ശ്രീരാഗം 🌻🌻🌻: ഭാഗം 2

Shreeragam

രചന: അനി

അമ്മയോട് ചേർന്നു നിന്നു കരഞ്ഞപ്പോൾ മനസിന് കുറച്ചൊന്നു ആശ്വാസം കിട്ടിയതുപോലെ..... ആ മാറിൽ നിന്നും തലഉയർത്തി ഞാൻ കണ്ണീരോടെ പുഞ്ചിരിച്ചു... കണ്ണീർ ഒഴുകുന്ന എന്റെ കവിളിണകളിൽ അമ്മ കൈചേർത്തു.. ഞാനും ആ കൈകൾ എന്റെ കൈയാൽ പൊതിഞ്ഞു പിടിച്ചു..... "അമ്മക്ക് എന്നെ എങ്ങനെ മനസിലായി? " "മോളു വന്നപ്പോഴേ അമ്മ കണ്ടിരുന്നു..മാത്രവുമല്ല മോള്‌ സ്റ്റേജിൽ നിന്നും ഇറങ്ങിയപ്പോൾ ഉള്ള അവന്റെ നില്പിൽ നിന്നും മനസിലായി ഇതാണ് അവന്റെ നന്ദ എന്ന്.. " ഞാനും ഒന്നു പുഞ്ചിരിച്ചു..പലപ്പോഴും പുഞ്ചിരിക്കു മാറ്റു കൂടുന്നത് അത് കണ്ണീരിൽ ശുദ്ധി ചെയുന്നത് കൊണ്ടാകും... നഷ്ടമാകുമ്പോൾ അല്ലേ നമ്മൾ ഒരാളെ അതിതീവ്രമായി സ്നേഹിക്കുക.... അമ്മയെ കണ്ടാൽ അറിയാം.... ശ്രീയേട്ടൻ അമ്മയെ പോലെയാണ്... തനി പകർപ്പ്...

അച്ഛൻ മരിച്ചതിന്റെ വേദന അമ്മയുടെ കണ്ണുകളിൽ എനിക്ക് കാണാമായിരുന്നു.. ഇനി വിഷമിക്കേണ്ട കാര്യം ഇല്ലലോ. അമ്മക്കും മീര വരുന്നതോടെ ഒരു കൂട്ടാകും. "അനിയൻ കുട്ടൻ എവിടെ? ഞാൻ അവനേം കണ്ടിട്ടില്ല ഇതുവരെ.. " "അവൻ ഓരോന്നിനും ഓടിനടക്കുവാ മോളെ.. അവൻ ഒരാള് അല്ലേ ഉള്ളു എന്തിനും ഏതിനും.....മോള് ഒറ്റക്കാണോ വന്നേ? " "അല്ല അമ്മേ. എന്റെ കൂടെ അപ്പു ഉണ്ട്.. എന്റെ കൂട്ടുകാരി...." "മോളു വരുമെന്നു അമ്മ ഒട്ടും പ്രെതീക്ഷിച്ചില്ല. കാണാൻ പറ്റിയല്ലോ സന്തോഷമായി അമ്മക്ക്.. " "എനിക്കും....ഞാനും വിചാരിച്ചില്ല വരണം എന്ന്." പലപ്പോഴും ഉള്ളിലെ വിങ്ങലുകൾ തേങ്ങലായി പുറത്തേക്കു വന്നുവെങ്കിലും ഞാൻ അത് കാണിക്കാതിരിക്കാൻ ശ്രെമിച്ചു... "ശ്രീയേട്ടന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ഒരു കാര്യമല്ലെ. അതൊന്നു കാണണം തോന്നി അമ്മേ.. പിന്നെ അപ്പുനും കല്യാണം കാണണം എന്നു നിർബന്ധമായിരുന്നു. " "നന്നായി മോളെ.. അമ്മക്കും കുട്ട്യേ ഒന്നു കാണാൻ പറ്റിയലോ..... മോളു ഒരിക്കലും എന്റെ കുഞ്ഞിനെ ശപിക്കരുത്..."

