ശ്രീരാഗപല്ലവി: ഭാഗം 26

shreeragapallavi

എഴുത്തുകാരി: നിഹാരിക

""എങ്ങടാ "" എന്ന് ചോദിച്ചതിന് മറുപടി ഉണ്ടായിരുന്നില്ല... പകരം കാറിലേക്ക് കയറ്റി... ഡോർ ലോക്ക് ചെയ്ത് അപ്പുറത്ത് ശ്രീയേട്ടനും പുറകിൽ രാമേട്ടനും കയറി.... ആ രണ്ടു മുഖത്തും വല്ലാത്ത ഭാവം.... പേടി ആയി തുടങ്ങി.... രണ്ടു പേരോടും മാറി മാറി ചോദിച്ചിട്ടും ഒന്നും മിണ്ടീല്ല... പെട്ടെന്ന് പൊളിഞ്ഞു വീഴാറായ ഒരു കെട്ടിടത്തിനു മുമ്പിൽ ചെന്ന് കാർ നിന്നു... രണ്ടു പേരും ഇറങ്ങി... കാർ ലോക്ക് ചെയ്ത് അവർ ആ കെട്ടിടത്തിനകത്തേക്ക് കയറി പോയി... ഒന്നും മനസ്സിലാവാതെ കാറിൽ പേടിച് ഞാനും...... കുറച്ചു നേരം അങ്ങനെ തന്നെ ഇരുന്നു.. ഇത്തിരി കഴിഞ്ഞപ്പോൾ ശ്രീയേട്ടൻ വന്നു പറഞ്ഞ്ഞു ഇറങ്ങാൻ.. മെല്ലെ ഇറങ്ങിയപ്പോൾ കൈ പിടിച്ച് ആ കെട്ടിടത്തിനുള്ളിലേക്ക് വലിച്ചു കൊണ്ടു പോയി.... അവിടെ ഒരാളെ കെട്ടി പൂട്ടി ഇട്ടിട്ടുണ്ടായിരുന്നു.. മെല്ലെ ദേഹത്തോട് ചേർത്ത് പിടിച്ച് ശ്രീയേട്ടൻ പറഞ്ഞ് തന്നു, ഈ മഹാനാ നമ്മളെ കൊല്ലാൻ നോക്കിയേ എന്ന്.... പേടിച്ച് ശ്രീയേട്ടനോട് ചേർന്ന് നിന്നപ്പോൾ പേടിക്കണ്ട""" എന്ന് പറഞ്ഞു ഒന്നുകൂടെ ചേർത്തു പിടിച്ചു... മറ്റേ കൈ കൊണ്ട് അയാളുടെ മുഖത്തേക്ക് ആഞ്ഞു ഒന്ന് കൊടുത്തു...

പിന്നെയും അടിക്കാതിരിക്കാൻ ഒരു തരം ദയനീയത നിറഞ്ഞു അയാളുടെ മുഖത്ത്... ""ആർക്ക് വേണ്ടിയാട... പറയടാ """ എന്ന് പറഞ്ഞപ്പോൾ കിതപ്പോടെ അയാൾ പറഞ്ഞിരുന്നു... ""ഹരി... ഹരി സാർ """ എന്ന്... ശ്രീയുടെ ഇടനെഞ്ചിൽ നിന്നും പെണ്ണൊന്നു വിറച്ചു... മെല്ലെ ക്ഷീണിച്ചിരിക്കുന്നവൻ പറഞ്ഞതിന്റെ പൊരുൾ തേടി.... ""വല്യച്ഛൻ... വല്യച്ഛനോ??ശ്രീയേട്ടാ..."" അതേ എന്ന് പറഞ്ഞ് തലയാട്ടുമ്പോൾ ആ മുഖത്ത് നിറയെ ഒരു പാവം പെണ്ണിനോടുള്ള അലിവായിരുന്നു... മെല്ലെ തളർന്നിരുന്നവളെ മെല്ലെ താങ്ങി നെഞ്ചോട് ചേർത്തു ശ്രീ... ""എന്തിനാ ശ്രീയേട്ടാ.... നമ്മൾ എന്ത് ചെയ്തിട്ടാ..???""" എന്ന് തളർച്ചയോടെ എങ്ങോ നോക്കി പറയുന്നവളോട് ശ്രീ പറഞ്ഞ് കൊടുക്കാൻ ശ്രെമിച്ചു.. എല്ലാത്തിനും പുറകിൽ ഓരോ കാരണങ്ങൾ ഉണ്ട് എന്ന്.... """എല്ലാം.... എല്ലാം നീ അറിയും പല്ലവി... മനസ്സൊന്നു തയ്യാറാക്കണം അതിനായി... അതിനാ... തന്നെ ഇന്ന്‌ കൂടെ കൂട്ടിയത്....""" ""എന്നാലും.... ഞാൻ... എനിക്ക് ഇതൊന്നും """ എന്ന് പറഞ്ഞു മിഴി നിറച്ചവളെ നോക്കി പറഞ്ഞു, ""എല്ലാരും നമ്മൾ കാണുന്ന പോലെ ആവണം എന്നില്ല,

