ പാദങ്ങളിൽ വീണ പുഷപങ്ങൾക്കോ എന്റെ ഉള്ളിൽ എരിയുന്ന അഗ്നിയെ അണക്കാൻ കഴിയുണ്ടായിരുന്നില്ല. ഒന്നു വലം വെച്ച് ഞാൻ പോകാൻ ഇറങ്ങുമ്പോളും അവസാനമായി ഞാൻ ആ നടയിലേക്ക് ഒന്നുകൂടെ നോക്കി... "തന്റെ പ്രണയത്തെ തന്നുടലിനോട് ചേർത്തു വെച്ച സാക്ഷാൽ അർദ്ധനാരീശ്വരൻ..... തന്റെ വിയോഗത്തിൽ കാലഭൈരവനായി മാറിയ മഹാദേവനെ പ്രണയിക്കാൻ മാത്രമേ സതിദേവിക്ക് കഴിഞ്ഞിട്ടുള്ളു..... ഇനിയൊരു ജന്മം എടുത്താൽ എനിക്കു സതിയാവേണ്ട.... എനിക്കു ഗൗരിപാർവതി ആകണം....." മൗനത്തിനു പോലും കണ്ണീർ കൊണ്ട് വീർപ്പുമുട്ടിയ ഒരു നിമിഷം....... ഞാൻ പുറത്തിറങ്ങി. ഇനിയും വൈകിയാൽ ഞാൻ എത്തുമ്പോഴേക്കും ആ കാഴ്ച കാണാൻ കഴിയാതെ പോകും.

ഞാൻ വേഗം വീടു ലക്ഷ്യമാക്കി നടന്നു.. വീട് അടുക്കുംതോറും നെഞ്ചിനുളിൽ എന്തോ ഭാരം കൂടി വരുന്നപോലെ.ഗേറ്റ് തുറന്നു അകത്തേക്കു കേറിയപ്പോൾ വാതിൽ പുറത്തു നിന്നും ലോക്ക് ചെയ്തിരിക്കുന്നു. അതിനോടൊപ്പം ഒരു കുറിപ്പും ഉണ്ടായിരിന്നു, "ഇന്ന് മോനെ ഞാൻ വിട്ടോളാം പ്ലേയ് സ്കൂളിൽ" മനപ്പൂർവം എനിക്ക് മുഖം തരാതിരിക്കാന് ഏട്ടൻ ഒരുപാടു കഷ്ടപെടുന്നുണ്ട് എനിക്കറിയാം എന്നാലും ഇന്നത് എനിക്കൊരു അനുഗ്രഹമാണ്.....ആ മുഖം കാണാൻ വയ്യാ.. വാതില് തുറന്നു ഉള്ളിൽ കേറി.ഒന്നിനും വയ്യ നേരെ കേറി കിടന്നു. നിർത്താതെയുള്ള ഹോണടി കേട്ടു എണീറ്റ് വന്നു വാതിൽ തുറന്നു... തുടരേയുള്ള ഹോണടിയോ വിളിച്ചിട്ട് കേൾക്കാതിരുന്നതോ എന്തോ അവളെ ചൊടിപ്പിച്ചിട്ടുണ്ട്.... വണ്ടിയിൽ ഇരുന്നു അപ്പു എന്നെ വഴക്കു പറയുന്നുണ്ട്.മുങ്ങി നില്കുന്ന എനിക്കിനി കുളിരില്ല എന്നവൾക്ക് അറിയില്ലലോ....

