ശ്രീരാഗം 🌻🌻🌻: ഭാഗം 5

Shreeragam

രചന: അനി

സന്തോഷത്തിന്റെ നാളുകൾ മാത്രമായിരുന്നു പിന്നീട് അങ്ങോട്ട്. പക്ഷെ അതിനു ആയുസ് വളരെ കുറവായിരുന്നു. ഒരു വലിയ സന്തോഷം തന്നപ്പോൾ അതിലും വലിയ ഒരു സങ്കടോം അതിനു പുറകിലായി ഭഗവാൻ എഴുതി വെച്ചിരുന്നു. ഒരുപാട് ഇഷ്ടമുള്ളവരെ ഭഗവാൻ നേരത്തെ വിളിക്കും എന്നാണാലോ. ഭഗവാന്റെ ആ ഇഷ്ടം തിരിച്ചു കൊണ്ടുപോയത് ഞങ്ങടെ അച്ഛനെ ആയിരുന്നു. 2 അറ്റാക്കിനു ശേഷം പിടിച്ചുനിൽക്കാൻ ഒരുപാടു നോക്കിയെങ്കിലും അച്ഛൻ തോറ്റുപോയി ഞങ്ങളെ തോൽപ്പിച്ച് ആദ്യമായി അച്ഛൻ ഒറ്റക്കു ഒരു യാത്ര പോയി. തിരിച്ചുവരാൻ പറ്റാത്ത ഒരു യാത്ര... ഹോസ്പിറ്റലും ചെക്അപ്പും എല്ലാമായി കുറെ അലഞ്ഞു തിരിഞ്ഞതിനു ശേഷം, ഇനി ഒരു കുഴപ്പവും ഇല്ല വീട്ടിൽ റെസ്റ് എടുത്താൽ മതീന്ന് പറഞ്ഞു കേട്ട സന്തോഷത്തിൽ ആണ് അന്ന് ഞങ്ങൾ വീട്ടിലേക്കു വന്നത്. കുറെ ദിവസം ആയി ഇന്ദ്രേട്ടനും ചേച്ചിയും ഓടിനടന്നു ഷീണിച്ചു. അതുകൊണ്ട് തന്നെ ഡിസ്ചാർജ് ആയി പോന്നപ്പോൾ അവരോടു വീട്ടിൽ പോകാൻ പറഞ്ഞു നിർബന്ധിച്ചു പറഞ്ഞു വിട്ടു അച്ഛൻ. ഒരുപാട് നാള് കൂടി വീട്ടിൽ വന്നപ്പോൾ അച്ഛൻ നല്ല സന്തോഷത്തിൽ ആയിരുന്നു.

ഉള്ളിൽ കേറി കിടക്കാതെ ഉമ്മറത്തെ ചാരുകസേരയിൽ തന്നെ അച്ഛൻ ഇരുന്നു.. അമ്മയോട് ഒരു ചായ എടുക്കാൻ പറഞ്ഞു അച്ഛൻ അവിടെ ഇരിക്കുന്നത് കണ്ടിട്ടാണ് ഞാൻ വീടിനുളിലേക് കയറിയത്. സാധനങ്ങൾ ഒക്കെ അടുക്കി പെറുക്കി വെക്കുമ്പോഴേക്കും ഉമ്മറത്തുന്നു അച്ഛന്റെ വിളി കേട്ടു ഞാൻ ഓടി വന്നു.. നെഞ്ച് പൊത്തി പിടിക്കണ അച്ഛനെ കണ്ടു ഞാൻ അമ്മയെ ഉറക്കെ വിളിച്ചു. അപ്പോഴേക്കും അച്ഛൻ വീണിരുന്നു താങ്ങി പിടിച്ചു എന്റെ മടിയിൽ കിടത്തിയപ്പോളേക്കും അമ്മ വന്നു. കരയുന്ന ഞങ്ങളുടെ കൈ എടുത്തു അച്ഛൻ പൊതിഞ്ഞു പിടിച്ചു നെഞ്ചോടു ചേർത്ത് വെച്ചു.. എന്നോടായി പറഞ്ഞു.... " നന്ദൂട്ടി അച്ഛൻ പോകാ.. അച്ഛേടെ മോള്, അമ്മേം വൈഗേനേം നോക്കണം.. അവരുടെ കണ്ണ് നിറയാതെ നോക്കണം... ഇന്ദ്രനെ ഇനി മോള് അച്ഛന്റെ സ്ഥാനത്തു കാണണം.. നിന്നെ നീ തന്നെ സൂക്ഷിക്കണം...

