ശ്രീരാഗപല്ലവി: ഭാഗം 28

shreeragapallavi

എഴുത്തുകാരി: നിഹാരിക

""ഞാൻ പറയുന്നത് ശ്രെദ്ധിച്ചു കേൾക്കണം "" ശ്രീയുടെ മുഖത്തെ ഗൗരവം മനസ്സിലാക്കി കൊടുത്തിരുന്നു അവൾക്ക് പറയാൻ പോകുന്നത് നിസ്സാര കാര്യം അല്ല എന്ന്... ""തന്റെ അച്ഛന്റെയും അമ്മയുടെയും മരണം... അത് താൻ വിചാരിക്കും പോലെ വെറും ഒരു ആക്സിഡന്റ് അല്ല... ഒരു പ്രീ പ്ലാൻഡ് മർഡർ ആണ്... ശ്രീ പറയുന്നത് കേട്ട് ഒരു ഞെട്ടലോടെ പല്ലവി ഇരുന്നു... ""എന്തിന്.... ആര്???"" മറ്റൊന്നും ചോദിക്കാൻ ആവത് ഉണ്ടായിരുന്നില്ല പല്ലവിക്ക്... ഇത്തിരി നേരത്തെ മൗനത്തിനു ശേഷം ശ്രീ തുടർന്നു... ""ചെലരുണ്ട് പല്ലവീ, കാണുമ്പോൾ മനുഷ്യരെ പോലെ ഇരിക്കും.. ഉള്ളിൽ ചെകുത്താനായിരിക്കും.... ചെറിയ ചില ജയത്തിന് ചിലരുടെ ജീവനേക്കാൾ വില കൽപിക്കും.. "" ഒന്നും മനസ്സിലാവാതെ അവൾ ശ്രീയുടെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി... """വല്യച്ഛൻ.... വല്യച്ഛനാണോ??""" ശ്രീക്ക് മറുപടി ഇല്ലായിരുന്നു... ""പറ ശ്രീയേട്ടാ.. ഒരു ഉറുമ്പിനെ പോലും നോവിച്ചു കണ്ടിട്ടില്ല പാവം എന്റെ അച്ഛൻ... എനിക്കും അമ്മയ്ക്കും സ്നേഹിച്ച് കൊതി തീർന്നിട്ടില്ല... അങ്ങ് പറിച്ചെടുക്കും പോലെ ഞങ്ങടെ കയ്യീന്ന് ദൈവമായിട്ട് കൊണ്ടു പോയെന്നാ.. ഇത്രയും നാള്..... അയാളാണോ???"""

അവളുടെ കണ്ണിൽ നേരിയ അഗ്നി തിളക്കം കാണായി... ""മ്മ് """ എന്നൊന്ന് അമർത്തി മൂളി ശ്രീ... അങ്ങനെ ചോദിച്ചെങ്കിലും ആവരുതേ എന്ന് പ്രാർത്ഥിച്ചിരുന്നു അവൾ... തകർന്നു പോയിരുന്നു അത് കേട്ട്.. ""എന്തിനാ... എന്തിനാ.... "" എന്ന് പറഞ്ഞ് വിതുമ്പുന്നവളെ ചേർത്തു പിടിച്ചു ശ്രീ... ""എല്ലാത്തിനും വ്യക്തമായ കാരണങ്ങൾ ഉണ്ടാകും പല്ലവീ ... നമ്മൾ ഉദ്ദേശിക്കുന്നതിനേക്കാൾ അപ്പുറത്ത്..."" ശ്രീയെ തന്നെ ഉറ്റു നോക്കി ഇരുന്നു... ശ്രീ തുടർന്നു... ""എല്ലാം നിന്റെ മനസ്സിൽ മാത്രം ഇരിക്കണം പല്ലവീ... ഒന്നും ആരും അറിയാൻ പാടില്ല.. അത് മറ്റുള്ളവരിൽ ഭയം സൃഷ്ടിക്കും... ശത്രുക്കൾ തക്കം പാർത്തിരിക്കുന്നുണ്ടാവും...അവർക്കത് ഒരാനുഗ്രഹം ആയി തീരും... നീ ഒന്നും അറിഞ്ഞിട്ടില്ല... പഴയ ആ പല്ലവി മാത്രമാണ് നീ... പുറമേക്ക് മാത്രം.. ഉള്ളിൽ ഈ കനൽ അതങ്ങു കേടാതെ സൂക്ഷിച്ചേക്കണം... കാത്തിരിക്കുക... അവസരത്തിനായി കാത്തിരിക്കുക... അത്രേ പറയാനുള്ളൂ...""" മിഴി തുടച്ചവൾ ഇരുന്നു... ശ്രീ നൽകിയ ധൈര്യത്തിൽ.. 🎼🎼 വീട്ടിൽ എത്തിയപ്പോൾ ഭാമമ്മ കാത്തു നിന്നിരുന്നു ഉമ്മറത്ത് തന്നെ... ചെന്നു കേറിയതും ഭാമമ്മ കലിപ്പിൽ ആയിരുന്നു...

