ശ്രീരാഗം 🌻🌻🌻: ഭാഗം 13

Shreeragam

രചന: അനി

ഇന്നവളെ കാണാലോ വെച്ചാ ഓടി വന്നത്. ട്രെയിനിങ് തുടങ്ങിയിട്ടും കാണാതായപ്പോൾ എനിക്ക് ദേഷ്യം വരാൻ തുടങ്ങിയിരുന്നു.. 8.30 ku തുടങ്ങിട്ട് 10.30 ആയിട്ടും കാണാതായപ്പോ എന്തോ നഷ്ടബോധമോ ദേഷ്യമോ സങ്കടമോ എല്ലാം കൂടി എന്റെ തല വെട്ടിപൊളിയുവായിരുന്നു. അവസാനം ഗീതുനോട് തന്നെ ചോദിച്ചു. ഇന്ന് വേറെ ഏതോ കുട്ടി വരുമെന്നു പറഞ്ഞിരുന്നലോ ആ കുട്ടിയെ കണ്ടില്ലലോ ന്നു... "നന്ദ അല്ലെ സർ.അവള് സന്തോഷ് സർ ന്റെ പെറ്റ് ആണ്.അവള് അവിടെ ആടിപ്പാടി നിന്നു എല്ലാം കഴിഞ്ഞിട്ടേ വരൂ. സർ ന്റെ സമയം ഒന്നും അവൾക്കു ബാധകമാകില്ല.ചോദിച്ചാലും എന്തേലും ഒക്കെ കാരണം പറയും.." അവളുടെ മറുപടി കേട്ടു എനിക്കൊന്നു പൊട്ടിക്കാൻ തോന്നിയെങ്കിലും ഒന്നും മിണ്ടിയില്ല..അല്ലേലും ഈ പെൺപിളേരുടെ ഏറ്റവും വലിയ പ്രശനവും അതാണലോ... തന്നേക്കാൾ മിടുക്കിയായാൽ പിന്നെ സമ്മതിച്ചു കൊടുക്കുന്ന പ്രശനം ഉദിക്കുന്നില്ലലോ.... അവളെ കാത്തിരിക്കുന്ന സമയം നീങ്ങാത്തതു പോലെ... ഉള്ളിൽ ഉറയുന്ന ദേഷ്യം എനിക്ക് തന്നെ പിടിച്ചാൽ കിട്ടുന്നില്ല..

അപ്പോഴാ നന്ദ വന്നു വിളിച്ചത്... കാണാൻ ആഗ്രഹിച്ചിട്ടും എന്തോ അവള് വൈകിയ ദേഷ്യം മുഴുവനായി അവളിൽ തന്നെ തീർത്തു. അവള് ചിരിച്ചെങ്കിലും എനിക്ക് ഉള്ളിൽ ദേഷ്യമായിരുന്നു അതുകൊണ്ടു തന്നെയാ ആലുവ മണപ്പുറത്തു കണ്ട പരിജയം കാണിക്കാഞ്ഞത്.... കരയിപ്പിക്കണം എന്ന് വിചാരിച്ചതല്ല. പക്ഷെ പറഞ്ഞു വന്നപ്പോൾ അങ്ങോട്ടു കൂടിപ്പോയി.. എനിക്ക് ഈ പെണ്പിള്ളേര് മിണ്ടുമ്പോ മിണ്ടുമ്പോ കരയണത് ഇഷ്ടമേ അല്ല. അത് കാണുമ്പോ തന്നെ എനിക്ക് കലി വരും... അവള് കരയണതും കൂടി കണ്ടപ്പോഴാ എനിക്കെന്നെ തന്നെ പിടിച്ചാൽ കിട്ടാതായതു.. താഴേക്കു ചെന്നപ്പോൾ സിനോജ് ആണ് പറഞ്ഞെ അജേഷ് ലീവ് ആയതു കൊണ്ടാ നന്ദ വൈകിയത് അവള് രാവിലെ സമയത്തു വന്നതാ എന്നൊക്കെ.... പാവം എല്ലാരുടേം മുൻപിൽ വെച്ചു അങ്ങനെ ഒന്നും പറയണ്ടായിരുന്നു...

