ശ്രീരാഗം 🌻🌻🌻: ഭാഗം 19

Shreeragam

രചന: അനി

 ഒരു കുഞ്ഞു മേഘക്കെട്ടു പോലെ അവനെ പൊതിഞ്ഞിരുന്നു.. പിറന്നു വീണ ഈ പുതുലോകം ഇഷ്ടപെട്ടത് പോലെ അവൻ കുഞ്ഞി കണ്ണുകൾ ചിമ്മി തുറന്നു നോക്കുന്നുണ്ടായിരുന്നു...... കാശി.... കാശിനാഥൻ... അതായിരുന്നു അവനു കണ്ടുപിടിച്ച പേര്... മഹാദേവന്റെ പേര് തന്നെ വെക്കണം എന്നെനിക്കു നിർബന്ധമായിരുന്നു.. പിന്നെ ചേച്ചിക്കും ഏട്ടനും സമ്മതമായിരുന്നു... അമ്മക്ക് ആദിശേഷൻ എന്നായിരുന്നു ഇഷ്ടം പക്ഷെ ഞാൻ വിട്ടുകൊടുക്കാൻ തയാറല്ലായിരുന്നു. വേണമെങ്കിൽ അടുത്തവന് ആദിശേഷൻ ഇട്ടേക്കാം എന്ന് പറഞ്ഞു സമ്മതിപ്പിച്ചു വെച്ചേക്കുവാ അമ്മയെ..... ചിറ്റേടെ കാശി കുട്ടാ... ഞാൻ നെഞ്ചോടു ചേർത്ത് പിടിച്ചിരുന്നു. ആദ്യമായാണ് ഇത്രയും ചെറിയ വാവയെ കൈയിലെടുക്കുന്നത്.. എന്നാലും ഇവനെ വാങ്ങുമ്പോൾ എന്റെ എന്ന അവകാശം ആയിരുന്നു എനിക്ക്.... ഭൂമി തൊടാത്ത ആ കുഞ്ഞിളം കാലിൽ ഞാൻ മുഖമുരസി... അവൻ മെല്ലെയൊന്നു ചിണുങ്ങി... അപ്പോഴേക്കും നേഴ്സ് വന്നവനെ തിരികെ കൊണ്ടുപോയി...

കണ്ടു കൊതിതീർന്നിരുന്നില്ല.... സമയം കടന്നുപോയിട്ടും വൈഗേച്ചിയെ പറ്റി ആരും ഒന്നും പറഞ്ഞില്ല..സിസേറിയൻ ആയിരുന്നതുകൊണ്ടും predelivery ആയിരുന്നത് കൊണ്ടും എന്നാകും വിചാരിച്ചു. ബോധം വീണിട്ടില്ല എന്ന് മാത്രം അറിയാൻ കഴിഞ്ഞു... എല്ലാവേരയും വിളിച്ചു പറയുന്ന തിരക്കിലായിരുന്നു ഞാൻ. ശ്രീയേട്ടനെ തിരിച്ചു വിളിച്ചെങ്കിലും ഫോൺ എടുത്തിരുന്നില്ല. മോനെ കൊണ്ടുവന്നപ്പോഴും കൈയിലേക്ക് കൊടുത്തപ്പോഴും ഇന്ദ്രേട്ടനിൽ ഒരു സന്തോഷക്കുറവ് എനിക്ക് തോന്നിയിരുന്നു.. അവിടെ എല്ലാം നോക്കി നടന്നപ്പോ, ഒരു ഒഴിഞ്ഞകോണിൽ തല താഴ്ത്തി മുഖം കൈകളാൽ മറച്ചു പിടിച്ചിരിക്കുന്ന ഏട്ടനെയാ കണ്ടത്... സ്വീറ്സ് എന്തെങ്കിലും വാങ്ങികൊണ്ടുവരാൻ പറയാനാണ് ഞാൻ വന്നത്.... "ഡോ ഇന്ദ്രച്ചാ.... പോയി മധുരം വാങ്ങി വാ നമുക്ക് എല്ലാര്ക്കും കൊടുകാം.. " മുഖമുയർത്താതെ ഇരിക്കുന്ന ഇന്ദ്രേട്ടനെ ബലമായി ഞാൻ പിടിച്ചു മുഖമുയർത്തിച്ചു...

