ശ്രീരാഗം 🌻🌻🌻: ഭാഗം 17

Shreeragam

രചന: അനി

അകന്നത് പോയത് എന്റെ ജീവനും ജീവിതവും ആണ്.. ഹൃദയം ഒരുമാത്ര ശൂന്യമായതു പോലെ. നെഞ്ചിനകത്തു സങ്കടം നിറഞ്ഞു കൊണ്ടേ ഇരുന്നു.. ഒരുപാടാളുകൾ ഒപ്പമുണ്ടായിരുന്നിട്ടും എനിക്ക് ഞാൻ ഒറ്റക്കായി പോയെന്ന് തോന്നാൻ തുടങ്ങി. എന്റെ ചുറ്റിലും ഉണ്ടായിരുന്ന ലോകം ഇപ്പോ തികച്ചും ജീവനില്ലാത്തതു പോലെ.. തഴുകുന്ന മന്ദമാരുതനും കാതിലേക്കെത്തുന്ന സംഗീതത്തിനും എല്ലാം പറയാൻ ഉണ്ടായിരുന്നത് തേങ്ങലിന്റെ അലയൊളികൾ മാത്രമായിരുന്നു.... തന്നിലേക്കു ഇനി വരരുത് എന്നു തീരം പറയുംതോറും തിര കൂടുതൽ അഭിനിവേശവുമായി തീരത്തെ പുണർന്നു കൊണ്ടേയിരുന്നു.. എന്റെ അവസാനതുള്ളിയും നിന്നിൽ അലിഞ്ഞു ചേരാൻ ഉള്ളതാണെന്ന ഓർമയിൽ മഴത്തുള്ളികൾ മണ്ണിന്റെ മാറിലേക്ക് ആഴ്നിറങ്ങിക്കൊണ്ടേയിരുന്നു...

ശ്രീയും നന്ദയും എത്ര തന്നെ അകലെയാണെങ്കിലും അവരുടെ ഉള്ളിലെ പ്രണയം പരസ്പരം മത്സരിച്ചു അവർക്കിരുവരിലേക്കും ഒഴുകികൊണ്ടേയിരുന്നു. ഇവിടെ എത്തിയിട്ട് ഫോണിലൂടെ സംസാരിച്ചെങ്കിലും സങ്കടം കൊണ്ട് പെണ്ണ് ഒന്നും പറയുന്നുണ്ടായിരുന്നില്ല.എന്തെങ്കിലും പറഞ്ഞാൽ ആ സങ്കടം കൂടുമെന്നു അറിയാവുന്നത് കൊണ്ട് നാളെ വിളിക്കാം എന്ന് പറഞ്ഞു വെച്ചു.... ഞാൻ പോരുമ്പോൾ കണ്ട ആ സങ്കടം അതെന്നെ അവളിലേക്ക് വലിച്ചടുപ്പിക്കുണ്ടായിരുന്നു. എന്തോ അവളെ പിരിഞ്ഞപോഴാ ഞാൻ ഇത്രയും ദിവസം അവളെന്നെ ലോകത്തിലായിരുന്നു ജീവിച്ചത് എന്ന് മനസിലായത്... ദൂരത്തു അവൾ ഉണ്ടെന്ന ചിന്ത മാത്രമാണ് എന്നെ ഇപ്പോ പ്രതീക്ഷയോടെ ജീവിപ്പിക്കുന്നതു.. അവൾക്കു മാത്രമായി അവളിലേക്ക് തിരികെയെത്താൻ മനസ് വെമ്പിക്കൊണ്ടേയിരുന്നു.....

