ശ്രീരാഗം 🌻🌻🌻: ഭാഗം 12

Shreeragam

രചന: അനി

ഓഫീസിലെ സെക്യൂരിറ്റി ആയിരുന്നു... എന്നും കാണുന്നതുകൊണ്ടും ഞാൻ അമ്പലത്തിലെ പ്രസാദം എല്ലാം എന്നും കൊണ്ടുവന്നു കൊടുക്കുന്നത് കൊണ്ട് രാമേട്ടന് എന്നോട് വലിയ കാര്യമാണ്... എനിക്കും അച്ഛനെ നഷ്ടപ്പെട്ടതിൽ പിന്നെ വയസിനു മൂത്തവരെ കണ്ടാൽ അപ്പൊ അച്ഛനെ ഓർമ വരും..... രാമേട്ടൻ അവനെ നോക്കിയപ്പോ തന്നെ അവൻ കൈവിട്ടു... അവനെ ഒന്നിരുത്തി നോക്കി രാമേട്ടൻ എന്നോട് നടക്കാൻ പറഞ്ഞു.... ഞാൻ ഉണ്ടായതൊക്കെ പറഞ്ഞു... എന്നോട് സാരമില്ല പോട്ടെ... ഇനി രാമേട്ടൻ ശ്രെദ്ധിക്കാം എന്നു പറഞ്ഞു... ഓഫീസിൽ ചെന്നപ്പോഴേ അജീഷ് സർ പറഞ്ഞു നിന്നെ സർ വിളിക്കുന്നണ്ടു ന്നു..വൈകിയതിന് ചീത്ത പറയാനാകും വിചാരിച്ചു ക്യാബിനിലേക്കു ചെന്ന് കയറി. ചീത്ത പറഞ്ഞോന്നുല്യാ സർ.manual zoning & content prroffing ട്രെയിനിങ് ഇന്നത്തോടെ തീരും.അതുകൊണ്ടു നാളെ മുതൽ tex coding ആണ്.അതിനു ട്രൈനിംഗിന് കയറണം എന്ന് പറയാനാണ് വിളിപ്പിച്ചത്. Tex coding കഴിഞ്ഞിട്ട് എനിക്ക് mz & cp പറഞ്ഞു തരാൻ വന്ന സർ നോട് പറഞ്ഞിട്ടുണ്ട് ന്നും പറഞ്ഞു.

സർ പറഞ്ഞതൊക്കെ കേട്ടെങ്കിലും മനസ് ഒരു അപ്പുപ്പൻ താടിപോലെ അതിരുകളില്ലാതെ പറക്കുവായിരുന്നു.ലക്‌ഷ്യം അവൻ മാത്രമായിരുന്നു. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 ശരിക്കും നമ്മള് കാണാൻ ഒരുപാടു ആഗ്രഹിച്ചിട്ട് നിനച്ചിരിക്കാതെ അത് നമ്മുടെ അരികത്തെത്തിയാൽ, ആ ഒരു നിമിഷം വാക്കുകൾക്കു അതീതമായി വർണനകൾക്കും മേലെയാണ്. അവളെ കണ്ട നിമിഷം.... എന്റെ കൈകൾക്കുളിൽ പേടിച്ചു കണ്ണ് രണ്ടും അടച്ചിരിക്കുമ്പോഴും ആ മുഖം അതെന്നെ വല്ലാതെ വലിച്ചടുപ്പിക്കുന്നുണ്ടായിരുന്നു അവളിലേക്. അവളെ എന്നിലോട്ടു ചേർത്തു നിർത്തിയപ്പോൾ എനിക്കുണ്ടായ ഫീൽ.....ജീവിതത്തിൽ ഒരിക്കലും അവളെ വിട്ടുകളയാതെ കൈവിടാതെ എന്നിലേക്കു മാത്രമായി എന്റെ നെഞ്ചോടു ചേർക്കണം എന്നായിരുന്നു.അവളുടെ കൈ എന്നിൽ എപ്പോഴും മുറുകെ പിടിക്കണം എന്ന് തോന്നിപോയി. ഇതിനു മാത്രം എനിക്കെന്താ അവളോട്‌ എന്ന് മനസിലാകുന്നില്ല.ഒരുപക്ഷെ അവളെ കാണാതെ പോയിരുന്നുവെങ്കിൽ എനിക്കെന്തോ നഷ്ടമായിപ്പോയേനെ. മുജ്ജന്മങ്ങളിൽ എന്നോ എന്റെ ഇണയായിരുന്നിരിക്കണം.എനിക്ക് വേണ്ടി പുനർജ്ജന്മം കൊണ്ട് എന്നിലേക്കു വന്നു ചേരാൻ ഇരിക്കുന്ന എന്റെ ആരൊക്കെയോ ആണ് ഇവള് എന്നൊരു തോന്നൽ...

