ശ്രീരാഗം 🌻🌻🌻: ഭാഗം 15

Shreeragam

രചന: അനി

ഉടലാകെ ആ പ്രണയമഴയിൽ കുളിരു കോരുമ്പോഴും അവരിരുവരുടെയും ഉള്ളിൽ അഗ്നിയായിരുന്നു..പ്രാണനിൽ പിടയുന്ന പ്രണയത്തിന്റെ പൊള്ളുന്ന ചൂട്... മൗനമായിരുന്നുവെങ്കിലും നിറഞ്ഞ പുഞ്ചിരിയോടെ കടന്നുപോകുന്ന അവരിരുവരെയും നോക്കിക്കാണുന്ന രണ്ടു കണ്ണുകൾ അവരാരും ശ്രദ്ധിച്ചില്ല....കോപത്തിന്റെ ചുവപ്പുരാശി ആ കണ്ണുകളിൽ പടർന്നുപിടിച്ചതും അറിഞ്ഞില്ല... തിരിച്ചുള്ള യാത്രയിൽ ഞാൻ ഒന്നും പറഞ്ഞില്ല.അപ്പുനെ വട്ടം കെട്ടിപിടിച്ചു തോളിൽ തലവെച്ചു ഇരുന്നു..പക്ഷെ ഒരു ഇളം പുഞ്ചിരി എന്നിൽ നിറഞ്ഞു നിന്നിരുന്നു... നന്ദു ഇന്ന് ഒരുപാട് സന്തോഷിക്കുന്നുണ്ട് ആ കണ്ണിലെ തിളക്കവും ചുണ്ടിലെ പുഞ്ചിരിയും അവളിലെ പ്രണയം ശ്രീയെട്ടന്റെ കൂടെ പ്രണയമായി മാറിയതിന്റെ ആണ്..ഇതേ ഞാനും ആഗ്രഹിച്ചിരുന്നുള്ളു..എന്റെ നന്ദു സന്തോഷവതിയായിരിക്കണം... അവളിലെ സന്തോഷം എന്റേം കൂടെ ആണ്..അവളിലെ പുഞ്ചിരി മിററിലൂടെ എനിക്ക് കാണാമായിരുന്നു..ഞാനും ചിരിച്ചു മനസ് തുറന്നു തന്നെ...

ഓഫീസിലെ എല്ലാ കാര്യവും എന്നോട് വന്നു പറയാറുണ്ട് നന്ദു...വന്നപ്പോൾ ഉണ്ടായ പെരുമാറ്റത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ പെരുമാറ്റമായിരുന്നു നന്ദു ആരെയോ സ്നേഹിക്കുന്നു എന്ന് പറഞ്ഞതിൽ പിന്നെ ശ്രീയേട്ടന്റെ...അവളിൽ നിന്നും തന്നെ എനിക്കു മനസ്സിലായിരുന്നു ശ്രീയേട്ടന്റെ ഇഷ്ടം... പച്ചവെള്ളം ചവച്ചു കുടിക്കുന്ന കൂട്ടത്തിലാണ് ഈ മന്ദബുദ്ധി അതുകൊണ്ടു തന്നെ അതൊന്നും ഇവൾക്ക് മനസിലാകാൻ പോകുന്നില്ല..അതുകൊണ്ടാ അന്ന് അമ്പലത്തിൽ കണ്ടപ്പോൾ ആളോട് എല്ലാം പറഞ്ഞത്...വിചാരിച്ച പോലെ നല്ല രീതിയിൽ കാര്യങ്ങള് അവസാനിച്ചുലോ... വീട്ടിൽ ഇറക്കി പോകാൻ നിന്ന അപ്പുനെ ഞാൻ അന്ന് പോകാൻ സമ്മതിച്ചില്ല..വേറെ ഒരു ഉദ്ദേശം കൂടി ഉണ്ടായിരുന്നു... ഈറൻ മാറി ഒരു കട്ടനുമായി ഉമ്മറത്തിരിക്കുമ്പോഴും മഴ തോർന്നിട്ടില്ല..ഈ മഴ എനിക്കു വേണ്ടിയാണു.ആത്മാക്കളുടെ സന്തോഷമാണ് മഴ അങ്ങനെ എങ്കിൽ നന്ദുന്റെ സന്തോഷം കണ്ടു അച്ഛനും സന്തോഷിക്കാവും..