ലഞ്ച് ടൈമിൽ എല്ലാവരെയും മനപ്പൂർവം പറഞ്ഞുവിട്ടതാ അവളോടൊന്നു ഒറ്റക്കു സംസാരിക്കാൻ.. ചോദിച്ചപ്പോഴേക്കും കണ്ണീർ മഴ പെയ്തിറങ്ങി...... "നന്ദാ താൻ എന്തിനാ കരയണെ...?? തന്നോടാ ചോദിക്കുന്നെ എന്തിനാ കരയണെന്ന്.... താൻ എന്റെ ക്ഷമ പരീക്ഷിക്കരുത്...കരച്ചില് നിർത്തു.... Can u pls stop it...... നന്ദാ നിന്നോടല്ലെ കരച്ചില് നിർത്താൻ പറഞ്ഞെ..." ദേഷ്യം കൊണ്ട് അടുത്തിരിക്കണ കസേര തട്ടിയിട്ടു.... "നിന്നോടല്ലെടി കരച്ചില് നിർത്താൻ പറയണേ..ഇനി കരഞ്ഞാൽ...😡" പെണ്ണ് പേടിച്ചുപോയി.അപ്പൊത്തന്നെ കരച്ചില് നിർത്തി.കൈയൊക്കെ വിറക്കുന്നണ്ടു..... "ആ ഇനി പറ..എന്താ പ്രശനം....??" വന്നു കയറിയപ്പോ തൊട്ടു ചീത്ത പറയുവാ... ഞാൻ കാരണം അല്ല വൈകിയത് അതൊന്നു പറയാൻ കൂടി സമ്മതിച്ചില്ല... കരയാനും സമ്മതിക്കില്ല....എന്നിട്ടിപ്പോ കാരണം എന്താ ചോദിച്ചു ഒച്ചയിടുന്നു.. അപ്പു പറഞ്ഞത് ശരിയാ..പ്രേമി ഈശ്വരനെ കാണും ന്നു..ഞാനും കണ്ടു പരമശിവനെ....എനിക്ക് മുൻപിൽ ത്രികണ്ണും തുറന്നു പിടിച്ചിരിക്കുന്നുണ്ടലോ... വെറുതെ അല്ല ഗംഗ കയറി മഹാദേവന്റെ തലയിൽ ഇരിക്കണേ..ഇടക്കിടക്ക് വെള്ളമൊഴിച്ചു തണുപ്പിക്കണം അല്ലൊ... ആരാണാവോ ശ്രീ ന്നു പേരിട്ടത്.കാണാൻ മാത്രമേ ശ്രീയുള്ളു സ്വഭാവത്തിൽ ഇല്ല...😏😏😏😏

കരച്ചിലിനിടയിലും ഞാൻ ഇതൊക്കെ ചിന്തിച്ചു കൂട്ടി..കസേര മറിച്ചിടണത് കണ്ടപ്പോ പേടിച്ചു പോയി....അതാണ് വേഗം കരച്ചില് നിർത്തിയെ.അല്ലെങ്കിൽ അടുത്തത് ഇനി അടി ആയിരിക്കുംന്നു തോന്നി.. "ഞാൻ എനിക്ക്...ഞാൻ " അവള് വല്ലാതെ പേടിച്ചുന്നു എനിക്ക് മനസിലായി.കൈയുടെ വിറയലും സംസാരത്തിലെ വിക്കും എല്ലാം കൂടി കണ്ടപ്പോ നെഞ്ചോടൊന്നു ചേർത്ത് പിടിച്ചു പേടിക്കണ്ട പറയണം തോന്നി.. "തനിക് പറ.....പേടിക്കാതെ പറ..." "എനിക്ക് സോഫ്റ്റ്‌വെയർ അറിയില്ല സർ...പ്രോഗ്രാമിങ് ലാംഗ്വേജ് ഒന്നും അറിയില്ല.ഞാൻ അതൊന്നും പഠിച്ചിട്ടില്ല... ഇവിടെ വന്നപ്പോ അജേഷ് സർ പറഞ്ഞു തന്നത് കേട്ടിട്ടാണ് പ്രൊജക്റ്റ് ചെയ്യാൻ തുടങ്ങിയെ.... ഞാൻ സന്തോഷ് സർ നോട് അന്നേ പറഞ്ഞതാ tex coding നു ഞാൻ ഇല്ല.എക്സ്സ്‌പീരിയൻസ്ഡ് ആയ ആരെയെങ്കിലും വെച്ച് ചെയ്യിപ്പിക്കാം ന്നു.... ഗീതുവോ കീർത്തിയോ ആരെയെങ്കിലും... ഞാൻ പറഞ്ഞാൽ സർ സമ്മതിക്കില്ല അത്കൊണ്ട് സർ സന്തോഷ് സർ നോട് പറഞ്ഞാൽ മതി..ഞാൻ ശരിയാവില്ലെന്നു..."

കൊച്ചു കുട്ടികൾ എണ്ണിയെണ്ണി പറയുന്നതുപോലുള്ള അവളുടെ പറച്ചില് കേട്ടു എന്റെ ഉളിലെ ചൂടൊക്കെ പോയി.... ആ സമയം എന്റെ കണ്ണിൽ അവളോട് തോന്നിയത് പ്രണയത്തെക്കാൾ ഉപരി വാത്സല്യം ആയിരുന്നു.... "താൻ ഇവിടെ ഏതൊക്കെ പ്രൊജക്റ്റ് ചെയുന്നുണ്ടു...??" "ഞാൻ ഇവിടെ എല്ലാം ചെയുന്നുണ്ട്..epub, jh, wf എല്ലാം..." "ഇതൊക്കെ ചെയുന്ന ആൾക്കു ഇതും ചെയ്യാം..." "ഇല്ല സർ.... എന്നെകൊണ്ട് കഴിയില്ല.... ഞാൻ ഇല്ല...എനിക്ക് അറിയുന്നില്ല ഒന്നും..." "Luk നന്ദ...നിനക്ക് മനസിലാകാത്തതാണോ അതോ ഞാൻ ആണോ പ്രശനം...??"" ഞാൻ കാണാൻ എത്ര കൊതിച്ച മുഖമാ ഇതെന്ന് സർ നു അറിയില്ലലോ.. ഞാൻ സാറിനെ തന്നെ നോക്കി... "എനിക്ക് പ്രശനം ആയിട്ടല്ല...സർ നെ ദേഷ്യം പിടിപ്പിക്കണ്ട വെച്ചാ ഞാൻ ഒഴിഞ്ഞൊള്ളാം പറഞ്ഞെ.... എനിക്ക് മനസിലാകുന്നില്ല ഒന്നും...."