എന്റെ കുട്ട്യേ ആരേം ഏല്പിക്കാൻ അച്ഛന് പറ്റില്ല... " " അച്ഛാ നമുക്കു ഹോസ്പിറ്റലിൽ പോകാം" " ഇല്ല മോളെ അച്ഛൻ ഇനി അധികം ഇല്ല.. എന്റെ കുട്ടി കരയണ്ട.. അച്ഛൻ സന്തോഷായിട്ട പോണേ..... തുളസി നീ എന്റെ മോളെ നന്നായി നോക്കണം.. എന്റെ മക്കൾക്ക് ഇനി അച്ഛന്റെ സ്നേഹം കൂടി നീ കൊടുക്കണം... വൈഗയോട് പറയണം അച്ഛൻ പോയിന്നു.. " കരഞ്ഞു നിലവിളിച്ചു അമ്മ അച്ഛനെ വിളിക്കുന്നുണ്ട്.. അച്ഛൻ ഒന്നും മിണ്ടുന്നില്ല. അച്ഛന്റെ കണ്ണിൽ നിന്നും കണ്ണീരു വരുന്നുണ്ടു.. അവസാനമായി എന്നെ നോക്കി ആ മിഴികൾ....... പിന്നെ അങ്ങനെ തന്നെ എന്നെ നോക്കികൊണ്ടിരുന്നു.. പിന്നെ ഒന്നും എനിക്കോർമ്മയില്ല... എന്റെ മടിയിൽ കിടക്കുന്ന അച്ഛനെ ഞാൻ ഒരുപാട് വിളിക്കുന്നുണ്ട്..അച്ഛൻ എന്നെ വിട്ടു പോയിന്നു എനിക്ക് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു.. " അച്ഛാ.... എണീക്കച്ചാ...നന്ദൂട്ടിക് പേടിയാകുന്നുണ്ട് അച്ഛാ കണ്ണു തുറകച്ചാ... ഓപ്പോള് വരുമ്പോ ഞാൻ എന്താ പറയാ അച്ഛാ..അമ്മയെ ഞാൻ എങ്ങനെയാ സമാധാനിപ്പിക്ക, പോകലെ അച്ഛാ.

