ശ്രീരാഗപല്ലവി: ഭാഗം 20

shreeragapallavi

എഴുത്തുകാരി: നിഹാരിക

"""ഞാൻ.... അശ്വതി ചേച്ചി തന്നോളാം എന്ന് പറഞ്ഞപ്പോ """ എന്ന് പറഞ്ഞ് ഒപ്പിച്ചു ചുണ്ടുകൾ വിറ കൊള്ളുന്നെങ്കിൽ കൂടെ.... """നിനക്ക് വയ്യെങ്കിൽ വേണ്ട ഞാൻ ഒറ്റക്ക് എടുത്ത് കുടിച്ചോളാം... സ്റ്റുപ്പിഡ് """ എന്ന് പറഞ്ഞു ഇറങ്ങി പോയപ്പോൾ കരഞ്ഞ്ഞു പോയിരുന്നു... അത് കണ്ട് ഗൂഡ സ്മിതത്തോടെ അവളും നിന്നു """അശ്വതി """' 🎼🎼 "നിന്നോട് അത്ര സ്നേഹമൊന്നും ഇല്ലാ ലെ ആൾക്ക് " എന്ന് ബാൽക്കണിയിൽ മിഴിനിറച്ചിരിക്കുന്നവളോട് ചോദിക്കുമ്പോൾ ഉള്ളിൽ അവളുടെ മനസ്സിനെ നോവിക്കാനുള്ള ത്വരയായിരുന്നു.. വീണ്ടും മിഴികൾ നിറഞ്ഞു തൂവിയതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല പല്ലവി.... ""ആര് കൊടുത്താൽ കുടിച്ചാലെന്താ...? നീ തന്നെ തരണം എന്ന് പറയാൻ നീ ജോലിക്കാരിയോ മറ്റോ ആണോ...??"" എവിടെയോ നോക്കി പറവയുന്നവളെ തടഞ്ഞു പല്ലവി ... "അങ്ങനെ ഒന്നും അല്ല ചേച്ചി.... എന്നോട് ദേഷ്യപ്പെടാറൊന്നും ഇല്ല... ഇന്നെന്തോ..."' സ്വയം ഓരോന്ന് കണ്ടെത്തി അശ്വസിക്കുന്നവളേ കണ്ട് വീണ്ടും ദേഷ്യം തോന്നി... ""എന്നോട് ഭയങ്കര സ്നേഹാ ചേച്ചീ"" എന്നുകൂടെ ചേർത്തപ്പോൾ സ്വയം നഷ്ടപ്പെട്ടിരുന്നു അശ്വതിക്ക്...

"ഇത് സ്നേഹല്ല പല്ലവീ... വെറും സഹതാപം.. നിന്റെ അവസ്ഥ ഓർത്തുള്ള സഹതാപം... അല്ലെ തന്നെ ശ്രീരാഗ് ഏട്ടനെ പോലെ ഒരാൾക്ക് ഇഷ്ടാവാൻ മാത്രം എന്താ നിനക്കുള്ളത്.. പാതിക്ക് വച്ചു നിർത്തിയ വിദ്യാഭ്യാസമോ.. ഈ പട്ടിക്കാട് ലുക്കോ..."" ആകെ തകർന്ന് തന്നെ നോക്കുന്നവളെ അപ്പോഴാണ് അശ്വതി കണ്ടത്... ആാാ മിഴികൾ പെയ്യാൻ പോലും മറന്നു നിൽക്കുന്നു... " ഞാൻ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല.. വെറുതെ അങ്ങേരെ മനസ്സിൽ കൊണ്ട് നടക്കണ്ട എന്ന് പറഞ്ഞതാ... അവസാനം കൊള്ളാവുന്ന വല്ല പെണ്ണുങ്ങടേം കൂടെ അങ്ങേര് പോകും അതുറപ്പാ.... "" അതും പറഞ്ഞു തിരിയുമ്പോൾ അശ്വതിക്കറിയാമായിരുന്നു പാതി ചത്തു കാണും പല്ലവി എന്ന്... "നീയായിട്ട് തന്നെ ഒഴിഞ്ഞു പോണം പല്ലവീ "" എന്ന് മനസ്സിൽ പറഞ്ഞ് നടന്നു നീങ്ങുമ്പോൾ അവിടൊരു പാവം പെണ്ണ് പൊട്ടി വന്ന കരച്ചിൽ അടക്കാൻ പാട് പെടുകയായിരുന്നു... 🎼🎼