ഇതേ അവസ്ഥയിലായിരുന്നു നന്ദയും... കാത്തിരിപ്പിനു സുഖമുണ്ടെന്നു പറയുന്നതൊക്കെ അത് അനുഭവിക്കാത്തവർ ആണെന്ന് നന്ദ മനസിലാക്കി.. കാത്തിരിപ്പു സുഖം പകരുന്നത് ഒരിക്കൽ മാത്രമാണ് ആ കാത്തിരിപ്പു അവസാനിക്കാറായി എന്നറിയുന്ന നിമിഷത്തിൽ മാത്രം ...... അല്ലാത്തപ്പോഴൊക്കെ അതൊരു വിങ്ങലാണ് നെഞ്ചിനകത്തെ നനുത്ത ഓർമകളെ കുത്തിനോവിക്കുന്ന വേദന മാത്രമായിരിക്കും കാത്തിരുപ്പു..... പിനീട് അങ്ങോട്ടുള്ള ദിവസങ്ങൾ കാത്തിരിപ്പായി... ദിവസങ്ങളും നാഴികകളും എണ്ണിയെണ്ണി അവരിരുവരും കാത്തിരുന്നു.... ശ്രീയേട്ടൻ പോയതിൽ പിന്നെ ഓഫീസിൽ പോകാനേ തോന്നുന്നുണ്ടായിരുന്നില്ല. പിന്നെ വീട്ടിലിരുന്നാൽ ഓർമ്മകൾ എത്താൻ തുടങ്ങും അതിലും ഭേദം ജോലിയാണ് കരുതി എന്നും പോകും.. ഇവിടെ ഉണ്ടായിരുന്നപോലെ അല്ല ശ്രീയേട്ടൻ.

അവിടെ നല്ല ജോലിത്തിരക്കായിരുന്നു. ഫോൺ വിളിച്ചാൽ എപ്പോഴും ബിസി ആയിരിക്കും. പക്ഷെ ഒരിക്കലും ദേഷ്യപ്പെടില്ല. ഞാൻ തിരിച്ചു വിളിക്കാം എന്നേ പറയു.. എത്ര തിരക്കുകൾകിടയിലും എനിക്ക് വേണ്ടി സമയം കണ്ടെത്തുമായിരുന്നു.അതൊരുപാട് വൈകിയിട്ടാകും.എന്നാലും എന്നും കിടക്കുന്നതിനു മുൻപ് വിളിക്കും. ഒരു ദിവസത്തിലെ എല്ലാ കാര്യങ്ങളും ചോദികുമായിരുന്നു.എനിക്ക് പറയാൻ ഉള്ളത് മുഴുവൻ അപ്പോ ക്ഷമയോടെ കേൾക്കുമായിരുന്നു... ആദ്യമൊക്കെ ഒരുപാടു വഴക്കടിച്ചാലും പിന്നീട് ഞാനും അതുമായി പൊരുത്തപ്പെടാൻ തുടങ്ങി. എനിക്കു വേണ്ടി കണ്ടെത്തുന്ന സമയം അപ്പോഴെല്ലാം എന്റേത് മാത്രമായിരുന്നു ശ്രീയേട്ടൻ... ഒരുപാട് സങ്കടപെടുമ്പോഴൊക്കെ ഇല്ലാത്ത സമയം ഉണ്ടാക്കി അവിടെ നിന്നും എന്നെ കാണാൻ ഓടി വരുമായിരുന്നു...എന്നെ കാണാനും എന്റെ സങ്കടം തീർക്കാനും ഓടിയെത്തുമായിരുന്നു... കാണാതെ കാണുമ്പോൾ സങ്കടമാണോ സന്തോഷമാണോ എന്നു തിരിച്ചറിയാൻ പറ്റാതെ കണ്ണുകൾ നിറയുമായിരുന്നു....

പറയുവാൻ ഒരുപാടൊക്കെ ചിന്തിച്ചു കൂട്ടി വെച്ചിട്ടുണ്ടെങ്കിലും അതൊന്നും പറയാതെ ആ കൈ ചേർത്ത് പിടിച്ചിരിക്കുമായിരുന്നു. പെണ്ണിന്റെ ശബ്ദം കേട്ടാൽ തിരിച്ചറിയാം സന്തോഷമാണോ സങ്കടമാണോ എന്നൊക്കെ. പലപ്പോഴും അവളുടെ ഫോൺ വിളികൾക്കു മറുപടി പറയാൻ പറ്റാത്ത സമയം ആയിരിക്കും. എന്നാലും അപ്പോഴൊന്നും തിരിച്ചു പറയാതെ ഞാൻ വിളികുന്നത് വരെ കാത്തിരിക്കും. വിളിച്ചാൽ പിന്നെ ചീത്ത വിളിയും പരാതി പറയലും ഒക്കെയാണെകിലും അവളുടെ ആ നിർത്താതെയുള്ള കലപില സംസാരം അത് കേൾക്കാൻ കഴിയാതെ ഉറക്കം വരില്ല എന്ന സ്ഥിതിയിൽ ആയിപോയിരുന്നു ഞാൻ.. എന്നോട് പറയുന്ന പരാതിയിലും പരിഭവങ്ങളിലും എനിക്കറിയാമായിരുന്നു എന്റെ നന്ദുന്റെ ഇഷ്ടം.. സങ്കടം ഒരുപാട് ആയിന്നു തോന്നുമ്പോൾ അവള് നിനച്ചിരിക്കാതെ അവളുടെ അടുക്കലേക്കു പോകുമായിരുന്നു.

