ശ്രീരാഗം 🌻🌻🌻: ഭാഗം 16

Shreeragam

രചന: അനി

ശ്രീയേട്ടൻ കൂടെ ഉള്ളതുകൊണ്ട് മാത്രമായിരുന്നു ഇത്രയും നേരം പിടിച്ചു നിന്നതു.ഓഫീസിൽ കയറി സിസ്റ്റത്തിൽ നോക്കി ഇരിക്കുന്നുണ്ടെങ്കിലും മനസ്സിൽ സങ്കടങ്ങളായിരുന്നു..ഒച്ചയില്ലാതെ കരയാൻ ശ്രമിക്കുംതോറും പരാജയപെടുവായിരുന്നു. മിഥുൻ അവൻ എന്നോട് ഇങ്ങനെ പെരുമാറുമെന്നു ഒരിക്കലും ചിന്തിച്ചില്ല. ദേഷ്യം ആണെന് അറിയാമായിരുന്നു. എന്നിരുന്നാലും ഇത്രയധികം വെറുപ്പു ഉണ്ടായിരുന്നുന്നു അറിഞ്ഞില്ല.. ഒരു ദിവസം ഓഫീസിൽ നിന്ന് ഇറങ്ങി അപ്പുനെ കാത്തിരിക്കുമ്പോഴാ മായയെ കണ്ടത്. വിശേഷങ്ങൾ ഒക്കെ പറഞ്ഞ കൂട്ടത്തിൽ അവളു പറഞ്ഞാണ് മിഥുൻ...... ഏട്ടൻ ആണെന്നും ഏട്ടന്റെ ജോലിയിലാ വീട്ടിലെ കാര്യങ്ങളും അമ്മേടെ ചികിൽസ എല്ലാം നടക്കണെന്നു അന്ന് മായ പറഞ്ഞിരുന്നു. പഠിക്കുമ്പോഴേ എനിക്കറിയാവുന്ന കുട്ടിയായിരുന്നു ഒരുപാടു കഷ്ടപ്പാടുകൾക്ക് നടുവിലായിരുന്നു അന്നും അവള്. ഇപ്പോ കുറെ ഒക്കെ മാറിത്തുടങ്ങി ന്നും പറഞ്ഞു. ആ കഷ്ടപ്പാടുകൾ അറിയാവുന്നതുകൊണ്ട അവനെതിരെ ആരോടും ഒന്നും പറയാഞ്ഞത്.

പക്ഷെ അവസാനം ഇങ്ങനെ ആയിത്തീരുമെന്നു കരുതിയില്ല... പുകയുന്ന കവിൾ തടങ്ങളിലൂടെ അറിയാതെ കണ്ണുനീരൊഴുകിയപ്പോൾ നീറുന്നു മനസും ശരീരവും ഒരുപോലെ. എത്രയൊക്കെ പിടിച്ചു നിർത്തിയിട്ടും സങ്കടം അടക്കാൻ പറ്റുന്നില്ല. ഒരു നിമിഷം ശ്രീയേട്ടൻ വൈകിയിരുന്നു എങ്കിൽ എനിക്കതാലോചിക്കാൻ വയ്യ.ഭഗവാൻ എനിക്കു തുണയായി ഉണ്ടെന്നതു ഒരിക്കൽക്കൂടി അറിയിച്ചു.. റീജെക്ഷൻ പ്രൊജക്റ്റ് ശരിയാക്കി സമയം ഒരുപാടായി. എന്തോ വിശപ്പും ദാഹവും ഒന്നും ഇല്ലാതെ ജീവനില്ലാതെ ആയിപോയി മനസ്.. പിന്നെ ഇറങ്ങിയപ്പോഴാണ് ഒന്ന് കണ്ടത്. ട്രെയിനിങ് ഇന്നത്തോടെ തീർന്നിരുന്നു. ഇനി നാളെ ശ്രീയേട്ടന് ഒരു ട്രീറ്റ് നടത്തുന്നുണ്ട് സന്തോഷ് സർ. അത് കഴിഞ്ഞു വൈകിട്ടോടെ ശ്രീയേട്ടൻ പോകും. ശ്രീയേട്ടനെ കണ്ടെങ്കിലും കൂടെ എല്ലാരും ഉണ്ടായിരുന്നതുകൊണ്ട് ഒന്നും പറയാൻ പറ്റില്ല.

