ശ്രീരാഗം 🌻🌻🌻: ഭാഗം 11

Shreeragam

രചന: അനി

ഇന്നലെ മുതൽ എന്തോ പറഞറിയിക്കാൻ ആവാത്ത ഒരു ഫീൽ..... ഇതിനു മുൻപൊന്നും എനിക്ക് ഇങ്ങനെ തോന്നിയിട്ടില്ല. അവളെ കാണാൻ ആഗ്രഹിച്ചിട്ടുണ്ട് പ്രാര്ഥിച്ചിട്ടുമുണ്ട്. പക്ഷെ ആദ്യമായി അവളെ എനിക്ക് മിസ് ചെയുന്നു. കണ്ടപ്പോൾ തൊട്ട് പിന്നേം കാണണം എന്ന് തോന്നുവാ.. ആ വെളളാരം കണ്ണുകളിൽ മിന്നിമറയുന്ന ഒരായിരം ഭാവങ്ങൾ ഒന്നുടെ കാണാൻ തോന്നുന്നു. പറയാതെ അറിയാതെ ഞാൻ ഇതുവരേം കാണാത്ത ആ പുഞ്ചിരി ഒന്നു കാണണം... ആരോടും തോന്നാത്ത ഒരു ഫീൽ എനിക്ക് അവളോട് മാത്രം തോന്നാൻ എന്താപ്പോ...?? ആലോചിച്ചു നടന്നു വീട് എത്തി. എന്തോ കാണാൻ ഉള്ളിൽ ഒരു ആവേശം. വേഗം കുളിച്ചിറങ്ങി അമ്പലത്തിൽ പോകാൻ. അവള് വന്നാലോ..... കുറെ നേരം നോക്കിയെങ്കിലും കണ്ടില്ല. തൊഴുതു പോകുന്ന കുറെ പെൺപിള്ളേരെ കണ്ടെങ്കിലും ആ കൂട്ടത്തിൽ ഒന്നും അവളുണ്ടായിരുന്നില്ല. സമയം ഒരുപാടായപ്പോൾ ഞാൻ മടങ്ങി. എന്തോ മനസിന്റെ ഭാരം കൂടി.. വീട്ടിൽ ചെന്ന് അമ്മയെ വിളിച്ചു സംസാരിച്ചു. ഈ അമ്മമാർക്ക് മക്കളെ പെട്ടന്നു മനസിലാക്കാൻ പറ്റുംലോ. എന്റെ സംസാരത്തിൽ നിന്ന് തന്നെ അമ്മക്ക് എനിക്കെന്തോ വിഷമം ഉണ്ടെന്നു തോന്നിക്കാണണം.

അമ്മ ചോദിച്ചെങ്കിലും ഞാൻ ഒന്നുമില്ല പറഞ്ഞു ഒഴിഞ്ഞുമാറി. അവസാനം വെക്കുമ്പോൾ അമ്മ പറഞ്ഞു അവളെ കാണാത്ത വിഷമം ആണോടാ നിനക്ക്ന്നു.. അല്ലാന്നു പറഞ്ഞെങ്കിലും അമ്മ ചിരിച്ചിട്ട് ഉവ്വ് ഉവ്വ് ന്നും പറഞ്ഞു പോയി.. ഞാൻ അമ്മയോട് നുണ പറഞ്ഞതൊന്നുമല്ല ശരിക്കും എനിക്കെന്നെ അതാണോ വിഷമം എന്ന് മനസിലാക്കുന്നില്ല.. പക്ഷെ അവളെ കാണാൻ മനസ് കൊതിക്കുന്നുണ്ടു..എന്തായാലും പോകുന്നതിനു മുൻപ് അവളെ കാണണം. ഒന്നുമില്ലെങ്കിൽ അമ്പലത്തിൽ അന്വേഷിക്കണം.അവിടെ പരിപാടി അവതരിപ്പിച്ച കുട്ടിയെ അവർക്കറിയാതെ ഇരിക്കില്ലലോ. എന്തായാലും കാണണം കണ്ടേ പറ്റു എനിക്കവളെ....അവളെ കുറിച്ചു ആലോചിച്ചു എപ്പോഴോ ഉറങ്ങിപ്പോയി.... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

