ശ്രീരാഗപല്ലവി: ഭാഗം 19

shreeragapallavi

എഴുത്തുകാരി: നിഹാരിക

ബെല്ലടിക്കുന്നത് കേട്ടാണ് രാവിലെ പല്ലവി വാതിൽ തുറന്നത്... മുന്നിൽ നിൽക്കുന്നവളെ കണ്ട് ഒരു വേള ഞെട്ടി... ""അശ്വതി """" ""ചേച്ചീ..."" എന്ന് വിളിച്ചവളെ അകത്തേക്ക് ക്ഷണിച്ചു... ഇടതുകാൽ വച്ചു അവളും... എരിയുന്ന കണ്ണോടെ അശ്വതി...... പൂജ മുറിയിൽ നിന്നും തൊഴുതിറങ്ങുന്ന ഭാമമ്മയുടെ അരികിലേക്ക് കൊണ്ടുപോയി അശ്വതിയെ..... ഇത് ഭാമമ്മ"" ശ്രീയേട്ടന്റെ അച്ഛന്റെ അനിയത്തി... കേട്ട പാടെ കാലിൽ തൊട്ട് നമസ്കരിച്ചു അശ്വതി... അത്ഭുതത്തോടെ നോക്കി അശ്വതിയെ പല്ലവി.. ഇത്രയും മാറ്റം... ആരേം കൂസാത്തവളായിരുന്നു, സ്വന്തം അച്ഛനെ പോലും... ഇങ്ങനെ മാറുമോ ആളുകൾ,, അവൾക്ക് അത്ഭുതവും ഒപ്പം അശ്വതിയോട് അലിവും തോന്നി.... ഭാമമ്മയുടെ മുഖം കണ്ടാൽ അറിയാം അശ്വതി ചേച്ചിയെ ഒത്തിരി ഇഷ്ടമായി എന്ന്... പിന്നെ ഗീതേച്ചിയെ കാണിച്ച് ""ഇത് ഗീതേച്ചി... ഇവിടത്തെ എല്ലാം ആണ് ട്ടൊ... എന്ന് പറഞ്ഞു ഗീതേച്ചിയെ കെട്ടി പിടിച്ചപ്പോൾ ഗീതേച്ചി അവൾക്കൊരു ഹൃദ്യമായ ചിരി പകരം നൽകി... ചെറുതായൊന്നു മാത്രം ചിരിച്ചു... അശ്വതി തിരികെ....

അവളെയും കൂടി മുകളിലേക്ക് നടന്നു... ശ്രീയേട്ടൻ എഴുന്നേറ്റിട്ടില്ല.. തൊട്ടപ്പുറത്തെ റൂം കൊടുത്തു.. സാധങ്ങൾ ഏല്ലാം വച്ചോളാൻ പറഞ്ഞു... ചായ എടുത്തിട്ട് വരാം എന്ന് പറഞ്ഞു താഴേക്ക് നടന്നു... 🎼🎼 . അച്ഛൻ ബിസ്സിനെസ്സ് ആവശ്യത്തിനായി ബാംഗ്ലൂർ പോയതായിരുന്നു... അപ്പോഴാ അമ്മയോട് പറഞ്ഞിട്ട് പോന്നത് പല്ലവിടെ അടുത്തേക്കാണ് എന്ന്... സ്വഭാവം ശരിക്കറിയാവുന്ന അമ്മ എതിർത്തു പരമാവധി... അതാണ് ബഹളം വച്ചു രാവിലെ നേരത്തെ തന്നെ പോന്നത്... അച്ഛമ്മയുടെ ബലി തർപ്പണമാവുമ്പോഴേക്കും അച്ഛൻ വരും.. അപ്പോഴേക്കും എത്തണം എന്ന് കാലുപിടിച്ചു പറഞ്ഞേൽപ്പിച്ചിരുന്നു അമ്മ... ഉറപ്പില്ലാതൊന്നു മൂളി.. ഇനി ആകെ ആറോ എഴോ ദിവസം മാത്രം... അത്രേം മതി..... അശ്വതിക്ക് ലക്ഷ്യം നേടാൻ...... ആരുടേം ആവണ്ട ശ്രീയേട്ടാ നിങ്ങൾ.. ഈ അശ്വതിയുടെ അല്ലാതെ """""" കണ്ണടച്ചു നിന്നപ്പോൾ ആ ഉള്ള് നിറയെ ആ ഒരാൾ വന്നു നിറഞ്ഞു....

