ശ്രീരാഗം 🌻🌻🌻: ഭാഗം 10

Shreeragam

രചന: അനി

{അപ്പു } രാത്രിയുടെ യാമങ്ങളിൽ എപ്പോഴോ ഉറങ്ങിപോയെങ്കിലും നന്ദുന്റെ മുഖത്തെ പുഞ്ചിരി അത് കണ്ടാണ് ഞാൻ ഉണർന്നത്. ഒരുപാടു കാത്തിരുന്നും ആഗ്രഹിച്ചും കണ്ടതുകൊണ്ടാകണം അവന്റെ ഒരൊറ്റ സാമീപ്യം നന്ദുനെ ഇത്ര സന്തോഷവതിയാക്കിയത്. ഞാൻ എഴുന്നേറ്റു അമ്മേടെ അടുത്തേക് പോയി. എന്റെ മനസ്സിൽ ഉള്ളത് എന്തായാലും ഇന്ന് അവളോട് തുറന്നു പറയണം എന്ന് ഉറപ്പിച്ചിരുന്നു. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 {നന്ദ} വൈകി കിടന്നത് കൊണ്ട് എഴുനേൽക്കാൻ വൈകിപ്പോയി. അവൻ എന്നെ തേടി വന്നാലോ?? അമ്പലത്തിൽ പോകണം എന്നു വിചാരിച്ചെങ്കിലും നടന്നില്ല. ഒരുപാട് നാള് കൂടി ദേഹം അനങ്ങിയത് കൊണ്ടോ മറ്റോ മാസത്തിലെ അഥിതി ഇത്തവണ കുറച്ചു നേരത്തെ വന്നു. ഇനി ഒരു 7 ഡേയ്സ് സ്വാഹാ......... അമ്പലത്തിൽ പോകാതിരുന്നാൽ അവൻ എന്നെത്തേടി വന്നാലോ....

. എന്ന ചിന്തക്കു ഉത്തരമായി, അപ്പു കൈയിൽ ഒരു കപ്പ് കോഫീ ആയിട്ട് ദാ വരുന്ന്... " അപ്പു എനിക്ക് അമ്പലത്തിൽ പോകാൻ പറ്റില്ല.so...... " " എന്തുട്ട് so.... " "നീ അമ്പലത്തിൽ പോകോ. എങ്ങാനും അവൻ വന്നാൽ എന്നെ കാണാതെ വിഷമിക്കും... " " അയ്യോ പാവം. ഒന്ന് പോ നന്ദു.... എന്നെ അവനു അറിയും കൂടി ഇല്ല്യ.. പിന്നെ കുറെ കാത്തിരുന്നു നീ വിഷമിച്ചിലേ ഇനി അവൻ കുറച്ചു വിഷമിക്കട്ടേ. നീ തത്കാലം ഓഫീസിൽ പോകാൻ നോക്കു ഞാൻ കൊണ്ടാക്കിത്തരാം. എനിക്ക് അങ്ങനെ വീട്ടിൽക് പോകാമലോ... " " അല്ല അപ്പു എന്നാലും അവൻ വന്നാലോ... " " വന്നാലോ അവനു തിരിച്ചുപോകാനും അറിയുമായിരിക്കും... ഇല്ലെങ്കിൽ അവൻ ആ മൈതാനത്തു ഇഷ്ടം പോലെ പെണ്ണ്പിള്ളേര് വരും അതിൽ ആരെയെങ്കിലും നോക്കിക്കൊള്ളും... പിന്നെ ഇന്നലെ കണ്ടു വെച്ച് എന്നും അവൻ വരാൻ ഇരിക്കലെ... "