ഒന്നും കേൾക്കാൻ നില്കാതെ ഞാൻ വീണ്ടും വന്നു കിടന്നു. അപ്പു ഉള്ളിലേക്കു വരുന്നത് പതിഞ്ഞ കാലടി ശബ്ദത്തിൽ നിന്നും തന്നെ ഞാൻ തിരിച്ചറിഞ്ഞു... "നീ വാ നമുക്കു ഇറങ്ങാം ഇപ്പോ ഇറങ്ങിയാലെ സമയത്തു എത്താൻ പറ്റൂ.." "ഞാൻ ഇല്ല നീ പൊക്കോ അപ്പു..." " അതൊന്നും പറഞ്ഞാൽ പറ്റില്ല നീ വരണം വന്നേ പറ്റൂ.." അവൾ എന്നെ നിർബന്ധിച്ചു കാറിൽ കേറ്റി. അങ്ങനെ എന്റെ മാത്രമാകണം എന്നു ഞാൻ ആഗ്രഹിച്ച എന്റെ ശ്രീയുടെ കല്യാണം കാണാൻ ഞാനും ഇറങ്ങി ... തോരാതെ പെയ്യുന്ന മഴ പോലെ എന്റെ ഉളിലും തകർത്തു പെയുന്നുണ്ട് എന്റെ സങ്കടങ്ങൾ. ഇനിയും അപ്പൂന് മുൻപിൽ കരയില്ല എന്ന് കൊടുത്ത വാക്കിനു മുകളിൽ ഞാൻ അത് മറച്ചു വെച്ചു.അവനെന്ന പ്രണയത്തിൽ ഞാൻ ചുട്ടുപൊള്ളുന്നുണ്ട്... പക്ഷെ ഇനിയൊരു പേമാരിക്കും ആ അഗ്നിയെ ശമിപ്പിക്കാൻ ആവില്ല... മണ്ഡപത്തിൽ എത്തിയപ്പോൾ പുറത്തെ ബോർഡിൽ കണ്ടു.... "ശ്രീരാജ് വെഡ്സ് മീര "!!!!! നെഞ്ചിനകത്തു ആരോ കത്തി കുത്തിയിറക്കുന്നത് പോലെ.സപ്ത ഞാടിഞരമ്പുകളും തളരുന്നതും തൊണ്ട വറ്റിവരളുന്നതും എനിക്കറിയാമായിരുന്നു....

ഞാൻ കാറിൽ നിന്നും ഇറങ്ങി മണ്ഡപത്തിന്റെ ഒരു ഒഴിഞ്ഞ കോണിൽ പോയിരുന്നു. വരണ്ടായിരുന്നു എന്ന് എനിക്കു തോന്നി. പക്ഷെ അപ്പുവിന് നിർബന്ധം ആയിരുന്നു ഞാൻ ഇതു കാണണം എന്ന്. അപ്പുവും എന്റെ അരികിൽ വന്നിരുന്നു. അപ്പോഴേക്കും മണ്ഡപത്തിൽ എല്ലാരും എത്തി. ഒരു നോക്കു കണ്ടു ഞാൻ ശ്രീയേട്ടനെ. പിന്നീട് നോക്കിയില്ല തല താഴ്ത്തി പുറത്തേക്കു വരാൻ വെമ്പൽ കൊള്ളുന്ന കണ്ണുനീരിനെ തടഞ്ഞു നിർത്തി ഞാൻ ഇരുന്നു..സമയം ഇഴയുന്നത് പോലെ... ഒരു തുരുത്തിൽ ഒറ്റക്കായി പോയ ഒരു കുട്ടിയെ പോലെ മനസു അങ്ങോട്ടും ഇങ്ങോട്ടും ഉഴറികൊണ്ടിരുന്നു...... നാദസ്വരത്തിന്റെ മേളം അതെന്നെ തിരികെ കൊണ്ടുവന്നു... തല ഉയർത്തി നോക്കാനുള്ള ശക്തി പോലും ഉണ്ടായില്ല... തളർന്നു പോയി... വീണുപോയേക്കുമോ എന്ന ഭയം എന്റെ കൈ അപ്പുവിന്റെ കൈത്തണ്ടയിൽ മുറുകി....