"Ok. എങ്കിൽ അത് പറ... ഞാൻ ഒന്നുടെ പറഞ്ഞു തരാം...." ഞാൻ ഈ പ്രൊജക്റ്റ് എന്താണെന്നും, എങ്ങനെ ചെയ്യണം,ഏതു ലാംഗ്വേജ് ൽ ആണ് കോഡ് ചെയേണ്ടത് എന്നൊക്കെ വിശദമായി പറഞ്ഞു കൊടുത്തു...ഇപ്പോ ഏറെക്കുറെ അവള് ഓക്കേ ആണ്... അപ്പോഴേക്കും ലഞ്ച് ബ്രേക്ക് കഴിഞ്ഞു കുട്ടികൾ വന്നു... നന്ദക് ഒരു പിഡിഎഫ് നോക്കാൻ കൊടുത്തു ഞാൻ ഇറങ്ങി... എന്തോ ഭക്ഷണം കഴിക്കാൻ തോന്നിയില്ല..അവളും ഒന്നും കഴിച്ചിലിലോ വിചാരിച്ചു ഞാൻ തിരിച്ചു പോയി.... "ഡോ... തനിക്കു വിശക്കുന്നിലെ..??" "സർ എന്റെ ഈ ഫയൽ തീർന്നില്ല..." "ചോദിച്ചാൽ അതിനുള്ള ഉത്തരം പറയാ... അല്ലാതെ തിരിച്ചു ചോദ്യം ചോദിക്കാൻ അല്ല പറഞ്ഞെ.... "ഉവ് സർ വിശക്കുന്നുണ്ടു...." "എന്നാൽ നിർതിയിട്ട് പോയി കഴിച്ചിട്ട് വാ..." പോകാനായി എഴുന്നേറ്റെങ്കിലും സർ ഒന്നും കഴിച്ചിട്ടില്ലല്ലോ ഓർത്തു.. "സർ നു കഴിക്കണ്ടേ....??"

"മ്മ് വേണം..ക്യാന്റീനിൽ പോയി നോക്കണം.." "അയ്യോ സർ, ഇപ്പോ ക്യാന്റീനിൽ ഫുഡ് കഴിഞ്ഞിടുണ്ടാകും..." "അത് സാരമില്ല, നന്ദ പോയിട്ടു വാ..." എന്തോ ആളു കഴിക്കാതെ ഞാൻ കഴിക്കണത് ശരിയല്ലലോ..ഞാൻ കാരണം ആണലോ സർ ലേറ്റ് ആയതു... "സർ ഞാൻ എന്റെ ഫുഡ് തരാം..." "അപ്പോ നന്ദക്കൊ...??" "എനിക്ക് വേണ്ട സർ കഴിച്ചോളു..." "അതൊന്നും വേണ്ട..നന്ദ പോയിട്ടു വാ..." "എന്നാൽ എനിക്കും വേണ്ട..." ഈ പെണ്ണ് എന്നേം കൊണ്ടേ പോകുള്ളൂന്ന തോന്നണേ...മുഖം വീർപ്പിച്ചു കെട്ടി നില്കുന്ന നന്ദുനെ കണ്ടു എനിക്കു ചിരി വന്നു.... "ശരി ഞാൻ വരാം..താൻ ക്യാന്റീനിലേക്കു ഇരുന്നോ..." ഇത്ര നേരം ചീത്ത പറഞ്ഞെങ്കിലും, പാവമാണ് അതല്ലെ ഞാൻ കഴിക്കാതെ കഴിക്കില്ലാന് പറഞ്ഞെ..ഉള്ളിൽ ഒരു കുഞ്ഞു സന്തോഷം... കുറെ നേരമായി ഗീതും കൂട്ടരും എന്തൊക്കെയോ പറയുന്നുണ്ടു..ഞാൻ അവർക്കു ചെയ്യാൻ ഒരു ഫയൽ കൊടുത്തിട്ട് ഫുഡ് കഴിച്ചു വരാമെന്നു പറഞ്ഞിറങ്ങി.... ചെന്നപ്പോ നന്ദ കാത്തിരിക്കുന്നുണ്ടായിരുന്നു...അവളുടെ കൂടെ ഉള്ളപ്പോ ഒരു സന്തോഷം...