നിറഞ്ഞൊഴുകുന്ന കണ്ണുകളും സങ്കടമാണോ സന്തോഷമാണോ എന്നു വിവേചിച്ചറിയാൻ കഴിയാത്ത ഭാവമായിരുന്നു ഏട്ടനിൽ..... "എന്തെ ഏട്ടാ...??...എന്തിനാ സങ്കടപെടണേ ചേച്ചിക്കു ഒന്നുല്ല..!! അനസ്തേഷ്യ കൊടുത്തതലേ അതിന്റെ മയക്കത്തിലാ അത് കഴിഞ്ഞാൽ കാണിക്കാം എന്ന് നേഴ്സ് പറഞ്ഞു... പിന്നെ എന്തിനാ...??" "ഇല്ല ഒന്നുല... നീ പൊക്കോ ഏട്ടൻ വാങ്ങിവരാം..... " എന്തോ എനിക്ക് ഒറ്റക്കാകാൻ തോന്നിയില്ല.. അമ്മയും ഞാനും അപ്പും വന്നു ഏട്ടന്റെ അടുത്തിരുന്നു.. വിറക്കുന്ന കൈകളിൽ ഞാൻ മുറുകെ പിടിച്ചു... എന്തോ ഒരു വിഷമം ഉള്ളിൽ ഉണ്ട് അതെനിക്കുറപ്പായിരുന്നു..... വൈഗേച്ചിടെ മുൻപ് ലേബർ റൂമിൽ കയറിയവരും അതിനു ശേഷം വന്നവരെയും എല്ലാവരെയും റൂമിലേക്ക് മാറ്റുനതിനു മുൻപ് പുറത്തിരിക്കണവരെ കാണിക്കുന്നുണ്ടായിരുന്നു.... കണ്ണീരും പുഞ്ചിരിയും ഒരേസമയം ഒരുപോലെ വിരിയുന്നത് എവിടെയാണോ അവിടെയാണ് സ്വർഗം..ഒരുപക്ഷെ അതിവിടെ ആയിരിക്കാം.ഒരുപാടു സങ്കടങ്ങളുടെയും സന്തോഷത്തിന്റെയും പ്രാർത്ഥനയുടെയും സമ്മിശ്രമായി കണ്ണീരിൽ കുതിർന്ന ഒരു പുഞ്ചിരി ഇവിടെ കാണാമായിരുന്നു.....

ഒരുപാടു ടെൻഷനും സന്തോഷവും സങ്കടവും ഒക്കെ ലേബർ റൂമിന്റെ പുറത്തു കാണാൻ കഴിയും... മകളുടെ ജീവന് വേണ്ടി ഉരുകുന്ന അച്ചന്മാരെയും ഭാര്യക്കും കുഞ്ഞിനും വേണ്ടി പ്രാർത്ഥിക്കുന്ന ഭർത്താക്കന്മാരേയും കാണാം..ഒരാപത്തും കൂടാതെ 2 ജീവനും വേർപെടുന്നത് വരെ പ്രാർത്ഥനയുമായി ഇരിക്കുന്ന അമ്മമാരെയും കാണാം... മണിക്കൂറുകൾ കഴിഞ്ഞു.. ഇഴഞ്ഞു നീങ്ങുന്ന സമയവും ആ വരാന്തയിലെ ഉറഞ്ഞുകൂടിയ തണുപ്പും കാലിലേക്ക് അരിച്ചു കയറാൻ തുടങ്ങിയിരുന്നു... അപ്പോഴാണ് നേഴ്സ് വന്നു ഇന്ദ്രേട്ടനോട് ഡോക്ടറെ കാണാൻ പറഞ്ഞത്... വിറക്കുന്ന കാലുകളുമായി നീങ്ങുന്ന ഇന്ദ്രേട്ടന്റെ കൂടെ ഞാനും അറിയാതെ എഴുനേറ്റു പോയി.... ഡോക്ടറുടെ സംസാരം കേട്ടു എനിക്ക് അന്താളിപ് ആയിരുന്നു.. വൈഗേച്ചിടെ മനോധൈര്യം കൊണ്ട് മാത്രമാണ് പിടിച്ചു നിന്നതു എന്നും.. കുഞ്ഞിന് ഒരു കുഴപ്പവുമില്ല ഇനി പേടിക്കണ്ട സെഡേഷൻ കഴിഞ്ഞു എണീറ്റാൽ പോയി കണ്ടോളാനും പറഞ്ഞു...