അവളെ കാണുംതോറും എന്റെ ഹൃദയത്തിലോട്ട് ഇറങ്ങിവരുന്നവൾ..ഈ ജന്മത്തിൽ എൻ പാതിയാകാൻ എനിക്ക് വേണം നന്ദാ നിന്നെ.... ചില ബന്ധങ്ങൾ അങ്ങനെയാണ് എത്ര തന്നെ അകലെയാണെങ്കിലും നമ്മളിലേക്ക് വന്നു ചേരും. ഞാൻ വരില്ലെന്ന് പറഞ്ഞ ഈ ട്രൈയിനിങ്ന് എന്നെ തന്നെ എത്തിച്ചത് ഒരുപക്ഷെ എനിക്ക് നന്ദയെ കാണാൻ വേണ്ടിയാകും.അവളെ കൂടെ കൂട്ടാൻ വേണ്ടിയാകും.. അവളെ കണ്ട സന്തോഷത്തിൽ എല്ലാം മറന്നു പോയി ഞാൻ..അവള് ഓഫീസിലേക്ക് പോയി എന്ന് ഉറപ്പായിട്ടാണ് ഞാൻ ലിഫ്റ്റ് നു അടുത്തേക് വന്നത്.ലിഫ്റ്റ് താഴെ തന്നെ ഉണ്ടായിരുന്നു. നന്ദ സ്റ്റെപ് കയറിയാണ് പോയത് എന്ന് മനസിലായി..ഞാൻ കയറാൻ തുടങ്ങിയപ്പോഴാണ് അവിടെ നിൽക്കുന്ന ഒരുത്തൻ എന്നെ രൂക്ഷമായി നോക്കുന്നത് കണ്ടത്.ഞാൻ ഒന്ന് ചിരിച്ചെങ്കിലും അവൻ നോട്ടം പിൻവലിച്ചില്ല.ഞാൻ പിന്നെ ആ ഭാഗത്തേക്കി നോക്കിയില്ല. നിറഞ്ഞ ചിരിയോടെയാണ് അന്ന് ട്രൈനിംഗിന് കയറിയത്.ചെന്നപാടെ പിള്ളേര് കളിയാക്കാൻ തുടങ്ങി. "ഇന്ന് എന്താ സർ മുഖത്തു പൂര്ണചന്ദ്രൻ ആണല്ലോ..എന്താ വരുന്ന വഴിക്കു ആരേലും എന്തെങ്കിലും തന്നിരുന്നോ...😉😉" ഗീതു ആണ്.അവള് ആളിത്തിരി പിശകാണ്.ഒരു ഇത്തിരി ഇളക്കം ഉള്ള കൂട്ടത്തിൽ ആണ്.

പ്രായത്തിന്റെ ഒരു കാട്ടികൂട്ടല്..പക്ഷെ മിടുക്കിയാണ്.ഇപ്പോ ഉണ്ടാക്കിയ ടീമിന്റെ ലീഡർ ആണ് കക്ഷി..പറഞ്ഞു കൊടുക്കുന്നത് വേഗം പഠിച്ചെടുക്കും മാത്രമല്ല മറ്റുളവർക്കു നന്നായി പറഞ്ഞു കൊടുക്കുന്നുമുണ്ട്.. അല്ലെങ്കിലും ഇവിടെ ട്രെയിനിങ് നല്ലതാണ്.കൊച്ചി കണ്ടു മടുത്ത എനിക്ക് ഒരു ആശ്വാസം ആണ് ഇവിടം.അധികം തിരക്കൊന്നുമില്ല ഒരു നല്ല അന്തരീക്ഷം...പിന്നെ പെൺകുട്ടികൾ ആണ് കൂടുതലും അതുകൊണ്ടു തന്നെ ബഹളം കുറവാണു. കുളിച്ചില്ലെങ്കിലും മേക്കപ്പ്ന് ഒട്ടും കുറവ് വരുത്താതെ വരുന്ന കൊച്ചി കിടാങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി നല്ല ശാലീന സൗന്ദ്യര്യം പുലർത്തുന്ന ക്ടാങ്ങളാണ് ഇവിടെ. നല്ല ചന്ദനകുറിയൊക്കെ തൊട്ടു കരിമഷി കണ്ണൊക്കെ എഴുതി പിള്ളേര് വന്നിരുന്നാൽ തന്നെ ഒരു പോസിറ്റീവ് എനർജി ആണ്. ജോലി ആവശ്യമായിട്ടും അലങ്കാരമായിട്ടും കൊണ്ടുനടക്കുന്നവർ ഉണ്ട്.കുടുതലും ആവശ്യക്കാരാണ്.കുറച്ചു പേര് ഒരു നേരം പോക്കിന് വരുന്നവരും ആണ്.. അതുകൊണ്ടൊക്കെ തന്നെ ഞാൻ ഇവരുമായി നല്ല കൂട്ട് ആണ്.പിന്നെ ആകെയുള്ള പ്രശനം എന്താണ് വെച്ചാൽ ഇവരിൽ തന്നെ തമ്മിൽ തമ്മിൽ അടിയാണ് ആരോടാണ് ഏറ്റവും കൂട്ട് എന്ന കാര്യത്തിൽ....

ഗീതു ആണെങ്കിൽ എനിക്ക് അവളോടാണ് കൂടുതൽ അടുപ്പം എന്ന് കാണിക്കാൻ നല്ല രീതിയിൽ പാടുപെടുന്നുണ്ടു..പിന്നെ ഞാൻ എന്തായാലും കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പോകും അതുകൊണ്ടു തന്നെ ഒന്നിനും നില്കാതെ അവരുടെ ഇഷ്ടത്തിന് വിടും.. ഇനി ഇവർ എന്റെ വീടിന്റെ ആധാരം കൂടിയേ ചോദിയ്ക്കാൻ ഉള്ളു.ബാക്കിയുള്ള എല്ലാ കാര്യങ്ങളും വിശദമായി ചോദിച്ചറിഞ്ഞിട്ടുണ്ട്.. ഞാൻ ചിരിച്ചു കൊണ്ട് ഒന്നുമില്ല പറഞ്ഞു അവസാനിപ്പിച്ചു. ഇന്നത്തോടെ ആദ്യത്തെ സെക്ഷന്റെ ട്രെയിനിങ് കഴിയും.നാളെ മുതൽ Tex കോഡിങ് ആണ്.അതിനു നന്ദ വരും.അതും കൂടെ കഴിഞ്ഞിട്ടു വേണം എനിക്ക് തിരികെ പോകാൻ. അവർക്കു എക്സിക്യൂട്ട് ചെയ്യാനായി ഒരു ഇൻപുട് ഫയൽ കൊടുത്തതിനു ശേഷം ഞാൻ പുറത്തേക്കിറങ്ങി.നന്ദയെ വീണ്ടും കാണണം എന്ന് മനസ്സിൽ ഉണ്ടെങ്കിലും ഞാൻ താഴേക്കു പോയില്ല. നാളെ അവള് എന്റെ അടുക്കലേക്കു തന്നെ വരുംലോ.പുറത്തു പെയ്യുന്ന മഴയിലേക്ക് കണ്ണോടിച്ചു കൊണ്ടിരിന്നപ്പോഴാണ് ആരോ മുകളിലേക്കു വരുന്നപോലെ തോന്നിയത്..

