ശ്രീരാഗപല്ലവി: ഭാഗം 24

shreeragapallavi

എഴുത്തുകാരി: നിഹാരിക

എന്തോ വലിയ ശബ്ദം കേട്ടത് മാത്രം ഓർമ്മയുണ്ട്..... കണ്ണടയും അടയ്ക്കുന്നതിനു മുമ്പ് വായുവിലൂടെ പറന്നു പോകുന്നത് പോലെ തോന്നി...... ഒപ്പം തലയുടെ ഇരുവശങ്ങളിൽ നിന്നും കിനിഞ്ഞിറങ്ങിയ ചോരയുടെ നനവും..... ബോധം മറയുന്ന നേരത്തും ശ്രീയേട്ടൻ എന്ന് അവ്യക്തമായി ഞാൻ വിളിക്കുന്നുണ്ടായിരുന്നു.... പക്ഷേ ആ വിളിക്കൊന്നും മറുപടികൾ ഉണ്ടായിരുന്നില്ല...... 🎼🎼 ശരീരത്തിൽ കിനിഞ്ഞിറങ്ങുന്ന എസി യുടെ തണുപ്പിൽ അവൾ മെല്ലെ കണ്ണുകൾ തുറന്നു... മുഴുവനും ബോധം അവളിലേക്കെത്തുന്നതിനു മുൻപ് പോലും അവൾ അവന്റെ പേര് ഉരുവിട്ടു... ""ശ്രീ.. ശ്രീയേട്ടൻ "" തന്റെ പ്രാണനെ... പ്രണയത്തെ... മെല്ലെ മിഴികൾ വലിച്ചു തുറന്നു... മുന്നിൽ ഒരു നേഴ്സ് നിൽക്കുന്നുണ്ട്... പെട്ടെന്ന് ഒരു ഞെട്ടൽ പോലെ ആാാ കാറും ഇടിച്ച ശബ്ദവും വീണ്ടും കേൾക്കുന്നത് പോലെ തോന്നി.. ഒന്നു ഞെട്ടി തെറിച്ചു അവൾ.. ""സിസ്റ്ററെ ന്റെ ശ്രീയേട്ടൻ "" എന്ന് ചോദിക്കുമ്പോൾ അവളുടെ സ്വരം വിറച്ചിരുന്നു... ""കുട്ടി ഇപ്പൊ സംസാരിക്കേണ്ട ട്ടൊ.."" എന്ന് പറഞ്ഞു വിലക്കിയ നഴ്സിനോട് പിന്നേം ചോദിച്ചു ശ്രീയേട്ടൻ എവിടെ എന്ന്.. ഇത്തിരി കൂടി ശബ്ദത്തിൽ....

