ശ്രീരാഗം 🌻🌻🌻: ഭാഗം 7

Shreeragam

രചന: അനി

എന്നെ വീട്ടിലാക്കിയിട്ടേ അപ്പു പോകാറുള്ളൂ. എന്നെക്കാളും കുറച്ചൂടെ ദൂരെ ഉണ്ട് അപ്പുന്റെ വീട്ടിലേക്കു. എന്നെ വീടിനു മുൻപിൽ ഇറക്കി അവള് പോകാൻ നില്കുവാണ്..... " നന്ദു... കുറെ ദിവസം കൂടിയ വീട്ടിലേക്കു വന്നിരിക്കണേ. അതുകൊണ്ട് നീ വീട്ടിൽ പോയി അശോകവനത്തിലെ സീതയുടെ പോലെ ഇരിക്കരുത്. " " ആ ഇല്ല.. " " നല്ലതു.. അതല്ല പിന്നേം ആ ഗന്ധർവനെ ആലോചിച്ചു മോങ്ങികൊണ്ടിരുന്നു ന്ന് ഞാൻ അറിഞ്ഞാൽ.... ഉന്നക്കു തെരിയുംല കണ്ണു... എനക്ക് ഇനൊരു പേര് ഇറുക്.. മാണിക് ഭാഷ..... നീ വെറുതെ എന്റെ ഉള്ളിലെ മൃഗത്തെ പുറത്തെടിപിക്കരുത്.. " "ഇല്ല അപ്പു ഞാൻ സങ്കടപെടില്ല.. നീ ഒന്ന് പോയെ.. " " ആ ഒരു കാര്യം കൂടെ പറയാൻ ഉണ്ട്.. ദയവു ചെയ്തു 2 ഡേയ്‌സ് എന്നെ ഒരു അമ്പലദര്ശനത്തിനും വിളിക്കരുത്.. ഞാൻ ഒന്ന് സ്വസ്ഥമായി 2 ദിവസം ഉറങ്ങിക്കോട്ടെ.. 🙏🙏. പിന്നെ വടക്കുംനാഥനിലോ പാറമേക്കാവിലോ എവിടെ വേണേലും പോകാം.. " "ആ ശരി തമ്പുരാട്ടി..ഒന്ന് പോടീ.. " അവള് ചിരിച്ചു ഒരു ഫ്ലയിങ് കിസ്സും തന്നു പോയി.... എന്റെ മനസാക്ഷി സൂക്ഷിപ്പുകാരി ആണ് അപ്പു..

ഞാൻ പറയാതെ തന്നെ എന്റെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും അവളു തിരിച്ചറിയാറുണ്ട്.. ഞാൻ കള്ളം പറഞ്ഞാലും വൈഗേച്ചിയെ പോലെ അവൾക്കു പെട്ടന്ന് മനസിലാകും.. എനിക്ക് ചുറ്റും ഒരുപാടു സ്നേഹമുണ്ട്.. അമ്മ അച്ഛൻ വൈഗേച്ചി ഇന്ദ്രേട്ടൻ അപ്പു അങ്ങനെ എല്ലാവരുടെയും.. ഇതൊക്കെ ഞാൻ അറിയാതെ എന്നിലേക്കു ഒഴുകുന്ന സ്നേഹത്തിന്റെ നിറകുടങ്ങളാണ്... ഇതൊക്കെ ഉണ്ടെങ്കിലും അവന്റെ ഇഷ്ടം അത് മാത്രം എന്നെ തേടി വരുന്നില്ല.. അവനെ ആലോചിക്കുമ്പോ അറിയാതെ കണ്ണ് നിറയും. അപ്പൊ തന്നെ അപ്പുന്റെ മുഖം ഓർമ വന്നു.. ഞാൻ വേഗം വീട്ടിലേക്കു നടന്നു.. പടിപ്പുര കേറിയപ്പോഴേ ഒരു ഇളംതെന്നൽ എന്നെ തലോടി.. അച്ഛനാകും അത്, നന്ദുട്ടി വന്നത് അച്ഛൻ കണ്ടു കാണും.. നമ്മുടെ പ്രിയപ്പെട്ടവർ മരിച്ചാലും നമുക്കു ചുറ്റും ഉണ്ടാകുമലോ.. അച്ഛൻ എപ്പോഴും ഈ വീട്ടിൽ തന്നെ ഉണ്ടാകും.അച്ഛന് ഒരിക്കലും ഞങ്ങളെ വിട്ട് പോകാൻ കഴിയില്ല..ഉമ്മറത്തെ ചാരുകസേരയിൽ നോക്കി നിന്നു കുറച്ചു നേരം ഞാൻ. അച്ഛൻ എപ്പോഴും ഇവിടെ തന്നെ ഉണ്ടെന്നു ഞങ്ങൾക്കറിയാം.