"അപ്പു.... " "ഒരപ്പും ഇല്ല ഞാൻ പോകില്ല... നിനക്കു തലക്കു എന്താ വട്ടുണ്ടോ.. അല്ലേൽ തന്നെ അവനു നിന്നെ ഇഷ്ടമാണ് എന്ന് നിനക്കെന്താ ഉറപ്പ്‌? " "അവനു എന്നെ ഇഷ്ടമായോണ്ടലേ അവൻ എന്നെ തിരക്കി വന്നത്. എന്റെ ഡാൻസും ഇഷ്ടായിന്നു പറഞ്ഞുലോ.. പിനെ എന്നെ കണ്ടു അവൻ അതേപോലെ നില്കായിരുന്നു.." " നന്ദു ഞാൻ കാര്യായിട് ഒരു കാര്യം ചോദിക്കട്ടെ...? " "ആ ചോദിച്ചോ പക്ഷെ അത് കഴിഞ്ഞാൽ നീ അമ്പലത്തിൽ പോകണം.. " "നിനക്ക് അവനെ ഇഷ്ടമാണോ.. i mean love, 🤨🤨" " അപ്പു... പ്രണയം ഇതാണോന്നു അറിയില്ല.. ചില ഇഷ്ടങ്ങൾ അങ്ങനെയാണ് അറിയാതെ അറിയാതെ ഇഷ്ടപ്പെട്ടു പോകും.. ഒന്ന് കാണാൻ ഒപ്പം നടക്കാൻ മനസ് കൊതിക്കും... എനിക്ക് അവനോടുളത് അതാണ്. അവനെ കാണാൻ ഒന്ന് മിണ്ടാൻ ഒപ്പമിരിക്കാൻ ഒക്കെ ഞാൻ ആഗ്രഹിക്കുന്നുണ്ടു.ആരോടും ഇതുവരേം തോന്നാത്ത ഒരിഷ്ടമാണ്.. അവനെ കാണാതെ ഞാൻ സങ്കടപ്പെട്ടിട്ടുണ്ട് ദേഷ്യപ്പെട്ടിട്ടുണ്ട് കരഞ്ഞിട്ടുണ്ട്.

അവനെ കണ്ട നിമിഷത്തിൽ മരണം എന്നെ പുൽകിയാലും ഞാൻ സന്തോഷിക്കുമായിരുന്നു. വരുമെന്നു ഒരു ഉറപ്പും ഇല്ലാഞ്ഞിട്ടും ഇനി കാണുമൊന്നു അറിയാഞ്ഞിട്ടും അവനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു എന്റെ പ്രണയം.. " " നന്ദു നിനക്ക് അവനോടു ഇഷ്ടം തോന്നാൻ ഉണ്ടായ കാരണം എന്താ...??" "ഒരു കാരണം അല്ല ഒരുപാടു ഉണ്ട്..നീ ഒന്നാലോചിച്ചു നോക്ക് അന്ന് അവനു രണ്ടു തരത്തിൽ എന്റെ പ്രശ്നം പരിഹരിക്കാമായിരുന്നു. ഒന്നുകിൽ പുറകെ നിന്ന് ശല്യം ചെയ്തവനെ വഴക്കു പറഞ്ഞോ അടിയുണ്ടാക്കിയോ തീർക്കാമായിരുന്നു. പക്ഷെ അവൻ എന്നെ പിടിച്ചു അവന്റെ മുൻപിൽ നിർത്തി പ്രശനം തീർക്കുകയാണ് ചെയ്തതു. ഒരു ബഹളം ഉണ്ടാക്കി നാലാളെ അറിയിക്കാതെ എന്റെ അവസ്ഥ ആലോചിച്ചു എനിക്ക് വേണ്ടി എന്നെ രക്ഷികേം ചെയ്തു, ശല്യപെടുത്തിയവനെ പേടിപ്പിച്ചു വിടുകേം ചെയ്തു.

