💕മൗനാനുരാഗം💕: ഭാഗം 10

maunanuragam

എഴുത്തുകാരി: ദിവ്യ സാജൻ

ഷോപ്പിംഗ് കഴിഞ്ഞ് വൈകാതെ തന്നെ ഗീതുവും ഗൗരിയും വീട്ടിലേക്കെത്തി......അവരുടെ കാർ ഗേറ്റ് കടന്നകത്തു കയറിയപ്പോൾ കാണുന്നത് മുത്തശ്ശിയോട് യാത്ര പറഞ്ഞിറങ്ങുന്ന നാഥുവിനെയാണ്.... ഗീതു വേഗം കാറിൽ നിന്നുമിറങ്ങി നാഥുവിന്റെ അടുത്തേക്ക് പോയി......പിന്നാലെ തന്നെ ഗൗരീയും..... നാഥുവേട്ടാ....എന്താ ഈ വഴിക്ക് നന്ദയെ കാണാൻ വന്നതാ..... നന്ദയെന്ന് ഗീതുവിന്റെ നാവിൽ നിന്നും കേട്ടപ്പോൾ അവനൊന്നമ്പരന്നു.....പക്ഷെ അത് മറച്ചു വച്ചു കൊണ്ടവൻ തുടർന്നു.... നാളെ കുടുംബ ക്ഷേത്രത്തിൽ പ്രത്യേക പൂജയുണ്ട് അതിന് മുത്തശ്ശിയെയും നിങ്ങളെയും ക്ഷണിക്കാൻ വന്നതാ.....അപ്പോ രാവിലെ തന്നെ മൂന്നുപേരും എത്തിയേക്കണം...അതും പറഞ്ഞു കൊണ്ട് നാഥു വേഗം തന്നെ ബുളളറ്റ് സ്റ്റാർട്ടാക്കി അവിടെ നിന്നും പോയി...... ഗൗരിയും ഗീതുവും അകത്തേക്ക് കയറി......അപ്പോഴാണ് ശാരദയുടെ കണ്ണുകൾ കലങ്ങിയിരിക്കുന്നത്.....അവർ ശ്രദ്ധിച്ചത്.....

മുത്തശ്ശി.....മുത്തശ്ശി കരഞ്ഞാരുന്നോ..... ഇ....ഇല്ല....മോളെ......ഞാൻ.....കരഞ്ഞില്ലല്ലോ.. കണ്ണൊക്കെ ചുവന്നിരിക്കാണല്ലോ....അതെന്ത് പറ്റീയതാ..... അതോ........അടുപ്പിൽ നിന്നും പുകയടിച്ചതാ....പെട്ടെന്ന് വായിൽ വന്നത് ശാരദാമ്മ പറഞ്ഞു...... മഹേന്ദ്രൻ വന്നതും ഭീഷണിപ്പെടുത്തിയതൊന്നും......അവർ ഗൗരിയോടും ഗീതുവിനോടും പറഞ്ഞില്ല...... അവരതറിയണ്ടാന്ന് തോന്നി.....മാത്രമല്ല നാഥു വന്നിട്ട് പോയതിൽ പിന്നെ അവർക്ക് മനസിനൊരു ധൈര്യമൊക്കെ തോന്നിയിരുന്നു...... ______💕💕💕💕💕 അച്ഛാ.....അച്ഛൻ പറഞ്ഞത് പോലെ വ്യാഴാഴ്ച ഗൗരിയുമായുളള എന്റെ വിവാഹം നടക്കോ..... നടക്കുമെടാ....ചെക്കാ....ആ തളള നന്നായി ഭയന്നിട്ടുണ്ടാവും.......

