ശ്രീരാഗം 🌻🌻🌻: ഭാഗം 8

Shreeragam

രചന: അനി

ആ ശബ്ദം അത് എനിക്ക് വളരെ പരിചിതമായ ഒന്നു പോലെ. അത് കാതുകൾക്ക് ഇടം കൊടുക്കാതെ ഹൃദയത്തിലേക് ഇറങ്ങി വന്നു.. അത് ആലോചിച്ചു നില്കുമ്പോഴേക്കും അവിടെ നിന്ന് ഒരു ചോദ്യാവലി തന്നെ ഉണ്ടായി... Hello.... Can u hear me...? Are u there? ഞാൻ ഹലോ പറഞ്ഞു. പിന്നീട് സർ ഓരോന്നും പറഞ്ഞു തന്നിരുന്നു. എന്താണ് ഈ പ്രൊജക്റ്റ് എന്നും ഇതിന്റെ ഔട്ട്പുട്ട് എന്താണ് എന്നും ഒക്കെ.. സത്യത്തിൽ സർ പറഞ്ഞതിന്റെ പകുതിയും ഞാൻ കേട്ടില്ല. ആ ശബ്ദം അത് മാത്രമേ എന്റെ കാതിൽ അലയടിക്കുന്നുള്ളു.. അവസാനം ആള് എന്തൊക്കെയോ പറഞ്ഞു ഫോൺ വിളി അവസാനിച്ചു.. എംഡി വിളിച്ചു എന്തൊക്കെയോ ചോദിച്ചു പ്രോജെക്ടിനെ കുറിച്ചൊക്കെ . ഞാൻ എന്തൊക്കെയോ പറഞ്ഞു. അന്നത്തെ ദിവസം മൊത്തം മനസ് അസ്വസ്ഥമായിരുന്നു. അതിന്റെ കാരണം മാത്രം എനിക്ക് മനസിലായില്ല.

ആ ശബ്ദം അത് പിന്നേം പിന്നേം എന്റെ കാതിലേക് വന്നുകൊണ്ടിരുന്നു.പിനീട് അങ്ങോട്ട് കുറച്ചു ദിവസങ്ങൾ ഈ പ്രോജക്ടിന്റെ പിന്നിലായിരുന്നു. പലപ്പോഴും ഉള്ള ഫോൺ വിളികളിലൂടെ എനിക്ക് വേണ്ടപ്പെട്ട ആരോ ആണ് അവിടെ എന്നൊരു തോന്നലുണ്ടായി. എനിക്ക് ഒരുപാട് അറിയാവുന്ന ഒട്ടും അപരിചിതത്വം ഇല്ലാത്ത അടുത്തറിയാവുന്ന ആരോ എന്നൊരു തോന്നൽ.പക്ഷെ ഒരിക്കലും പ്രോജെക്ടിനെ പറ്റിയല്ലാതെ ഒരു സംസാരവും ഞങ്ങൾക്കിടയിൽ കടന്നു വന്നില്ല.എന്റെ പേര് പോലും സർ നു അറിയുമോ എന്നു അറിയില. പ്രോജക്ടിന്റെ കുറെ കാര്യങ്ങൾ ഒക്കെ ഞങ്ങളു പഠിച്ചെങ്കിലും കോഡിങ് അത് ശരിയാകുന്നണ്ടായില്ല. പിന്നെ ഞങ്ങള് ചെയ്യാൻ പോകുന്ന tex coding എന്ന സെക്ഷന് മുൻപേ ഉള്ള 2 വർക്കും കൂടി എംഡി സർ ഏറ്റെടുത്തു. അപ്പോ അതിന്റെ ട്രെയിനിങ് കൂടി വേണം.