മഴയിലേക്ക് കാല് നീട്ടിയപ്പോഴാ ആ കൊലുസു കണ്ടത്..ഞാൻ അതൊന്നു മെല്ലെ തലോടി...അമ്മയുടെ ചോദ്യം കേട്ടാണ് ബോധം വന്നത്.. എവിടുന്നാ ഈ കൊലുസു എന്ന ചോദ്യം എന്നെ കൊണ്ടെത്തിച്ചത് അപ്പുവിൽ ആയിരുന്നു.... ഒരു അവിഞ്ഞ ചിരിയോടെ അവള് പറഞ്ഞു...... " എന്റെയാ ഞാൻ കൊടുത്തതാണ് ന്നു.... " അല്ലെങ്കിലും അവളെന്റെ സ്വത്താണ്. അമ്മ പോയപ്പോ തന്നെ ഒരു ഉമ്മ കൊടുത്തു.... നിന്റെ ഉമ്മയൊന്നും വേണ്ട..... സാലറി കിട്ടിയാൽ എനിക്ക് ഞാൻ പറയണതൊക്കെ വാങ്ങിത്തരണം..... ആ നിബന്ധനയിൽ. ഞാൻ തരിച്ചു നിന്നപ്പോൾ പെണ്ണ് ഒന്ന് കണ്ണടിച്ചു കാണിച്ചു അടുക്കളയിലേക്കു പോയി... കിടന്നെങ്കിലും ഉറക്കം വന്നില്ല.ഇത്രയും നാൾ എന്റെ മാത്രമായിരുന്ന പ്രണയം അതിന്റെ മൂർത്തി ഭാവത്തിൽ കണ്ടപ്പോൾ തന്നെ എന്റെ ഉറക്കം നഷ്ടമായിരുന്നു....

ശ്രീയേട്ടനോട് ചേർന്നിരുന്ന നിമിഷം അതെന്നെ ഞാൻ അല്ലാതാക്കി തീർക്കുവായിരുന്നു...എന്തായിരുന്നു ആ നിമിഷം എന്നിൽ ഉണ്ടാക്കിയ നിർവൃതി എന്നറിയില്ല.. കാത്തിരുന്ന നാളുകളൊക്കെയും ഞാൻ വരുമെന്ന് എനിക്ക് ഉറപ്പേകിയ ആ മിഴികൾ അതിന്നു സ്വപ്നത്തിൽ അല്ലാതെ തന്നെ പറയാതെ പറഞ്ഞിരുന്നു...നിനക്കു വേണ്ടി മാത്രമാണ് ഈ ജന്മം എന്ന്... പിനീട് അങ്ങോട്ട് പ്രണയമായിരുന്നു.പൂവിലും പുല്ലിലും മണ്ണിലും മഴയിലും പ്രണയമായിരുന്നു...തഴുകിയെത്തുന്ന കാറ്റിലും മണ്ണിന്റെ മാറിലേക് ഉതിർന്നു വീഴുന്ന മഴത്തുള്ളികളിലും സംഗീതമായിരുന്നു.... ഇതേ അവസ്ഥയിൽ തന്നെയായിരുന്നു ശ്രീയും... അവളുടെ കണ്ണിലെ പ്രണയം ആ നോട്ടം അതൊക്കെ ഓർത്തപ്പോൾ എനിക്ക് ഞാൻ അറിയാതെ തന്നെ പുഞ്ചിരി വിടരുമായിരുന്നു..

എന്നെ കാത്തിരിക്കാൻ ഇത്ര മാത്രം പ്രണയിക്കാൻ എന്തായിരുന്നു അവളുടെ ഉള്ളിൽ എന്ന് പലപ്പോഴും തോന്നിയെങ്കിലും ആ കണ്ണുകളിലെ പ്രണയം... അവളിലെ പ്രണയം അവളെ തേടി എത്തുമെന്നുള്ള അവളിലെ പ്രതീക്ഷ, എന്നിലുള്ള അവളിലെ വിശ്വാസം, എന്റെ മാത്രമാകണം എന്ന അവളുടെ ആഗ്രഹം ഇതെല്ലാം അവളുടെ കണ്ണിൽ കാണാമായിരുന്നു.... എനിക്കായി മാത്രം ഇത്രയും നാൾ കാത്തിരുന്ന പെണ്ണാണ്...എനിക്കിവിടെ വെച്ച് കണ്ടപ്പോഴാണ് അവളോട് ഇഷ്ടം തോന്നിയത് എന്നാൽ അവൾക്കു ആദ്യകാഴ്ചയിൽ തുടങ്ങിയ പ്രണയം, അതാണെന്നെ ഇവിടെ കൊണ്ടെത്തിച്ചത് എന്നുപോലും എനിക്ക് തോന്നിപോയി.. ഒരിക്കലും വരുമെന്ന് ഉറപ്പില്ലാതെ പ്രാർത്ഥന കൊണ്ട് പ്രണയം നേടിയെടുത്തതാണ് എന്റെ നന്ദു... അവളെന്നെ എന്റെ പ്രണയത്തെക്കാളും, ഒരുപാടു മുകളിൽ ആണ് ഞാനെന്ന അവളുടെ പ്രണയം.ഇനി ഒരിക്കലും വിട്ടു കൊടുക്കാതെ നെഞ്ചോടു ചേർക്കണം ആ പ്രണയം...