അവള് എനിക്കായി കാത്തിരിക്കുന്നത് കണ്ടപ്പോ അമ്മയെ ഓർമ വന്നേ..ഞാൻ ചെല്ലുന്ന ദിവസങ്ങളിൽ എത്ര വൈകിയാലും എന്നെ കാത്തിരിക്കാറുണ്ട് അമ്മ...... നന്ദ... അവള് എന്തൊക്കെയോ പറയുന്നുണ്ട്.... കറികൾ കുറവാണു.... സർ നു ഇഷ്ടം ആകൊന്നു അറിയില്ല എന്നൊക്കെ.. ഞാൻ അതൊന്നും കേട്ടില്ല..വിശന്നു കുടലു പഴുത്തിരിക്കുവാ..അവള് വിളമ്പിയ ചോറ് മുഴുവൻ ഉണ്ടു... നല്ല കുരുമുളകിട്ട രസവും അച്ചിങ്ങ മെഴുകുവരട്ടിയും പിന്നെ കണ്ണിമാങ്ങാ അച്ചാറും...ആഹാ പൊളിച്ചു... അവള് കൊണ്ട് വന്നതിൽ മുക്കാലും ഞാൻ തന്നെയാ കഴിച്ചേ...കൂടെ അവള് ഉള്ളതാണോ അതോ അവൾ വിളമ്പി തന്നതാണോ എന്തോ നല്ല രുചിയുണ്ടായിരുന്നു... ആ കുറച്ചു സമയത്തിൽ അവളുടെ വീട്ടുകാര്യങ്ങളും എല്ലാം ഞാൻ ചോദിച്ചറിഞ്ഞിരുന്നു.പെണ്ണ് തിരിച്ചു അധികമൊന്നും ചോദിച്ചില്ല... അപ്പോഴാ ക്യാന്റീനിലേക്കു കുറച്ചു ബോയ്സ് വന്നത്..അവരെ കണ്ടപ്പോഴേ നന്ദ പോകാം പോകാം നു പറഞ്ഞു... അവളുടെ കണ്ണിലെ പേടികണ്ടപോ അതിലാരോ ആണ് മിഥുൻ എന്ന് മനസിലായി....

ഞാൻ അവളുടെ കൈ പിടിച്ചു അവിടെ ഇരിക്കാൻ പറഞ്ഞു..അവള് കണ്ണുകൾ കൊണ്ട് വേണ്ട എന്ന് പറയുന്നുണ്ട്..ഞാൻ ബലമായി പിടിച്ചിരുത്തി... "താൻ എന്തിനാ പേടിക്കണേ...??" "ഇല്ല സർ പേടിയൊന്നുമില്ല...നമുക്കു പോകാം..." "പോകാം നന്ദ...നീ പേടിക്കണ്ട...." അവനും കൂട്ടരും ഞങ്ങള് ഇരുന്നതിന്റെ തൊട്ടടുത്ത ടേബിളിൽ വന്നിരുന്നു...അവൻ ഇന്ന് എന്തെങ്കിലും പറഞ്ഞാൽ ഇന്നത്തോടെ അവന്റെ സൂക്കേട് തീർത്തു കൊടുക്കണം എന്നു കരുതി തന്നെയാ ഞാനും ഇരുന്നത്... സർ ഉണ്ണുന്നത് കണ്ടപ്പോൾ തന്നെ വയറു നിറഞ്ഞു.. ഒരുപാടൊന്നുമില്ലെങ്കിലും ഈ ദേവൻ എന്റെ ഉള്ളിലെ പ്രണയം ഓർമിപ്പിച്ചു കൊണ്ടിരിന്നു...... മിഥുനെ കണ്ടതും അവൻ എന്തെങ്കിലും പറയും എന്നുറപ്പാണ്. അന്ന് ഞാൻ സാറിന്റെ കൈയിൽ മനപ്പൂർവം മയങ്ങി കിടന്നതാണ് എന്നൊക്കെയാ പറഞ്ഞെ. ഇന്നിപ്പോ ഞങ്ങളെ ഒരുമിച്ചു കണ്ടാൽ അതുമതി അവനു എന്തെങ്കിലും പറഞ്ഞുണ്ടാക്കാൻ.. അതാ സാറിനോട് വേഗം പോകാമെന്നു പറഞ്ഞത്.. സർ സമ്മതിക്കാതെ എന്നെ അവിടെ പിടിച്ചിരുത്തി.

അവൻ തൊട്ടടുത്ത കസേരയിൽ വന്നിരുന്നപ്പോ ഉള്ളിൽ തീയായിരുന്നു..അവൻ ഒന്നും പറയുന്നില്ലെന്നു കണ്ടു ആശ്വസിച്ചു.. അവസാനം സർ പോകാം ന്നു പറഞ്ഞു എഴുനേറ്റപ്പോ ഞാനും എണീറ്റു. ഞാൻ അവന്റെ അടുത്തെത്തിയപ്പോ അവൻ പെട്ടന്ന് എണീറ്റു. പെട്ടന്നായതുകൊണ്ട് ഞാൻ പേടിച്ചു അറിയാതെ സാറിന്റെ കൈയിൽ പിടിച്ചു... നന്ദ പെട്ടന്നു കയറി കൈയിൽ പിടിച്ചപോഴെ അവള് പേടിച്ചു മനസിലായി..നമുക്കു ഇത് ആദ്യമല്ലലോ...😜😜😜 ഇത്തവണ ഞാൻ അവളെ വഴക്കു പറഞ്ഞില്ല..ഞാൻ ആഗ്രഹിച്ചതുകൊണ്ടോ മറ്റോ ഞാനും ആ കൈ ചേർത്ത് പിടിച്ചു... കണ്ണുകൾ തമ്മിൽ ഉടക്കി.. അവളിലെ പേടി മാറിയെന്നു തോന്നി..ആ വെള്ളാരം കണ്ണിൽ ഒരു പൂത്തിരി കത്തിച്ചു വെച്ചിട്ടുണ്ട് ഇപ്പോ... ഇതൊക്കെ കണ്ടു അവന്റെ കണ്ണിലെ നിറം മാറിയത് ഞങ്ങൾ അറിഞ്ഞില്ല... എന്തോ അവളിലെ പിടിവിടാൻ എനിക്ക് തോന്നിയില്ല.എന്നാലും മാനം കളയരുതെല്ലൊ വിചാരിച്ചു കൈ എടുത്തു...