അവളപ്പോൾ മിഴികൾ ഒന്നൂടെ ഇറുക്കെ ചിമ്മി..... 🎼🎼 താഴെ ചെന്ന് ചായ രണ്ടു കപ്പുകളിൽ ആക്കി എടുക്കുമ്പോ ഭാമമ്മ ഗീതേച്ചിയോട് പറയുന്നത് കേട്ടു.. ""വന്ന കുട്ടി നല്ല കുട്ടിയാ എന്ന് """ അപ്പേഴേന്തൊക്കെയോ ഓർമ്മകൾ കടന്നു പോയി പല്ലവിയുടെ ഉള്ളിലൂടെ. .. കണ്ണീരിന്റെ നനവോർമ്മകൾ.. ഒന്ന് നിശ്വസിച്ചു ചായയും എടുത്ത് മുകളിലേക്ക് നടന്നു.... 🎼🎼 മുറിയിൽ ഇരുന്ന് എങ്ങോട്ടാ മിഴികൾ നട്ടവളോട്, ""ചായ "" എന്ന് പറഞ്ഞു കപ്പ്‌ നീട്ടി... ചെറിയൊരു ചിരിയാലേ അവളത് വാങ്ങി കയ്യിലെ മറ്റേ കപ്പിൽ നോട്ടം എത്തിച്ചു... അതാർക്കാ എന്ന് ചോദിച്ചപ്പോൾ ""ശ്രീയെട്ടനാ""' എന്ന് മറുപടി പറഞ്ഞു.... ""ഇന്ന് ഞാൻ കൊടുക്കാം എന്റെ ഏട്ടന് """ എന്ന് പറഞ്ഞപ്പോ ആസ്വഭാവികത ഒന്നും തോന്നിയില്ല... കപ്പ്‌ അവൾക്ക് നേരെ നീട്ടി... അവളത് വാങ്ങി ഏറെ ഉത്സാഹത്തോടെ അപ്പുറത്തെ മുറിയിലേക്ക് ചെന്നു... 🎼🎼 മുറിയിൽ കമിഴ്ന്നു കിടന്നുറങ്ങുന്നവനെ കൊതിയോടെ നോക്കി....

ഇത്രമേൽ ആരും തന്റെ മനസ്സിനെ സ്വാധീനിച്ചിട്ടില്ല ഇതുവരെ... ഉറച്ച ആ ശരീരത്തിൽ അവളുടെ മിഴികൾ ഓടി നടന്നു.... ശ്രീയേട്ടാ"""" വിളിച്ചപ്പോൾ സ്വരം വിറ കൊള്ളുന്നുണ്ടായിരുന്നു.. അന്നേരം അയാസപ്പെട്ടു ആ മിഴികൾ തുറന്നു.... പെട്ടെന്ന് കണ്ട് ഞെട്ടിയ പോലെ ചോദിച്ചു """പല്ലവി.. പല്ലവി എവിടെ??""" എന്ന്.... """ചായ "" എന്ന് മാത്രം പറഞ്ഞു കപ്പ്‌ നീട്ടിയപ്പോൾ പിടിക്കാത്തത് പോലെ അവിടെ വച്ചോ എന്ന് പറഞ്ഞു.... പിന്നേം നീട്ടി പിടിച്ചു നിന്നപ്പോൾ കയ്യിൽ നിന്നും വാങ്ങി പുറത്തേക്ക് പോയി.... മുറിക്കു പുറത്തിറങ്ങി നീട്ടി വിളിക്കുന്നത് കേട്ടു.. പല്ലവീ"""" എന്ന്.. എന്താണ് കാര്യം എന്നറിയാൻ ചെന്നപ്പോഴേക്ക് പല്ലവി ഓടി കിതച്ചു വന്നിരുന്നു.... 🎼🎼 ""ന്താ ശ്രീയേട്ടാ.""" എന്ന് ചോദിച്ച് ആ മുഖത്തേക്ക് നോക്കിയതും വന്യമായ ഭാവത്തോടെ ചോദിച്ചു.

""ഒരു കപ്പ്‌ ചായ കൊണ്ട് തരാൻ പോലും നിനക്ക് വയ്യേ """ എന്ന്... മിഴികൾ നിറഞ്ഞു പെട്ടെന്ന്.... ഈയോരാളുടെ ഭാവമാറ്റം പോലും അത്രമേൽ തന്നെ ബാധിക്കുന്നു.... """ഞാൻ.... അശ്വതി ചേച്ചി തന്നോളാം എന്ന് പറഞ്ഞപ്പോ """ എന്ന് പറഞ്ഞ് ഒപ്പിച്ചു ചുണ്ടുകൾ വിറ കൊള്ളുന്നെങ്കിൽ കൂടെ.... """നിനക്ക് വയ്യെങ്കിൽ വേണ്ട ഞാൻ ഒറ്റക്ക് എടുത്ത് കുടിച്ചോളാം... സ്റ്റുപ്പിഡ് """ എന്ന് പറഞ്ഞു ഇറങ്ങി പോയപ്പോൾ കരഞ്ഞ്ഞു പോയിരുന്നു... അത് കണ്ട് ഗൂഡ സ്മിതത്തോടെ അവളും നിന്നു """അശ്വതി """'............. (തുടരും )..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story