{നന്ദ} മഴ കൊണ്ട് വന്നത് കൊണ്ട് ആകെ നനഞ്ഞു.നേരെ കുളിക്കാൻ പോയി. കുളി കഴിഞ്ഞു വരുമ്പോഴാ കാലിൽ ഒരു കൊലുസ്സില്ല എന്ന് കണ്ടേ. വീട്ടിൽ ആകെ തപ്പിയെങ്കിലും കിട്ടില്ല. രാവിലെ ഉണ്ടായിരുന്നോ കാലിൽ എന്ന് എനിക്കോർമ്മയില്ല. വൈഗേച്ചി ആദ്യത്തെ സാലറി കിട്ടിയപ്പോ വാങ്ങി തന്നതാ.. അമ്മ നല്ല ചീത്ത പറയുന്നണ്ടു. കാശിനു വിലയില്ലാഞ്ഞിട്ടാണ്.. പറയുമ്പോഴേക്കും വാങ്ങിക്കൊടുക്കാൻ ഏട്ടനും ചേച്ചിം ഉള്ളതിന്റെ കുഴപ്പം ആണ്. അതുമല്ലെങ്കിൽ കൈയിൽ ഉള്ളത് ഊരി കൊടുക്കാൻ ഒരുത്തി വേറെ ഉണ്ട് എന്ന്. അത് കേട്ടപ്പോ തന്നെ അപ്പു പോയി. അവളുടെ പോക്ക് കണ്ടു ചിരി വന്നു. അങ്ങനെ ആ വഴക്കൊക്കെ കേട്ടു അച്ഛന്റെ കസേരയിൽ പോയി കിടന്നുറങ്ങി... നിർത്താതെയുള്ള ഫോണിന്റെ ശബ്ദം കേട്ടു ഞാൻ വേഗം എണീറ്റു. നോക്കിയപ്പോ സന്തോഷ് സർ ആണ്. അപ്‌ലോഡ് ചെയ്ത epub വീണ്ടും റിജെക്ട് ആയിന്നു പറയാൻ ആണ്. നാളെ ഉച്ചക്ക് മുൻപ് അപ്‌ലോഡ് ചെയ്തില്ലെങ്കിൽ അവര് പെനാലിറ്റി ഇടും ന്നു പറഞ്ഞു.

അതുകൊണ്ട് നാളെ നേരത്തെ വന്നു ചെയ്യണം എന്ന് പറയാനാ സർ വിളിച്ചത്. നാളെ നേരത്തെ പോകണം എന്നും, അപ്പുനോട് വരാനും പറഞ്ഞു ഞാൻ കിടന്നു... സ്വപ്നങ്ങൾക്കു ഒന്നും സ്ഥാനം കൊടുക്കാതെ ഒന്നും ഓർക്കാൻ ശ്രെമിക്കാതെ ഞാൻ കിടന്നു... പിറ്റേന്നു കണ്ണ് തുറന്നപ്പോ തന്നെ 8 മണി കഴിഞ്ഞിരികണു.ഒരുവിധത്തിൽ ഓടിയിറങ്ങിയപ്പോഴേക്കും അപ്പു വന്നു. ഓഫീസിൽ ഇറങ്ങിയപ്പോഴേ സന്തോഷ് സർ ന്റെ കാർ താഴെ കിടക്കുന്നണ്ടു.ഇന്ന് എനിക്ക് കിട്ടും ഉറപ്പാണ്.എല്ലാത്തിനും കാരണം മഴയാണ്.തലേന്നു രാത്രി മഴ പെയ്ത സുഖത്തിലാണ് ഞാൻ കിടന്നുറങ്ങിപോയതും എണീക്കാൻ വൈകിയതും. ധൃതി പിടിച്ചു ഓടി സ്റ്റെപ്പിൽ ചവിട്ടിയത് മാത്രമേ ഞാൻ ഓർക്കുന്നനുള്ളു.ദാ പോകുന്നു ഞാൻ സ്റ്റെപ്പിൽ വെള്ളം ഉണ്ടായിരുന്നു..ഇപ്പോ വീഴും തോന്നി രണ്ടു കണ്ണും മുറുകി അടച്ചു.കുറച്ചു കഴിഞ്ഞിട്ടും വീണില്ല.