പുതിയ ടീം മെംബേർസ് ന്യൂ ജോയ്‌നിങ് കുട്ടികൾ ഒരുപാട് ചർച്ചകൾ ഡെമോ ക്ലാസുകൾ ആകെ തിരക്കായിരുന്നു.ഇതിനെല്ലാമുപരി ആർക്കും പൂർണമായ ഒരു അറിവ് പ്രോജെക്ടിനെ പറ്റി ഉണ്ടായിരുന്നില്ല. അത് മനസിലാക്കിയെന്ന തരത്തിൽ എംഡി ഒരു ട്രെയിനിങ് കിട്ടുമോ എന്നു അന്വേഷിച്ചു.അതിനു ഒരു തീരുമാനമായി എന്ന വിധത്തിൽ മൊത്തത്തിൽ എല്ലാ സെക്ഷനും കൂടി പ്രൊജക്റ്റ് വിശദമായി പഠിപ്പിച്ചു തരാൻ എറണാകുളത്തുള്ള ഞങ്ങടെ ക്ലയന്റ് ഒരു ട്രെയ്നറെ അയക്കാംന്നു പറഞ്ഞു. ശ്രീരാജ് സർ പറഞ്ഞത് വേറെ ആരെയെങ്കിലും അയക്കാം സർ നു വരാൻ പറ്റില്ല തിരക്കാണ് എന്നൊക്കെ..ഓഫീസിലെ എല്ലാവരും വരാൻ പോകുന്ന ആ വ്യക്തിയെ കാണാൻ തിരക്കു കൂട്ടി ഇരിപ്പാണ്.ആദ്യമായാണ് അവിടെ പുറമെന്നു ഒരാള് വന്നു ട്രെയിനിങ് തരാൻ പോകുന്നത്. ഇതുവരെ ചെയ്തിരുന്ന എല്ലാ പ്രോജെക്ടസിലും സീനിയേഴ്സ് അവിടെ പോയ് പഠിച്ചിട്ടു ഇവിടെ വന്നു പഠിപ്പിക്കാറാണ് പതിവ്.വരുന്നത് കൊച്ചിയിൽ നിന്നുമാണ് എന്നറിഞ്ഞത് മുതൽ ഓഫീസിലെ സകലമാന വായിനോക്കികളും തയാറായി ഇരിക്കുകയാണ്.

അങ്ങനെ ടീമിലെ എല്ലാവരും വരാൻ പോകുന്ന ആ ഗഡിനേം കാത്തിരിപ്പായി.. ഇടക്കെപ്പോഴോ ഞാൻ കാണുന്ന സ്വപ്ങ്ങളിൽ ഒക്കെ എന്നെ തേടിയെത്തുന്ന ആ തിളക്കമുള്ള കണ്ണുകൾ എന്നോട് പറഞ്ഞിരുന്നു ഞാൻ വരും നന്ദാ ന്നു..സ്വപ്നം ആണെകിലും അവൻ വരുമെന്നുള്ള ആ സന്തോഷം അതെന്നെ കാത്തിരിക്കാൻ പഠിപ്പിച്ചിരുന്നു. അവനും എന്റെ പ്രണയവും ഒത്തു ചേരുന്ന വേളയിൽ കണ്ണിൽ നിറയുന്ന കണ്ണുനീരിനോട് പറയണം ഇനിയും കരയണ്ട രാവണൻ വന്നിരിക്കുന്നു ന്നു.ഒരു നോട്ടം കൊണ്ടു പോലും സീതയെ കളങ്കപെടുത്താതെ മനസിലെ കോവിലിൽ ദേവിയായി വാഴിച്ച രാവണൻ വന്നിരിക്കുന്നുന്നു. മുടങ്ങാതെ പോയി മഹാദേവനോടും പാർവതി ദേവിയോടും പരാതിയും പരിഭവവും പറയുന്ന എനിക്ക്‌ അവരിൽ ആരും തന്നെ ഉത്തരം നലകിയിരുന്നില്ല.ആ സമയത്താണ് വടക്കുംനാഥനിൽ പ്രതിഷ്ഠാദിനത്തിനോട് അനുബന്ധിച്ചു നടത്തി വരുന്ന പരിപാടികളിൽ എന്നോട് ഒരു പ്രോഗ്രാം ചെയ്യാൻ അമ്പലകമ്മിറ്റിക്കാര് പറഞ്ഞത്.

കുറെ നാളുകളായി ഞാൻ ചിലങ്ക അണിയാറില്ല അച്ഛൻ പോയതിനു ശേഷം ചിലങ്കയുടെ താളം എന്നിൽ ഉണ്ടായിട്ടില്ല.അച്ഛനായിരുന്നു ഞാൻ ചിലങ്കയണിയാൻ ഏറ്റവും ഇഷ്ടം.അച്ഛന്റെ മരണം എന്നിൽ നിന്നും ഞാൻ അറിയാതെ നഷ്ട്ടപെടുത്തിയ ഒന്നായിരുന്നു ആ താളം.ആദ്യം ഒക്കെ ഞാൻ ഒഴിഞ്ഞു മാറിയെങ്കിലും അവരു വൈഗേച്ചിയെ വിളിച്ചു പറഞ്ഞു.ഭഗവാന്റെ നടയിൽ വീണ്ടും ചിലങ്ക കെട്ടാൻ ഞാൻ സമ്മതിച്ചു.അത് ഭഗവാന് ഉള്ള എന്റെ ഒരു സമർപ്പണം കൂടി ആയിരുന്നു. സ്വന്തമായി പഠിച്ച ഒരു പാട്ടായിരുന്നു മനസ്സിൽ.ഭഗവാന്റെ നടയിൽ എന്നെ തന്നെ സമർപ്പിച്ചിട്ടാണ് ഞാൻ ചിലങ്ക അണിയാൻ തീരുമാനിച്ചത്... അന്ന് ഞാൻ നേരത്തെ ഇറങ്ങി ഓഫീസിൽ നിന്ന്.വീട്ടിൽ പോയിട്ടു വേണം വടക്കുംനാഥനിലേക്കു തിരിച്ചെത്താൻ.ഇറങ്ങാൻ നിൽക്കുമ്പോഴാ സർ വിളിച്ചു പറഞ്ഞത്.നാളെ ട്രൈനിംഗിന് ആളു വരുമെന്നു.ഇന്ന് വൈകിട്ടതെക്കു സർ തൃശൂർ എത്തുമെന്ന്.അപ്പോഴേക്കും സർ ന്‌ താമസിക്കാൻ ഉള്ള വീടും കാര്യങ്ങളും ഒക്കെ ശരിയാക്കിയിരുന്നു.

