ശ്രീരാഗപല്ലവി: ഭാഗം 23

shreeragapallavi

എഴുത്തുകാരി: നിഹാരിക

അവളെ ഒന്നൂടെ വലിച്ചു ദേഹത്തേക്ക് ചേർക്കുമ്പോൾ, അത്രമേൽ ആർദ്രമായി അവൻ ചോദിച്ചിരുന്നു... "നൊന്തോടീ നിനക്കെന്നു """"" മെല്ലെ ഇല്ലെന്നു തലയാട്ടുമ്പോൾ ആ മിഴികൾ നിറഞ്ഞു തുളുമ്പിയിരുന്നു ആ കരുതലോർത്ത്... ആ നെഞ്ചിലേക്ക് മുഖം ചായ്ച്ചപ്പോഴും മനസ്സിൽ ഉരുവിട്ടിരുന്നു.. ഈ ഭാഗ്യം അതെന്നിൽ നിന്നും അകറ്റരുതേ എന്ന്...... 🎼🎼 രാവിലെ എണീറ്റ് പേപ്പർ വായിക്കുന്നവന്റെ അടുത്തേക്ക് ചെല്ലാൻ ഒരു മടി തോന്നി പല്ലവിക്ക്.. മെല്ലെ ചെന്ന് കപ്പ്‌ നീട്ടിയപ്പോ ആ മുഖത്ത് കുസൃതി കലർന്നൊരു ചിരി ഉണ്ടായിരുന്നു.. തിരിഞ്ഞ് നടക്കാൻ തുടങ്ങിയപ്പോ കയ്യിൽ പിടി വീണിരുന്നു, എങ്ങോട്ടാ എന്ന് ചോദിച്ച്... കാന്തം പോലെ തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കിയതും നാണം കവിളിനെ ചുവപ്പിച്ചു... "ഒന്ന് എന്നെ എന്റെ വീട്ടിൽ കൊണ്ട് പോകാമോ??" ചോദ്യ ഭാവത്തോടെ നെറ്റി ചുളിച്ച് നോക്കുന്നവനോട്, "അവിടെ ഉറങ്ങുന്നോരോട് നിക്ക് ഈയൊരാളെ കാട്ടി കൊടുക്കാനാ... അവരുടെ അനുഗ്രഹം തേടാനാ.."" മിഴി വിടർത്തി പറയുന്നവളോട് ചിരിയോടെ ശ്രീ പറഞ്ഞു നമുക്ക് പോവാടോ എന്ന്... 🎼🎼

മുണ്ടും നേര്യതും ഉടുത്തു.. മുടി പിന്നിയിട്ട്, ഒരു കുഞ്ഞു പൊട്ടും തൊട്ടു... നെറുകിൽ സീമന്ത രേഖയിൽ കുംകുമം ചാർത്തുമ്പോൾ ചൊടിയിൽ നാണത്തിന്റെ പുഞ്ചിരി വിടർന്നിരുന്നു... താലി എടുത്തു പുറത്തേക്കിട്ടു.... മെല്ലെ തിരിഞ്ഞപ്പോൾ കണ്ടു എല്ലാം നോക്കി ആസ്വദിച്ചു നിൽക്കുന്നവനെ... മെല്ലെ തല താഴ്ന്നതും ആ കൈകൾ ആ നെഞ്ചിലേക്ക് വലിച്ചിട്ടിരുന്നു... ""ഇങ്ങനെ ഇതൊന്നും ഉടുത്തു നിക്കല്ലേ പെണ്ണെ മനുഷ്യന്റെ കണ്ട്രോൾ കളയാൻ "" എന്ന് മീശ കടിച്ച് പറയുന്നവനെ കുറുമ്പോടെ നോക്കി പെണ്ണ് അടുത്ത് വരുന്ന ശ്രീയുടെ അധരങ്ങൾ അതിന്റെ ഇണയുമായി കൊരുത്തു... അവളുടെ മിഴികൾ കൂമ്പിയടഞ്ഞു... അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ അമർന്നു.. അന്നേരം പെണ്ണൊന്നു പിടഞ്ഞു... മെല്ലെ അവന്റെ കൈകൾ അവളുടെ നഗ്നമായ അണി വയറിലൂടെ സഞ്ചരിച്ച് പൊക്കിൾ ചുഴിയിൽ എത്തി നിന്നു... അവനെ പിടിച്ചു ഉന്തി അവൾ ഓടി മാറി.. ""അതേ ഇനി ഇവിടെ നിന്നാലേ പോക്ക് നടക്കില്ല... മോൻ വേം റെഡി ആയി വാ """ "" നിന്നെ കിട്ടും എന്റെ കയ്യിൽ ""

