ശ്രീരാഗം 🌻🌻🌻: ഭാഗം 14

Shreeragam

രചന: അനി

എന്തിനാ അപ്പു കിടന്നു ഒച്ചവെക്കണേ....ഞാൻ അവളോട് ചോദിക്കുന്നുണ്ടെങ്കിലും പെണ്ണ് ഒന്നും പറഞ്ഞില്ല.. മനസ്സിൽ മുഴുവൻ ഗീതുവാണ്‌ എപ്പോഴും ഏതു നേരവും അവള് സാറിന്റെ കൂടെയാ...ഓഫീസിൽ ആണെങ്കിലും ക്യാന്റീനിൽ ആണെങ്കിലും ഡോറയുടെ ബുജി പോലെ പിന്നാലെ കാണും.... നന്ദുന്റെ മുഖം കണ്ടാൽ അറിയാം ആ ശ്രീയേട്ടന്റെ കൂടെ ഉള്ള പെണ്ണിനെ ഓർത്താണ് ആ ഭാവം എന്ന്..ഒന്ന് മൂപ്പിക്കാൻ തീരുമാനിച്ചു, ഞാൻ ഒന്നുമറിയാത്ത പോലെ ചോദിച്ചു... "ആ പെണ്ണാലെ ഗീതു...അവര് നല്ല കൂട്ടാണല്ലോ..കാണാനും നല്ലതാ...അവര് തമ്മിൽ വേറെ എന്തെങ്കിലും ഉണ്ടോ നന്ദു.....??" എന്റെ മനസിലെ സംശയം തന്നെയാ അപ്പു ചോദിച്ചത്... "ആ എനിക്കറിയില്ല അവര് തമ്മിൽ എന്തെങ്കിലും ഉണ്ടൊന്നൊക്കെ....." "അതിനു നീ എന്തിനാ ചൂടാകണെ...??...നിനക്ക് ആളെ ഇഷ്ടമാണ് എന്ന് ആൾക്ക് അറിയില്ലല്ലോ..." "എനിക്ക് ആരോടും ഇഷ്ടമൊന്നുമില്ല....നിനക്കെന്താ??... അയാള് അയാൾക്കു ഇഷ്ടമുള്ള പെൺപിളേരുടെ കൂടെ നടന്നോട്ടെ....😏😏

"മ്മ്മ് ഉവ് ഉവ്വേ.... അതീ മുഖം കണ്ടാൽ എനിക്കറിഞ്ഞുടെ...." ശരിക്കും മനസ്സിൽ ആകെ ഒരു കലക്കം ആണ്..ഇനി ഗീതുനെ സാറിന് ഇഷ്ടമായിരിക്കോ....?? എന്റെ ഭഗവാനെ നിന്നോട് ഇപ്പോ പറഞ്ഞു ഇങ്ങോട്ട് വന്നതലേ ഉള്ളൂ...പരീക്ഷണം മാത്രമേ നീ എനിക്കു തരുന്നുണ്ടോ...?? അപ്പു വീട്ടിലിറക്കി തന്നിട്ട് പോയി..ഇന്നെങ്കിലും അങ്ങോട് ചെന്നില്ലെങ്കിൽ അവളോട് ഇനി ഇവിടെ തന്നെ താമസിച്ചോളാൻ പറഞ്ഞിട്ടുണ്ട് അമ്മ..അതാ അവള് കേറാതെ പോയത്... പോകുമ്പോ പറഞ്ഞു.... നന്ദു നീ പ്രതീഷിക്കാത്ത ഒന്ന് നാളെ നിന്റെ ലൈഫിൽ സംഭവിക്കുമെന്നു... പെണ്ണിന് അമ്പലത്തിനു പോന്നപ്പോ തൊട്ട് ഓരോരോ വട്ടാണ്... വഴിയിലുടനീളം ഓരോന്ന് പറയുവായിരുന്നു.... പടിപ്പുര കടന്നപ്പോഴാ ഇന്ദ്രേട്ടന്റെ വണ്ടി കണ്ടത്...ഇപ്പോ ഇങ്ങോട്ടുള്ള വരവ് കുറവാ..ഏട്ടന്റെ അമ്മ വയ്യാതിരിക്കുവാ.

ഹോം നഴ്‌സിനെ വെക്കാമെന്നു ഏട്ടൻ പറഞ്ഞാലും വൈഗേച്ചി സമ്മതിക്കണില്യ... അതോണ്ടെനെ വരവ് വളരെ കുറഞ്ഞു..വന്നാലും വേഗം പോകും..എന്നും മുടങ്ങാതെ വിളിക്കും ഓപ്പോള്... എന്നെ കണ്ടപ്പോഴേ അവര് ചിരിക്കാൻ തുടങ്ങി..ഞാൻ ചിരിച്ചില്ല... "എന്താ അമ്മാ, വഴിയാത്രക്കാർക്കൊക്കെ നമ്മുടെ വീട്ടിൽ കാര്യം...വല്ലതും ഒക്കെ കൊടുത്തു പറഞ്ഞു വിട്ടേക്ക്..." "ആ അതെ എന്തെങ്കിലും കിട്ടിയാൽ പോകാമായിരുന്നു..ശമ്പളകാരിടെ കൈയിൽ ഉണ്ടാകുമല്ലോ അത് മതിലെ നമുക്ക്..." ഞാനും ഏട്ടനും തുടങ്ങിയാൽ നിർത്തില്ല എന്നറിയാവുന്നത് കൊണ്ട് ചേച്ചി വന്നെന്നെ കെട്ടിപിടിച്ചു ഒരു ഉമ്മ തന്നു. "സുഗമല്ലെ ഓപ്പോളുടെ നന്ദുട്ടിക്‌.....??" "മ്മ് സുഖമൊക്കെ തന്നെ..ആഗമനോദ്ദേശം പറ??... എന്താ പോരാമെന്നു വെച്ചത്...??" ചിരിക്കല്ലാതെ ഓപ്പോള് ഒന്നും പറയണില്യ..

