ശ്രീരാഗം 🌻🌻🌻: ഭാഗം 6

Shreeragam

രചന: അനി

ഈ നഗരത്തിനോട് ഒരിക്കലും എനിക്കൊരു ഇഷ്ടകൂടുതൽ തോന്നിയിട്ടില്ല.ഈ നഗരം പകൽ ഉറങ്ങുകയും രാത്രികളിൽ ഉണരുകയും ചെയുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. രാത്രികാലങ്ങളിൽ ആണ് ഇവിടെ എല്ലാവരും സന്തോഷിക്കണെ.ജീവിതം ജീവിച്ചു തീർക്കുന്നവരെയും ജീവിക്കാൻ പാടുപെടുന്നവരെയും ഒരേപോലെ തന്റെ കൈകളിൽ തലോടുന്ന ഒരു നഗരം. തൃശൂർ കണ്ടു വളർന്ന എനിക്ക് ഇവിടെ എത്തിയ ആദ്യ നാളുകൾ ശ്വാസം മുട്ടുകയായിരുന്നു.എല്ലാവരും അവരുടേതായ ഒരു ലോകത്തു ജീവിക്കുകയാണ്.നമ്മുടെ നാട്ടിലെ ഒരു ഗ്രാമീണതയോ വയലുകളോ ആലിൻചോട്ടില് ചീട്ട് കളിക്കണ അപ്പുപ്പന്മാരോ ഒന്നും ഇവിടെ ഇല്ല. ഇവിടെ ഞാൻ കണ്ടത് രാത്രികളിൽ ലൈഫ് നമ്മളൊന്നും കാണാത്ത രീതികളിൽ വേറെയൊരു തരത്തിൽ ആസ്സ്വദിക്കുന്നവരെയാണ്.

ചന്ദനകുറിയുടെ കുളിർമ്മയോ പട്ടു പാവാടയുടെ കുട്ടിത്തമോ കുപ്പിവളകളുടെ കിലുക്കമോ ഒന്നും ഒരു പെണ്കുട്ടികളിലും ഉണ്ടായിരുന്നില്ല. മറിച്ചു സ്വന്തം ജീവിതം സ്വന്തം കൈകളിൽ സുരക്ഷിതമാക്കാൻ നോക്കുന്ന കുറച്ചു കൂടി ഹൈ ക്ലാസ് ജീവിതങ്ങൾ ആയിരുന്നു ഇവിടെ കൂടുതലും. അതുകൊണ്ടു തന്നെ തിരിച്ചു പോക്ക് ഞാൻ ആഗ്രഹിച്ചിരുന്നു. മണ്ണിന്റെ മണവും അഷ്ടപദിയുടെ താളവും കൈതപൂവിന്റെ മണമുള്ള കാറ്റും ഇതൊക്കെയുള്ള എന്റെ നാട് അതൊരു സ്വർഗ്ഗമാണു എന്നു തിരിച്ചറിയാൻ പറ്റിയത് ഇവിടെ വന്നപ്പോഴാണ്.അല്ലേലും കണ്ണുള്ളപോ നമ്മള് വില കൊടുക്കില്ലലോ അതാണലോ നമ്മുടെ ശീലം. എന്നിൽ ഈ നഗരത്തോട് തോന്നിയിട്ടുള്ള ഒരേ ഒരു ഇഷ്ടം അത് അവൻ ആയിരുന്നു. ഒരാളോട് നമുക്കു ഒരു അടുപ്പം തോന്നാൻ ഒരു നിമിഷം കൊണ്ട് സാധിക്കും എന്ന് മനസിലാക്കിയതു ഇവിടെ വെച്ചായിരുന്നു.