പകലുകൾക്കു ധൈർഗ്യം കുറഞ്ഞപോലെ തോന്നുന്നുമായിരുന്നു.ചാരത്തെതുമ്പോൾ അറിയാതെ എങ്കിലും എന്റെ കണ്ണുകൾ ശ്രീയേട്ടനിൽ തങ്ങി നിൽക്കുമായിരുന്നു.പറിച്ചു മാറ്റണം എന്നു വിചാരിച്ചാലും പറ്റാതെ പലപ്പോഴും പരിസരം മറന്നു നിന്ന് പോകുമായിരുന്നു.... ഓഫീസിൽ എത്തുമ്പോ ശ്രീയേട്ടൻ എന്നെ നോക്കുക പോലുമില്ല....ഒരു അടുപ്പകുടുതലും ആരുടെ മുൻപിലും കാണിക്കിലായിരുന്നു..എന്നാലും ഞാൻ നോക്കുമ്പോൾ അറിയാതെ എങ്കിലും കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടുമായിരുന്നു.. എനിക്കും അവളെ കണ്ടുകൊണ്ടിരിക്കണം എന്ന് തന്നെയാണ്.എന്നാലും ആരെ കൊണ്ടും ഒന്നും പറയിപ്പിക്കരുത് എന്നു തോന്നിയതുകൊണ്ട അവളെ നോക്കാതെ പിടിച്ചു നില്കണേ.... ഇടക്കെപ്പോഴോ ശ്രീയേട്ടനെ നോക്കിയപ്പോ ശ്രീയേട്ടൻ ഗീതുവിന്റെ കസേരയിൽ ഇരുന്നു എന്തൊക്കെയോ പറയുന്നുണ്ട്..

അത് കണ്ടപ്പോ തന്നെ എനിക്ക് ദേഷ്യം വന്നിരുന്നു..ഞാൻ അപ്പോ തന്നെ തിരിഞ്ഞിരുന്നു.. പെണ്ണിന്റെ നോട്ടത്തിലെ പിശകു കണ്ടപ്പോഴേ വിചാരിച്ചു ഗീതുന്റെ അടുത്തിരുന്നതാകും കാരണം എന്ന്.മെല്ലെ എണീറ്റ് നന്ദുന്റെ സീറ്റിന്റെ പുറകിൽ പോയി നിന്ന്.പെണ്ണ് അറിഞ്ഞിട്ടില്ല ഞാൻ വന്നതൊന്നും.അവള് ഇനിയും തിരിഞ്ഞു നോക്കുമെന്നു എനിക്കറിയാമായിരുന്നു... അവിടെ തന്നെ ഇരിക്കയാണോ അറിയാനാണു തിരിഞ്ഞു നോക്കിയത്.തൊട്ടു പുറകിൽ വന്നു നിന്ന കാര്യം അറിഞ്ഞേ ഇല്ല..ഞാൻ ഒരു ചമ്മിയ ചിരി ചിരിച്ചു തിരിഞ്ഞിരുന്നു.... അവളുടെ മുഖം കണ്ടപ്പോ എനിക്ക് ചിരി വന്നു..എന്നെ കാണുകയും വേണം എന്നാൽ നോക്കുന്നത് ഞാൻ കാണാനും പാടില്ല.. ഡൗട് പറഞ്ഞു കൊടുക്കുന്ന പോലെ ഞാൻ മെല്ലെ അവളുടെ തോളിലേക്ക് മുഖം താഴ്ത്തി.. ആ നിശ്വാസം അത് എന്നിലേറ്റപ്പോൾ എനിക്ക് ഒരു മിന്നൽപിണർ വന്നു പോയത് പോലെ ആയി...ആ ചുടു നിശ്വാസം എന്നിൽ തട്ടുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത വിറയലായിരുന്നു...കൈയും കാലുമൊക്കെ വിറക്കാൻ തുടങ്ങി...

