ശ്രുതിലയം: ഭാഗം 12

shruthilayam

എഴുത്തുകാരി: വാസുകി വസു

"എന്നാലും എന്നാലും എന്നോടൊരു വാക്ക് പറയാരുന്നു" ദത്തനോട് ചേർന്ന് അകത്തേക്ക് നടക്കുന്നതിനിടയിൽ ജാനിക്കുട്ടി പിന്നെയും പിന്നെയും പിറുപിറുത്തു കൊണ്ടിരുന്നു.. "ശ്ശെടാ... ഒരു സർപ്രെസ് തന്നത് ഇത്രയും വല്യ കുരിശായല്ലോ" "ഓ.. പിന്നേ..മനുഷ്യനെ ടെൻഷനടുപ്പിച്ച് കൊന്നിട്ടാ അങ്ങേരുടെ ഒരു സർപ്രൈസ്" തന്നെ ചുറ്റിയിരുന്ന വിശ്വദത്തിന്റെ കൈകൾ തട്ടിമാറ്റിയിട്ട് ചുണ്ട് ഇരുവശത്തേക്കും കൂർപ്പിച്ച് ജാനി അകത്തേക്ക് കയറിപ്പോയി. "ഇതിനെയൊന്ന് തണുപ്പിച്ച് എടുക്കാൻ കുറച്ചു കഷ്ടപ്പെടേണ്ടി വരൂലൊ" സ്വയം പറഞ്ഞിട്ട് ദത്തൻ അകത്തേക്ക് കയറി.. ജാനിയെ അവിടെയെങ്ങും കാണാതായപ്പോൾ ഉറക്കെ വിളിച്ചു.. "ജാനൂട്ടി... ജാനൂട്ടി നീ എവിടാ" മറുപടിയൊന്നും കിട്ടാതെ വന്നപ്പോൾ കരുതി ജാനൂട്ടി പിണങ്ങിയെന്ന്.. "എന്തിനാ മനുഷ്യാ തൊളള തുറക്കണേ..ഞാനിവിടെയുണ്ട്" മുറിയിലേക്ക് കയറി വന്ന ജാനിക്കുട്ടി ആവി പറക്കുന്ന ചായക്കപ്പ് ദത്തനു നേരെ നീട്ടി...

മുഖത്ത് ഇപ്പോഴും തെളിച്ചമൊന്നും ഇല്ല.കടന്നൽ കുത്തേറ്റത് പോലെയുണ്ട് അവളുടെ മുഖം... അയാൾ ചായക്കപ്പ് വാങ്ങീട്ട് സൂക്ഷിച്ചു നോക്കി.. "ആഹാ ദേവേട്ടാ എന്നുളള വിളിയൊക്കെ മാറ്റിയോ" പറഞ്ഞു തീർന്നതും ഉറക്കെ ചിരിച്ചു..ജാനി മുഖം ഒന്നുകൂടി വീർപ്പിച്ചു. "അതേ കൂടുതൽ ഇളിക്കേണ്ടാ മിസ്റ്റർ ഏ സി പി..വായിൽ ഈച്ച കയറും..അതിനറിയില്ലല്ലോ ചിരിക്കണത് പോലീസാണോ കളളനാണോന്ന്" "ഹൊ..പെണ്ണ് കലിപ്പ് മോഡിലാണല്ലോ..വന്നേ പറയട്ടേ" വിശ്വദത്ത് കൈ നീട്ടി വിളിച്ചിട്ടും ഗൗനിക്കാതെ ജാനിക്കുട്ടി മുറിയിൽ നിന്നും ഇറങ്ങിപ്പോയി..അവളുടെ അവഗണന അയാൾക്ക് സഹിക്കാൻ കഴിഞ്ഞില്ല..പിന്നാലെ ചെന്നു... കിച്ചണിൽ പാചകം ചെയ്തോണ്ടിരുന്ന ജാനിയുടെ ഇടുപ്പിലൂടെ കയ്യിട്ട് വയറിലമർത്തി തന്നിലേക്ക് ചേർത്ത ശേഷം പിൻ കഴുത്തിന്റെ വലത് ഭാഗത്ത് ചുണ്ടുകൾ അമർത്തി.. സ്..സ്.. സ്.. ജാനിയിൽ നിന്നൊരു കുറുകലുയർന്നു...