വൈകുന്നേരങ്ങളിലെ ആ കുറച്ചു സമയം ആണ് പിനീടുള്ള ദിവസങ്ങളിൽ ഉള്ള കാത്തിരിപ്പിനു വഴിയൊരുക്കുന്നത്.... പറയാതെ പറയുന്ന സങ്കടങ്ങളിലും എന്നെ കാണുമ്പോൾ ഉള്ള ആ വെള്ളാരം കണ്ണിലെ തിളക്കവും അത് മാത്രമായിരുന്നു എനിക്കവളോടുള്ള പ്രണയം അറിയാതെ തന്നെ പുറത്തേക്കൊഴുകാൻ... ദിവസങ്ങളും ആഴ്ചകളും മാറിക്കൊണ്ടേയിരുന്നു... ഇതിനിടയിൽ വൈഗേച്ചിയെ ഏട്ടൻ വീട്ടിലാക്കി. ചേച്ചിക്ക് നല്ല ക്ഷീണം ആയിരുന്നു പൂർണമായും ബെഡ് റെസ്റ് പറഞ്ഞിരുന്നു. അവിടെ ആണെങ്കിൽ ഇന്ദ്രേട്ടൻ പോയാൽ ചേച്ചി ജോലികളൊക്കെ ചെയ്യുമെന്നു അറിയാവുന്നത് കൊണ്ടാ ഇവിടെ ആക്കിപോയതു. ചേച്ചിടെ ഓരോ സ്കാനിങ്ങും കഴിഞ്ഞു വരുമ്പോഴും ചേച്ചി നല്ല സന്തോഷത്തിലായിരുന്നു. ഉണ്ണിക്കു കുഴപ്പങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഹാർട്ട് ബീറ്റസും അനക്കവും ഒക്കെ ഉണ്ടായിരുന്നു.

അവനെ കാണാൻ ശരിക്കും കൊതിയായി തുടങ്ങി. ഇന്ദ്രേട്ടനു പെണ്കുഞ്ഞു വേണമെന്നാണ് എന്നാലും എനിക്കും അപ്പുനും ചേച്ചിക്കും ആൺകുട്ടീ വേണമെന്നായിരുന്നു. ഞങ്ങടെ വീട്ടിലെ ആദ്യത്തെ കണ്മണി ആൺകുഞ്ഞു വേണം.. അവന്റെ പേര് വരെ കണ്ടെത്തിയിരുന്നു.... ഓരോ തവണ ഡോക്ടറെ കണ്ടു വരുമ്പോഴും ഇന്ദ്രേട്ടൻ ആകെ വിഷമിച്ചാകും കയറി വരണേ. എത്ര ചോദിച്ചാലും ഒന്നുമില്ലെന്നു പറഞ്ഞു ഒഴിഞ്ഞുമാറും. ഏട്ടൻ എന്തെങ്കിലും പറയാൻ നികുമ്പോഴേക്കും ചേച്ചി വരും ടെൻഷൻ കൊണ്ടാണ് ചേച്ചിയാണ്‌ ഗർഭിണി എങ്കിലും പ്രസവിക്കാൻ പോകുന്നത് ഏട്ടനാണ് എന്നൊക്കെ പറഞ്ഞു കളിയാക്കും....