അതുകൊണ്ടു തന്നെ ഒരിക്കലും ആ ചാരു കസേര മാറ്റാൻ വൈഗേച്ചി സമ്മതിച്ചില്ല.. അച്ഛൻ ഉണ്ടെന്ന ആത്മവിശ്വാസം....... ഞാൻ വന്നത് ആരും അറിഞ്ഞിട്ടില്ല..ഞാൻ അമ്മേ ന്ന് നീട്ടി വിളിച്ചു.. "ആ ആരായിത്...അമ്മേ ദേ ഒരു ഊരുതെണ്ടി വന്നിരിക്കുന്നു.." ഞാൻ ഇന്ദ്രേട്ടനെ നോക്കി പേടിപ്പിക്കുന്നതിനിടയിൽ, അമ്മ കേട്ടപാതി കേൾക്കാത്തപാതി ചില്ലറ പൈസയുമായി വന്നു.. "അമ്മേടെ കുട്ടി വന്നോ..അമ്മ കണ്ടില്യാലോ... " " എങ്ങനെ കാണും..ഉള്ളിൽ ഈ ഏട്ടനെ സൽകരിച്ചോണ്ടു ഇരുന്നാൽ കാണില്ലല്ലോ..." അമ്മ വന്നു കെട്ടിപിടിച്ചു നെറ്റിൽ ഒരു കുഞ്ഞു ഉമ്മേം തന്നു..എന്റെന്നു ബാഗും വാങ്ങി പോയി.. "എന്താണ് mr.മരുമകൻ ഇപ്പോ ഓഫീസിൽക് ഒന്നും പോകുന്നിലെ..ഭാര്യാഗൃഹേ പരമസുഖം ആണോ..?" "ഇല്ല ഡി കാന്താരി...ഈ വീടിന്റെ പിന്നിലുള്ള റബ്ബർ എസ്റ്റേറ്റും നോക്കിയിരിപ്പാ.." "ഓഹോ..😂😂....

.എവിടെ എന്റെ ചേച്ചി കാണാൻ ഇല്ലാലോ പ്രിയപത്നിയെ...." അപ്പോഴേക്കും വൈഗേച്ചി ഓടിവന്നു കെട്ടിപിടിച്ചു.. "എത്ര നാളായി നന്ദുട്ടി കണ്ടിട്ട്...ഇനി ദൂരെ എങ്ങും പോയിട്ടുള്ള പഠിപ്പു വേണ്ടാട്ടോ.." " ഇല്ല ഡി വൈഗേച്ചി...ദൂരെ എന്നല്ല ഇനി പഠിക്കാനേ പോകുന്നില്ല..😉😉" വൈഗേച്ചിയെ കണ്ടപ്പോ അറിയാതെ കണ്ണ് നിറയാൻ തുടങ്ങി.. "ആ തുടങ്ങി ഓപ്പോളും കുട്ടിയും...നന്ദു ഇതു ഓപ്പോളേ കണ്ട സന്തോഷം ആണോ.അതോ ഉള്ളിൽ എന്തെങ്കിലും വിഷമം ഉണ്ടോ നിനക്ക്?" "ഇല്ല ഏട്ടാ......ചേച്ചിയെ കണ്ടപ്പോൾ ഉള്ള സന്തോഷം കൊണ്ടാണ്" " അങ്ങനെ ആണെങ്കിൽ ശരി.അല്ല നിന്റെ കണ്ണിൽ എന്തോ വിഷമം ഉള്ളത് പോലെ തോന്നി ഏട്ടന്.. അവിടേക്കു പോകാൻ ഇഷ്ടമില്ലന്ന് പറഞ്ഞു പോയ ആളാ..ഇപ്പോ പോന്നപ്പോ കരയാൻ മാത്രം എന്താ ഉണ്ടായേ..അതോ അവിടെ ആരെയെങ്കിലും കളഞ്ഞിട്ടാണോ പോന്നത്? " "ഇല്ല എന്റെ ഏട്ടാ...എനിക്കൊരു വിഷമോം ഇല്ല.." " എന്നാൽ എന്റെ കുട്ടി പോയ് വലതും കഴിക്കൂ..ഏട്ടൻ വരുമ്പോ എന്തേലും സ്പെഷ്യൽ വാങ്ങി വരാട്ടോ.."