"എന്താടീ പെണ്ണേ പിണങ്ങിയോ?" "ഡോ പൊട്ടൻ പോലീസേ...പഴം പൊരി വറത്തോണ്ടിരിക്കാ..തനിക്ക് കണ്ണ് കണ്ടൂടെ" പൊടുന്നനെ ദത്തൻ കൈകൾ പിൻ വലിച്ചു...അപ്പോഴാണ് അയാളും അത് ശ്രദ്ധിക്കുന്നത്... തിരിഞ്ഞ് നോക്കിയ ജാനിക്കുട്ടി കണ്ടു ഇഞ്ചി കടിച്ച കുരങ്ങിന്റെ ഭാവത്തഭാവത്തിൽ നിൽക്കുന്ന കണവനെ..ചിരി വന്നത് കടിച്ചമർത്തി പഴം പൊരി വറക്കാൻ തുടങ്ങി.. പാകമായത് രണ്ടെണ്ണം എടുത്ത് ചെറിയ പ്ലേറ്റിലാക്കി ദത്തനായി നീട്ടി.. "ചൂടുണ്ട്..വാ പൊളളാതെ നോക്കിക്കോണം" പഴം പൊരി ദത്തൻ വാങ്ങിയില്ല..ജാനിക്ക് സങ്കടം വന്നു..കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു.. "എന്താ ദേവേട്ടാ കഴിക്കണില്ലേ" "എനിക്കെങ്ങും വേണ്ടാ" കടുപ്പിച്ചു പറഞ്ഞതും അവളുടെ മിഴികൾ നിറഞ്ഞ് കവിഞ്ഞു...ചുണ്ടുകൾ പിളർത്തി ഏങ്ങലടിച്ചു അയാളുടെ നെഞ്ചിലക്ക് മുഖം അമർത്തി.. "എന്നോട് പിണങ്ങല്ലേ ദേവേട്ടാ..എനിക്ക് സഹിക്കില്ല" "അതിനാരാ പിണങ്ങിയത്..ഞാനും ഒന്നും പറ്റിച്ചതല്ലേ "

"ങേ..." വിശ്വദത്ത് ഉറക്കെ ചിരിച്ചതും താൻ പറ്റിക്കപ്പെട്ടന്ന് മനസ്സിലായത്.. "ഇങ്ങോട്ട് പണി തന്നപ്പോൾ അങ്ങോട്ടും തന്നു..ദത്രേയുള്ളൂ" ചമ്മിയ ജാനിയെ പൊക്കിയെടുത്ത് വട്ടം കറക്കിയതും അവൾ അലറി.. "ഡോ...വിടെടോ..വിടാനാ പറഞ്ഞത്" അന്തരീക്ഷത്തിൽ കയ്യും കാലും ചലിപ്പിച്ച് ജാനി പിടഞ്ഞിട്ടും വിടാതെ തനിക്ക് അഭിമുഖമായി നിർത്തി അവളുടെ അധരങ്ങളിൽ അമർത്തി ചുംബിച്ചു..പതിയെ അവളുടെ എതിർപ്പുകൾ ദുർബലമായി..ശ്വാസം കിട്ടാതെ പിടഞ്ഞ ജാനിക്കുട്ടിയുടെ ചൊടികളെ അയാൾ സ്വതന്ത്രമാക്കി.. "വഷളൻ പോലീസ്" ദത്തന്റെ മാറിൽ ദന്തനിരകളാഴ്ത്തി കുറുമ്പോടെ അവൾ പറഞ്ഞതിന് അയാളൊന്ന് പുഞ്ചിരിച്ചു.. "കണ്ടോ പോലീസേ കിന്നാരം കാരണം പഴം പൊരി മുഴുവനും കരിഞ്ഞത്..ഇനിയിത് തിന്നാൽ മതി" എണ്ണയിൽ കിടന്ന് കരഞ്ഞ പഴം പൊരി ദത്തനും കണ്ടു... "പഴം പൊരി കരിഞ്ഞാലെന്താ റൊമാൻസ് നടക്കണില്ലേ"

