ശ്രീരാഗപല്ലവി: ഭാഗം 16

shreeragapallavi

എഴുത്തുകാരി: നിഹാരിക

അച്ഛമ്മ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു.... മാസ്ക് വച്ച കാരണം ഒന്നും വ്യക്തമായില്ല... സംസാരിപ്പിക്കരുത് എന്ന് പറഞ്ഞ കാരണം ഒന്നും ചോദിച്ചുമില്ല... ആ ചുളിവ് വീണ മിഴികൾ നിറഞ്ഞപ്പോൾ കൂടെ കരയുക അല്ലാതെ.... പെട്ടെന്ന് എന്തോ സംഭവിച്ചു അച്ഛമ്മയുടെ ശ്വാസഗതി കൂടി വന്നു... പേടിച്ച് കരഞ്ഞ എന്നെയും ചേർത്തു പിടിച്ചു ശ്രീയേട്ടൻ വെളിയിലേക്ക് നടന്നു... തിരിഞ്ഞു തിരിഞ്ഞു നോക്കി പ്രാർത്ഥനയോടെ ഞാനും..... ചിലതെല്ലാം എത്ര സങ്കടകരമാണെങ്കിലും അംഗീകരിച്ചേ പറ്റൂ പല്ലവീ.... """ എന്ന് ശ്രീ യേട്ടൻ പറഞ്ഞപ്പോൾ ഒന്നും മനസിലാവാതെ നോക്കി ഇരുന്നു പോയി... അച്ഛമ്മ ഇനി ഇല്ലെടോ നമ്മുടെ കൂടെ എന്ന് പറഞ്ഞു ചേർത്തു പിടിച്ചപ്പോൾ... എന്താണ് ശ്രീയേട്ടൻ പറഞ്ഞതിന്റെ പൊരുൾ എന്ന് തേടുകയായിരുന്നു.... അത് മനസ്സിലാക്കാൻ കൂട്ടാക്കാതെ മനസ്സ് ഉഴറുകയായിരുന്നു.... ശരീരത്തിന്റെ ഭാരം നഷ്ടമാവുന്ന പോലെ...

എവിടെയോ ഇരുന്ന് അച്ഛമ്മ പവിക്കുട്ടാ എന്ന് വിളിക്കുന്ന പോലെ... തലോടുന്ന പോലെ... ഈ ലോകത്ത് അവസാനമായി എനിക്ക് സ്വന്തം എന്ന് പറയാൻ അച്ഛമ്മേ ള്ളൂ... ന്നെ വിട്ട് പോവല്ലേ.... എന്ന് കരച്ചിലോടെ പറഞ്ഞു അച്ഛമ്മയോട്.... അപ്പോഴാരോ മുറുകെ ചേർത്ത് പിടിച്ചിരുന്നു... 🎼🎼 മിഴികൾ പ്രയാസപ്പെട്ട് തുറന്നപ്പോൾ വല്യച്ഛന്റെ വീട്ടിൽ ആണെന്ന് മനസ്സിലായി.... പെട്ടെന്ന് അച്ഛമ്മയെ ഓർത്തതും ചാടി എഴുന്നേറ്റു... മുറിയിൽ ജനലോരം നിൽക്കുന്ന ആളെ കണ്ടു അപ്പോൾ... ശ്രീയേട്ടൻ.... ""ശ്രീയേട്ടാ... "" എന്ന് വിളിച്ചു പ്രതീക്ഷയോടെ ഓടി ചെന്നു... നേരത്തെ കണ്ടതെല്ലാം കേട്ടതെല്ലാം ദുസ്വപ്നമാവണെ എന്ന് പ്രാർത്ഥിച്ചു...... അച്ഛമ്മ... ന്റെ അച്ഛമ്മ...."""" എന്ന് മാത്രം ചോദിച്ചു... വാ"""" എന്ന് പറഞ്ഞു ചേർത്തു പിടിച്ചു അപ്പുറത്തേക്ക് കൊണ്ടുപോയപ്പോൾ വെള്ള പുതച്ച് നിത്യമാം നിദ്രയെ പുൽകി കിടക്കുന്നത് കണ്ടു.... അച്ഛമ്മേ.... """