നന്ദു വരുമെന്നു കാത്തിരുന്നുവെങ്കിലും ഉച്ച കഴിഞ്ഞിട്ടും കാണാതായപ്പോ വർക്ക് കഴിഞ്ഞു കാണില്ല മനസിലായി. ഇന്നത്തോടെ എല്ലാം അവസാനിപ്പിച്ചു ഇനി നാളെ ഒരു പ്രൊജക്റ്റ് ചെയ്തു നോക്കിപ്പിക്കണം. അത് കഴിഞ്ഞു വൈകുന്നേരത്തോടെ പോകണം. നന്ദുനെ പിരിയാൻ പറ്റുന്നില്ല. പക്ഷെ അതു കാണിച്ചാൽ അവളുടെ സങ്കടം കൂടുമെന്നോർത്തു പിടിച്ചു നിൽക്കാൻ നോക്കാണ്‌. ഇറങ്ങുമ്പോ കണ്ട പെണ്ണിന്റെ മുഖം......കവിളൊക്കെ ആകെ ചുവന്നു കിടന്നിരുന്നു. കണ്ണിൽ നോക്കിയാൽ കാണാമായിരുന്നു ഉള്ളിൽ ആർത്തിരമ്പി പെയ്യാൻ തയാറാകുന്ന കാർമേഘങ്ങളെ. ചേർത്ത് പിടിക്കണം എന്ന് തോന്നിയെങ്കിലും കൂടെ കുട്ടികൾ ഉള്ളതുകൊണ്ട് മനസു മാത്രം വാചാലമായി.. പുറത്തിറങ്ങിയപ്പോ അപ്പുനെ കണ്ടു കൂടെ വേറെ ഒരു പെൺകുട്ടിയും ഉണ്ടായിരിന്നു. ഇറങ്ങിവരുന്ന നന്ദുനെ കണ്ടു ആ കുട്ടി ഓടിവന്നു.

കൈ ഒക്കെ കൂട്ടിപ്പിടിച്ചു എന്തൊക്കെയോ പറയുന്നുണ്ട്.. ഞാൻ അപ്പുനോട് ചെന്ന് സംസാരിച്ചപോഴാ അത് അവന്റെ പെങ്ങളായിരുന്നുന്നു മനസിലായത്. അവര് തമ്മിൽ ഉള്ള സംസാരം കണ്ടു കാര്യമൊന്നും മനസിലാകാതെ നിൽക്കുന്ന അപ്പുനോട് ഞാൻ നടന്നതൊക്കെ പറഞ്ഞു.അപ്പൂന് നല്ല ദേഷ്യം വരുന്നുണ്ടെന്നു തോന്നിയപ്പോൾ ഞാൻ പറഞ്ഞു ഇനി ഒന്നും പറയണ്ട ഉള്ളിൽ നന്നായി പേടിച്ചിട്ടുണ്ടെന്നു.. മായയെ കണ്ടു ഞാൻ ഞെട്ടിപോയി.അവള് വന്നു ആകെ കരച്ചിലായിരുന്നു.മിഥുൻ അവളോട് എല്ലാം പറഞ്ഞിരുന്നു.എന്നെ ഒരുപാടിഷ്ടമായിരുന്നു നഷ്ടമാകുന്നു എന്നു തോന്നലും കൂട്ടുകാരുടെ കളിയാക്കലും ഒക്കെ കൂടിയായപ്പോൾ ചെയ്തതാണ്.അവൾക്കു വേണ്ടി ക്ഷമിക്കണം എന്നൊക്കെ പറഞ്ഞെങ്കിലും ഞാൻ തിരിച്ചൊന്നും പറയാതെ പോന്നു.അവളെ കടന്നു പോന്നെങ്കിലും തിരിഞ്ഞു നിന്ന് ഒന്നുമാത്രം പറഞ്ഞു.