ഹോ... ഈ പ്രസവം ഇത്ര വലിയ കാര്യമാണെന്ന് എനിക്കിന്ന് മനസിലായി...9 മാസവും ഇരുജീവനും ഒരു ശരീരവുമായ അമ്മ മനസും .......തനിക്കു വേണ്ടി ജനിച്ചവളെയും അതിൽ നിന്നും ജന്മം കൊള്ളുന്നവനെയും ഒരേപോലെ സ്നേഹിക്കുന്ന അച്ചന്മാരെയും അവിടെ തിരിച്ചറിയാൻ കഴിയുന്നുണ്ട്..... മനസറിഞ്ഞു അപ്പോഴാ ഇന്ദ്രേട്ടൻ ഒന്ന് ചിരിച്ചു കണ്ടത്. അപ്പൊത്തന്നെ പോയി സ്വീറ്സ് എല്ലാം വാങ്ങികൊണ്ടുവന്നു.... കണ്ണും മനസും നിറഞ്ഞിരിക്കുമ്പോഴാ ചേച്ചി ഞങ്ങളെ കാണണം എന്നു പറഞ്ഞത്... സിസേറിയൻ ആയതു കൊണ്ട് ഇന്ന് എന്തായാലും റൂമിലേക്ക് മാറ്റില്ല. നാളെ രാവിലെ വരെ ഒബ്സെർവേഷണൽ ആണ്...ഇപ്പോ ലേബർ റൂമിന്റെ അടുത്തുള്ള ഒരു icu വിലേക്ക് കിടത്തിയിട്ടുണ്ട്... വൈഗേച്ചിയെ കാണാൻ പോകുമ്പോൾ ഇന്ദ്രേട്ടൻ ഭൂമിയിൽ ഒന്നുമല്ലായിരുന്നു.. അത്ര സന്തോഷവാനായിരുന്നു... ഞങ്ങളെ കണ്ട വൈഗേച്ചി കണ്ണുകള് ആയാസപെട്ടു തുറക്കുന്നുണ്ടായിരുന്നു..ഇന്ദ്രേട്ടൻ കൈ എടുത്തു പിടിച്ചു നിൽക്കുന്നുണ്ട്..നെറ്റിയിൽ ഒന്ന് ചുംബിച്ച ഇന്ദ്രേട്ടനെ നോക്കി ഞാനും അപ്പുവും ഒന്ന് ചുമച്ചു....

ഇന്ദ്രേട്ടൻ അകന്നു മാറിയ അവസരത്തിൽ അമ്മേം ഞാനും എല്ലാം സംസാരിച്ചു..."നമ്മള് പറഞ്ഞപോലെ ആൺകുട്ടീ ആണ് ചേച്ചി"..... പറഞ്ഞു ഞാൻ ആ കൈയിൽ പിടിച്ചു... "ചേച്ചി കണ്ടോ അവനെ??"".... ചോദിച്ചപ്പോൾ ഒരുനോക്കു കണ്ടു എന്ന് പറഞ്ഞു...നേഴ്സ് വന്നു പുറത്തേക്കു പോകാൻ പറഞ്ഞതിനെ തുടർന്നു ഞങ്ങളെല്ലാവരും പുറത്തിറങ്ങി.... സന്തോഷം അലതല്ലുന്ന നേരമായിരുന്നു..കാശിക്കു വേണ്ടിയുള്ള കുഞ്ഞു കിടക്കയും പൊതിഞ്ഞു പിടിക്കാൻ ഉള്ള ടർക്കിയും എല്ലാം തയാറാക്കി അവരെ കാത്തിരിക്കുവായിരുന്നു.... റൂമിലേക്ക് കടന്നു വന്ന നേഴ്സ് ആരാ നന്ദു ന്നു ചോദിച്ചു.... "ഞാനാ എന്തേ...??" "കുട്ട്യേ കാണണം എന്ന് പേഷ്യന്റ് പറയുന്നു.വേഗം വരൂ ആൾക്ക് ബ്ലീഡിങ് കൂടുതലാണ് വേഗം ഓപ്‌റേഷൻ തീയേറ്ററിലേക്ക് മാറ്റും..." നിന്നിടത്തു നിന്നു അനങ്ങാൻ എന്നെ കൊണ്ട് സാധിച്ചിരുന്നില്ല..എന്നേം വലിച്ചു കൊണ്ട് അപ്പു അവർക്കു പിന്നാലെ ഓടുവായിരുന്നു.... ഞാൻ ചെന്നപ്പോൾ കണ്ണുനിറച്ചു നിക്കണ ഇന്ദ്രേട്ടനെ കണ്ടു ഇതുവരെ ഇല്ലാതിരുന്ന ഒരു പേടി എനിക്കുളിലേക്കു കടന്നു വന്നിരുന്നു. ഇന്ദ്രേട്ടന്റെ കൈ ചേർത്തുപിടിച്ചിരുന്ന വൈഗേച്ചി കണ്ണുകൾ കൊണ്ട് എന്നോട് അടുത്തേക് ചെല്ലാൻ പറഞ്ഞു..