മനസിന്റെ ഉള്ളിൽ മയില്പീലിത്തുണ്ടായി ആരും കാണാതെ കൊണ്ട് നടക്കുന്ന ഒരു ഇഷ്ടം അതായിരുന്നു അവൻ. യാത്ര പറയാൻ പോകുന്ന ഈ വേളയിൽ അവസാനമായി, അവനെ എനിക്ക് കാണിച്ചു തന്ന അവിടെ ഒന്നുകൂടി പോകണം തോന്നി. അവിടെയാണാലോ എല്ലാത്തിനും തുടക്കം കുറിച്ചത്. ഒന്നുകൂടെ ആ നടയിൽ തൊഴണം എന്നൊരു തോന്നൽ. ആദ്യം ഒന്നും സമ്മതിച്ചില്ലെങ്കിലും പിന്നെ അവസാനം എന്നത്തേയും പോലെ അപ്പു കൂടെ വരാം എന്നു പറഞ്ഞു. അങ്ങനെ നാട്ടിലേക്കു തിരികെ പോകുന്ന അന്ന് ഒരിക്കൽ കൂടി ഞാൻ ആ ക്ഷേത്രത്തിലേക്ക് പോയി... ആ നടയിൽ കൈകൂപ്പുമ്പോൾ അറിയാതെ ഒരു പോസിറ്റീവ് ഫീൽ കിട്ടുന്നുണ്ടായിരുന്നു. ഏതൊക്കെ അമ്പലത്തിൽ പോയാലും മ്മെടെ വടക്കുംനാഥന്റെ ഒരു ഫീൽ കിട്ടീല്ലാട്ടോ.ഒരു പ്രേത്യേക അന്തരീക്ഷം ആണ് വടക്കുംനാഥനിൽ.എത്ര സങ്കടം ഉളവർക്കും ആശ്വാസം തോന്നും

അവിടെ വന്നാൽ.അവിടെ വീശുന്ന കാറ്റുപോലും ഓം നമഃശിവായ പറയുന്നുണ്ട്. അല്ലെങ്കിലും ഈ ശിവപ്രതിഷ്ഠ ഉളിടത്തൊക്കെ ഒരു പ്രേത്യക ശാന്തത ആയിരിക്കും.ഭഗവാന്റെ കോപത്തെ ഭയന്നു ഭക്തരിൽ അറിയാതെ ഒരു ക്ഷമ കൈവരുന്നുണ്ട് തോന്നുന്നു. എന്നത്തേയും പോലെ ഇവിടെയും ഒന്നേ പറയാനുള്ളു.. " ഭഗവാനെ ഈ നടയിലാ ഞാൻ അവനെ കണ്ടത്. എന്റെ അച്ഛന് ശേഷം എനിക്ക് ഞാൻ സേഫ് ആണെന് തോന്നിയത് അവൻ എന്നെ ചേർത്ത് നിർത്തിയപ്പോളാണ്. അവൻ കൂടെ ഉണ്ടായിരുന്ന നിമിഷങ്ങളിൽ എനിക്ക് ധൈര്യം ആയിരുന്നു.. ആശ്വാസം ആയിരുന്നു സന്തോഷം ആയിരുന്നു. എനിക്ക് ഈ ജന്മം മുഴുവനായി സ്നേഹിക്കാനും സന്തോഷിക്കാനും.. എനിക്ക് തന്നൂടെ അവനെ.. ഒരിക്കൽ കൂടി എനിക്ക് കാണിച്ചു തന്നുടെ അവനെ.. എനിക്ക് മുൻപിൽ ഇനിയും കണ്ണടക്കാതെ എന്റെ പ്രാർത്ഥന കേൾക്കണേ.