അവസാനം രണ്ടാളോടും മാറിമാറി ചോദിച്ചു ഞാൻ വശം കെട്ടു... അപ്പോഴാ അമ്മ പറയണേ...നിന്റെ ഈ വീട്ടിലെ സ്ഥാനം ഒക്കെ പോയി ഇനി പുതിയൊരാള് വരാൻ പോകുവാന്നു.... അപ്പോഴല്ലെ വൈഗേച്ചിടെ നാണത്തിന്റെ കാര്യം പിടികിട്ടിയെ... "ചേച്ചി ആണോ...??ഡോക്ടറെ കണ്ടോ.??.ഉണ്ണി അനങ്ങി തുടങ്ങിയോ..നിനക്ക് വയറൊന്നും കാണാൻ ഇല്ലാലോ...??" "ആ പഷ്ട്...എടി പൊട്ടി, ചേച്ചിക്ക് 1 1/2 മാസം ആയിട്ടുള്ളു അപ്പോഴേക്കും വയറ് വരോ...ഉണ്ണി അനങ്ങാൻ ഇനിം ഒരു 4 മാസം ഒക്കെ പിടിക്കും അല്ലെ അമ്മേ..??" ഏട്ടൻ അതും പറഞ്ഞു കളിയാക്കാൻ തുടങ്ങി.എന്നാലും ഞാൻ ഒരു ചിറ്റയാകാൻ പോകാന്നു എനിക്ക് വയ്യ.... ചേച്ചിക്ക് അപ്പോത്തന്നെ വയറിൽ പോയി ഒരുമ്മ കൊടുത്തു..ചേച്ചിയോട് അന്ന് കുറെ പോകണ്ടാന്നു പറഞ്ഞെങ്കിലും അവിടെ അമ്മ ഒറ്റക്കാകും ന്നു പറഞ്ഞു ചേച്ചി പോയി...

ഈ ആഴ്ചയിൽ ഒരു ദിവസം നില്ക്കാൻ വരാമെന്നു പറഞ്ഞു പോയി... ഞാൻ അപ്പൊത്തന്നെ അപ്പുനെ വിളിച്ചു പറഞ്ഞു.അവളും ആകെ സന്തോഷത്തിലാ... എനിക്ക് ശേഷം ഈ വീട്ടിലുണ്ടാക്കാൻ പോകുന്ന കുഞ്ഞാവയാ..ആൺകുട്ടീ ആയാൽ മതിയാർന്നു ഞങ്ങള് 2 പെൺകുട്ടികൾ ആയോണ്ട് അമ്മക്ക് ഒരു ആൺകുട്ടീ ഇല്ലാത്ത വിഷമം അങ്ങട് മാറുംലോ... അന്ന് ഞാൻ ഒന്നുമാലോചിക്കാതെ കിടന്നുറങ്ങി..വരാൻ പോകുന്ന ആ അതിഥി മാത്രമായിരുന്നു മനസ്സിൽ..... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 നന്ദ.....അവളെ തന്നെ അല്ലെ ഞാനും പ്രണയിച്ചത്..വര്ഷങ്ങളായി എനിക്ക് വേണ്ടി കാത്തിരിക്കുവായിരുന്നോ നന്ദ..... അപ്പു പറഞ്ഞതൊക്കെ കേട്ടിട്ടു ഞാൻ ആകെ പൂത്തുലഞ്ഞു നിൽകുവാ...അവള് അന്നു സ്നേഹിക്കുന്നുണ്ട് എന്ന് പറഞ്ഞത് എന്നെ തന്നെയായിരുന്നോ.....?? ഞാൻ തിരിച്ചറിഞ്ഞ പ്രണയം അത് എന്റേതാണെന്ന തിരിച്ചറിവിൽ എനിക്കു എന്നെതന്നെ പിടിച്ചാൽ കിട്ടണില്ല...

ഞാൻ ആഗ്രഹിച്ചതും അവള് ആഗ്രഹിക്കുന്നതും ഒന്നാണെന്നേ സന്തോഷം മനസിനകത്തു ഒരു ആറാട്ടു മേളം തന്നെ നടക്കുന്നുണ്ടു... കാര്യം ഒന്നും മനസിലാകാതെ നിൽക്കുന്ന ഗീതുനെ ഒഴിവാക്കി ഞാൻ അമ്പലത്തിലേക്ക് തന്നെ തിരിച്ചു കയറി.... "മഹാദേവ നിന്നോളം പ്രണയം അറിഞ്ഞ ഒരാളും ഉണ്ടാകില്ല...എന്നിലെ പ്രണയം തുടങ്ങിയത് ഈ നടയിൽ നിന്നാണ്..... എന്റെ പ്രണയത്തിനും നീ മാത്രമാണ് സാക്ഷി.. നിന്നെ പോലെത്തന്നെ പ്രാണനായി എനിക്ക് സ്നേഹിക്കാനും എന്റെ പ്രണയം അത് അതിലുമിരട്ടിയായി തിരികെ നൽകാനും ഞങളുടെ പ്രണയത്തിനു കഴിയണേ... നിനക്ക്‌ മുൻപിൽ വെച്ചേ ഞാൻ എന്റെ ഇഷ്ടം പറയുള്ളു..നിന്നിൽ നിന്നേ ഞാൻ തുടങ്ങാൻ ആഗ്രഹിക്കുന്നുള്ളു.. ശിവപാർവ്വതിമാരെ പോലെ ഇണയായും തുണയായും എനിക്ക് തന്നേക്കണേ എന്റെ നന്ദയെ....." പറയാൻ ഉള്ളതൊക്കെ പറഞ്ഞുതീർത്തിട് ഞാൻ വീട്ടിലേക്കു മടങ്ങി.... അമ്മയെ വിളിച്ചു പറഞ്ഞപ്പോഴും അമ്മ പറഞ്ഞത്...... "ശ്രീകുട്ടാ.... നീ സ്നേഹിക്കുന്ന കുട്ടിയേക്കാളും നിന്നെ സ്നേഹിക്കുന്ന കുട്ടിയെ വേണം സ്നേഹിക്കാൻ എന്ന്....