"പോടാ കളളപ്പോലീസേ.. തെമ്മാടി" ദത്തന്റെ ചുണ്ടിൽ മുത്തി കൊണ്ട് ജാനി പറഞ്ഞു... അയാൾ അവളെ പൊതിഞ്ഞ് പിടിച്ചു നിന്നു....പതിയെ ജാനിയേയും കോരിയെടുത്ത് കിടപ്പ് മുറിയിലേക്ക് നടന്നു..അവന്റെ കഴുത്തിലൂടെ കൈകൾ കോർത്ത് പിടിച്ചു പ്രണയത്തോടെ ആ കണ്ണുകളിലേക്ക് മിഴികൾ നാട്ടി.. വിശ്വദത്ത് മെല്ലെ ജാനിയെ കിടക്കയിലേക്ക് കിടത്തി...കൂടെ അവനും അവളോട് ഓരം ചേർന്ന് കിടന്നു..അവൾ അവനെ പുണർന്നോണ്ട് നെഞ്ചിലക്ക് തല ചായിച്ചു... "ജാനൂട്ടി" "എന്തോ" വിശ്വദത്ത് പ്രണയത്തോടെ വിളിച്ചതും അരുമയോടെ വിളികേട്ടു.. "ജാനൂട്ടിക്ക് എന്നെ കുറിച്ച് എന്തറിയാം" അപ്രതീക്ഷിതമായി ദത്തനെ അങ്ങനെ ചോദിച്ചതും ജാനി തെല്ലൊന്ന് അമ്പരക്കാതിരുന്നില്ല..കാരണം ദത്തൻ സാധാരണ ഇങ്ങനെ ആയിരുന്നില്ല.. "എനിക്ക് കൂടുതൽ ഒന്നും അറിയില്ല...മരണത്തിലും പ്രണയത്തെ മുറുക്കി പിടിച്ച ആളാണ്.. മനസ്സിൽ നന്മയുളള മനുഷ്യൻ.

എനിക്ക് അത്രയും അറിഞ്ഞാൽ മതി ദേവേട്ടാ." "അങ്ങനെയല്ല ജാനൂട്ടി... നാളെ ഞാൻ ആരെന്ന് ആരെങ്കിലും നിന്നോട് ചോദിച്ചാൽ അതിനു വ്യക്തമായ ഉത്തരം ഉണ്ടായിരിക്കണം...കാരണം നീ അറിഞ്ഞതിനേക്കാൾ കൂടുതൽ അറിയാനുണ്ട്" എതിരൊന്നും പറയാതെ വിശ്വദത്ത് പറഞ്ഞു വരുന്നത് ജാനി ശ്രദ്ധയോടെ കേട്ടു.. "പാലക്കാട്ടെ സാധാരണ ഒരു കുടുംബത്തിലാണ് എന്റെ ജനനം..അമ്മയെ ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെട്ട എനിക്ക് എല്ലാം അച്ഛനായിരുന്നു..അദ്ദേഹം കൂലിപ്പണി എടുത്ത് എന്നെ വളർത്തി വലുതാക്കി കഴിവിന്റെ പരമാവധി വിദ്യാഭ്യാസം നൽകി..അച്ഛന്റെ ആഗ്രഹം പോലെ ഒരു പോലീസ് ഉദ്ദ്യോഗസ്ഥനായി..പക്ഷേ ഞാൻ യൂണിഫോം അണിഞ്ഞ് കാണുന്നതിനും മുമ്പേ ദൈവം ഒരു അറ്റാക്കിന്റെ രൂപത്തിൽ അദ്ദേഹത്തെ തിരികെ വിളിച്ചു" സ്വന്തം ജീവിതം വിവരിക്കുമ്പോൾ വിശ്വദത്തിന്റെ സ്വരമൊന്ന് ഇടറിയിരുന്നു...