ഇവിടെ നിന്നും പോകുവാ ഞാൻ. ഇവിടെ നിന്നു നീ കാണിച്ചു തന്ന അവനും ആ ഒരിഷ്ടവും മനസ്സിൽ കൊണ്ട് നടക്കുവാ ഞാൻ. ഒരു തവണയെങ്കിലും എനിക്കൊന്നു കാണാൻ അവനോടൊന്നു മിണ്ടാൻ എന്റെ കണ്മുൻപിൽ കാണിക്കണേ ദേവാ.. " പറയാൻ ഉള്ളതൊക്കെയും പറഞ്ഞു ഞാൻ കണ്ണുകൾ മെല്ലെ തുറന്നു. പേരും നാളും ഒന്നുമറിയിലെങ്കിലും എവിടെ ആയിരുന്നാലും അവനു നല്ലതു വരുത്താൻ കൂടി പ്രാർത്ഥിച്ചു ഞാൻ പ്രദിക്ഷിണം വെയ്ക്കാൻ തുടങ്ങി.... ഒരു ഒറ്റയടി പ്രദിക്ഷണം കൂടി ചെയ്തു അവസാനമായി ആ നടയിൽ കൈ കുപ്പിയപ്പോൾ അറിയാതെ കണ്ണ് നിറയാൻ തുടങ്ങി.. പെട്ടന്നു ഒരു നിമിഷത്തേക് എന്റെ ഹൃദയം കിടന്നു പിടക്കുന്നത് പോലെ കണ്ണുകൾ തുടിക്കുന്ന പോലെ.. എവിടെയോ രണ്ടു കണ്ണുകൾ എനിക്ക് നേരെ വരുന്നതുപോലെ. അതേ തൊട്ടരികിൽ അവൻ ഉള്ളതുപോലെ എനിക്കു ഫീൽ ആകുന്നുണ്ട്..

കണ്ണുകൾ തുറന്നു ചുറ്റിലും നോക്കിയപ്പോൾ ആരും ഇല്ല എവിടെയും അവനെ കാണാൻ കഴിഞ്ഞില്ല... ഉള്ളിൽ മുഴുവൻ അവനായിരുന്നത് കൊണ്ട് എനിക്ക് തോന്നിയതാകും.വീണ്ടും പ്രാർത്ഥിക്കാനായി തിരിഞ്ഞ എന്നെ നോക്കി ഭഗവാൻ ഒന്ന്‌ ചിരിക്കുന്ന പോലെ.എന്നെ കളിയാക്കിയതാണോ.ആയിരിക്കും പാർവതി ദേവിയെ എത്ര പരീക്ഷിച്ച മഹാൻ ആണ്. ഒരു നിമിഷത്തെങ്കിലും ആഗ്രഹിപ്പിച്ചു കളഞ്ഞുലോ എന്റെ ദേവാ...ഇനി എങ്ങാനും ഇവിടെ എവിടെയെങ്കിലും ഉണ്ടോ അവൻ.ചുറ്റിലും നോക്കി തല തിരിക്കുന്ന എന്നെ കണ്ടു അപ്പു വന്നു. " എന്താടി?...ഇവിടെയെങ്കിലും നിനക്കൊന്ന് മര്യാദക്കു നിന്നുടെ ?" എനിക്കാണെങ്കിൽ എന്താ ചെയ്യണ്ടേ എന്നു അറിയുന്നില്ല.അവൻ ഉള്ളത് പോലെ ഫീൽ ആകുന്നുമുണ്ട്.അവനെ എങ്ങും കാണാനും ഇല്ല. " അപ്പു...ഇവിടെ ഞാൻ അല്ലാതെ വേറെ ആരെങ്കിലും ഉണ്ടായിരുന്നോ തൊഴാൻ..? "