നോക്കിയപ്പോൾ നന്ദയാണ് ഞാൻ വേഗം അവളു കാണാത്ത രീതിയിൽ മാറി നിന്നു.പെണ്ണ് ദേവയാനിചേച്ചിയോടു എന്തൊക്കെയോ നിർത്താതെ പറഞ്ഞു ചിരിച്ചു പോകുന്നുണ്ടു. നല്ല സന്തോഷത്തിൽ ആണെന്ന് കണ്ടാൽ അറിയാം.പെണ്ണു ചുറ്റിൽ ഉള്ളതൊന്നും ശ്രദിക്കാതെ ചേച്ചിടെ ചെവി പൊളിക്കുന്നുണ്ടു. അവളെ കാണാനായി വീണ്ടും അവിടെ തന്നെ നിന്നപ്പോഴാണ് പെണ്ണ് പോയ അതെ വേഗത്തിൽ തിരിച്ചിറിങ്ങി പോകുന്നത് കണ്ടേ.അവളുടെ കണ്ണു നിറഞ്ഞിരുന്നോ എന്ന് തോന്നി.ഇതിപ്പോ എന്താ ഉണ്ടായതു എന്നു വിചാരിച്ചിരുന്നപ്പോഴാണ് ദേവയാനിച്ചേച്ചി ഇറങ്ങി വരണത് കണ്ടത്. ആളൊരു പാവം കുടുംബശ്രീക്കാരി ആണ്.ചെറുതായിട്ട് എന്തേലും ചോദിച്ചാൽ മുഴുവനായിട്ട് ഇങ്ങോട്ട് പറഞ്ഞോളും. ചേച്ചിയോട് ഒന്ന് ചിരിച്ചുകൊടുത്തപ്പോഴേ ചേച്ചി ഇങ്ങോട്ടേക്കു വന്നു.എന്താ ചേച്ചി പോയപോലെ വന്നല്ലോ ന്നു ചോദിച്ചു അപ്പോഴേക്കും ചേച്ചി പറഞ്ഞു തുടങ്ങിയിരുന്നു... "അതോ അത് ആ പോയ കുട്ടി ഇല്ലേ അവളാണ് നന്ദ.....ഒരു പാവം പിടിച്ച കുട്ടിയാണ്.അവളോട് താഴത്തെ കമ്പനിയിലെ മിഥുൻ വന്നു ഇഷ്ടമാണ് പറഞ്ഞു.അവള് അപ്പോത്തന്നെ അവൾക്കു ഇഷ്ടമില്ല അവള് വേറെ ആരെയോ സ്നേഹിക്കുന്നുണ്ട് ന്നു പറഞ്ഞു

അത് ഒഴിവാക്കി വിട്ടു. അതിനു അവന്റെ കൂട്ടുകാരുടെ മുൻപിൽ വെച്ച് അവനെ നാണംകെടുത്തി ന്നു പറഞ്ഞു അന്ന് തൊട്ട് ആ കുട്ടീനെ എവിടെ കണ്ടാലും അവനും അവന്റെ പിള്ളേരും കൂടെ കളിയാക്കലും കൂക്കിവിളികളും ആണ്. അവളാണെങ്കിൽ തിരിച്ചൊന്നും പറയാത്തത് കൊണ്ട് അവന്മാര് അത് വളമാക്കി എടുത്തു. ഇന്നിപ്പോ അവൻ പറഞ്ഞു അവള് താഴേ ഏതോ ഒരുത്തന്റെ കൈയിൽ കിടന്നപ്പോ അവൾക്കു ഒരു പ്രശനം ഇല്ല അപ്പോ അവള് സുഗിച്ചു മയങ്ങി കിടന്നു. അവൻ ഒന്ന് നോക്കുന്നതാണ് അവൾക്കു പിടിക്കാത്തതു എന്നൊക്കെ പറഞ്ഞു കളിയാക്കി.അവള് മനപ്പൂർവം വീണതാണെന്നൊക്കെ പറഞ്ഞു.അത് കേട്ട വിഷമത്തിലാ അവള് പോയത്.. അച്ഛൻ ഇല്ലാത്ത കുട്ട്യാ.പാവമാണ് സർ.ഇന്നിപ്പോ വന്നപ്പോൾ മുതൽ നല്ല സന്തോഷത്തിൽ ആയിരുന്നു. ചോദിച്ചപ്പോൾ ഒരുപാട് കാണാൻ ആഗ്രഹിച്ച ആരെയോ ഇന്ന് കണ്ടു മാത്രം പറഞ്ഞു..എന്നോട് ഇങ്ങോട്ടു വന്നു പറഞ്ഞതാ കാപ്പി കുടിക്കാം എന്നൊക്കെ. അതിനു വേണ്ടി വന്നതാ പാവം ഒന്നും കഴിക്കാതെ ഇറങ്ങിപ്പോയി."