"നന്ദു.....ഡാ നോക്ക് ഇനി കാണാൻ പറ്റില്ല ഈ കാഴ്ച.." കണ്ണ് നിറഞ്ഞിട്ട് ഒന്നും കാണുന്നുണ്ടായിരുന്നില്ല. എന്നാലും ഞാൻ കണ്ടു തന്റെ പ്രാണന്റെ പകുതിയായവൻ അവന്റെ ഇണയെ ഒരു താലിക് അവകാശിയാക്കിയിരിക്കുന്നു. അതെ ശ്രീയേട്ടൻ എന്നെന്നേക്കും ആയി എന്റേതല്ലായ് തീർന്നിരിക്കുന്നു. ഭൂമി പിളർന്നു താഴേക്കു പോയാൽ മതിയെന്ന് തോന്നിയ നിമിഷം.. ഞാൻ വേഗം പുറത്തേക്കിറങ്ങി. അപ്പുവും കൂടെ വന്നു.. ഞാൻ ഓടുന്നതിനിടയിൽ ഒരു ഏട്ടൻ വന്നു പറഞ്ഞു.... നിങ്ങള് വന്നാൽ അവനെ കണ്ടിട്ടേ പോകാവുന്നു അവൻ പറഞ്ഞിരുന്നുന്ന്‌. ആ ഏട്ടൻ സ്വയം പരിചയപ്പെടുത്തി.. "ഞാൻ ഹരി ശ്രീകുട്ടന്റെ ഫ്രണ്ട് ആണ് എന്ന്‌..." ഓർമ്മയിൽ എവിടെയോ ആ പേര് വന്നത് കൊണ്ട് ഞാൻ ഒന്നു ചിരിച്ചു. " ഇല്ല ഏട്ടാ കാണാൻ നില്കുന്നില്ല അവനോടു പറഞ്ഞാൽ മതി ഞങ്ങൾ വന്നിരുന്നുന്ന്.... " "ഇതെങ്കിലും അവനു വേണ്ടി ചെയ്തുടെ നന്ദു...." ഹരിയേട്ടന്റെ വാക്കുകൾ.....അവിടെയും ഞാൻ തോറ്റുപോയി.... അപ്പു എന്റെ കൈയും പിടിച്ചു സ്റ്റേജിൽ കയറി.. അവനെ നോക്കിയപ്പോൾ ആ കണ്ണുകളിൽ കണ്ട ഭാവം എന്തായിരുന്നു???....

വരണ്ടായിരുന്നു എന്നാണോ. അപ്പു രണ്ടാളേം വിഷ് ചെയ്തു ഞാൻ ഒന്നും മിണ്ടാതെ അവന്റെ കൂടെ നിൽക്കുന്ന കുട്ടിയെ നോക്കി ഒന്നു ചിരിച്ചു. പറയാതെ പറഞ്ഞു നന്നായി നോക്കണം ഒരിക്കലും ആ കണ്ണുകൾ നിറയാൻ ഇടവരുത്തരുത്. പോകാൻ ഇറങ്ങിയ ഞാൻ നിന്നിടത്തു നിന്നും അനങ്ങാൻ വയ്യാതെ ആയിപോയി....ശ്വാസം വരെ വിലങ്ങിപോയി... നന്ദൂ...!!!!!! ആ ഒരൊറ്റ വിളിക്കു മുൻപിൽ തടഞ്ഞു നിർത്തിയ കൺനീർ പുറത്തേക്കു ചാടും എന്നു തോന്നിയപ്പോൾ ആ വിളിക്കു മറുപടി നല്കാതെ ഞാൻ ഇറങ്ങി.. ഓടി വന്നു കാറിൽ കേറി ഇരുന്നു പുറത്തേക്കു നോക്കി ഞാൻ.തടഞ്ഞു നിർത്തിയ കൺനീർ പുറത്തേക്കൊഴുകി.. ഞാൻ കരഞ്ഞോട്ടെ വെച്ച് അപ്പു അവൾ എന്റെ അടുത്തേക് വന്നില്ല.. കുറെ നേരത്തിനു ശേഷം തലയിൽ ആരോ തലോടുന്ന പോലെ തോന്നി. അപ്പുവാകും എന്ന് കരുതി ഞാൻ നോക്കിയില്ല. എന്നാൽ പെട്ടന്ന് മോളെ എന്നൊരു വിളി കേട്ടു ഞാൻ നോക്കുമ്പോൾ കണ്ണു നിറഞ്ഞു ഒരമ്മ എന്നെ തഴുകുന്നു.. എനിക്കു മനസിലായി ഇന്ന് വരെ ഞാൻ കണ്ടിട്ടില്ലാത്ത ശ്രീയുടെ അമ്മയാണ് അതെന്നു.. ഞാൻ വേഗം എഴുനേറ്റു പുറത്തേക്കിറങ്ങി. ആ അമ്മ എന്നെ കെട്ടിപിടിച്ചു ഞാനും അത് ആഗ്രഹിച്ചപോലെ നിന്നു. അപ്പോഴും കണ്ണു നിറഞ്ഞൊഴുകുണ്ടായിരുന്നു.. തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Share this story