പിന്നീട് കുറെ ദിവസം എന്റെ പോയ നിറവും മുടിയും ഒക്കെ തിരിച്ചു പിടിക്കാനുള്ള കഠിന ശ്രെമത്തിലായിരുന്നു ഞാൻ..കുറച്ചു ദിവസം അടുപ്പിച്ചു വീട്ടിൽ ഇരുന്പോഴേക്കും എനിക്ക് മടുപ്പായി തുടങ്ങി. അങ്ങനെ ഞാൻ പത്രത്തിൽ കാണുന്ന ഇന്റർവ്യൂസ് നു ഒക്കെ പോകാൻ തുടങ്ങി.പെൺകുട്ടികൾ സ്വന്തം കാലിൽ നിൽക്കണം എന്ന് വൈഗേച്ചിക് നിര്ബന്ധമാണ്. ആദ്യമൊന്നു ശരിയായില്ല എങ്കിലും കുറച്ചു നാളുകൾക്കു ശേഷം ഒരു നല്ല കമ്പനിന്നു സെലക്ഷൻ കിട്ടി..ഒരു ഇ പബ്ലിഷിംഗ് കമ്പനിയിൽ കോഓർഡിനേറ്റർ ആയിട്ട് കയറിക്കൂടി.. അപ്പുനെ കുറെ വിളിച്ചെങ്കിലും അവൾ ഇപ്പോഴൊന്നും ജോലിക്കില്ല പറഞ്ഞു വീട്ടിലിരിപ് ആണ്.അങ്ങനെ ഞാൻ ഇന്ന് ജോയിൻ ചെയ്യാൻ പോകുവാണ്. തുടക്കം എപ്പോഴും വടക്കുംനാഥന്റെ നടയിൽ നിന്നാകണംലോ.അങ്ങനെ ഭഗവാനെ കാണാൻ പോയി അപ്പൂനേം കൂട്ടി.അവിടെ ചെന്ന് നടുവിലാൽ ന്റെ അവിടെ ഉള്ള ഗണപതിയെ തൊഴുതു.എന്ത് കാര്യോം തുടങ്ങുന്നതിനു മുൻപ് ഞാൻ അവിടെ പോയി പറയാറുണ്ട്.ഒരു വിഘ്നവും വരാതെ നോക്കണംലോ... "