അവള് വേറെ ആരെയോ സ്നേഹിക്കുന്നണ്ടു പറഞ്ഞത് എന്റെ നെഞ്ചിൽകൊണ്ടു.അത് എനിക്ക് താങ്ങാൻ വയ്യായിരുന്നു. അതുകൊണ്ട്തന്നെ ചേച്ചിയോട് വീണ്ടും ചോദിച്ചു ആ കുട്ടി ശരിക്കും ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടോ ന്നു... "ഇല്ല സർ.അവളുടെ സ്വഭാവം വെച്ച് എനിക്കങ്ങനെ തോന്നുന്നില്ല.അതവള് അവനെ ഒഴിവാക്കാൻ പറഞ്ഞതാകും.." ശരിക്കും ശ്വാസം നേരെ വീണത് അപ്പോഴാ. "അവൾക്കു അവനെ പറ്റി പരാതി കൊടുത്തൂടെ ചേച്ചി...??" "ഞങ്ങൾ എല്ലാവരും പറഞ്ഞതാ നന്ദുനോട്....പക്ഷെ അവളു സമ്മതിക്കുനില്ല.അവള് പറയുന്നത് ഇപ്പോ അവനു ഇഷ്ടമല്ലെന്നു പറഞ്ഞ ദേഷ്യം മാത്രമേ ഉള്ളു, പരാതി കൊടുത്താൽ അത് കൂടുകയേ ഉള്ളൂ... പിന്നെ ഒരാളെ പറ്റി നല്ലതു പറയാൻ ബുദ്ധിമുട്ടാണ് മോശം എന്ന് പറയാൻ വേഗം സാധിക്കും.അവള് കാരണം അവനൊരിക്കലും അങ്ങനെ ഒന്ന് കേൾക്കേണ്ടി വരില്ലെന്നു പറഞ്ഞു നടക്കാണ്. ഇവിടുള്ള മറ്റു പെൺകുട്ടികളെ പോലെ ഒന്നുമല്ല അതൊരു പാവമാ.നല്ല കുട്ട്യാ കല്യാണം കഴിക്കുന്നവന്റെ ഭാഗ്യം ആയിരിക്കും നന്ദു.."""

അതും പറഞ്ഞു ചേച്ചി ഉളിലേക്കു കേറിപോയി.. അവളെ ആദ്യം കണ്ട നാളിൽ ഞാൻ തിരിച്ചറിഞ്ഞതായിരുന്നു അവള് ഒരു പാവമാണ് എന്ന്. നിറഞ്ഞു തുളുമ്പിയ മിഴികളും വിറകൊള്ളുന ചുണ്ടുകളും എന്നെ പിടിച്ച അവളുടെ കൈകളിൽ ഉണ്ടായിരുന്ന വിറയൽ എല്ലാം എന്റെ ഓർമയിലേക്തി... അന്ന് ഞാൻ ചീത്തയും കൂടെ പറഞ്ഞപ്പോഴും പാവം മിണ്ടാതെ പിടിച്ചു നിന്നു..... വൈകിട്ട് ഇറങ്ങാൻ കുറച്ചു താമസിച്ചുപോയി.ട്രെയിനിങ് കഴിഞ്ഞപ്പോഴേക്കും ഓഫീസിൽ നിന്ന് ഒരു വീഡിയോ കോൺഫറൻസ് ഉണ്ടായിരുന്നു. അതും കൂടെ കഴിഞ്ഞു ഇറങ്ങിയപ്പോഴേക്കും വൈകി..നന്ദ പോയിക്കാണും എന്നു തോന്നി.എന്തോ ഒരു നഷ്ടബോധം. ഇത്രയും നേരം എനിക്ക് അരികിലായി അവളു ഉണ്ടായിരുന്നിട്ട് പോയപ്പോ എന്തോക്കൊയോ അവള് കൊണ്ടുപോയപോലെ. സന്തോഷ് സർ നെ കണ്ടു cp & mz കഴിഞ്ഞു ന്നും നാളെ tex coding തുടങ്ങാണെന്നും പറഞ്ഞു.നാളെ നന്ദ ജോയിൻ ചെയ്യും ട്രൈയിനിങ്ങിൽ എന്ന് പറഞ്ഞു. പെണ്ണിനെ പറ്റി സർ നല്ലത് തന്നെയാ പറഞ്ഞെ മിടുക്കിയാണ്

സോഫ്റ്റ്‌വെയർ ബാക്ക്ഗ്രൗണ്ട് ഒന്നുമില്ലെങ്കിലും എല്ലാ പ്രോജെക്ടസും ഇപ്പോ ചെയുന്നണ്ടു.ന്യൂ ജോയ്‌നിങ് കുട്ടികൾക്ക് ട്രെയിനിങ് കൊടുക്കുന്നണ്ടു എന്നൊക്ക... Tex coding കഴിഞ്ഞാൽ നന്ദക് cp, mz എന്നിവയും പറഞ്ഞു കൊടുക്കാൻ പറഞ്ഞു.. പുറത്തു പെയ്യുന്ന മഴയെക്കാൾ കുളിരുണ്ട് എന്റെ ഉള്ളിൽ അവളെ പറ്റി പറഞ്ഞു കേൾക്കുന്ന ഓരോ വാക്കിലും.അറിയാതെ തന്നെ ഒരു ചിരി വന്നെന്നെ പൊതിഞ്ഞു. ലിഫ്റ്റ് താഴ്ത്തേക്കു എത്തിയപ്പോഴാ നന്ദ അവിടെ നിൽക്കണത് കണ്ടത്.പെണ്ണ് മഴയത്തു കൈയൊക്കെ നീട്ടിപിടിച്ചു നിൽക്കുന്നണ്ടു.ഇവൾക്ക് ഇത്തിരി മഴ പ്രേമം കൂടുതലാണോ എന്ന് ചിന്തിച്ചോണ്ടിരിക്കുമ്പോഴാ ഒരു കുഞ്ഞിന്റെ കരച്ചില് കേട്ടത്. അവള് നില്കുന്നത് കൊണ്ട് ശരിക്കൊന്നും നോക്കാൻ പറ്റുന്നില്ല..പിന്നെ കണ്ടു മഴ കൊള്ളാതിരിക്കാൻ കയറിനിൽകണ ഏതോ നാടോടിസ്ത്രീയുടെ കൈയിലെ കുട്ടിയാണ് കരയുന്നതു എന്ന്. അവള് ആ കുട്ടിയെ കളിപ്പിക്കുന്നുണ്ട്.ബാഗിൽ നിന്നും ബിസ്ക്കറ്റ് മിട്ടായി ഒക്കെ എടുത്തു കൊടുക്കുന്നണ്ടു.ഇവളെന്താ മൊബൈൽ ബേക്കറിയോ..??