ഒരു ഉറപ്പുമില്ലാതെ നിനക്ക് വേണ്ടി അവൾ കാത്തിരുന്നുവെങ്കിൽ ആ മനസിൽ നിന്നോട് ഒരുപാട് ഇഷ്ടം ഉള്ളതോണ്ട് ആകുംലോ..... അവളെ മതിയെടാ നമുക്ക്...ഒരിക്കലും ആ കണ്ണ് നീ കാരണം നിറയാതെ നോക്കണം...." അമ്മ പറഞ്ഞ വാക്കുകളായിരുന്നു മനസ്സിൽ മുഴുവൻ...ശരിക്കും ഞാൻ ഇപ്പോഴും വന്നില്ലായിരുന്നു, അവളെ കണ്ടില്ലായിരുന്നു എങ്കിൽ അവള് എന്ത് ചെയ്തേനെ....?? എപ്പോഴോ നന്ദയെ സ്വപ്നം കണ്ടു ഉറങ്ങിയ ഞാൻ എഴുനേറ്റപ്പോ വൈകിപ്പോയിരുന്നു. ട്രൈയിനിംഗിനു കയറിയപ്പോ നന്ദ വന്നിട്ടില്ല..ഗീതു ആണെങ്കിൽ നല്ല സുന്ദരിയായി അണിഞ്ഞൊരുങ്ങി വന്നിട്ടുണ്ട്‌.കാര്യം ഇന്നവളുടെ പിറന്നാൾ ആണ്.വിഷ് ചെയ്തപ്പോ കേക്ക് കട്ടിങ്ങിനു ലഞ്ച് ബ്രേക്ക് കഴിഞ്ഞിട്ടു കുറച്ചു ടൈം കൊടുക്കണം എന്നൊക്കെ പറഞ്ഞു.. കുറച്ചു കഴിഞ്ഞും നന്ദയെ കാണാതായപ്പോ അന്വേഷിച്ചു.താഴെ വന്നിട്ടുണ്ടെന്ന് പറഞ്ഞു. ഇനിയിപ്പോ ആരതി ഉഴിയണോ മുകളിലേക്കു കയറാൻ..എനിക്കു ദേഷ്യം വരാൻ തുടങ്ങി... താഴേക്കു ചെന്നപ്പോൾ സിനോജ് പറഞ്ഞു.അജേഷ് ലീവിൽ ആയോണ്ട്

ഇന്ന് നന്ദയോട് സർ ട്രൈയിനിംഗിന് കയറേണ്ട പറഞ്ഞിട്ടുണ്ടെന്ന്... അവൾ ആണെങ്കിൽ സന്തോഷ് സാറിന്റെ ക്യാബിനിൽ ആണ്.ഒന്ന് കാണാനും പറ്റിയില്ല... ലഞ്ച് ബ്രേക്ക് വരെ എങ്ങനെയോ പിടിച്ചു നിന്നു.ഇത്രേം ദിവസം കണ്മുൻപിൽ ഉണ്ടായിരുന്നപ്പോ ഒഴിഞ്ഞു മാറായിരുന്നു ഇപ്പോ കാണാൻ തോന്നുമ്പോൾ കാണാനും കിട്ടണില്ല... ഫുഡ് കഴിക്കാൻ പോകുമ്പോ നോക്കിയപ്പോഴും പെണ്ണ് അവിടെ ഒന്നുമില്ല.തിരിച്ചു വരുമ്പോ സിനോജിന്റെ അപ്പുറത്തു ഇരുന്നു എന്തൊക്കെയോ പറയുന്നുണ്ടു.... ഞാൻ അടുത്തുചെന്നിട്ട് പോലും നോക്കുന്നില്ല.ഇവൾക്ക് ഇത്ര അഹങ്കാരമോ ശരിയാക്കി തരാമെടി ന്നു മനസ്സിൽ പറഞ്ഞു.. അപ്പോഴേക്കും കേക്ക് കട്ടിങ്ങിനു ഗീതു വന്നു വിളിച്ചു.അവള് എന്നെയും സിനോജിനെയും പ്രേത്യകം വിളിച്ചു.ബാക്കിയുള്ള നന്ദയടക്കം എല്ലാവരെയും കോമൺ ആയിട്ട് വിളിച്ചു...