അവളുടെ നെറ്റിയിൽ പൊടിയുന്ന വിയർപ്പും കൈയിലെ വിറയലും കണ്ടു ഞാൻ ചിരിയടക്കാൻ പാടുപെട്ടു.... "എന്തിനാ നന്ദു ഒളിഞ്ഞു നോക്കണേ...നേരാം വണ്ണം നോക്കിക്കൂടെ നിനക്ക്...??" "ഞാൻ..ഞാൻ നോക്കിയില്ല..." "നുണ പറയുന്നോടി ഉണ്ടക്കണ്ണി..." "ഞാൻ നോക്കിയത് സർ എങ്ങനെയാ കണ്ടത്...??" "U know something....നമ്മൾ കണ്ണടച്ചിരുന്നാലും നമ്മളെ ആരെയെങ്കിലും നോക്കുന്നുണ്ടെങ്കിൽ നമുക്കു അത് അറിയാനാകും..അപ്പോഴാ അവളുടെ കണ്ണോണ്ടുള്ള കഥകളി...😉😉" "അതെ എനിക്കൊരു കാര്യം പറയാൻ ഉണ്ട്.." "പറഞ്ഞോ ഞാൻ ഇവിടെ നിൽക്കലെ...." "അല്ലേൽ വേണ്ട വൈകിട്ട് കാണുമ്പോ പറയാം..." "മ്മ്.....ആയിക്കോട്ടെ...പിന്നെ ഞാൻ അടുത്തോട്ടു വരുമ്പോൾ ഇങ്ങനെ വിറച്ചാൽ ഞാൻ കുറച്ചു പാടുപെടുലോ...." അവളെന്നെ നോക്കി കണ്ണുരുട്ടി...ഞാൻ ചുണ്ടു കൊണ്ട് ഉമ്മ കൊടുക്കുന്ന പോലെ കാണിച്ചതും പെണ്ണ് തിരിഞ്ഞിരുന്നു... നന്ദ ശ്രീയോട് ചേർന്നാൽ ആളാകെ മാറും..ഉള്ളിൽ ഉള്ളത് അതുപോലെ പറയും ശ്രീയോട്...

ഒരുപാടു സംസാരിക്കുന്ന നന്ദുനെ ആയിരുന്നു ശ്രീക്കും ഇഷ്ടം.. വാശിപിടിച്ചും പിണങ്ങിയും അവനോടു ഇണങ്ങിയും അവൾ അവനിൽ ചേർന്നിരുന്നു.അവളുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളും എല്ലാം അവൾക്കെന്ന പോൽ പ്രിയപ്പെട്ടതാണ് ഇപ്പോ ശ്രീക്കും.. അവളുടെ പല കുറുമ്പിലും അവനിൽ അവള് കണ്ടിരുന്നത് ഒരു ഏട്ടനെയായിരുന്നു...വാശികളിൽ അച്ഛനെയും...അവനെന്ന ലോകത്തിൽ മാത്രമായിരുന്നു നന്ദു... അവൾ എങ്ങനെയാണോ, അങ്ങനെയേ അവളെ ശ്രീയേട്ടൻ സ്നേഹിക്കാവുന് അവൾക്കു നിർബന്ധം ആയിരുന്നു.കളങ്കമേതുമില്ലാതെ അതിരുകളില്ലാതെ തെളിഞ്ഞ മനസോടെ ഉള്ള പ്രണയം.. ശ്രീക്കു നേരെ വേറെ ഒരു പെൺകുട്ടീടെ നിഴൽ പോലും വീഴുന്നത് അവൾക്കു ഇഷ്ടമില്ലായിരുന്നു... അതുകൊണ്ടു തന്നെ ഗീതുവിനോട് ശ്രീ എല്ലാം തുറന്നു പറഞ്ഞിരുന്നു നന്ദുന്റെ മനസ് ഒന്നും കൊണ്ടും വിഷമിക്കുന്നത് അവനു സഹിക്കില്ലായിരുന്നു..... ഇണയായും തുണയായും പ്രാണന്റെ പാതിയായിരുന്നു അവരിരുവരും...

ദിവസങ്ങൾ വളരെ വേഗത്തിൽ കടന്നുപോയി..ട്രെയിനിങ് തീരാറായി ഇനി ഏതാനും ദിവസങ്ങൾ കൂടിയേ ഉള്ളു.തമ്മിൽ തമ്മിൽ കാണാതെ അവർക്കു പറ്റില്ലെന്നായിരിക്കുന്നു.. ശ്രീ നന്ദയോട് പറഞ്ഞിരുന്നു.....നിനക്ക് എന്നെ കാണണം തോന്നിയാൽ ഞാൻ വരുമെന്ന്..ഒരുപാട് ദൂരത്തേക്കൊന്നുമല്ലലോ പോകണേ ഞാൻ വരും നന്ദു ന്നു..ആ ഒരു വാക്കിലാണ്‌ നന്ദു പിടിച്ചു നില്കണേ... നാളെ ശ്രീയേട്ടൻ പോകും എന്നുള്ളത് കൊണ്ട് അന്നേ ദിവസം നന്ദു സങ്കടത്തിൽ ആയിരുന്നു.മനസ് മുഴുവൻ ശ്രീ എന്ന ലോകത്തായിരുന്നത് കൊണ്ട് ചുറ്റുമുള്ളതൊന്നും അവൾ അറിഞ്ഞിരുന്നില്ല.. Epub പ്രൊജക്റ്റ് ന്റെ റീജെക്ഷൻ വന്നത് കൊണ്ട് അന്ന് നന്ദു ട്രൈയിനിങ്ന് കയറിയില്ല.അന്നാദ്യമായി അവള് സന്തോഷ് സർ നെ ഉള്ളിൽ ഒരുപാടു ചീത്ത പറഞ്ഞു.. നന്ദുനെ കാണാതെ തിരഞ്ഞിറങ്ങിയതാ ഞാൻ താഴേക്കു..കണ്ണിൽ ഒരുപാടു സങ്കടം ഒളിപ്പിച്ചു എന്റെ നന്ദു എന്നോട് ചിരിച്ചു.ഉച്ചയാകുമ്പോഴേക്കും വരാമെന്നു പറഞ്ഞു അവൾ.പെണ്ണിനെ കാണാതെ ഒരു സുഖമില്ലെന്നു തോന്നിയപ്പോ ക്യാന്റീനിലേക്കു വരാൻ പറഞ്ഞു ഞാൻ പോയി...