എന്നും കുത്തി നോവിക്കാൻ മാത്രേ നോക്കീട്ടുള്ളൂ അശ്വതി ചേച്ചിയും ഇന്ദിര വല്യമ്മയും എല്ലാം.. ഇത്തവണ പറഞ്ഞതിൽ അവളുടെ മനസ്സ് ഉടക്കി... കുറെ നാളായി തന്റേം സംശയം ആണ് അത്.. ശ്രീയേട്ടൻ അടുപ്പം കാണിക്കുമ്പോഴൊക്കെയും പൊന്തി വരുന്ന സംശയം.. എന്തിന്റെ പേരിലാണീ പരിഗണന എന്ന്.... സഹതാപം കൊണ്ടാണെന്നു നൂറാവൃത്തി വിവേകം പറഞ്ഞപ്പോൾ അല്ല ഇഷ്ടം കൊണ്ട് തന്നെ ആണെന്ന് മനസ് സമർത്ഥിക്കാറുണ്ട്.... ഇപ്പോ മറ്റൊരാൾ കൂടി അങ്ങനെ പറഞ്ഞപ്പോ.... ആകെ ഭ്രാന്തു പിടിക്കും പോലെ... ഏറെ നേരം മുറിയിൽ തന്നെ കഴിച്ചു കൂട്ടി എപഴോ ഇറങ്ങി ചെന്നപ്പോൾ കണ്ടിരുന്നു ഓടി നടന്നു ഗീതേച്ചിയേം ഭാമമ്മേം സോപ്പിടുന്ന അശ്വതി ചേച്ചിയെ... എന്തോ താഴേക്ക് പോവാൻ തോന്നിയില്ല... മുറിയിലേക്ക് തന്നെ പോന്നു.. രാത്രിയിൽ ഉണ്ണാൻ വിളിച്ചപ്പോഴും വിശപ്പില്ലെന്നു പറഞ്ഞ് ഒഴിവായി... ജാലകം മെല്ലെ നീക്കിയപ്പോൾ ഒറ്റക്ക് നിൽക്കുന്ന ആ കല്ലറ കാണായി.... ചൈത്ര""" ആ പേരൊന്നു മെല്ലെ ഉരുവിട്ടു... ""ഇടക്ക് ചിന്തിക്കാറുണ്ട് എനിക്ക് നീയാവാൻ കഴിഞ്ഞെങ്കിൽ എന്ന്..

അല്ലെങ്കിൽ ഈ ആയുസ്സ് നിനക്ക് തരാൻ കഴിഞ്ഞെങ്കിൽ എന്ന്.. എങ്കിലെന്റെ.... എന്റെ ശ്രീയേട്ടന് സന്തോഷമായേനെ അല്ലെ... സ്വന്തം പ്രണയം നഷ്ടമാവാതിരുന്നേനെ അല്ലെ...."" മിഴികൾ നിറഞ്ഞൊഴുന്നവളെ ഒരു കാറ്റു മെല്ലെ വന്നു തഴുകി പോയതവൾ അറിഞ്ഞില്ല... വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും ദൃതിയിൽ അവൾ ജനാല അടച്ചു... ശ്രീരാഗ് "" തന്റെ മുന്നിൽ തല കുമ്പിട്ടു നിൽക്കുന്നവളെ മെല്ലെ നോക്കി... കരഞ്ഞിട്ടാവും മുഖം വീർത്തിട്ടുണ്ട്... എന്തോ പാവം തോന്നി... "താൻ കഴിച്ചോ?? "" എന്ന് ചോദിച്ചവനോട് എവിടെയോ നോക്കി ഒന്ന് മൂളി... ഉം "" എന്ന് എന്തോ കള്ളം പറയാൻ ആണപ്പോൾ തോന്നിയത്.... ""എന്നാ പിന്നെ എനിക്കെടുത്തു വക്ക് "" എന്ന് പറഞ്ഞു കുളിക്കാൻ കയറി... "കഴിച്ചോ ന്ന്.... നിക്കാരുടേം സഹതാപം വേണ്ട "" എന്ന് പിറു പിറുത് താഴേക്ക് നടന്നു... 🎼🎼 കാസറോളിലെ ചപ്പാത്തി ചൂടുണ്ടായിരുന്നു... അതെടുത്തു വച്ച് ഇത്തിരി നേരം കാത്തു നിന്നപ്പോൾ കണ്ടു മേലെ നിന്നും ഇറങ്ങി വരുന്നവനെ... വേഗം വിളമ്പി വച്ചിട്ട് അടുക്കളയിലേക്ക് നടന്നു... പല്ലവീ...""" ഇത്തിരി ഗംഭീര്യത്തിൽ വിളിച്ചതും ഞെട്ടി തിരിഞ്ഞു...