ഗീതുനോട് നടന്നോളാൻ പറഞ്ഞു.ഞാൻ പിന്നേം അവിടെ തട്ടിത്തിരിഞ്ഞു നിന്ന്..ഇവൾക്ക് എന്നെയൊന്നു നോക്കിയാൽ എന്താ??...😡😡 ഇവൾക്ക് പോകും മുൻപ് ഞാൻ ഒന്ന് പൊട്ടിക്കേണ്ടി വരുമെന്നാ തോന്നണേ.... കേക്ക് മുറിക്കാൻ പോകുമ്പോ നന്ദയെയും സിനോജിനെയും വിളിച്ചെങ്കിലും അവരു വന്നോളാമെന്നു പറഞ്ഞു ഒഴിഞ്ഞു... ദേഷ്യം പിടിച്ചു മുകളിൽ ചെന്നപ്പോ ഗീതു വെയിറ്റ് ചെയ്യുന്നു.പിള്ളേര് കേക്ക് കട്ട് ചെയ്തു ബർത്ഡേയ് പാട്ടൊക്കെ പാടി ആഘോഷിക്കുന്നുണ്ട്.. ഞാൻ ചുമ്മാ നോക്കിനിന്നു..മനസ്സിൽ മുഴുവൻ അവളെന്താ നോക്കാഞ്ഞത് എന്ന് മാത്രമായിരുന്നു.പിന്നെ ആലോചിച്ചപോ തോന്നി ഇന്ന് ഒരു ദിവസം അവളെന്നെ നോക്കാഞ്ഞപ്പോ എനിക്കിത്ര ഫീൽ ചെയ്തുവെങ്കിലും പാവം എന്റെ പെണ്ണിന് ഞാൻ മനപ്പൂർവം ഒഴിവാക്കിയപ്പോ എന്ത് മാത്രം വിഷമിച്ചു കാണണം.....

പെട്ടന്നാണ് ഗീതു കേക്ക് വായിലേക്ക് വെച്ച് തന്നത്.ഒട്ടും പ്രതീഷിക്കാതെ ആയതോണ്ട് മുഖത്തൊക്കെ ആയി..അവള് അവസരം മുതലാക്കി ഞാൻ തുടച്ചുതരാം സർ എന്ന് പറഞ്ഞു അവളുടെ ഷാൾ എടുത്തു തുടക്കാൻ തുടങ്ങി. ഞാൻ വേണ്ട പറഞ്ഞു തിരിഞ്ഞു നിന്നപ്പോൾ കണ്ടത് ഞങ്ങളെ തന്നെ നോക്കിനിൽക്കുന്ന നന്ദയെ ആണ്.... ഇന്ന് എന്റെ കാര്യത്തിൽ തീരുമാനം ആകും.ഞാൻ ഒരു അവിഞ്ഞ ചിരി ചിരിച്ചെങ്കിലും അവള് നോക്കാതെ കടന്നുപോയി.. നന്ദ ഗീതുനെ വിഷ് ചെയ്‌തെങ്കിലും ഗീതു എന്നെതന്നെ നോക്കി ചിരിച്ചു നിൽക്ക... നന്ദ വേഗം ഒഴിഞ്ഞു മാറി ദേവയാനിചേച്ചിടെ അടുത്തേക് പോയി.ഞാൻ മുഖമൊക്കെ കഴുകി വന്നപ്പോഴേക്കും നന്ദ പോയിരുന്നു. ദേവയാനിചേച്ചിയോട് ചോദിച്ചപ്പോ അവള് സിനോജിനുള്ള ഒരു കഷ്ണം കേക്ക് എടുത്തുപോയി പറഞ്ഞു.. അവള് കഴിച്ചിലേ ചോദിച്ചപ്പോ അവൾക്കു വേണ്ട പറഞ്ഞുന്നു.. ഓടി താഴേക്കു ചെന്നപ്പോ നന്ദ പോകുന്നത് കണ്ടു...... "നന്ദാ....." പെണ്ണ് അവിടെ നിന്നെങ്കിലും മുഖം ഒക്കെ ആകെ വീർപ്പിച്ചു കെട്ടിട്ടുണ്ട്..ഗീതുന്റെ ഇടപെടൽ പെണ്ണിന് രസിച്ചിട്ടില്ല...

"എന്താ....??" "താൻ എന്താ പെട്ടന്ന് പോന്നത്...??" "ഞാൻ അവിടെ നിൽക്കേണ്ട ആവശ്യം ഉണ്ടെന്നു തോന്നിയില്ല....." "താൻ എന്തിനാ മുഖം ഇങ്ങനെ വീർപ്പിച്ചിരിക്കണേ...പൊട്ടിപോകുംലോ ഇപ്പോ.." "ഞാൻ വീർപ്പിച്ചിട്ടില്ല...!!" "അത് കാണുന്നവർക്കും കൂടി തോന്നണ്ടേ..." "എന്റെ മുഖം ഇങ്ങനെയാ...ഞാൻ പൊക്കോട്ടെ.." "ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ....സത്യം പറയണം!!!!" "മ്മ്മ്.." "നന്ദക് ആരെയോ ഇഷ്ടമാണ് എന്ന് പറഞ്ഞല്ലോ... അയാൾക്കു നന്ദയെ ഇഷ്ടമാണോ....??"" പെണ്ണ് നിന്ന് വിയർകുന്നുണ്ട്..ഷാളിന്റെ അറ്റത്തു പിടിച്ചു തിരിക്കുന്നുണ്ട്..നെറ്റിയിൽ ഒക്കെ വിയർപ്പു പൊടിയാൻ തുടങ്ങി.. "എനിക്ക് പോകണം..." "പോക്കോടോ....പറഞ്ഞിട്ട് പൊക്കോ.." "അ....അത്...എനിക്കറിയില്ല.!!" "അറിയിലെ...??...അത് എന്താ അറിയാത്തെ...അപ്പോ oneside ആണല്ലെ....??