പല ചിരിയുടെ പുറകിലും ചതി ഒളിഞ്ഞിരിപ്പുണ്ടാവും, അതറിയാൻ വൈകും... തളരും... പക്ഷേ അവിടന്നും കര കേറാനുള്ള മനസ്സ് വേണം... അത് ആർക്കും ഉണ്ടാക്കി തരാൻ കഴിയില്ല സ്വയം ഉണ്ടാക്കി എടുക്കണം """ അവൾ അപ്പോഴും ശ്രീയെ നോക്കി നിന്നു.... ഒരു സ്വപ്നം കാണുന്ന പോലെ... 🎼🎼 കാറിൽ ഏറെ ദൂരം പിന്നിട്ടിട്ടും പെണ്ണൊന്നും കാണുന്നുണ്ടായിരുന്നില്ല.... കേൾക്കുന്നുണ്ടായിരുന്നില്ല... അപ്പോഴും അയാൾ പറഞ്ഞത് മാത്രമായിരുന്നു ചെവിയിൽ... കൊല്ലാൻ നോക്കിയത് ഹരി സാർ പറഞ്ഞിട്ടാണെന്ന്.... അച്ഛൻ പോയപ്പോൾ അതേ ഛായ ഉള്ള വല്യച്ഛനെ ദൂരെ നിന്നും നോക്കിയിട്ടുണ്ട്... അന്നൊന്നും പ്രവേശനം ഇല്ലായിരുന്നു തറവാട്ടിലേക്ക് തനിക്കും അമ്മയ്ക്കും.. എന്നിട്ടും എവിടെ നിന്നെങ്കിലും വല്യച്ഛനെ കാണുമ്പോൾ നോക്കി നിൽക്കും... അച്ഛനെ പോലെ തോന്നും.. അച്ഛൻ എങ്ങും പോയില്ല എന്ന് തോന്നും.... പവിക്കുട്ടാ എന്ന് വിളിക്കും എന്ന് ആശിക്കും.... അത്രയൊന്നും ചെയ്തില്ലെങ്കിലും ദൂരെ ആ സാമിപ്യം കൊതിച്ച്ചിട്ടുണ്ട്.... ഇപ്പോ ഇല്ലാതാക്കാൻ നോക്കിയത് ആ ആളാണ് എന്ന് കേട്ടപ്പോ...

വല്ലാത്ത ഷോക്ക് ആയിരുന്നു... ഡോ.... ഇറങ്ങടോ """" എന്ന് ശ്രീയേട്ടൻ ചുമലിൽ തട്ടി പറഞ്ഞപ്പഴാ, എവിടെയോ ചെന്നെത്തിയ കാര്യം അറിഞ്ഞത്... പതിയെ ഡോർ തുറന്നു ഇറങ്ങിയപ്പോ കണ്ടു മുന്നിൽ വലിയൊരു തറവാട്... ഒരു വലിയ നാലുകെട്ട്... വണ്ടിയുടെ ശബ്ദം കേട്ടിട്ടാവണം ആരോ കതക് തുറന്നത്... ആളെ കണ്ടപ്പോൾ ഒന്ന് ഞെട്ടി... നേരിട്ട് കണ്ടിട്ടില്ല എങ്കിലും ഈയൊരാളെ പ്രാണനെ പോലെ പരിജയമായിരുന്നു... ശ്രീയേട്ടന്റെ അമ്മ """ ചാരാൻ ഒരു തോൾ വേണ്ടിയിരിരുന്നു അപ്പോൾ.. അമ്മേ... എന്ന് പറഞ്ഞ് ഓടി ചെന്ന് കെട്ടി പിടിച്ചു... """പവി മോളെ """ എന്ന് വിളിച്ചു അമ്മയും... പവി"""" ആകെ മൂന്ന് പേരെ അങ്ങനെ വിളിച്ചിട്ടുള്ളൂ.... അച്ഛൻ, അമ്മ, അച്ഛമ്മ... ആ മൂന്ന് പേരും ഇപ്പൊ ഇല്ല... ആദ്യമായി കണ്ട അമ്മ അങ്ങനെ വിളിച്ചപ്പോൾ ആ നിമിഷം തന്നെ വല്ലാത്ത ഒരാത്മബന്ധം തുടങ്ങിയിരുന്നു അവിടെ... ""അല്ല നിങ്ങള് മുമ്പ് പരിചയം ഉള്ളവരാണോ...???? എന്നാ എന്നെ കൂടെ ഒന്ന് പരിചയപെടുത്താവോ "" എന്ന് ശ്രീ കളി പറഞ്ഞതും രണ്ടു പേരും കൂടെ അവനെ തറപ്പിച്ചു നോക്കി... ""നീ പോടാ ചെക്കാ ""