ശ്രീയേട്ടനെ കാണാതെ എന്തൊപോയ അണ്ണാനെ കൂട്ട് ഇരികുമ്പോഴായിരുന്നു ശ്രീയേട്ടൻ എന്നെത്തിരക്കി വന്നത്...... ക്യാന്റീനിലേക്കു വരാൻ ഓർഡറും തന്നു പോയപ്പോൾ എനിക്കു ചിരി വന്നു..കാണാത്തതു കൊണ്ട് വന്നതാണെങ്കിലും അത് സമ്മതിച്ചു തരില്ല.. ഒരു cofee കുടിച്ചു വരാമെന്നു പറഞ്ഞിറങ്ങിയ ഞാൻ സ്റ്റെപ് ഓടിക്കയറുമ്പോഴാ ആരോ എന്നെ പിടിച്ചു വലിച്ചത്.. ക്യാന്റീനിലേക് എത്തുന്നതിന്റെ തൊട്ടു താഴെയുള്ള ഫ്ലോർ ഉപയോഗിക്കാതെ കിടക്കുവാണ്..കുറേ വേസ്റ്റ് സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിന്റെ ഇടയിലേക്ക് ഞാൻ ചെന്ന് വീണതും ആ ഷട്ടർ താഴേക്കു വീണിരുന്നു.... വീണ വീഴ്ചയിൽ കൈമുട് പൊട്ടിയിരുന്നു..ഇരുട്ടായിരുന്നു അവിടെ ഞാൻ പേടിച്ചു നിലവിളിക്കാൻ തുടങ്ങിയപ്പോഴേക്കും ആരോ വായിൽ എന്തോ തിരുകിയിരുന്നു.കൈ രണ്ടും കൂട്ടിക്കെട്ടി എന്നെ വലിക്കാൻ തുടങ്ങിയിരുന്നു....

പേടിച്ചു വിറച്ച ഞാൻ ലൈറ്റ് തെളിഞ്ഞപ്പോൾ കണ്ടത് മിഥുനെ ആയിരുന്നു..അവനെ തന്നെ നോക്കിയിരുന്ന എന്നെ മുഖമടച്ചു ഒരു അടി തന്നിരുന്നു അവൻ.. നിരങ്ങി നിരങ്ങി ചുമരിനോട് ചേർന്നിരുന്ന ഞാൻ എഴുനേൽക്കാൻ നോക്കിയെങ്കിലും പറ്റുന്നുണ്ടായിരുന്നില്ല.... "നീ ആരാന്നാടി നിന്റെ വിചാരം..ഞാൻ ഒന്ന് ഇഷ്ടമാണ് പറഞ്ഞപ്പോ അവൾക്കു പറ്റിയില്ല.. കണികണ്ട അവന്മാരുടെ കൂടെയൊക്കെ അമ്പലത്തിൽ പോകാനും അഴിഞ്ഞാടാനും അവൾക്കു കുഴപ്പമില്ല... നിന്നെ ഒന്ന് ഒറ്റക്കു കിട്ടാൻ കാത്തിരികയിരുന്നു ഞാൻ.അന്ന് അത്രയും പേരുടെ മുൻപിൽ വെച്ചലെ നീ എന്നെ നാണം കെടുത്തിയത്.. നീ ആരെയോ സ്നേഹിക്കുന്നു എന്നല്ലെ പറഞ്ഞത്.എന്നിട്ട് പുതിയ ഒരുത്തൻ വന്നപ്പോ അവന്റെ പിന്നാലെ നടക്കുന്നു... അവൻ എന്ത് തന്നിട്ടാടി അവന്റെ പിന്നാലെ നടക്കണേ.അതൊക്കെ ഞാനും തരാടി.. അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നുതുടുത്തിരുന്നു.കരയാൻ അല്ലാതെ എനിക്കൊന്നിനും ആകുന്നുണ്ടായിരുന്നില്ല... മനസില് ശ്രീയേട്ടൻ താഴേക്കു വരണെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു.. ദേഷ്യം കൊണ്ടവൻ എന്തൊക്കെയോ പറഞ്ഞു എന്നോട് അടുത്ത് വരുവായിരുന്നു...