ആ ഒരു ഏട്ടൻ ഉണ്ടായിരുന്നു.ഒരു ബ്ലാക്ക് ഷർട്ട് ഒക്കെ ഇട്ടു ഒരു ചുള്ളൻ ചെക്കൻ....അവൻ പോയിക്കഴിഞ്ഞപ്പോഴാ നിന്റെ ഈ തലവെട്ടിക്കൽ ഞാൻ കണ്ടേ.. അവൻ ആണെങ്കിൽ പെൺപിളേരെ കാണാത്തതു പോലെ നിന്നെത്തന്നെ നോക്കുണ്ടായിരുന്നു..... എന്താണ് മോളു....... എന്താ ചോദിച്ചേ..? " "അപ്പു....." " ആ ഞാൻ ഇവിടെ നിക്കണ കണ്ടുടെ നിനക്ക് കാര്യം പറയെടി....." " അത്..അത് അവൻ ആയിരുന്നോ? " "ഏതു അവൻ? അയ്യോ നിന്റെ മറ്റവനോ?" "പ്രാർത്ഥിക്കുമ്പോൾ ഓക്കേ എന്റെ മനസ് പറയുണ്ടായിരുന്നു അവൻ തൊട്ടടുത്തു ഉണ്ടെന്നു. " "നീ കണ്ടോ അവനെ..?" " ഇല്ല അപ്പു ഞാൻ കണ്ണടച്ച നിന്നിരുന്നേ.. പക്ഷെ അവൻ ഇവിടെ ഉള്ളപോലെ തോന്നുണ്ട്.. " " വളരെ നല്ലതു ഒരു ഒന്നൊന്നര മണിക്കൂർ കഴിഞ്ഞു കണ്ണ് തുറന്നാൽ പോരായിരുന്നോ നിനക്ക് .. തൊട്ടടുത്തു നിന്നപ്പോളൊന്നും നോക്കാൻ തോന്നിയില്ല..അവൻ പോയപ്പോ നിന്ന് കഥകളി കാണിക്കുന്നു,നിന്നു

കണ്ണുരുട്ടാതെ വാടി നിന്റെ ഗന്ധർവ്വൻ ഇവിടെ ഉണ്ടോന്നു നോക്കാം.. "അപ്പു ഓടി നടന്നു അമ്പലത്തിന്റെ ഓരോ കോണും അരിച്ചു പെറുക്കി..ഇടക്കിടക്കു എന്നെ നോക്കി എന്തോ പറയുന്നുണ്ട്.. " " അവൻ ആണത് എന്ന് തോന്നിയപ്പോൾ മുതൽ എനിക്ക് കൈയും കാലും വിറക്കുവാ.നല്ല സ്പീഡിൽ നടക്കണം എന്നൊക്കെ ഉണ്ടെങ്കിലും കാല് അനങ്ങുന്നില്ല.." " കണ്ണ് തുറക്കാൻ പറ്റാഞ്ഞിട്ട് അല്ലെ നിനക്ക്,അതിരാവിലെ കെട്ടി ഒരുങ്ങി വന്നു അമ്പലത്തിനു ചുറ്റും ഓടുന്നു അവള്..അപ്പു ദേഷ്യത്തിൽ എന്നെ വഴക്കു പറയുന്നുണ്ട്.." എനിക്കെങ്ങനെ പറഞ്ഞു കൊടുക്കണം എന്നറിയുണ്ടായിരുന്നില്ല.അപ്പു പറഞ്ഞത് കേട്ടപ്പോ സങ്കടം കൊണ്ട് കണ്ണ് നിറയാൻ തുടങ്ങി. " ഓ തുടങ്ങി അവളു കരയാൻ.നിനക്ക് എന്താ നന്ദു... ഇതിനു മാത്രം കണ്ണീരു എവിടെയാ നീ സ്റ്റോർ ചെയ്യണേ..ഒരിക്കൽ കണ്ടവന്റെ പിന്നാലെ ഇങ്ങനെ തേടി നടക്കാൻ...