എന്ന് പറഞ്ഞു അവളെ പിടിക്കാനാഞ്ഞതും, അവൾ ഓടി താഴേക്കു പോയി... നേരെ ചെന്ന് നിന്നത് ഭാമമ്മയുടെ മുന്നിൽ... "ന്താ കുട്ട്യേ "" എന്ന് പറഞ്ഞു കണ്ണ് മിഴിച്ചു.... ""ഞാൻ... വെറുതെ.. അവിടന്ന് വേഗത്തിൽ എത്താൻ ഓടിയപ്പോ... "" ചമ്മി മെല്ലെ അവിടന്ന് എന്തൊക്കെയോ പറഞ്ഞു തടി തപ്പി.... അപ്പോഴും ഭാമമ്മ ഇങ്ങോട്ട് തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു.... ഒരുങ്ങി ഇറങ്ങിയ ശ്രീയേട്ടനെ കണ്ട് ഒരു നിമിഷം വാ പൊളിച്ചു... കറുത്ത കുർത്തയും അതേ കര മുണ്ടും... ഹോ ഒടുക്കത്തെ ഗ്ലാമറും... വായും പൊളിച്ചു നോക്കുന്നത് കണ്ടിട്ടാവണം, ന്താ എന്ന് പുരികം ഉയർത്തി ചോദിച്ചത്... ചുമൽ കൂച്ചി മ്ച്ചും""" എന്ന് കാട്ടി.. കാറിന്റെ കീ എടുക്കുന്നത് കണ്ടപ്പോ, പുറകിൽ ചെന്ന് ഒന്നു തോണ്ടി, മെല്ലെ ബൈക്കിന്റെ കീ ചൂണ്ടി കാണിച്ചു കൊടുത്തു... അപ്പൊ ആ മുഖത്തെ ചിരി... ഹോ എന്റെ പൊന്നോ സ്വന്തം മുതലിനെ തന്നെ വായ്‌നോക്കി പോയി... മെല്ലെ ബുള്ളറ്റിൽ കേറിയിരുന്നു ഒന്നു മുന്നിലേക്കാഞ്ഞു എനിക്ക് കയറാൻ വേണ്ടി... മെല്ലെ കയറി... അതോളിൽ കൈ ചേർത്ത് അടുത്തേക്ക് നീങ്ങിയിരുന്നു...

വണ്ടി സ്റ്റാർട്ട് ചെയ്തപ്പോഴും പോകുമ്പോഴും ഞാൻ സ്വർഗ്ഗത്തിൽ ആണെന്ന് തോന്നിപ്പോയി..... ഇതൊക്കെ ഒരു സ്വപ്നമാണെന്നും... വീട്ടിലെത്തിയത് പോലും ഞാനറിഞ്ഞില്ല ഏതോ മായിക ലോകത്തായിരുന്നു.... പക്ഷേ അവിടെ എത്തിയപ്പോ മാനസികാവസ്ഥ ആകെ മാറുന്നത് ഞാനറിഞ്ഞു... ഒരു സങ്കടം വന്ന് പൊതിയുന്നത്... മെല്ലെ തെക്കേ പുറത്തേക്ക് ശ്രീയേട്ടൻറെ കൈയും പിടിച്ച് ഞാൻ നടന്നു.... അവിടെ മൺകൂന ആയി ഉറങ്ങുന്ന അച്ഛനും അമ്മയുടെയും അടുത്തെത്തി... നേരത്തെ പരിചയപ്പെടുത്തിയിട്ടുണ്ട് എങ്കിലും ഞങ്ങൾ ജീവിക്കാൻ തുടങ്ങിയിട്ട് ആദ്യമായിട്ടായിരുന്നു അവിടെ വരുന്നത്... ഞാൻ കരയാൻ പോവുകയാണെന്ന് കണ്ടതും ശ്രീയേട്ടൻ ആ നെഞ്ചോട് ചേർത്തു പിടിച്ചിരുന്നു... "" അച്ഛാ...അമ്മേ... നിങ്ങൾ ചെയ്ത പുണ്യത്തിന്റെ ഫലം എന്ടെ ശ്രീയേട്ടൻ.. "" എന്നു പറഞ്ഞ് ഞാൻ ശ്രീയേട്ടനെ ചേർത്തു പിടിച്ചു... "ന്റെ പുണ്യം "" എന്ന് പറഞ്ഞാ നെഞ്ചോരം ചെയ്യുമ്പോ.. ആശ്വാസം എന്ന വണ്ണം ആ കൈകൾ തഴുകിയിരുന്നു....