എന്നും പറഞ്ഞ് അമ്മ അകത്തേക്ക് കൂട്ടി.. ശ്രീയേട്ടനും ആയി പിണങ്ങി ആണ് അമ്മ ഇവിടെ വന്നു നിൽക്കുന്നത് എന്നാണ് അറിഞ്ഞത്.. പക്ഷേ ഇവിടെ വന്നപ്പോൾ കണ്ടത് പരസ്പരം സ്നേഹിക്കുന്ന തമാശ പറയുന്ന അമ്മയെയും മകനെയും ആണ്.... അവൾ ആകെ അമ്പരന്നു... അമ്മയുടെ കയ്യും പിടിച്ച് അകത്തേക്ക് പോകുമ്പോൾ അവൾ ശ്രീയെ ഒന്ന് തിരിഞ്ഞു നോക്കി... കുസൃതിയോടെ അവളെ നോക്കി കണ്ണടച്ചു കാണിച്ചു അവൻ.... അകത്തേക്ക് കയറിയതും കണ്ടു അച്ഛന്റെ വലിയ ഒരു ഫോട്ടോ മാല ഇട്ട് വച്ചിരിക്കുന്നത്... ചേർത്ത് പിടിച്ച് അമ്മ ആ മുഖത്തേക്ക് നോക്കി പറഞ്ഞ്ഞു ""നോക്കിയേ, നമ്മടെ കണ്ണന്റെ കുട്ടിയാ..."" എന്ന്.. നേര്യത്തിന്റെ തുമ്പാലെ ഒഴുകി ഇറങ്ങിയ കണ്ണീർ തുടക്കുമ്പോ ഓരത്ത് വന്ന് നിന്ന ആളിന്റെ മിഴികളും കലങ്ങിയിരുന്നു... ""അമ്മാമ എവിടെ അമ്മേ??"" എന്ന് വിഷയം മാറ്റാനായി എന്ന വണ്ണം ചോദിച്ചു ശ്രീ. ""അവരൊക്കെ കല്യാണത്തിന് പോയതാ കണ്ണാ "" എന്ന് പറഞ്ഞു.. എന്റെ നേരെ തിരിഞ്ഞു ""ന്റെ മോൾ ആദ്യായി വന്നിട്ട് എന്താ പ്പോ ഞാൻ തര്യാ "" എന്ന് പറഞ്ഞ് അടുക്കളയിലേക്ക് നടന്നു...

മറ്റെല്ലാം മറന്നു അമ്മയിലേക്ക് മാത്രം ആയിരുന്നു എന്റെ ശ്രെദ്ധ.... അമ്മയുടെ പുറകെ പോവാൻ തുടങ്ങിയപ്പോഴേക്കും കയ്യിൽ പിടി വീണിരുന്നു... വലിച്ച് ആ നെഞ്ചിലേക്ക് ഇട്ടു... കുസൃതിയോടെ മീശ പിരിച്ച് കടുപ്പിച്ചൊന്നു നോക്കി... ""ഇഷ്ടായോ അമ്മേ??"" എന്ന് ചോദിച്ചപ്പോൾ ""മ്മ് "" എന്ന് മൂളി.. അപ്പോഴേക്ക് ആ മുഖം അടുത്ത് വന്നു.... മെല്ലെ ആ പല്ലുകൾ അധരത്തിൽ പതിഞ്ഞതും, ഉന്തി മാറ്റി ഓടിയിരുന്നു അടുക്കളയിലേക്ക്... അപ്പോൾ മറ്റൊന്നും ഇല്ലായിരുന്നു മനസ്സിൽ... ഈയൊരാളും അയാളുടെ പ്രണയവും... അമ്മയും ആ സ്നേഹവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.... ഇത്രമേൽ ആളെ മാറ്റാൻ... മനസ്സ് നിറക്കാൻ ഈ ഒരാൾക്ക് മാത്രേ കഴിയൂ....................... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story