ശ്രീരാഗം 🌻🌻🌻: ഭാഗം 4

Shreeragam

രചന: അനി

പിന്നീട് അങ്ങോട്ടുള്ള ഓരോ ദിവസങ്ങളും ഉറക്കമില്ലാത്തതായിരുന്നു. നിദ്രാദേവി എന്നെ തിരിഞ്ഞുപോലും നോക്കുണ്ടായിരുന്നില്ല. ഓരോ രാത്രികളും ആ കണ്ണുകൾ എന്നെ തേടി വരുമായിരുന്നു. അറിയാതെ ഒരു പുഞ്ചിരി എന്നിൽ വന്നു നിറയുമായിരുന്നു. ഓരോ ആൾക്കൂട്ടത്തിലും എനിക്കെതിരെ വരുന്ന ഓരോരുത്തരിലും ഞാൻ അവനെ തേടുമായിരുന്നു......അവൻ.... അവൻ മാത്രം വന്നില്ല...... ഒരു ദിവസം രാവിലെ എണീറ്റ എന്നെ നോക്കി വൈഗേച്ചി ഒരു ആക്കിയ ചിരി ചിരിക്കുന്നണ്ടു. "എന്താടി വൈഗേച്ചി രാവിലെനെ ഒരു ഇളി? " "അല്ല നന്ദുട്ടി നീ ഇന്നലെ ഉറക്കത്തിൽ എന്തെങ്കിലും പറഞ്ഞിരുന്നോ? " അപ്പോ തന്നെ കാര്യം പിടികിട്ടിയ ഞാൻ മുഖത്തു ഒരു ഭാവവ്യത്യാസവും വരുത്താതെ ഇത്തിരി ചൂടായി പറഞ്ഞു.. "നിനക്ക് ഉറങ്ങുമ്പോഴെങ്കിലും എന്നെ ഒന്നു വെറുതെ വിട്ടുടെ ഡി ചേച്ചി.....

.ഞാൻ പഠിച്ചത് എന്തേലും പറഞ്ഞു നോക്കിതാകും...." "ഓഹോ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ഒക്കെ ഇപ്പോ മലയാളത്തിൽ ആണോ നീ പഠിക്കണേ.... വൈഗേച്ചി അറിഞ്ഞില്ല, നന്ദുനെ ഇപ്പോ അങ്ങനെയാ പഠിപ്പിക്കണെന്നു. അത് മാത്രവുമല്ല അവൻ.... അവൻ എന്നൊക്കെ പറയുണ്ടായിരുന്നു. അത് പഠിപ്പിക്കുന്ന സർനെ ആയിരിക്കുംലെ വിളിച്ചത്.. ഇപ്പോ അതാണലോ ട്രെൻഡ്.. " "അതോ..... അത് ഞാൻ കമ്പയിൻ സ്റ്റഡിൽ എങ്ങാനും എന്റെ ഫ്രണ്ട്സിനെ വിളിച്ചതാകും.. " "ആ......ആയാൽ മതി.. " "ഓ.....എന്താ അമ്മെ വിളിച്ചോ.. " "ഉവ്..... ഉവ് മോൾക്ക് ഇപ്പോ കേൾക്കാത്തത് പലതും കേൾക്കും കാണാത്തതു പലതും കാണും. പ്രായം അതല്ലെ...... 😉😉"" "പോടീ വൈഗേച്ചി... " വേഗം അവിടെ നിന്നും ഓടിപ്പോന്നു അല്ലേൽ പല സത്യങ്ങളും വൈഗേച്ചി എന്നെ കൊണ്ട് പറയിപ്പിക്കും.. തുടർന്നങ്ങോട്ട് കണ്ണുകൾ അലഞ്ഞു കൊണ്ടേ ഇരുന്നു.. വടക്കുംനാഥനിൽ പോയി പാർവതി ദേവിയോട് ഉളുരുകി പറഞ്ഞു. ദേവി ഒരിക്കൽ കൂടി അവനെ എന്റെ കണ്മുൻപിൽ കാണിക്കണേ ന്നു.. എവിടെ ശിവേട്ടന് വേണ്ടി കുറെ കാത്തിരുന്ന ആളോടു പറഞ്ഞിട്ടു എന്താ കാര്യം.