ശരിക്കും വൈഗേച്ചിക്കു ഇത്രമാത്രം പ്രണയം ഉള്ളിൽ ഉണ്ടായിരുന്നോന്നു ഞാൻ ചിന്തിക്കാറുണ്ട്.ഏട്ടനെ കാണാതാകുമ്പോൾ ഫോൺ വിളിച്ചാൽ എടുക്കാതാകുമ്പോൾ ഒക്കെ അടികൂടുന്ന വൈഗേച്ചി എനിക്ക് പുതിയ അനുഭവമായിരുന്നു. ഇന്ദ്രേട്ടനും എന്നും വരുമായിരുന്നു.രാവിലെ മുതൽ വിളിച്ചു ചോദിക്കും നീ കഴിച്ചോ കിടക്കാണോ ഉണ്ണി അനങ്ങുനിലെ എന്നൊക്കെ..പലപ്പോഴും അവരുടെ പ്രണയം എന്നെ സന്തോഷിപ്പിച്ചിരുന്നു ഒരുപാടൊരുപാട്..... എത്ര തന്നെ ഉറക്കം വരാഞ്ഞിട്ടും തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴാണ് ഫോൺ ബെല്ലടിച്ചതു..ഈ നട്ടപാതിരാക് ആരാണാവോ വിചാരിച്ചു നോക്കിയപ്പോ അപ്പുവാണ്... "എന്താടി നിനക്ക് രാത്രി ഉറക്കമൊന്നുമില്ലേ....??"' "നന്ദു........" അവള് നീട്ടി പരത്തി വിളിക്കുനുണ്ട്......ഞാൻ ഫോൺ കുറച്ചക്കലേക്ക് വിട്ടു പിടിച്ചു....

"എന്തുട്ടാ ക്ടാവേ രാത്രിൽ വിളിച്ചു ചെവിപൊട്ടിക്കൊ...." "Happpyy bdayyyy nandhuttyyyyy....❤️❤️❤️" അപ്പോഴാണ് എന്റെ bday ആണെന്ന കാര്യം ഓർത്തത്..അവളോട് പറഞ്ഞു ഫോൺ വെച്ചെങ്കിലും ശ്രീയേട്ടൻ വിളിച്ചില്ലലോ എന്ന വിഷമം ഉണ്ടായിരുന്നു ഉള്ളിലാകെ...... പിറ്റേന് രാവിലെ അമ്മേം വൈഗേച്ചിയും എല്ലാവരും bday wishes പറഞ്ഞാലും ശ്രീയേട്ടൻ വിളിക്കത്തൊണ്ടു ഉള്ളിൽ ഒരു സന്തോഷവും ഇല്ലായിരുന്നു..എല്ലാവരും പറഞ്ഞെങ്കിലും ശ്രീയേട്ടൻ പറയാത്തതിൽ എന്റെ എല്ലാ സന്തോഷവും പോയി... അവസാനം ഞാൻ എന്നെ തന്നെ സമാധാനിപ്പിക്കാൻ ശ്രീയേട്ടന് അറിയാഞ്ഞിട്ടാകും അല്ലെങ്കിൽ ഉറപ്പായും പറയുമായിരുന്നു എന്നൊക്കെ പറഞ്ഞു...ഇത്തിരി നാണക്കേടുണ്ടായാലും കുഴപ്പല്യ അങ്ങോട് വിളിച്ചു പറയാം എന്നൊക്കെ കരുതി അങ്ങോട് വിളിച്ചപ്പോ ഫോൺ എടുക്കുന്നുമില്ല...കലി വരാൻ തുടങ്ങിയിരുന്നു..