""താനെന്താ കഴിച്ചേ...??"" എന്ന് ചോദിച്ചപ്പോൾ കള്ളം പിടിക്കപെട്ട കുഞ്ഞിനെ പോലെ പരുങ്ങി പറഞ്ഞു.. "ചോറ്... അല്ല.. ചപ്പാത്തി എന്ന്... "" ഉം"" എന്നൊന്ന് അമർത്തി മൂളി പറഞ്ഞു ഇവിടെ വന്നിരിക്ക് എന്ന്... ചപ്പാത്തി മുറിച്ച് ഒരു കഷ്ണം നീട്ടിയപ്പോൾ തല ഇരുവശത്തേക്കും ചലിപ്പിച്ചു വേണ്ട എന്ന് പറഞ്ഞു... ""കഴിക്കാൻ "" എന്നിത്തിരി ഉച്ചത്തിൽ പറഞ്ഞതും വാ തുറന്നിരുന്നു അറിയാതെ.. വായിൽ ചപ്പാത്തി വച്ചു തന്നു കുസൃതിയോടെ ആ കണ്ണുകൾ കുറുമ്പോടെ ചിമ്മി തുറന്നപ്പോൾ.. വീണ്ടും ഉള്ളിൽ ഒരായിരം പ്രണയ പുഷ്പങ്ങൾ മൊട്ടിട്ടതറിഞ്ഞു പല്ലവി... സഹതാപമോ,സ്നേഹമോ... രണ്ടും ഉള്ളിലെ തുലാസ്സിൽ തൂങ്ങി ആടി... മെല്ലെ ശ്രീയേട്ടനെ നോക്കാതെ മുകളിലേക്കൊടുമ്പോൾ.. രണ്ടു മിഴികൾ എല്ലാം പകയോടെ നോക്കി കണ്ടിരുന്നു... 🎼🎼 മുറിയിൽ കട്ടിലിൽ മുട്ടിൽ തല വച്ചിരിക്കുന്നവളെ കണ്ട് ഒന്ന് തറഞ്ഞു നിന്നു ശ്രീരാഗ്.. മെല്ലെ അവളുടെ അരികെ ചെന്നിരുന്നു... മെല്ലെ ഒന്ന് തൊട്ടതും കരച്ചിലോടെ ദേഹത്തേക്ക് ചാഞ്ഞു പെണ്ണ്... "സഹതാപത്തിന്റെ പേരിലീ തരുന്ന സ്നേഹം നിക്ക് വേണ്ട ശ്രീയേട്ടാ... ഇതെന്നെ കൊല്ലാതേ കൊല്ലുവാ...""

""സഹതാപോ കൊള്ളാലോ കണ്ടുപിടുത്തം..."" ചിരിയോടെ അവളെ ഒന്നൂടെ ചേർത്തു ശ്രീ... "ചൈത്ര... ഞാൻ ആ സ്ഥാനത്തേക്ക് വലിഞ്ഞു കേറി വന്നതല്ലേ... ഒരർഹതയും ഇല്ലാതെ...."" കൈ വിടുവിച്ചു പെണ്ണ് ഏങ്ങി കരഞ്ഞു പറഞ്ഞപ്പോൾ ശ്രീയും ആകെ വല്ലാതായി... ""ഞാൻ സ്നേഹിച്ചു പോകുവാ... അർഹത ഇല്ലേലും ഇഷ്ടം തോന്നുവാ.. "" കുഞ്ഞിനെ പോലെ പതം പറയുന്നവളെ ചേർത്തു പിടിച്ചു വീണ്ടും ശ്രീ... ""ഞാനാകെ ഒരാളെ പ്രണയിച്ചിട്ടുള്ളൂ... പിരിയാതെ കൂടെ ഉണ്ടാവണം എന്നാഗ്രഹിച്ചിട്ടുള്ളൂ.. അത് എന്റെ താലി കഴുത്തിൽ കിടക്കുന്ന ഈ എന്റെ പെണ്ണാ..."" എന്ന് അവളെ നോക്കി പറഞ്ഞപ്പോൾ കണ്ണ് തള്ളി ഇരുന്നു പെണ്ണ്... ""അപ്പൊ ചൈത്ര "" എന്ന് പറഞ്ഞപ്പോ.. """കേട്ടതൊക്കെ സത്യവണം എന്നില്ലല്ലോ"" എന്നു പറഞ്ഞ് മെല്ലെ ജാലകത്തിനരുകിലേക്ക് നടന്നു ശ്രീ... കേട്ടത് ഉൾക്കൊള്ളനാവാതെ ഇരിക്കുകയായിരുന്നു അപ്പോഴും പല്ലവി.................. (തുടരും )..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story