നന്ദുനോട് വരാൻ പറഞ്ഞിട്ട് കാണാൻ ഇല്ലാലോ ഓർത്തു ഞാൻ താഴേക്കിറങ്ങി..ഓഫീസിൽ കാണാഞ്ഞു ഞാൻ അവളെ നോക്കി പിന്നേം ക്യാന്റീനില് പോയി.അവിടേം കാണാതായപ്പോ ഇനി ട്രൈയിനിംഗിന് കയറി കാണും വിചാരിച്ചു ഞാൻ സ്റ്റെപ് ഇറങ്ങി നടക്കാൻ തുടങ്ങി... ന്തോ ഒരു -ve ഫീൽ ആയിരുന്നു എനിക്കപ്പോ മനസ്സിൽ..ഇറങ്ങി പോയ ഞാൻ എന്തോ ശബ്ദം കേട്ടെങ്കിലും ശ്രദിച്ചില്ലാ..ഷട്ടർ താഴ്ത്തി ഇട്ടിരിക്കുന്നത് കൊണ്ട് ഉള്ളിൽ എന്തെങ്കിലും വീണതാകും വിചാരിച്ചു ഞാൻ ട്രൈയിനിംഗിന് കയറി... അവിടേം നന്ദു ഇല്ലായിരുന്നു..മനസു അസ്വസ്ഥമാകാൻ തുടങ്ങിയപ്പോൾ എന്തോ ഒരു ഉൾവിളി ഞാൻ ആ ശബ്ദം കേട്ടത് എന്റെ മനസ്സിൽ പിന്നേം പിന്നേം വന്നു.. ഞാൻ വേഗം ഓടി കയറി ആ ഷട്ടർ തുറന്നു അവിടെ കണ്ട കാഴ്ച എന്റെ സിരകളിൽ രക്തയോട്ടം കൂടിയിരുന്നു.. കൈകെട്ടി വെച്ചിരിക്കുന്ന നന്ദുവിന്റെ മുഖത്തേക്കു അവൻ മുഖമടുപ്പിക്കുകയായിരുന്നു.ഓടി ചെന്ന് ഒരു ചവിട്ടു കൊടുത്തു.എന്റെ ദേഷ്യം തീരാതെ പിന്നെയും പിന്നെയും ഞാൻ അവനെ അടിച്ചു. തിരിച്ചടിക്കാൻ നോക്കുന്നുണ്ടെങ്കിലും അതിനു മുൻപേ അവിടെ ഉണ്ടായിരുന്ന കസേരയെടുത്തു ഞാൻ അവന്റെ തലക്കു ഒന്ന് കൊടുത്തിരുന്നു...

നന്ദുവിനെ പിടിച്ചു എഴുന്നേൽപ്പിച്ചു കൈയിലെ കെട്ടഴിച്ചു കൊടുത്തു.പെണ്ണ് എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി..ഞാൻ അവളെ മാറ്റി നിർത്തി... "മുഖത്തോട്ട് നോക്കടി.." പേടിച്ചു കരഞ്ഞു എന്നെ നോക്കിയ ആ മിഴികൾ പെയ്തിറങ്ങുവായിരുന്നു.. അവനെ അടിക്കാൻ പറഞ്ഞത് കേട്ടു അവള് എന്നെ നോക്കി.പറ്റില്ലാന്ന് പറഞ്ഞ അവളോട് ഞാൻ അലറുകയായിരുന്നു.. "അടിക്കടി...." ശ്രീയേട്ടന്റെ ദേഷ്യം കണ്ടു പേടിച്ചെങ്കിലും ആ സാമിപ്യം എനിക്കാശ്വാസമായിരുന്നു.. ശ്രീയേട്ടന്റെ അലർച്ച കേട്ട ഞാൻ പിന്നെ ഒന്നും നോക്കിയില്ല.മുഖമടച്ചു 2 കവിളിലും മാറി മാറി അടച്ചു... അത് കണ്ടു ശ്രീയേട്ടൻ അവന്റെ കവിളിൽ കുത്തിപ്പിടിച്ചു പറഞ്ഞു... "നാണമില്ലലോട നിനക്ക്..നിന്റെ അനിയത്തീടെ പ്രായമേ ഉള്ളു ഇതിനും..നിന്റെ അനിയത്തീടെ ക്ലാസ്സ്‌മേറ്റ് ആണ് ഇവള്. നിന്റെ വീട്ടിലെ സ്ഥിയൊക്കെ അറിഞ്ഞിട് നിനക്ക് ഇവള് കാരണം ജോലി പോകണ്ട വെച്ച അവള് ഇത്രനാളും നിനക്കെതിരെ പരാതി പറയാഞ്ഞത്... സ്നേഹോം ഇഷ്ടവും ഒക്കെ തന്നെ വരേണ്ടതാണ്.അല്ലാതെ കുത്തിപ്പിടിച്ചു വാങ്ങേണ്ടതല്ല കേട്ടോടാ...."