ഒരു പെൺകുട്ടിയോട് കാണിച്ച ആ മനസു അതിൽ നിന്ന് തന്നെ അവനെ മനസിലാക്കാം. എന്നെ ചേർത്ത് നിർത്തിയപ്പോ എനിക്ക് വേണ്ടി എന്റെ അച്ഛന്റെ സ്ഥാനമായിരുന്നു അവനു. ഉപദ്രവിച്ചവനെ വെല്ലുവിളിച്ചപ്പോൾ എന്റെ ഏട്ടനായിരുന്നു.. ഞാൻ പ്രതികരിക്കാത്തത് കൊണ്ട് ദേഷ്യം വന്നപ്പോൾ എന്റെ ചങ്ങാതി ആയിരുന്നവൻ, സുരക്ഷിതമായ കൈകളിൽ ഏല്പിച്ചു ഒരു നന്ദി വാക്കു പോലും പ്രതീഷിക്കാതെ പോയപ്പോൾ എന്റെ എല്ലാമായി അവൻ.. അവൻ എന്റെ ഒപ്പം ഉണ്ടായിരുന്നപ്പോ എനിക്ക് ധൈര്യമായിരുന്നു, ആശ്വാസം ആയിരുന്നു. ഇതിൽ എല്ലാമുപരി എന്റെ പ്രാർത്ഥന കേട്ടു വന്ന അവൻ, എന്റെ ഭഗവാന്റെ സ്ഥാനത്തായിരുന്നു.. അവനെ ഞാൻ എങ്ങനെയാ അപ്പു സ്‌നേഹിക്കാതിരിക്കാ... ഞാൻ അറിയാതെ തന്നെ എന്റെ എല്ലാമാണവൻ..ഇഷ്ടമാണ് ഒരുപാടൊരുപാട്..."

"ശരി ഇതൊക്കെ ഞാൻ സമ്മതിച്ചു.നീ എപ്പോഴേലും അവനെ പറ്റി ചിന്തിച്ചിട്ടുണ്ടോ..?? അവനു നിന്നെ ഇഷ്ടമാണോ എന്ന് നിനക്കറിയോ..? " "അ...അത് എനിക്കറിയില്ല.." "അറിയണം..ഇനി എങ്കിലും നീ അത് മനസിലാക്കണം..." " എന്താ അപ്പു...അവന് എന്നോട് ഇഷ്ടം ഉള്ളോണ്ടലെ അവൻ വന്നത് എന്നോട് സംസാരിച്ചത്..." " നന്ദു....നീ കുട്ടികളിക് നിൽക്കലെ...അവൻ നിന്നെ കാണാൻ ആണോഡി വന്നത് ഉറപ്പാണോ..?? ഇത്ര നാളും വരാത്തവൻ പെട്ടന്നു നിന്റെ നൃത്തം കാണാൻ വരാൻ കലാമണ്ഡലം സത്യഭാമേടെ നൃത്തം ഒന്നുമല്ലലോ അവിടെ നടന്നേ..." " അപ്പു.." "ഇത്ര നാളും കാണാതെ കാത്തിരികയിരുന്നു അവൻ എങ്കിൽ അന്നു രണ്ടാമത് നിന്നെ അമ്പലത്തിൽ വെച്ച് കണ്ടപ്പോ നിനക്ക് വേണ്ടി കാത്തു നിൽക്കിലെ അവൻ.. ?? നിനക്ക് അവനെ സ്നേഹിക്കാൻ കാരണങ്ങൾ ഒരുപാട് ഉണ്ട്.പക്ഷെ അവന് ഇതൊന്നും ഉണ്ടായിക്കൊള്ളണം എന്നിലലോ.. അവൻ ഏതോ ഒരു കുട്ടി എന്ന നിലയിൽ മാത്രമേ നിന്നെ കാണുന്നുള്ളൂ. ഇന്നലെ കണ്ടപ്പോഴും അതുകൊണ്ടാകും വന്നു മിണ്ടിയത്..