മ്മ്മ് അത് പോട്ടെ..ഞാൻ ഇന്നലെ അമ്പലത്തിൽ തൊഴുതു നില്കുമ്പോ എന്നോട് ആരോ പറയുന്ന പോലെ തോന്നി...!!!!" "എന്ത് പറഞ്ഞുന്നാ..ആരു പറഞ്ഞുന്നാ...??" "അതോ ഇവിടെ ഈ വടക്കുംനാഥന്റെ നാട്ടിൽ എന്നെ സ്‌നേഹികണ ഒരു കുട്ടിയുണ്ട് അവളെന്നെ വര്ഷങ്ങളായി കാത്തിരിക്കുവാണെന്നും..." "ഇതൊക്കെ സാറിനോട് ആരാ പറഞ്ഞേ...??"" "പറഞ്ഞത് ആരെങ്കിലുമാകട്ടെ...നന്ദക്കു അറിയോ ആ കുട്ട്യേ...എനിക്കു ഈ നാട്ടിൽ മുൻപരിചയം ഉള്ളത് നിന്നെ മാത്രമാണ് അതുകൊണ്ടു ചോദിക്ക...നന്ദക്കു അറിയോ...??" "എനിക്ക് അറിയില്ല...!!!!! "നിനക്ക് അറിയില്ലലെ...!!!!!? ഞാൻ മെല്ലെ അവളുടെ അടുത്തേക്ക് നടന്നു..ഞാൻ ചെല്ലുംതോറും പെണ്ണ് പുറകിലേക്കു നീങ്ങുന്നുണ്ട്.. അവളുടെ പിടക്കുന്ന കണ്ണും വിറക്കുന്ന ചുണ്ടും എന്നിൽ ഒരു ഫീൽ കൊണ്ടുവന്നു.. അവസാനം ചുവരിൽ തട്ടി നിൽക്കുന്ന അവളുടെ 2 സൈഡിലും ഞാൻ കൈകുത്തി നിന്ന് അവളെ അതിനുളിലാക്കി തീർത്തു... "ഇനി പറ...നിനക്കാ കുട്ട്യേ അറിയുമോ നന്ദാ...??" "എനിക്ക്....!!!!! "നിനക്കു..ബാക്കി പറ..."

അപ്പോഴേക്കും ദേവയാനി ചേച്ചി വന്നു..ഞാൻ വേഗം മാറി നിന്നു.അവള് ഇറങ്ങി ഓടാൻ നോക്കിയെങ്കിലും ഞാൻ കൈയിൽ പിടിച്ചു നിർത്തി... ചേച്ചി സ്റ്റെപ് ഇറങ്ങി പോയപോഴെകും മുകളിന്നു പിള്ളേര് ഇറങ്ങി വരാൻ തുടങ്ങി.... അവള് എന്റെ കൈ വിടുവിച്ചു ഇറങ്ങി പോകാൻ നിന്നപ്പോൾ ഞാൻ മെല്ലെ പറഞ്ഞു...വൈകിട്ട് അമ്പലത്തിൽ വെച്ച് കാണിച്ചു തരാം ആ കുട്ടി ആരാന്നു... എന്നെ നോക്കി പുഞ്ചിരിച്ച അവളെ നോക്കി ഞാൻ കണ്ണ് ചിമ്മി കാണിച്ചു... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 ഇന്നലെ വരെ ഒരു കാര്യത്തിനും ഓഫീസിലേക്ക് അങ്ങനെ ഒന്നും വരാത്ത സർ ആയിരുന്നു.ഇന്ന് രാവിലെ അവിടെ വന്നത് ഞാൻ സന്തോഷ് സാറിന്റെ ക്യാബിനിൽ നിൽക്കുമ്പോൾ കണ്ടിരുന്നു.. പിന്നെ ഉച്ചക്കും വന്നു എന്ത് പറ്റി എന്നു അപ്പോഴേ തോന്നിയിരുന്നു.... സിനോജ് സാറും കൂടി പറഞ്ഞതുകൊണ്ട ബര്ത്ഡേ ട്രീറ്റിന് പോയത്..അവിടെ ചെന്നപ്പോ കണ്ടത് സാറിന്റെ മുഖം തുടച്ചു കൊടുക്കണതാ...വരണ്ടായിരുന്നു ന്നു തോന്നിപോയി എനിക്ക്.. മനസ് ആകെ വീണുടഞ്ഞപോലെ ആയി.ഒരിത്തിരി നേരം കൊണ്ട് ഒരുപാടൊരുപാട് ചിന്തിച്ചു പോയി.