എന്തിനെന്നറിയാതെ കടന്നു കൂടിയ ഭയം എന്റെ കണ്ണുകളെ കണ്ണീരിനാൽ മൂടിയിരുന്നു.. ഇന്ദ്രേട്ടന്റെ കൈകളിലേക്ക് എന്റെ കൈ ചേർത്ത് വെച്ച വൈഗേച്ചി പതിഞ്ഞ സ്വരത്തിൽ പറയാൻ തുടങ്ങിയിരുന്നു.... "നന്ദുട്ടി....ചേച്ചി എന്റെ മോളോട് ചെയുന്നത് വലിയ തെറ്റാണ് എന്ന് ചേച്ചിക്കറിയാം..എന്നാലും എന്റെ ഈ രണ്ടു ജീവനും എനിക്കേല്പിച്ചു പോകാൻ വേറെ ആരുമില്ല....!!! വിട്ടു കളയാതെ നീ നോക്കണം...വൈഗേച്ചിടെ മോന് ഒരിക്കലും അമ്മയില്ലെന്നു തോന്നാതെ അമ്മയായിട്ടു തന്നെ നീ വളർത്തണം....!!!! ഒരിക്കലും ഇവരെ നീ ഉപേക്ഷിക്കരുത്...ഇന്ദ്രേട്ടന്റെ കൂടെയുണ്ടാകണം.പതിയെ നീ മാറ്റിയെടുക്കണം....!!!! എന്റെ മോനെ കണ്ണ് നിറച്ചൊന്നു കാണാൻ കൂടി പറ്റിയിട്ടില്ല.എന്നാലും നിന്റെ കൈയിൽ അവൻ സുരക്ഷിതനായിരിക്കും എന്നു ചേച്ചിക്കറിയാം....!!! ചേച്ചിടെ ജീവനാണ് നിനക്ക് തരണേ..ചേർത്തുപിടിക്കണം എന്നും.!! മോളു ഒപ്പോളോട് ക്ഷമിക്കണം..." ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ആ കണ്ണുകൾ നിറഞ്ഞൊഴുകി.ശ്വാസം എടുക്കാൻ പിടയാൻ തുടങ്ങി...

അടഞ്ഞു പോകുന്ന എന്റെ കണ്ണിലെ അവസാനത്തെ കാഴ്ച അതെന്റെ വൈഗേച്ചിടെ നിറഞ്ഞ മിഴികളും ചേർത്ത് പിടിച്ചിരുന്ന എന്റെ കൈകളിൽ നിന്നും ഉതിർന്നു വീണ ചേച്ചിടെ കൈയുമായിരുന്നു....അപ്പോഴേക്കും പൂർണമായും എന്റെ കണ്ണുകൾ അടഞ്ഞിരുന്നു..... കണ്ണുകൾ ആയാസപെട്ടു വലിച്ചു തുറന്ന ഞാൻ കണ്ടത് എന്റെ കൈ നെറ്റിയോട് ചേർത്ത് പിടിച്ചു അടുത്തിരിക്കുന്ന അപ്പുനെ ആണ്...ഒരു നിമിഷം കൊണ്ട് മനസിലേക്കു ഓടിവന്ന കാഴ്ചകൾ കണ്ടു ഞാൻ എഴുന്നേറ്റു.... "അപ്പു...വൈഗേച്ചി എന്റെ ഓപ്പോള് എവിടെ...??" കരയാൻ കണ്ണുന്നീർ ബാക്കിയില്ലാതെ ജീവച്ഛവമായി നിൽക്കുന്ന അപ്പുനെ ഞാൻ പിടിച്ചു കുലുക്കി... ചേർത്ത് പിടിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ സമ്മതിച്ചില്ല....ബഹളം കേട്ടു ഓടിവന്ന ഇന്ദ്രേട്ടനെ ഞാൻ പിടിച്ചു.... "എന്താ പറ്റിയെ എന്റെ ഓപ്പോൾകു...??എല്ലാരും കൂടി എന്താ ചെയ്തേ....??"