നിന്നെ മാത്രം തേടി വന്നത് ആണെങ്കിൽ അവൻ എങ്ങനെയും നിന്നോട് മിണ്ടുമായിരുന്നു.. അതുണ്ടായില്ലലോ ഇതിൽ നിന്നും ഒക്കെ നിനക്ക് എന്താ മനസിലായെ?... അവൻ വേറെ ഒരു രീതിയിലും നിന്നെ കാണുന്നുണ്ട്, ഇഷ്ടപെടൂന്നുണ്ട് എന്നെനിക്കു തോന്നുന്നില്ല.. നീയിനിയും ഒരുപാട് സ്വപ്നം കണ്ടു കൂട്ടണ്ട വെച്ചാണ് ഞാൻ പറഞ്ഞെ.നീ കരയണ കാണാൻ എനിക്ക് വയ്യ .. അതുകൊണ്ട പറഞ്ഞെ..." " അപ്പു പറഞ്ഞത് ഒക്കെ ആലോചിച്ചപ്പോൾ അതിൽ എവിടെയൊക്കെയോ ചിലതൊക്കെ ശരിയാണ്.. പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല.ഞാൻ ഇത്രനാളും എന്നെ പറ്റി മാത്രമാണ് ചിന്തിച്ചത്. അവനെയോ അവന്റെ മനസിനെയോ കണ്ടില്ല, കാണാൻ ശ്രെമിച്ചില്ല.ഞാൻ അവനെ സ്നേഹിക്കണ പോലെ അവൻ എന്നേം സ്നേഹിക്കണം എന്നില്ലാലോ.. ഉള്ളിൽ ഞാൻ എന്നെത്തന്നെ കുറെ പറഞ്ഞുമനസിലാകാൻ നോക്കിയെങ്കിലും പറ്റുന്നില്ല.... മനസ് പറഞ്ഞാലും മിഴികൾ അത് കേൾക്കാതെ നിറയാൻ തുടങ്ങി..... " നീ കരയാൻ വേണ്ടി പറഞ്ഞതല്ല.അവനു നിന്നെ ഇഷ്ടമില്ലെന്നല്ല.....

മറിച്ചു നീ വിചാരിക്കുന്ന ഒരിഷ്ടം നിനോടില്ല എന്നാ പറഞ്ഞേ. നിനക്ക് ആലോചിച്ചാൽ മനസിലാകുന്ന കാര്യമേയുള്ളു...." എനിക്ക് ഈ കരച്ചില് കാണാൻ വയ്യാത്തോണ്ടാ പറഞ്ഞെ.. കരഞ്ഞെങ്കിലും സങ്കടം മാറട്ടെ..ആദ്യമായിട്ട് ഒരാളോട് തോന്നിയ ഇഷ്ടമല്ലേ കരയട്ടെ കരഞ്ഞു തീരട്ടെ..... അപ്പു മുറിയിൽ നിന്നുമിറങ്ങി പോയി..... 🍁🍁🍁🍁🍁🍁🍁🍁🍁🍁 {നന്ദ } ചിലരോട് തോന്നുന്ന ഇഷ്ടം അതൊരിക്കലും തുറന്നു പറയാൻ പറ്റില്ല.നഷ്ടപ്പെടുമോ എന്നുള്ള പേടി തന്നെയാണ് കാരണം.. ഇഷ്ടത്തിന് അങ്ങനെ ഒരു പ്രേത്യകത കൂടിയുണ്ട് അറിഞ്ഞു തരുന്നതിനോളം വരില്ലല്ലോ ചോദിച്ചു വാങ്ങുന്നത്.... ഒരു നിമിഷം കൊണ്ട് ഒരു ആയുസു ജീവിക്കാം എന്ന് തോന്നിപ്പിച്ച മനസ്സിന്റെ ഏറ്റവും സുന്ദരമായ വികാരമായിരുന്നു അവൻ... മറക്കാൻ ശ്രമിച്ചാലും സാധിക്കില്ല.മനസ്സിൽ എവിടെയോ മറക്കാൻ കഴിയാത്ത ഒരോർമയായി അവൻ ഉണ്ടാകും... സ്വന്തമാക്കാനും നഷ്ടമാകാനും കഴിയാതെ പോയ പ്രണയം... അപ്പു പറഞ്ഞിട്ടു പോയ തിരിച്ചറിവുകൾ വളരെ വലുതായിരുന്നു..