രണ്ടിനേയും കൊന്നു തളളുമെന്നല്ലേ.....പറഞ്ഞിരിക്കുന്നത്.....ഇനി മൂന്നു ദിവസം കൂടി കഴിഞ്ഞാൽ നിന്റെ വിവാഹാ....ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്......നിനക്കറിയോ സുഭദ്രത്തിലെ ഭൂരിഭാഗം സ്വത്തുക്കളും ഗൗരീടെ പേരിലാണ്.....അവളെക്കൊന്ന്.....അതെല്ലാം തട്ടിയെടുക്കാനാ.....ശേഖരന്റെ തീരുമാനം.......അങ്ങനെ അതൊന്നും ഒറ്റക്ക് വിട്ടുകൊടുകില്ല......അതിനുള്ള വഴീയൊക്കെ എന്റെ കൈയിലുണ്ട് ഗൂഡമായി ചിരിച്ചു കൊണ്ടയാൾ പറഞ്ഞു....... _________💕💕💕💕💕💕 പിറ്റേദിവസം രാവിലെ തന്നെ മുത്തശ്ശി എഴുന്നേറ്റു.......ഗീതൂവിനെയും ഗൗരിയേയും.....നന്നേ രാവിലെ തന്നെ എണീപ്പിച്ചു...... മോളേ......അമ്പലത്തിൽ പോവേണ്ടതാ വേഗം എഴുന്നേറ്റ് റെഡിയായി വന്നേ..... അ....ആ...ബ്...(മുത്തശ്ശി ഞങ്ങൾ വരണംന്ന് ഉണ്ടോ.....മുത്തശ്ശി മാത്രം പോയാ പോരെ).....

. എന്താ കുട്ടീ......പറഞ്ഞത് പോലെ അനുസരിക്ക്...... പോയ് വേഗം റെഡീയിവൂ...... മടിച്ച് മടിച്ച് ഗൗരി എഴുന്നേറ്റ് കുളിച്ചു റെഡിയായി......വൈകാതെ അമ്പലത്തിലേക്ക് പുറപ്പെട്ടു...... ഗൗരി മുത്തശ്ശി പറഞ്ഞതനുസരിച്ച് സെറ്റ് സാരിയൊക്കെ ഉടുത്താണ് അമ്പലത്തിലേക്ക് പോയത്......അവിടെ ചെല്ലുമ്പോൾ എല്ലാവരും അവരെ കാത്തു നില്പുണ്ടായിരുന്നു.....ജാനകിയമ്മയൂം കീർത്തിയും ചന്തുവും ജോണുമൊക്കെ നിൽപ്പുണ്ടായിരുന്നു..... പക്ഷെ നാഥുവിനെ മാത്രം അവിടെ കണ്ടില്ല....ഗൗരിയുടെ കണ്ണുകൾ അവനു വേണ്ടി പരതിയെങ്കിലും നിരാശയിയിരുന്നു ഫലം....... ഗൗരിമോളെ നല്ലൊരു കുടുംബജീവിതം ലഭിക്കാൻ മനസുരുകീ പ്രാർത്ഥിച്ചോളൂ......

മുത്തശ്ശി ഗൗരിയോടായീ പറഞ്ഞു...... ഈ ജന്മം എനീക്കൊരു കുടുംബ ജീവിതം ഉണ്ടാവില്ല......പിന്നെ ഞാനെന്താ മുത്തശ്ശി.....പ്രാർത്ഥിക്കേണ്ടത്......ഒരു പുച്ഛച്ചിരിയോടെ അവൾ ഓർത്തു..... ശ്രീകോവിലിനൂമുന്നിൽ കണ്ണുകളടച്ചു തൊഴുതു പ്രാർത്ഥിക്കാരുന്നു ഗൗരി.....ഇടയ്ക്ക് പൂജാരി യുടെ മന്ത്രോച്ചാരണം കേട്ട് കണ്ണുതുറന്നു നോക്കുമ്പോൾ കാണുന്നത് .....ഒരു താലത്തിൽ നിന്നും പൂജിച്ച മഞ്ഞച്ചരടിൽ കോർത്ത താലി പൂജാരിയീൽ നിന്ന് വാങ്ങി തന്നെ നോക്കുന്നവനെയാണ്....അധികം വൈകാതെ അവനത് അവളുടെ കഴുത്തിൽ ചാർത്തുകയും ചെയ്തു........ഒപ്പം ഒരു നുള്ള് സിന്ദൂരമെടുത്ത് അവളുടെ നിറുകിൽ തൊടുകയും ചെയ്തു....ഇതൊക്കെ കണ്ട് തറഞ്ഞു നിന്നു പോയവൾ......

