ശ്രീരാഗപല്ലവി: ഭാഗം 27

shreeragapallavi

എഴുത്തുകാരി: നിഹാരിക

കുസൃതിയോടെ മീശ പിരിച്ച് കടുപ്പിച്ചൊന്നു നോക്കി... ""ഇഷ്ടായോ അമ്മേ??"" എന്ന് ചോദിച്ചപ്പോൾ ""മ്മ് "" എന്ന് മൂളി.. അപ്പോഴേക്ക് ആ മുഖം അടുത്ത് വന്നു.... മെല്ലെ ആ പല്ലുകൾ അധരത്തിൽ പതിഞ്ഞതും, ഉന്തി മാറ്റി ഓടിയിരുന്നു അടുക്കളയിലേക്ക്... അപ്പോൾ മറ്റൊന്നും ഇല്ലായിരുന്നു മനസ്സിൽ... ഈയൊരാളും അയാളുടെ പ്രണയവും... അമ്മയും ആ സ്നേഹവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.... ഇത്രമേൽ ആളെ മാറ്റാൻ... മനസ്സ് നിറക്കാൻ ഈ ഒരാൾക്ക് മാത്രേ കഴിയൂ.... 🎼🎼 മൂന്ന് പേരും കൂടെ ഇരുന്നു ചായ കുടിച്ചു... അമ്മയും മകനും എത്ര അടുപ്പത്തോടെ ആണ് പെരുമാറുന്നത്.. കളിയും ചിരിയും കുസൃതിയുമായി... പക്ഷെ കേട്ടറിഞ്ഞതൊന്നും ഇങ്ങനെ ആയിരുന്നില്ല.. എന്തോ ഓർത്തു ഇരുന്നു.. ""ആഹാ പവി മോൾ എന്താ ഒന്നും എടുക്കാത്തെ എന്ന് പറഞ്ഞു അമ്മ ഉണ്ടാക്കിയ പഴംപൊരി അടുത്തേക്ക് നീക്കി... മെല്ലെ അതിലൊരെണ്ണം എടുത്തു.. നല്ല ചൂട് അതുകൊണ്ട് തന്നെ ഊതി ഒരു ജ് കഷ്ണം കടിച്ചെടുത്തു... ""ന്റെ കണ്ണന്റെ മനസ്സിൽ നീ ഒരാള് എന്നോ കയറി കൂടീതാ... പക്ഷെ എല്ലാം കലങ്ങി തെളിയാൻ ഇത്തിരി വൈകി """

അമ്മ പറഞ്ഞത് മനസ്സിലാവാതെ ഞാൻ ശ്രീയേട്ടനെ നോക്കി അവിടെ എന്നെ മനപ്പൂർവം മൈൻഡ് ചെയ്യാതെ ചായ കുടിക്കുന്ന തിരക്കിൽ ആയിരുന്നു... 🎼🎼 അമ്മേടെ കൂടെ പാത്രം കഴുകാൻ സഹായിക്കാൻ ചെന്നപ്പോ ഓടിച്ചു വിട്ടു.. മെല്ലെ ഒരാളെ തെരഞ്ഞു പോയി.. ബാൽക്കണിയിൽ ആട്ടുതൊട്ടിലിൽ സ്റ്റൈൽ ആയി ഇരുന്ന് ആടുന്നുണ്ട് കക്ഷി.. മെല്ലെ അത് പിടിച്ചു നിർത്തി... തിരിഞ്ഞ് നോക്കിയപ്പോ ചോദിച്ചു, ""അമ്മ എന്താ പറഞ്ഞെ "" എന്ന്. ""എടീ പൊട്ടിക്കാളി.. അത് നീ അറിയാത്ത കാര്യാ "". എന്ന് പറഞ്ഞപ്പോ, കുറുമ്പോടെ പറഞ്ഞു.. പറ ഞാൻ കേട്ടോളാം,"" എന്ന്.. "കുറെ കാലം മുമ്പത്തെ കഥയാ..., സായന്തനത്തിലെ മാധവ മേനോൻ ഒരാളെ മാനേജർ ആയി നിയമിച്ചു... ""മാന്തടത്തെ ഹരി """ അയാൾ വിശ്വാസ്തനാണെന്ന് തെറ്റിധരിപ്പിച്ചു അച്ഛനെ.. കൂടെ നിന്ന് ചതിച്ചു.. അന്ന് അച്ഛന്റെ കൂടെ ഒരു ദിവസം പോയപ്പോൾ ഹരിയും ഉണ്ടായിരുന്നു.. പോകും വഴി കാർ എവിടെയോ നിർത്തി... അച്ഛൻ ഇറങ്ങി... ഞാൻ കാറിലും, ഹരി ആരോടോ കയർത്തു സംസാരിക്കുന്നത് കണ്ടു.. യൂണിഫോം ഇട്ടൊരു സുന്ദരി കുട്ടി..