എല്ലാം കേട്ടു അവശനായി തല കുനിച്ചിരിക്കുന്ന അവനോടു എഴുനേറ്റു പോകാൻ പറഞ്ഞു.. അവൻ എന്നെ നോക്കിയെങ്കിലും ഞാൻ മുഖം തിരിച്ചു കളഞ്ഞു.. അവൻ പോയപ്പോ ശ്രീയേട്ടൻ എന്നെ പിടിച്ചു മുൻപിൽ നിർത്തികൊണ്ട് ചോദിച്ചു.. "നീ ഓക്കേ അല്ലെ നന്ദുന്നു...??" അതെ ന്നു പറഞ്ഞത് മാത്രമേ എനിക്കോര്മയുള്ളു അപോഴെക്കും കൈനീട്ടി ഒന്ന് തന്നിരുന്നു മുഖത്തേക്കു... കവിള് പൊത്തി നിറകണ്ണുകളോടെ നോക്കുന്ന എന്നോട് ചോദിച്ചു... "ഇതു എന്തിനാണ് എന്നറിയാമോ നിനക്ക്...?? കരയാതെ കാര്യം പറയെടി...??" ഒന്നും പറയാതെ നിന്നെങ്കിലും എനിക്കറിയാമായിരുന്നു ആ അടി എന്തിനാണ് ന്നു.. തല്ലണം എന്ന് വിചാരിച്ചതല്ല പക്ഷെ എനിക്ക് ക്ഷമിക്കാൻ കഴിഞ്ഞില്ല..ഒന്നും പറയാതെ നിന്ന് കരയുന്ന നന്ദുനെ കണ്ടപ്പോൾ എനിക്ക് സഹിക്കാനായില്ല... ഞാൻ അവളെ കൈ പിടിച്ചു വലിച്ചു..നെഞ്ചോടു ചേർത്ത് നിർത്തിയെങ്കിലും പെണ്ണ് കിടന്നു കുതറി മാറാൻ നോക്കുന്നുണ്ട്. ഞാൻ കൈ അയക്കാതെ മുറുകെ ചേർത്ത് പിടിച്ചപ്പോ പെണ്ണ് അയഞ്ഞു...മാറോടു ചേർന്നു നിന്ന് കരഞ്ഞു കുറെ...

പേടിച്ചിട്ടുണ്ട് നന്നായി ആ ഹൃദയം കിടന്നു പിടക്കുന്നത് എനിക്കറിയാൻ പറ്റുന്നുണ്ടായിരുന്നു... "നന്ദു...ഈ പ്രശനം ഇത്രേം വലുതാക്കിയത് നീയാണ്...പറയേണ്ടത് പറഞ്ഞു, നിർത്തേണ്ടത് നിർത്തിയിരുന്നുവെങ്കിൽ ഈ അവസ്ഥ വരുമായിരുന്നോ...???ഞാൻ വന്നിലായിരുന്നുവെങ്കിലോ നീ ആലോചിച്ചു നോക്ക്...??" അത് പറഞ്ഞപ്പോൾ എന്റെ ഷിർട്ടിലെ പിടി മുറുകുന്നത് ഞാൻ അറിഞ്ഞു.എന്നോട് ഒന്നുകൂടെ ചേർത്ത് നിർത്തി ഞാൻ.. "പേടിക്കണ്ട ഒന്നും ഉണ്ടായില്ലലോ..ഞാൻ ഉണ്ടലോ കൂടെ നന്ദു പേടിക്കണ്ട..." ആ നെറ്റിയിൽ കരുതലോടെ ഞാനൊരു മുത്തമേകി.....പക്ഷേ അഥവളിലെ കരച്ചിലിന്റെ ആക്കം കൂട്ടി... ആരോ വരുന്ന കാലൊച്ച കേട്ടു സൈഡിലേക്ക് മാറിനിന്നെങ്കിലും ഞാൻ അവളെ എന്നോട് ചേർത്ത് പിടിച്ചിരുന്നു. പെണ്ണാണെങ്കിൽ കണ്ണടച്ച് നെഞ്ചോടു ഒട്ടി നിൽകുവാ... ആരോ ക്യാന്റീനിലേക്കു കയറി പോയി..ഞാൻ നോക്കുമ്പോൾ പെണ്ണ് കണ്ണ് തുറന്നു എന്നെ നോക്കി ചിരിക്കാ... എന്റെ ഒരു സ്വപ്നം കൂടെ സാക്ഷാത്കരിക്കപെടുകയായിരുന്നു.ഈ നെഞ്ചോടു ചേർന്നു നിൽക്കാൻ എന്ത് മാത്രം കൊതിച്ചിരുന്നു എന്നറിയോ...