"മായാ, ഏട്ടനോട് പറയണം ഇനി ഒരു പെണ്കുട്ടിയോടും ഇങ്ങനെ ചെയ്യരുതെന്നും.ഇഷ്ടം പിടിച്ചു വാങ്ങാൻ ഉള്ളതല്ലെന്നും..." അതും കൂടെ പറയാതെ പോകാൻ എന്നെകൊണ്ടായില്ല... അപ്പുന്റെ മുഖം കണ്ടപ്പോഴേ അവള് ചൂടിലാണ് മനസിലായി.ശ്രീയേട്ടൻ പേടിക്കണ്ട എന്നൊക്കെ കണ്ണോണ്ട് കാണിക്കുന്നുണ്ടെങ്കിലും എനിക്കറിയാലോ അവളെ... അമ്പലത്തിൽ കാണാം എന്നൊക്കെ പറഞ്ഞു വണ്ടിയിൽ കയറിയതേ അപ്പു ഉള്ള ദേഷ്യം മുഴുവൻ വണ്ടിയിൽ തീർത്തു.ഞാൻ എന്തെങ്കിലും പറയാൻ നോക്കുമ്പോഴൊക്കെയും സ്പീഡ് കൂടിവന്നു.പിന്നെ ഞാൻ ഒന്നും പറയാൻ നിന്നില്ല. എന്നെ ഇറക്കി അവളൊന്നും മിണ്ടാതെ പോയി...അവള് എന്നെ കൊല്ലാതെ വിട്ടത് ഭാഗ്യം വിചാരിച്ചു വീട്ടിൽ കയറി.. കുളിച്ചു വന്നു കിടന്നപ്പോഴേക്കും ഉള്ളിൽ ആകെ കുളിരുന്ന പോലെ തോന്നി.മൂടിപ്പുതച്ചു കിടന്നു എപ്പോഴോ ഉറങ്ങി.കണ്ണ് തുറന്നപ്പോ സമയം ഒരുപാടായി.

ശ്രീയേട്ടനെ ഓർത്തു ഉറക്കത്തിനു എണീറ്റെങ്കിലും കിടക്കയിൽ നിന്നും എഴുനേൽക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.തൊട്ടപ്പുറത്തു അപ്പു ഇരിക്കുന്നുണ്ട്.അവളെന്നെ നോക്കിയ നോട്ടത്തിൽ ഞാൻ അവിടെ തന്നെ കിടന്നു.. "കണ്ടവന്റെ അടിയും വാങ്ങി പനി പിടിച്ചു കിടന്നോ.വൈഗേച്ചി ഒന്നിങ്ങോട്ട് വരട്ടെ പറയുന്നുണ്ട് ഞാൻ എല്ലാം...." "അപ്പു..ഞാൻ വിചാരിച്ചോ ഇങ്ങനെ ഒക്കെ നടക്കുംന്നു...??" "കരയാൻ പറഞ്ഞതല്ല.... നന്ദു നീ ഒന്നാലോചിച്ചു നോക്ക് ഒരു നിമിഷം വൈകിയിരുനെങ്കിലോ...??നമുക്കു ഇന്ദ്രേട്ടനോട് പറയാം അവന്റെ കാര്യം...." "വേണ്ട അതിനു ഒന്നും ഉണ്ടായില്ലലോ...ഇന്ദ്രേട്ടൻ അറിഞ്ഞാൽ ആകെ പ്രശ്നമാകും മാത്രമല്ല എന്റെ ജോലി അതോടെ നിർത്തും....ഇനി അങ്ങനെ ഒന്നുമുണ്ടാകില്ലെന്നു മായ പറഞ്ഞിട്ടുണ്ട്.." "നീയേ എന്ത് വേണമെങ്കിലും ആയിക്കോ.ഞാൻ ഒന്നും പറയാനില്ല..." അപ്പുന്റെ കണ്ണ് നിറയുന്നത് എനിക്ക് കാണാം..എനിക്കെന്തെങ്കിലും പറ്റിയാലോ വിചാരിച്ച എനിക്ക് വൈഗേച്ചിയെ പോലെത്തനെയാ ഇവളും...അവൾക്കു നല്ല സങ്കടമുണ്ട് അതാണീ വഴക്കൊക്കെ പറഞ്ഞു കൂട്ടണത്..