ഗീതുനെ സർ നു ഇഷ്ടമായിരിക്കോ അവര് തമ്മിൽ പ്രണയം ആണോ അങ്ങനെ കടിഞ്ഞാണില്ലാത്ത മനസ് പാറി നടന്നു... സ്വയം സമധാനിക്കാൻ ഞാൻ എന്നോട് തന്നെ പറഞ്ഞു കൊണ്ടിരുന്നു.അവര് തമ്മിൽ അങ്ങനെ ഒന്നുമുണ്ടാകില്ലെന്നു. ഗീതു എല്ലാവരോടും നല്ല രീതിയിൽ പെട്ടന്നു കൂട്ട് ആകുന്ന കൂട്ടത്തിൽ ആണ്.അത്തരത്തിൽ ഒന്നായിരിക്കും അവരുടെ ഇടയിൽ എന്ന് സ്വയം ന്യായം കണ്ടെത്തുകയായിരുന്നു ഞാൻ എന്റെ മനസിന് വേണ്ടി... പിടിച്ചു നിൽക്കാൻ പറ്റാതെ വന്നപ്പോഴാ സിനോജ് സാറിന് കേക്ക് എടുത്തുകൊണ്ടു അവിടെ നിന്നും പോന്നത്.കേക്ക് എടുക്കാൻ പോയപ്പോൾ ചേച്ചിയും അവരെ പറ്റിതന്നെയാ പറഞ്ഞെ. അവര് തമ്മിൽ എന്തോ ഉണ്ടെന്നും സർ അവളോട് മാത്രം സംസാരം കൂടുതൽ ആണെന്നൊക്കെ.... ഞാൻ ഒന്നും പറഞ്ഞില്ലെങ്കിലും എനിക്ക് മാത്രമല്ലല്ലോ ഇങ്ങനെ തോന്നിയത് അപ്പോ അതിൽ എന്തോ ഇല്ലേ ന്നു തോന്നി..ചുറ്റിലും ഉണ്ടായിരുന്ന കുട്ടികളും ഗീതുനെ സാറിന്റെ പേരുപറഞ്ഞു കളിയാക്കാൻ തുടങ്ങിയിരുന്നു.. ഒന്നും വേണ്ടായിരുന്നു ഇങ്ങനെ ഒന്നിന് വേണ്ടിയായിരുന്നു സർ നെ എന്റെ കണ്മുൻപിൽ കാണിച്ചു തന്നത് എങ്കിൽ വേണ്ടായിരുന്നു ഭഗവാനെ..

എന്നെങ്കിലും വരുമെന്നും കാണുമെന്നും ഉള്ള വിശ്വാസത്തിൽ എന്റെ പ്രണയം കൊഴിയാതെ കൊണ്ടുനടക്കുമായിരുന്നുലോ ഞാൻ..ആരും അറിയാതെ എന്നുള്ളിൽ തന്നെ ചിതറി വീണുടയുമായിരുന്നു ആ പ്രണയം... തിരിച്ചു ഇറങ്ങി വരുമ്പോഴാ സർ വിളിച്ചത്.ദേഷ്യമാണോ സങ്കടമാണോ എന്നൊന്നും തിരിച്ചറിയാൻ പറ്റുന്നില്ല സാറിനെ കണ്ടപ്പോൾ... പക്ഷെ സർ ന്റെ ചോദ്യം അത് എന്നെ തളർത്തി കളഞ്ഞു..എന്തൊക്കെയോ മനസിലാക്കിയ പോലുള്ള ആ ചോദ്യം..അടുത്ത് വന്ന ഓരോ നിമിഷവും എന്റെ ഹൃദയം പൊട്ടിപോകുമെന്നു എനിക്ക് തോന്നി.. തൊട്ടു മുൻപ് നടന്നതൊക്കെ ഞാൻ മറന്നു പോയി..സാറിന്റെ കണ്ണിലെ തീഷ്ണത എന്നെ പിടിച്ചുലച്ചു കളഞ്ഞു. ചേച്ചി വന്നത്കൊണ്ട രക്ഷപെട്ടത്.അപ്പുനോട് പറയണം.. എന്തായാലും പറയാൻ ഉള്ളത് കേൾക്കണം..ഞാൻ ആഗ്രഹിച്ച കാര്യമായാലും അല്ലെങ്കിലും എല്ലാത്തിനും ഒരു അവസാനം വേണമലോ..

അതിനു ഭഗവാന്റെ നട തന്നെയാ നല്ലതു.... വൈകിട്ട് അമ്പലത്തിലേക്ക് ഇറങ്ങിയപ്പോ എനിക്കാകെ എന്തോ ഒരു ടെൻഷൻ ആയിരുന്നു..ഹൃദയം ഒക്കെ കിടന്നു പട പടാ മിടിക്കുന്നുണ്ട്...കൈ ഒക്കെ തണുത്തു ഒരു പരുവമായിരിക്കുന്നു... "നിന്നെ കണ്ടാൽ ഞാൻ കൊല്ലാൻ കൊണ്ടുപോകുന്ന മട്ടാണലോടി പെണ്ണേ...നീ പേടിക്കണ്ട അവനു നിന്നെ ഇഷ്ടമാകും നന്ദു..." അപ്പു പറഞ്ഞുകൊണ്ടേ ഇരുന്നു.. ഭഗവാന്റെ നടയിൽ കണ്ണടച്ച് നിന്നെങ്കിലും ഒന്നും പറയാൻ പറ്റണില്ല.അകാരണമായ എന്തോ ഒരു പേടിയോ സങ്കടമോ ഒക്കെ ആയിരുന്നു എന്നിൽ.. അരികിൽ ആരോ ചേർന്നപോലെ തോന്നിയപോഴാ കണ്ണ് തുറന്നതു..അരികിലായി വന്നു നിന്ന് കണ്ണടച്ചു പ്രാര്ഥിക്കുന്നുണ്ട് സർ.. കണ്ണടച്ചാണെങ്കിലും ആ മുഖത്തു ഒരു പുഞ്ചിരി വിരിഞ്ഞു നിൽക്കുന്നുണ്ട്... അത് കണ്ടെന്നിലും ഒരു ചിരി വന്നു.കണ്ണ് അടച്ചു പറഞ്ഞത് ഇതുമാത്രം ആയിരുന്നു.. ഗൗരിശങ്കരാ...നിന്നോളം പ്രണയിച്ച ഒരാളില്ല..പ്രണയവും വേദനയും നിന്നോളം ആരും അറിഞ്ഞിട്ടില്ല....