നന്ദൂട്ടിയെ ഒറ്റക്കാക്കി പോകലെ അച്ഛാ....ഒരുപാടു ഉറക്കെ ഞാൻ അച്ഛനെ വിളിക്കുന്നുണ്ട്.അച്ഛൻ കേൾക്കുന്നില്ല... അപ്പുറത്തു വീണു കിടക്കുന്ന അമ്മയെ നോക്കുന്നുണ്ടെങ്കിലും എനിക്ക് അനങ്ങുവാൻ പറ്റുണ്ടായിരുന്നില്ല. വൈഗേച്ചി വന്നതും അച്ഛനെ എന്റെ മടിയിൽ നിന്നും മാറ്റികിടത്തിയതും ഒന്നും.. ഒന്നും ഞാൻ അറിഞ്ഞില്ല.. ഞാൻ അച്ഛന്റെ കൈയും പിടിച്ചു അമ്പലത്തിൽ പോകുന്നതും.ഭഗവാനെ കാണാൻ എന്നെ എടുത്തുയർത്തുന്നതും എനിക്ക് കരിവളേം മാലേം വാങ്ങിത്തരുന്നതും ഒക്കെ ഞാൻ കാണുന്നുണ്ടായിരുന്നു. മുൻപ് ഒരുപാട് കണിശക്കാരനായിരുന്ന അച്ഛൻ എന്റെ ജനനത്തോടെ ആണ് ഇങ്ങനെ മാറിയത് എന്ന് അമ്മ പറയുമായിരുന്നു.എന്റെ ഒരുപാടൊരുപാട് വാശികൾക്ക് മുൻപിൽ അച്ഛൻ തോറ്റു തരുമായിരുന്നു... ഞാൻ വളരുംതോറും അച്ഛൻ പാവമാവുകയിരുന്നു.എന്നെ വഴക്കു പറയുന്നത് കുടുതലും അച്ഛൻ ആയിരുന്നുവെങ്കിലും.ഒരിക്കലും അച്ഛൻ എന്നെ ഒരു ഈർക്കിലി കൊണ്ടുപോലും തല്ലിയിട്ടില്ല..

അമ്മ അടിക്കാൻ വരുമ്പോഴും എന്നെ ചേർത്ത് പിടിച്ചിട്ടേ ഉള്ളൂ.രാത്രി വൈകിയും ഞാൻ ഇരുന്നു പഠിക്കുമ്പോൾ എനിക്ക് തുണയായി ഇരിക്കാറുണ്ട് അച്ഛൻ. മാസത്തിലെ വയറു വേദനക്ക് അമ്മ പറയും എല്ലാ പെൺകുട്ടികൾക്കും ഇതൊക്കെ ഉണ്ടു,അതു അത്ര വല്യ കാര്യമാക്കണ്ട കാര്യമൊന്നുമില്ലാന്നു.എന്നാലും എനിക്ക് പുറം തടവി തന്നും മുടിയിൽ തലോടിയും എനിക്കരികിൽ ഉണ്ടാകുമായിരുന്നു അച്ഛൻ. നീളമുള്ള മുടി വെട്ടാൻ അമ്മ സമ്മതിക്കാതെ വന്നപ്പോൾ മുടി അല്ലെ വെട്ടാൻ പറ്റൂ, അതിനിയും വളർന്നോളും എന്ന് പറഞ്ഞു എനിക്ക് സമ്മതം വാങ്ങിത്തരുമായിരുന്നു അച്ഛൻ. അച്ഛന്റെ പോക്കറ്റിനു കാശ് അടിച്ചു മാറ്റുന്നത് ഞാൻ ആണെന്നറിഞ്ഞിട്ടും അച്ഛൻ ഒന്നും പറഞ്ഞിരുന്നില്ല.സമയത്തു വീട്ടിൽ എത്തില്ലെങ്കിൽ മാത്രമേ അച്ഛൻ എന്നെ നോക്കി കണ്ണുരുട്ടിമായിരുന്നുള്ളു.. ഇതൊക്കെ എന്റെ ഓർമകളിൽ ഉണ്ടായിരുന്നു.... പെട്ടന്നാണ് അച്ഛൻ എന്റെ മടിയിൽ കിടക്കണത് ഓർത്തത്. അച്ഛാ വിളിച്ചു ഞാൻ എണീക്കുമ്പോൾ അപ്പു അവളെന്നെ ചേർത്ത് പിടിച്ചിരുന്നു. അലമുറയിട്ടു കരയുന്ന എന്നെ ചേർത്തു പിടിച്ചു ഇന്ദ്രേട്ടൻ അച്ഛനെ കിടത്തിയിരിക്കുന്നിടത്തു കൊണ്ടാക്കി.നടുത്തലത്തിൽ കത്തിച്ചു വെച്ച നിലവിളക്കിന് അരികിൽ ഒന്നും അറിയാതെ അച്ഛൻ ഉറങ്ങുകയായിരുന്നു......

