ശ്രീരാഗപല്ലവി: ഭാഗം 17

shreeragapallavi

എഴുത്തുകാരി: നിഹാരിക

""തനിക്ക് എന്തെങ്കിലും കഴിക്കണ്ടെ??""" എന്ന് ചോദിച്ച് പല്ലവിയുടെ അടുത്ത് നിൽക്കുന്നവനെ അസൂയയോടെ നോക്കി അശ്വതി... പല്ലവിയെ കാണുമ്പോൾ തികട്ടി വരുന്ന ദേഷ്യം കഷ്ടപ്പെട്ട് നിയന്ത്രിച്ചു.... ""ഞാൻ ചായ എടുക്കാം ട്ടൊ രണ്ടാൾക്കും"" എന്ന് വിനീതമായി പറഞ് തിരിഞ്ഞു നടക്കുമ്പോൾ അവളുടെ മനസ്സിൽ ശ്രീരാഗ് മിഴിവോടെ നിറഞ്ഞു നിന്നു... മറ്റൊന്നും അവൾക്ക് മുന്നിൽ ഇല്ലാതെ ആയി.... ഗൂഡമായ ചിരിയോടെ അവൾ നടന്നകന്നു... അശ്വതി ചേച്ചിയെ അത്ഭുതത്തോടെ നോക്കി നിൽക്കുന്നതിനിടയിൽ.. """താനെന്താ ഈ നോക്കുന്നെ "" എന്ന് ചോദിച്ചു ശ്രീയേട്ടൻ... ""ആദ്യായിട്ട അച്ഛമ്മ അല്ലാണ്ടൊരാൾ എന്നോട് കരുണ കാട്ടണെ... "" എന്ന് തിരിച്ചു പറഞ്ഞപ്പോഴേക്ക് മിഴികൾ നിറഞ്ഞു ""ഉം "" എന്നൊന്ന് മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല... 🎼🎼 ചായ വിളമ്പി കൊടുക്കുമ്പോഴൊക്കെയും അശ്വതി ശ്രീരാഗിനെ മാത്രം കണ്ടു... വളഞ്ഞ പുരിക കൊടിയിലും, നീണ്ട നാസികയിലും, കട്ട താടിയിലും... എല്ലാം മിഴികൾ അലഞ്ഞു നടന്നു...

ആ മുഖത്ത് ആ കണ്ണുകൾക്ക് ആണ് കൂടുതൽ ആകർഷണീയത എന്നവൾക്ക് തോന്നി.. അതാണ് തന്നെ അത്രമേൽ അയാളിലേക്ക് വലിച്ചടുപ്പിക്കുന്നത് എന്ന് തോന്നി... ഇന്ദിര മകളെ വല്ലാതെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു... ശ്രീരാഗിന്റെ മുന്നിൽ സ്വയം നഷ്ടപെട്ട് ഇരിക്കുന്നവളെ അവർ ഭയത്തോടെ നോക്കി.... അല്ലെങ്കിലും എങ്ങനെ അവളെ കുറ്റം പറയും... ഭ്രാന്ത് എന്ന് പറഞ്ഞു ഹരിയേട്ടൻ തന്റെ വായടപ്പിച്ചതാണ്... അത്രക്ക് സൗന്ദര്യം ഉള്ളവനാണ് ശ്രീരാഗ്... കുലീനത്വം തുളുമ്പുന്നവൻ... ഓരോ വാക്കും പ്രവൃത്തിയും കൊണ്ട് ഹൃദയത്തിലേക്ക് ചുവടു വക്കുന്നവൻ.... അവനെ മകൾ ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ എങ്ങനെ കുറ്റം പറയും താൻ... കട്ടൻ ചായയും റവ ഉപ്പുമാവും പഴവും അരികിൽ വച്ചു കൊടുത്ത് അടുത്ത് തന്നെ നിൽക്കുന്നുണ്ട് അശ്വതി... ചായ മാത്രം മതി എന്ന് പറഞ്ഞു എവിടെയോ മിഴികൾ നട്ടു പല്ലവിയും.... അഭിരാമിയും അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു ചേച്ചിയെ... അവളിലെ മാറ്റത്തെ... """ഇത്രേം വേണ്ട "" എന്ന് പറയുന്നവനെ, ""അതിത്തിരിയെ ഉള്ളൂ ശ്രീയേട്ടൻ കഴിക്കൂ""

