ശ്രീരാഗപല്ലവി: ഭാഗം 29

shreeragapallavi

എഴുത്തുകാരി: നിഹാരിക

""പോലീസിൽ പരാതി പെട്ടു... പക്ഷെ അവർക്കൊരു തണുപ്പൻ മട്ടാ കുഞ്ഞേ.. എപ്പോഴേലും എന്തേലും ചെയ്തിട്ടെന്താ... എന്റെ ഹരിയേട്ടനെ രക്ഷിക്കണം...""" എന്ന് പറഞ്ഞു വല്യമ്മ കരഞ്ഞപ്പോൾ ഞാൻ... ഞാൻ നോക്കിക്കോളാ... "" എന്ന് ശ്രീയേട്ടൻ വല്യമ്മക്ക് ഉറപ്പു കൊടുത്തു... നിർവികാരമായി നോക്കി നിൽക്കാനെ കഴിഞ്ഞുള്ളൂ.... 🎼🎼 ഉറക്കം ഉണർന്നപ്പോൾ കസേരയിൽ ഇരിയ്ക്കുകയാണ് താൻ എന്ന് ഹരി തിരിച്ചറിഞ്ഞു.. കയ്യും കാലും എല്ലാം ചേർത്തു കെട്ടി ഒന്നനങ്ങാൻ പോലും ആവുന്നുണ്ടായിരുന്നില്ല... അയാൾ ഒന്ന് കുതറാൻ ശ്രെമിച്ചു... നിരാശ ആയിരുന്നു ഫലം... ഒന്നനങ്ങാൻ കൂടെ കഴിയുന്നില്ലായിരുന്നു... മെല്ലെ നടന്നത് ഓർത്തെടുക്കാൻ ശ്രെമിച്ചു.. ആരോ വഴി ചോദിച്ചു വന്നു പെട്ടെന്നാണ് അവർ ഉപദ്രവിച്ചതും കാറിൽ ഇട്ട് കൊണ്ടുപോയതും... തലക്ക് എപഴോ കിട്ടിയ അടിയിൽ ബോധം നശിച്ചു.. പിന്നെ ഇപ്പഴാണ് എണീക്കുന്നത്... """വെൽക്കം മിസ്റ്റർ ഹരീ """ സ്വരം കെട്ടിടത്തേക്ക് ഹരി ഞെട്ടി നോക്കി.. """ശ്രീരാഗ് """ അസുരന്റെ ശൗര്യത്തോടെ..... ഒന്ന് ഭയന്ന് അയാൾ ഒന്നു മുരണ്ടു...

"നിനക്കെന്താടാ വേണ്ടത് """"" എന്ന്... """ചില കഥകൾ... അതാ ഹരീ എനിക്ക് വേണ്ടേ... നിനക്ക് മാത്രം പറഞ്ഞു തരാൻ പറ്റുന്ന ചില കഥകൾ..""" """കളിക്കണോ നീയ്യ്... അറിയില്ല നിനക്കെന്നെ """" എന്ന് കടപ്പല്ല് ഞെരിച്ചു ഹരി പറഞ്ഞതും മുഖമടച്ചു അടി വീണിരുന്നു.... '''"""അറിയാം... ഹരിയെ നന്നായി അറിയാം.... പക്ഷെ നീ പറഞ്ഞു കേൾക്കണം എനിയ്ക്ക് എല്ലാം... ദാ ഇവളുടെ കൂടെ മുന്നിൽ നിന്ന്... """ എന്ന് പറഞ്ഞു ചേർത്ത് നിർത്തി പല്ലവിയെ ശ്രീ... അവളുടെ കണ്ണിലെ അഗ്നി താങ്ങാൻ ആവാതെ അയാൾ തല താഴ്ത്തി..... """ഞാനാ... ഞാനാ രവിയെ കൊന്നത്.... അവന്റെ ഭാര്യയേം... അന്ന് സ്വത്തിനു വേണ്ടി.... പേടി ആയിരുന്നു അച്ഛൻ അവന്റെ പേരിൽ സ്വത്ത് എഴുതി വെക്കുമോ എന്ന് അതുകൊണ്ട് ഞാൻ... കൊന്നു...."""" ഒരേറ്റ് പറച്ചിൽ പോലെ അയാൾ അത്രയും പറഞ്ഞു..... ആ പറഞ്ഞതൊന്നും കേൾക്കാനുള്ള ശക്തി ഇല്ലാതെ പല്ലവി തളർന്നു പോയിരുന്നു.... ശ്രീ മെല്ലെ അവളെ കാറിൽ കൊണ്ടു ചെന്നിരുത്തി.... വീണ്ടും ഹരിയുടെ അടുത്തേക്ക് നടന്നു... """"കൊന്നത് നീ തന്നെയാ... പക്ഷെ കാരണം അതല്ലല്ലോ ഹരീ.... """