എന്നേം ഒരുപാട് ഒരുപാട് കാത്തിരിപ്പിക്കും എനിക്കറിയാം..... പരീക്ഷിക്കല്ലേ ദേവി.... ദിവസങ്ങളും ആഴ്ച്ചകളും മാസങ്ങളും വർഷങ്ങളും കടന്നു പോയി. ഒന്ന് മാത്രം മാറീല്യ. എന്റെ കണ്ണുകളുടെ അലച്ചിൽ. പലപ്പോഴും അവനെ ഓർക്കുമ്പോ പുഞ്ചിരിച്ചിരുന്ന ചുണ്ടുകൾ അറിയാതെ എപോഴെയൊക്കെയോ വിതുമ്പാൻ തുടങ്ങി.. കണ്ണുനീരിൽ മുങ്ങിപ്പോയ രാത്രികളിൽ ഞാൻ എന്നോട് തന്നെ ചോദിക്കുമായിരുന്നു "അവനോടു നന്ദി പറയാൻ പറ്റാത്ത വിഷമം ആണോ അതോ അവനെ ഇനിയും കാണിലെ എന്നുള്ള വിഷമം ആണോ നിനക്ക്ന്നു"..... അവൻ നിന്നെ ഓർക്കുന്നു പോലുമുണ്ടാകില്ല പിന്നെ എന്തിനാ നന്ദാ നീ കാത്തിരിക്കണെന്നു..... മറുപടി ഒന്നുമില്ലെങ്കിലും അറിയാതെ എന്നുള്ളിൽ വിരിഞ്ഞ ആ ഇഷ്ടം അതു വാടാതെ സൂക്ഷിക്കും എന്നു ഞാൻ എന്നോട് തന്നെ പറയുമായിരുന്നു..... ആകെയുള്ള ആശ്വാസം അപ്പുവാണ്. ചെറുപ്പം തൊട്ടേ ഉള്ള കൂട്ടായതു കൊണ്ട് ഞാൻ പറയാതെ തന്നെ ഞാൻ അവനെ ഇഷ്ടപെടുന്നു എന്ന് അവൾക്കറിയാമായിരുന്നു.

അവളെന്നോട് എപ്പോഴും പറയും അവൻ വരും നന്ദു ന്ന്. പല രാത്രികളും അവനെ ആലോചിച്ചു ഉറങ്ങാതെ ഇരിക്കും.അറിയുന്നുണ്ടാകുമോ എന്റെ കാത്തിരിപ്പ് ... "ഒരു വിളിക്കായി കാതോർക്കാം മിഴിയടക്കുമ്പോൾ...... മറുവിളിക്കായ് ഞാൻ പോരാം ഉയിര് പൊള്ളുമ്പോൾ..... അതിരുകൾക്കകലെ പാറാം കിളികളെ പോലെ........ പുലരുമോ സ്നേഹം നാളെ തെളിയുമോ മാനം............ ഇനിയുമുള്ളൊരു ജന്മം നീ കൂട്ടായി വരുമോ............ " Behind every favourite song......There is an untold story.......❤️❤️❤️" ഒരു കാര്യം മനസിലായത് അന്നാണ്..ആരും ഇല്ലാത്തതു അല്ല ഏകാന്തത.... മറിച്ചു ആരോ ഒരാൾ ഇല്ലാത്തതു ആണ് ഏകാന്തത..... എനിക്ക് ചുറ്റും എന്റെ ലോകം തന്നെ ഉണ്ടായിട്ടും ഞാൻ ഒറ്റക്കാണ് എന്ന് എനിക്ക് തോന്നിപ്പോകാറുണ്ട് ഇടക്ക്. കാത്തിരിപ്പു ഒരു സുഖമാണ് എന്നൊക്കെ വെറുതെ പറയുവാ..... ശരിക്കും അതൊരു വിങ്ങലാണ് എന്ന് അവസാനിക്കും എന്നറിയാത്തൊരു വിങ്ങൽ...... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