മേൽ ഇത്തിരി നേരം കൂടി അവിടെയെല്ലാം ചെലവഴിച്ച് പോകാൻ നേരം കൈകൾ കോർത്തു പിടിച്ചു ഞാൻ പറഞ്ഞു.... "" ശ്രീയേട്ടന്റെ അമ്മയെ കാണാൻ ഒന്നു കൊണ്ടുപോവോ എന്നെ?? "" പേടിയുണ്ടായിരുന്നു ചോദിക്കാൻ.. അച്ഛൻ മരിച്ചതിനുശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങിയതാണ് അമ്മ... പിന്നീട് ഒരു തിരിച്ചുവരവ് ഉണ്ടായിട്ടില്ല പക്ഷേ... ഈ നല്ല മനസ്സുള്ള ആളിന്റെ അമ്മ കൂടെ ഞങ്ങൾക്കിടയിൽ വേണോ എന്ന് ആഗ്രഹിക്കാൻ തുടങ്ങിയിട്ട് ഒത്തിരി ആയിരുന്നു..... ഭയം കാരണമാണ് ഇത്രയും നാളും പറയാതിരുന്നത് പക്ഷേ ഇപ്പോൾ എന്തോ സ്വാതന്ത്ര്യം കിട്ടിയിരുന്നു.... "നിർബന്ധം ആണോ?? """ എന്ന് ചോദിച്ചപ്പോൾ, " ശ്രീയേട്ടന് ബുദ്ധിമുട്ടാവില്ലെങ്കിൽ... "" എന്ന് പറഞ്ഞു.

. ""ശരി പോകാം"" എന്ന് പറഞ്ഞപ്പോ ലോകം കീഴടക്കിയ സന്തോഷമായിരുന്നു... വേഗം ബൈക്കിനു മുകളിൽ കയറിയിരുന്നു.... വേഗം അങ്ങ് എത്താനുള്ള ധൃതിയായിരുന്നു മനസ്സുനിറയെ.... പെട്ടെന്നാണ് അത് കണ്ടത് വല്ലാതെ വേഗതയിൽ വരുന്ന ഒരു കറുത്തകാർ..... ഞങ്ങൾക്ക് നേരെ തന്നെയാണ് അത് വരുന്നത്... ശ്രീയേട്ടൻ പരമാവധി വെട്ടിക്കാൻ നോക്കിയെങ്കിലും... മനപ്പൂർവ്വം എന്ന് വണ്ണം ആ കാർ ഞങ്ങൾക്ക് നേരെ പാഞ്ഞടുത്തു... എന്തോ വലിയ ശബ്ദം കേട്ടത് മാത്രം ഓർമ്മയുണ്ട്..... കണ്ണടയും അടയ്ക്കുന്നതിനു മുമ്പ് വായുവിലൂടെ പറന്നു പോകുന്നത് പോലെ തോന്നി...... ഒപ്പം തലയുടെ ഇരുവശങ്ങളിൽ നിന്നും കിനിഞ്ഞിറങ്ങിയ ചോരയുടെ നനവും..... ബോധം മറയുന്ന നേരത്തും ശ്രീയേട്ടൻ എന്ന് അവ്യക്തമായി ഞാൻ വിളിക്കുന്നുണ്ടായിരുന്നു.... പക്ഷേ ആ വിളിക്കൊന്നും മറുപടികൾ ഉണ്ടായിരുന്നില്ല............ (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story