ശ്രീരാഗം 🌻🌻🌻: ഭാഗം 20

Shreeragam

രചന: അനി

3 വർഷങ്ങൾക്കിപ്പുറം വടക്കുംനാഥനെയും കാണുന്നത് ഇന്നാണ്... ശ്രീയേട്ടനെ കണ്ടപ്പോൾ മറന്നു പോയെന്നു സ്വയം വിശ്വസിക്കുന്ന മാറാല പിടിച്ചു തുടങ്ങിയ ഓർമ്മകളെല്ലാം മനസ്സിൽ നിന്നും ഉണരാൻ തുടങ്ങി.... ഒരു പുഞ്ചിരിയോടെ കാശിക്കു നേരെ കൈ നീട്ടിയ ശ്രീയേട്ടനിലേക്കു അവൻ ഒരു പരിചയക്കേടും ഇല്ലാതെ പോയി.... ഒപ്പമുള്ള അപ്പുവിനോടും കുശലാന്വേഷണം നടത്തുന്ന ശ്രീയേട്ടനിലെ മാറ്റങ്ങൾ ഞാൻ കാണുവായിരുന്നു... താടിയും മുടിയുമായി ഒരു നിരാശയായിരുന്നു ആ കണ്ണുകളിൽ..തോറ്റുപോയെന്ന ഭാവമായിരുന്നു ആ മുഖത്തു.... കണ്ണിൽ ഒരുപാടു സങ്കടങ്ങൾ ഒളിപ്പിക്കാൻ നോക്കുന്നുണ്ടായിരുന്നു... കാശിയെ വാങ്ങി നടന്നു നീങ്ങിയ അപ്പുവിനെയും നോക്കി നിൽക്കുന്ന ശ്രീയേട്ടനെ ഞാൻ വിളിച്ചു.... "ശ്രീയേട്ടാ....!!!" "വർഷം ഒരുപാടായി നന്ദു ഈ വിളിക്കു കാതോർക്കാൻ തുടങ്ങിയിട്ട്...

എങ്ങനെ കഴിഞ്ഞു നന്ദു നിനക്ക്.....?? നീ ഇപ്പോ എന്നെ കാണണം എന്ന് പറഞ്ഞത് എന്തിനാണെന്നനിക്കറിയ്യാം....എനിക്ക് പറയാൻ ഉള്ളത് ഞാൻ ആദ്യമേ പറയാം....!!! ഈ ലോകത്തു ഒന്നിന് വേണ്ടിയും ഞാൻ നിന്നെ ഉപേക്ഷിക്കില്ല...ഈ ജന്മം മുഴുവൻ കാത്തിരിക്കേണ്ടി വന്നാലും സന്തോഷത്തോടെ ഞാൻ അത് ചെയ്യും...." "ശ്രീയേട്ടാ....എനിക്കിനി ഒരിക്കലും വേറെ ഒരു ജീവിതം ഇല്ല ഉണ്ടാകില്ല...ഈ ജന്മം ഞാൻ എന്റെ കാശിയുടെ അമ്മയായി മാത്രം ജീവിച്ചോളാം...." "ഞാൻ നിർബന്ധിക്കുന്നില്ല നന്ദു...നീ എന്റെ ജീവിതത്തിലേക്ക് കടന്നു വരണം എന്ന്...." "മൂന്ന് വർഷങ്ങൾ കൊണ്ട് ഒരു അമ്മ എന്താണെന്നു എനിക്കറിയാം...അമ്മിഞ്ഞപ്പാലൂട്ടിയില്ല എന്നേ ഉള്ളു കാശി എന്റെ മകനാണ്...അവനു നൊന്താൽ എനിക്കതു സഹിക്കാൻ കഴിയില്ല..അവനെ ഒറ്റക്കാകാൻ എന്നെകൊണ്ട് സാധിക്കില്ല...."