അവൻ അടുത്ത് വന്നപ്പോ നോക്കില്ല ഇപ്പോ അവനേം ആലോചിച്ചു കരഞ്ഞിരുന്നോ... " " അവൻ എന്റെ എന്താണെന്നു എനിക്കിനിയും അറിയുന്നില്ല..പക്ഷെ എന്റെ മനസ് അവനെ കാണാൻ കൊതിക്കുന്നുണ്ട് അപ്പു.. ഒന്നും വേണ്ട ഒന്നു കണ്ടാൽ മതിയെടി എനിക്ക്.." " നന്ദു ഡാ നീ വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല.. ഓരോ ആൾക്കൂട്ടത്തിലും നീ അവനെ തേടുന്നത് ഞാൻ കാണാറുണ്ട്..ഓരോ രാത്രികളും നിന്റെ കരച്ചിലും ഞാൻ കാണുന്നുണ്ട്..പേരോ വീടോ ഒന്നും അറിയില്ല എവിടെ എന്ന് വെച്ചാ അന്വേഷിക്ക..ഇപ്പോ തൊട്ടടുത്തു വരുകേം ചെയ്തു എന്നിട്ടും കണ്ടില്ല... ചിലപ്പോ നിന്റെ തോന്നല് മാത്രമാകും ഡാ.. മനസ്സിൽ അവനെ മാത്രം വെച്ച് നടക്കുന്നത് കൊണ്ട് തോന്നിയതാകും ഡാ..അത് അവൻ ആകണം എന്ന് നിർബന്ധം ഇല്ലലോ... " " ഇല്ല അപ്പു ഇതുവരേം എനിക്കിങ്ങനെ തോന്നിട്ടില്ല..ഇതിനു മുൻപ് ഞാൻ നിന്നോട് ഇങ്ങനെ പറഞ്ഞിട്ടുണ്ടോ അപ്പു, ഇല്ലലോ...അവൻ എന്റെ അരികിൽ ഉണ്ടായിരുന്നു.." " നന്ദു നിനക്ക് അത്രക് ഉറപ്പാണെൽ വാ നമുക്കു ഒന്നുടെ നോക്കാം..നമുക്കു പുറത്തു നോക്കാം ഉള്ളിൽ ഇല്ലലോ...കുറേ നോക്കിലേ..."

അപ്പു പറഞ്ഞപ്പോഴാണ് ഞാൻ അതോർത്തത് ഞങ്ങളു വേഗം പുറത്തിറങ്ങി..ചുറ്റിലും നോക്കിയപ്പോ ഒരു ബുള്ളറ്റ് അതാ പടി കടന്നു പോകുന്നു.. "നന്ദു ദാ അവനാ ഞാൻ പറഞ്ഞത്.. ശോ പുറകുവശം മാത്രേ കാണുന്നുള്ളൂ അവൻ പോയാലോടാ... " അകന്നു പോകുന്നത് എന്റെ ജീവനും കൊണ്ടാണ് എന്നു എനിക്ക് തോന്നി.കൈ എത്തും ദൂരത്തു വന്നിട്ടും എനിക്കവനെ കാണാൻ പറ്റിയില്ലലോ... ഞാൻ പുറകെ കുറെ ഓടി നോക്കിയെങ്കിലും അവൻ എനിക്ക് ഒരുപാട് അകലെ ആയിരുന്നു.. ഒരിക്കലെങ്കിലും അവൻ ഒന്നു തിരിഞ്ഞു നോക്കിയെങ്കിൽ എന്നു ഞാൻ കരുതി..ഓടി തളർന്നു ഞാൻ അവിടെ തന്നെ ഇരുന്നു... അപ്പു അ.. അത് അവൻ ആയിരുന്നു ഡാ..അവൻ തന്നെ ആണ്.എനിക്കറിയാം അത് അവൻ ആയിരുന്നു.എന്റെ മുൻപിൽ അവൻ ഉണ്ടായിരുന്നു.എന്റെ വിളിപ്പാടകലെ അവൻ ഉണ്ടായിരുന്നു. ഇത്ര അടുത്ത് വന്നിട്ടും എനിക്കവനെ കാണാൻ പറ്റില്ലാലോ...