എന്റെ നെറ്റിയിൽ മുകർന്നുകൊണ്ടുള്ള അമ്മയുടെ വാക്കുകൾ മുഴുവനാകാൻ സമ്മതിക്കാതെ ഞാൻ ആ വായ് പൊത്തിപിടിച്ചു... അരുതെന്നു തലയാട്ടി..... "എന്നാൽ ഞങ്ങള് പൊക്കോട്ടെ അമ്മേ.. ഇനിയും നിന്നാൽ വീട്ടിൽ എത്താൻ വൈകും... " "മോളേ അവനോടൊന്നു യാത്ര പറഞ്ഞിട്ട്.. " "വേണ്ട അമ്മേ. ശ്രീയേട്ടൻ ഇന്നു പുതിയൊരു ജീവിതം ആരംഭിക്കുകയാണ്.....അവിടെ ഇനിയും കണ്ണീരിന്റെ നനവുള്ള എന്റെ ഓർമ്മകൾ ഒന്നും തന്നെ വേണ്ട.. മീര അവളു നല്ല കുട്ട്യാ അവരു തമ്മിൽ നല്ല ചേർച്ച ഉണ്ട്.അവര് നന്നായി ജീവിക്കട്ടെ... " "എന്റെ കുട്ടി നിന്നെ മറക്കും എന്നു മോൾക്കു തോന്നുണ്ടോ?" "ഒരിക്കലും ഇല്ല അമ്മേ.. ഉളിലേക്കു എടുക്കുന്ന അവസാനത്തെ ശ്വാസത്തിലും... ഹൃദയത്തിന്റെ അവസാന മിടിപ്പിലും ആ നെഞ്ചിനകത്തു നന്ദു ഉണ്ടാകും എന്നു എനിക്കറിയാം.. ഈ ജന്മം ഇങ്ങനെ ജീവിക്കാൻ ആ ഒരു വിശ്വാസം മാത്രം മതി.. " അമ്മയോട് യാത്ര പറഞ്ഞു പോകാൻ നിൽക്കുമ്പോഴാണ് വീണ്ടും ഹരിയേട്ടൻ വന്നത്..

"നന്ദു നിന്നെ മീരക്ക് ഒന്നു കാണണം എന്ന് പറയുണ്ട്. മീര ഡ്രസ്സ് ചേഞ്ച് ചെയ്യാൻ പോയിട്ടുണ്ട് .. "എന്നെ എന്തിനാ ആ കുട്ടി കാണണേ.. അതു വേണ്ട..ഇനി എപ്പോഴെങ്കിലും ആകാം..." ശ്രീയേട്ടന്റെ താലിയും സിന്ദൂരവും അണിഞ്ഞു... വയ്യ ഇനിയും അത് കാണാൻ വയ്യ അതുകൊണ്ടാണ് ഒഴിഞ്ഞു മാറാൻ ശ്രെമിക്കുന്നത്... പക്ഷെ ആരോടും മറുത്തു പറയാനാവുന്നില്ല.... "മീര ആദ്യമായി ഒരു കാര്യം പറയുന്നതല്ലേ....നന്ദു ഒന്നു ചെന്ന് കാണു മീരയെ..ഇനിയൊരു കൂടിക്കാഴ്ച ഉണ്ടായില്ലെങ്കില്ലോ...."" ശരിയാണ്... അല്ലെങ്കിലും ഇനിയൊരു കൂടികാഴച ഞങ്ങൾക്കിടയിൽ ഉണ്ടാകാൻ പോകുന്നില്ല... അപ്പൂനേം കൂട്ടി ഞാൻ ചെന്നു മീരയെ കാണാൻ.ചെന്നപ്പോൾ ആ കുട്ടി ഡ്രസ്സ് മാറി വന്നിരുന്നു..ഞാൻ ഒന്ന് ചിരിച്ചു.. എനിക്കുണ്ടല്ലോ ശ്രീയേട്ടാ... ഓം എന്നെഴുതിയ താലി മതിട്ടോ... പതി പരമേശ്വരനെ ആലോചിക്കാൻ അതിങ്ങനെ എന്റെ നെഞ്ചിൽ ചേർന്നു കിടക്കണം..... മീരയുടെ കഴുത്തിലെ താലി എന്നെയൊരു നിമിഷം പിനിലേക്കു കൊണ്ടുപോയി... പണ്ടെന്നോ പറഞ്ഞത് ഓർത്തിട്ടാകണം...