ഉടനെ അവളും കൈവിട്ടു..പെണ്ണ് തല താഴ്ത്തി നടക്കുവാ... "നന്ദ എന്തിനാ അവനെ പേടിക്കണേ...എന്താ നിങ്ങള് തമ്മിൽ പ്രശനം...??" അവള് എല്ലാം പറഞ്ഞു കേട്ടപ്പോ ഞാൻ എനിക്കറിയേണ്ട കാര്യം മാത്രം തിരിച്ചുചോദിച്ചു... "നന്ദ വേറെ ആരെയാ സ്നേഹിക്കണേ??" സർ ചോദിച്ചപ്പോ എല്ലാം പറഞ്ഞെങ്കിലും ആരെയാ സ്നേഹിക്കണേനു ചോദിക്കുമെന്ന് ഒട്ടും പ്രേതീക്ഷിച്ചില്ല.... ആ കണ്ണുകളിൽ നോക്കി പറയണം എന്നുണ്ട്.... 🔥നീ എന്ന ദേവനെയാണ് ഞാൻ കാത്തിരുന്നതും പ്രണയിച്ചതും എന്നൊക്കെ...🔥 മൊഴികൾ മൗനമായിരുന്നുവെങ്കിലും മിഴികൾ വാചാലമായിരുന്നു.അവ പറയുന്നുണ്ട് നിന്നെ നീ എന്ന പ്രാണനിൽ ആണ് എന്റെ പ്രണയത്തിന്റെ ചൂടെന്ന്..... പക്ഷെ പറ്റുന്നില്ല...ആ ചോദ്യം അതിനിപ്പോ എന്താ ഉത്തരം കൊടുക്കാ.. അവസാനം രണ്ടും കല്പിച്ചു പറഞ്ഞു.

. "എനിക്കൊരാളെ ഇഷ്ടമാണ് ഇതുവരെയും ആരോടും തോന്നാത്ത ഒരിഷ്ടം.അത് പ്രണയമാണോന്ന് തിരിച്ചറിയാൻ പറ്റുന്നില്ല.." അതുകേട്ടപോ ആ മുഖത്തു ഒരു സങ്കടം വന്നലോ.... വന്നില്ലേ..ഉവ് ആ കണ്ണിലെ തിളക്കമില്ലായ്മ അത് വിളിച്ചോതുന്നുണ്ടായിരുന്നു.... പരസ്പരം പറയാത്ത തിരിച്ചറിയാൻ പറ്റാത്ത എന്തോ ഒന്ന് ഞങ്ങൾക്കിടയിലേക്കു വന്നു... അവളു വെറുതെ പറഞ്ഞതാകും എന്ന് കരുതിയാ ചോദിച്ചേ.പക്ഷെ അവളിലെ ഉത്തരം എന്നെ നിരാശപ്പെടുത്തി..പിന്നീട് ഒന്നിനും മനസ് വന്നില്ല തിരിച്ചു ഒരുമിച്ചു കയറിവന്ന ഞങ്ങളെ കണ്ടു ബാക്കിയുള്ളവരൊക്കെ ചിരിക്കുന്നുണ്ടു..ഗീതുന്റെ മുഖം അത്ര തെളിച്ചമില്ല.... അവൾ എന്റെ കൂടെ ഉണ്ടെങ്കിലും അകൽച്ച വന്നിരുന്നു ഞങ്ങൾക്കിടയിൽ... മൊഴികളിൽ പറയാതെ മിഴികളിൽ ഒളിപ്പിച്ച പ്രണയം എനിക്ക് തോന്നിയത് ആണോന്നു പോലും സംശയമായി..... രണ്ടു മൂന്ന് ഡേയ്സ് അങ്ങനെ കടന്നു പോയി.നന്ദ വരും ഞാൻ പറഞ്ഞു കൊടുക്കും എന്നല്ലാതെ ഒന്നിലും മനസ് നില്കുന്നുണ്ടായിരുന്നില്ല...