ഇത്തവണ ഹരി ഒന്ന് ഞെട്ടി ശ്രീയെ നോക്കി... ആസുര ഭാവം വീണ്ടും അയാളിൽ ഭയം നൽകി... """"""അതേ... അച്ഛന് വെറുപ്പായിരുന്നു രവിയെ.. കൂടെ പഠിച്ച താഴ്ന്ന ജാതിക്കാരിയെ കൂടെ പൊറുപ്പിക്കാൻ തുടങ്ങിയത് കൊണ്ട്... പക്ഷെ പിന്നെ അത് മാറാൻ തുടങ്ങി.... എല്ലാ സ്വത്തും ഞാൻ സ്വപ്നം കണ്ടതായിരുന്നു... അത് നഷ്ടപെടുന്നത് എനിക്ക് ചിന്തിക്കാൻ പോലും ആവില്ല... കൊന്നതാ ഞാൻ.... വണ്ടി ഇടിപ്പിച്ചു.... കൊന്നതാ ഞാൻ """""' ഇത് കേട്ടതും ശ്രീ ഉറക്കെ ചിരിച്ചു.... """നന്ദി ഉള്ള നായയാണ് നീ ഹരീ.. ജീവൻ പോകുമ്പോഴും വാലാട്ടും.... കാലു നക്കും.... പക്ഷെ നിന്നിലും മുന്നേ സഞ്ചരിച്ചു ഞാൻ എല്ലാം അറിഞ്ഞു കഴിഞ്ഞു.... ഒന്നേ ഇനി അറിയേണ്ടു... ഇത്രക്കും വിധേയനക്കാൻ മാത്രം എന്തായിരുന്നു ആ ആൾക്കുള്ള പിടി.....""""" ഒന്നും മിണ്ടാതെ നിന്നു ഹരി.... അടുത്തൊരു അടി അയാളുടെ മുഖത്തു വീണതും വായിൽ ചോര രുചിച്ചു.... """നീ പറയും ഹരീ... എല്ലാം നീ പറയും... ആർക്കു വേണ്ടിയാ പറയടാ... ആർക്കു വേണ്ടിയാ നീ ഇതൊക്കെ....ഒന്ന് കൂടെ അറിഞ്ഞോ...