അത് മനസ്സിലാക്കിയതും ജാനി ദത്തനെ പൊതിഞ്ഞ് പിടിച്ചു ചുണ്ടുകൾ കവിളത്ത് അമർത്തി...ഒരു സാന്ത്വനം പോലെ... "അച്ഛൻ വീട് വിറ്റാണു എന്നെ പഠിപ്പിച്ചത്..ആദ്യമായി പോലീസ് യൂണിഫോം അണിഞ്ഞതും അച്ഛന്റെ പട്ടടക്ക് മുമ്പിലായിരുന്നു...ജോലിയിൽ നിന്ന് ലഭിച്ച ശമ്പളം മുഴുവനും സൂക്ഷിച്ചു വെച്ച് അച്ഛനെയും അമ്മയെയും അടക്കിയ മണ്ണ് തിരിച്ച് പിടിച്ചു..." "അപ്പോൾ ഇതല്ലേ ദേവേട്ടന്റെ വീട്" വിടർന്ന മിഴികളോട് ജാനിക്കുട്ടി തിരക്കി.. "ഇതല്ല..ഞാൻ വാങ്ങിയതാണ് ഈ വീട്..തറവാട്ടിൽ വീട് പണി നടക്കുവാ..പഴയതൊക്കെ ജീർണ്ണിച്ചു...ഇപ്പോൾ വീട് പണി മുടങ്ങി കിടക്കാ ജാനൂട്ടി" "അതെന്ത് പറ്റി ദേവേട്ടാ" "അത് നടക്കുമ്പോഴാ നന്ദിനിക്കുട്ടി കൊല്ലപ്പെടണത്" "സോറി ദേവേട്ടാ..ഞാൻ അറിയാതെ.." മെല്ലെ ജാനിക്കുട്ടി വിങ്ങിപ്പൊട്ടിയതും വിശ്വദത്ത് ആശ്വസിപ്പിച്ചു.. "എന്താ പെണ്ണേ ഇത്..നന്ദിനിക്കുട്ടിയായി എന്റെ ജാനൂട്ടി ഒപ്പമില്ലേ..പിന്നെന്താ"

നിറഞ്ഞ മനസ്സോടെ അവന്റെ നെറ്റിയിൽ അവൾ ചുണ്ടുകൾ ചേർത്തു... "കണ്ടുപിടിക്കണം ദേവേട്ടാ..നന്ദിനിക്കുട്ടിയെ ഇല്ലായ്മ ചെയ്തവരെ ഇല്ലാതാക്കണം" പകയോടെ അവൾ മുരുണ്ടു.. "നന്ദിനിക്കുട്ടിയുടെ കൊലപതികളെ കുറിച്ചുള്ള അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാണ് ജാനൂട്ടി... പക്ഷേ നിന്നെ എനിക്ക് നഷ്ടപ്പെടില്ലാന്ന് വാക്ക് തരണം" അയാളുടെ സ്വരം വീണ്ടും ഇടറിയിരുന്നു.. "ദേവേട്ടാ എന്താ പറയണേ...എന്നെ നഷ്ടപ്പെടാനോ...എങ്ങനെ..അതും ഇതുമായി എന്ത് ബന്ധം?" അവൾ മനസ്സിലാകാത്ത പോലെ അയാളെ നോക്കി... "നീ ജീവനോടെ സ്നേഹിച്ച നിന്റെ ദത്തേട്ടൻ തിരികെ വന്നാലോ" ജാനിക്കുട്ടി അകെ ആടിയുലഞ്ഞ് പോയി...അങ്ങനെയൊരു ചോദ്യം തീരെ പ്രതീക്ഷിച്ചിരുന്നില്ല... "കാത്തിരിക്കോ ജാനൂട്ടി എനിക്കായി" അവളുടെ ദത്തേട്ടന്റെ വാക്കുകൾ ഓർമ്മയിലെത്തിയതും ഒന്നു പുളഞ്ഞു...കണ്ണുകൾ നിറഞ്ഞ് തുളുമ്പി ചുണ്ടുകൾ വിങ്ങിപ്പൊട്ടി...