മനഃപൂർവം ഞാൻ അവളിൽ നിന്നും അകലം പാലിച്ചു..അവൾ എന്തൊക്കെയോ ആ കണ്ണിലൂടെ പറയാൻ നോക്കുന്നു എങ്കിലും ഞാൻ അതിനൊന്നും പിടികൊടുത്തില്ല...... അവൾക്കുണ്ടെന്നു പറഞ്ഞ ആ പ്രണയം അതെന്നെ തന്നെ കീഴടക്കി.അതെന്നെ വല്ലാതെ കീറിമുറിച്ചു കൊണ്ടിരുന്നു.... ആദ്യത്തെ ദിവസത്തിന് ശേഷം സാർ എന്നോട് മിണ്ടാനേ വന്നിട്ടില്ല.എന്തിനും ഏതിനും ഒരു മൂളലിൽ ഉത്തരമൊതുക്കി... ബാക്കിയുള്ള കുട്ടികളും പറഞ്ഞു സർ ന് ഒരു ഉഷാറില്ല എന്നൊക്കെ.. ഇതിന് മാത്രം എന്താ ഉണ്ടായേ ന്നു ആലോചിച്ചു നോക്കിയെങ്കിലും എനിക്കെന്റെ മനസ്സിൽ ഒന്നും തോന്നിയില്ല..... ഓഫീസിൽ പോകാൻ തന്നെ തോന്നതായി തുടങ്ങി.അപ്പുനോട് പറഞ്ഞപ്പോ അതൊക്കെ തോന്നലാകും എന്ന് പറഞ്ഞു... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 ദിവസങ്ങൾക്കു ശേഷം ഇന്നാണ് അമ്പലത്തിൽ പോകണേ...വൈകിട് വന്നിട് അമ്പലത്തിൽ പോകണം പറഞ്ഞിരുന്നു.അങ്ങനെ അപ്പൂനേം കൂട്ടി ഞാൻ പോയി...... മഹാദേവനെ നോക്കി പറഞ്ഞു

"നന്ദിയുണ്ട് ഒരുപാട്...നീ എന്ന ദേവനെ മാത്രമേ ഞാൻ പ്രണയിച്ചിട്ടുള്ളു...നീ അറിഞ്ഞു തന്നെ എനിക്കായി എന്നിലേക്കായി അവൻ വന്നെത്തി... എന്റെ പ്രണയം തുറന്നു പറയാൻ പറ്റുമോന്നു എനിക്കറിയില്ല..ആ കണ്ണുകൾ കാണുമ്പോൾ ഇല്ലാതാകുന്നു ഞാൻ....... നീ കൂടെ ഉണ്ടാകണം എനിക്ക് അവനോടുള്ള ഇഷ്ടം അതുപോലെ അവനിലും ഉണ്ടാകണേ എന്നു പറഞ്ഞുകൊണ്ട് ഞാൻ പ്രാർത്ഥിച്ചു. " ഒറ്റ പ്രദിക്ഷണത്തിൽ കാര്യം അവസാനിപ്പിച്ചു അപ്പു അവിടെ ഒരു മരച്ചുവട്ടിൽ ഇരിപ്പായി.... എന്തോ കുറച്ചു ദിവസങ്ങൾ കഴിഞ്ഞു വന്നത് കൊണ്ട് എനിക്കു തൊഴുതിട്ടും പറഞ്ഞിട്ടും ഒന്നും തീരുന്നില്ല.... വന്നപ്പോൾ ഉണ്ടായ സന്തോഷം ഒന്നും ഇപ്പോ ഇവിടില്ല.എങ്ങനെയെങ്കിലും ഇതൊന്നു തീർത്തിട്ട് തിരിച്ചുപോയാൽ മതി എന്നായിരിക്കുന്നു... അവളെ കാണുമ്പോഴൊക്കെ ഞാൻ ഒഴിഞ്ഞുമാറി നടക്കാ...ആ കണ്ണിലൊന്നു ഉടക്കിയാൽ എന്റെ പ്രണയം അവൾക്കു മനസ്സിലായോ വിചാരിച്ചാണ്... മനസിനൊന്നും ഒരു സുഖമില്ല അതാ ഇന്നൊന്നു തൊഴാൻ വന്നത്..തൊഴുതു കഴിഞ്ഞു ഇരികുമ്പോഴാ ഒരു പെൺകുട്ടി കുറെ നേരമായി എന്നെ നോക്കുന്നു....

ആദ്യം എന്റെ തോന്നലാകും വിചാരിച്ചു.പക്ഷെ അവള് എഴുനേറ്റു എന്റെ അരികിലായി വന്നിരുന്നു.... "ശ്രീരാജ് അല്ലെ...???" "അതെ എന്നെ എങ്ങനെ അറിയാം...??" "മാഷ് കമ്മിറ്റഡ് ആണോ...??" ഇവള് ആള് കൊള്ളാലോ വിചാരിച്ചു.... "നിങ്ങള് തൃശ്ശൂക്കാരൊക്കെ ഇങ്ങനെ ആണോ...cmtd അല്ലെങ്കിൽ എന്താ തനിക്കു ആലോചിക്കാൻ ആണോ...??" "ഏയ് ഞാൻ അല്ല..വേറെ ആൾക്കാ....അപ്പോ cmtd അല്ല....ഇവിടെ വന്നിട്ടു ആരോടെങ്കിലും ഇഷ്ടം തോന്നിയോ...??" ഈ പെണ്ണ് ഇതു എന്തൊക്കെയാ പറയണേ..ഞാൻ മെല്ലെ എഴുനേറ്റു... !പോകലെ...എന്റെ ഒരു കൂട്ടുകാരിക്ക് മാഷോട് ഭയങ്കര ഇഷ്ടമാ... പ്രണയം ആണെന്നൊന്നും അവള് സമ്മതിച്ചിട്ടില്ല..പക്ഷെ അവളുടെ മനസ് എനിക്ക് അറിയാം... She is deeply in love with u..... ഇന്നൊന്നും തുടങ്ങിയതല്ല..കുറച്ചു വര്ഷങ്ങള്ക്കു മുൻപേ അവള് പ്രണയിച്ചു തുടങ്ങിയിരുന്നു...