നന്ദു നീ അച്ഛന് എതിരെ മോനോട് പരാതി പറയാണോ...?? നേരത്തും കാലത്തും ജോയിൻ ചെയ്യണം എന്നു ഉണ്ടെങ്കിൽ വായോ..എനിക്ക് പോയിട്ട് കിടന്നുറങ്ങാൻ ഉള്ളതാ...." അവിടെ നിന്നും ഇറങ്ങി നേരെ പോയ് ഭഗവാനെ തൊഴുതു.ഇത്തവണ ആളോട് പരാതി ഒന്നും പറഞ്ഞില്ല ഒന്നുമില്ലെങ്കിലും ഞാൻ പറഞ്ഞ ഉടനെ എന്റെ തൊട്ടരികിൽ എത്തിച്ചതാണലോ..ഞാൻ കണ്ണു തുറക്കാതെ ഇരുന്നതിനു ഇനി ഭഗവാനെ പറഞ്ഞിട്ട് കാര്യമില്ലാലോ... അതുകൊണ്ട് ഇത്തവണ പാർവതി ദേവിയോട് ആണ് പരാതി.പരാതി ഒന്നുമല്ല സങ്കടമാണ് പറയുന്നത്.. " സംഹാരമൂർത്തിക് പ്രണയം പകുത്തു കൊടുത്ത ദേവി..നീ നിന്റെ മഹാദേവനെ കാത്തിരുന്ന പോലെ ഞാനും എന്റെ പ്രണയത്തിന്റെ ദേവനെയും കാത്തിരിപ്പാണ്.എന്റെ ഉള്ളിലെ സങ്കടത്തിനു ഇനിയെങ്കിലും ഒരു പരിഹാരം കാണണെന്ന് പറഞ്ഞു പോന്നു.." ആദ്യമായിട് ഒരു ജോലിക്കു കയറുന്നതിന്റെ എല്ലാവിധ ടെൻഷനും എനിക്കുണ്ട്.പിന്നെ അപ്പുവില്ലാതെ ആദ്യമായിട് ആണ് ഞാൻ ഒറ്റക്കു.. അപ്പു ഒരു ഓൾ d ബെസ്റ്റും പറഞ്ഞു പോയി..

പിന്നെ ഒരു ആശ്വാസം ഞാൻ ജോയിൻ ചെയ്ത അന്ന് തന്നെ കുറച്ചു വേറെ കുട്ടികളും ജോയിൻ ചെയ്യാൻ ഉണ്ടായിരുന്നു.അതുകൊണ്ട് ഞങ്ങള് പെട്ടന്നു കൂട്ട് ആയി.. പരിചയപ്പെടലും വർക്ക് എന്താണ് എന്നുള്ള പഠികലും ഒക്കെയായി കുറച്ചു ഡേയ്സ് പോയി.കോ ഓർഡിനേറ്റർ പോസ്റ്റിൽ ആയതുകൊണ്ട് എനിക്ക് വല്യ പണിയൊന്നുമില്ലായിരുന്നു.എന്നാലും പ്രോജക്ടിന്റെ എല്ലാ കാര്യങ്ങളും ശ്രദിക്കണം. എല്ലാവരും കൂടി ഒരു 60 70 സ്റ്റാഫ് ഉണ്ട്.അതിൽ പെൺകുട്ടികൾ ആണ് കുടുതലും..പിന്നെ എനിക്കു മുകളിലായി 2 സീനിയർ സ്റ്റാഫ് ഉണ്ടായിരുന്നു.പിന്നെ എംഡി യും.വേറെ ഉള്ളവരൊക്കെ നമ്മുടെ സെയിം പൊസിഷനിൽ അല്ലെങ്കിൽ അതിനും താഴെ ആയിരുന്നു. സീനിയേഴ്സ് അടക്കം 5 6 മെയിൽ സ്റ്റാഫ് ഉള്ളൂ. അതുകൊണ്ട് തന്നെ നല്ല ഒരു വർക് മൂഡ് ആയിരുന്നു ഓഫീസിൽ..അങ്ങനെ വേറെ വേറെ ക്യാബിൻ ഒന്നും ഇല്ലായിരുന്നു.പ്രൊജക്റ്റ് വർക്ക് ചെയുന്നവർ ഓക്കേ ഓരോരോ വരികളിലായി അറേഞ്ച് ചെയ്തിരിക്കുന്നു.

