ശ്രീരാഗം 🌻🌻🌻: ഭാഗം 9

Shreeragam

രചന: അനി

"തേടുവതെന്തോ അതു നിൻ ചാരത്തണഞ്ഞീടും... എന്താണോ ഇത്രയും നാൾ ഞാൻ തേടിയത് അത് എന്റെ കൈയെത്തും ദൂരത്തു ഉണ്ട്. " അവളെ കണ്ടമാത്രയിൽ കണ്ണുകൾ കൊണ്ടൊരായിരം കഥകൾ പറയുന്നത് പോലെ..... ഈ യാത്രയിലും ലക്ഷ്യങ്ങൾ ഒരുപാട് ഒപ്പമുണ്ടായിരുനെങ്കിലും മനസിന്റെ മടിത്തട്ടിൽ ആരാരും കാണാതെ ഞാൻ എന്റെ നെഞ്ചോടു ചേർത്തു വെച്ചിരുന്ന മയിൽ‌പീലി തുണ്ടുപോൽ അവളും ഉണ്ടായിരുന്നു.അവളെ തേടിയിരുന്നു പലപ്പോഴും പലയിടങ്ങളിലായി. പക്ഷെ ഇവിടെ ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. പ്രതീഷിക്കാതെ കൈവന്നു ചേർന്ന ആ സ്വപ്നത്തിനു മാധുര്യം കൂടുതലായിരുന്നു. ഞാൻ കണ്ട സ്വപ്നങ്ങളിൽ പേടിച്ചരണ്ട 2 വെള്ളാരം കണ്ണുകളും വിറകൊളുന്ന ചുണ്ടുകളും ഉണ്ടായിരുന്നു. ഇടക്കെങ്കിലും എന്റെ നെഞ്ചിൽ ഒരു നോവ് തീർക്കാൻ ആ വെള്ളാരം കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. പകൽക്കിനാവിൽ എനിക്കരികിലായ് പലപ്പോഴും പരിഭവം കൊണ്ട് എന്നെ തിരയുന്ന കണ്ണുകൾ ഞാൻ കണ്ടിരുന്നു. അവൾ എനിക്കരികിലായ് വന്ന് ചേരുമെന്നു വെറുതെ എങ്കിലും ഒരു മോഹം എന്റെ ഉള്ളിലും വന്നിരുന്നു. ഇടക്കെപ്പോഴോ ഞാനും മഹാദേവനെ തൊഴുമ്പോൾ ഓർമ്മിപ്പിച്ചിരുന്നു അവളുടെ കാര്യം.

കമ്പനി ആവശ്യപ്രകാരം ഒരു ട്രൈനിംഗിനായി വന്നതാണ് തൃശ്ശൂർക്ക്. വരാനിരുന്നവനു വേറെ എന്തോ അസൗകര്യത്തിൽ വരാൻ പറ്റാതെ ആയതുകൊണ്ട് മാത്രമാണ് എനിക്ക് വരേണ്ടി വന്നത്. പലപ്പോഴും മനം മടുപ്പിക്കുന്ന തിരക്കുകളിൽ നിന്നും ഞാനും യാത്രകളെ ഇഷ്ടപ്പെട്ടിരുന്നു.അതുമാത്രമല്ല തൃശൂർ എനിക്കിഷ്ടമായിരുന്നു. വടക്കുംനാഥനെ പുല്കികൊണ്ടു കിടക്കുന്ന നഗരത്തിനോട്‌ ഒരിഷ്ടകൂടുതൽ ഉള്ളതും കൊണ്ടും കൂടിയാണ് വന്നത്‌. അന്നാദ്യമായി അവളെ കണ്ട നാളിൽ എന്റെ ഉറക്കം നഷ്ടമാക്കിയിരുന്നു അവൾ.പേടിച്ചരണ്ട മിഴികളും തൊട്ടു പുറകിൽ നിന്നുള്ള അവളുടെ കാട്ടികൂട്ടലും കണ്ടാണ് എന്തിനാ അവള് പേടിക്കുന്നത് എന്ന് നോക്കിയത്.അവളുടെ പുറകിൽ നിന്ന ചെറുക്കന്റെ കൈവെച്ചുള്ള കളി കണ്ടാണ് ദേഷ്യം വന്നു അവളെ പിടിച്ചു മുൻപിൽ നിർത്തിയത്. എന്തുകൊണ്ട് അവളൊന്നു പൊട്ടിക്കുന്നില്ല അവനു എന്ന് ചിന്തിച്ചോണ്ടിരുന്നപ്പോഴാണ് അവള് പിന്നേം തിരിഞ്ഞു എന്നെ നോക്കിയത്.അപ്പോ ഉള്ളിൽ വന്ന ദേഷ്യം കൊണ്ടാണ് ചീത്ത പറഞ്ഞത്.