അവൻ എന്ന എന്റെ ലോകം നിലത്തുടഞ്ഞ കണ്ണാടികഷ്ണങ്ങളായി മനസിനെ കീറിമുറിച്ചു കൊണ്ടേ ഇരുന്നു... എനിക്ക് ചുറ്റും എല്ലാം നിശ്ചലമായപോലെ അപ്പുന്റെ വാക്കുക്കൾ മാത്രം കേൾക്കുന്നുള്ളു... മൗനം അതെന്നെ ഒറ്റപ്പെടുത്തുന്ന പോലെ...ഒന്നും പറയാൻ ഇല്ലാതെ ആരും ഇല്ലാതെ ഞാൻ മാത്രം ഒറ്റക്ക് എവിടെയോ ആയപോലെ.... ഒരായിരം തവണ കാണാൻ കൊതിച്ച മുഖം ഇനി ഒരിക്കലും കാണണ്ട ന്നു തീരുമാനിച്ചു..ആ കണ്ണുകളിൽ ഞാൻ തേടിയതെന്തോ അതില്ല എന്ന് തിരിച്ചറിഞ്ഞ നിമിഷം എന്റെ പ്രണയം എന്റെ ഉള്ളിൽ തന്നെ മണ്ണിട്ടു മൂടി.. ഇനി ഒരിക്കൽ കൂടി കരയാതിരിക്കാൻ മതിയാവോളം ഞാൻ കരഞ്ഞു...പരമശിവനെ പോലെ പ്രണയിക്കാൻ അവനും പ്രാണന്റെ പാതിയാകാൻ പാർവതിയും ഇനിയില്ല.... ഓഫീസിലേക്കു പോകാൻ ഒന്നും മനസ് അനുവദിച്ചില്ല അവസാനം സർ നോട് ലീവ് പറഞ്ഞപ്പോൾ സർ നല്ല രീതിയിൽ ചൂടായി...

ട്രെയിനിങ് തുടങ്ങുന്ന അന്നുതന്നെ ലീവ് എടുക്കുന്നതിനു സർ നല്ലോണം ദേഷ്യപ്പെട്ടു...അതിലും വലിയ ഒരു കനൽ ഉള്ളിൽ നീറിപുകയുന്നതുകൊണ്ടു അതൊന്നും ഞാൻ അറിഞ്ഞില്ല.... രാത്രികൾ കരയാൻ മാത്രം ഉള്ളതായി മാറി..മറ്റുളവർ കാണാതെ ശബ്ദം പുറത്തു കേൾക്കാതെ ഞാൻ കരയാൻ പഠിച്ചിരുന്നു.. "ഒരു കുഞ്ഞു പൂവിന്റെ ഇതളിൽ നിന്നൊരു തുള്ളി മധുരമെൻ ചുണ്ടിൽ പൊഴിഞ്ഞുവെങ്കിൽ.... തനിയെ ഉറങ്ങുന്ന രാവിൽ നിലാവിന്റെ തളിർ മെത്ത നീയോ വിരിച്ചുവെങ്കിൽ........ എന്റെ തപസ്സിന്റെ പുണ്യം തളിർത്തുവെങ്കിൽ എന്റെ തപസ്സിന്റെ പുണ്യം തളിർത്തുവെങ്കിൽ..... കുടവുമായി പോകുന്നോരമ്പാടി മുകിൽ...... എന്റെ ഹൃദയത്തിൽ അമൃതം തളിർക്കുകിലെ....... പനിനീര് പെയ്യുന്ന പാതിരാ കാറ്റിന്റെ പല്ലവി നീ സ്വയം പാടുകില്ലേ........ കുഞ്ഞു പരിഭവം താനേ മറക്കുകില്ലേ...... കുഞ്ഞു പരിഭവം താനേ മറക്കുകില്ലേ...... എവിടെയോ കണ്ടു മറന്നൊരാ മുഖം...... ഇന്ന് ധനുമാസ ചന്ദ്രനായി തീർന്നതല്ലേ........ കുളിര്കാറ്റു താഴ്ന്നോരോർമ്മതൻ പരിമളം പ്രണയമായി പൂവിട്ടു വന്നതല്ലേ......

