ശ്രീരാഗപല്ലവി: ഭാഗം 22

shreeragapallavi

എഴുത്തുകാരി: നിഹാരിക

രാവിലെ എണീറ്റപ്പോൾ വേഗം ശ്രീയുടെ മുറിയിലേക്ക് നടന്നു അവൾ... മുറിയുടെ വാതിൽ ചാരിയതെ ഉണ്ടായിരുന്നുള്ളൂ... മെല്ലെ തുറന്ന് അകത്തു കയറിയപ്പോൾ കണ്ടു കട്ടിലിൽ കിടന്നു ഉറങ്ങുന്നവനെ... അത്രമേൽ പ്രണയത്തോടെ നോക്കി അവൾ... വിട്ടു കൊടുക്കില്ല എന്ന ഉറച്ച തീരുമാനത്തോടെ..... മെല്ലെ ഒന്ന് കണ്ണ് തുറന്നു നോക്കിയപ്പോൾ കണ്ടു തന്നെ നോക്കി നിൽക്കുന്ന അശ്വതിയെ... എണീറ്റിരുന്നു ചോദിച്ചു, "താനെന്താ ഇവിടെ "" എന്നു... "അത്... അത് " എന്നു പറഞ്ഞു വിക്കിയതും ശ്രീ എഴുന്നേറ്റ് അടുത്തേക്ക് ചെന്നു... പെട്ടെന്നായിരുന്നു ബോധം മറഞ്ഞവളെ പോലെ അവൾ ശ്രീയുടെ ദേഹത്തേക്ക് വീണത്... പെട്ടെന്നായത് കൊണ്ട് അവനൊന്നു പകച്ചു.. അവളെ ചുറ്റി പിടിച്ചു, വിളിക്കുന്നുണ്ടായിരുന്നു... "ഹേയ് " എന്ന്... പല്ലവി കയറി വന്നു പെട്ടെന്ന്... അശ്വതിയും അത് പ്രതീക്ഷിച്ചിരുന്നു... മെല്ലെ അവൾ ശ്രീയെ വലിഞ്ഞു മുറുക്കി.. "ശ്രീയേട്ടാ "" എന്ന് വിളിച്ചവളെ ഞെട്ടി നോക്കി ശ്രീ... ഞെട്ടൽ അഭിനയിച്ചു അശ്വതിയും... പെട്ടെന്ന് അശ്വതി ഓടി ചെന്ന് പല്ലവിയോട് പറഞ്ഞു..

"ഞങ്ങൾ അറിയാതെയാ.. പല്ലവി... പരസ്പരം ഇഷ്ടത്തിലാ.." എന്ന്.. എതിർക്കും എന്ന് കരുതി ശ്രീയെ നോക്കി അശ്വതി... പക്ഷെ എല്ലാം കേട്ട് തറഞ്ഞു നിൽക്കുകയായിരുന്നു ശ്രീ.. "വിട്ട് തന്നൂടെ ഞങ്ങളുടെ ജീവിതം "" എന്ന് കൈകൂപ്പി പറയുന്ന അശ്വതിയെ മിഴി നിറച്ചൊന്നു നോക്കി...പല്ലവി.. പിന്നീടാ മിഴികൾ നേരെ ശ്രീയിൽ ചെന്നെത്തി.. ""ഞാൻ വിട്ട് തരാം അശ്വതി ചേച്ചീ.. പക്ഷേ തന്നാലും ചേച്ചിക്കാ മനുഷ്യനെ പ്രാണനില്ലാതെ മാത്രേ കിട്ടൂ.. ആ ഒരാളുടെ പ്രാണനും പ്രണയവും ഇപ്പൊ ഞാനാണ്... ഞാൻ മാത്രമാണ്... സ്നേഹം കാണിച്ചപ്പോൾ... പരിഗണന തന്നപ്പോ.. ചതിയാണെന്നു മനസ്സോരു നൂറു വട്ടം പറഞ്ഞിട്ടും.. അല്ല എന്ന് സ്വയം ആവർത്തിച്ചു പറഞ്ഞു പഠിപ്പിച്ചു.. അത്രയും ഒരിക്കൽ നിങ്ങളുടെ എല്ലാം സ്നേഹം അത്രമേൽ കൊതിച്ചിട്ടുണ്ട് പല്ലവി... ആരും ഇല്ലാത്തവളായിരുന്നില്ലേ.. ഒരച്ഛമ്മ മാത്രം സ്വന്തായി ഉള്ളവൾ.. ഇപ്പോ പല്ലവിക്ക് എല്ലാം ആയി എന്റെയീ ശ്രീയേട്ടൻ ഉണ്ട്.. അത് മതി... """ പറഞ്ഞപ്പോഴേക്ക് വല്ലാതെ കിതച്ചിരുന്നു പല്ലവി... അടുത്തേക്ക് ചെന്ന് അവളെ നെഞ്ചോട് ചേർത്തിരുന്നു അപ്പോഴേക്ക് ശ്രീ..