അങ്ങനെ ഒരു 5 6 വരികളിലായ് എല്ലാവരും ഇരിക്കുന്നു.കുറച്ചൂടെ ഹൈ പൊസിഷനിൽ ഉള്ളവർക്ക് കുറച്ചു നീങ്ങി പ്രേത്യേകം ടേബിൾ ഇട്ടിരിക്കുന്നു..പിന്നെ ഈ പെൺപിള്ളേർ മാത്രം ഉള്ളതുകൊണ്ട് കുശുമ്പിനും പരദൂഷണത്തിനും ഒരു കുറവും ഇല്ല ആകെപ്പാടെ ലഹളമയം ആണ്. രാവിലെ കേറുന്നത് മുതൽ ഇറങ്ങുന്നത് വരെ സമയം പോകുന്നത് അറിയില്ല.നമ്മുടെ ഡ്രസ്സ് മുതൽ ചെരിപ്പ് വരെ ചെന്നുകേറുമ്പോൾ തന്നെ സ്കാൻ ചെയ്യും.അതു പെൺകുട്ടികളുടെ ദൈവികമായ ഒരു കഴിവാണ് 😉😉😉... പിന്നെ ആ ബിൽഡിങ്ങിൽ തന്നെ 2 ബാങ്കും ഒരു സോഫ്റ്റ്‌വെയർ കമ്പനിയും ഉണ്ട്.എല്ലാവർക്കും കൂടി ഏറ്റവും മുകളിലെ നിലയിൽ കാന്റീൻ ഉണ്ട്.വായിനോക്കാൻ എല്ലാവർക്കും കൂടി അനുവദിച്ചു കൊടുത്തിരിക്കുന്നത് ഇവിടെയാണ്.. എങ്ങാനും നമ്മള് അവിടെ ചെന്നുപെട്ടാൽ പിന്നെ തിരിച്ചു വരുമ്പോൾ ഒരു തുള്ളി രക്തം നമ്മുടെ ശരീരത്തിൽ ഉണ്ടാകില്ല, അങ്ങനെ ഊറ്റി കുടിക്കും.ആ കാര്യത്തിൽ ബാങ്കിലെ ഏട്ടന്മാരും സോഫ്റ്റ്‌വെയർ കമ്പനിയിലെ പയ്യൻസും തമ്മിൽ മത്സരം തന്നെ നടക്കുന്നണ്ടു.

ഇതിൽ എല്ലാം ഉപരി എവിടെയൊക്കെയോ അല്ലറ ചില്ലറ പ്രണയങ്ങളും ഇതിനുള്ളിൽ ഉണ്ട്... ഇതൊന്നും നമ്മളെ ബാധിക്കുന്ന വിഷയങ്ങൾ അല്ല.എന്നിരുന്നാലും ചെന്ന് കേറിയപ്പോൾ തന്നെ ഞാൻ അടക്കമുള്ള ഒരു ഗ്രൂപ്പ് അവിടെ സ്വയമേവ രൂപിതമായിരുന്നു.ഒരുപാട് ഗ്രൂപ്പുകൾ ഉണ്ട് അവിടെ.മൊത്തത്തിൽ ഒരു മത്സരബുദ്ധി എല്ലാത്തിലും ഉണ്ടായിരുന്നു.. പ്രൊജക്റ്റ് സമയത്തു തീർക്കുന്നവർ, ടാർഗറ്റ് എത്തിക്കുന്നവർ, ലീവ് എടുക്കാത്തവർ, അങ്ങനെ എന്തിനും ഏതിനും മത്സരം ഉണ്ടായിരുന്നു.സർ അതിനു അനുസരിച്ചു ഗിഫ്റ് ഒക്കെ കൊടുക്കുമായിരുന്നു. performer of d month, gud group members, team leader, etc അങ്ങനെ ഒരുപാട് ക്യാറ്റഗറിയിൽ ഗിഫ്റ് ഉണ്ട്.ഇതുകൊണ്ടൊക്കെ ഓഫീസിൽ കയറിയാൽ എല്ലാവരും പക്കാ ആണ്.പുറത്തിറങ്യാൽ അല്ലെങ്കിൽ ക്യാന്റീനിൽ ഒക്കെ തനി സ്വരൂപം പുറത്തു വരും. ആദ്യമൊക്കെയും ഞാൻ പ്രൊജക്റ്റ് ചെയ്യാറിലെങ്കിലും പോകെ പോകെ ഞാനും പ്രൊജക്റ്റ് ചെയ്യാൻ തുടങ്ങി.പല ടൈപ് പ്രോജെക്ടസ് ഉണ്ടായിരുന്നു.