ഇതിപ്പോ എന്താ കഥ... ആരോ എന്നെ അരയിലൂടെ കൈയ്യിട് ചേർത്ത് പിടിച്ചിട്ടുണ്ട്.അവനാകും ആ സോഫ്റ്റ്‌വെയർ ലെ വായിനോക്കി വീഴാൻ പോകുമ്പോഴും അവൻ അവിടെ നില്കുന്നത് ഞാൻ കണ്ടിരുന്നു.ഇന്ന് ഇവൻ എന്റെന്നു വാങ്ങുംന്നു വിചാരിച്ചു കണ്ണ് മെല്ലെ തുറന്നു.... എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല. ഓർമകളിൽ കോറിയിട്ട മനസ്സിൽ പരമശിവനെ പോലെ കണ്ട എന്റെ രാവണൻ ആയിരുന്നു എന്നെ ചേർത്ത് പിടിച്ചത്.ആ കണ്ണുകൾ എന്നെ നോക്കി ചിരിക്കുന്നണ്ടു.അറിയാതെ ഒരു പുഞ്ചിരി എന്നിൽ വന്നു. ഞാൻ കാണുന്നത് സ്വപ്നമാണോ ന്നു പോലും അറിയുന്നില്ല.ഓർമ്മിക്കാൻ ഇഷ്ടമായിട്ടു കൂടി മറവികൾക്കു മുൻപിലേക്ക് എറിഞ്ഞു കൊടുത്ത മുഖം.പൗർണമി നിലാവു കണ്ട അനുഭൂതിയിൽ ഞാൻ എല്ലാം മറന്നു. മുന്നിൽ അവൻ മാത്രമേ ഉള്ളു.പാർവതിയെ പോലെ എനിക്ക് പ്രണയിക്കാൻ ഞാൻ ആഗ്രഹിച്ച മഹാദേവൻ.....

അപ്പു പറഞ്ഞത് പോലെയല്ല ഇപ്പോ എനിക്കാ കണ്ണുകളിൽ പ്രണയം കാണാം.ആ കണ്ണുകൾക്കു എന്നോടെന്തോ പറയാൻ ഉണ്ട്.കടമിഴിമുനയാൽ അവൻ എന്നോടെന്തൊക്കെയോ പറയുന്നുണ്ടു...... കവിളത്തു തട്ടി ഡോ എന്നുള്ള വിളി കേട്ടാ എനിക്ക് ബോധം വന്നത്.ഞാൻ വേഗം നേരെ നിന്നു.ഞാൻ തല താഴ്ത്തി പോയ് ഇത്ര നേരം എനിക്കൊരു ബോധമുണ്ടായില്ലലോ എന്റെ ഭഗവാനെ... "ഡോ വീഴണ്ട വിചാരിച്ച തന്നെ പിടിച്ചത്.ഇപ്പോഴെങ്കിലും നേരെ നിന്നിലായിരുന്നുവെങ്കിൽ ഞാൻ തന്നെ താഴേക്കു ഇട്ടേനെ...😂😂" "ഞാൻ കണ്ടില്ല" "ആരെ എന്നെയോ..ഇത്ര നേരം മുഖത്തു തന്നെ നോക്കിയിട്ടു താൻ എന്നെ കണ്ടില്ലെടോ? " "അതല്ല..താഴെ വെള്ളം കിടക്കുന്നത് കണ്ടില്ല.അതാ പെട്ടന്നു വീഴാൻ പോയെ.." "അതിനു താഴെ നോക്കി നടക്കണം..ഓടിവന്നാൽ കാണില്ല.." "Sorry"