അവള് ആരെയോ കണ്ടു സന്തോഷം കൊണ്ട് കെട്ടിപിടിക്കണത് കണ്ടിട്ടാ ഞാൻ അവളിൽ നിന്നും അകന്നുപോന്നത്.ആ കണ്ണുകൾ എനിക്കായി ആ ആൾകൂട്ടത്തിൽ തേടുന്നതും ഞാൻ കണ്ടിരുന്നു. എന്തോ ഉള്ളിൽ അവള് പ്രതികരിക്കാതെ നിന്നതു കൊണ്ടുള്ള ദേഷ്യമായിരുന്നു എനിക്ക്. അന്നത്തെ ആ സംഭവത്തിൽ പ്രേത്യേകിച്ചു ഒന്നും തന്നെ തോന്നിയില്ല.എന്നാലും തിരിച്ചു പോകാനായി പാക്ക് ചെയുന്ന സമയത്തു അമ്മയോട് ഞാൻ കാര്യം പറഞ്ഞു.അമ്മ എന്നെ കണ്ണ് പൊട്ടുന്ന രീതിയിൽ ചീത്ത പറഞ്ഞു.അമ്മ പറയുന്നത് കേട്ടു അച്ഛനും അനിയനും എല്ലാവരും എന്നെ കുറ്റക്കാരനാക്കി. "ഒരു പെൺകുട്ടി ഒരു പരിചയവുമില്ലാത്ത ഒരാളുടെ കൈയിൽ കേറി പിടിക്കണം എങ്കിൽ ആ കുട്ടി ഉള്ളിൽ എന്ത് മാത്രം പേടിച്ചിരിക്കണം.അവള് ഒരു ധൈര്യത്തിനു വേണ്ടിയാകിലെ ശ്രീകുട്ടാ നിന്നെ വിളിച്ചത്. പേടിച്ചു പോയ ആ നിമിഷത്തിൽ ഒരു ഏട്ടന്റെയോ അച്ഛന്റെയോ സ്ഥാനം കണ്ടിരിക്കാം നിന്നിൽ ആ കുട്ടീ.നീ ഒരിക്കലും അവളെ ചീത്ത പറയരുതായിരുന്നു മോനെ.ഇപ്പോ അവളെ ഉപദ്രവിച്ചവനും നീയും തമ്മിൽ എന്താ വ്യത്യാസം ഉള്ളത്.

