ശ്രീരാഗപല്ലവി: ഭാഗം 15

shreeragapallavi

എഴുത്തുകാരി: നിഹാരിക

എന്തിനാ എന്നറിയാതെ മനസ്സ് കിടന്നു വെപ്രാളപ്പെട്ടു.... വേഗം ഒരുങ്ങി ഇറങ്ങിയപ്പോ ശ്രീയേട്ടൻ ഭാമമ്മയോടും രാമേട്ടനോടും കൂടെ നിന്നു സംസാരിക്കുന്നുണ്ടായിരുന്നു.... ഒരുങ്ങി ഇറങ്ങി വരുന്നത് കണ്ടതും അവർ സംസാരം നിർത്തി.... എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കിയെങ്കിലും ആരും ഒന്നും പറഞ്ഞില്ല... ""വാ " എന്ന് പറഞ്ഞു ശ്രീയേട്ടൻ ഇറങ്ങി.... വല്ലാത്ത ഒരു മനസ്സോടെ ഞാൻ പുറകിലും ... 🎼🎼 ആ പോക്ക് അവസാനിച്ചത് ആശുപത്രിയിലാണ്.... ഇറങ്ങി ഒന്നും മിണ്ടാതെ ഓടുന്ന ആളിന്റെ പുറകെ ഞാനും ഓടി... ICU എന്നെഴുതിയിടത്ത് വല്യച്ഛൻ ഇരിക്കണത് കണ്ടു ഉള്ളിലൂടെ അപ്പഴാ ഒരു കൊള്ളിയാൻ മിന്നി പോയത്... ""എന്താ എന്ന് ഇനിയെങ്കിലും ഒന്ന് പറയൂ ശ്രീയേട്ടാ """ എന്ന് ക്ഷമ കേട്ടാണ് കൈ കൂപ്പി ചോദിച്ചത്... ""അച്ഛമ്മയെ ഇവിടെ. """ എന്ന് മാത്രം പറഞ്ഞു നിർത്തി ശ്രീയേട്ടൻ വേഗം വല്യച്ഛന്റെ അടുത്തെത്തി.... """ന്താ ന്റെ അച്ഛമ്മക്ക്...???? എന്താ ന്ന്‌ """

ആ ഷർട്ടിൽ കുത്തി പിടിച്ചു ചോദിക്കുമ്പോ സ്വരം പതുക്കെ ആണെങ്കിലും വല്ലാത്ത മൂർച്ച ഉണ്ടായിരുന്നു.... """ഞാൻ പുറത്ത് പോയി വന്നപ്പോ അമ്മ.... അമ്മ മുറിയിൽ... അനക്കം ഇല്ലാണ്ട്....""" എന്നേം ശ്രീയേട്ടനേം മാറി മാറി നോക്കി പരിഭ്രമത്തോടെ അയാൾ അത് പറഞ്ഞു തീർത്തു.... പല്ലവിയുടെ കണ്ണുകളിൽ പിന്നെ എരിഞ്ഞത് കനലായിരുന്നു... """കൊണ്ടുപോയ്ക്കോളാം ന്ന്‌ പറഞ്ഞതല്ലേ ഞാനെന്റെ അച്ഛമ്മയെ... സമ്മതിച്ചില്ലല്ലോ..."" മറ്റെങ്ങോ നോക്കി നിന്നു ഹരി..... ""എന്താ പറ്റിത് എന്നെങ്കിലും പറ... കൊന്നു കളഞ്ഞോ....ആരൂല്ല ആ പാവത്തിന് ചോദിക്കാനും പറയാനും എന്ന് കരുതിയോ... ആരേം ഒന്ന് നുള്ളി നോവിച്ചിട്ട് പോലും ഇല്ലല്ലോ ആ പാവം.... എന്നിട്ട്.....എന്നിട്ടെന്തിനാ.... വല്യച്ഛ..."" """നിർത്തടീ... എന്റെ അമ്മേ ഞാൻ നോക്കിയോ ഇല്ലയോ എന്ന് നീ അന്വേഷിക്കണ്ട.... മാന്തടത്തിലെ ചെക്കന് കൂടെ പഠിച്ചവളിലുണ്ടായ വെറും ഭ്രമം അതു മാത്രാ നീ....