എനിക്ക് മാത്രം എന്താ ഇങ്ങനെ.. എന്നെ പിന്നേം പിന്നേം പരീക്ഷിക്ക ഭഗവാൻ..ഇതിനു മാത്രം എന്തു തെറ്റാ ഞാൻ ചെയ്തിരിക്കണേ... അറിഞ്ഞുകൊണ്ട് ഞാൻ ആരേം ഉപദ്രവിച്ചിട്ടില്ല..ആർക്കും ദ്രോഹം ചെയ്തിട്ടില്ല.. എല്ലാരേയും സ്നേഹിച്ചിട്ടേ ഉള്ളു.എല്ലാവർക്കും നന്മ വരുത്തണെന്നു പ്രാർത്ഥിച്ചിട്ടേ ഉള്ളു.. എന്നിട്ടും എന്നെ മാത്രം ഭഗവൻ കാണുന്നില്ല എന്റെ ഈ ഒരു പ്രാർത്ഥന മാത്രം ഭഗവൻ കേൾക്കണില്യ..എനിക്കിനി വയ്യ ഇങ്ങനെ നെഞ്ചിൽ ഭാരം കൊണ്ട് നടക്കാൻ..എനിക്കിനി കാണണ്ട ആ മുഖം... കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഞാൻ വീണ്ടും ആ നടക്കു നേരെ നോക്കി... ഇത്രയൊക്കെ ഞാൻ പറഞ്ഞിട്ടും എന്റെ തൊട്ടരികിൽ അവനെ കൊണ്ട് എത്തിച്ചിട്ടും നീ അവനെ എനിക്ക് കാണിച്ചു തന്നില്ല... വീണ്ടും വീണ്ടും നീ എന്നെ കളിപ്പിക്ക..ഇനി നന്ദു അവനു വേണ്ടി കരയില്ല..അവനെ ഇനി നന്ദു തേടില്ല.. ഈ നടയിൽ നിന്നും തുടങ്ങ്യതൊക്കെയും ഇവിടെ തന്നെ ഉപേക്ഷികാ ഞാൻ..എനിക്കിനി അവനെ കാണണ്ട..വേണ്ട എനിക്കിനി കാണണ്ട.. " നന്ദു ശപഥം ഒക്കെ നന്നായിട്ടുണ്ട്..

പക്ഷെ ചെക്കൻ ചുള്ളൻ ആയിരുന്നു ട്ടാ..എനിക്കിഷ്ടായി നല്ല ഐശ്വര്യമുള്ള മുഖം.ചന്ദന കുറി ഒക്കെ തൊട്ടു നല്ല കിടിലൻ ചെക്കനാ നിന്റെ ഗന്ധർവ്വൻ.." കത്തുന്ന കണ്ണുകളുമായി അപ്പുനെ ഞാൻ നോക്കി.. " നീ എന്തിനാ നന്ദു എന്നെ നോക്കി പേടിപ്പിക്കണേ..തൊട്ടടുത്തു വന്നപ്പോൾ അവനെ നോക്കാതെ ഭഗവാനെ നോക്കി..അവൻ കുറെ നേരം നിന്നെ നോക്കികാണും നീ കണ്ണ് തുറക്കാത്ത കണ്ടിട്ട് അവൻ പോയതായിരിക്കും. എത്ര നേരംന്നു വെച്ച നിന്നെത്തന്നെ നോക്കാ...എന്നാലും അവനൊന്നു തിരിഞ്ഞു നോക്കാമായിരുന്നു എന്റെ നന്ദുനെ..അഹങ്കാരി...അവനെ കണ്ടാൽ അറിയാം ഡാ അഹങ്കാരി ആണെന്ന്..അവൻ പോണേൽ പോകട്ടെ.. " ഞാൻ ഒന്നും മിണ്ടാതെ ഇരിക്കുന്ന കണ്ടിട്ടാകാം അവള് പിന്നേം തുടർന്നു.. " നന്ദുട്ടി രാമൻ പോയാൽ പോകട്ടെ ഡാ..രാമൻ പോയാൽ രാവണൻ വരുന്ന കാലമാ ഇത്..ഇപ്പോ രാവണനാ ഹീറോ..നീ ആ രാമനെ വിട്..നമുക്കു രാവണനെ നോക്കാം.. "