"വേണ്ട നന്ദു....കാശിയെ ഞാൻ എന്റെ സ്വന്തം മകനായിട്ട് കണ്ടോളാം..." "ഇല്ല ശ്രീയേട്ടാ...ഇന്ദ്രേട്ടനെ എനിക്കൊരിക്കലും ഒറ്റക്കാകാൻ കഴിയില്ല...അവന്റെ അച്ഛനിൽ നിന്നും ഞാൻ എങ്ങനെയാ അവനെ പിരിക്കേണ്ടതു....??" "ആരും ആരെയും നഷ്ടപെടുത്തണ്ട...നഷ്ടങ്ങൾ എല്ലാം എനിക്കാണലോ...ഞാൻ ഇതുമായി പൊരുത്തപ്പെട്ടു തുടങ്ങി..." കരയാതിരിക്കാൻ നോക്കിയെങ്കിലും തോറ്റു പോയി...ആ സങ്കടം അത് എന്റെ നെഞ്ചിനകത്തു ഓളങ്ങൾ സൃഷ്ടിക്കുന്നുണ്ട്.... പരിസരം പോലും മറന്നു ഞാൻ ആ നെഞ്ചിനകത്തു മുഖം മറച്ചു....കരയാൻ ഉള്ളതൊക്കെ കരഞ്ഞു തീർത്തു...എന്നെ ആവരണം ചെയ്ത കൈകൾക്കുള്ളിലെ ചൂട് അത് എന്റെ മനസിനെ പൊള്ളലേല്പിക്കാൻ തുടങ്ങി.... അകന്നു മാറിയ ഞാനാ മുഖം കൈകുമ്പിളിൽ എടുത്തു...എനിക്ക് വേണ്ടി മാത്രം എന്നെ പ്രണയിക്കുന്നതിന്റെ പേരിൽ മാത്രമായി സങ്കടങ്ങൾ അനുഭവിക്കുന്ന ആ മുഖം ഞാൻ എന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു....

നെറ്റിയിൽ ചുണ്ടുകൾ ചേർത്ത ഞാൻ ആ കണ്ണിലെ കണ്ണുന്നീർ ചുണ്ടുകളാൽ ഒപ്പിയെടുത്തു.... "സ്വയം തോറ്റു കൊണ്ട് എന്നെ തോൽപിക്കാൻ ശ്രീയേട്ടൻ ശ്രമിക്കരുത്.....!!! ഒരു അമ്മ മനസ് എന്താണെന്നു എനിക്കിപ്പോ അറിയാം..ശ്രീയേട്ടന്റെ അമ്മയുടെ കണ്ണീരിനേക്കാളും മൂല്യമില്ല നന്ദക്ക്... എന്റെ ജീവനും ജീവിതവും ഞാൻ ഇവിടെ ഉപേക്ഷിക്കാണ്...എനിക്കു വേണ്ടി കാത്തിരിക്കരുത്...ദൂരെ എവിടെ എങ്കിലും ശ്രീയേട്ടൻ സന്തോഷമായിട്ടിരിക്കുന്നു എന്ന് കേൾക്കാനാണു എനിക്കിഷ്ടം...." "നന്ദു നീ എന്നെ....നിനക്ക് എന്നെ മറക്കാൻ കഴിയോ...???എന്നെ മറന്നു നീ ജീവിക്കോ....??എനിക്കറിയാം ഇന്നലെങ്കിൽ നാളെ നീ എന്നിലേക്കു വരുമെന്ന്..." "ഇല്ല ശ്രീയേട്ടാ....ഞാൻ വരില്ല...എനിക്ക് കാശിയെയും ഇന്ദ്രേട്ടനെയും വിട്ടു വരാൻ കഴിയില്ല....

മറവി മനുഷ്യന് പലപ്പോഴും അനുഗ്രഹം ആണ്.അതുകൊണ്ടല്ലെ നമുക്കു എത്ര പ്രിയപ്പെട്ടവർ മരിച്ചാലും നമ്മളൊക്കെ പിന്നെയും ജീവിക്കുന്നത്....!!! കാലം മായ്ക്കാത്ത ഓർമ്മകൾ ഇല്ല....!!!! എല്ലാമായിരിന്നിട്ടും ഒന്നുമാകാതെ പോയ രാധയിൽ നിന്നാണ് കണ്ണൻ പ്രണയം എന്തെന്ന് പഠിച്ചത്....!!! പരമശിവനെ പ്രണയിച്ചിട്ടും സതിക്കു ജീവത്യാഗം ചെയ്യെണ്ടി വന്നത് സ്വന്തം പിതാവിനാൽ ആണ്...!!!! ചില പ്രണയങ്ങൾ അങ്ങനെയാണ് എത്ര കൂട്ടിച്ചേർക്കാൻ നോക്കിയാലും അകന്നു പോയ്കൊണ്ടേയിരിക്കും.....!!! അത് വിധിയാണ്....!!!! ഈ നേരവും കടന്നു പോകും.....ശ്രീയേട്ടാ....!!!! ഇനിയും എന്നെ തോല്പിക്കരുത്...കാശിക്കു വേണ്ടിമാത്രം പിടിച്ചു നിർത്തുന്ന ജീവൻ അത് നഷ്ട്ടപെടുത്താനും ഞാൻ മടിക്കില്ല...!!! ശ്രീയേട്ടൻ എന്നെ മറക്കണം...എനിക്ക് വേണ്ടി കാത്തിരുന്നു ജീവിതം നശിപ്പിക്കരുത്...." മറുത്തൊന്നും പറയാൻ പോലും ഇടകൊടുക്കാതെ ഞാൻ ശ്രീയേട്ടനിൽ നിന്നും നടന്നകന്നു.... അവളിലെ മാറ്റം എന്നിൽ ഒരുപാട് അത്ഭുതം ഒന്നും ഉണ്ടാക്കിയില്ല..കാരണം ഇതെല്ലാം ഞാൻ പ്രതീക്ഷിച്ചിരുന്നു...