അതൊക്കെ കിട്ടിയപ്പോ കുട്ടീടെ കരച്ചില് നിന്നു.അപ്പോഴേക്കും ആരോ വണ്ടിയിൽ വന്നു ഹോണടിക്കുന്നുണ്ടു.നന്ദ കുടയൊക്കെ നിവർത്തി ഓടിപോയി. പിന്നെ കണ്ടു അതേപോലെ തിരിച്ചുവരണു.കൈയിലെ കുട ആ സ്ത്രീക്ക് കൊടുത്തു കുട്ടിയോട് ടാറ്റ ഒക്കെ കൊടുത്തു പെണ്ണ് മഴയത്തു ഓടിപോയി. അവള് എനിക്കൊരു അത്ഭുതമായി മാറുകയാണ്. ഒരുപാടു നല്ലതു ചിന്തിക്കുന്ന കുട്ടിത്തം വിട്ടുമാറാത്ത ഒരു പെൺകുട്ടി.മറ്റുളവർക് കൂടി വേണ്ടി ചിന്തിക്കുന്ന മനസുണ്ട് അവൾക്കു.. അവളെ പറ്റി മാത്രം ആലോചിച്ചു അവൾക്കു ഇഷ്ടമാണെന്നു തോന്നിയ ആ മഴയിലേക്ക് ഞാനും ഇറങ്ങി.എന്റെ ഉള്ളിലെ പ്രണയത്തിന്റെ പൊള്ളുന്ന ചൂടാണവൾ എന്ന് ഞാൻ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 അപ്പുനെ കണ്ട സന്തോഷത്തില് ഇറങ്ങി ഓടിയത് അപ്പോഴാ ആ കുഞ്ഞിന്റെ കാര്യം ആലോചിച്ചേ..ഈ മഴ മുഴുവനും കൊണ്ടാൽ അതിനു വയ്യാതാകും.അതുകൊണ്ടാ തിരിച്ചുപോയി കുട കൊടുത്തേ. അപ്പു ചീത്ത പറയുന്നണ്ടു.എന്നാലും സാരമില്ല ഈ മഴ എനിക്ക് നനയണം.....

എന്റെ ഉള്ളിലെ പ്രണയം തിരിച്ചറിഞ്ഞത് ഈ മഴയാണ്.എന്റെ മനസിന്റെ കോണിലെ പ്രണയത്തിന്റെ മഹാദേവനിൽ എന്നെ ചേർത്ത് നിർത്തിയതും ഈ മഴയാണ്. എന്നോട് മാത്രമായി എന്തോ മൊഴിയുന്ന മഴയുടെ ഓരോ വാക്കുകളിലും പ്രണയമുണ്ട്.മനസിന്റെ ഓരോ കോണിലും മഴ ആഴ്ന്നിറങ്ങി അവിടെയെല്ലാം പ്രണയത്തിന്റെ കുളിർതെന്നൽ വീശണം.... വീട്ടിൽ ചെന്ന് കയറി അപ്പൊത്തന്നെ ഓടി പോയി കുളിച്ചു.പൂജാമുറിയിൽ കയറി തൊഴാൻ പറ്റാത്തത് കൊണ്ട് റൂമിലെ ചെറിയ ശിവരൂപത്തിനു മുൻപിൽ തൊഴുമ്പോൾ മനസ്സിൽ അവൻ മാത്രമേ ഉണ്ടായിരുന്നുള്ളു. അവനെ എന്റെ കണ്മുൻപിൽ കാണിച്ചുതന്നതും അവനിൽ എനിക്ക് പ്രണയം തുടിക്കുന്ന കണ്ണുകൾ നേടിത്തന്നതും ഈ ഭഗവാനാണ്. മഹാദേവനോട് ഒരായിരം നന്ദി പറഞ്ഞെങ്കിലും തൃപ്തി തോന്നിയില്ല.2 ദിവസം കഴിഞ്ഞു വടക്കുംനാഥനിൽ പോയി കുറച്ചധികം പറയണം..നഷ്ടപ്പെട്ടു എന്നു തോന്നിത്തുടങ്ങിയിടത്തുന്നും എനിക്കായി അവനെ തിരികെ നൽകിയതിന്. പ്രാർത്ഥിച്ചു തിരിഞ്ഞപോഴാ അപ്പു നെ കണ്ടേ.മഴയായതും കൊണ്ടും പിന്നെ ഞാൻ പോകണ്ട പറഞ്ഞു

വാശിപിടിച്ചതിനാലും അവള് ഇന്ന് പോയില്ല.ഓടിച്ചെന്നു കെട്ടിപിടിച്ചു കവിളിൽ ഒരുമ്മ കൊടുത്തു... "എന്താണ് മോളെ ഇന്ന് ആകെ ഒരു ഇളക്കം ആണലോ.???വണ്ടിയിൽ വരുമ്പോഴേ ഞാൻ കണ്ടിരുന്നു ഒരു ചിരിയും സന്തോഷവുമൊക്കെ എന്താണ് എന്റെ നന്ദുന്.." "അപ്പു ഞാൻ ഇന്നവനെ കണ്ടു.കൺനിറയെ കാണാൻ ഇന്നെന്റെ കണ്മുൻപിൽ ഉണ്ടായിരുന്നു അവൻ..." "ആരെയാ പറയണേ..ആരെ കണ്ട കാര്യമാ...?" "ദേവനെ എന്റെ പ്രണയത്തിന്റെ മഹാദേവനെ..." "U mean ur ravanan...." "മ്മ്...അവൻ രാവണൻ അല്ല ദേവനാണ് സതിദേവിക്ക്‌ വേണ്ടി അലഞ്ഞു പ്രണയം കൊണ്ട് പ്രാണന്റെ പകുതിയായവളെ പുനർജനിപ്പിച്ച മഹാദേവൻ......" "നന്ദു.... ഇത്രക്കൊക്കെ വേണോ ഒരു ചെറിയ രീതിയിൽ ഒക്കെ പോരെ..?" എന്റെ പറച്ചില് കേട്ടു അവളെന്നെ കളിയാക്കാൻ തുടങ്ങി..... "നീ പോടീ...നിനക്കറിയില്ലലോ അവൻ എനികെന്താണെന്നു...."