ലോകത്തിന്റെ സംഹാരം നിന്നിൽ ആയിരുന്നു..എന്നിട്ടും നിന്റെ ജീവിതം പ്രേമപൂർവം സഫലമായതു പാർവതി ദേവിയുടെ പ്രണയം കൊണ്ടാണ്.... ആ നിന്റെ നടയിൽ നിന്നാണ് ഞാൻ ശ്രീയേട്ടനെ കണ്ടത്. ആദ്യമായി തോന്നിയ ഇഷ്ടവും നിന്നോടാ പറഞ്ഞത്...നിനക്കറിയാലോ എന്റെ ഇഷ്ടം... ഇങ്ങനെ എന്നും ശ്രീയേട്ടന്റെ ഇടതുഭാഗത്തു ഇതുപോലെ ചേർന്നു നിൽക്കാൻ എനിക്ക് സാധിക്കണേ... എന്റെ പ്രണയം സ്വീകരിക്കാൻ ശ്രീയേട്ടനെ കൊണ്ട് സാധിക്കണേ..." അപ്പോഴാ പെട്ടന്നു എന്റെ പിന്കഴുത്തിലായി ഒരു ചുടു നിശ്വാസം തട്ടിയത്. ഇങ്ങനെ എന്നും വന്നു പരാതി പറഞ്ഞാൽ ഭഗവാൻ നിന്നെ കാണുമ്പോഴേ ഇറങ്ങിപോകുംട്ടോ.... "കഴിഞ്ഞെങ്കിൽ വാ.. നമുക്ക് നടക്കാം..." ചിരി വന്നെങ്കിലും ഞാൻ നടന്നു..ശരിക്കും ഇതൊരു സ്വപ്നമാണോന്ന് തോന്നിപോയി.ഞങ്ങൾ ഒരുമിച്ചു ഈ നടയിൽ എനിക്കു വിശ്വസിക്കാൻ പറ്റണില്ല...

പ്രദിക്ഷണം വെച്ചതിനു ശേഷം സർ അവിടുള്ള ഒരു മരത്തിനു താഴെ ഇരുന്നു..എന്നോട് ഇരിക്കാൻ പറഞ്ഞു.... ഇരുവരിലും ഉള്ള പ്രണയത്തിന്റെ ആഴം കൊണ്ടാകും രണ്ടുപേരും ഒരുപാടു നേരം ഒന്നും മിണ്ടാതെ പരസ്പരം നോക്കാതെ എങ്ങോ നോക്കിയിരുന്നു.... മൊഴികളിൽ മൗനമായിരുന്നു എങ്കിലും ഇരുവരുടെയും ഹൃദയങ്ങൾ പതിവിലധികം വാചാലമായിരുന്നു.... എങ്ങനെ പറഞ്ഞു തുടങ്ങണം എന്നു അവനും എന്ത് പറയും എന്നു ഒരുപിടിയുമില്ലാതെ അവളും നോക്കിയിരുന്നു... കാറ്റിൽ ആടിയുലയുന്ന കൂവളതിലകളും ആ പ്രണയം അറിയാനായി കാതോർത്തു.. പെട്ടന്നാണ് ശ്രീ നീട്ടി വെച്ചിരുന്ന നന്ദയുടെ ഇടം കൈയിലേക്ക് അവന്റെ കൈ ചേർത്ത് വെച്ചത്... പ്രതീഷിക്കാതെ ആയതിനാൽ നന്ദ പേടിച്ചുപോയി.കൈ വലിക്കാനായി നോക്കിയെങ്കിലും അവന്റെ മുഖത്തേക്കു നോക്കിയപ്പോൾ ആ കണ്ണുകളിൽ കണ്ടത് അടങ്ങാത്ത പ്രണയം ആയിരുന്നു.... ഞാൻ എനിക്ക് എങ്ങനെ പറയണം എന്നറിയുന്നില്ല നന്ദു.... എന്തിനെന്നറിയാതെ നന്ദയുടെ കണ്ണിൽ നിന്നും കണ്ണുനീർത്തുള്ളികൾ ഉതിർന്നുവീണു...