ജാനിയുടെ ഓരോ മാറ്റങ്ങളും ശ്രദ്ധയോടെ വീക്ഷിച്ചിരുന്ന വിശ്വദത്തിന്റെ നെഞ്ചൊന്ന് വലിഞ്ഞ് മുറുകി... "പറയ് ജാനൂട്ടി എന്നെ തനിച്ചാക്കി താൻ പോകുവോ" "ഇല്ല" പൊട്ടിക്കരച്ചിലോടെ ജാനകിക്കുട്ടി ദത്തനെ കെട്ടിപ്പിടിച്ചു.. "ഇല്ല ഞാൻ പോകില്ല...എന്റെ ദേവേട്ടനെ തനിച്ചാക്കി എനിക്ക് പോകാൻ കഴിയില്ല" സങ്കടത്തോടെ അവന്റെ നെഞ്ചിലവൾ മുഖമിട്ടുരുട്ടി ഏങ്ങലടിച്ചു കരഞ്ഞു.... മനസ്സ് നിറഞ്ഞു... സന്തോഷത്തോടെ ജാനിയെ പുണർന്നു... ചുണ്ടുകളാൽ അവളുടെ കവിളിൽ മുത്തങ്ങൾ തീർത്തു... വിശ്വദത്തിനെ അലട്ടിയിരുന്ന ചോദ്യത്തിനു ഉത്തരം ലഭിച്ചതോടെ പ്രഷുബ്ധമായി തിരയടിച്ചിരുന്ന കടൽ പതിയെ ശാന്തമായി തുടങ്ങി... അയാളുടെ ചുണ്ടുകൾ ജാനിയുടെ അധരങ്ങളെ കവർന്നതും തന്റെ സങ്കടവും അതിൽ അലിയിപ്പിക്കാൻ ജാനിക്കുട്ടി ശ്രമിച്ചു.. "എന്നോട് ദേഷ്യമുണ്ടോ ജാനൂട്ടി" അവളിൽ ചുണ്ടുകൾ വേർപ്പെടുത്തി ദത്തൻ ചോദിച്ചു... "എന്തിനാ ദേവേട്ടാ ദേഷ്യം..ഏട്ടന്റെ മനസ്സിൽ കിടന്ന് വീർപ്പ് മുട്ടുന്നതിലും നല്ലത് നേരിട്ട് ചോദിക്കണതല്ലേ..അല്ലേൽ ഇരുവർക്കും ഇടയിലൊരു അകലമുണ്ടാകും"

ദത്തൻ ജാനിയുടെ നെറ്റിയിൽ മുത്തി....ജാനൂട്ടിയുടെ കാഴ്ചപ്പാടാണ് ശരി...ഒന്ന് മനസ്സ് തുറന്നാൽ തീരാവുന്ന പ്രശ്നങ്ങളാണ് പതിയെ പുകഞ്ഞ് തുടങ്ങി വളർന്ന് വലുതായി പരസ്പരം പിരിയാനിടയാകുന്നത്..അയാൾ ഓർത്തു... "പിന്നെ ഇങ്ങനെ എന്നെയും കെട്ടിപ്പിടിച്ചോണ്ട് കിടന്നാൽ മതിയോ ദേവേട്ടാ...നൈറ്റിലേക്ക് എന്തെങ്കിലും ശരിയാക്കണ്ടേ" കുസൃതിയോടെ ജാനകി ചോദിച്ചു... "രാത്രിയിൽ എന്റെ ജാനൂട്ടി വക സ്പെഷ്യൽ മതി..ചുട്ട മുളക് അരച്ച ചമ്മന്തിയും പൊള്ളിച്ച പപ്പടവും" "ഹ്മ്മ്മ്മ്.. പിന്നെ ഒന്ന് മാറിക്കേ സമയം സന്ധ്യയാകുന്നു...ഈ സമയത്തെ കിടപ്പ് ശരിയാകില്ല..എനിക്ക് വിളക്ക് വയ്ക്കണം" മടി പിടിച്ചു കിടന്ന ദത്തനെയും വലിച്ചു പൊക്കി ജാനകി എഴുന്നേറ്റു... നേരെ കുളിമുറിയിൽ കയറി കുളിച്ചു...സന്ധ്യ ആയപ്പോഴേക്കും പടിക്കൽ ദീപം തെളിയിച്ചു..നന്ദിനിക്കുട്ടിക്കും തിരിവെച്ചു... ജാനിക്കുട്ടി ഇരുന്ന് നാമം ജപിച്ചപ്പോൾ ദത്തനും കൂടെ ചേർന്നു..