എഞ്ചിനീയറിംഗ് സ്റ്റുഡന്റസ് ന്റെ ബുക്സ്, കണ്ണ് കാണാത്തവർക് വായിക്കാൻ വേണ്ടിയുള്ള ബുക്ക്സ്, എഴുത്തുകാരുടെ പുസ്തകങ്ങൾ അങ്ങനെ ഒരുപാടൊരുപാട്.ആദ്യമൊക്കെ ലീവിൽ ഉള്ള ടീമെമ്പേഴ്സ്ന്റെ വർക്ക് ചെയ്യാൻ തുടങ്ങിയതാ പിന്നെ ഞാൻ എല്ലാ പ്രോജെക്ടസും പഠിച്ചെടുത്തു. സീനിയേഴ്സ് സപ്പോർട്ട് ആയിരുന്നു അവരിൽ ഒരാൾ ഇല്ലെങ്കിലും ഞാൻ മാനേജ് ചെയ്യുമായിരുന്നു.എംഡി വിളിച്ചു പ്രേത്യകമായി അഭിനന്ദിക്കുകയും ചെയ്തു. കുറച്ചു നാളുകൾക്കു ശേഷം ഒരു ദിവസം താഴത്തെ ഫ്ലോറിലെ സോഫ്റ്റ്‌വെയർ കമ്പനിയിലെ ഒരു പയ്യൻ, അവൻ വന്നു പെട്ടന്നു പറഞ്ഞു എനിക്ക് ഇഷ്ടമാണ് എന്നൊക്കെ. അപ്പൊത്തന്നെ ഞാൻ എനിക്കിഷ്ടമില്ല ഞാൻ എൻഗേജ്ഡ് ആണെന് പറഞ്ഞു.അവൻ ഞാൻ ചുമ്മാ പറയുവാണ് എന്നൊക്കെ പറഞ്ഞു പിന്നാലെ വന്നുവെങ്കിലും ഞാൻ വേഗം ഒഴിഞ്ഞുമാറി.. ചുറ്റിലും ഉണ്ടായിരുന്ന കൂട്ടുകാരികൾ എല്ലാം ഞാൻ എൻഗേജ്ഡ് ആണെന് കേട്ടു ഞെട്ടിയിരിക്കാ.അവരൊന്നും അറിഞ്ഞിട്ടില്ലലോ..അപ്പൊത്തന്നെ അവരെന്നെ പിടിച്ചു കുടയാൻ തുടങ്ങി.

അവസാനം ഞാൻ ചുമ്മാ പറഞ്ഞതാണ് എന്നു പറഞ്ഞു വിട്ടു എല്ലാത്തിനെയും.. എന്റെ ഉള്ളിലെ പ്രണയം പകുത്തെടുക്കാൻ ഇനിയും അവൻ വന്നിട്ടില്ല..പ്രണയത്തിന്റെ വസന്തം അത് എന്നിൽ ഇനിയും പൂവിട്ടില്ല എന്നു എനിക്ക് മാത്രമേ അറിയൂ..ഒരിക്കൽ അവനെന്നെ തേടിവരും.പ്രണയത്തിന്റെ വസന്തം അത് എനിക്ക് നല്കാൻ അവൻ എന്നെ തേടിയെത്തും...എന്റെ പ്രണയം❣️❣️ അന്ന് വൈകിട്ട് അപ്പുനെ വിളിച്ചു ചുമ്മാ വടക്കുംനാഥന്റെ മണ്ണിൽ പോയിരിന്നു.അവളോട് പറഞ്ഞു ഓഫീസിൽ ഉണ്ടായതൊക്കെയും.അവള് പറഞ്ഞു വരും നിന്റെ രാവണൻ വരുമെന്നു.വടക്കുംനാഥൻ കൊണ്ടുവരുമെന്ന്. തഴുകി പോകുന്ന കുളിർകാറ്റും അപ്പുന്റെ ആശ്വാസവാക്കുകളും മനസിന്‌ ഒരു കുളിർമ നൽകി.വീട്ടിൽ എത്തിയിട്ടും മനസ് അവനിൽ മാത്രമായിരുന്നു. നിദ്രയിലാത്ത രാത്രികളിൽ നേരിയ നിലാവെളിച്ചം ആകാശത്തെ പൊതിഞ്ഞിരുന്നു. അപ്പോഴെല്ലാം അവനും അവന്റെ ആ തെളിച്ചമുള്ള കണ്ണുകളും എനിക്കരികിലായ് വന്നു. നിന്നെ മറക്കുക എന്നാൽ മൃതി മാത്രമാണെന്നും ഞാൻ നീ മാത്രമാണെന്നും എന്തെ നീയിനിയും തിരിച്ചറിയുന്നില്ല.