നീ ആരെ രക്ഷിക്കാൻ നോക്കുന്നോ അയാൾ തന്നെയാ നിന്നെ ഇന്നലെ ഇല്ലാതാക്കാൻ നോകിയെ.. പക്ഷെ നിന്നെ അവർക്ക് വിട്ട് കൊടുക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു.... നിന്നെ എനിക്ക് വേണം കൊല്ലാതെ കൊല്ലാൻ... പറ.... ആർക്ക് വേണ്ടിയാ പറയടാ......""" അടുത്ത അടി കൂടെ കിട്ടിയപ്പോൾ.. അയാളുടെ വായിൽ നിന്നും ആ പേര് പുറത്തേക്ക് വന്നു..... """""ഭാമ മാഡം """""" എന്ന്.... ശ്രീയുടെ മുഖത്ത് ആ പേര് ഇത്തിരി വിഷമം നിറച്ചിരുന്നു...... പുറത്തു കാട്ടാതെ അയാൾ ഹരിയെ നോക്കി.... ""പണ്ട് ഒരു കൺസ്ട്രക്ഷൻ കമ്പനി നടത്തുകയായിരുന്നു.... അന്നൊരു അബദ്ധം പറ്റിയിരുന്നു എനിക്ക്... ജോലിക്ക് വന്ന ഒരു പെണ്ണിനെ......... മരിച്ചെന്നു കണ്ടപ്പോൾ പേടിയായി... എന്റെ സൽപ്പേര്... ആകെ കൂടെ ഭ്രാന്തു പിടിച്ചു... ആരും അറിയാതെ പുതിയതായി പണിഞ്ഞു കൊണ്ടിരിക്കുന്ന ബിൽഡിങ്ങിൽ കുഴിച്ചിട്ടു.. അന്വേഷണം എങ്ങും എത്താതെ അവസാനിച്ചു... എല്ലാം തീർന്നെന്ന് കരുതി ഇരുന്നപ്പോഴാ ഒരാൾ എന്നെ കാണാൻ വന്നത്.... അയാളുടെ കയ്യിൽ ഞാൻ ആ പെണ്ണിനെ കൊല്ലുന്നതിന്റെ ദൃശ്യങ്ങൾ ഉണ്ടായിരുന്നു....

എന്തും ചെയ്യാം പുറത്ത് ആരും അറിയരുത് എന്ന് പറഞ്ഞപ്പോൾ ദൂരെ ഒരു കാറിന്റെ അടുത്തേക്ക് അയാൾ എന്നെ കൊണ്ടു പോയി... അന്നാണ് അവരെ ആദ്യമായി കാണുന്നെ... ഭാമ മാടത്തെ.... പിന്നെ എല്ലാം മാഡത്തിന്റെ നിർദേശ പ്രകാരം നടത്തിയതാണ്....."""""" ഇത്രയും പറഞ്ഞതും ശ്രീ വായിലേക്ക് ഒഴിച്ച് കൊടുത്ത വെള്ളം ആർത്തിയോടെ കുടിച്ചു ഹരി.... പെട്ടെന്നാണ് ശ്രീയുടെ മിഴികൾ പുറകിലേക്ക് പോയത്... അവിടെ എല്ലാം കേട്ട് സ്ഥബ്ധയായി പല്ലവി.... """ശ്രീ.. ശ്രീയേട്ടാ ഭാ... ഭാമമ്മ....""" വാക്കുകൾ വരുന്നില്ലായിരുന്നു അവൾക്ക്... പാതിക്ക് വച്ച് മുറിഞ്ഞു പോയിരുന്നു.... അവൾ ഹരിക്കരികിലേക്ക് ഓടി... ""എന്തിനാ അവര് എന്റെ അച്ഛനെ... പറയടോ....""" എന്ന് പറഞ്ഞു അയാളെ പിടിച്ചുലച്ചു പല്ലവി.... """അറിയില്ല.... മോളെ..... അതൊന്നും എന്നോട് പറഞ്ഞിട്ടില്ല ""'''' എന്ന് പറഞ്ഞു തല താഴ്ത്തി ഇരുന്നു ഹരി..... """എനിക്ക്.... എനിക്കവരെ ഒന്ന് കാണണം ശ്രീയേട്ടാ... """' എന്ന് പറയുമ്പോൾ പെണ്ണിന്റെ മുഖത്ത് പണ്ടത്തെ ദീനത അല്ലായിരുന്നു... പകരം നോവറ്റവളുടെ ശൗര്യം ആയിരുന്നു....................... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story