ശ്രീരാഗപല്ലവി: ഭാഗം 30

shreeragapallavi

എഴുത്തുകാരി: നിഹാരിക

അവൾ ഹരിക്കരികിലേക്ക് ഓടി... ""എന്തിനാ അവര് എന്റെ അച്ഛനെ... പറയടോ....""" എന്ന് പറഞ്ഞു അയാളെ പിടിച്ചുലച്ചു പല്ലവി.... """അറിയില്ല.... മോളെ..... അതൊന്നും എന്നോട് പറഞ്ഞിട്ടില്ല ""'''' എന്ന് പറഞ്ഞു തല താഴ്ത്തി ഇരുന്നു ഹരി..... """എനിക്ക്.... എനിക്കവരെ ഒന്ന് കാണണം ശ്രീയേട്ടാ... """' എന്ന് പറയുമ്പോൾ പെണ്ണിന്റെ മുഖത്ത് പണ്ടത്തെ ദീനത അല്ലായിരുന്നു... പകരം നോവറ്റവളുടെ ശൗര്യം ആയിരുന്നു..... 🎼🎼 വീടെത്തിയതും ഓടി കയറി പല്ലവി... വീൽ ചെയറിൽ പുറം തിരിഞ്ഞ് ഇരിക്കുന്നുണ്ടായിരുന്നു ഭാമ.. അവളുടെ കാൽ പെരുമാറ്റം കെട്ടിട്ടാവണം അവർ തിരിഞ്ഞത്... ""എത്തിയോ ഭാമമ്മേടെ കുട്ടികൾ...."" വല്ലാത്തൊരു ഭവത്തോടെ അവർ അത് പറഞ്ഞപ്പോൾ പുച്ഛത്തോടെ ഒന്നു ചിരിച്ചു ശ്രീ""" ""എല്ലാമറിഞ്ഞല്ലേ....രണ്ടാളും...മ്മ്???? """ ക്രൂരമായി ഒന്ന് ചിരിച്ചു അവർ.... ""എന്തിനാ... എന്തിനാ എന്റെ അച്ഛനേം അമ്മയേം ഇല്ലാണ്ടാക്കിയെ... പറ അവരെന്തു തെറ്റാ നിങ്ങളോട് ചെയ്തത്....????'"' അഗ്നി പോലെ എരിഞ്ഞു ചോദിച്ചവളെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചു... "കണക്ക് പ്രകാരം അതല്ലലോ പല്ലവീ ആദ്യം പറയണ്ടേ..

അതിനും മുമ്പ് തുടങ്ങീട്ടുണ്ട് ഭാമ കുരുതി..."""" അത് കേട്ട് പല്ലവി ശ്രീയെ നോക്കി... """അറിയാം.... ഏകദേശം ഒരു ധാരണ ഉണ്ട്... എന്നാലും നിങ്ങടെ വായിൽ നിന്നും കേൾക്കണം എനിക്ക് '"''' പകയോടെ പറയുന്നവനെ നോക്കി ഭാമ... ""പറയാല്ലോ .. എല്ലാം നിങ്ങൾ അറിയണ്ടേ.... അല്ലെങ്കിൽ പിന്നെ ഞാൻ ചെയ്തതിനു അർത്ഥം ഇല്ലാണ്ടാവില്ലേ """" ശ്രീയും പല്ലവിയും പരസ്പരം നോക്കി.... """പ്രീഡിഗ്രിക്ക് ഒരുമച്ചായിരുന്നു ഞാനും ജയശ്രീയും സ്റ്റീഫനും... രവിയും ...അവന്റെ സന്ധ്യയും... അതേ ഈ പല്ലവിയുടെ അച്ഛനും അമ്മയും തന്നെ.... ഇതിൽ ഒരാളുടെ മാത്രം സൗഹൃദത്തിന്റ നിറം മാറി.... സ്റ്റീഫൻ""""", പൂച്ച കണ്ണുള്ള എന്റെ ഇച്ചായന്റെ ... ജയശ്രീ, രാമേട്ടന്റെ മകൾ അവൾ ആരോടും അത്ര കൂട്ടായിരുന്നില്ല... എന്നോടൊഴിച്ച്.. പിന്നീട് സന്ധ്യയും.... ഞങ്ങൾ ഇണ പിരിയാത്ത കൂട്ടുകാരികൾ ആയിരുന്നു... ഇച്ചായൻ എന്നോ മനസ്സിൽ കേറി കൂടിയപ്പോൾ ആദ്യം പറഞ്ഞതും അവളോടാണ്... അവളും പൂർണ്ണ പിന്തുണ തന്നു.. ഡിഗ്രി ഞാൻ ബോട്ടണി എടുത്തു.. അവർ നാല് പേരും മ്യൂസിക് കോളേജിലും... ജീവിതത്തിൽ എനിക്ക് പിഴച്ചത് അവിടെ ആയിരുന്നു..