ഒരിക്കലും ഒരു പെൺകുട്ടിടെയും കണ്ണീർ വീഴ്ത്തരുത്." അന്ന് രാത്രി ഉറങ്ങാൻ കിടന്ന എന്റെ മനസ്സിൽ അമ്മയുടെ ഈ വാക്കുക്കൾ മാത്രം ഉണ്ടായിരുന്നള്ളൂ.അമ്മ പറഞ്ഞത് ശരിയായിരുന്നു.ഞാൻ ആ കുട്ടിയെ വഴക്കു പറയണ്ടായിരുന്നു. അവള് നല്ല വണ്ണം പേടിച്ചിട്ടുണ്ടെന്നു ആ കണ്ണുകൾ കണ്ടാൽ അറിയാമായിരുന്നു..ഇനി എന്നെങ്കിലും അവളെ കണ്ടാൽ ഒരു സോറി പറയണം എന്ന് ഞാൻ വിചാരിച്ചിരുന്നു. പിനീട് അങ്ങോട്ട് ജോലിത്തിരക്കിൽ അതൊക്കെ മറന്നെങ്കിലും ചില രാത്രികളിൽ നിറഞ്ഞിരിക്കുന്ന വെള്ളാരം കണ്ണുകൾ എന്റെ ഉറക്കത്തെ നഷ്ടമാക്കിയിരുന്നു.അപ്പോഴെല്ലാം അവളെ കാണും കാണും എന്നു തന്നെ മനസ് പറഞ്ഞുകൊണ്ടിരുന്നു. ഒരു സോറി, ചീത്ത പറഞ്ഞതു അപ്പോഴുള്ള ദേഷ്യം കൊണ്ടാണ് എന്നൊന്നു പറയണം അത് മാത്രമേ മനസിൽ ഉള്ളു... ഇന്ന് ഇവിടെ അവളെ കാണുമെന്നു വിചാരിച്ചേ ഇല്ല..കണ്ടപ്പോൾ ആ നൃത്തവും അവളുടെ ചലനങ്ങളും എനിക്കിഷ്ടമായി.പിന്നെ അവളുടെ നടയിൽ നിന്നുള്ള കരച്ചിലും കുടി കണ്ടപ്പോ മനസിലായി ഇതിനൊന്നും ഒരു മാറ്റവുമില്ലന്നു.

കണ്ടമാത്രയിൽ തന്നെ ഒരായിരം സോറി ഞാൻ മനസാലെ പറഞ്ഞു.അവളോട് ചെന്ന് സംസാരിക്കണം എന്നു തോന്നിയിരുന്നു.പക്ഷെ അവളുടെ ആ നിൽപ്പും എന്നെ കണ്ടപ്പോൾ ഉള്ള ഭാവവും കണ്ടു അവള് മറ്റേതോ ലോകത്തു ആണ് എന്ന് തോന്നിപോയി. ഇനി അവൾക്കു എന്നെ മനസിലായി കാണിലെ എന്നും എന്റെ ഉളിൽ ഉണ്ടായിരുന്നു.അവള് എന്റെ അടുത്തേക് വരും എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ അങ്ങോട്ടു പോകാഞ്ഞത്. അവളുടെ നില്പിൽ മറ്റെന്തോ പ്രതീക്ഷിച്ചപോലെ എനിക്ക് ഫീൽ ആയി.ഇനി വേറെ ആരെയെങ്കിലും ആണോ നോക്കുന്നത് എന്ന് അറിയാൻ ഞാൻ ഒന്നു തിരിഞ്ഞു നോക്കേം ചെയ്തു. അവള് വേറെ എതോ ലോകത്തായിരുന്നു, അതാ ഞാനും അടുക്കലേക്കു പോകാതെ അതേപോലെ നിന്നത്.അവളുടെ ചേച്ചി ആണെന് തോന്നുന്നു അവരെ കണ്ടത് കൊണ്ടാ ഞാൻ മാറിപോയതു.അവളോട് സോറി പറയാൻ പറ്റിയില്ലലോ എന്ന വിഷമം എന്നിലുണ്ട്. പോകുന്നതിനിടയിൽ എന്നെങ്കിലും കണ്ടാൽ പറയണം.അന്ന് മുതൽ മനസിനേറ്റ മുറിവ് അത് മാറണം.