എൻ്റെ പ്രണയം അതൊരിക്കലും നീ അറിയുന്നിലെ. പ്രകൃതിയുടെ പ്രണയം ചുവപ്പിക്കുന്ന ഗുൽമോഹർ പൂക്കുന്ന ഓരോ വേളയിലും എന്റെ ഉള്ളിലെ പ്രണയം നിന്നെ തേടുന്നു. കാത്തിരിപ്പിന്റെ ദിനങ്ങൾ ഓരോന്നും കൊഴിഞ്ഞു വീഴുമ്പോഴും അരികിൽ എത്താൻ ഉള്ള ദൂരം വിദൂരം അല്ല എന്ന പ്രതീക്ഷ മാത്രം എന്നിൽ നിലനിൽക്കുന്നു.എപ്പോഴോ ഞാൻ അവനെ ആലോചിച്ചു ഉറങ്ങിപ്പോയി.. പിറ്റേന്ന് ഓഫീസിൽ എത്തിയ എന്നെ സർ വിളിപ്പിച്ചു.ഇതുവരെ ചെയ്യാത്ത ഒരു പുതിയ പ്രോജക്ടിന്റെ വർക്ക് കിട്ടിയിരിക്കുന്നു.എന്നും നന്നായി സ്മാർട്ട് വർക്ക് ചെയുന്ന കുറച്ചു പേരെ വെച്ച് പുതിയ ഒരു ടീം ഉണ്ടാകണമെന്നും അതിന്റെ ഫുൾ ചാർജ് എനിക്കായിരിക്കും എന്ന് പറഞ്ഞു. പ്രൊജക്റ്റ് നല്ല രീതിയിൽ പോയാൽ സർ എല്ലാവർക്കും ഒരു സാലറി ഹൈക്ക് തരുമെന്നും പറഞ്ഞു.

ഞാൻ ലീഡ് ചെയണോ എക്സ്പീരിയൻസ് ഉള്ള മറ്റാരെയെങ്കിലും വെച്ച് ചെയ്യിപ്പിക്കാം എന്നൊക്കെ പറഞ്ഞെങ്കിലും സർ സമ്മതിച്ചില്ല. അങ്ങനെ സർ ന്റെ നിർബന്ധത്തിനു വേണ്ടി ഞാൻ പുതിയ പ്രൊജക്റ്റ് ഏറ്റെടുത്തു.പുതിയ ടീം ഒക്കെ ഉണ്ടാക്കി.ഇനി പ്രൊജക്റ്റ് എന്താണെന്നും എങ്ങനെ ചെയ്യണം ഏതു കോഡിങ് ആണ് എന്നൊക്കെ പറഞ്ഞു തരാൻ ക്ലൈന്റ് വിളിക്കുമെന്നും പറഞ്ഞു. അങ്ങനെ ആ പ്രോജക്ടിന്റെ ചർച്ചയിൽ ഇരിക്കുമ്പോ സർ പറഞ്ഞു.പ്രൊജക്റ്റ് ഡീറ്റെയിൽസ് പറയാൻ അവര് വിളിക്കുന്നണ്ടു എന്ന്.ഞാൻ വേഗം പോയി ഫോൺ വാങ്ങി.. ഞാൻ റിസിവർ കാതോട് ചേർത്തതും...അപ്പുറത്ത് നിന്നുള്ള ശബ്ദം എന്റെ ഹൃദയമിടിപ് കൂട്ടി..... " hello..i am Sreeraj..." ... ..തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story