എരിയുന്ന കണ്ണോടെ നോക്കി അവരെ അശ്വതി... ""വെറും മോഹം മാത്രാ പല്ലവി.. ഇയാളുടെ കൂടെ സമാധാനമായി ജീവിക്കാം എന്നുള്ളത് സമ്മതിക്കില്ല അശ്വതി... ഈ ചങ്കിൽ ജീവനുള്ളത് വരെ..."" അത് പരഞ്ഞു പകയോടെ പോകുന്നവളെ നോക്കി പല്ലവി നിന്നു... തന്നിൽ നിന്നു അടർത്തി മാറ്റി ശ്രീ അവളോട് കുറുമ്പോടെ ചോദിച്ചു, ""കരയുന്നില്ലേ എന്ന്.. "" തിരിച്ച്ചും അതേ കുറുമ്പോടെ നോക്കി അവൾ അവന്റെ നെഞ്ചിൽ നോവാതൊന്നു കടിച്ചു. സ്സ്സ് സ്.... എരി വലിച്ചവൻ അവളെ ഒന്നൂടെ ഇറുക്കെ പുണർന്നു. .... 🎼🎼 ബാഗ് എടുത്തു ആ പടി ഇറങ്ങുമ്പോ കനലെഞ്ഞിരുന്നു അവളുടെ കണ്ണിൽ പ്രണയം നഷ്ടമായവളുടെ പ്രതികാരവും... "ന്തിനാ കുട്ട്യേ ഇപ്പോ തന്നെ പോണേ? " എന്നുള്ള ഭാമമ്മയുടെ ചോദ്യത്തിന് മറുപടിയായി കാത്തുന്നൊരു നോട്ടം പല്ലവിയെ നോക്കി അവൾ... "അമ്മേ കാണണം എന്ന് തോന്നി അശ്വതി ചേച്ചിക്ക്... ല്ലേ?" എന്ന് പല്ലവി ഒരു പ്രത്യേക താളത്തിൽ പറഞ്ഞപ്പോ അശ്വതിയുടെ പല്ലുകൾ ഞെരുങ്ങി... നടന്നു നീങ്ങുന്നവളെ ഇത്തിരി നേരം നോക്കി നിന്നു പല്ലവി... ചവിട്ടേറ്റ പാമ്പാണവൾ...