നാളെ എല്ലാം നല്ല രീതിയിൽ നടത്തണം എന്നും വരുന്ന സർ നു ഒരു തരത്തിലും ബുദ്ധിമുട്ട് ഉണ്ടാകാതെ നോക്കണം എന്നും.ഞാൻ എനിക്ക് ഇറങ്ങാൻ ഉള്ള ദൃതിക് എല്ലാം കേട്ടു ശരി പറഞ്ഞു പോന്നു.താഴെ അപ്പു വെയ്റ്റിംഗ് ആണ്. ചാടി ഇറങ്ങി ഓടുന്നതിനിടയിൽ ലിഫ്റ്റ് നു ഒന്നും വെയിറ്റ് ചെയ്യാതെ സ്റ്റെപ് ഇറങ്ങി വരുമ്പോഴാണ് ആ സോഫ്റ്റ്‌വെയർലെ വായിനോക്കിയേ കണ്ടത്.അവൻ ഇപ്പോ വല്ലാതെ നോട്ടം കൂടുന്നണ്ടു.ഞാൻ ഉളിടത്തൊക്കെ അവന്റെ ഫ്രണ്ട്സിനേം കൊണ്ടുവന്നു കളിയാക്കലും മറ്റും ഉണ്ട്.നമുക്കു പിന്നെ ക്ഷമ വളരെ അധികം ഉള്ളതുകൊണ്ട് അങ്ങട് ക്ഷമിച്ചു നടക്കാ.വേഗം വന്നു അപ്പുന്റെ വണ്ടിയിൽ വീട്ടിലേക്കു പോയി. വടക്കുംനാഥനിൽ എത്തിയപ്പോഴേക്കും വൈകി.വേഗം ഒന്നു ഓടിനടന്നു തൊഴുതു. "മഹാദേവ നാളുകൾക്കു ശേഷം ആണ് ചിലങ്ക കെട്ടുന്നത്.താളം പിഴക്കാതെ ചുവടു വെക്കാൻ സാധിക്കണേ ദേവാ... " ഒരുപാട് നാളുകൾ ആയതുകൊണ്ട് മനസ്സിൽ നല്ല പേടിയുണ്ടായിരുന്നു.മുഖത്തെ ഭാവം കണ്ടിട്ടാകണം അപ്പു പറഞ്ഞത്..

"നന്ദു പേടിക്കണ്ട നന്നായി കളിക്കു.എന്തായാലും ഇവിടെ ആരും കൂവില്ല.നീ കളിച്ചോടാ" 😂😂 "നീ പോടീ.." "നന്ദു നീ ആ ഗന്ധർവനെ ആലോചിച്ചു അങ്ങ് കളിക്ക്‌.അവനു വേണ്ടിയാ അവനു കാണാൻ വേണ്ടി മാത്രമാണ് വിചാരിച്ചു കളിച്ചോ അപ്പോ ഒരു മനസുഖം കിട്ടുമല്ലോ.." "അവളു എന്നെ ആക്കി പറഞ്ഞതാണെങ്കിലും ഞാൻ അങ്ങനെ തന്നെ ചെയ്തു.അവനു വേണ്ടി മാത്രമായി നൃത്തം ചെയ്യാൻ തുടങ്ങി..മനസിന്റെ ഓരോ കോണിലും അവനെ കണ്ടുകൊണ്ട് ചുവടുകൾ വെച്ചു... "കറുകറേക്കാര്‍മുകില്‍ കൊമ്പനാന- പ്പുറത്തേറിയെഴുന്നള്ളും മൂര്‍ത്തേ.... ഝികി ഝികി തക്കം തെയ് തെയ് ഝികി ഝികി തക്കം തെയ്... കര്‍ക്കിടകത്തേവരേ തുടം തുടം കുടം കുടം നീ വാര്‍ത്തേ... കറുകറക്കാര്‍മുകില്‍ കൊമ്പനാന- പ്പുറത്തേറിയെഴുന്നള്ളും മൂര്‍ത്തേ.... മാനത്തൊരു മയിലാട്ടം പീലിത്തിരുമുടിയാട്ടം ഇളകുന്നൂ നിറയുന്നൂ ഇടഞ്ഞിടഞ്ഞ- ങ്ങൊഴിഞ്ഞു നീങ്ങുന്നു കറുകറക്കാര്‍മുകില്‍ കൊമ്പനാന- പ്പുറത്തേറിയെഴുന്നള്ളും മൂര്‍ത്തേ...." മനസിൽ മുഴുവനും അവനായിരുന്നതുകൊണ്ട് ഓരോ ചുവടിലും അവനെ കാണുകയായിരുന്നു

