ശ്രീരാഗപല്ലവി: ഭാഗം 5

shreeragapallavi

എഴുത്തുകാരി: നിഹാരിക

" ചൈത്ര " ഗീതേച്ചി പറഞ്ഞ ആ പേര് വെറുതേ ഒന്ന് ഉരുവിട്ടു... "ആരാ.. എന്താ എന്നറിയണം..." എന്നോർത്ത് നോക്കിയപ്പോൾ കണ്ടു കട്ടിലിനു മുകളിലായി.... വേഗം പോയി എടുത്ത് നോക്കി... അതിൽ മുഴുവൻ ചോര കട്ടപിടിച്ചിരിക്കുന്നു.... മുഖം പോലും കാണാൻ വയ്യാത്ത വിധം ... മെല്ലെ അത് തുടച്ചു നീക്കിയപ്പോൾ പരിഭവിച്ച സുന്ദരിക്കുട്ടിയുടെ മുഖം കാണായി ....: "ചൈത്ര ല്ലേ?? ഗീതേച്ചി തൻ്റെ പേര് മാത്രം പറഞ്ഞ് തന്നു പക്ഷെ ബാക്കി എല്ലാം എൻ്റെ മുന്നിൽ ഒരു കടങ്കഥയാണ് ഉത്തരം കണ്ടു പിടിക്കാത്ത വെറും കടങ്കഥ, എന്നു പറഞ്ഞ് ആ ഫോട്ടൊ അവിടെ വച്ചു.. . "ഇന്നത്തോടെ ഇവിടെ നിന്നിറങ്ങേണ്ടി വരാം... എന്നാലും ഞാൻ മുന്നോട്ട് വച്ച കാൽ മുന്നോട്ട് തന്നെ .. എന്ന് മനസിൽ വിചാരിച്ച് കൊണ്ടുവന്ന ചൂല് എടുത്തു... ഒന്ന് കണ്ണടച്ച് പ്രാർത്ഥിച്ച് തൂത്ത് വരാൻ തുടങ്ങി..... എന്തും വരട്ടെ എന്ന് കരുതി... എല്ലാം തൂത്ത് പെറുക്കി, ബെഡ്ഷീറ്റ് മാറ്റി വിരിച്ചു, വിൻഡോ കർട്ടൻ അടക്കം മാറ്റി...

ഇപ്പോ കണ്ടാൽ പഴയ റൂം ആണെന്ന് തോന്നുക പോലും ഇല്ല... "കുട്ടീ... " ഇടക്ക് വിളി കേട്ട് തിരിഞ്ഞതും ഗീതേച്ചിയെ കണ്ടു ... " ഇത് വേണോ? ശ്രീക്കുഞ്ഞിന് ഇഷ്ടാവില്യ ഇതൊന്നും " ആ കണ്ണിൽ വല്ലാത്ത ഭീതി പോലെ, അത് കാണെ എൻ്റെ ഉള്ളിലും ഭയം നിറഞ്ഞു .. പക്ഷെ പുറത്ത് കാട്ടിയില്ല..... "എന്തിനാ ഗീതേച്ചി പേടിക്കണേ? തെറ്റൊന്നും ചെയ്തില്ലല്ലോ? ആകെ അലങ്കോലപ്പെട്ട് കിടക്കുന്ന മുറി വൃത്തിയാക്കിയതല്ലേ ഉളളൂ... അതിന് എന്താ...? നല്ല കാര്യല്ലേ " ഗീതേച്ചി ഒന്ന് മടിച്ച് അകത്തേക്ക് വന്നു... " നല്ലതാ.. പക്ഷെ നമ്മൾക്ക്, ശ്രീക്കുഞ്ഞിന് എന്താ തോന്നുകന്ന് പറയാൻ പറ്റില്ല " ഭയപ്പെട്ട് പറയുന്ന ഗീതേച്ചിയുടെ കയ്യിലേക്ക് പഴയ ബൈഡ്ഷീറ്റും പില്ലോ കവറും വച്ചു കൊടുത്ത് , വിൻഡോ കർട്ടൻ കയ്യിലെടുത്ത്.. " ഒന്ന് വാ ഗീതേച്ചി " എന്ന് പറഞ്ഞ് മുന്നിൽ നടന്നു..... പുറകേ ചെറു ചിരിയോടെ ''ഈ കുട്ടീടെ ഒരു കാര്യം "