കരയാൻ കൺനീർ ഇല്ലാതെ മരിച്ച കണക്കെ ഇരിക്കുന്ന അമ്മയേം കരഞ്ഞു തളർന്നു അമ്മേടെ മടിയിൽ കിടക്കുന്ന വൈഗേച്ചിനേം കണ്ടു ഞാൻ തളർന്നിരുന്നു പോയി... അപ്പോഴേക്കും ആരോ അച്ഛനെ എടുക്കാം ന്ന് പറഞ്ഞു..ഞാനും ഓപ്പോളും അച്ഛനെ കെട്ടിപിടിച്ചു അച്ഛാ ഞങ്ങളെ ഒറ്റക്കാക്കി പോകലെ പറയുന്നുണ്ടു്..അമ്മയെ വിളിച്ചു ഞാൻ പറഞ്ഞു "പോകണ്ട പറയ് അമ്മാ...അച്ഛൻ ഇല്ലാതെ നമുക്കു ജീവിക്കണ്ട നമുക്കു മരിക്കാം..അച്ഛൻ ഇല്ലാതെ നമ്മളു ഒറ്റക്കായി പോകും അച്ഛനോട് നമ്മളില്ലാതെ പോകണ്ട പറയ് അമ്മ.." ആരൊക്കെയോ ചേർന്നു ഞങ്ങളെ പിടിച്ചു മാറ്റി.ഞങ്ങടെ അച്ഛനെ അവര് കൊണ്ടുപോയി.പെണ്മക്കൾ ആയതു കൊണ്ട് കർമം ചെയ്യാൻ പറ്റാതായപ്പോ ഓപ്പോള് ഏട്ടനെ നോക്കി..അങ്ങനെ ഇന്ദ്രേട്ടൻ എല്ലാ കർമവും ചെയ്തു.... ഞങ്ങടെ അച്ഛൻ പോയി... പിന്നീട് അങ്ങോട്ട് കണ്ണുനീരിനോട് മാത്രമായിരുന്നു കൂട്ട്.അച്ഛന്റെ റൂമിൽ അച്ഛന്റെ കിടക്കയിൽ കിടന്നു ആ പുതപ്പിനുളിൽ ചുരുണ്ടു കിടന്നു കരഞ്ഞു തീർത്തു ദിവസങ്ങളൊക്കെ. അച്ഛന്റെ നന്ദൂട്ടി എന്നുള്ള വിളി കേൾക്കാൻ കൊതിച്ചു പോയി..

അച്ഛന്റെ ചാരുകസേരയിൽ കിടന്നു കരയുമ്പോൾ ഇടക്ക് അച്ഛൻ വന്നു തലോടുന്ന പോലെ തോന്നും. പല രാത്രികളിലും അച്ഛന്റെ ഷർട്ട് കെട്ടിപിടിച്ചു കിടന്നു..അമ്മേടേം ചേച്ചീടേം ഒക്കെ അവസ്ഥ ഇതൊക്കെ തന്നെ ആയിരുന്നു..ഇടയിൽ കിടന്നു അങ്ങോട്ടും ഇങ്ങോട്ടും ഓടി ഇന്ദ്രേട്ടൻ തളർന്നു.. അമ്മ പലപ്പോഴും ഒറ്റക്കിരുന്നു സംസാരികുമായിരുന്നു.അച്ഛൻ തൊട്ടടുത്തു ഉള്ള പോലെ അമ്മ സംസാരിച്ചിരുന്നു.അച്ഛൻ പോയിന്നു അമ്മേടെ മനസു ഇനിയും അംഗീകരിചിട്ടില്ല..പോകെ പോകെ എല്ലാം ശരിയാകും എന്നു ഡോക്ടറെ കാണിച്ചപ്പോൾ പറഞ്ഞു. അമ്മ ഭഗവാന്റെ മുൻപിൽ നിന്നും എണീക്കാതെ അവിടെ തന്നെ ആയി രാവും പകലും..ദിവസങ്ങൾ പോകെ പോകെ ആ സത്യം എല്ലാവരും അംഗീകരിച്ചു അച്ഛൻ ഇനി ഇല്ലാന്ന്.. വീടിനുളിൽ അടച്ചിരികുന്ന എന്നെ വൈഗേച്ചി നിർബന്ധിച്ചു കോളേജിൽ പറഞ്ഞയച്ചു..ഞാൻ എം.എ ചെയുന്നത് എറണാകുളത്തു ആയതു കൊണ്ട് ഹോസ്റ്റലിൽ നിന്നായിരുന്നു എന്റെ പഠിത്തം. ഞാൻ പോയാൽ അമ്മ ഒറ്റകാവും ഞാൻ പോയാൽ അച്ഛന് വിഷമാകും എന്നൊക്കെ പറഞ്ഞെങ്കിലും,