ചങ്കു പൊട്ടി വിളിച്ചും പവി മോളെ എന്നൊന്നു വിളിക്കാതെ കിടക്കുന്നത് കണ്ട് പരിഭവത്തോടെ പറഞ്ഞു... പവിയാ വിളിക്കണേ.... പവിമോളാ അച്ഛമ്മേ എന്ന്... എന്നിട്ടും അനക്കമില്ലാതെ ഇത്തിരി വെട്ടത്തിൽ അച്ഛമ്മ ഉറങ്ങി.... തോളിൽ ഒരു കൈത്തലം പതിഞ്ഞതും ഒന്ന് തിരിഞ്ഞു നോക്കി ..... അടുത്ത് മുട്ട് കുത്തി ഇരിക്കുന്നവന്റെ കണ്ണിലും നനവ് കാണായി... ഒരാശ്രയത്തിനായി ആ നെഞ്ചിലേക്ക് വീണു.... കരഞ്ഞു തളരും വരെയും ചേർത്തു പിടിച്ചു ശ്രീയേട്ടൻ.... 🎼🎼 എടുക്കാറായി"""" എന്നാരോ പറഞ്ഞപ്പോ മുറിയിലേക്ക് പോയി.... കണ്ണിനു മുന്നിലൂടെ ഒരു പിടി ചാരമാവാൻ കൊണ്ട് പോകുന്നത് കാണാൻ വയ്യാരുന്നു... ആവോളം കരഞ്ഞു... അപ്പഴൊക്കെയും പവിക്കുട്ടാ എന്ന് വിളിക്കുന്നത് മികവോടെ കേട്ടു... എവിടെയോ നോക്കി ഞാനും പരിഭവം പറഞ്ഞു ഇനി നിക്ക് ആരാ എന്ന്..... എല്ലാം കഴിഞ്ഞു...""" എന്ന് പറഞ്ഞു അശ്വതി ചേച്ചി അരികെ വന്നു...

മരവിച്ചു പോയിരുന്നു മനസ്സ്... തോളിൽ കൈ വച്ചു, നിനക്ക് ഞങ്ങളൊക്കെ ഇല്ലേ?? """ എന്ന് പറയുന്ന അശ്വതി ചേച്ചിയെ അത്ഭുതത്തോടെ നോക്കി... ഒരു മനുഷ്യ ജീവി ആണെന്ന് പോലും പരിഗണിക്കാത്തവൾ നൽകിയ കാരുണ്യ വാക്കിൽ ചുറ്റിപറ്റി മനസ്സ്... ആദ്യമായാണ് ഇങ്ങനെ ഒക്കെ അശ്വതി ചേച്ചി തന്നോട് സംസാരിക്കുന്നത് എന്ന് ഓർത്തു പല്ലവി.... പെട്ടെന്നു ശ്രീരാഗ് കയറി വന്ന്നതും അശ്വതിയുടെ മിഴികൾ വിടർന്നു... ചെറിയ പുഞ്ചിരി അയൾക്കായി നൽകി എങ്കിലും അവനതൊന്നു നോക്കുക കൂടി ചെയ്യാത്തത് അവളിൽ നിരാശ പടർത്തി... എങ്കിലും ഇട തൂർന്ന ആ താടി രോമങ്ങളിലും.. ബലിഷ്ഠമായ ദേഹത്തിലും ചുറ്റി കറങ്ങി അവളുടെ കണ്ണുകൾ... ""തനിക്ക് എന്തെങ്കിലും കഴിക്കണ്ടെ??""" എന്ന് ചോദിച്ച് പല്ലവിയുടെ അടുത്ത് നിൽക്കുന്നവനെ അസൂയയോടെ നോക്കി അശ്വതി... പല്ലവിയെ കാണുമ്പോൾ തികട്ടി വരുന്ന ദേഷ്യം കഷ്ടപ്പെട്ട് നിയന്ത്രിച്ചു.... ""ഞാൻ ചായ എടുക്കാം ട്ടൊ രണ്ടാൾക്കും"" എന്ന് വിനീതമായി പറഞ് തിരിഞ്ഞു നടക്കുമ്പോൾ അവളുടെ മനസ്സിൽ ശ്രീരാഗ് മിഴിവോടെ നിറഞ്ഞു നിന്നു... മറ്റൊന്നും അവൾക്ക് മുന്നിൽ ഇല്ലാതെ ആയി.... ഗൂഡമായ ചിരിയോടെ അവൾ നടന്നകന്നു... (തുടരും )..........

നാളെ വല്ല്യേ പാർട്ട്‌ ട്ടാ... അച്ഛമ്മയെ ചെറുതായി ഒന്ന് കൊല്ലേണ്ടി വന്നു.. കഥ മുന്നോട്ട് പോകാൻ ചിലത് അനിവാര്യമാണ് എന്ന് മാത്രം മനസിലാക്കുക ❤️❤️❤️നിറെ സ്നേഹം വൈകിയതിനു സോറി ട്ടൊ... നിങ്ങൾക്കെന്നെ മനസിലാവും എന്നറിയാം നാളെ എന്തായാലും ബാക്കി തരാം ട്ടൊ രണ്ട് വാക്ക് എനിക്കായി കുറിക്കാൻ മറക്കല്ലേ

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story