എന്ന് പറഞ്ഞ് ഗീതേച്ചിയും ഒരു പക്ഷെ എൻ്റെ മുഖത്തെ ഭയമില്ലായ്മ അവരെ തണുപ്പിച്ചിരിക്കും... താഴെ എത്തിയപ്പോൾ ഭാമമ്മ മേലേയ്ക്ക് നോക്കി വീൽ കസേരയിൽ ഇരുന്നിരുന്നു... "ഈ കുട്ടി ശ്രീ ക്കുഞ്ഞിൻ്റെ മുറിയൊക്കെ വൃത്തിയാക്കി " എന്ന് പറഞ്ഞു അലക്കാനുള്ളതുമായി പുറത്തേക്ക് നടന്നു... " നന്നായി " എവിടെയോ മിഴിനട്ട് ഒരു മന്ത്രണം പോലെ ഭാമമ്മ പറഞ്ഞു, " മാറാല മൂടി കിടക്കാ ന്റെ കുട്ടീടെ ജീവിതം, എല്ലാം വൃത്തിയാക്കണം... " എന്ന്... ആ മിഴികളിൽ നീർത്തുള്ളി ഉരുണ്ടുകൂടുന്നത് കണ്ടതും കവിളിൽ ഒന്ന് ചുണ്ട് ചേർത്ത് കുസൃതിയോടെ കണ്ണു ചിമ്മി .... "ഭാമമ്മ പറഞ്ഞില്ലേ പേടിച്ചിരിക്കാതെ ധൈര്യപൂർവ്വം എല്ലാം ചെയ്യാൻ ഞാൻ ആ ധൈര്യത്തിലാ..." പെയ്യാനാഞ്ഞ മുഖത്ത് ഒരു ചിരി വന്ന് നിറഞ്ഞിരുന്നു... "ൻ്റെ കുട്ടി ധൈര്യായിട്ട് ഇരിക്കു ഭാമമ്മണ്ട് കൂടെ " എന്ന് പറഞ്ഞ് എൻ്റെ തലയിൽ തഴുകി ... 🎼🎼 " ശ്രീയേട്ടൻ്റെ " ശ്രീയേട്ടൻ അങ്ങനെ വിളിക്കാനാ ഇഷ്ടം,

ശീയേട്ടൻ്റെ മുറിയിൽ കയറി വന്നപ്പോ എന്തോ ഭയം.. ആൾടെ ഇഷ്ടം ഇല്ലാണ്ടാ ,എല്ലാം ചെയ്തേ, എന്നാലും ഭാമമ്മ സമ്മതിച്ചിട്ടാണല്ലോ? ഇനി എന്തേലും ഉണ്ടാവുമോ ... കൃഷ്ണാ ഇപ്പോ ഭയങ്കര പേടി.... ൻ്റെ കൂടെ ണ്ടാവണേ, പൂട്ടിക്കിടക്കുന്ന ജനലോരം ചെന്ന് കർട്ടൻ നീക്കി, ആ കൊളുത്തെടുത്ത് മെല്ലെ തുറന്നു... നീണ്ടു കിടക്കുന്ന മാന്തോപ്പിലേക്ക് ആ ജനൽ തുറന്നു... അവിടെ, അവിടെയൊരു അസ്ഥിത്തറ.... ഒറ്റപ്പെട്ട് ഒരെണ്ണം മാത്രം, അവിടേക്ക് മിഴികൾ നീണ്ടു... ഗ്രാനൈറ്റ് പാകിയ അസ്ഥിത്തറയിൽ മാമ്പൂക്കളും പഴുത്ത മാവിലകളും വീണു കിടക്കുന്നുണ്ട്... എന്തോ ഓർത്ത് അവിടേക്ക് നോക്കി നിന്നപ്പഴാ വാതിൽ തുറക്കപ്പെട്ടത്, " ശ്രീരാഗ് " പെട്ടെന്ന് കണ്ട് വല്ലാണ്ട് ഞെട്ടിപ്പോയി.... കേറിയ മാത്രയിൽ തന്നെ അയാൾ മുറി മുഴുവൻ കണ്ണോടിച്ചു... ആ കണ്ണുകളിൽ ചുവന്ന ഞെരമ്പുകൾ കാണായി..... വന്യമായിരുന്നു ആ മുഖത്തെ ഭാവം.... പേടിച്ച് എന്തു വേണം എന്നറിയാതെ ഞാൻ നിന്നു...