എത്ര തന്നെ മറക്കാൻ ശ്രമിച്ചാലും എന്റെ നന്ദുവിനെ എനിക്ക് തിരിച്ചറിയാം...എനിക്കായി അവള് മടങ്ങി വരുക തന്നെ ചെയ്യും... രണ്ടു വഴിയിലേക്കായി നടന്നു നീങ്ങുന്ന ആ രണ്ടു മനസിലെയും വേദന കണ്ടത് അപ്പുവായിരുന്നു... തിരികെയെത്തിയ ഞാൻ വൈഗേച്ചി ഉറങ്ങുന്നിടത്തേക്കു നോക്കി...ചെമ്പകപ്പൂ മണമുള്ള ഒരു തണുത്ത കാറ്റെന്നെ തലോടി..... "ഇല്ല വൈഗേച്ചി...ഞാൻ കാശിയെ വിട്ടു എങ്ങും പോകില്ല.ഇന്ദ്രേട്ടനെ ഒറ്റക്കാകില്ല...." നിറയുന്ന കണ്ണും മനസിനകത്തെ മുറിവും ഒന്നേ ഓര്മിപ്പിക്കുന്നുള്ളു.ഒരേ ഒരു മുഖം.... വേറെ ഒരു ജീവിതം ശ്രീയേട്ടൻ തിരഞ്ഞെടുക്കണേ എന്നൊരു പ്രാർത്ഥനയെ ഇപ്പോ എന്നിൽ ഉള്ളു...ആ അമ്മയുടെ കണ്ണീരും കാണാൻ വയ്യ.... "നന്ദു... നീ നീ ആരെയാ തോൽപിക്കാൻ നോക്കണേ....??കാലമെത്ര കഴിഞ്ഞാലും നിനക്ക് വേണ്ടി കാത്തിരിക്കുമെന്നു പറഞ്ഞ ആ മനുഷ്യനേയോ....?? അതോ സ്വയം എല്ലാം മറന്നു എന്ന് വിശ്വസിക്കുന്ന നിന്നെ തന്നെയോ....?? ആരോട് നുണ പറഞ്ഞാലും മനസാക്ഷിക്ക് മുൻപിൽ കണ്ണുകെട്ടി ആടിയാലും...നിന്റെ ഉള്ളുരുകുന്നത് എനിക്ക് കാണാം.... എങ്ങനെയാ നന്ദു കഴിയണേ....??"

അപ്പോഴേക്കും അമ്മേ ന്നു വിളിച്ചു കാശി ഓടിവന്നിരുന്നു.."അമ്മേ അച്ഛാ വന്നു നമുക്കു പോകാം...." "പോകാലോ നമുക്കു പോകാലോ...അപ്പുവിന് ഉമ്മ കൊടുത്തേ...." "മ്മാ.....😘😘ഞാളെ വരാവേ കാശി....ടാറ്റാ..." "അപ്പു നീ ചോദിച്ചതിനുള്ള ഉത്തരവും ഇതാണ്‌... ഈ ജന്മം ആടിത്തീർക്കേണ്ടത് ഈ വേഷമാണ്...എന്റെ കാശിയുടെ അമ്മ....!!!" ഇന്ദ്രേട്ടനോടൊപ്പം കാശിയുമായി പോകുമ്പോഴും ആ കാറ്റു വന്നു തലോടി... പിന്നീട് ഒരുപാടു നാളുകൾക്കു ശേഷമാണ് കല്യാണമായി എന്ന് ശ്രീയേട്ടൻ അപ്പുവിനെ വിളിച്ചറിയിച്ചത്.."നന്ദുവിനോട് പറയണം ശ്രീ കാരണം നന്ദു വേദനിക്കരുതെന്നു...." കല്യാണം കാണണം എന്ന അപ്പുവിന്റെ നിര്ബന്ധമാണ് ഈ യാത്ര എന്നെ എവിടെ കൊണ്ടെത്തിച്ചത്.... ഒരുപാടു സ്നേഹിച്ചിരുന്നു...എന്നാലും പൂർണമനസോടെയാ ഞാൻ വിട്ടു കൊടുത്തത്... എവിടെ ആയിരുന്നാലും ആ മനസ്സിൽ ഞാൻ ഉണ്ടാകും എന്നെനിക്കറിയാം....ഈ ജന്മം അത് മതി..............തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story