ഞാൻ.തൊഴുകൈ കൂപ്പി സദസിനെ നമസ്കരിക്കുമ്പോൾ ദൂരെ ആയിട്ട് 2 കണ്ണുകൾ എനിക്ക് നേരെ നീളുന്നത് പോലെ. അല്ല തോന്നൽ അല്ല അത് അവൻ തന്നെ അല്ലെ..ആ കണ്ണുകൾ എനിക്ക് അറിയാലോ അത് എന്നോട് എന്തോ മൊഴിയുന്നത് പോലെ.അവനെ നോക്കി നില്കുമ്പോഴേക്കും കർട്ടൻ താഴ്ത്തി.വേഗം സ്റ്റേജിൽ നിന്നും ഇറങ്ങി എങ്കിലും വൈഗേച്ചി വന്നു ഡ്രസ്സ് ചേഞ്ച് ചെയ്യാൻ വിളിച്ചു. ഒരുവിധത്തിൽ മാറി വീണ്ടും അമ്പലത്തിൽ കയറി നോക്കിയെങ്കിലും അന്നത്തെപോലെ അവൻ അപ്രത്യക്ഷനായിരിക്കുന്നു.സങ്കടം കൊണ്ടെന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി.കണ്മുൻപിൽ കാണിച്ചു എന്നെ വീണ്ടും പരീക്ഷിക്കുകയാണോ ദേവാ.ആ നടയിൽ വീണ്ടും കണ്ണീർ പൊഴിച്ച് ഞാൻ നിന്നു.... " ഡാൻസ് നന്നായിരുന്നു.പിന്നെ തനിക്കു ഒരു മാറ്റവും ഇല്ലാലോ..അന്ന് ആ നടയിലും കരഞ്ഞു ഇന്ന് ഇതാ ഇവിടേ ഈ നടയിലും കരയെന്നെ.ഇതിനു മാത്രം സങ്കടങ്ങൾ ഉണ്ടോടോ തനിക്ക്......."

തൊട്ടരുകിലായ് ആ ശബ്ദം കേട്ടപ്പോ ആ നിശ്വാസം അത് എന്നിൽ കൊണ്ടപ്പോൾ ഉള്ളിലൂടെ കറന്റ് പോയ പോലെ തോന്നി.ഇതും എന്റെ തോന്നലാണോ.. ആ ഒരൊറ്റ നിമിഷത്തിൽ തന്നെ ഞാൻ തിരിഞ്ഞു നോക്കിയപ്പോ... കത്തുന്ന ചുറ്റുവിളക്കുകൾക്കു അരികിലായി മറ്റൊരു സുര്യനെ പോലെ തെളിഞ്ഞു നില്കുന്നു ആ മുഖം... അതെ കണ്ട അന്ന് മുതൽ വീണ്ടും വീണ്ടും കാണാൻ കൊതിച്ച ആ തിളക്കമുള്ള കണ്ണുകൾ.ഒരുപാട് രാത്രികളിൽ എന്നെ കരയിപ്പിച്ച ആ മുഖം.കണ്ണുകൾക്കു വിശ്രമം കൊടുക്കാതെ ഓരോ ആൾക്കൂട്ടത്തിലും തിരഞ്ഞ മുഖം. സങ്കടങ്ങളിൽ എല്ലാം ഞാൻ ഒറ്റക്കായിപോയെന്നെ തോന്നലലിൽ എന്നെ ആശ്വസിപ്പിച്ച മുഖം..ഓരോ സ്വപ്നങ്ങളിലും ഞാൻ വരുമെന്നു എനിക്ക് വാക്ക് തന്ന മുഖം.അതെ ഇതു അവൻ തന്നെ.ഞാൻ കാത്തുകാത്തിരുന്ന സീതയുടെ രാവണൻ.......തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story