ആ നീ എന്നെ ചോദ്യം ചെയ്യാൻ വരണ്ട....,""" ഉയർന്ന ശ്വാസ ഗതിയോടെ ഹരി അത് പറഞ്ഞു നിർത്തിയപ്പോഴേക്കും മുഖത്ത് അടി വീണിരുന്നു.... ഭീതിയോടെ നോക്കി പല്ലവി... അവൾ ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു ശ്രീരാഗിന്റെ ആാാാ നീക്കം.... ചുവന്ന കണ്ണോടെ എരിയുന്നപകയോടെ സംഹാരതിനൊരുങ്ങിയ ദേവനെ പോലെ കാണായി ശ്രീരാഗിനെ.... അവൾ ഭയത്തോടെ നോക്കിയപ്പോഴേക്ക് അടുത്ത അടിയും വീണിരുന്നു ഹരിയുടെ ദേഹത്തു..... പേടിച്ച് മിഴിച്ചു നിന്നു പോയി പെണ്ണ്.... അയാളെ ഷിർട്ടിന്റെ കോളറിൽ തൂക്കി എടുത്തപ്പോൾ ശ്രീയേട്ടാ വേണ്ട എന്ന് പറഞ്ഞു പല്ലവി അവനെ പിടിച്ചു... ""മാറടീ... """ എന്ന് പറഞ്ഞവൻ അവളുടെ നേരെ ചീറിയപ്പോൾ പേടിച്ച് അറിയാതെ കൈ വിട്ടു അവൾ... ശ്രീയുടെ ഇങ്ങനൊരു രൂപം ആദ്യമായി കാണുകയായിരുന്നു അവൾ ..... """പാർവതി അമ്മേടെ കൂടെ...??"""

സിസ്റ്റർ ചോദിച്ചതും, പെട്ടെന്ന് ശ്രീ അയാളെ വിട്ട് അങ്ങോട്ട്‌ ചെന്നു.... """ആരാ പവി?? """ നിറഞ്ഞ മിഴിയോടെ പല്ലവി ""ഞാനാ""" എന്ന് പറഞ്ഞു ചെന്നു... """പേഷ്യന്റ് കാണണം എന്ന് പറയുന്നു വന്നോളൂ.... """ അവൾ ശ്രീയെ ഒന്ന് നോക്കി.... അവനും അവളുടെ കൂടെ കയറി.... അച്ഛമ്മയുടെ അരികെ എത്തി.. വിളിച്ചപ്പോൾ ആ മിഴികൾ ആയാസപ്പെട്ട് തുറന്നു അച്ഛമ്മ... കൈ നീട്ടിയതും ഓടി ചെന്നാ കൈ പിടിച്ചു.. ശ്രീയേട്ടനെ നോക്കിയപ്പോൾ അച്ഛമ്മയുടെ കേസ് ഷീറ്റ് എടുത്ത് നോക്കുന്ന തിരക്കിൽ ആയിരുന്നു.... ആ മുഖം വലിഞ്ഞു മുറുകി വല്ലാത്ത ഭാവത്തിൽ കണ്ടു... ഭയപ്പെടുത്തും വിധം... അച്ഛമ്മ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു.... മാസ്ക് വച്ച കാരണം ഒന്നും വ്യക്തമായില്ല... സംസാരിപ്പിക്കരുത് എന്ന് പറഞ്ഞ കാരണം ഒന്നും ചോദിച്ചുമില്ല... ആ ചുളിവ് വീണ മിഴികൾ നിറഞ്ഞപ്പോൾ കൂടെ കരയുക അല്ലാതെ.... പെട്ടെന്ന് എന്തോ സംഭവിച്ചു അച്ഛമ്മയുടെ ശ്വാസഗതി കൂടി വന്നു... പേടിച്ച് കരഞ്ഞ എന്നെയും ചേർത്തു പിടിച്ചു ശ്രീയേട്ടൻ വെളിയിലേക്ക് നടന്നു... തിരിഞ്ഞു തിരിഞ്ഞു നോക്കി പ്രാർത്ഥനയോടെ ഞാനും............................ തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story