പേരോ നാടൊ വീടോ ഒന്നുമറിയാതെ...നിങ്ങളെ ഇനി കാണുമൊന്നു പോലും ഉറപ്പില്ലാതെ... നിങ്ങളെ കാണാതെ അറിയാതെ ഹൃദയം കൊണ്ട് പ്രണയിചിരുന്നു..... പ്രണയം തേടിപോകേണ്ട ഒന്നല്ല മറിച്ചു തന്നിലേക്കു വന്നു ചേരേണ്ടതാണ് എന്നാണ് അവള് പറഞ്ഞിരുനെ...മാഷ് ഈ നാട്ടിൽ എത്തിയപ്പോ അത് സത്യമായെടോ ...." ഇവൾക്ക് ലേശം വട്ടുണ്ടോ എന്ന് ചിന്തിച്ചു ഞാൻ.... "ഏട്ടൻ വിചാരിക്കുന്നുണ്ടാകും എനിക്ക് വട്ടുണ്ടോന്നു അല്ലെ...?? വട്ടൊന്നും അല്ല ഞാൻ ഈ പറഞ്ഞതൊക്കെ സത്യമാ... മഹാദേവന്റെ പാർവതിയെ പോലെ അവള് നിങ്ങളെ പ്രണയിക്കുന്നുണ്ട്... നിങ്ങൾക്കായി കരയാത്ത അമ്പലങ്ങളില്ല...നേരാത്ത വഴിപാടുകൾ ഇല്ല... ഓരോ ആൾക്കൂട്ടത്തിലും നിങ്ങളെ തേടിയിരുന്നു അവള്... നിങ്ങള് വരുമെന്നു ഉറച്ചു വിശ്വസിച്ചിരിന്നു...അവളുടെ പ്രണയം സത്യസന്ധമായിരുന്നു..അതല്ലെ ഇപ്പോ മാഷ് വന്നത്...

പക്ഷെ ആ പ്രണയം മാഷ്ക്ക് അവളോട് ഉണ്ടോ എന്ന് കണ്ടുപിടിക്കാൻ നടക്ക ഇപ്പോ കക്ഷി.... ഏട്ടന്റെ പ്രണയം അറിയുന്ന നാൾ ഈ വടക്കുംനാഥനിൽ വന്നവൾ പറയും നിങ്ങളെ അവള് എത്രമാത്രം പ്രണയിച്ചിരുന്നു എന്ന്.." "കുട്ടിക്ക് ആള് മാറിയതാകും..ഞാൻ ഈ നാട്ടുകാരനല്ല..." "ആളൊന്നും മാറിയിട്ടില്ലെടോ മാഷെ..അതൊക്കെ മാഷ്ക്ക് വഴിയേ മനസിലാകും....ആരാ ആളെന്ന് പറഞ്ഞു തരണോ....?" ഇത്ര മാത്രം പ്രണയിക്കുന്നുണ്ട് എങ്കിൽ അതാരാ എന്നൊന്നറിയണം അല്ലോ... "ആരാ...??" "അയ്യടാ മോനെ.... അറിയണം അല്ലെ..അങ്ങനെ ഇപ്പോ അറിയണ്ട.." "പറയെടോ..അല്ല തന്റെ പേര് എന്താ...?" "എന്റെ പേര് അപ്പു..അപർണ" ഈ പേര് ഞാൻ കേട്ടിട്ടുണ്ടല്ലോ..ആരോ എന്നോട് പറഞ്ഞിട്ടുണ്ടാലോ.... "ഡോ മാഷെ...മാഷോട് ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ.....??" ഇവിടെ വന്നിട്ടു ആരോടും പ്രണയം തോന്നിയില്ലേ...അതോ തോന്നിയ ആളു വേറെ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടു പറഞ്ഞോ.....?? പറ അങ്ങനെ ഒരു വിഷമം ഉളിൽ ഇല്ലേ ഇപ്പോ....??"

ഇവള് വല്ല അസ്‌ട്രോളജി പഠിച്ചിട്ടുണ്ടോ..എന്റെ മനസ്സിൽ ഉള്ളതൊക്കെ അങ്ങനെ തന്നെ പറയുന്നുണ്ടലൊ..... "പറ ശ്രീയേട്ടാ...." എന്തായാലും ഇവൾക്ക് വ്യക്തമായിട്ടു എന്നെ അറിയാം ന്നു മനസിലായി.... ഞാൻ ഒന്നും പറയാതായപ്പോ അവളെന്നെ പറഞ്ഞു.... "അതെ ഒരു കാര്യം പറയാം...മാഷുടെ പ്രണയവും ഞാൻ പറഞ്ഞ പ്രണയവും ഒന്നാണ്..മാഷ് അത് തിരിച്ചറിയുന്നില്ല എന്നെ ഉള്ളൂ... വൈകാതെ മനസിലാകും...പിന്നെ ഞാൻ പറഞ്ഞ ആള് ഇപ്പോ ഈ അമ്പലത്തിൽ ഉണ്ട് മാഷ്ക്ക് വേണമെങ്കിൽ കണ്ടുപിടിച്ചോ... പിന്നെ ഞാൻ ഇതൊക്കെ പറഞ്ഞത്...മാഷെ കാത്തിരുന്നു തന്നെ ആ പാവത്തിന്റെ കുറേനാളുകൾ പോയി... ഇനി പ്രണയം പറയാനായിട്ട് കൂടി വീണ്ടും കുറെ നാളുകൾ കളയണ്ട വെച്ചാ... മാഷെ കണ്ണു തുറന്നു നോക്ക്..മഹാദേവന്റെ പാതിയെ കാണാൻ പറ്റും..." അവള് പറഞ്ഞതൊക്കെ പിന്നേം പിന്നേം ആലോചിച്ചു കൊണ്ടിരുന്നു... അങ്ങനെ ഒരാള് ഉണ്ടാകോ...ഞാൻ അറിയാതെ എന്നെ പ്രണയിക്കുന്നവൾ... ആരായിരിക്കും.. അവളോടെനെ ചോദിക്കാമെന്ന് വെച്ച് നോക്കിയപ്പോ ആ കാന്താരിയെ അവിടെ ഒന്നും കണ്ടില്ല..