ഇച്ചായനെ കാണാൻ പഴയ പോലെ കഴിയാത്തത് വല്ല്യേ വിഷമം ഉണ്ടാക്കി... അവരായിരുന്നു എന്റെ ഏക ആശ്രയം.. രവിയും ജയശ്രീയും സന്ധ്യയും... അവരോട് ഞാൻ ഇച്ചായനോട് പറയാൻ ഉള്ളതൊക്കെ പറഞ്ഞു.... ഇച്ചായൻ പറഞ്ഞ മറുപടികൾ അവർ എന്നോടും... അങ്ങനെ പ്രണയം എന്നിൽ കത്തി പടർന്നു.... ഇച്ചായനിലും.... അവളുടെം, ജയശ്രീയുടെയും ഉള്ളിൽ ഇച്ചായൻ ഉണ്ടായിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല... അവൾ ഇച്ചായനെ മനസ്സിൽ കൊണ്ടു നടന്നു... എന്തോ കോളേജിലെ പരിപാടിക്ക് ഇച്ചായനെ എല്ലാരും ചേർന്ന് കുടിപ്പിച്ചു... ബോധം ഇല്ലാതെ കിടന്ന ഇച്ചായനെ രവിയും ജയശ്രീയും ചേർന്ന് ഇച്ചായന്റെ വീട്ടിൽ എത്തിച്ചു... രവി ദൃതി പിടിച്ച് പോയപ്പോൾ ജയശ്രീ കാവലിരുന്നു... കുടിച്ചതിന്റ ലഹരിയിൽ ഞാൻ ആണെന്ന് കരുതി അവളെ...... എന്റെ.. എന്റെ ഇച്ചായൻ.... എതിർക്കാമായിരുന്നിട്ട് കൂടി അവളത് ചെയ്തില്ല... എല്ലാരുടേം മുന്നിൽ അവളെല്ലാം മാറ്റി പറഞ്ഞു.... എന്നിട്ടും ഇച്ചായനെ ഞാൻ വിശ്വസിച്ചു... എനിക്കറിയാമായിരുന്നു എന്റെ ഇച്ചായന് അങ്ങനൊന്നും.... നിന്റെ അച്ഛനില്ലേ.. എന്റെ പ്രിയപ്പെട്ട ഏട്ടൻ..

ഒരു ദിവസം എല്ലാം അറിഞ്ഞു.... ഏട്ടൻ അച്ഛനെ അറിയിച്ചു.... എന്റെ പ്രണയം....."""""" ശ്രീ നോക്കുമ്പോൾ ഭാമയുടെ കണ്ണുകൾ ചുവന്നു തുടിച്ചു.. അപ്പോഴേക്കും ജയശ്രീ ഗർഭിണിയാണ് എന്നറിഞ്ഞിരുന്നു... അത് തന്നെ തക്കം അവർ അവരുടെ വിവാഹം നടത്തി... രവി എല്ലാത്തിനും മുന്നിൽ നിന്നു... ഒപ്പം അവളും രവിയുടെ സന്ധ്യ... തള്ളാനും കൊള്ളാനും വയ്യാതെ എന്റെ ഇച്ചായൻ... ജയശ്രീ ആദ്യരാത്രി എല്ലാം തുറന്നു പറഞ്ഞു... ഇച്ചായന്റെ തെറ്റല്ല എന്ന്... അതോടെ ചതി മനസ്സിലായി.... ഒടുവിൽ ഞങ്ങൾ ജീവിക്കാൻ തന്നെ തീരുമാനിച്ചു .... ദൂരെ എവിടേലും... ആരുടേം കണ്ണിന്റെ മുന്നിൽ പോലും വരാതെ അവിടെ എന്റെ ആങ്ങളയും അച്ഛനും കൂടെ തന്ന സമ്മാനം എന്റെ കണ്മുന്നിലിട്ട് എന്റെ ഇച്ചായനെ... അവസാന ശ്വാസം പോകുന്ന വരെ ആ കണ്ണിൽ ഞാൻ കണ്ടതാ എന്നോടുള്ള പ്രണയം... ആ ആളില്ലാതെ ജീവിക്കാൻ പറ്റില്ലായിരുന്നു... ഏഴ് നിലയുടെ മുകളിൽ നിന്ന് ചാടിയതും അതിനാ... പക്ഷെ പാതി തളർത്തി വിധിയും തോൽപ്പിച്ചു.... പിന്നങ്ങോട്ട് പക ആയിരുന്നു... ജീവച്ഛവം പോലെ ഞാൻ കിടന്നപ്പോ എല്ലാരും ജീവിച്ചു...