. നിന്റെ കവിളത്തു സന്ധ്യകൾ വിരിയുകില്ലേ.... നിന്റെ കവിളത്തു സന്ധ്യകൾ വിരിയുകില്ലേ..... തളിർ വിരൽ തൂവലാൽ നീയെൻ മനസിന്റെ താമര ചെപ്പു തുറന്നുവെങ്കിൽ..... അതിനുള്ളിൽ മിന്നുന്ന കൗതുകം ചുംബിച്ചിട്ടനുരാഗം എന്നും മൊഴിഞ്ഞുവെങ്കിൽ........... അത് കേട്ടു സ്വർഗം വിടർന്നുവെങ്കിൽ.... അത് കേട്ടു സ്വർഗം വിടർന്നുവെങ്കിൽ.... മനസിന്റെ നൊമ്പരം അറിഞ്ഞെന്നപോലെ സംഗീതവും സങ്കടമായി മാറി.... ഒന്നും തന്നെ എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടില്ല എന്ന തോന്നലിൽ ഞാൻ പിറ്റേന്ന് എഴുന്നേറ്റു. എത്ര തന്നെ ശ്രെമിച്ചിട്ടും പറ്റുന്നില്ല.മറക്കാൻ ശ്രെമിക്കുംതോറും അവൻ എന്നെ ഓര്മിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു എന്റെ പ്രണയത്തെ..... ഇന്നും കൂടി ലീവ് പറഞ്ഞാൽ സർ സമ്മതിക്കില്ലാന് അറിയാവുന്നത് കൊണ്ട് ഞാൻ ഇറങ്ങി.പിന്നെ വീട്ടിൽ ഒറ്റക്കിരിക്കുന്നതിനേക്കാൾ നല്ലതു പോകുന്നതാണ്. ഓഫീസിൽ ചെന്ന് കയറിയപ്പോ അജേഷ് സാറും സിനോജ് സാറും മാത്രമേ ഉള്ളു.ബാക്കിയുള്ള എല്ലാ സീറ്റും ഒഴിഞ്ഞു കിടക്കുന്നു. കാര്യം അന്വേഷിച്ചപ്പോ അജേഷ് സർ പറഞ്ഞു..

ട്രൈനിംഗിന്റെ സൗകര്യത്തിനു വേണ്ടി എംഡി ബിൽഡിങ്ങിലെ ഒരു ഒഴിഞ്ഞു കിടക്കുന്ന ഫ്ലോർ ശരിയാക്കിയിട്ടുണ്ടെന്നു. പ്രൊജക്ടർ ഓക്കേ വെച്ച് ഉഷാറായിട്ടാണ് നടത്തണെന്നും ട്രെയിനിങ് 8.30 ക്കു തുടങ്ങി എന്നും. വന്നിരിക്കുന്ന സർ രാവിലെ ആണ് ട്രൈനിംഗിന് നല്ലതെന്നു പറഞ്ഞത്രേ.അതുകൊണ്ടു എല്ലാവരും 8.30 ക്കു വന്നൂന്ന്. ഞാൻ 9.30 ku ആണ് എത്തിയത്.ഞാൻ ഇനി കയറണോ വേണ്ടയോ ചോദിച്ചപ്പോ അജേഷ് സർ പറഞ്ഞു നീ ഇനി കയറേണ്ടന്നു..... വേറെ ഒന്നുമല്ല ലാസ്‌റ് വീക്ക് അപ്‌ലോഡ് ചെയ്ത epub പ്രൊജക്റ്റ് റിജെക്ട് ആയി വന്നിട്ടുണ്ടെന്ന്. അപ്പോ അതിന്റെ qc ചെയ്യണംന്നു.അല്ലേലും എനിക്ക് ഇപ്പോ ട്രെയിനിങ് നു കയറാൻ പറ്റിയ മാനസികാവസ്ഥ അല്ല. ഒഴുകുന്ന ഓളത്തിൽ ലക്ഷ്യമില്ലാതെ പോകുന്നു എന്ന് മാത്രം..... അങ്ങനെ qc ചെയ്തിരിക്കുമ്പോഴാണ് ഓഫീസിലെ ക്ലീനിങ് സെക്ഷനിലെ ചേച്ചി വന്നതും എന്തൊക്കെയോ പറയാൻ തുടങ്ങി. വന്നിരിക്കുന്ന സർ നല്ല ചുള്ളൻ ആണ്.എല്ലാവരോടും പെട്ടന്നു കൂട്ടാകുന്ന നല്ല പയ്യനാണ്.എല്ലാരോടും നല്ല പെരുമാറ്റം ആണെന്നൊക്കെ.