അത് അവളുടെ പ്രണയം ആയിരുന്നു..കണ്ട നാൾ മുതൽ അവളിലുണ്ടെന്നു മനസിലാക്കിയ ശ്രീയോടുള്ള പ്രണയം.... അത് കണ്ടു ശ്രീയുടെ നെഞ്ച് നീറി..അവളെ ഒന്ന് കെട്ടിപ്പിടിക്കാൻ വാരിപുണരാൻ മനസ് കൊതിച്ചു... കടിഞ്ഞാൺ നഷ്ട്ടമാകുമെന്നു തോന്നിയപ്പോൾ ആ കൈ എടുത്തു എന്റെ കൈകൾക്കുള്ളിലായ് പൊതിഞ്ഞു പിടിച്ചു.. അവളെ ഒന്ന് നോക്കിയതിനു ശേഷം കണ്ണുകൾ ഇറുക്കിയടച്ചു..... ഒരു കാമുകനെ സംബന്ധിച്ചു ഏറ്റവും വലിയ വെല്ലുവിളിയാണ്...സ്നേഹിക്കുന്ന കുട്ടിയുടെ മുഖത്തു നോക്കി ചങ്കിടിപ്പില്ലാതെ സ്വരം പതറാതെ ഇഷ്ടമാണെന്നു പറയുക..... അവൻ കണ്ണുകൾ തുറന്നു അവളെ നോക്കി .അവളും ചങ്കിടിപ്പോടെ അവനെ ഉറ്റു നോക്കി ... "പോകുന്നതിനു മുൻപ് പറയണം എന്നു തോന്നി .... ഇഷ്ടമാണെടി പെണ്ണെ ഒരുപാട് ഒരുപാട് ഒരുപാട് അവളുടെ കാതുകളിലായ് അവൻ മന്ത്രിച്ചു ...." അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ...മറ്റൊന്നും ചിന്തിക്കാതെ അവൾ അവന്റെ തോളിൽ തല ചായ്ച്ചു... എത്രയോ ആഗ്രഹിച്ച നിമിഷം പോലെ ശ്രീയും അവളോട് ചേർന്നിരുന്നു ...

കുറച്ചുനേരം സ്വയം മറന്നു അവർ അങ്ങനെ ഇരുന്നു... പെട്ടന്നു എന്തോ ഓർത്തപോലെ നന്ദ അവനിൽ നിന്നും മാറിയിരുന്നു ... "ഇതുപോലൊരു നിമിഷം ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ശ്രീയേട്ടാ...കണ്ട നാൾ മുതൽ ഇങ്ങനെ ഒരു കൂടികാഴ്ചക്കായി കൊതിച്ചിട്ടുണ്ട്... എന്നിലെ പ്രണയം സ്വീകരിക്കുന്ന അന്നു ഈ നടയിൽ വരാമെന്നു ഞാൻ മഹാദേവന് വാക്ക് കൊടുത്തിരുന്നു.... എന്റെ സ്വപ്നങ്ങളിൽ മാത്രമേ ഞാൻ കണ്ടിരുന്നുള്ളൂ ശ്രീയേട്ടനെ...വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു...എന്റെ പ്രണയം എനിക്ക് സ്വന്തമാകുമെന്ന വിശ്വാസം ഉണ്ടായിരുന്നു..." "ഇതു സ്വപ്നമല്ലാട്ടോ..യാഥാർഥ്യം ആണ് ശ്രീയുടെ പ്രണയവും നന്ദയുടെ പ്രണയവും ഒന്നു ചേർന്നു നമ്മുടെ പ്രണയമായി മാറി.... നീ എന്നോ ഞാൻ എന്നോ വേർതിരിവില്ലാതെ ഗൗരിശങ്കര പ്രണയം.... നീ എന്താ എന്നെ എപ്പോഴും സ്വപ്നം കണ്ടിരുന്നേ എന്ന് അറിയോ..ഞാൻ നിനക്ക് അത്രമേൽ പ്രിയപ്പെട്ടത് ആയതു കൊണ്ടല്ലെ...??"" അതുകേട്ടു അവളിലും ഒരു പുഞ്ചിരി വിടർന്നു..ശരിയാണ് അത്രമേൽ പ്രിയപ്പെട്ടതാണ്...

കണ്ണടച്ചാൽ എനിക്ക് കാണാമായിരുന്നു എന്റെ പ്രണയത്തെ... "ഞാൻ വരുമെന്ന് എന്തായിരുന്നു നന്ദു നിനക്ക് ഉറപ്പ്.....??" "ഞാൻ പ്രാർത്ഥിക്കുന്ന മഹാദേവനിൽ ഉള്ള വിശ്വാസം..." "നന്ദു നീ ഒന്ന് കണ്ണടക്കു...." "കണ്ണടച്ചപ്പോൾ കുറച്ചു നേരത്തേക്ക് അനക്കം ഒന്നുമുണ്ടായില്ല..കാലിൽ എന്തോ കൊണ്ടപോലെ നോക്കിയപ്പോ.... ശ്രീയേട്ടൻ കാലിൽ കൊലുസു ഇട്ടു തന്നിരുന്നു.. 'ഇതു പുതിയതല്ലെ എന്റെ അല്ലല്ലോ...??"" "പഴയതു എന്റേൽ ഇരിക്കട്ടെ... ഇത് ഞാൻ നിനക്കായി വാങ്ങിയതാണ്...എന്നും ഈ പാദങ്ങളിൽ പുല്കികൊണ്ടു അത് അവിടെ കാണണം..." ചിരിച്ചു കൊണ്ട് ഞാൻ ആ കൊലുസിൽ തലോടിയിരുന്നു... "പൊക്കോട്ടെ..ഇരുട്ടു ആകുന്നു..." "മ്മ്..." തിരിഞ്ഞു പോകുമ്പോഴും അവര് പരസ്പരം തിരിഞ്ഞു നോക്കിയിരുന്നു.... ഉള്ളിലെ സ്വപ്നങ്ങൾക് മഴവിലിന്റെ നിറം കൊടുത്തുകൊണ്ട് അവര് അകന്നു പോയി..... നേർത്ത നിലാവിന്റെ നീലിമയിൽ കാർമേഘം പുണർന്നപ്പോൾ...അവ മഴത്തുള്ളികളായി പെയ്തിറങ്ങിയപ്പോൾ..അവരുടെ ഉടലെന്നെ പോലെ മനസിലും പ്രണയമഴ കരകവിഞ്ഞൊഴുകി............തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story