ഓം എന്നെഴുതിയ ചെറിയൊരു താലിയാണ് ശ്രീയേട്ടൻ ചാർത്തിയിരിക്കുന്നത്..... "ചേച്ചി ആരാണെന്നോ എന്താണെന്നോ എനിക്കറിയില്ല..അറിയണം എന്നും ഇല്ല.പക്ഷെ ഇനി ഒരിക്കൽ കൂടി ശ്രീയേട്ടന്റെ ജീവിതത്തിലേക്കു ചേച്ചി വരരുത്.. ചേച്ചി പോയപ്പോൾ കണ്ട ശ്രീയേട്ടനിൽ നിന്നും എനിക്ക് ഊഹിക്കാവുന്നതേ ഉള്ളൂ ചേച്ചി ശ്രീയേട്ടന് ആരാണെന്നു.." ഒരു മുഖവുരയും കൂടാതെ ഉള്ളിലുള്ളത് അതേപോലെ മീര എന്നോട് പറഞ്ഞു..... അപ്പു അവളോട്‌ മറുപടി പറയാൻ വന്നതും ഞാൻ അവളെ പിടിച്ചു നിർത്തി.. "ഇല്ല മീര ഇനി ഒരിക്കലും ഞാൻ ശ്രീയേട്ടന്റെ മുൻപിലേക്കു അറിഞ്ഞുകൊണ്ടു വരില്ല.... ഒരോർമയായി പോലും ആ മനസിലേക്കു ഞാൻ കടന്നു വരാതിരിക്കാൻ ഞാൻ ശ്രെമിക്കാം...." എന്റെ കൈ മീര ചേർത്തു പിടിച്ചു..... ഞാനും അവളെ നോക്കി പുഞ്ചിരിച്ചു.... "ചേച്ചി ദേഷ്യം കൊണ്ടല്ല ഞാൻ പറഞ്ഞത്..... മറിച്ചു പേടിച്ചിട്ടാണ്..ഈ താലി വീണത് മുതൽ ഏട്ടൻ എന്റേത് മാത്രമാണ് ആ സ്നേഹം പങ്കുവെക്കാൻ ഞാൻ തയ്യാറല്ല.. ഒന്നും വിചാരിക്കരുത്... " തൊഴുകൈയാലെ എന്നെ നോക്കി പറയുന്ന മീരയെ ഞാൻ ചേർത്തു പിടിച്ചു....

"ഇല്ല മീര. ഒരിക്കലും ഇല്ല നിന്നെ പോലെ ഒരു കുട്ട്യേ കിട്ടിയ ശ്രീയേട്ടൻ ഭാഗ്യവാൻ ആണ്. ശിവപാർവതിമാരുടെ പോലെ പരസ്പരം മത്സരിച്ചു സ്നേഹിച്ചു ജീവിക്കണം..... അവനിലെ കോപാഗ്നി നിന്നിലെ പ്രണയം കൊണ്ട് അലിഞ്ഞില്ലതാകണം...." മറുപടിക്കു കാക്കാതെ ഞാനും അപ്പുവും ഇറങ്ങി.. കാറിൽ കേറിയപ്പോൾ മുതൽ അപ്പു മീരയെ എന്തൊക്കെയോ പറയുന്നുണ്ടു. എന്റെ മൗനമാകാം അവളെ കൂടുതൽ വിഷമിപ്പിക്കുന്നത്. ഒറ്റക്കിരുന്നു പറഞ്ഞു ബോർ അടിച്ചു അവള് മ്യൂസിക് സിസ്റ്റം ഓൺ ആക്കി.. "ദേവദാരു പൂത്തകാലം നീ മറന്നുവോ....... അന്ന് ദേവതമാർ ചൂടിത്തന്ന പൂ മറന്നുവോ ........ ദേവദൂതുമായി വന്നൊരെന്റെ സ്വപനമേ ........... ദേവലോകം ഇന്നെനിക്കു നഷ്ട സ്വർഗമായി".... പാട്ടിനോടൊപ്പം പിന്നിലേക് മറയുന്ന കാഴ്ചകളിൽ ഞാനും പിന്നോട്ടു പോയി... കുറച്ചു വർഷങ്ങൾക്കു മുൻപിലേക്ക്... പാദസ്വരത്തിന്റെയും കുപ്പിവളകളുടെയും കിലുക്കം ഇഷ്ടപ്പെട്ടിരുന്ന.. മനസ്സിൽ മഴവിലിന്റെ വർണങ്ങൾ കൊണ്ട് നടന്നിരുന്ന.. മയില്പീലിയും കുന്നികുരുവും കൂട്ടി വെച്ചിരുന്ന ആ വായാടി ആയ നന്ദയിലേക്... എല്ലാം ഉപേക്ഷിച്ചു ഞാൻ വിട്ടു കൊടുത്ത ശ്രീയേട്ടനെ ഞാൻ സ്നേഹിക്കാൻ തുടങ്ങിയ ആ നാളുകളിലേക്.. ..തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story