BAയിൽ നിന്നും ഞാൻ ഇപ്പോ MA യിൽ എത്തി നിൽകുവാ.ഈ കഴിഞ്ഞ വർഷങ്ങളിൽ കാര്യമായ കുറച്ചു മാറ്റങ്ങൾ എന്റെ ജീവിതത്തിലും ഉണ്ടായി അതിൽ ഒന്ന് അത്.....അത് എന്താ അറിയോ.... എന്റെ വൈഗേച്ചി സുമംഗലി ആയി.ഒരുപാട് ഒരുപാട് കാത്തിരുനാലും ചേച്ചിയെ തേടി വന്നത് ദേവന്മാരുടെ ദേവനായ ഇന്ദ്രൻ ആയിരുന്നു.. ഇന്ദ്രേട്ടൻ ചേച്ചിയെ കണ്ടു ഇഷ്ടപ്പെട്ടു ഇങ്ങോട്ട് ആലോചനയുമായി വന്നതാണ്.അതുകൊണ്ടു തന്നെ ഏട്ടന്റെ സൈഡ്ൽ എല്ലാവർക്കും സമ്മതമായിരുന്നു. എന്നാലും ഒരു പെണ്ണുകാണൽ വേണംലോ അതാണലോ അതിന്റെ ഒരു ഇത്.അന്നാദ്യമായി വൈഗേച്ചി എന്നോട് പറഞ്ഞു വരുന്ന ആളോട് സംസാരിക്കണം എന്ന്. അച്ഛൻ അന്വേഷിച്ചപ്പോൾ ഇന്ദ്രേട്ടൻ നല്ല വീട്ടിലെ പയ്യൻ ആണെന്നും നല്ല ഉള്ള വീട്ടിലെ ആണ് എന്നൊക്കെ പറഞ്ഞു.അത് കേട്ടിട്ടാകാം വൈഗേച്ചിക് സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞത്..ചേച്ചിക്ക് പറയാനുള്ളത് എന്താണെന്ന് എനിക്ക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ഏട്ടൻ ചേച്ചിയെ കാണാൻ വന്നു.ഇന്ദ്രേട്ടൻ മുൻപ് വൈഗേച്ചിയെ കണ്ടിട്ടുണ്ട്

ഞങ്ങളു ആദ്യമായിട്ടാ ഏട്ടനെ കാണുന്നേ..ഒറ്റനോട്ടത്തിൽ തന്നെ എനിക്കിഷ്ടായി നിറം ഇത്തിരി കുറവാണു എന്നാലും പൗരുഷം അത് വേണ്ടുവോളം ഉണ്ട് കണ്ടാൽ അറിയാം തറവാട്ടിൽ പിറന്ന ഏട്ടൻ ആണെന് അമ്മാതിരി ലുക്ക് ആയിരുന്നു ഏട്ടൻ. ചെക്കനും പെണ്ണിനും എന്തെങ്കിലും പറയാൻ ഉണ്ടോന്നു ചോദിച്ചപ്പോൾ തന്നെ ഞാൻ ഏട്ടനെ നോക്കി കണ്ണും കലാശവും കാണിച്ചു. അതുകണ്ടു ഏട്ടൻ വേണം എന്നു പറഞ്ഞപ്പോൾ തന്നെ ഞാൻ ആദ്യം ഓടി മുറിയിൽ പോയി വാതിലിന്റെ പുറകിൽ നിന്ന്. ഒളിച്ചു നിന്ന് കേൾക്കാൻ ഒന്നും താല്പര്യം ഉണ്ടായിട്ടല്ല.ചേച്ചിക്ക് പേടിയാണ് എന്ന് പറഞ്ഞത് കൊണ്ടുമാത്രമാണ്.അല്ലാതെ ഞാൻ അത്തരക്കാരി നഹീ ഹേ.. 😉😉😉 എന്റെ ഊഹം പോലെത്തന്നെയാണ് ചേച്ചി പറഞ്ഞത്..... "പറഞ്ഞു കേട്ടിടത്തോളം നിങ്ങളുടെ നിലക്കും വിലക്കും ചേർന്ന ഒരു ബന്ധമാകില്ല ഇത്......നിങ്ങള് വിചാരിക്കുന്ന സ്ത്രീധനമോ നല്ല ആഡംബരരമായിട്ടുള്ള കല്യാണമോ ഒന്നും ഉണ്ടാകില്ല..." "അതിനു ഞാൻ സ്ത്രീധനം ഒന്നും ചോദിച്ചില്ലലോ വൈഗാ..."