" വീഴാതെ നോക്കിയതിനാണോ sorry" "അതല്ല..ഞാൻ കണ്ടില്ലായിരുന്നു.." "വെള്ളം കാണാത്തതിന് എന്നോടെന്തിനാ sorry പറയണേ.." എനിക്കാണേൽ ആ മുഖം കണ്ടപ്പോ തൊട്ടു ഉള്ളു കിടന്നു പിടക്കുവാ..തൊണ്ട ഒക്കെ വറ്റിവരണ്ടു ശബ്ദം പുറത്തേക്കു വരണും കൂടി ഇല്ല്യ.അപ്പോഴാ നിർത്താതെയുള്ള ചോദ്യാവലി.. പറയുന്നത് ഒന്നും ശരിയാവണില്യ... "ഡോ പറയണത് വല്ലതും കേൾക്കുന്നണ്ടോ..താൻ ഇതു ഏതു സ്വപ്നലോകതാ.....താൻ എന്താ ഇവിടെ? " "ഞാൻ ഇവിടെയ വർക്ക് ചെയ്യണേ... " " ഇവിടെയോ... ഇവിടെ ഏതു ഓഫീസിലാ" " ഞാൻ ഇവിടെ Tcs Infotechnologies.ൽ " എനിക്കാണേൽ ചിരി വന്നിട്ട് വയ്യ അവളുടെ കാട്ടിക്കൂട്ടൽ കണ്ടിട്ട്.എന്നെ കണ്ടപ്പോൾ ആ കണ്ണിൽ കണ്ട തിളക്കം അത് ഞാൻ കണ്ടിരുന്നു. ആ മിഴിത്തുമ്പിൽ നോക്കിനിന്നപ്പോൾ ഞാൻ എന്നെ തന്നെ മറന്നുപോയി.അവളും ഞാനും മാത്രമേ ഞങ്ങടെ ലോകത്തു ഉണ്ടായിരുന്നുളൂ. അവളുടെ ശബ്ദം അതാണെന്നെ തിരികെ അവളിലേക്കു തന്നെ കൊണ്ടുവന്നത്.... ഇൻഫോടെക്‌നോലോജിസിൽ ആയിട്ടും ഞാൻ ഇവളെ ഇതുവരെ കണ്ടില്ലലോ..ഇവൾക്ക് ട്രെയിനിങ് ഇല്ലാലോ... കസ്തൂരിമാന്റെ പോലെ എന്റെ അരികിൽ ഉണ്ടായിട്ടും അവളെ തേടി അലഞ്ഞു ഇന്നലെ...എന്നാലും ഇവള് എവിടെ ആയിരുന്നു എന്റെ കണ്മുൻപിൽ വരാതെ.... "

തന്റെ പേര് എന്താടോ..? " " നന്ദ.....ഞാൻ പൊക്കോട്ടെ..." അപ്പോഴാണ് മനസിലായെ ഇവളായിരുന്നു എന്നോട് ഫോണിൽ സംസാരിക്കാറുണ്ടായിരുന്നത് എന്നു.. ഞാൻ വന്ന അന്ന് അന്വേഷിച്ചിരുന്നു അന്ന് ഇവള് ലീവായിരുന്നു...ഓ ഇപ്പോഴാണ് മനസിലായെ... ഇനി ഇവളെ ഇവിടെ തന്നെ കാണാമലോ..എനിക്ക് ഉള്ളിൽ ഒരു കുളിർതെന്നൽ തഴുകിയ പോലെ... ഇവൾക്ക് എന്നെ മനസിലായിട്ടില്ല, ഇതുവരേം കാണാത്തതു കൊണ്ടു ട്രെയിനിങ് നു വന്നത് ഞാൻ ആണെന്നു ഇവൾക്കറിയാൻ വഴിയില്ല... " ആ ശരി പൊക്കൊളു..സൂക്ഷിച്ചു നടക്കു വെള്ളം ഉണ്ട് നിലത്തൊക്കെ..." എന്തൊക്കെയോ ചോദിക്കണം എന്നുണ്ട്.പക്ഷെ ആ കണ്ണിൽ നോക്കുമ്പോൾ മൗനം ഓടിയെത്തുന്നു. മനസിന്റെ കണ്ണാടി കൂട്ടിലെ മഹാദേവൻ മുൻപിൽ നിൽകുമ്പോൾ അറിയാതെ മൗനമായി പോകുന്നു മൊഴികൾ... പോകാനായി തിരിഞ്ഞെങ്കിലും ആളോട് ഒരു നന്ദിയെങ്കിലും പറയണം തോന്നി ഇന്നും അന്നും എന്നെ രക്ഷിച്ചതിനു..ഇനി കാണാൻ പറ്റിയില്ലെങ്കിലോ....