ഞങ്ങള് 3 ആളും എല്ലാം കേട്ടിരുന്നു.റിജെക്ട് ആയി വന്നത് എത്രയും പെട്ടന്നു അപ്‌ലോഡ് ചെയ്യാനായിരുന്നു എംഡി ടെ കല്പന. അതുകൊണ്ടുതന്നെ നല്ല പണിയെടുക്കലായിരുന്നു.അതിനിടയിൽ പുതിയ സർ നെ പരിചയപെടാൻ ഒന്നും പോയില്ല.പിന്നെ അതുമാത്രമല്ല ആ സർ ഇങ്ങോട് വന്നതേ ഇല്ല. ഇടക്ക് തലവെട്ടിപൊളിയും എന്ന് തോന്നിയപ്പോ ഒരു കോഫീ കുടിക്കാൻ ക്യാന്റീനിൽ പോയി.ആ സമയത്തു ട്രൈനിങ്ന്റെ ഭാഗത്തേക്ക് നോക്കിയപ്പോൾ സർ നെ പോയിട് അവിടെ ഒരാളും ഇല്ലായിരുന്നു. ക്യാന്റീനിൽ ചെന്നപ്പോ അവിടെ ആകെ ലഹളമയം ആണ്.വന്ന സർ ന്റെ കൂടെ കോഫീ കുടിക്കാനും ഇരിക്കാനും ഒക്കെ ആകെ ബഹളം ആണ്. ആ സർ ആണെങ്കിൽ അങ്ങോട്ടു തിരിഞ്ഞിരിക്കാണ്.അതുകൊണ്ട്തന്നെ ആളുടെ മുഖം കാണാൻ പറ്റണില്ല.പിന്നെ അവിടെ ഉള്ളവളുമാരുടെ കാട്ടികൂട്ടൽ കണ്ടാൽ വന്നിരിക്കുന്നത് മമ്മൂട്ടി ആണെന്ന് തോന്നും..... ഞാൻ കോഫീ കുടിച്ചു വേഗം പോന്നു.... അവസാനം qc കഴിഞ്ഞപ്പോഴേക്കും ഇറങ്ങാൻ വൈകി.അപ്പുനെ വിളിച്ചു പറഞ്ഞു.