"മോളെ...മോളെ ഞാൻ....!!!' "കൊന്നുകളഞ്ഞുലെ പാവത്തിനെ...ഒരു കുഞ്ഞിന് വേണ്ടി ആ പ്രാണൻ പറിച്ചെടുത്തല്ലേ...എങ്ങനെ തോന്നി ഇന്ദ്രേട്ട.....?? ഓപ്പോളെക്കാൾ വലുതായിരുന്നോ കുഞ്ഞു....ചേച്ചി ഉണ്ടെങ്കിൽ ഇനിയും കുഞ്ഞുങ്ങൾ ഉണ്ടാകില്ലായിരുന്നോ ഇന്ദ്രേട്ട....എന്ത് ചെയ്തിട്ടാ ആ പാവത്തിനെ കൊല്ലാൻ കൂട്ടുനിന്നത്...മുൻപേ ഒരുവാക്ക് പറഞ്ഞിരുന്നുവെങ്കിൽ ഞാൻ സമ്മതിക്കിലായിരുന്നു....!!!" ഇന്ദ്രേട്ടനിൽ നിന്നും പിടിവിട്ടു നിലത്തേക്കിരുന്ന ഞാൻ ആ കാലുകൾ കെട്ടിപിടിച്ചു കരഞ്ഞു പോയി... എന്നെ പിടിച്ചെഴുനേല്പിച്ച ആ കണ്ണിലും കണ്ണുനീർ തിളക്കമായിരുന്നു...ഒരു വാക്കു പോലും തിരിച്ചു പറയാതെ കടന്നു പോയി.... "നന്ദു...സങ്കടം എല്ലാവർക്കും ഉണ്ട് എല്ലാവരും അത് ഇന്ദ്രേട്ടനിൽ അടിച്ചേല്പിക്കുമ്പോൾ ആ മനസും കൂടെ നമ്മളു കാണണ്ടേ...നിനക്ക് തോന്നുണ്ടോ ഇന്ദ്രേട്ടനെ കൊണ്ട് അതിനു സാധിക്കുമെന്നു....??"

അപ്പുവിന്റെ വാക്കുകളിൽ എനിക്കറിയാത്ത ഒരുപാട് ഉണ്ടായിരുന്നു..... വൈഗേച്ചിടെ പ്രെഗ്നൻസിയിൽ ആദ്യം മുതലേ പ്രശ്നങ്ങൾ ആയിരുന്നു...ആദ്യത്തെ സ്കാനിങ്ങിലെ ഒരു കുഞ്ഞിന്റെ വളർച്ച താങ്ങാൻ ഉള്ള ശേഷി ആ ഗർഭപാത്രത്തിനു ഇല്ല എന്ന് മനസിലാക്കിയിരുന്നു..വളരുംതോറും വൈഗേച്ചിടെ ജീവന് ആപത്താകുമെന്നു മുൻകൂട്ടി കണ്ട ഡോക്ടർ ഒരു അബോർഷൻ പ്രീഫെർ ചെയ്തിരുന്നു... എന്നാൽ വൈഗേച്ചി അതിനു സമ്മതിച്ചില്ല കാരണം ഈ അബോർഷനിലൂടെ ഇനിയൊരു ഗർഭധാരണത്തിനുള്ള സാധ്യത കൂടി നഷ്ട മാകുമായിരുന്നു...വൈഗേച്ചിടെ മനോധൈര്യം കൊണ്ട് മാത്രമാണ് കുഞ്ഞിന് ഒന്നും സംഭവിക്കാതെ പുറത്തേക്കെടുക്കാൻ സാധിച്ചത്..... ഇന്ദ്രേട്ടനും ഡോക്ടറും ഒരുപാടു പറഞ്ഞെങ്കിലും ചേച്ചി സമ്മതിച്ചില്ല..ചേച്ചി അറിയാതെ എന്തെങ്കിലും ചെയ്താലോ നമ്മളോട് പറഞ്ഞാലോ സ്വയം മരിച്ചു കളയുമെന്ന ഭീഷണിയിൽ ഇന്ദ്രേട്ടൻ തോറ്റുപോയതാ...