അപ്പുനെ ഞാൻ വിളിച്ചു അടുത്തിരുത്തി.മടിയിലേക്കു തല വെച്ചു കിടന്നു..അവള് കരയുവാ..പാവം "അപ്പു നീ പേടിക്കണ്ട എനിക്കൊന്നും ഇല്ല.അവനെന്നെ ഒന്നും ചെയ്തില്ല.പേടിച്ചു പോയെന്റെ പനിയാ അല്ലാതെ വേറെ ഒന്നുമില്ല.. അവനു വേണ്ടത് ശ്രീയേട്ടൻ കൊടുത്തിട്ടുണ്ട്.ഇനി ഒന്നും ഉണ്ടാകില്ല അഥവാ എന്തേലും ഉണ്ടായാൽ അപ്പോ ഇന്ദ്രേട്ടനോട് പറയാം പോരെ....നീ കരയണ്ടാട്ടോ..." എന്നെ അവള് വഴക്കു പറഞ്ഞാലും എനിക്കെന്തെങ്കിലും പറ്റിയാലോ, എന്നെ ആരെങ്കിലും വഴക്കു പറയാനോ അവള് സമ്മതിക്കില്ല. "ഡി ചട്ടമ്പികല്യാണി.....നിന്നോടല്ലെ കരയണ്ട പറഞ്ഞെ..." "മ്മ്.....ഞാൻ കരയുന്നില്ല...നീ ഏഴുനേൽക്കു എന്തേലും കഴിക്കു എന്നിട്ട് മരുന്നു കഴിച്ചിട്ട് കിടന്നോ..." "അപ്പു എനിക്ക് ശ്രീയേട്ടനെ കാണണം..." "അയ്യടാ ഇതു കൊള്ളാലോ...പനി വന്നാൽ കാണാൻ ശ്രീയേട്ടൻ ഡോക്ടർ അല്ലല്ലോ..ഒന്ന് പോടീ പെണ്ണെ..." "എനിക്ക് ഇന്നുടെ അല്ലേ കാണാൻ പറ്റുള്ളൂ..പാവം എന്നെ കാത്തിരുന്ന് കാണും.." "ഞാൻ വിളിച്ചു പറഞ്ഞിരുന്നു നിനക്ക് പനിയാണെന്നു..

.നീ എന്തിനാ കരയണേ നന്ദു...?? "എനിക്ക് വയ്യെടാ......ശ്രീയേട്ടൻ നാളെ പോകുംലൊന്നു ആലോചിക്കുമ്പോൾ സങ്കടം വരുന്നു..." "നീ വിളിച്ചാൽ ഓടി വരാൻ ഉള്ള ദൂരത്തിൽ അല്ലെ പോകുന്നുള്ളൂ.പിന്നെ എന്താ...?? ഒന്നു പോടീ പെണ്ണേ... അവള് സെന്റി അടിക്കുന്നു... എറണാകുളം അങ്ങ് അമേരിക്കയിൽ ഒന്നുമല്ലലോ.... ഒരുറപ്പും ഇല്ലാതെ അല്ലേ കഴിഞ്ഞു പോയ വർഷങ്ങൾ എല്ലാം നീ കാത്തിരുന്നേ... പിന്നെയാണോ ഇപ്പൊ?? " "അതുപോലെ അല്ലല്ലോ ഇപ്പൊ.....കാണാതിരിക്കുമ്പോൾ കാണാൻ തോന്നും.... തനിച്ചിരിക്കുമ്പോൾ സംസാരിക്കണം എന്നു തോന്നും.... കാണുമ്പോൾ ആ നെഞ്ചോടു ചേരണം എന്നു തോന്നും...ഒരുമാത്ര ഹൃദയം നിറഞ്ഞതു പോലെ തോന്നും...പിരിയുമ്പോൾ ലോകം ശൂന്യമായതു പോലെ തോന്നും..... അത് എന്താ അറിയോ പ്രണയം പൈങ്കിളി ആയതു കൊണ്ടല്ല മറിച്ചു നിനക്ക് യഥാർത്ഥ പ്രണയം എന്തെന്ന് അറിയാത്തതു കൊണ്ടാ...??" ഇതു ഞാൻ പറഞ്ഞതല്ല.... "പിന്നെ....ശ്രീയേട്ടനാണോ...??" "പോടീ..പ്രശസ്ത എഴുത്തുകാരി K.R.മീര പറഞ്ഞതാ..."