"എനിക്കറിയില്ലെങ്കിൽ പിന്നെ ആർക്കാ അറിയ എന്റെ നന്ദു..എന്റെ കുട്ടി പറ എങ്ങനെ കണ്ടു എന്താ ഉണ്ടായേ....?" ഇന്ന് ഉണ്ടായ എല്ലാകാര്യങ്ങളും അപ്പുനോട് പറഞ്ഞു.അതൊക്കെ കേട്ടിട്ടു അവള് ചിരിക്കാ..... "എന്താടി ഇത്ര ചിരിക്കാൻ..?" "അല്ല നീ അവനെ സ്വപ്നം കണ്ട അത്രയും നേരം ആ പാവം നിന്നെ താങ്ങിപിടിച്ചു നിന്നല്ലോ.. അതാലോചിച്ചു ചിരിച്ചതാ...അതൊക്കെ പോട്ടെ..ആ കണ്ണുകളിൽ ഇപ്പോ പ്രണയം ആണെന്നലെ പറഞ്ഞെ...അങ്ങനെ തോന്നാൻ...?" "അപ്പു നമ്മള് പെൺകുട്ടികൾക്ക് നമ്മളെ നോക്കുന്ന നോട്ടത്തിൽ നിന്നും മനസിലാക്കാം കണ്ണിൽ എന്താണെന്നു.. സ്നേഹമാണോ വാത്സല്യമാണോ കാമമാണോ എന്നൊക്കെ..ഇന്ന് ഞാനാ കണ്ണുകളിൽ കണ്ടത് പ്രണയം ആണ്..പ്രണയം മാത്രം... നിന്നോടല്ലെ ഞാൻ എന്റെ മനസ് തുറക്കാറു.നീ പറ ഇതാണോ പ്രണയം..?? ഇന്ന് ശ്രീയേട്ടനെ കണ്ടപ്പോൾ ഞാൻ തളർന്നുപോയി.എനിക്ക് ചുറ്റുമുള്ള ലോകം മറന്നു പോയി..ഇതാണോ പ്രണയം...ഇങ്ങനെയാണോ പ്രണയം?" "അങ്ങനെ ഒരു വാക്കിൽ പറഞ്ഞു തീർക്കാൻ ഉള്ളതല്ല നന്ദുട്ടി പ്രണയം..

യഥാർത്ഥ പ്രേമി ഈശ്വരനെ കാണുന്നു എന്ന് പറഞ്ഞിട്ടുണ്ട് ഭഗവൻ കൃഷ്ണൻ....അതിൽ കൂടുതൽ എന്താ....?" "ശരിയാ അപ്പു.ശ്രീയേട്ടനെ കണ്ടപ്പോഴും കണ്ണിൽ തെളിഞ്ഞത് മഹാദേവനെയാ..." "എന്തോ ശ്രീയേട്ടനോ..ഇന്ദ്രേട്ടനെ കേറി ഇന്ദ്രാ ന്നു വിളിക്കുന്നവളാ ഇപ്പോ അവനെ കയറി ശ്രീയേട്ടാന്നു വിളിക്കുന്നെ..കൊള്ളാം....." " നീ പോടി..." " എന്റെ പാർവതീദേവി എണീറ്റ് വാ വല്ലതും കഴിക്കണമെങ്കിൽ..വാടി പെണ്ണെ..." എന്തോ ഓർത്തു ചിരിച്ചിരുന്ന എന്നെയും ഉന്തിത്തള്ളി അവള് അടുക്കളയിലേക്ക് നടന്നു.... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 ഇറങ്ങാൻ ലേറ്റ് ആയതുകൊണ്ട് ഇന്നു നന്ദ അമ്പലത്തിലേക്ക് വരില്ലെന്ന് തോന്നി ഞാനും പോയില്ല..അവളെ ആലോചിച്ചു അങ്ങനെ കിടന്നു. അമ്മ വിളിച്ചപ്പോൾ ഉണ്ടായതൊക്കെ പറഞ്ഞുകേട്ടു അമ്മയും ചിരിച്ചു.ഫോൺ വെക്കുമ്പോ പറഞ്ഞത്.... "നല്ല കുട്ടിയാടാ അതല്ലെ വിശക്കുന്ന വയറിനു അന്നം നൽകിയത്.നിനക്കിഷ്ടായിച്ചാൽ അമ്മക്ക് മരുമകളായിട്ടു അവളെ മതിയെടാ എന്നാണ്.."