..ഇനി ഒരിക്കൽ കൂടി കാണുമൊന്നു അറിയില്ല.കണ്ടാൽ എന്തായാലും പറയണം. അമ്മയോട് വിളിക്കുമ്പോ പറയണം അവളെ കണ്ടുന്നു.അമ്മക്ക് സന്തോഷമാകും..ഒരു ക്ഷമ ആ കുട്ടി അത് അർഹിക്കുണ്ട്. എന്തായാലും നല്ല കുട്ട്യാ ഡാൻസും നന്നായിരുന്നു.കുറച്ചു നേരം കൂടി ഭഗവാനെ തൊഴുതു ഞാൻ ഇറങ്ങി.... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 {നന്ദ} തിരിച്ചുള്ള യാത്രയിൽ അവൻ മാത്രമായിരുന്നു മനസ്സിൽ.കൽവിളക്കുകൾക്കു അരികെ നിന്ന് ചിരിക്കുന്ന ആ മുഖം അത് കണ്ടമാത്രയിൽ ഇത്ര നാളും കൊണ്ടുനടന്നിരുന്ന മനസിന്റെ ഒരു വലിയ ഭാരം ഇറക്കി വെച്ച പോലെ ആയിരുന്നു. മനസൊരു തൂവൽ പക്ഷിയായ് ചിറകടിച്ചു ഉയരുകയായിരുന്നു.ഈ അടുത്ത കാലത്തൊന്നും മനസറിഞ്ഞു ഞാൻ സന്തോഷിച്ചിട്ടില്ല.അവൻ എന്ന ലോകം മനസിന്റെ ഓരോ കോണിലും സന്തോഷം കൊണ്ടുവന്നിരിക്കുന്നു. L എന്നെ മാത്രം നോക്കിയിരിക്കുന്ന അപ്പു എന്റെ കാട്ടിക്കൂട്ടലുകൾ കണ്ടു തല ആട്ടി ചിരിക്കുന്നണ്ടു.അവള് എന്റെ സന്തോഷം കണ്ടു ചിരിച്ചിരുന്നു.അറിയാതെ ഞാൻ ഒരു പാട്ടു മൂളാൻ തുടങ്ങി....

"കണ്ടൊരു നാൾ തൊട്ടെൻ ഉള്ളം കൊതിച്ചെന്റെ കള്ള കറുമ്പനെ കണ്ടോ കാറ്റേ.... കന്നിട്ട കായൽ കരയുടെ തീരത്തെൻ കള്ള കറുമ്പനെ കണ്ടോ കാറ്റേ...... പുത്തൻ പുലരി വെളുത്ത നേരം നിന്നെ കാണുവാനായി ഞാൻ വന്നു താനേ...... ഉള്ളം പിടക്കുന്നെൻ ഉള്ളം കൊതിക്കുന്നെൻ... ഉള്ളം പിടക്കുന്നെൻ ഉള്ളം കൊതിക്കുന്നെൻ..... കള്ള കറുമ്പനെ കണ്ടോ കാറ്റേ...... കള്ള കറുമ്പനെ കണ്ടോ കാറ്റേ..... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 {അപ്പു} മനസറിഞ്ഞു നന്ദു ഒന്ന് ചിരിച്ചു കണ്ടിട്ട് കുറെ ആയി.അവളുടെ സന്തോഷം എന്റെയും സന്തോഷം ആണ്. കൂടെപ്പിറപ്പില്ലാത്ത ഒരു കുറവും ഞാൻ അറിയാത്തതു അത് ഇവൾ എന്റെ കൂടെ ഉള്ളത് കൊണ്ടാണ്.അവളെ വേദനിപ്പിക്കുന്ന ഒന്നും ഞാൻ സമ്മതിക്കാറില്ല.അവളുടെ ഉറക്കമില്ലാത്ത ഒരുപാട് രാത്രികൾ ഞാൻ കണ്ടിട്ടുണ്ട്. ഇടക്കെന്തെങ്കിലും ആലോചിച്ചു കണ്ണ്‌ നിറയുന്നതും, അതെല്ലാം അവനെ പറ്റിയാണെന്നും തോന്നിയിട്ടുണ്ട്. അവളറിയാതെ തന്നെ അവള് ആ രാവണനെ സ്നേഹിക്കാൻ തുടങ്ങിയിരുന്നു. ആദ്യം ഒക്കെ എനിക്ക് വിശ്വസിക്കാൻ പാടായിരുന്നു