ചുറ്റിലും നോക്കിയിട്ടും കണ്ടില്ല...ചെ.....അവള് എവിടെ പോയി... അവളെ നോക്കിനിന്നപ്പോഴാ ഗീതുനെ കണ്ടത്.. അവളും എന്നെ കണ്ടിരുന്നു.. ഇനി ഇവളെയാണോ മറ്റവള് പറഞ്ഞത്..ഏയ് ഇവള് എങ്ങനെയാ വര്ഷങ്ങളായിട്ടു പ്രണയിക്കണേ.ഇവിടെ വന്നിട്ടാ ആദ്യമായിട്ട് കണ്ടത്.... ഗീതു വന്നു എന്നോടെന്തൊക്കെയോ പറയുന്നുണ്ടു..ചോദിക്കുന്നുമുണ്ടു.... ഇനി ഇവളാകുമോ...??ആകെ ഒരുമാതിരി ആയാലോ ന്റെ ഭഗവാനെ...അവൾ ആണെങ്കിൽ നിർത്താതെ ചിലക്കുന്നുണ്ടു.. വെറുതെ അവള് പറയുന്നത് കേട്ടു മെല്ലെ ഞാൻ ആ ചുറ്റമ്പലത്തിൽ നടക്കാനായി തുടങ്ങി... പെട്ടന്നാണ് കണ്ണുകൾ അവളിൽ ഉടക്കിയത്. നാഗത്തറയിൽ കണ്ണടച്ച് നിന്ന് തൊഴുന്ന നന്ദയിൽ.... മനസിലെ വേദന തലപൊക്കാൻ തുടങി..നന്ദയും തിരിഞ്ഞപോ എന്നെ കണ്ടു.. അവളും ഒരു പുഞ്ചിരി പൊഴിച്ചുകൊണ്ടു എനിക്കരുകിലേക്കായ് വന്നു... ഗീതു, നന്ദ.... ഇവരിൽ ആരെങ്കിലും.... ഇതിൽ ആരെയാ ആ പെണ്ണ് പറഞ്ഞത്... നടന്നടുക്കുന്ന നന്ദയാണോ അരികിൽ നിൽക്കുന്ന ഗീതുവാണോ...

ഭഗവാനെ പരീക്ഷിക്കല്ലേ... നിനക്കറിയാലോ എന്നെ.... ഞാൻ ഭഗവാന്റെ നടയിലേക്ക് ഒന്നു നോക്കി.... അപ്പോഴേക്കും നന്ദ അടുത്തെത്തിയിരുന്നു..... "സർ എപ്പോ വന്നു..??നിങ്ങള് ഒരുമിച്ചാണോ വന്നത്.തൊഴുതോ നിങ്ങള്...?? നന്ദയുടെ ചോദ്യം ഒന്നും കെട്ടിലെങ്കിലും ഗീതു ഞങ്ങള് ഒരുമിച്ച വന്നതെന്ന് പറഞ്ഞത് കേട്ടു.. അവളുടെ കണ്ണിലെ സങ്കടം ഞാൻ മനസിലാക്കി..എന്നാലും ഇനി ഇവളാണോ..ഏയ് ആവില്ല.. നന്ദ പോകാന്നു പറഞ്ഞു നടന്നു നീങ്ങി.. ഗീതുവും ഞാനും മെല്ലെ നടന്നു.... അമ്പലത്തിനു ഇറങ്ങി തെക്കേ നടയിലേക്കു നടന്നു..ഗീതും ഉണ്ട് കൂടെ അവളും ആ വഴിക്കാണ് പറഞ്ഞു... എന്തൊക്കെയോ ആലോചിച്ചു നടന്ന എന്നെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ ഒരു സ്കൂട്ടി കടന്നുപോയി... ഞാൻ നോക്കിയപ്പോ ആ കാന്താരിയാ വണ്ടി ഓടിക്കണേ.അവള് വിളിച്ചു പറയുന്നുണ്ടായിരുന്നു.... "മഹാദേവാ...... പാർവതിയെ കണ്ടുപിടിച്ചൊന്നു...??" അവളുടെ പിന്നിൽ ഇരുന്നു എന്നെ നോക്കി ചിരിച്ച നന്ദയെ കണ്ടു ഞാൻ ഞെട്ടി.... എന്നിലെ പ്രണയം പറയാതെ അറിയാതെ അവൾ ആണെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു...........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story