ഇഷ്ടമാണ് എനിക്കവളെ.പക്ഷെ എനിക്കുണ്ടായ ഇഷ്ടം അവൾക്കു ഉണ്ടാകണം എന്നില്ലാലോ.അവള് മിഥുനോട് പറഞ്ഞ പോലെ ശരിക്കും വേറെ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടാകുമോ...? എന്നെ കണ്ടപ്പോൾ ആ കണ്ണിൽ കണ്ട തിളക്കം അതിലെനിക്ക് തോന്നിയത് പ്രണയമായിരുന്നു..ശ്രീയേട്ടാ എന്നുള്ള അധികാരമുറപ്പിച്ച വിളിയിലും അവളിൽ ഞാൻ കണ്ടത് പ്രണയമായിരുന്നു. പോകുന്നതിനു മുൻപ് അറിയണം..അവളുടെ ഇഷ്ടം... മ്മ് കണ്ടുപിടിക്കാം വഴിയുണ്ട്..... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 ഉറങ്ങാൻ കിടന്നെങ്കിലും പറ്റുന്നില്ല.കണ്ണടച്ചാലും തുറന്നാലും വരുന്നത് ആ മുഖമാണ്.... ജനലരികിൽ പോയി തുറന്നിട്ട ജനലിലൂടെ വരുന്ന കാറ്റിൽ അവനെയും ഓർത്തു നിന്നു..... നിലാവിൽ മുങ്ങിനിവർന്നു ആരെയോ പ്രതീക്ഷിച്ചെന്നപോലെ താഴോട്ട് നോക്കുന്ന ചന്ദ്രബിംബത്തെ നോക്കികൊണ്ടിരുന്നപ്പോഴാണ് അപ്പു വന്നു തൊട്ടരികിൽ നിന്നതു.... "അങ്ങനെ മനസ്സിൽ ഒരു പത്തരമാറ്റ് തങ്ക തിളക്കം ആയല്ലേ നന്ദു.....?" "മാറ്റു എത്ര കൂടിയാലും മതിയാകില്ല..." "അത്രക്..... ??"

"മ്മ്....അത്രക്....." "എന്ന് വെച്ചാൽ ....??" "ഒന്ന് പോടീ അവിടുന്ന്....അതൊന്നും അങ്ങനെ പറഞ്ഞറിയിക്കാൻ പറ്റില്ല..." ഞാൻ അപ്പുനെ നോക്കി കണ്ണുചിമ്മി..... "എന്നാലും......പറ പെണ്ണേ..." "എന്നാലും എന്താ...ആരോടും പിണങ്ങാൻ തോന്നുന്നില്ല....ദേഷ്യഭാവം തോന്നുന്നില്ല.... കല്ലിനും മുള്ളിനും പൂവിനും പുല്ലിനും എല്ലാം സൗന്ദര്യം..... ആകാശത്തു നക്ഷത്രങ്ങൾ വിരിയുന്നത് നമുക്കുവേണ്ടിയാണ് എന്ന് തോന്നുന്നതാണ് പ്രണയം.... ഭൂമിയിൽ പതിക്കുന്ന മഴത്തുള്ളികൾ, പുൽനാമ്പിൽ ഇറ്റിറ്റു നിൽക്കുന്ന മഞ്ഞുത്തുള്ളികൾ, അങ്ങനെ ഉതിർന്നു വീഴുന്ന പൂവുകളും ഇളം കാറ്റു വീശുന്നതും എല്ലാം നമുക്ക് വേണ്ടിയാണു പറയുന്നതാണ് പ്രണയം....💖💖💖." "Wow.....fantastic.....മ്മ്മ് ഞാനും ഒരു കൈ നോക്കിയാലോ.....??" "വേണ്ട...അങ്ങനെ ഇറങ്ങിത്തിരിക്കുന്നതല്ല പ്രണയം..... വന്നു ചേരുന്നതാണ്... ❤️❤️❤️.... ചില മുഖങ്ങളിൽ എഴുതി വെച്ചിട്ടുണ്ടാകും നിന്റെ ഹൃദയത്തിലേക്കുള്ള വാതിൽ ഇതാണെന്നു... നേരിൽ കാണുമ്പോൾ ഒരു സ്പാർക് ഉണ്ടാകും..അത് വന്നു ചേരുന്നതാണ്.തേടി പിടിക്കാൻ പറ്റില്ല...

പലപ്പോഴായി അവൻ എന്നിലേക് വന്നു ചേർന്നതാണ്..ഇനി ഒരിക്കലും അവനിൽ നിന്നും പകുത്തെടുക്കാൻ ആകില്ല.... 🍁🍁🍁🍁🍁🍁🍁🍁🍁 പിറ്റേന്നു രാവിലെ ഇന്നലെ പോയ അതെ സമയത്തു പോയി.ശ്രീയേട്ടനെ കാണാൻ പറ്റിയാല്ലോ എന്നായിരുന്നു മനസ്സിൽ.... പക്ഷെ വന്നില്ല കുറെ നേരം കാത്തുവെങ്കിലും കണ്ടില്ല.അവസാനം മനസ്സിലാ മനസോടെ ഓഫീസിൽക്‌ കയറിപോന്നു.. അജേഷ് സർ ലീവിൽ ആയിരുന്നത് കൊണ്ട്.ന്യൂ ജോയ്‌നിങ് കുട്ടികൾക്ക് ചെയ്യാൻ ഉള്ള ഇൻപുട് ഫയൽ ഒക്കെ കൊടുത്തതിനു ശേഷമാ ട്രൈയിനിംഗിന് പോകാൻ പറ്റിയുള്ളൂ. അപ്പോഴേക്കും സമയം കുറച്ചായിരുന്നു.ആദ്യത്തെ ദിവസം തന്നെ നേരം വൈകിയല്ലോ വിചാരിച്ച മുകളിലേക്കു ചെന്നത്.. ചെന്നപ്പോ ആ സർ പ്രോജെക്ടറിൽ എന്തൊക്കെയോ പറഞ്ഞു കൊടുക്കായിരുന്നു.ഞാൻ സർ എന്ന് വിളിച്ചെങ്കിലും ആള് തിരിഞ്ഞു നോക്കാതെ വെയിറ്റ് ചെയ്യാൻ പറഞ്ഞു. കുറച്ചു കഴിഞ്ഞു എന്റെ നേർക്കു തിരിഞ്ഞ ആളെ കണ്ടു എന്റെ കണ്ണ് തള്ളിപ്പോയി... ശ്രീയേട്ടൻ ഇവിടെ.... അപ്പോഴാ വന്ന സർ ന്റെ പേര് ശ്രീരാജ് എന്നാണലൊന്നു ഓർത്തെടുത്ത്..