""എങ്ങടാ കുട്ട്യേ ഇവളേം കൂട്ടി നീ പോയെ... മുറിവ് ഉണങ്ങി വരണേ ഉള്ളൂ.. അപ്പൊ ഇങ്ങനെ സർക്കീട് പോണോ..?? നിനക്കെങ്കിലും പറഞ്ഞൂടെ കുട്ട്യേ..."" എന്ന് പറഞ്ഞതും ശ്രീയേട്ടൻ മെല്ലെ സ്‌കൂട് ആയി.. ഞാൻ ""അത്... അത് പിന്നെ.. ബീച്ചിൽ... ബീച്ചിൽ പോയതാ.. എന്ന് പറഞ്ഞു """ മെല്ലെ അകത്തേക്കു കയറി... മനസ്സ് മുഴുവൻ ശ്രീയേട്ടൻ പറഞ്ഞതിൽ കുരുങ്ങി കിടന്നു... വല്യച്ഛൻ... """ വേണ്ടാ... ഇനി അയാൾ വെറും ഹരി "" മാത്രം ആണെനിക്ക്... അച്ഛനെയും അമ്മയെയും എന്നിൽ നിന്നകറ്റിയ കൊലപാതകി.. സ്വത്തിനു വേണ്ടി അല്ല... കാരണം അമ്മയെ കല്യാണം കഴിച്ച കുറ്റത്തിന് മുത്തച്ഛൻ തന്നെ അത് നിഷേധിച്ചതാണ്.. പിന്നെ എന്തിനു വേണ്ടി... എല്ലാം... എല്ലാം അയാളിൽ നിന്നു തന്നെ അറിയണം... ശ്രീയേട്ടൻ പറഞ്ഞത് പോലെ കാത്തിരുന്നോളാം.. എണ്ണി എണ്ണി പകരം ചോദിക്കാൻ കാത്തിരുന്നോളാം... ""ടോ "" എന്ന് ശ്രീയേട്ടൻ വിളിച്ചപ്പോഴാണ് ചിന്തകളിൽ നിന്ന് ഉണർന്നത്.. ""താൻ എന്താ ചിന്തിച്ചേ എന്ന് എനിക്ക് ഊഹിക്കാം... അതേ ഇപ്പൊ മനസ്സിൽ വരൂ എന്നും അറിയാ...