ആളെ ഇപ്പോ എന്താ വിളിക്കാ ന്നു ആലോചിച്ചിട് ഒന്നും തോന്നണില..ഡോ ന്നു വിളിക്കാൻ ഒരു ബുദ്ധിമുട്ട്.. അപരിചിതത്വം എനിക്ക് തോന്നാത്തതുകൊണ്ടും ഞാൻ എന്നും സ്വപ്നങ്ങളിൽ കണ്ടിട്ടുള്ളതും കൊണ്ടും എന്റെ ആകണം എന്നു ആദ്യമായും അവസാനമായും ആഗ്രഹിച്ചതും കൊണ്ടും അവസാനം രണ്ടും കല്പിച്ചു ഞാൻ അങ്ങോട് വിളിച്ചു... " ഏട്ടാ..." ഇവൾ എന്താ ഒന്നും പറയാതെ പോകുന്നേ എന്നാലോചിക്കുമ്പോഴാ ആ വിളി വന്നത്... "എന്താടോ..." "Thank u..thank u for everything... അന്നും ഇന്നും ഞാൻ വീഴാതെ നോക്കി.." " ഇപ്പൊഴേങ്കിലും താൻ ഒന്ന് ചിരിച്ചു കണ്ടലോ..അത് മതി...thank u വരവ് വെച്ചിട്ടുണ്ട്..." "ഏട്ടന്റെ പേര്...? "പോകാന്ന് പറഞ്ഞപ്പോഴാണോ പേര് ചോദിക്കണേ, എന്റെ പേര് ശ്രീ...." എന്നിൽ തന്നെ ഉള്ള അവനെ എന്റെ അവകാശം പോലെ അറിയാതെ ഞാൻ ചോദിച്ചുപോയി... " ശ്രീയേട്ടൻ എന്താ ഇവിടെ..?? " അവളുടെ പെട്ടന്നുള്ള ചോദ്യങ്ങളും എന്തോ ഒളിപ്പിച്ചു വെച്ച ആ വെള്ളാരം കണ്ണുകളും ആ മിഴികളുടെ പിടപ്പും പാറിപ്പറക്കുന്ന മുടിയും അത് ഒതുക്കിവെക്കാൻ നോക്കുന്ന കൈകളും ഒറ്റക്കൽ മൂക്കുത്തിയും..ഞാൻ കാണുവായിരുന്നു

അവളെ.. ഇന്നലെ മൊത്തം തേടിയത് ഇവളെ ഒന്ന് കാണാൻ ആയിരുന്നുലോ..എന്റെ തൊട്ടടുത്തു ഉണ്ടായിട്ടും കാണാതെ പോയലോ ഞാൻ ഇവളെ.കണ്ടപ്പോ എന്തോ തിരികെ കിട്ടിയത്പോലെ തോന്നുന്നു..... അവളെ നോക്കിനിന്നപ്പോഴാ അവള് വീഴാൻ പോയെ..പിന്നെ ഒന്നും നോക്കിയില്ല, എന്തോ അവൾക്കു ഒന്നും പറ്റരുതെന്നു മനസ് ആഗ്രഹിക്കുന്നു.. എന്നിൽ ഞാൻ അറിയാതെ അവൾ ഉണ്ടെന്ന ഒരു തോന്നൽ..എന്റെ ആണെന് മനസ്സിൽ ആരോ മൊഴിയുന്നത് പോലെ.ചിന്തകളിൽ നിന്നും ഉണർത്തിയത് അവളുടെ ശ്രീയേട്ടാ എന്നുള്ള വിളിയായിരുന്നു... അവളുടെ ആ വിളിയിൽ ഉണ്ടായിരുന്നു അവളുടെ ആരോ ആണ് ഞാൻ എന്ന അവളുടെ അവകാശം...ചിരിച്ചു പോയി ഞാൻ.. എത്ര ഒളിപ്പിച്ചാലും കണ്ണിൽ നോക്കിയാൽ അറിയാം പെൺകുട്ടികളിൽ ഏതു തരത്തിൽ ഉള്ള ഇഷ്ടമാണ് എന്നൊക്കെ...ഏട്ടൻ കൂട്ടിച്ചേർത്തുള്ള വിളിയിൽ ഒരിക്കലും ഒരു സാഹോദര്യം അല്ല.അതിനെല്ലാം മുകളിൽ അവളുടെ മാത്രം എന്ന രീതിയിൽ ആയിരുന്നു വിളിച്ചത്.... "