ശ്രീരാജ് സർ ഉം ശ്രീയേട്ടനും ഒന്നാണെന്ന് മനസിലായ ആ നിമിഷം ഓർമയിലേക്ക് വന്നത് അന്നാദ്യമായി സർ നോട് ഫോണിൽ സംസാരിച്ച ദിവസം ആയിരുന്ന്. ഒരുപാടൊരുപാട് അറിയാവുന്ന ആരോ ആണ് അപ്പുറത്തെന്ന് തോന്നിയത് വെറുതെയായില്ല.ഒരിക്കൽ പോലും ഞാൻ കണ്ടില്ലലോ..അന്ന് കണ്ടപ്പോഴും ഒന്നും പറഞ്ഞില്ല... എന്താ ചോദിച്ചു ശ്രീയേട്ടൻ വന്നെങ്കിലും ഒരു പരിചയഭാവം മുഖത്തുണ്ടായില്ല... ഞാൻ ചിരിച്ചെങ്കിലും സർ ചിരിച്ചില്ല..ഞാൻ ട്രൈയിനിങ്ന് വന്നതാണ് പറഞ്ഞപ്പോ തോന്നുമ്പോ കയറി വരാൻ പറ്റില്ല.സമയത്തു വരാൻ പറ്റും എന്നുണ്ടെങ്കിൽ മാത്രം വന്നാൽ മതിയെന്നൊക്കെ പറഞ്ഞു ചൂടായി.... ഞാൻ കാരണം പറഞ്ഞെങ്കിലും ഒന്നും കേൾക്കാൻ നിൽക്കാതെ സർ ഒന്ന് നോക്കുക കൂടി ചെയ്യാതെ ബാക്കിയുള്ള കുട്ടികളുടെ അടുത്തേക് പോയ്‌... സങ്കടം വന്നെങ്കിലും ഇനി നിക്കണോ അതോ തിരിച്ചു പോകണോ എന്നറിയാതെ അവിടെ തന്നെ നിന്നു.. വീണ്ടും സർ വന്നു കയറി ഇരിക്കാൻ പറഞ്ഞു പുറത്തേക്കു പോയി.. സീറ്റിൽ ഇരുന്ന ഞാൻ സിസ്റ്റം ഓൺ ആക്കിയെങ്കിലും ഒന്നും അറിയാത്തതു കൊണ്ട് വെറുതെ ഇരുന്നു...

ഇത്രമാത്രം ചൂടാക്കാൻ എന്താ ഉണ്ടായേ ആലോചിച്ചു ഇരുന്നപ്പോഴേക്കും സർ അടുത്തേക് വന്നിരുന്നു.... എന്റെ കൈകൾ വിറച്ചിട്ട് മൗസ് പോലും ശരിക്കും പിടിക്കാൻ പറ്റുന്നില്ല. സർ അതൊന്നും ശ്രദിക്കാതെ tex coding നെ പറ്റി പറയാൻ തുടങ്ങി..എനിക്ക് ശരിക്കും ഒന്നും മനസിലായില്ല.പക്ഷെ സർ ചോദിച്ചപോലൊക്കെ മനസിലായി പറഞ്ഞു.. അവസാനം ഒരു ഫയൽ തന്നു ചെയ്തുനോക്കാൻ പറഞ്ഞു സർ മറ്റുള്ള കുട്ടികളുടെ അടുത്തേക് പോയി.. കൃത്യമായ സോഫ്റ്റ്‌വെയർ അറിവൊന്നും എനിക്കില്ലാത്തതു കൊണ്ട് എനിക്കാ കോഡിങ് ഒന്നും ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല. അവസാനം കരച്ചിലിന്റെ വക്കിൽ എത്തിയപ്പോഴേക്കും സർ നോക്കാൻ വന്നു..

ഒന്നും ചെയ്യാത്തത് കണ്ടു പിന്നേം വഴക്കു പറഞ്ഞു. അറിയില്ല എങ്കിൽ അറിയില്ല പറയണം അറിയാമെന്നുള്ള ഭാവത്തിൽ നില്കരുതെന്നൊക്കെ പറഞ്ഞു.. മറ്റുള്ള കുട്ടികളോടൊക്കെ ചിരിച്ചു സംസാരിക്കുന്ന സർ എന്നോട് മാത്രം എന്തിനാ ദേഷ്യപ്പെടണേ...എനിക്ക് അവിടെ ഇരിക്കാൻ തോന്നുന്നില്ല.. ട്രൈനിംഗിന് വരണ്ടായിരുന്നുന്നു തോന്നിപോയി... ലഞ്ച് ടൈമിൽ എല്ലാരേയും ഫുഡ് കഴിക്കാൻ വിട്ടപ്പോൾ എന്നോട് ചെയ്തിട്ട് പോയാൽ മതി പറഞ്ഞു... എന്തിനാ എന്നോട് മാത്രം ഇങ്ങനെ എന്നാലോചിച്ചു കരയാൻ തുടങ്ങിയപ്പോഴേക്കും നന്ദു ന്നു ഒരു വിളി കേട്ടു... എനിക്ക് തോന്നിയതാകും വെച്ച് തിരിഞ്ഞു നോക്കിയില്ല.വീണ്ടും കേട്ടപ്പോ തിരിഞ്ഞുനോക്കിയ എന്നെ നോക്കി ചിരിക്കണ സർനെയാ കണ്ടത്. ചിരിച്ചുകൊണ്ട് എന്റെ അടുത്ത് വന്നിരുന്നു...........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story