ഒരു വേള അയാളുടെ മിഴികൾ തുറന്ന ജനൽ പാളിയിൽ ചെന്ന് വീണു.. " ക്ലോസ് ഇറ്റ് """ അതൊരു അലർച്ചയായിരുന്നു ഭയപ്പെട്ട് ജനൽ വാതിൽ അടക്കുമ്പോൾ കൈകൾ വിറച്ചിരുന്നു, മുടി കൊരുത്ത് വലിച്ച് അയാൾ നിലത്തേക്ക് മുട്ടുകുത്തിയിരുന്നു..... ഉയർന്ന ശ്വാസഗതിയോടെ ഇരിക്കുന്നവനെ ഭയത്തോടെ നോക്കി... പോകണോ നിൽക്കണോ എന്നറിയാതെ നിന്നു.. പെട്ടെന്നാൾക്ക് ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുപോലെ വന്നു.. ഡ്രോയിലേക്ക് കൈ ചൂണ്ടി, " ഇ....ൻ... ഹേ .... ല ർ " എന്ന് കഷ്ടപ്പെട്ട് പറഞ്ഞു .. വേഗം ഡ്രോ തുറന്ന് ഇൻഹേലർ എടുത്തു കൊടുത്തു അത് വലിച്ച് അൽപം കഴിഞ്ഞതും ആൾ കാം ആയി... പാവം തോന്നി, നെഞ്ച് തടവാൻ വേണ്ടി അടുത്ത് ചെന്നതും വേണ്ട എന്ന് കാണിച്ചു ... എല്ലാം കണ്ട് ഭയത്തോടെ അരികിൽ ഇരുന്നു .. " താങ്ക്സ് ഫോർ യുവർ ഹെൽപ് !! ആൻ്റ് ക്ലിയർ ഔട്ട് " എന്ന് പറഞ്ഞപ്പോൾ മിഴിച്ച് എന്താ എന്ന മട്ടിൽ ഇരുന്നു.... " ഗെറ്റ് ലോസ്റ്റ് "

എന്ന് പോകാതെ ഇരുന്നവളുടെ മുഖത്ത് നോക്കി പല്ല് കടിച്ച് പറഞ്ഞു .. ഒരു മിനിട്ട് തറഞ്ഞ് നിന്ന് പിന്നെ മെല്ലെ പുറത്തേക്കിറങ്ങി .. ഇറങ്ങിയതും വാതിൽ വല്ലാത്ത ശബ്ദത്തിൽ അടഞ്ഞു ... ഒന്ന് ഞെട്ടിയെങ്കിലും ഒന്നും ഭയപ്പെട്ടപ്പോലെ സംഭവിക്കാതിരുന്നതിൻ്റെ ആശ്വാസം ഉണ്ടായിരുന്നു.... എന്തൊക്കെയോ അലട്ടുന്നുണ്ട് ആ മനുഷ്യനെ എന്ന് മനസിലായി... എന്തായാലും അത് അറിയണം എന്ന് മനസ് പറയുന്ന പോലെ .. 🎼🎼 ഗീതേച്ചി അക്ഷമയായി താഴേ നിന്നിരുരുന്നു... " ശ്രീക്കുഞ്ഞ്....? എന്തേലും പറഞ്ഞോ??" "ഇല്ലല്ലോ " എന്ന് പറഞ്ഞ് ആ കവിളിൽ നുള്ളിയപ്പോൾ ആ മുഖത്തെ അൽഭുതം നോക്കിക്കണ്ടു... മെല്ലെ അടുക്കളയിലേക്ക് നടന്നപ്പോൾ കൂടെ വന്നു .. " ശ്രീയേട്ടൻ ചായ കുടിക്കില്ലേ? ഗീതേച്ചീ " എന്ന് ചോദിച്ചു, "ജിഞ്ചർ ടീ കഴിക്കും.... അതും വല്ലപ്പോഴും " എന്ന് പറഞ്ഞപ്പോൾ, മെല്ലെ അടുപ്പത്ത് വെള്ളം വച്ചു..... ഇഞ്ചി ചതച്ചതും നാരങ്ങ നീരും പാകത്തിന് "മധുരവും ചേർത്ത്..