എന്ന് പറഞ്ഞു നിർബന്ധിക്കുന്ന അശ്വതിയെ പിന്നെയും നോക്കി നിന്നു ഇന്ദിര.... ആരേം കൂസാത്ത, ആരേം പരിഗണിക്കാത്ത അശ്വതി ഇത്രമേൽ മാറി എങ്കിൽ ശ്രീരാഗ് അവളുടെ മനസ്സിൽ എത്ര ആഴത്തിൽ ഉണ്ടാകും എന്ന് ഊഹിക്കാമായിരുന്നു അവർക്ക്... ആ സ്നേഹം അവർക്കും തോന്നി തുടങ്ങിയിരിക്കുന്നു ശ്രീരാഗിനോട്... കരടായി മാറി വീണ്ടും പല്ലവി... ഹരി മനപ്പൂർവം ഒഴിഞ്ഞു മാറി... ശ്രീരാഗിൽ നിന്നും... എന്തൊക്കെയോ അയാൾ ഭയപ്പെടും പോലെ തോന്നിച്ചിരുന്നു.... 🎼🎼 സഞ്ചയനം കഴിയും വരെ ശ്രീരാഗ് പല്ലവിയുടെ കൂടെ ഉണ്ടായിരുന്നു... നിഴലു പോലെ.. അച്ഛമ്മയുടെ, അസ്ഥി നിമഞ്ചനവും കഴിഞു... ഇനിയൊന്നും അച്ഛമ്മയുടേതായി ഭൂമിയിൽ അവശേഷിക്കുന്നില്ല എന്നോർത്തു പല്ലവി... കരയിപ്പിക്കുന്ന ഓർമ്മകൾ അല്ലാതെ.... ശ്രീരാഗ് മുറിയിലേക്ക് വന്നു... ""നമുക്ക് ഇന്ന് പോകാം പല്ലവീ "" എന്ന് ചോദിച്ച്... അവൾ എന്തേലും പറയുന്നതിന് മുമ്പ്, ശ്രീരാഗിന്റെ ഫോൺ റിങ് ചെയ്തു.. """എനിക്ക് അത്യാവശ്യമായി ഒരിടം വരെ പോണം വരുമ്പോഴേക്കും പോവാൻ റെഡി ആവ്‌.. ""