അവളെ വെയിറ്റ് ചെയ്തു താഴെ നിൽക്കുമ്പോഴാണ് നിനച്ചിരിക്കാതെ മഴ പെയ്തത്.കാലം തെറ്റി പെയ്യുന്ന മഴയാണ്. എനിക്കിഷ്ടമാണ് മഴയെ.മണ്ണിനെ അത്രമാത്രം പ്രണയിച്ചു മരിക്കുമെന്നുറപ്പായിട്ടും മണ്ണിനെ പുല്കുന്നവൾ ആണ് മഴ..... എന്നിരുന്നാലും അവനു വേണ്ടി വീണ്ടും പുനർജനിക്കാൻ ഇഷ്ടമാണവൾക്.... ആകാശങ്ങൾക്കും താരകങ്ങൾക്കും അകലെ എങ്കിലും ഇന്നെന്നിൽ പെയ്തിറങ്ങുന്ന മഴയിൽ നീ ഉണ്ട്. കാരണം എന്റെ കണ്ണീർ തുടച്ചുമാറ്റും വിധം ഇന്നെന്നെ സ്നേഹിക്കാൻ നീയുണ്ട്...... ആർത്തു പെയ്യുന്ന മഴക്കു എന്റെ സങ്കടങ്ങളെ അകറ്റാൻ കഴിയുന്നില്ല..ഈ മഴക്കു എന്റെ കണ്ണീരിന്റെ ഉപ്പുരസമുണ്ട്.... അപ്പു വന്നു വിളിച്ചപോഴാ ഓർമ്മകളിൽ നിന്നും മാറിയത് .വീട്ടിലോട്ടുള്ള യാത്രയിലും മഴ വന്നു എന്നെ ആശ്വസിപ്പിക്കാൻ....... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

{ശ്രീ} ട്രെയിനിങ് നേരത്തെ അവസാനിപ്പിച്ചുവെങ്കിലും സന്തോഷ് സർ നെ കാണാൻ ക്യാബിനിൽ കയറിയപ്പോഴാ മഴ പെയതതു.അവസാനം നാളെ കാണാം എന്ന് പറഞ്ഞിറങ്ങി. എന്തിനെന്നില്ലാത്ത ഏകാന്തതയും നിരാശയും മനസ്സിൽ വന്നു നിറയുന്നുണ്ട്. മനസ്സിൽ എവിടെയോ ഒരു സങ്കടം ആരെയോ എനിക്ക് miss ചെയ്യുന്നപോലെ.പക്ഷെ ആരെയാണെന്നു മനസിലാകുന്നില്ല.. എന്തോ ആ സമയത്തു എനിക്ക് അവളെ കാണണം തോന്നി.അവളുടെ മുഖം മനസിലേക്കു എത്തുമ്പോൾ ഒരു ആശ്വാസം. കണ്ണടച്ചാലും തുറന്നാലും ഓടിയെത്തുന്നത് അവളുടെ മുഖമാണ്.അവളുള്ള ഈ നഗരം എന്നോടെന്തോ പറയുന്നത് പോലെ....

താഴെ വന്നപ്പോഴാണ് ഒരു പെൺകുട്ടി മഴ നനയുന്നത് കണ്ടത്.കൈ രണ്ടും നീട്ടി പിടിച്ചു മഴയെ അവള് സ്വീകരിക്കുന്നണ്ടു. അവള് അങ്ങോട്ടു തിരിഞ്ഞു നിൽക്കുന്നതിനാൽ മുഖം കാണുന്നുണ്ടായിരുനില.. ഞാൻ ഒരു ഫോൺ വന്നു സംസാരിച്ചു തിരിഞ്ഞുനോക്കിയപ്പോഴേക്കും അവള് പോയിരുന്നു.. അവളുടെ മുഖം കാണാൻ പറ്റിയില്ലലോ എന്നോർത്ത് നടക്കുമ്പോഴാ കാലിൽ എന്തോ തടഞ്ഞത്. അവള് നിന്നിടത്തു ഒരു കൊലുസു അഴിഞ്ഞു വീണിരുന്നു.ഞാൻ അതെടുത്തു അവളുടെ ആയ്യിരിക്കണം..... മഴ കൊണ്ടുള്ള നില്പിൽ അഴിഞ്ഞുപോയതൊന്നും അറിഞ്ഞുകാണില്ല... വാച്ച്മാൻ നെ ഏല്പിക്കാൻ എന്തോ തോന്നിയില്ല.നാളെ കണ്ടാൽ കൊടുക്കാം എന്ന തോന്നലിൽ ഞാൻ അത് എന്റെ പോക്കറ്റിൽ ഇട്ടു..........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story