തിരിഞ്ഞു കൊത്താൻ തക്കം പാത്തിരിക്കും എന്ന് ഉള്ളിലാരോ പറയും പോലെ... പക്ഷേ എല്ലാ ഭയത്തിനെയും ജയിക്കാൻ എല്ലാത്തിനും ഉപരിയായി അവൾക്കിപ്പോൾ ഒരാൾ ഉണ്ട്... അവളുടെ പ്രാണൻ... ശ്രീരാഗ്.... """" 🎼🎼 രാത്രി ഏറെ ആയിട്ടും ശ്രീയെ കാണാത്തത് കൊണ്ട് ടെൻഷനിൽ ആയിരുന്നു പല്ലവി... എപ്പോഴേലും മാത്രമേ ഇങ്ങനെ വൈകാറുള്ളൂ.. ബാൽക്കണിയിൽ പോയി നിന്നു അവൾ.. പെട്ടെന്ന് അവൾ നോക്കിയപ്പോൾ ബുള്ളറ്റ് കടന്നു വരുന്നത് കണ്ടു... ഇത്രനേരം ടെൻഷനടിപ്പിച്ചതിന് വൈകിയതിന് എല്ലാം ദേഷ്യം വരുന്നുണ്ടായിരുന്നു... വേഗം മുറിയിൽ പോയി മുഖം വീർപ്പിച്ചു ഇരുന്നു... റൂമിലെത്തിയത് അറിഞ്ഞിട്ടും ഒന്ന് നോക്കാൻ പോയില്ല.. തോന്നിയ നേരത്ത് വന്നു കേറുന്നവരോട് ഞാൻ എന്തിനാ മിണ്ടണേ... എന്നും പിറുപിറുത്ത് ഇരുന്നു... പെട്ടെന്നാണ് ചൂടുള്ള ആ നിശ്വാസം ചെവിയിൽ പതിഞ്ഞത്... ഞെട്ടി പിടഞ്ഞു എണീക്കാൻ നോക്കിയപ്പോൾ ബലിഷ്ഠമായ ആ കൈകൾ കട്ടിലിലേക്ക് വലിച്ചിട്ടിരുന്നു... "ന്തിനാ എന്റെ പെണ്ണ് പിണങ്ങിയെ " എന്നു മുകളിൽ എത്തി ചോദിക്കുന്നവനോട് ഉമിനീറിറക്കി ഒന്നും ഇല്ല എന്ന് തലയാട്ടി...

ആാാ മുഖം അപ്പോഴേക്ക് താഴ്ന്നു വന്നിരുന്നു... ആ അധരങ്ങൾ അവയുടെ ഇണയെ തേടി പോയി... മെല്ലെ ചുണ്ടുകളിലെ അഗാധതയിൽ അവ ആഴ്ന്നിറങ്ങി... അവന്റെ പല്ലുകൾ മെല്ലെ അവളുടെ കഴുത്തിൽ പതിഞ്ഞു... സ്സ് സ് സ്.. എരി വലിച്ചവൾ കണ്ണുകൾ ഇറുക്കെ ചിമ്മി... അവളുടെ നിഷ്കളങ്കമായ മുഖം അവനിൽ വല്ലാത്ത അനുഭൂതി നൽകി.. വികാരങ്ങളുടെ വേലിയേറ്റത്തിൽ അവനവളിലേക്ക് അവന്റെ പ്രണയം മുഴുവനും പകർന്ന് നൽകിയിരുന്നു... തങ്ങളുടെ പ്രണയം അതിന്റെ പൂർണ്ണതയിൽ എത്തിയ സംതൃപ്തിയിൽ ഇരുവരും അടർന്നു മാറി... പല്ലവിയുടെ കണ്ണുകളിൽ ഒരു നീർത്തുള്ളി അവശേഷിച്ചിരുന്നു... അവരുടെ പ്രണയത്തിന്റെ ബാക്കി പത്രം എന്ന പോലെ... അവളെ ഒന്നൂടെ വലിച്ചു ദേഹത്തേക്ക് ചേർക്കുമ്പോൾ, അത്രമേൽ ആർദ്രമായി അവൻ ചോദിച്ചിരുന്നു... "നൊന്തോടീ നിനക്കെന്നു """"" മെല്ലെ ഇല്ലെന്നു തലയാട്ടുമ്പോൾ ആ മിഴികൾ നിറഞ്ഞു തുളുമ്പിയിരുന്നു ആ കരുതലോർത്ത്... ആ നെഞ്ചിലേക്ക് മുഖം ചായ്ച്ചപ്പോഴും മനസ്സിൽ ഉരുവിട്ടിരുന്നു.. ഈ ഭാഗ്യം അതെന്നിൽ നിന്നും അകറ്റരുതേ എന്ന്...... (തുടരും )

അപ്പൊ ദേ എല്ലാം set ആക്കീണ്ട്... അശ്വതിയെ ഓടിച്ചു വിട്ടു... ശ്രീയും പല്ലവിയുമൊന്നായി 🙈🙈 ഇനി ഇച്ചിരി സങ്കടം 😅....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story