.രാത്രിൽ കിച്ചണിൽ അവൾക്കൊപ്പം അവനും കൂടി... കഞ്ഞി കുടി കഴിഞ്ഞു കുറച്ചു സമയം കൂടി സംസാരിച്ച ശേഷം ഇരുവരും ഉറങ്ങാൻ കിടന്നു... "ദേവേട്ടാ ഞാനൊരു കൂട്ടം പറഞ്ഞാൽ സങ്കടമാകോ?" വിയർപ്പൊട്ടിയ ദത്തനെ പുണർന്നു കൊണ്ട് ജാനി ചോദിച്ചു... "നീ പറയ് പെണ്ണേ" നഗ്നമായ ജാനിയുടെ മേനിയെ ചുറ്റിപ്പിടിച്ചു കൊണ്ട് അയാൾ പറഞ്ഞു.. "ദത്തേട്ടനെ ഒന്ന് കണ്ടുപിടിച്ചു തരാമോ?" അപ്രതീക്ഷിതമായ ചോദ്യത്തിൽ അവളെ പുണർന്നിരുന്ന കൈകൾ അയഞ്ഞത് ജാനകി അറിഞ്ഞു... "എന്തിനാണ് ജാനൂട്ടി" അയാളുടെ സ്വരം വിറച്ചിരുന്നു...അവൾക്കത് മനസ്സിലായി... "മറ്റൊന്നിനും അല്ല ദേവേട്ടാ...എന്നെ പറഞ്ഞു പറ്റിച്ചത് എന്തിനാണെന്ന് അറിയണം...ഒരു വിഡ്ഡിയെ പോലെ ഇത്രയും നാൾ ദത്തേട്ടനായി ഞാൻ കാത്തിരുന്നവളാണ്..ഒരിക്കലെങ്കിലും എന്നെ തിരക്കി വരാതെ കാണാമറയത്ത് ഇരുന്നത് എന്തിനാണെന്ന് നേരിട്ട് ആ മുഖത്ത് നോക്കി ജീവിക്കണം"

വിശ്വദത്തിന്റെ മുഖം വലിഞ്ഞ് മുറുകി....നെഞ്ചിടിപ്പ് വേഗത്തിലായി....ജാനിക്കുട്ടിയെ സങ്കടത്തോടെ വലിഞ്ഞ് മുറുക്കി ചുണ്ടിൽ അമർത്തി ചുംബിച്ചു.... വിശ്വദത്തിന്റെ മനസ്സ് വിങ്ങുകയായിരുന്നു.... ഇന്ന് തന്നെ ജാനൂട്ടിയുടെ മനസ്സ് അറിയാൻ വെറുതെ ചോദിച്ചതാണ്...ദത്തൻ തിരികെ വന്നാൽ എന്ത് ചെയ്യുമെന്ന്.. അവൾ പോകില്ലാന്ന് ആരെക്കാളും കൂടുതൽ അയാൾക്ക് അറിയാം... ജാനൂട്ടിക്ക് അറിയില്ലല്ലോ അവളുടെ ദത്തൻ ഇനിയൊരിക്കലും മടങ്ങി വരില്ലാന്ന്..... നന്ദിനിക്കുട്ടിയുടെ കൊലപാതകി ദത്തനാണെന്ന് അറിഞ്ഞ ഇന്ന് തന്നെ അയാളെ തീർത്തു കളഞ്ഞിരുന്നു വിശ്വദത്ത്..... ജാനകിക്കുട്ടി മാത്രം അതറിഞ്ഞിരുന്നില്ല...താലി ചാർത്തിയവൻ,,ആലിംഗനം ചെയ്തു കൂടെ കിടക്കുന്നവനാണ് ഒരിക്കൽ അവളുടെ എല്ലാമെല്ലാമായിരുന്ന ദത്തേട്ടനെ കൊന്നു കളഞ്ഞൂന്ന്..... തുടരും...

അടുത്ത ട്വിസ്റ്റ് എപ്പടി മക്കളേ.. സ്വപ്നത്തിൽ പോലും ഇങ്ങനെ ഡബിൾ ട്വിസ്റ്റ് പ്രതീക്ഷിച്ചില്ലാന്ന് അറിയാം 😆😆😆😆😆

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story