"ആ അങ്ങനെ...പ്രണയം ഒരാളെ ഭ്രാന്തമായ അവസ്ഥയിലേക്ക് കൊണ്ടുപോകുമെന്ന് ഒരാള് പറഞ്ഞിട്ടുണ്ട്...അതറിയോ..??"" "ആ അറിയാം..പ്രശസ്തയാകാൻ പോകുന്ന എഴുത്തുകാരി അപർണ മുരളീധരൻ അല്ലേ..." "ആ അതെന്നെ..എണീറ്റ് വാടി പാതിരാത്രിക് ഓരോന്നു ഇരുന്നു വിളിച്ചു കൂവാതെ.." എണീറ്റ് പോയി കുറച്ചു കഞ്ഞി കുടിച്ചു.അമ്മ ഡോക്ടറെ കാണണോന്നു ചോദിച്ചെങ്കിലും ഞാൻ വേണ്ട പറഞ്ഞു. മരുന്നു കഴിച്ചു കിടന്നെങ്കിലും ഉറക്കം വന്നില്ല.എന്തിനറിയാത്ത ഒരു സങ്കടം ഉള്ളിൽ വരുന്നു... എപ്പോഴോ നെറ്റിയിൽ ഒരു തണുത്ത കൈസ്പർശം തോന്നിയപ്പോൾ മെല്ലെ കണ്ണ് തുറന്നു..അടുത്തിരിക്കണ ആളെ കണ്ടു അമ്മേ വിളിക്കാൻ പോയെങ്കിലും അപ്പോഴേക്കും എന്റെ വായ് പൊത്തിയിരുന്നു.. "ഒച്ചയെടുത്തു അമ്മയെ ഉണർതലേഡി പിശാശേ...." "ശ്രീ...ശ്രീയേട്ടൻ എങ്ങനെ ഇവിടെ...??

എപ്പോ വന്നു അമ്മ കണ്ടിലെ??....എനിക്ക് പേടിയാകുന്നു ശ്രീയേട്ടൻ പോക്കോ...." "നീ ഇങ്ങനെ കിടന്നു പിടക്കണ്ട.... ഞാൻ പൊക്കോളാം......" "എന്നാലും എങ്ങനെ വീട്ടിൽ കയറി...എന്റെ വീട് എങ്ങനെ കണ്ടുപിടിച്ചു...??" "അതോ...നിന്നെ കാത്തിരുന്ന് കാണാതായപ്പോഴാ അപ്പു വിളിച്ചു പറഞ്ഞെ എന്റെ നന്ദുന് പേടിപനി പിടിച്ചുന്നു... ആ വിഷമത്തിൽ പുറത്തിറങ്ങിയപ്പോൾ..വിണ്ണിലുടെ പറന്നു വന്ന ഒരു രാജഹംസം പറഞ്ഞു നന്ദുന് എന്നെ കാണണമെന്ന്.ആ രാജഹംസത്തിന്റെ ചിറകിലേറി പറന്നാണ് ഞാൻ വന്നത്...."" "ഓ...എന്നിട്ട് ആ ഹംസം എവിടെ..??" "അവള് അപ്പുറത്തു കിടന്നുറങ്ങുന്നുണ്ട്...." "മ്മ്.... മ്മ്...എന്താ ദുഷ്യന്തന്റെ ഉദ്ദേശം...??" "ശകുന്തളയെ ഒന്ന് കാണണം അത്രയേ ഉള്ളു..ദുരുദ്ദേശം ഒന്നും ഇതുവരെ ഇല്ല.... " പരസ്പരം കണ്ണുകളിൽ നോക്കി കിടന്ന അവർ.....അവരിരുവരിലും അവരെ തന്നെ തേടുകയായിരുന്നു... ശ്രീയേട്ടന്റെ കൈ എടുത്തു അതിൽ മുഖം ചേർത്ത് കിടക്കുമ്പോ എന്തെന്നില്ലാത്ത സന്തോഷം..എനിക്ക് ചുറ്റും പ്രണയം മാത്രമായിരുന്നു.. "എന്താ ഇങ്ങനെ നോക്കണേ...??"