ജിഞ്ചർ ടീ അരിചെടുക്കുമ്പോൾ അത്ഭുതത്തോടെ എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു ...... കണ്ണടച്ച് കാണിച്ച് മോളിലേക്ക് കയറുമ്പോൾ രണ്ടും കൽപ്പിച്ചിരുന്നു.. അല്ലെങ്കിൽ ഇത് വരെ വലുതായൊന്നും സംഭവിക്കാത്തത് ഒരു ധൈര്യം തന്നിട്ടുണ്ട് .... ജീവിതം പൊരുതി നേടാനുള്ള ധൈര്യം, അല്ലെങ്കിൽ എന്നേക്കും നഷ്ടപ്പെടാനും .. റൂമിന് മുന്നിലെത്തി മെല്ലെ ഒന്ന് ഉന്തി... ഉള്ളിൽ നിന്ന് ലോക്ക് ആണ്.. കുറേ നേരത്തെ കൊട്ടലും മുട്ടലും കഴിഞ്ഞാണ് ഒന്ന് തുറന്ന് തന്നത്.... തുറന്നതും അകത്ത് കയറി... ദേഷ്യം കൊണ്ടാ മിഴികൾ ചുവന്നിരുന്നു.. അവകൊണ്ട് തുറിച്ച് നോക്കുന്നയാളിനോട് "ദാ.... " എന്ന് പറഞ്ഞ് ചായ നീട്ടി... അപ്പോഴും പല്ലിറുമ്മി നോക്കുകയായിരുന്നു .. വീണ്ടും നീട്ടിയപ്പോൾ കേട്ടു, ഉച്ഛത്തിൽ ഒരു ഗെറ്റ് ഔട്ട് .... " ഇത് മാത്രേ ശ്രീയേട്ടന് പറയാൻ അറിയൂ" എന്ന് അങ്ങോട്ടും ഇത്തിരി ദേഷ്യത്തോടെ പറഞ്ഞ് ചായ അവിടെയുള്ള ടേബിളിൽ വച്ചു...

റൂം ഇപ്പോഴും മനോഹരമായി തന്നെ എന്നത് ഉളളിൽ സന്തോഷം ഉണ്ടാക്കിയിരുന്നു.... പക്ഷെ ആ ഫോട്ടോയും മഞ്ചാടിയും മയിൽ പീലി തുണ്ടും അവിടെ കാണാനുണ്ടായിരുന്നില്ല .. " അതേ .... ജിഞ്ചർ ടീ ആണ് ഇപ്പോ ചൂട്ണ്ട് പോണേനു മുമ്പ് വേണേൽ കുടിക്കാം" എന്നു പറഞ്ഞ് സ്വയം മുറി വിട്ടിറങ്ങി... പുറത്തിറങ്ങി ഒരു ദീർഘനിശ്വാസം എടുത്തു... ഉള്ളിൽ ഭയം വച്ച് താൻ ഇത്രേം ചെയ്ത് കൂട്ടിയത് കണ്ട് അത്ഭുതം തോന്നി... ഒപ്പം ഭാമമ്മയുടെ മുഖവും... " ഭാമമ്മേടെ ശ്രീക്കുട്ടൻ ,ആള് പാവാ തോന്നുന്നു... ട്ടോ..... :" എന്ന് തനിയെ പതുക്കെ പറഞ്ഞപ്പോൾ വെറുതെ ഒരു നാണം വന്ന് പൊതിഞ്ഞിരുന്നു,..................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story