അവളു ഒരാളെ പ്രണയിക്കുന്നു എന്ന കാര്യം.അവളുടെ കൂടെ ചെറുപ്പം തൊട്ടേ ഉണ്ട് ഞാൻ.നാട്ടിലും കോളേജിലും ഒരുപാട് പയ്യന്മാർ പിന്നാലെ വന്നു ഇഷ്ടമാണ് എന്ന് പറഞ്ഞിട്ടും അവരെയൊക്കെ നല്ല രീതിയിൽ തന്നെ മടക്കി അയച്ചിട്ടുണ്ട്.. ഈ പ്രണയം അത് അവളിൽ അവളറിയാതെ പൂവിട്ടതാണ്.അന്നത്തെ ആ അവസ്ഥയിൽ ഒരുപാടു പേടിച്ചു പോയപ്പോ കടന്നു വന്ന രാവണൻ വെറുമൊരു വരവല്ല നടത്തിയത്.രാവണന്റെ വരവ് രാജകീയമായിരുന്നു അത് അവളുടെ മനസിലേക്കാണെന്നു മാത്രം.. വൈഗേച്ചിടെ കല്യാണ ശേഷം അവളെ ഇത്ര സന്തോഷമായിട് ഞാൻ ഇന്നാണ് കണ്ടത്. പക്ഷെ അവളുടെ പ്രണയത്തിൽ അവള് തിരിച്ചറിയാതെ പോകുന്ന ഒന്നുണ്ട്.അവൾക്കു അവനെ പ്രണയിക്കാൻ കാരണം ഉണ്ട്.അവനു തിരിച്ചു അങ്ങനെ ഉണ്ടാകണം എന്നിലലോ. ഏതൊരു പെൺകുട്ടിയേം പോലെയാണ് അവൻ നന്ദുനേയും കാണുന്നത് എങ്കിലോ.

അവനോടുള്ള ഇഷ്ടത്തിൽ അവൾ ഒരിക്കലും അവനെയോ അവന്റെ ഇഷ്ടത്തിനെയോ ചിന്തിക്കുന്നില്ല.എനിക്കിങ്ങനെ തോന്നിയത് രണ്ടാമത് ഒരുതവണ അവൻ നന്ദുനെ കണ്ട അന്നായിരുന്നു. അവനു അങ്ങനെ ഒരിഷ്ടം നന്ദുനോട് ഉണ്ടെങ്കിൽ അവളുടെ പ്രാർത്ഥന കഴിയുന്നതു വരെ അവൻ കാത്തുനിൽക്കുമായിരുന്നു.അന്നത് ഉണ്ടായില്ല വര്ഷങ്ങളായി നന്ദു കാത്തിരിക്കുന്നു പ്രണയിക്കുന്നു. പക്ഷെ അവൻ..അവന്റെ മനസ്സിൽ ആ പ്രണയമോ കാത്തിരുപ്പോ ഒന്നും തന്നെ ഉണ്ടെന്നു തോന്നുന്നില്ല. ഞാൻ അന്നത് പറഞ്ഞാൽ ആ പാവം തകർന്നു പോകും.അതുകൊണ്ടാ അവൾക്കു അവൻ വരും എന്നൊരു പ്രതീക്ഷ കൊടുത്തത്. പക്ഷെ അവൻ വരുമെന്നോ ഇവര് തമ്മിൽ കണ്ടുമുട്ടുമെന്നോ ഞാൻ വിചാരിച്ചില്ല.നന്ദു കാത്തിരിക്കുന്നത് അവളോട് ഇഷ്ടമുള്ള അവളെ പ്രണയിക്കുന്ന രാവണനെയാണ്. പക്ഷെ യാഥാർഥ്യം അതല്ല.എങ്ങനെയാ ഞാൻ അവളോട് ഇത് പറയാ.അവളുടെ സന്തോഷം കാണുമ്പോൾ ഒന്നും പറയാൻ തോന്നുന്നില്ല.