"എല്ലാം തുറന്നു പറഞ്ഞിട്ട് ഇഷ്ടം ആയിച്ചാൽ മാത്രം മതിലോ.... അതുകൊണ്ടാ ആദ്യമേ എല്ലാം പറയണേ.. കല്യാണം കഴിഞ്ഞാലും എനിക്ക് എന്റെ വീട് നോക്കാതിരിക്കാൻ പറ്റില്ല.എന്റെ നന്ദുട്ടി ഒരു കര പറ്റുന്നത് വരെ എനിക്ക് ഈ വീടിനു താങ്ങായെ മതിയാകു..." മീശ ഒന്നു പിരിച്ചു ഇന്ദ്രേട്ടൻ പറഞ്ഞു. "വൈഗാ....ഞാൻ തേടി നടന്നിരുന്ന എനിക്ക് ഇഷ്ടമുള്ള ഒരു പെൺകുട്ടി നിന്നിൽ ഉണ്ടെന്നു തോന്നിയത് കൊണ്ടാണ് ഞാൻ ആലോചനയുമായി വന്നത്. നിന്നെ ഞാൻ എന്റെ ആയി കരുതുമ്പോൾ നിന്റെ വീടും വീട്ടുകാരും എനിക്കെങ്ങനെയാ അന്യരാകണേ..ഒരിക്കലും ഇല്ല..... ഇനി എന്നെ ഇഷ്ടം ആയില്ലെങ്കിൽ തുറന്നു പറഞ്ഞോളൂ.. ഇഷ്ടം തോന്നണ വരെ ഞാൻ കാത്തിരുന്നോളാം.....നിന്നെ ഞാൻ അങ്ങനെ വിട്ടു കളയില്ല..." അത് കേട്ടപ്പോ തന്നെ ഞാൻ ഫ്ലാറ്റ് ആയി.വാതിലിന്റെ മറവിൽ നിന്നും പുറത്തു വന്നു. "എടി വൈഗേച്ചി എനിക്കു ഈ ഏട്ടനെ മതി..മര്യാദക്കു ഇഷ്ടമായിന്നു പറ എന്റെ ഓപ്പോളേ..." "എടി കാന്താരി നാണമില്ലാലോ.... ഭാര്യയും ഭർത്താവും തമ്മിൽ സംസാരിക്കുന്നത് ഒളിഞ്ഞു കേൾക്കാൻ..??""

"ഭാര്യയും ഭർത്താവോ എപ്പ...??അതെ ഇന്ദ്രേട്ട എനിക്കിഷ്ടം ഉണ്ടായിട്ടല്ല നിങ്ങടെ വൈഗയ്ക്കു പേടിയാകണ്ട വെച്ച..അല്ല പിന്നെ..." "എന്നാലും നിനക്ക് ഞാൻ വെച്ചിട്ടുണ്ട് കാന്താരി..." "പിന്നെ ഇതിലും നല്ല റൊമാൻസ് സ്റ്റാർ പ്ലസിൽ അർണവും ഗുഷിം തമ്മിൽ കാണിക്കുന്നുണ്ട്.... അപ്പോഴല്ലെ നിങ്ങടെ ഈ അവിഞ്ഞ റൊമാൻസ് കാണാൻ ഞാൻ ഒളിഞ്ഞു നോക്കണേ..ഒന്നു പോയെ എന്റെ ഏട്ടാ..." ഞങ്ങള് തമ്മിലുള്ള സംസാരം കേട്ടു വൈഗേച്ചി ചിരിച്ചു.ആ കവിളിൽ നാണം വിരിയുന്നത് കണ്ടു. അങ്ങനെ ആ കല്യാണം ഉറപ്പിച്ചു.. കുറച്ചു വിഷമിച്ചാലും കാത്തിരുനാലും പാർവതി ദേവി എന്റെ ഓപ്പോളേ നന്നായി അനുഗ്രഹിച്ചിരുന്നു.. ഞങ്ങടെ ഐശ്വര്യം ആണ് വൈഗേച്ചി എങ്കിൽ ഞങ്ങൾക്ക് കിട്ടിയ പുണ്യമായിരുന്നു ഞങ്ങടെ ഇന്ദ്രേട്ടൻ.. വിവാഹത്തിന് ഒരു കുറവും ഇല്ലാതെ ഇരിക്കാൻ എല്ലാ ഒരുക്കങ്ങളും ഏട്ടൻ തന്നെയാ ചെയ്തേ..അച്ഛനിലെ അഭിമാനി ആദ്യം ഒന്നും സമ്മതിച്ചില്ലെങ്കിലും ഏട്ടൻ എങ്ങനെയൊക്കെയോ പറഞ്ഞു സമ്മതിപ്പിച്ചു. കല്യാണത്തിന് വൈഗേച്ചിക് എടുത്ത അതേ വിലയിൽ തന്നെയാ ഏട്ടൻ എനിക്കും ഡ്രസ്സ് എടുത്തു തന്നെ..