പെട്ടെന്ന് നെറുകിൽ ഒരു തണുത്ത കരസ്പർശമേറ്റതും അവൾ അവളുടെ പ്രാണനെ തിരിച്ചറിഞ്ഞിരുന്നു... തലയിൽ ഒരു ചെറിയ മുറിക്കെട്ടു മാത്രമായി തന്റെ പ്രണയം... """ശ്രീയേട്ടൻ """ കണ്ടതിന്റെ സന്തോഷം കൊണ്ട് കരച്ചിൽ മാത്രേ വരുന്നുള്ളായിരുന്നു... തൊണ്ടക്കുഴി വരെ വന്നു അവയും മൃതിയടഞ്ഞു.... """റിലാക്സ് "" എന്ന് പറഞ്ഞു നെറുകിൽ തഴുകുന്നവന്റെ കൈ പിടിച്ചു ചുണ്ടോട് ചേർത്തു.... ആ മുഖം താഴ്ന്നു വന്നു അപ്പോഴേക്കും എന്റെ കണ്ണുകളിൽ ചുംബിച്ചു.... അത്രയും കരുതലോടെ.... ""പേടിച്ചോടോ " എന്ന് ചോദിച്ചപ്പോ അതേ എന്ന് തലയാട്ടാൻ മാത്രമേ കഴിഞ്ഞുള്ളു... ""അങ്ങനെ നമുക്ക് ഒന്നും സംഭവിക്കില്ലെടോ "" എന്ന് പറയുമ്പോൾ ആ മിഴിയും നിറഞ്ഞിരുന്നു... അതിൽ നിന്നും അറിയാമായിരുന്നു ഇത്രയും നേരം ആ മനസ്സിൽ ഉണ്ടായ സംഘർഷം.... നഴ്സ് അപ്പൊ ഞങ്ങൾക്കായി അവിടെ നിന്നും മാറി തന്നു... ആ ചുണ്ടുകൾ എന്റെ മുഖത്ത് അപ്പോഴേക്കും ഓടി നടന്നിരുന്നു.... 🎼🎼 രണ്ടു ദിവസമായി ഹോസ്പിറ്റലിൽ എത്തിയിട്ട്... ശ്രീയേട്ടൻ തന്നെ എല്ലാം നോക്കുന്നത്... ഗീതേച്ചിയെ പോലും നിർബന്ധിച്ചു വീട്ടിലേക്ക് പറഞ്ഞു വിടും... ഞാൻ മാത്രം മതി എന്ന് പറഞ്ഞു.... രാമേട്ടനും ഗീതേച്ചിയും എന്നിട്ടും എന്നും വരും കുറെ നേരം അടുത്തിരിക്കും..

ഭാമമ്മ ഭക്ഷണം കൊടുത്തു വീട്ടിട്ടുണ്ടാവും.. അത് പോലും ശ്രീയേട്ടൻ ആണ് വാരി തരുന്നത്... ഓരോന്ന് ചെയ്യുമ്പോഴും മിഴികൾ നിറഞ്ഞു വരും.. ഇതിനൊക്കെ ഞാൻ അർഹയാണോ എന്ന് സ്വയം ചോദിക്കും... ഈയൊരാളെ എനിക്ക് തന്നതിന് സകല ദൈവങ്ങൾക്കും നന്ദി പറയും... തലക്ക് പുറകിൽ ആണ് സ്റ്റിച്ച്.... ആദ്യത്തെ ദിവസം നല്ല പോലെ വേദന ആയിരുന്നു... ഇപ്പൊ ചെറുതായി ഇളക്കുമ്പോ മാത്രമേ ഉള്ളൂ.... ഗീതേച്ചി ഇറങ്ങാ എന്നു പറഞ്ഞു നടന്നകന്നപ്പോൾ മെല്ലെ കണ്ണുകൾ ശ്രീയേട്ടനെ തിരഞ്ഞു... ജനൽ കമ്പിയിൽ പിടിച്ചു എങ്ങോ നോക്കി നിൽക്കുന്നുണ്ട്.... പെട്ടെന്ന് ആൾ തിരിഞ്ഞു നോക്കി... ഭയങ്കര ഗൗരവം... ഞാൻ നോക്കി ചിരിച്ചിട്ട് കൂടെ ഒന്നു തിരിച്ചു ചിരിച്ചില്ല... മെല്ലെ അരികെ വന്നിരുന്നു... ബെഡിൽ ഇരുന്ന എന്റെ കൈ ആ കൈകൾക്കുള്ളിലാക്കി... ""പല്ലവി """ ആാാ വിളിക്ക് പോലും ഭയങ്കര ഗാംഭീര്യം... മെല്ലെ ആ മുഖത്തേക്ക് നോക്കി... ""നമുക്ക് എന്താ സംഭവിച്ചത് എന്നറിയാമോ?? """ പേടി തോന്നി തുടങ്ങിയിരുന്നു ആ മുഖത്തേക്ക് നോക്കിയപ്പോൾ.... ""കാർ... കാർ വന്ന് """ ഓർത്തെടുത്തു പറയാൻ ശ്രമിച്ചപ്പോൾ നിഷേധാർത്ഥത്തിൽ ശ്രീയേട്ടൻ തലയാട്ടി.... ""വെറുമൊരു ആക്‌സിഡന്റ് അല്ലാരുന്നു പല്ലവി അത്.... പാളിപ്പോയ ഒരു കൊലപാതക ശ്രമം ആയിരുന്നു """