താൻ ഭയങ്കര ഫാസ്റ്റ് ആണല്ലോടോ....ഞാൻ ഇവിടെ ഒരാളെ കാണാൻ വന്നതാ..പൊക്കോട്ടെ കുറച്ചു ധ്യതി ഉണ്ട്..കാണാം" അവൾക്കു വിഷമായി ന്നു ആ കണ്ണ് കണ്ടാൽ അറിയാം..ഇനിയും എന്തൊക്കെയോ ചോദിയ്ക്കാൻ ഉണ്ട് ആ കണ്ണിൽ..എന്നാലും ഒന്നു കളിപ്പിക്കാം....ഞാൻ ഇവിടെ വന്നിട്ടും എന്നെ വന്നു പരിചയപെടാൻ തോന്നില്ലാലോ അപ്പോ കുറച്ചു വിഷമിക്കട്ടെ... തിരിഞ്ഞു പോകാൻ നിന്ന അവളെ ഞാൻ ഒന്നുടെ വിളിച്ചു... "നന്ദാ....." ആ വിളിക്കു കാത്തിരുന്ന പോലെ പെണ്ണ് തിരിഞ്ഞു നോക്കി... "തന്റെ കാലിൽ ഒരു കൊലുസു ഇല്ലാലോ..." അവള് വീഴാൻ പോയപോഴേ ഞാൻ കണ്ടിരുന്നു അവളുടെ കാലിൽ കൊലുസു ഇല്ലെന്നു..ഇന്നലെ ഞാൻ മഴയത്തു കണ്ടതും ഇവളെ ആയിരുന്ന് ന്നു അപ്പൊ മനസിലായി.... " കൊലുസു....അതിനിന്നലെ എവിടെയോ പോയി.ഓഫീസിൽ നിന്ന് കിട്ടിയാലോ വെച്ചു അഴിക്കാഞ്ഞതാ..." ഇനിയും എന്തൊക്കെയോ എനിക്ക് ചോദിക്കണം എന്നുണ്ട്.ആ കണ്ണിൽ നോക്കിയാൽ പിന്നെ ഞാൻ ഒക്കെ മറന്നു അതിൽ അലിഞ്ഞു പോകാ....

അപ്പുനോട് ഇതൊക്കെ പറയാൻ തിടുക്കമായി.അവളെ വിളിക്കാൻ ഫോൺ എടുക്കുമ്പോഴാ ആള് കൊലുസിന്റെ കാര്യം ചോദിച്ചത്.... "ഇതാണോ ആ കൊലുസു..." ഞാൻ പോക്കെറ്റിന്നു കൊലുസു എടുത്തു കാണിച്ചു... "ഇതെങ്ങനെ ശ്രീയേട്ടന് കിട്ടി...എവിടെന്നു കിട്ടി?" കാണാതെ പോയപ്പോൾ സങ്കടപെട്ടാലും അത് ശ്രീയേട്ടന്റെ കൈയ്യിലാ കിട്ടിയത് എന്നറിഞ്ഞപ്പോൾ ഒരു സന്തോഷം.. "അതൊക്കെ കിട്ടി..തിരിച്ചുതരാം wait..... തന്നെ പിന്നെ അമ്പലത്തിൽ കണ്ടില്ലലോ എന്ത് പറ്റി? " "ഇപ്പോ ഇറങ്ങാൻ ലേറ്റ് ആകുന്നതുകൊണ്ടു വരാൻ പറ്റണില്യ.." "ഞാൻ എന്തായാലും ഒരാഴ്ച കൂടി ഇവിടെ കാണും...ഇനി തന്നെ കാണുമ്പോൾ തരാം..അതുവരെ എന്റെ കൈയിലിരിക്കട്ടെ..." "അതിനു നമ്മള് ഇനി കാണോ...??" "കാണണോ.....നന്ദക്കു എന്നെ...? " അവള് എന്താ പറയാ അറിയില്ല.പക്ഷെ എനിക്ക് കാണണം പെണ്ണെ നിന്നെ.. ഇനിയങ്ങോട്ട് നിന്നെ മാത്രം കണ്ടാൽ മതി ശ്രീ ക്ക്‌...ഒരുമാത്ര കണ്ടതിൽ തന്നെ നീ എന്റെ നെഞ്ചിൽ കേറി..ഇനി ആർക്കും നിന്നെ ഞാൻ വിട്ടു കൊടുക്കാൻ പോകുന്നില്ല.. " എന്റെ കൊലുസു വേണം...എനിക്ക് "