കല്യാണത്തിന് ഏതാനും ദിവസങ്ങൾക്കു മുൻപേ ഏട്ടൻ കുറച്ചധികം സ്വര്ണാഭരങ്ങളുമായി വീട്ടിലേക് വന്നു... വൈഗേച്ചിക് ചെന്ന് കയറണ വീട്ടിൽ ഒന്നിന്റെ പേരിലും തല കുനിക്കേണ്ടി വരരുതെന്ന് ഏട്ടന് നിർബന്ധമായിരുന്നു. അച്ഛൻ സമ്മതിക്കാതെ വന്നപ്പോൾ ഏട്ടൻ പറഞ്ഞു.. "അച്ഛാ ഞാൻ നാളെ വാങ്ങികൊടുക്കേണ്ടത് ഇന്നേ കൊടുത്തു എന്നെ ഉള്ളു..ഇവളിതു കല്യാണം കഴിഞ്ഞിട്ട് ഇടണം എന്ന് എനിക്കില്ല. ഒരു പെൺകുട്ട്യേ സംബന്ധിച്ചു ഏറ്റവും പ്രധാനപെട്ട ദിവസം വിവാഹം അല്ലേ..അന്നാണ് അവളു ഏറ്റവും കൂടുതൽ സുന്ദരി ആകേണ്ടത്.എന്റെ വൈഗയെ അന്ന് മാത്രം എനിക്കങ്ങനെ കാണണം അച്ഛാ അതിനു വേണ്ടിയാണു ഇതൊക്കെ.." അത് പോയിന്റ് ആണ് പറഞ്ഞു ഞാനും ഏട്ടനെ പിന്തുണച്ചു.അവസാനം അച്ഛൻ അതു വാങ്ങി.. ഏട്ടനെ യാത്രയാക്കാൻ വന്ന അമ്മയോടായി ഏട്ടൻ പറഞ്ഞു... "അമ്മാ.....അതിൽ 2 കൈചെയിൻ ഉണ്ട്..... അതിൽ ഒന്നു ആ കാന്താരിക് കൊടുത്തേക്കണേ ന്ന്..." അറിയാതെ അമ്മയുടെയും എന്റേം കണ്ണ് നിറഞ്ഞു.ആദ്യമായാണ് ഒരേട്ടൻ എന്താണ് എന്നു ഞാൻ അറിഞ്ഞേ.. അങ്ങനെ ആർഭാടങ്ങൾ ഒരുപാടൊന്നും ഇല്ലെങ്കിലും നന്നായി തന്നെ കല്യാണം നടന്നു.

ഓപ്പോള് പോകുമ്പോ ഞാൻ കരയാതിരിക്കാൻ ഒരുപാട് നോക്കിയെങ്കിലും ചീറ്റി പോയി.. അവസാനം ഇന്ദ്രേട്ടൻ വൈഗേച്ചിയെ എടുത്തുകൊണ്ടു പോകേണ്ടി വന്നു...എന്നാലും ഉള്ളിൽ സന്തോഷമായിരുന്നു ഞങ്ങൾക്ക്, കാരണം സുരക്ഷിതമായ കൈകളിൽ ആണ് ഞങ്ങള് ആ കൈ ചേർത്ത് വെച്ചിരിക്കുന്നത്.. പിന്നെ അങ്ങോട്ട് ഒരു ഏട്ടൻ എന്താണ് എന്ന് ഞാനറിഞ്ഞു. മകൻ ഇല്ലാത്ത കുറവ് അച്ഛനും അമ്മേം അറിഞ്ഞിട്ടില്ല.ഒരിക്കലും സ്ത്രീജന്മങ്ങൾ പുരുഷന്മാരില്ലാതെ പൂർത്തിയാകില്ല.... ഒരു പെൺകുട്ടി ജീവിതത്തിന്റെ പല ഘട്ടങ്ങളിലും കടന്നു പോകുക പുരുഷന്മാരുടെ സംരക്ഷണത്തിൽ ആണ്.ആദ്യം അത് അച്ഛൻ ആണെങ്കിൽ പിന്നീട് അത് ആങ്ങളയാകുന്നു.പിന്നെ കൂട്ടുകാരനും ഭർത്താവും അവസാനം അത് മക്കളിലും എത്തിനിൽക്കുന്നു.അതൊരിക്കലും ഒരു പെൺജൻമ്മത്തിനും കുറച്ചിൽ അല്ല മറിച്ചു സന്തോഷം മാത്രമാണ്.... എവിടെ പോയാലും എനിക്കെന്തെങ്കിലും കൊണ്ടുവരുമായിരുന്നു ഏട്ടൻ.വൈഗേച്ചിക് കൊണ്ടുവന്നില്ലെങ്കിൽ കൂടി എന്നെ മറക്കുമായിരുന്നില്ല ഏട്ടൻ.... ചേച്ചിക്കും അതാണ് സന്തോഷം എന്ന് തോന്നിട്ടുണ്ടാകും ഏട്ടന്..അങ്ങനെ ഏട്ടന്റെ വരവോടെ ഞാൻ ഒന്നുകൂടെ വഷളായി പറഞ്ഞാൽ മതിലോ....... ..തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story