ഞെട്ടി തരിച്ചു ശ്രീയേട്ടനെ തന്നെ നോക്കി ഇരുന്നു... ഏതോ സ്വപ്നത്തിൽ എന്ന പോലെ.... മെല്ലെ സ്വബോധം വീണ്ടെടുത്തു ചോദിച്ചു. ""ആരാ "" എന്ന്.... ""നമ്മൾ രണ്ടു പേരും ഇല്ലാണ്ടാവാൻ ആഗ്രഹിക്കുന്ന ഒരാൾ """ ""അങ്ങനെ.... അങ്ങനെ ആരാ??"" എന്ന് ചോദിക്കുമ്പോ സ്വരം വിറച്ചിരുന്നു... കാരണം നിമിഷ നേരം കൊണ്ട് എല്ലാ മുഖങ്ങളിലും ഒരു ഓട്ട പ്രദക്ഷിണം ചെയ്തിരുന്നു... ഉത്തരം കണ്ടെത്താനാവാതെ തളർന്നിരുന്നു... എല്ലാവരെയും ""സ്വന്തം എന്ന ചട്ട കൂടിൽ മാത്രമേ കാണാനായുള്ളു... കൊല്ലാനുള്ള മനസ്സ് ആാാ പാവം പെണ്ണിന് ആരിലും കണ്ടെത്താൻ ആയില്ല.... ""ഇപ്പൊ അറിയാൻ നേരായിട്ടില്ല പല്ലവി.... നീ ഒരു ദിവസം എല്ലാമറിയും... എല്ലാം... അതിൽ നിന്റെ അച്ഛനെയും അമ്മയെയും നിന്നിൽ നിന്നകറ്റിയത് ആരെന്നു പോലും ഉണ്ടാകാം...

.""" വല്ലാത്ത ഒരു ഞെട്ടലോടെ വീണ്ടും ശ്രീ യെ നോക്കി.... ""ഇത്രേം നാളും ഞാനും രാമേട്ടനും അതിന്റെ പുറകെ ആയിരുന്നു..."" എങ്ങോട്ടാ എന്ന് പോലും പറയാതെ ശ്രീ ഇറങ്ങ്ങി പോയിരുന്നത് പല്ലവിയുടെ മനസ്സിൽ തെളിഞ്ഞു... ""ഏതാണ്ട് കൺക്ലൂഷനിലാ ഞങ്ങൾ... "" ആകെ പകച്ചു തന്നെ ഉറ്റു നോക്കുന്നവളെ നോക്കി ശ്രീ പറഞ്ഞു... ""അമ്മേ കാണാൻ ഇറങ്ങീതല്ലേ താൻ... അതിനും നേരായിട്ടില്ല എന്ന് തോന്നുന്നു..."" എന്നും പറഞ്ഞു വന്നൊരു ഫോൺ കാൾ അറ്റൻഡ്ഡ് ചെയ്യാൻ പുറത്തേക്ക് പോയവനെ നോക്കി ഒരു ഞെട്ടലോടെ ഇരുന്നു..... അച്ഛൻ.... അമ്മ ഇവരെ തന്നിൽ നിന്നും അകറ്റിയതിനു ഒരു കാരണക്കാരനോ...?? ആലോചിച്ചിട്ട് ഒന്നും മനസ്സിലാകുന്നില്ലായിരുന്നു.... ഒന്നൊഴികെ... അപകടം ചുറ്റിനും. പതിയിരിപ്പുണ്ട് എന്ന്................. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story