കണ്ടപ്പോ എന്തോ അവൾക്ക് വല്ലാത്ത പ്രത്യേകത... അന്നാണ് ആദ്യമായി നിന്നെ കണ്ടത്... ഹരി തിരികെ വന്ന്, എന്നോട് പറഞ്ഞത് അയാളുടെ മോളാ.. എന്നാ.. പിന്നെ പലപ്പോഴും നിന്നെ ഞാൻ കണ്ടിട്ടുണ്ട്.. നീ പോലും അറിയാതെ.. അമ്മയെയും ചൈത്രയെയും ഒരിക്കൽ ഞാൻ കാണിച്ചു കൊടുത്തിരുന്നു നിന്നെ... അന്ന് കളിയായി പറഞ്ഞിരുന്നു അമ്മ, സുന്ദരി കുട്ടിയാ.. ഹൌസ് സർജൻസി കഴിഞ്ഞാൽ കെട്ടിച്ചു തരാം എന്ന്... ചയ്ത്രയും ഒരുപാട് കളിയാക്കിയിരുന്നു നിന്റെ പേരും പറഞ്ഞ്... ഒടുവിൽ ഹരി ചതിയനാണ് എന്നറിഞ്ഞു.. നീ അയാളുടെ മകൾ ആണെന്ന് കരുതി തന്നെയാ വിവാഹം കഴിച്ചേ ...പക തീർക്കാൻ.....!!! അറിയാൻ വൈകി.. അയാളുടെ തന്നെ മറ്റൊരു ചതിയുടെ ഇര യായിരുന്നു താൻ എന്ന്..."""" മെല്ലെ ദീർഘ ശ്വാസം എടുത്തു പല്ലവിയെ നോക്കി.. അവളുടെ മിഴികൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു... ""എന്നോട് ദേഷ്യാരുന്നോ ശ്രീയേട്ടന്???"" കൊച്ച്ചു കുഞ്ഞിനെ പോലെ ചോദിക്കുന്നവളെ കൈ പിടിച്ചു മടിയിൽ ഇരുത്തി ശ്രീ... """ആയിരുന്നോ എന്ന് ചോദിച്ചാൽ അറിയില്ല..

പക്ഷെ നിന്നിലൂടെ ഞാൻ അയാളെ ജയിക്കാം എന്ന് കരുതിയിരുന്നു...""" മെല്ലെ താണ് പോയ അവളുടെ മുഖം വിരൽ തുമ്പാലെ ഉയർത്തി ശ്രീ... ""ഇപ്പോ ശ്രീയുടെ ജീവശ്വാസം പോലും നീയാ പെണ്ണെ "" എന്ന് പറഞ്ഞവളെ ദേഹത്തേക്ക് ചേർക്കുമ്പോൾ ആ മിഴിയും നനഞ്ഞിരുന്നു... 🎼🎼 യാത്ര പറഞ്ഞിറങ്ങുമ്പോൾ അമ്മ പല്ലവിയെ കെട്ടി പിടിച്ചു കരഞ്ഞു... ""പോണോ ശ്രീയേട്ടാ "" എന്ന് പതർച്ചയോടെ ചോദിക്കുമ്പോൾ, ഒട്ടും സംശയം ഇല്ലാതെ ശ്രീ പറഞ്ഞിരുന്നു വേണം എന്ന്.. എല്ലാത്തിനും അവസരം വരും എന്ന്.. അപകടങ്ങൾ വരാതിരിക്കുകയാണ് പ്രധാനം എന്നും.... മെല്ലെ ഇറങ്ങുമ്പോൾ അമ്മ കഴുത്തിൽ കിടന്ന മാല ഊരി അവളെ ഇടീച്ചിരുന്നു.. ഒന്നുകൂടെ അവരെ പുണർന്നു യാത്ര പറയുമ്പോ, ഏറെ വൈകാതെ എന്റെ കുട്ടീടെ കൂടെ അമ്മേം കാണും എന്ന് പറഞ്ഞു അശ്വസിപ്പിച്ചു അമ്മ... കാർ മെല്ലെ നീങ്ങി.... ""പല്ലവി ""

ഗൗരവം നിറഞ്ഞതായിരുന്നു ശ്രീയുടെ ആ വിളി... അവൾ കണ്ണുകൾ തുടച്ച് ശ്രീയെ നോക്കി.. ""ഞാൻ പറയുന്നത് ശ്രെദ്ധിച്ചു കേൾക്കണം "" ശ്രീയുടെ മുഖത്തെ ഗൗരവം മനസ്സിലാക്കി കൊടുത്തിരുന്നു അവൾക്ക് പറയാൻ പോകുന്നത് നിസ്സാര കാര്യം അല്ല എന്ന്... ""തന്റെ അച്ഛന്റെയും അമ്മയുടെയും മരണം... അത് താൻ വിചാരിക്കും പോലെ വെറും ഒരു ആക്സിഡന്റ് അല്ല... ഒരു പ്രീ പ്ലാൻഡ് മർഡർ ആണ്... ശ്രീ പറയുന്നത് കേട്ട് ഒരു ഞെട്ടലോടെ പല്ലവി ഇരുന്നു...................... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story