എന്ന് പറഞ്ഞു പോകുന്നവനെ നോക്കി ഇരുന്നു പല്ലവി... താലി കെട്ടിയവൻ, ഉള്ളിൽ കരുണയുടെ കടലുള്ളവൻ... പക്ഷേ എന്തിന്റെ ഒക്കെ പേരിലോ തെറ്റിദ്ധരിക്കപ്പെട്ടവൻ.. തന്നോട് കാണിക്കുന്ന ഈ കാരുണ്യത്തിന്റെ പേരെന്താണ്?? അച്ഛമ്മ പോയപ്പോൾ പിടിച്ച് നിന്നത് ഈ കരുത്തിലാണ് ഓരോ നിമിഷവും ഉള്ളിലേക്ക് കയറുകയാ ശ്രീയേട്ടാ നിങ്ങൾ... ഒരു ഭ്രാന്ത് പോലാവാ നിങ്ങൾ... പെട്ടെന്നാണ് അശ്വതി ചേച്ചി വന്നത്... ""നീ ഇന്ന് പോവാണോ???"" എന്ന് ചോദിച്ചു കൊണ്ട്... താഴേക്ക് നോക്കി ഉം"" എന്ന് മൂളി.... ആ മുഖം മങ്ങിയത് പക്ഷേ കണ്ടില്ല... ""നിന്നെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്.... മനപ്പൂർവം അല്ലെടീ... ഇപ്പോ ഓർക്കുമ്പോ സങ്കടം തോന്നാ.... നിനക്ക് എന്നോട് ദേഷ്യം ണ്ടോ മോളെ??"""" കണ്ണ് നിറച്ച് അശ്വതി ചേച്ചി അത് ചോദിച്ചപ്പോൾ മിഴികൾ ചാലിട്ട് ഒഴുകി... ""നിക്കാരോടും ദേഷ്യല്ല്യ ചേച്ചീ... ഇതേ പോലെ ഒന്ന് മിണ്ടിയാൽ മതി... അത് മതിയാരുന്നു പല്ലവിക്ക്... അന്നും ഇന്നും... വേറെ ഒന്നും മോഹിച്ചിട്ടില്ല ഞാൻ... """ എങ്ങലോടെ പറയുന്നവളെ ഗൂഢമായി ചിരിച്ചൊന്നു നോക്കി അശ്വതി.. """നീ ഭാഗ്യവതിയാ മോളെ ശ്രീയേട്ടനെ പോലെ ഒരാളെ കിട്ടിയില്ലേ?? എല്ലാം നിന്റെ നല്ല മനസ്സ്... എത്ര നല്ല മനുഷ്യനാ അദ്ദേഹം... """ എന്നു പറഞ്ഞു കൂർത്ത നോട്ടം അയച്ചു പല്ലവിക്ക് നേരെ...

. """മ്മ് നല്ല മനുഷ്യനാ... ഞാൻ കണ്ടതിൽ വച്ച്... സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പാവം.. അല്ലെങ്കിൽ നഷ്ടപ്പെട്ട പ്രണയത്തെ ഓർത്തു നീറി നീറി ഇങ്ങനെ കഴിയുമോ???""" ""നഷ്ടപ്പെട്ട പ്രണയമോ???""" നെറ്റി ചുളിച്ച് ചോദിച്ചു അശ്വതി... ""മ്മ് അതേ ശ്രീയേട്ടന്റെ പ്രണയം ചൈത്ര... മരിച്ചിട്ട് പോലും ശ്രീയേട്ടൻ മനസ്സിൽ കൊണ്ട് നടക്കാ ആ കുട്ടിയെ """ ""അപ്പൊ നിന്നോട്???""" ""സഹതാപം കൊണ്ടുള്ള പരിഗണനയാവാം അല്ലെങ്കിൽ ആരോരുമില്ലാത്തവളോട് തോന്നിയ കരുണ...."" അശ്വതിയുടെ കണ്ണുകൾ മികവോടെ തെളിഞ്ഞു... ആ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..... വേഗം മുറി വീട്ടിറങ്ങിയവൾ,, വർദ്ധിച്ച നെഞ്ചിടിപ്പോടെ... 🎼🎼 ഇറങ്ങാൻ നേരം പല്ലവി തേങ്ങി പോയിരുന്നു... അനാഥയായി താൻ തികച്ചും എന്ന് ബോധ്യമായി ഒന്നുകൂടി തെക്കേ പുറത്തേക്ക് മിഴികൾ പായിച്ചു... അന്ത്യകർമ്മങ്ങൾ ചെയ്യുമ്പോൾ വിതറിയ ധന്യങ്ങളിൽ ചിലത് മുളച്ചിരിക്കുന്നു... ചങ്കു പൊടിയുന്ന പോലെ... ഒരു കരതലം തോളിൽ അമർന്നു... അശ്വതി ചേച്ചി """" ആ ദേഹത്തേക്ക് വീണു പൊട്ടി കരഞ്ഞു പല്ലവി... അശ്വതിയുടെ മിഴികൾ അപ്പോഴും ശ്രീരാഗിനെ തേടി പോയി....