ഈ കഴിഞ്ഞ മാസങ്ങളിൽ ഒക്കെ ആ പാവം ആരോടും ഒന്നും പറയാൻ പറ്റാനാകാതെ ഉരുകുവായിരുന്നു.... സിസേറിയൻ കഴിഞ്ഞപ്പോഴും കുഴപ്പമില്ലായിരുന്നു.പക്ഷെ പിന്നീട് ഉണ്ടായ ബ്ലീഡിങ്ങിലായിരുന്നു ചേച്ചിടെ ജീവൻ എടുത്തത്.... സ്വന്തം ജീവൻ കൊടുത്തും ഇന്ദ്രേട്ടനു ഒരു കുഞ്ഞിനെ കൊടുത്തിട്ടല്ലേ ചേച്ചി പോയത്...ആ രണ്ടു ജീവനും നിന്നെ ഏല്പിച്ച വൈഗേച്ചി പോയത്.ആ ആത്മാവ് ഇതൊന്നും കേട്ടാൽ പൊറുക്കില്ല നന്ദു....!!!! എപ്പോഴും ഇതൊന്നും ഇന്ദ്രേട്ടൻ പറഞ്ഞില്ല ഞാൻ ആ ഡോക്ടറെ കണ്ടു നേരിട്ട് ചോദിച്ചറിഞ്ഞതാ..." എന്ത് പറയണം എന്നറിയാതെ ഞാൻ തളർന്നുപോയി...എന്നെ ഏല്പിച്ചു പോയതല്ലെ ചേച്ചി...ആ മനസു പിടയുന്നുണ്ടാകുമലോ.... പുറത്തേക്കിറങ്ങിയ ഞാൻ ഒന്ന് കരയാൻ പോലുമാകാതെ സങ്കടങ്ങൾ എല്ലാം ഉളിലൊതുക്കാൻ പാടുപെടുന്ന ഇന്ദ്രേട്ടനെ കണ്ടു.. ഞാൻ ആ തോളിൽ കൈ വെച്ചു..എന്ത് പറഞ്ഞാ ഞാൻ ആശ്വസിപ്പിക്കാ അറിയില്ല.ഒറ്റക്കാക്കില്ല എന്ന് മാത്രമേ പറയാതെ പറയാൻ കഴിഞ്ഞുള്ളു...

വൈഗേച്ചിടെ മരണം അറിഞ്ഞ അമ്മ തളർന്നു വീണു..സതോഷങ്ങളുടെ ഉന്നതിയിൽ നിന്നും സങ്കടങ്ങളുടെ ആഴങ്ങളിലേക്ക് വീണു തുടങ്ങിയിരുന്നു ഞാൻ..... തെക്കേ തൊടിയിൽ അച്ഛന്റെ തൊട്ടടുത്തു ചെമ്പകമരത്തണലിൽ എന്നെന്നേക്കും ആയി വൈഗേച്ചി പോയി.... കണ്ണീർ തോരാതെ ഞാനും കാശിയും അപ്പുവും......... സ്വന്തം അമ്മയെ കാണാതെ കരഞ്ഞു തുടങ്ങിയ ആ പൈതലിനോട് ഞാൻ എന്ത് പറയണം.."മാറോടു ചേർത്ത് അമ്മയെ പോലെ ആകാൻ ഈ ചിറ്റയുണ്ട് എന്ന് പറയണോ...?? ചിറ്റയല്ല അമ്മ അമ്മതനെയാണ്‌ ഞാൻ നിനക്ക്.....!!!" എന്റെ കാശിയുടെ അമ്മയാകണം എനിക്ക്...കണ്ണിൽ വന്ന കണ്ണുനീർ തുടച്ചു ഞാൻ ആ പിഞ്ചിളം പൈതലിനെ ഉറക്കാൻ നോക്കി..... ചുറ്റുമുള്ള ലോകമെല്ലാം മറന്നു കാശിയിലേക്കു മാത്രം ഒതുങ്ങാൻ തുടങ്ങിയിരുന്നു നന്ദു....അമ്മിഞ്ഞ പാലൂട്ടാതെ ആ മാറോടു ചേർത്ത് അവന്റെ അമ്മയായി മാറിയിരുന്നു നന്ദു... അപ്പു വഴി കാര്യങ്ങൾ എല്ലാം ശ്രീ അറിഞ്ഞിരുന്നു....നന്ദുവിനെ ശ്രീ പലതവണ വിളിച്ചെങ്കിലും നന്ദു എടുത്തില്ല.പിന്നെ പിന്നെ നന്ദു മാറിത്തുടങ്ങി....