"അതോ നിന്നിലെ എന്നെ നോക്കുവായിരുന്നെടി പെണ്ണേ..... എനിക്ക് എന്നിലെ എന്നെക്കാളും ഇഷ്ടം നന്ദയിലെ ശ്രീയെ ആണ്..." "എനിക്കും എന്നിലെ ശ്രീയെ ആണ് ഇഷ്ടം..കണ്ട നാൾ മുതൽ എന്നിലേക്കിറങ്ങി വന്ന എന്റെ ശ്രീയെ...." ശ്രീയേട്ടന്റെ മുഖത്തു നിന്നും കണ്ണെടുക്കാൻ എനിക്കു തോന്നുന്നാണ്ടായിരുന്നില്ല..... "എങ്ങനെയാ നന്ദു നിനക്ക് എന്നെ ഇങ്ങനെ പ്രണയിക്കാൻ കഴിയണേ...??' "അതോ......ഞാൻ ആയിട്ടു തേടിവന്നതോ കണ്ടെത്തിയതോ അല്ല.എന്നിലേക്ക്‌ വന്നു ചേർന്നതായിരുന്നു ശ്രീയേട്ടൻ.. കണ്ട നാൾ മുതൽ ഉള്ളിലേക്കു കയറി കൂടി..അറിയാതെ വന്നുപോയൊരു ഇഷ്ടമായിരുന്നു.. എന്റെ പ്രണയം കളവായിരുന്നുവെങ്കിൽ ഒരിക്കലും ശ്രീയേട്ടൻ എന്റെ അരികിലേക്ക് എത്തുമായിരുന്നില്ല...." പറഞ്ഞു കഴ്ഞ്ഞപ്പോഴേക്കും കാത്തിരിപ്പിന്റെ ആ ദിനങ്ങളിൽ ഞാനൊഴുക്കിയ കണ്ണുനീർ അതായിരുന്നു മനസിൽ.....

എന്നിൽ നിന്നും അടർന്നു വീണ ഓരോ കണ്ണുനീർതുള്ളികളും ഓർമിപ്പിച്ചത് ശ്രീയോടുള്ള നന്ദയുടെ പ്രണയമായിരുന്നു.... "ഞാൻ നിന്റെ അരികിലേക്ക് ഇനിയും വനില്ലായിരുന്നുവെങ്കിലോ....??" "വരും ശ്രീയേട്ടാ..... പ്രണയത്തിന്റെ പ്രതീകമായിട്ടു കാണുന്ന രാധയുടെ കണ്ണനോ.... ഉത്തമപുരുഷനായി കാണുന്ന ശ്രീരാമനോ അല്ല.....തന്നിലെ പാതിയെ തിരിച്ചറിഞ്ഞു പ്രണയം കൊണ്ട് അവതാരലക്ഷ്യം വരെ മറന്നുപോയ മഹാദേവനാണ് എന്റെ ഇഷ്ടമൂർത്തി.... എന്റെ ഇഷ്ടം പ്രണയമായപ്പോഴും അത് ആദ്യം പറഞ്ഞത് ഭഗവാനോടായിരുന്നു..എനിക്കുള്ളതല്ല എന്നാണെങ്കിൽ ഉള്ളിലെ തോന്നലുകൾ മാറ്റി തരണം എന്നും പ്രാർത്ഥിച്ചിരുന്നു... എന്നിട്ടും ശ്രീയേട്ടനെ ഞാൻ കാത്തിരുന്നുവെങ്കിൽ എനിക്ക് വിശ്വാസമായിരുന്നു എന്റെ പ്രണയത്തെ... ഈ ലോകത്തിൽ എവിടെ ആയിരുന്നാലും ശ്രീ നന്ദയിലേക്കു വരുമായിരുന്നു... കേട്ടോടാ ശ്രീകുട്ടാ..." "ടി.. ടി....." "എനിക്കുറപ്പായിരുന്നു ശ്രീയേട്ടൻ വരുമെന്നും എന്റെ പ്രണയം തിരിച്ചറിയുമെന്നും..