"""ചേച്ചി ഇനി അങ്ങോട്ട് വരണം """" എന്ന് പറഞ്ഞു പല്ലവി ക്ഷണിച്ചപ്പോൾ സമ്മതത്തോടെ അശ്വതി തലയാട്ടി... """"വരാം """ എന്ന് സമ്മതിച്ചു.... കാർ നീങ്ങി തുടങ്ങിയപ്പോൾ ഗൂഡ സ്മിതത്തോടെ അവൾ പറഞ്ഞിരുന്നു """"വരാതിരിക്കാൻ ആവില്ലല്ലോ പല്ലവികുട്ട്യേ """ എന്ന്..... ഇതൊന്നും അറിയാതെ അവർ നൽകിയ ഇത്തിരി പരിഗണനയിൽ മനസ്സ് നിറഞ്ഞു ഇരിക്കുകയായിരുന്നു പല്ലവി..... 🎼🎼 സയന്തനത്തിലേക്ക് കയറി ചെന്നതും ഭാമമ്മയും ഗീതേച്ചിയും എല്ലാം അവളെ കാത്ത് ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു... കണ്ടതും ഭാമമ്മ കൈ നീട്ടി... ഓടി പോയി ആ മടിയിൽ വീണു... ""ഞങ്ങളൊക്കെ ഇല്ലെടാ നിനക്ക്... കരയാതെ""" എന്ന് പറഞ്ഞു ചേർത്തു പിടിച്ചപ്പോൾ എന്തോ ആശ്വാസം ഉള്ളിൽ വന്നു നിറയും പോലെ... ഗീതേച്ചിയെയും കെട്ടിപിടിച്ച് അകത്തേക്കോടി... ഇത്തവണ അനാഥ ആയിട്ടാണ് എന്റെ വരവ് എന്ന് മനസ്സ് തന്നെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു....

മുറിയിൽ ചെന്ന് കാട്ടിലിലേക്ക് വീണു.... ആരോരും ഇല്ലാത്തവൾ എന്ന് മനസ്സ് വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചു.... ചില മനസ്സുകളുടെ കാരുണ്യമല്ലാതെ സ്വന്തമായി ഒന്നും ആരും ഇല്ലാത്തവൾ എന്ന്.... പല്ലവീ"""" എന്ന് ആർദ്രമായി വിളിച്ചയാളെ മെല്ലെ തല ഉയർത്തി നോക്കി.... ശ്രീയേട്ടൻ. """ എണീറ്റ് താഴേക്ക് നോക്കി ഇരുന്നു.... മെല്ലെ ശ്രീയേട്ടൻ അരികിൽ വന്നിരുന്നു.... ""തനിക്ക് ഞാൻ പോരേടോ... ഞാൻ മാത്രം...""" എന്ന് പറഞ്ഞു നെഞ്ചോരം ചേർത്തത് പെട്ടെന്നായിരുന്നു.... വിറ കൊള്ളുന്ന ഉടലോടെ ആ നെഞ്ചിലേക്ക് ചാഞ്ഞു... ഇത്തവണത്തെ ചേർത്തുപിടിക്കലിന് എന്തോ മാറ്റം.... ഇത് വരെ ഇല്ലാത്ത പോലെ... മെല്ലെ ശ്രീയേട്ടൻ ദേഹം അടർത്തി മാറ്റി താടി തുമ്പിൽ പിടിച്ചു മുഖം ഉയർത്തി... ഒന്ന് നോക്കിയപ്പോൾ കണ്ടു അടുത്ത് വരുന്ന ആ മുഖം.... ഉമിനീരിറക്കി കണ്ണുകൾ ഇറുക്കെ ചിമ്മി ഞാൻ ഇരുന്നു......... (തുടരും )..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story