പക്ഷെ പറയണം ഇനിയും ആ പാവം ഒരുപാട് സ്വപ്നം കണ്ടുകൂടുന്നതിനു മുൻപേ പറഞ്ഞു മനസിലാക്കണം. പാവമാ എന്റെ നന്ദു ഇനിയും പ്രതീക്ഷിച്ചാൽ അത് അവളെ എവിടെ കൊണ്ട് ചെന്നെത്തിക്കും എന്ന് പറയാൻ പറ്റില്ല.... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 {നന്ദ} വീട്ടിൽ ചെന്നുകേറിയപ്പോഴേ അമ്മയെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു.പ്രോഗ്രാം ഒക്കെ നന്നായി ചെയ്തു പറഞ്ഞു.അമ്മക്ക് സന്തോഷമായി.അച്ഛന്റെ ചാരുകസേരയിൽ കേറി കിടന്നു. അച്ഛന്റെ നെഞ്ചിൽ കിടക്കണപോലെയാ ഈ ചാരുകസേരയിൽ കിടന്നാൽ എനിക്ക് തോന്നാറ്.ശരിക്കും പറഞ്ഞാൽ ഒരുപാട് സന്തോഷത്തിൽ ആണ് ഞാൻ.അവനെ കണ്ടല്ലോ അവൻ മിണ്ടിയല്ലോ.... എന്റെ കാട്ടികൂട്ടല് കണ്ടു അമ്മ നോക്കുന്നണ്ടു.അമ്മയോട് ഒന്ന് കണ്ണ് ചിമ്മി കാണിച്ചു ഞാൻ അവിടെ തന്നെ കണ്ണടച്ചു കിടന്നു.അച്ഛനോട് പറയായിരുന്നു ഞാൻ എന്റെ രാവണനെ കണ്ടുന്നും.അവൻ മിണ്ടിയതും ഒക്കെ... വൈഗേച്ചി തിരിച്ചു പോയി ഇന്ദ്രേട്ടൻ എത്താൻ വൈകും, ചേച്ചി ഇല്ലാതെ പറ്റില്ല ഇന്ദ്രേട്ടനു ഇപ്പൊ.അവരിപ്പോ പിരിഞ്ഞു നിൽക്കാറില്ല.വൈഗേച്ചി ഇവിടേക്ക് വന്നാൽ ഇന്ദ്രേട്ടനും വരും.

ഭാര്യവീട്ടിൽ നില്കുന്നു എന്ന കുറവൊന്നും ഏട്ടന് പ്രശനമില്ല.. ഇന്ന് വരാൻ പറ്റാത്തൊണ്ട അല്ലെങ്കിൽ എന്റെ പ്രോഗ്രാം കാണാൻ വരുമായിരുന്നു. നേരം വൈകിയത് കൊണ്ട് അപ്പുനെ ഞാൻ വിട്ടില്ല.അവളെ വീട്ടിൽ തന്നെ നിർത്തി.പിന്നെ അവൾക്കും പോകണം എന്നില്ല. അവളുടെ മുഖം കണ്ടിട്ട് എന്തോ എന്നോട് പറയാൻ ഉള്ളത് പോലെ തോന്നുന്നണ്ടു. ഞാൻ ഒന്നും ചോദിച്ചില്ല അവള് പറയും ഒരൊറ്റ മിനിറ്റു തികച്ചും മിണ്ടാതിരിക്കാൻ പറ്റാത്ത ആളാണ്.പറയാതെ എവിടെ പോകാൻ... ഫുഡ് ഒക്കെ കഴിച്ചു രാത്രിൽ അപ്പൂനേം കെട്ടിപിടിച്ചു കിടന്നു.ഉറക്കം വരുന്നില്ല.എഴുനേറ്റുപോയി ജനലരികിൽ നിന്നു. നേരിയ നിലാവെളിച്ചം പൊഴിച്ച് കൊണ്ട് ഒരാള് മേലെ എന്നെ നോക്കുന്നുണ്ടു.നോക്കി നിൽക്കേ ചന്ദ്രബിംബത്തിലും അവനെ കാണുന്നുണ്ട്. ആ ഓർമ്മകൾ എന്നിലേക് എത്തുമ്പോഴെല്ലാം അറിയാതെ പുഞ്ചിരിക്കാൻ തുടങ്ങി