"എനിക്കൊരു രാമനേം രാവണനേം വേണ്ട.നിനക്ക് തമാശ..ഒരു വട്ടം കണ്ടു ഉള്ളുവെങ്കിലും ഒരിക്കലേ മിണ്ടിട്ടുള്ളുവെങ്കിലും അവൻ അവൻ എന്റെ മനസിന്റെ ഓരോ കോണിലും ഉണ്ട്.അവന്റെ ഓർമ്മകൾ ഇല്ലാത്ത ഒരു ദിവസം പോലും എനിക്ക് ഉണ്ടായിട്ടില്ല.. ഇന്നലെങ്കിൽ നാളെ അവൻ എനിക്കരികിലായ് എത്തും..ഇല്ലെങ്കിൽ ഭഗവൻ എത്തിക്കും..." " നീ അല്ലെഡി ഇപ്പോ പറഞ്ഞെ എനിക്കിനി വേണ്ട കാണണ്ട എന്നൊക്കെ..നീ എന്ത് ദുരന്തമാടി...." " ആ ഞാൻ അങ്ങനെ പലതും പറയും ഭഗവാനോടും നിന്നോടും അല്ലെ..ഞാൻ എനിക്ക് തോന്നിയതൊക്കെ പറയും..എന്റെ വിഷമം കൊണ്ടാണ് എന്ന് നിങ്ങൾക്കു രണ്ടിനും അറിയാലോ പിന്നെ എന്താ.." "ഓഹോ ഇപ്പോ അങ്ങനെ ആയി..എന്നാൽ വാ നടക്കു.....ബാക്കി എല്ലാം മ്മടെ വടക്കുംനാഥനിൽ പോയി പറയാം.... ഞാൻ അപ്പൂനേം കൂട്ടി തിരിച്ചിറങ്ങി..കരയില്ല എന്നൊക്കെ പറഞ്ഞെങ്കിലും തിരിച്ചു നാട്ടിലേക്കുള്ള യാത്രയിൽ ഉടനീളം കരയുവായിരുന്നു..

മനസ് പറയുന്നത് ഒന്നും കേൾക്കാതെ മിഴികൾ പെയ്തിറങ്ങി..കരഞ്ഞിട്ടും കരഞ്ഞിട്ടും നെഞ്ചിനകത്തെ വിഷമം കുറയുന്നില്ല.. ആരെയും നമ്മുടെ ജീവിതത്തിൽ ആരെയും ആക്കാതിരിക്കുക.ആരെയും ഹൃദയത്തിൽ ഏറ്റരുത്. ആഴത്തിൽ അറിയാൻ ഇട കൊടുക്കരുത്.ചിലരിൽ നിന്നൊരു തിരിച്ചുപോക്ക് അസാധ്യമാണ്. സ്നേഹിച്ചു കൊണ്ട് ഒരാളെ മറക്കാൻ ശ്രെമിക്കുന്നത് വളരെ സങ്കടമായിരിക്കും.ഉള്ളിനുള്ളിൽ എരിഞ്ഞു തീരണം അവസാനം വരെയും.സ്വയം ഒഴിഞ്ഞു മാറാം എന്ന് കരുതിയാലും എന്നെകൊണ്ട് സാധികുന്നില്ലലോ ഈശ്വരാ. ഞാൻ എന്താ ചെയ്യണ്ടേ...കരയാൻ കരഞ്ഞു തീർക്കാൻ പോലും എന്നെ കൊണ്ടാവുന്നില്ലലോ..കരയുംതോറും വിഷമം കൂടുന്നേ ഉള്ളൂ.... അവസാനം എനിക്ക് വേണ്ടി എന്റെ കരച്ചിൽ നിർത്താൻ വേണ്ടി അപ്പു പറയാ... "നന്ദു നീ ഇനി അവനെ തേടണ്ട..അവൻ നിനക്കുള്ളത് ആണെങ്കിൽ നിന്റെ ഈ കൺനീര് അവനെ നിനക്ക് മുൻപിൽ കൊണ്ടുവരും.എനിക്കുറപ്പുണ്ട് അവൻ വരും നന്ദു..അവൻ നിന്നെ തേടി വരും.... അതെ അവൻ വരുമായിരിക്കും എന്നെങ്കിലും എന്നെ തേടി അവൻ വരുമായിരിക്കും...... ..തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story