എളുപ്പത്തിൽ എല്ലാം ഇട്ടെറിഞ്ഞു പോരാനും ശ്രീക്കു കഴിഞ്ഞില്ല..നാട്ടിൽ വന്നാൽ നന്ദുനെ കണ്ടാൽ എല്ലാം ശരിയാകുമെന്നുള്ള വിശ്വാസത്തിൽ ശ്രീ ദിവസങ്ങൾ തള്ളിനീക്കി.... ചേച്ചിയുടെ ചടങ്ങുകൾക്കു ശേഷം ഇന്ദ്രേട്ടൻ സ്വന്തം വീട്ടിലേക്കു മടങ്ങിയിരുന്നു...കാശിയെ ഒന്ന് കാണാൻ പോലും പിനീട് ഒരു വരവുണ്ടായില്ല.... നാലു ചുവരുകൾക്കുള്ളിൽ മദ്യത്തെ കൂട്ടുപിടിച്ചു ജീവിതം പടുത്തുയർത്തിയ ഇന്ദ്രേട്ടനെ പറ്റി കേട്ടറിഞ്ഞ നന്ദു കാശിയെ കൊണ്ട് ആ വീട്ടിലേക്കു പോയി.. എല്ലാം കൊണ്ടും അവളുടെ ലോകം അവരാക്കി മാറ്റി നന്ദു....ഇന്ദ്രനും കാശിയും മാത്രമായി അവൾ കാണുന്ന മുഖങ്ങൾ..... മടങ്ങിയെത്തിയ ശ്രീ എല്ലാത്തരത്തിലും നന്ദുവിനെ കാണാൻ ശ്രമിച്ചെങ്കിലും നന്ദു സമ്മതിച്ചില്ല... പറയാനുള്ളതെല്ലാം അപ്പു വഴി ശ്രീയെ അറിയിച്ചു..."നന്ദുവിന്‌ ഇനി ഒരു ജീവിതം ഉണ്ടാകില്ല എന്നും കാത്തിരിക്കരുത് എന്നും...!!!" ഒരുപാടൊക്കെ പറഞ്ഞു നോക്കിയെങ്കിലും ഇനി ഇല്ല എന്ന തിരിച്ചറിവിൽ ശ്രീ മടങ്ങി.... കാശിയുടെ വളർച്ച പലതും മാറ്റിയെടുത്തു..അവന്റെ കളികൊഞ്ചലുകളിൽ ഇന്ദ്രൻ പഴയ ഇന്ദ്രനായി...