ഇനി കണ്ടാൽ തരാം ന്നു പറഞ്ഞു ശ്രീയേട്ടൻ നടന്നു.... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 ഞാൻ ഈ കണ്ടതൊക്കെ സ്വപ്നമാണോ എന്ന് പോലും തോന്നി പോയി.നിനച്ചിരിക്കാതെ എനിക്കരികിലായ് വന്നു പോയത് എന്റെ ജീവനായിരുന്നു ന്നു തിരിച്ചറിയുമ്പോഴേക്കും ശ്രീയേട്ടൻ പോയിരുന്നു... എന്നാലും ഞാൻ ആഗ്രഹിച്ചതും മറന്നു കളയാൻ ശ്രമിക്കുന്നത് ആയ ആ രാവണൻ ഈ ജാനകിയെ തേടിയാണോ ഇനി വന്നത്....ഇവിടെ ആരെ കാണാൻ ആവും വന്നിരിക്കാ.. അതാലോചിച്ചു ലിഫ്റ്റിൽ കയറാൻ നോക്കിയപ്പോഴാ ആ സോഫ്റ്റ്‌വെയർ ലെ പയ്യൻ അവിടെ നിന്ന് എന്നെ നോക്കി പേടിപ്പിക്കണത് കണ്ടത്... ലിഫ്റ്റിൽ വേറെ ആരും ഇല്ലാ.. ഞാൻ കയറിയാൽ അവനും പിന്നാലെ കയറും തോന്നിയപ്പോ ഞാൻ സ്റ്റെപ് കയറാൻ തീരുമാനിച്ചു.. അവനെ കടന്നു പോകുമ്പോഴാ അവൻ പെട്ടന്ന് കൈയിൽ കയറി പിടിച്ചത്...

കൈയിലെ വളകൾ ഒക്കെ പൊട്ടി കൈ മുറിഞ്ഞു ചോര വരുന്നണ്ടു..ഞാൻ വിടുവിപ്പിക്കാൻ നോക്കിയെങ്കിലും അവൻ മുറുകെ പിടിച്ചിരിക്കാ... " ആരാ ഡി ആ പോയത്..നിനക്കു ഞാൻ ഒന്ന് നോക്കിയാൽ പിടിക്കില്ല..അവന്റെ കൈയിൽ വീണുകിടക്കയായിരുന്നല്ലോ ഇത്ര നേരം അപ്പോ നിനക്ക് ഈ ദേഷ്യം ഒന്നും ഞാൻ കണ്ടില്ലലോ..." കൈ മുറിഞ്ഞു ചോര വരുന്നണ്ടു.വേദന കൊണ്ടാണെങ്കിൽ കണ്ണിന്നു വെള്ളം വരാൻ തുടങ്ങി.. "ഞാൻ എനിക്കിഷ്ടമുള്ളവരോട് മിണ്ടും.അതിനു ഇയാൾക്കെന്താ..മര്യാദക്കു കൈ വിട്..ഇല്ലേൽ ഞാൻ ഇപ്പോ വിളിച്ചു കൂവും...." "നീ വിളിച്ചു കൂവെടി..നീ ഇപ്പോ അങ്ങനെ പോകണ്ട..." "വിടെടാ അവളെ........" ആ ശബ്ദം കേട്ടു ഞാനും അവനും നോക്കി..അറിയാതെ തന്നെ എന്നിലേക്കു ഒരു ധൈര്യം വന്നു........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story