ഞാൻ.ഒരുപാടൊരുപാട് പറയാനും ചോദിക്കാനും ഉണ്ടായിരുന്നു അവനോട്. എന്നാലും കണ്ടപ്പോൾ ഒന്നിനും കഴിഞ്ഞില്ല.കാത്തിരുന്ന് കണ്ടതുകൊണ്ടു ആ മുഖത്തു നിന്നും കണ്ണെടുക്കാൻ സാധിച്ചിരുന്നില്ല.... ചന്ദനക്കുറി ഒക്കെ അണിഞ്ഞു മുണ്ടുടുത്തു തനി നാടനായിരുന്നു കാണാൻ.എനിക്കും അതായിരുന്നു ഇഷ്ടം മുണ്ടുടുത്തു ചന്ദനക്കുറി ഒക്കെ തൊട്ടു വന്നാൽ അല്ലേലും ഈ ആൺപിള്ളേർക്കു ഒടുക്കത്തെ ഭംഗിയാ.. അവൻ ശരിക്കും എന്നെ കാണാൻ ആയിരിക്കുമോ വന്നത്.അവനും എന്നെ കണ്ടപ്പോൾ ഷോക്ക് ആയിക്കാണ്ണും അതാകും എന്റെ അടുത്തേക് വരാഞ്ഞത്.സ്വയം ഓരോന്നു ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാ അപ്പു എണീറ്റത്. "നന്ദു നീ ഉറങ്ങുന്നില്ലേ....?" "എനിക്കു ഉറക്കം വരുന്നില്ല അപ്പു.കണ്ണടച്ചാലും തുറന്നാലും അവന്റെ മുഖമാ മനസിലേക്കു ഓടി വരണേ.!

"നന്ദു ഞാൻ ഒരു കാര്യം പറഞ്ഞാൽ നിനക്ക് വിഷമം തോന്നോ? " "നീ വിഷമിക്കണ്ട കാര്യം പറഞ്ഞാൽ വിഷമം ആകും..ഇന്ന് എന്തായാലും അത് പറയണ്ട.ഇന്ന് എനിക്കു വിഷമിക്കണ്ട അവനെ കണ്ട സന്തോഷത്തിൽ അവനെ മാത്രം ആലോചിച്ചു വേണം എനിക്കുറങ്ങാൻ..നീ കിടന്നോ നമുക്കു ഉറങ്ങാം...." ഞാൻ വീണ്ടും മനസിലെ രാവണേനേയും കണ്ടുകൊണ്ടു ഉറങ്ങാൻ കിടന്നു. _______ {അപ്പു} നന്ദുവിനോട് എല്ലാം നാളെ പറയാം എന്ന് വിചാരിച്ചു ഞാനും അവളെ കെട്ടിപിടിച്ചു ഉറങ്ങാൻ നോക്കി.. എന്റെ നന്ദു കണ്ണടച്ചു കിടക്കുമ്പോഴും ചുണ്ടിൽ വിരിയുന്ന പുഞ്ചിരി അത് കണ്ടെന്റെ ഉള്ളം പിടഞ്ഞു. നാളെ എന്റെ മനസ്സിൽ ഉള്ളത് പറഞ്ഞാൽ അവളുടെ ഈ ചിരി മായാതെ നോക്കണെന്നും പ്രാർത്ഥിച്ചു ഞാനും കിടന്നു.........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story