ചില സമയത്തെ ഭാവം കണ്ടാൽ കൊച്ചി ഭരിക്കണത് ആളാണ് തോന്നും..ആർക്കും ഇല്ലാത്ത തിരക്കായിരിക്കും.പിന്നെ എന്തെങ്കിലും പറഞ്ഞാലോ ഉടനെ പറയും ഞാൻ ഇങ്ങനെയാണെന്നു...അഹങ്കാരം അല്ലാതെ എന്താ...ഉള്ളിലെ ദേഷ്യം മുഴുവൻ കംപ്യൂട്ടറിലെ enter key അടിച്ചു തീർത്തു... വൈകുനേരം വരെ കാത്തിരുന്നിട്ടും ശ്രീയേട്ടൻ തിരികെ വിളിച്ചില്ല..അപ്പു വന്നപ്പോഴും മുഖം വീർപ്പിച്ചിരുന്ന എന്നെ കണ്ടു ഒന്നും പറഞ്ഞില്ല.അമ്പലത്തിലേക് ഇല്ലെന്നു പറഞ്ഞെങ്കിലും അപ്പു ഇന്ന് എന്തായാലും പോകണം ന്നു പറഞ്ഞു വാശിപിടിച്ചു... കര്പൂരത്തിന്റെ ആരതി തൊഴുമ്പോഴും ശംഖിൽ തീർത്ത നാദവും അഷ്ടപദിയുടെ സ്വരമാധുര്യവും ഒന്നും എന്നിലെ സങ്കടം കുറച്ചില്ല..... തൊഴാനായി കണ്ണടച്ചപ്പോഴും ഉള്ളിൽ ശൂന്യമായിരുന്നു.... ഇടക്കെപ്പോഴോ Happy bday നന്ദു...നു കേട്ടപ്പോൾ മനസ്സിലായിരുന്നു എനിക്ക്. ഒരു നിശ്വാസം പിന്കഴുത്തിൽ ഏറ്റപ്പോൾ കണ്ണ് തുറന്നു നോക്കി..

എന്നോട് ചേർന്നു കണ്ണടച്ചു തൊഴുന്ന ശ്രീയേട്ടനെ കണ്ടു ഉള്ളം തുടി തുടിച്ചെങ്കിലും ഞാൻ ചിരിച്ചില്ല.ഞാൻ അങ്ങ് നടന്നു...ശ്രീയേട്ടൻ പിന്നാലെ വന്നെങ്കിലും ഞാൻ നോക്കിയില്ല.. "നന്ദു.... നേരിട്ട് പറയാമെന്നു കരുതിയ ഫോണിലൂടെ പറയാഞ്ഞത്.അല്ലാതെ എന്റെ കൊച്ചിന്റെ ജന്മദിനം ഞാൻ മറക്കോ.....?? എന്നോട് മിണ്ടാതെ വീർപ്പിച്ചു കെട്ടിയ മുഖം കാണാൻ ആണോ ഞാൻ ഇത്രേം ദൂരം വന്നത്.." നന്ദു...." ഞാൻ മിണ്ടിയിലെങ്കിലും എനിക്ക് സന്തോഷമായിരുന്നു ഉള്ളിൽ..അവിടെ കൂവളചോട്ടിൽ ഇരുന്നപ്പോഴും ശ്രീയേട്ടൻ അരികെ വന്നിരുന്നിട്ടും ഞാൻ നോക്കിയില്ല... അവസാനം ഏട്ടൻ കലിപ്പ് മോഡ് ഓൺ ആക്കാൻ തുടങ്ങിയപ്പോ ഞാൻ ആ കൈകളിലൂടെ കൈയിട് ചേർന്നിരുന്നു... "എനിക്കു വേണ്ടത് ഇത് മാത്രമാണ് ശ്രീയേട്ടാ..നീയെന്ന പ്രണയാഗ്നിക് മാത്രമേ നന്ദയെ സന്തോഷിപ്പിക്കാനും സങ്കടപെടുത്താനും കഴിയു..."