.അത്രക് എനിക്കിഷ്ടമാ ശ്രീയേട്ടാ... ശ്രീയോട് കൂടിയാലേ നന്ദക്കു പൂർണത ഉള്ളു...അല്ലെങ്കിൽ നന്ദ ഇല്ലാതാകണം.... ശ്രീയേട്ടൻ പോകണ്ട..എനിക്ക് വയ്യ കാണാതിരിക്കാൻ..." "പോയാലും ഞാൻ വരുംലോ...നിന്നെ കാണാതിരിക്കാൻ എനിക്കും പറ്റില്ലാലോ.എന്റെ കുട്ടിക്ക് കാണണം എന്ന് തോന്നിയാൽ അപ്പോ വരില്ലെ ഏട്ടൻ..പിന്നെ എന്താ ഒന്നുമാലോചിക്കണ്ട ഉറങ്ങിക്കോ..." "അപ്പോ പോകുന്നിലെ..ഇന്ന് ഇവിടെ കിടക്കാൻ ആണോ...??" "അല്ല എന്റെ പൊന്നോ..നീ ഉറങ്ങിട്ട് ഞാൻ പൊക്കോളാം..." "മ്മ്മ്....എന്നാൽ എനിക്കൊരുമ്മ തന്നിട്ട് പൊക്കോ ഇനി വരുന്നത് വരെ കൂട്ടായിട്ട്...." ശ്രീ അവളെ നെഞ്ചോടൊതുക്കി പിടിച്ചു..... 💞കടുത്ത വേനലിലും പൂത്തുലഞ്ഞുകൊണ്ടു തന്റെ പ്രണയം പ്രകൃതിയെ അറിയിക്കുന്ന വാകയെപോൽ...... എന്റെ പ്രണയം എന്റെ ആയുസാക്കിമാറ്റാൻ ഈ സീമന്ത രേഖ ചുവപ്പിക്കാൻ ഞാൻ നിന്നിലേക്ക്‌ തന്നെ തിരിച്ചെത്തും...💞 അവളെ അതോര്മിപ്പിച്ചുകൊണ്ടു ആ സീമന്തരേഖയിൽ ഒരു മുത്തമേകി.. പെണ്ണിന്റെ മുഖം പ്രണയം കൊണ്ട് ചുവന്നിരുന്നു...

അവളും ശ്രീയുടെ മുഖം ഇരുകൈകളാലും ചേർത്തുപിടിച്ചു... മൂർദ്ധാവിൽ അനുഗ്രഹം കൊണ്ടും നെറ്റിയിൽ പ്രാർത്ഥന കൊണ്ടും കവിളിൽ സ്നേഹം കൊണ്ടും ചുണ്ടിൽ പ്രണയം കൊണ്ടുമാകണം ചുംബനം.... അവൾ അവന്റെ നെറ്റിയിൽ ഒരു മുത്തമേകി...പ്രാർത്ഥന..... ഒന്നു കൊണ്ടും മനസ് വേദനിക്കലേന്നും ഒരു മുള്ളു കൊണ്ട് പോലും പോറൽ എല്കാതിരിക്കണം എന്നുമള്ള പ്രാർത്ഥനയായിരുന്നു ആ ചുംബനം.. അവന്റെ കണ്ണിലേക്കു നോക്കാൻ പാടുപെടുന്ന നന്ദുനെ പിടിച്ചു ശ്രീ നെഞ്ചോടു ചേർത്ത് കിടത്തി..എപ്പോഴോ ഉറങ്ങിപ്പോയ അവളെ മാറ്റികിടത്തി അടികൊടുത്ത കവിളിൽ തലോടി അവൻ ഇറങ്ങി.... രാവിലെ കണ്ണ് തുറക്കുമ്പോ കെട്ടിപിടിച്ചു കിടക്കുന്ന ആ രാജഹംസത്തെയാ കണ്ടത്..ഞാനും അവളെ കെട്ടിപിടിച്ചു കുറച്ചു നേരം കിടന്നു..

പനി ഒക്കെ വിട്ടിരുന്നു..ഓഫീസിൽ എത്തിയപ്പോഴേക്കും മനസ് കൈവിട്ടു പോകാൻ തുടങ്ങിയിരുന്നു..ശ്രീയേട്ടനെ സങ്കടപെടുത്തരുത് കരുതി ചിരിച്ചു നടന്നു.. അന്നേ ദിവസം വളരെ വേഗം കടന്നു പോയി..വൈകിട് ശ്രീയേട്ടനെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കുമ്പോൾ കണ്ണൊക്കെ നിറഞ്ഞെങ്കിലും കരയാതെ നോക്കി... കണ്ണിൽ പിടിച്ചു നിർത്താൻ നോക്കുന്ന ആ കണ്ണുനീർ കാണാതെയല്ല.എന്നാലും അവളിലേക്ക് തന്നെ മടങ്ങി വരുമെന്ന് ഉറപ്പേകി ശ്രീ ട്രെയിനിൽ കയറി.... ട്രെയിൻ മറയുന്നതുവരെ പരസ്പരം നോക്കി നിന്നു അവർ ഇരുവരും...ഇനി അവരുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് അറിയാതെ ഒരുപാടു പ്രതീക്ഷയോടെ അവർ കാത്തിരിക്കാൻ തുടങ്ങി............തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story