എല്ലാം മറന്നെന്ന ഭാവത്തിൽ നന്ദുവും.... ഉറക്കത്തിൽ പോലും കാശിയെ ഒന്നു കരയിപ്പിക്കാതെ നന്ദു അവനെ വളർത്തി.കുഞ്ഞിന്റെ ഒരു കാര്യത്തിലും അവള് വേറെ ആരെയും അടുപ്പിക്കാറില്ല... അപ്പുവിനെയും ഇന്ദ്രനെയും അല്ലാതെ ആരിലും അവള് വിശ്വസിച്ചു കാശിയെ ഏൽപിക്കില്ല...ആ കുഞ്ഞിൽ മാത്രമായി അവള് ജീവിച്ചു..... നീണ്ട 3 വർഷങ്ങൾക്കു ശേഷം......... നിർത്താതെ അടിക്കുന്ന ഫോൺ കൈയിലെടുത്തു മറുകൈ കൊണ്ട് തൊട്ടിലാട്ടുന്ന നന്ദു..... "നന്ദു....മോളെ ഞാൻ ശ്രീകുട്ടന്റെ അമ്മയാണ്...." "അ..അമ്മ " "മോളുടെ മോൻ എവിടെ...നന്നായിരിക്കലെ...??" "ആ അതെ അമ്മേ.." "അമ്മ വിളിച്ചത് മോൾക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ മോള് ശ്രീക്കുട്ടനെ ഒന്ന് കാണണം...മോളുടെ തീരുമാനം അത് എന്തായാലും അവനോടു പറയണം...... എന്റെ കുട്ടീടെ കണ്ണീരു കണ്ടു വയ്യാതായി എനിക്ക്..

ഈ വീടിന്റെ കളിയും ചിരിയും എല്ലാം അവനായിരുന്നു.... ആ അവൻ എപ്പോ ഒന്ന് നന്നായി സംസാരിക്കുന്നു പോലുമില്ല...എനിക്കും അവന്റെ അനിയനും അവൻ മാത്രമേ ഉള്ളു.... മോളുടെ കാര്യം പറഞ്ഞാൽ നന്ദു തിരിച്ചു വരും എന്ന് മാത്രം പറയും... മോൾക്ക് വന്നൂടെ....??മോളുടെ കാര്യങ്ങൾ എല്ലാം അവൻ പറഞ്ഞറിയാം..എന്നാലും മോളുടെ ജീവിതമല്ലെ....?? കുഞ്ഞിന്റെ കാര്യം ആലോചിച്ചാണെങ്കിൽ അവനെയും ഞങ്ങള് നോക്കിക്കോളാം.. ഒരു മകന്റെ വിഷമം അവന്റെ അമ്മക്കു മനസിലാകും...ഇനി കരയാൻ കണ്ണീരു കുടി ഇല്യ അവനു.. മോള്... മോൾക്ക് വന്നൂടെ അവന്റെ ജീവിതത്തിലേക്ക്...അവൻ എന്ത് ചെയ്തിട്ടാ മോള് അവനെ ഇങ്ങനെ ഒഴിവാക്കണേ....??" "ശ്രീയേട്ടൻ ഒന്നും ചെയ്തിട്ടില്ല.പക്ഷെ എനിക്കു അങ്ങനെ ഒരു ജീവിതം വിധിച്ചിട്ടില്യ..!!! അമ്മ വിഷമിക്കണ്ട...ഞാൻ നേരിട്ട് കണ്ടു സംസാരിക്കാം...

ശ്രീയേട്ടനെ കൊണ്ട് നല്ല ഒരു തീരുമാനം എടുപ്പിക്കാം..ഇത്ര നാള് കൊണ്ട് മറന്നു കാണും എന്നെ എന്നു വിചാരിച്ചിരുന്നു....ഒരിക്കൽ പോലും നേരിൽ കാണാതിരുന്നത് പേടിച്ചിട്ടായിരുന്നു..... ഞാൻ തോറ്റുപോകുമെന്നു ഉറപ്പുള്ളതു കൊണ്ടായിരുന്നു... ഞാൻ സംസാരിക്കാം അമ്മേ....!!" നാളുകൾക്കിപ്പുറം ശ്രീയേട്ടനെ വിളിക്കുമ്പോ ശബ്ദം പതറാതിരിക്കാൻശ്രദ്ധിച്ചു.... ഒന്ന് കാണണം എന്ന് മാത്രം പറഞ്ഞു... കാശിയെയും കൈയിലെടുത്തു ശ്രീയേട്ടനെ കാണാൻ ഇറങ്ങുമ്പോൾ മനസ്സിൽ ഒന്നുമില്ലായിരുന്നു...പഴയതൊന്നും ഓർമ്മയിലേക്കു വരാതെ മറക്കാൻ ഞാൻ പഠിച്ചിരുന്നു..........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story