പക്ഷെ ഇപ്പോ അതുകൊണ്ട് മനസമാധാനം കളയാം എന്നൊരു പ്രയോചനം മാത്രേ ഉള്ളൂ.. അതുകൊണ്ട് അതങ്ങു വിട്ടേക്ക്... എല്ലാം തനിക്കനുകൂലമായി ആണ് ഇനി സംഭവിക്കുക.. കുറെ കണ്ണീരു കുടിച്ചതല്ലേ എന്റെ പെണ്ണ് ഇനി വേണ്ടാ...""" അത് പറഞ്ഞു ആ പ്രണയം മുഴുവൻ എന്നിലേക്കൊഴുക്കുമ്പോൾ..നഷ്ടപ്പെട്ട മനസ്സ് പതുക്കെ കൈ വന്നിരുന്നു.... 🎼🎼 പിറ്റേ ദിവസം രാവിലെ തന്നെ കാളിങ് ബെൽ അടിക്കുന്നുണ്ടായിരുന്നു... രാവിലെ തന്നെ ആരാ ഇത്""" എന്ന് പിറു പിറുത്ത് ഗീതേച്ചി വാതിൽ തുറക്കാൻ പോയി... മെല്ലെ ദോശ പാനിൽ ഒഴിക്കാൻ നോക്കി... അപ്പോഴാ ""പല്ലവി മോളെ "" എന്ന് ഗീതേച്ചി നീട്ടി വിളിക്കുന്നത് കേട്ടു... മെല്ലെ ഗ്യാസ് ഓഫ്‌ ചെയ്ത് അങ്ങോട്ടേക്ക് ചെന്നു... ഇന്ദിര അമ്മായി "" കരഞ്ഞു നിൽപ്പുണ്ട്... ആകെ ഭയപ്പെട്ട പോലെ... എന്നെ കണ്ടതും ഓടി വന്നു... ""മോളെ.. ശ്രീരാഗ് മോൻ എവിടെ??"" ഒന്നും മനസ്സിലാവാതെ ഞാൻ അവരെ നോക്കി... അപ്പോഴേക്കും ശ്രീയേട്ടൻ ഇറങ്ങി വന്നു... അതോടെ വല്യമ്മ ശ്രീയേട്ടന്റെ അരികിലേക്ക് ഓടി.. ""രക്ഷിക്കണം.. എന്ന് പറഞ്ഞു ശ്രീയേട്ടന്റെ മുന്നിൽ തൊഴു കയ്യോടെ നിന്നു..

""എന്താ... എന്താ കാര്യം... "" എന്ന് ചോദിച്ചപ്പോൾ വല്യമ്മ പറഞ്ഞു.. ""ഹരിയേട്ടനെ ഇന്നലെ കുറച്ചു പേര് വന്ന് പിടിച്ചോണ്ട് പോയി മോനെ.... ഇന്നലെ രാത്രി അത്താഴം വിളമ്പി കഴിക്കാൻ വിളിക്കാൻ പോയപ്പോ ഉമ്മറത്തു നിന്ന ആളിനെ ഒരു കാറിൽ കുറെ പേര് വന്ന് കൊണ്ട് പോയി.. അവർ അവിടെ നിന്നും തന്നെ ഹരിയേട്ടനെ ഉപദ്രവിച്ചു.. ഞാൻ... ഞാൻ കണ്ടു....""" അത് കേട്ടതും ശ്രീയേട്ടനെ നോക്കി ഞാൻ... ആ മുഖത്ത് ചെറിയൊരു ഞെട്ടൽ ഉണ്ടായിരുന്നു... എന്നെ പക്ഷേ ഇതൊന്നും അലട്ടിയില്ല... കാരണം മനസ്സിൽ അയാളിപ്പോൾ എന്റെ അച്ഛന്റെയും അമ്മയുടെയും കൊലയാളി മാത്രം ആയിരുന്നു... ""പോലീസിൽ പരാതി പെട്ടു... പക്ഷെ അവർക്കൊരു തണുപ്പൻ മട്ടാ കുഞ്ഞേ.. എപ്പോഴേലും എന്തേലും ചെയ്തിട്ടെന്താ... എന്റെ ഹരിയേട്ടനെ രക്ഷിക്കണം...""" എന്ന് പറഞ്ഞു വല്യമ്മ കരഞ്ഞപ്പോൾ ഞാൻ... ഞാൻ നോക്കിക്കോളാ... "" എന്ന് ശ്രീയേട്ടൻ വല്യമ്മക്ക് ഉറപ്പു കൊടുത്തു... നിർവികാരമായി നോക്കി നിൽക്കാനെ കഴിഞ്ഞുള്ളൂ...................... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story