ഞാൻ മാത്രം കണ്ണീർ വാർത്ത്.... പാവം പോലെ നിന്ന് ഓരോരുത്തരെ ഞാൻ ഇല്ലാതാക്കി.... ആദ്യം അവളെ ജയശ്രീയെ... പിന്നെ രവി... സന്ധ്യ.... രവിയുടെ ഏട്ടനെ കൂടി ചൊല്പടിക്ക് കിട്ടിയപ്പോൾ എല്ലാം വളരെ ഈസി ആയി.... പിന്നെ കാത്തു നിന്നു... ഏറ്റവും സന്തോഷം ഉള്ള സമയത്തിനായി.... നിന്റെ കല്യാണം തീരുമാനിച്ചപ്പോ നിന്റെ അച്ഛൻ ഭയങ്കര സന്തോഷത്തിലായിരുന്നു... അപ്പോഴാ അടുത്ത അരും കൊല... ചൈത്രയെ... നിന്നേം ചേർത്തതാ... ആയുസ്സ് അപാരമാ നിന്റെ... പിന്നെ പാവം എന്റെ ഏട്ടനെ... നിന്റെ അമ്മ തെറ്റി പോയി അവിടെ സന്തോഷമായി കഴിയുകയല്ല എന്ന ഒറ്റ കാരണത്താലാ അവളിപ്പോഴും.... """""നിർത്തൂ """""" ശ്രീ അലറി... ഇനി... ഇനി... നിങ്ങളെ വെറുതെ വിടില്ല... ഓരോന്ന് അന്വേഷിച്ചിറങ്ങുമ്പോഴും അറിയുമ്പോഴുമൊക്കെ പ്രാർത്ഥന ആയിരുന്നു നിങ്ങൾ ആവല്ലേ എന്ന്... ഒരുകാലത്ത് അമ്മയെ പോലെ ഞാൻ സ്നേഹിച്ചിരുന്നു... അത് കേട്ടതും ഭാമയുടെ ചുണ്ട് പുച്ഛത്തോടെ കോടി.. """സ്നേഹത്തിൽ എനിക്ക് വിശ്വാസം ഇല്ലല്ലോ മോനെ.... അതല്ലേ....."""" പുച്ഛത്തോടെ അവരത് പറഞ്ഞതും കാറ്റ് പോലെ അരികിലെത്തി ശ്രീ.... അവരെ പിടിച്ചു കുലുക്കിയിട്ട് പറഞ്ഞു.... ഇനി നിങ്ങളെ ജയിക്കാൻ വിടില്ല എന്ന്.... ചെറിയ ഒരാലസ്യത്തോടെ അവർ പറഞ്ഞു..

"""ഭാമ ഇപ്പോഴും വിജയ സ്ഥാനത്താ എന്ന്... എല്ലാ ശത്രുക്കളെയും വാക വരുത്തി എന്ന്..."" നിയമം നിങ്ങൾക്കുള്ള ശിക്ഷ തരും """" എന്ന് പറഞ്ഞ ശ്രീയോടായി അവർ പറഞ്ഞു.. എന്റെ വിധി ഞാനാ തീരുമാനിക്കുന്നെ """" എന്ന്... കയ്യിലുള്ള വിഷക്കുപ്പി നിലത്തു വീണതോടൊപ്പം അവരും നിലത്തേക്ക് ഊർന്നു വീണു... ശ്രീയും പല്ലവിയും പകപ്പോടെ നിന്നു .. രാമേട്ടൻ അവരെ താങ്ങി എടുത്തു പറഞ്ഞു... ഇത് കൂടെ ബാക്കി ഉണ്ട് കുഞ്ഞേ രാമേട്ടന്... എന്റെ കുഞ്ഞിനെ കൊന്നവളെ രക്ഷിക്കണം ഈ കയ്യോണ്ട് '""""" എന്ന്... അവരെയും പൊക്കി പുറത്തെ കാറിലേക്ക് ഓടുമ്പോൾ പല്ലവി അവിടെ തറഞ്ഞു നിന്നു.... പെട്ടെന്നാണ് അശ്വതി അവിടെ എത്തിയത്.... """ഭാമമ്മ അവരെ നിങ്ങളെല്ലാം കൂടെ കൊന്നോ """ എന്ന് ചോദിച്ച് അവൾ പല്ലവിക്കരുകിൽ എത്തി... """"ഭാമമ്മ പറഞ്ഞതാ സത്യം.. എനിക്ക് ഇല്ലാത്തത് നിനക്കും വേണ്ടാ.... '"""" അതും പറഞ്ഞു പുറകിൽ ഒളിപ്പിച്ച കത്തി അവൾ പല്ലവിയുടെ മേലേക്ക് ആഞ്ഞു കുത്തി.... ശ്രീയേട്ടാ"""""""""""''''' എന്ന വിളി കേട്ടതും ശ്രീ ഓടി വന്നു... ഓടി പോകുന്ന അശ്വതിയെ കണ്ടതും അവൻ വെപ്രാളത്തോടെ അകത്തേക്ക് കയറി... അവിടെ ചോരയിൽ കുളിച് കിടക്കുന്നുണ്ടായിരുന്നു അവന്റെ പ്രാണൻ """"പല്ലവീ """"""' നെഞ്ച് പൊട്ടി അവൻ വിളിച്ചതിന് ആ പെണ്ണ് വിളി കേട്ടില്ല....................... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story