ചേച്ചി അതൊന്നും കൂട്ടാക്കാതെ അമ്മക്കു കൂട്ടു ഞാൻ നിന്നോളം അല്ലെങ്കിൽ അമ്മയെ ഞാൻ കൊണ്ടുപോയ്ക്കോളാം എന്നൊക്കെ പറഞ്ഞു എന്നെ പറഞ്ഞയച്ചു.. അമ്മ എങ്ങും പോകിലാന്ന് എനിക്കറിയാമായിരുന്നു.അച്ഛന്റെ ശ്വാസം ഉള്ള ആ മണ്ണിൽ നിന്നും അമ്മ എങ്ങും പോയില്ല.വൈഗേച്ചി കുറെ നാള് കൂട്ട് നിന്നു അവസാനം ചേച്ചീനെ അമ്മ നിര്ബന്ധമായി ഇന്ദ്രേട്ടന്റെ കൂടെ പറഞ്ഞു വിട്ടു.അമ്മക്ക് കൂട്ടായ് ഒരു പ്രായമുള്ള സ്ത്രീയെ ഏട്ടൻ ഏർപ്പാടാക്കി.. പലപ്പോഴും അച്ഛൻ ഇല്ലാത്ത വീട്ടിൽ വരാൻ എനിക്കു തോന്നാറില്ല.ഞാൻ ഹോസ്റ്റലിനു വീട്ടിക് വരവ് വളരെ കുറച്ചു..അച്ഛൻ എന്ന തീരാനഷ്ടം അതിനിയും മനസു പൂർണമായും അംഗീകരിക്കുന്നില്ല...... ആ വേദനയിൽ ഒരിക്കലും മറകില്ലെന്നു കരുതിയ പലതും ഞാൻ മറന്നു പോയി..ഓർക്കാൻ ഇഷ്ടപ്പെട്ടിരുന്ന ആ കണ്ണുകളും ഞാൻ മനസ്സിൽ എവിടെയോ കുഴിച്ചു മൂടി... പക്ഷേ ഒരു മടക്കം അത് അനിവാര്യമാണല്ലോ.... എന്തൊക്കെയോ നേടാനായി നമ്മള് എവിടെയൊക്കെയോ അലയുന്നു.... പക്ഷേ തുടങ്ങിയത് എവിടെയാണോ അവിടെത്തന്നെ മടങ്ങിയെത്തേണ്ടി വരും ഒരുനാൾ...... അവസാനത്തെ എക്സാം കഴിഞ്ഞു.... ഓടിയകലാൻ ശ്രമിച്ചിരുന്ന ഓർമകളിലേക്കു ഒരിക്കൽ കൂടി ഒരു മടക്കം.... ഇനി പഠിപെന്ന പേരിൽ ഇവിടെ നിൽക്കാൻ ആവില്ല.... ഞാനും അച്ഛനുറങ്ങുന്ന മണ്ണിലേക് തിരികെ പോവാൻ തയാറായ്യി....... ..തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story