ചിരിച്ചു കൊണ്ട് എന്റെ പെണ്ണിനോട് ചേർന്നിരിക്കുമ്പോൾ എല്ലാം എനിക്ക് തോന്നാറുണ്ട് എനിക്ക് വേണ്ടി ജന്മം കൊണ്ട എന്റെ പകുതി..... അവൾക്കു വേണ്ടി മാത്രമാണീ ജീവനും ജീവിതവും എന്ന്... എന്നോട് ചേർന്നിരുന്ന നന്ദുന്റെ കൈയിലേക്ക് ഞാൻ എന്റെ സമ്മാനം കൊടുത്തിരുന്നു.അത് കണ്ടു വിടർന്ന കണ്ണുകളിലേക്കു നോക്കിയിരിക്കെ അത് നിറയുന്നുണ്ടായിരുന്നു.... "ശ്രീ....ശ്രീയേട്ടാ ഇതു...." "ഇതിൽ കുറഞ്ഞത് ഒന്നും എനിക്ക് തോന്നിയില്ല നന്ദു...." അവന്റെ പേര് എഴുതിയ താലിയോട് കൂടിയ ഒരു മാലയായിരുന്നു അത്.. 💞💞ഹൃദയം തൊട്ടറിഞ്ഞ എന്റെ പ്രണയമാണ് നീ...എന്റെ പേര് കൊത്തിയ ഈ താലി അണിയാനും നാദസ്വരമേളങ്ങളോടെ ഈ നെറുകയിൽ സിന്ദൂരം ചാർത്താനും..... എനിക്ക് മഹാദേവൻ ഈ നടയിൽ വെച്ച് നൽകിയ എന്റെ ജന്മപുണ്യമാണ്‌ നീ.... നീ എന്റേത് മാത്രമാണ് നന്ദു....

നീയെന്ന എന്റെ പ്രണയത്തിനു പകരം നീ മാത്രമേ ഉള്ളു നന്ദു..... കാത്തിരിപ്പുകൾക്കു ഒടുവിൽ നിന്നെ സ്വന്തമാക്കാൻ ഞാൻ വരും....💞💞 അവളാ താലി നെഞ്ചോടു ചേർത്ത് വെച്ചു..അതിലെ ശ്രീയുടെ പേരിൽ ചുണ്ടുകളമർത്തി... നിറഞ്ഞ കൺനീർ ശ്രീയേട്ടൻ തുടച്ചു മാറ്റുമ്പോഴും ഞാൻ പറഞ്ഞു... "ഈ നടയിൽ ഞാൻ സങ്കടപ്പെട്ടിട്ടുണ്ടെന്നോ പക്ഷെ ഇത് സന്തോഷത്തിന്റെയാ...എനിക്ക് ഈ ജന്മവും വരും ജന്മവും കാത്തിരിക്കാൻ ഈ പ്രണയത്തോടു ചേർന്നിരിക്കാൻ ഈ ഒരു നിമിഷം മതി...." കുറച്ചധികം നേരം കടന്നുപോയപോഴെകും അപ്പു വന്നു... ആ നടയിൽ നിന്നിറങ്ങി നടക്കുമ്പോഴാ ശ്രീ പറഞ്ഞത്...

"നന്ദു ഞാൻ ഒരു പ്രോജക്ടിന്റെ കാര്യത്തിന് ഒന്നു അബ്രോഡ് പോകുവാണ്.3 മാസം കഴിഞ്ഞേ വരുള്ളൂ.അത് വരെ ഇനി കാണാൻ വരില്ലട്ടോ..." എന്തോ നന്ദുവിന്റെ മുഖമാകെ മാറി...സങ്കടം വരുമ്പോഴേക്കും ശ്രീ അവളെ ചേർത്ത് പിടിച്ചു...ഈ ലോകത്തു എവിടെ പോയാലും നിന്നിലേക്ക് തന്നെ ഞാൻ തിരിച്ചുവരും പെണ്ണെ... വണ്ടിയിൽ കയറുന്നതിനു തൊട്ടു മുൻപേ നന്ദു ശ്രീയുടെ കൈ പിടിച്ചു. "ശ്രീയേട്ടാ വേഗം വന്നേക്കണേ...അകലങ്ങൾ കൂടുംതോറും എന്നെ കൊണ്ട് താങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല..." അവൻ ആ നെറ്റിയിൽ മുകർന്നു.. നന്ദു i love you....❤️❤️❤️ ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞപ്പോഴും അവര് അറിഞ്ഞില്ല.മടക്കമില്ലാത്ത ഒരു യാത്രയുടെ തുടക്കമായിരുന്നു അതെന്നു...എന്നെന്നേകും ആയുള്ള യാത്രയായിരുന്നു ശ്രീയും നന്ദയും തമ്മിലെന്ന്... കാലം കരുതിവെച്ച കണുനീരിന്റെ ഓളങ്ങളിൽ അലതല്ലി 2 വഴിയിലേക്കായി അവർ അകന്നുപോയ്കൊണ്ടേയിരുന്നു........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story