ഇപ്പോ എനിക്കറിയാം ഈ ഹൃദയം മിടിക്കുന്നതു എനിക്ക് വേണ്ടിയാണു എന്ന്.എന്നെ ചേർത്തുപിടിച്ചിരിക്കുന്ന കൈകളിൽ എന്റെ ചെക്കന്റെ സരംക്ഷണം എനിക്കറിയാൻ പറ്റുന്നുണ്ട്... ഈ മാറിലെ ചൂട് പോലും എനിക്ക് പരജിതമായതു പോലെ.. "എന്താടി...നിന്ന് ഇളിക്കണേ...??" "ഈ ഒരു നിമിഷം ഞാൻ ഒരുപാടു ആഗ്രഹിച്ചതാണ്...നെഞ്ചോടു ചേർന്നു നിന്ന് ഈ ഹൃദയതാളം കേൾക്കണം എന്ന്..ഒരടി കിട്ടിയാൽ എന്താ എന്റെ ആഗ്രഹം നടന്നുലോ...??" അവളുടെ പറച്ചില് കേട്ടു ഞാനും ചിരിച്ചു പോയി...അടിച്ച കവിളിൽ തലോടിയപ്പോൾ പെണ്ണ് നിന്ന് എരിവ് വലിച്ചു... ഞാൻ മെല്ലെ മുഖം താഴ്ത്തി ആ കവിളിൽ ഒരു മുത്തം നൽകി...നാണത്തിന്റെ ചുവന്നപൂക്കൾ ആ കവിളിൽ വിരിയുന്നത് കണ്ടു..പെണ്ണ് എന്റെ നെഞ്ചോടു ചേർന്നു നിന്നു... "അതെ ഈ കവിളിലും..."എന്ന് പറഞ്ഞു ചിണുങ്ങുന്ന അവളെ കണ്ടു എനിക്ക് വാത്സല്യം തോന്നി..

"അതിനു ഞാൻ ഒരു കവിളിൽ അല്ലെ അടിച്ചുള്ളു...??" "ഈ കവിളിൽ അവനാ അടിച്ചത്..." അതുകേട്ടു ആ മുഖം ചുവക്കുന്നതും കൈ ചുരുട്ടുന്നതും കണ്ടു എനിക്ക് പേടിയായി.. ഞാൻ വേഗം ആ കൈയിൽ പിടിച്ചു... "എനിക്ക് വേദനയൊന്നുമില്ല ശ്രീയേട്ടാ..." കത്തുന്ന കണ്ണുകളോടെ എന്നെ നീക്കിനിർത്തി.. "സത്യം പറയെടി നിനക്കു വേദനയില്ലേ....??" സത്യത്തിൽ കവിളും ദേഹവും ഒക്കെ പുകയുകയായിരുന്നു.പിടിച്ചു നിർത്തിയ കണ്ണുനീർ ആ ചോദ്യത്തിൽ കെട്ടുപൊട്ടിച്ചൊഴുകി... അവളെന്നെ കെട്ടിപിടിച്ചു കരയണത് കണ്ടിട് എനിക്ക് ദേഷ്യം ഇരച്ചു കയറുന്നുണ്ട്... പോകും മുൻപ് അവനെ ഒന്നുടെ കാണണം എന്ന് മനസ്സിൽ കരുതി... കുറച്ചു കഴിഞ്ഞിട്ടും പെണ്ണ് പിടിവിടാതെ നിക്കണ കണ്ട ഞാൻ പറഞ്ഞു.... "ദേ സന്തോഷ് സർ..." പെണ്ണ് വേഗം പിടിവിട്ടു മാറിനിന്നു.. അതുകണ്ടു ചിരിച്ച എന്നെ നോക്കി നീ പോടാ പറഞ്ഞു അവളിറങ്ങി ഓടി... "ടി..ടി... നിന്നെ എന്റെ കൈയിൽ കിട്ടും...." അവളിലെ പുഞ്ചിരി അവനിലും പകർന്നു നൽകി അവളോടി മറഞ്ഞു..............തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story