പക്ഷെ മറ്റുള്ളവരെല്ലാം പുഞ്ചിരിയോടെ നിക്കാരുന്നു. .......അവരിലാരിലും.....അമ്പരപ്പിന്റെ കണിക പോലും അവൾ കണ്ടില്ല.... ഞാൻ പറഞ്ഞില്ലേ.....നന്ദാ.....നിന്നെ ഞാൻ .....വിവാഹം കഴിക്കുമെന്ന്.....മീശ പിരിച്ച് കളളച്ചിരിയോടെ കണ്ണിറുക്കിക്കൊണ്ട് പറയുന്നവനെ തന്നെ ഉറ്റുനോക്കി നിന്നു പോയി ഗൗരി..... അവൾക്ക് ഒന്ന് പ്രതികരിക്കാനോ തടയാനോ കൂടി കഴിഞ്ഞില്ല....നടന്നതൊക്കെ സത്യമാണോ മിഥ്യയാണോണ് കൂടി തിരിച്ചറിയാൻ കഴിയാത്തതു പോലെ...... ഓരോന്നോർക്കെ ചെവി രണ്ടും കൊട്ടിയടയുന്ന പോലെ തോന്നിയവൾക്ക് കണ്ണിൽ ഇരുട്ട് കയറി....ശരീരം തളർന്നു....ഒരു താങ്ങിനെന്നോണം നാഥുവിന്റെ കരങ്ങളിൽ പിടിമുറുക്കി......വീഴാൻ തുടങ്ങിയതും......

അവനവളെ നെഞ്ചോരം ചേർത്തിരുന്നു..... വേഗം അവളെ താങ്ങിയെടുത്ത്....അടുത്തു കണ്ട തിണ്ണയിൽ ചുമരിനോട് ചേർത്തിരുത്തി..... മുഖത്ത് വെളളം തളിച്ചപ്പോഴേക്കും കണ്ണുകൾ തുറന്നിരുന്നവൾ.....തന്റെ മുന്നിൽ ആവലാതിയോടെ നിൽക്കുന്ന മുത്തശ്ശിയെ തന്നെയവൾ ഉറ്റുനോക്കി ...... മോളുടെ നന്മക്ക് വേണ്ടിയാ....മുത്തശ്ശി ഇത് ചെയ്തത്.....എന്റെ കുട്ടി.....നാഥുവിന്റെ കൂടിയാവുമ്പോൾ സുരക്ഷിതയായിരിക്കും.....അവൻ നിന്നെ പ്രാണനെപ്പോലെ സ്നേഹിക്കുന്നുണ്ട് മുത്തശ്ശിക്ക് അതുമതി....എന്ത് കൊണ്ടാ നിന്റെ അനുവാദം പോലും ചോദിക്കാതെ ഇപ്പൊ ഇങ്ങനെ നിങ്ങളുടെ വിവാഹം നടത്തിയെന്ന് കുട്ടി ചിന്തിക്കണുണ്ടാവും.......അതിപ്പോ കുട്ടിയറിയേണ്ട.....തക്കതായ കാരണം ഉണ്ടായിട്ടു തന്നാ...അവളുടെ മുഖത്ത് തെളിഞ്ഞ സംശയ ഭാവം കണ്ടെന്നവണ്ണം ശാരദാമ്മ പറഞ്ഞു കൊണ്ട് ഒഴുകി വന്ന കണ്ണുനീർ സാരിത്തലപ്പാൽ തുടച്ചുനീക്കി.......

ഇനി വൈകിക്കേണ്ട രാഹു കാലത്തിനുമുമ്പേ....ഇറങ്ങിക്കോളൂ......തിരുമേനി പറഞ്ഞത് കേട്ട് നാഥു ഗൗരിയെ പതിയെ എഴുന്നേൽപീച്ചു..... എല്ലാവരോടും യാത്ര പറഞ്ഞ്....മുതിർന്നവരുടെ അനുഗ്രഹവും വാങ്ങി തിരികെ പത്മനാഭത്തിലേക്ക് യാത്ര തിരിക്കുമ്പോൾ ചിലതൊക്കെ തീരുമാനിച്ചുറപ്പിരുന്നു രുദ്രൻ..... തിരികെ സുഭദ്രത്തിലേക്ക് പോകുമ്പോൾ ശാരദാമ്മയുടെ മനസ്സ് ശാന്തമായിരുന്നൂ.....ഗൗരിയെ സുരക്ഷിതമായ കരങ്ങളിൽ ഏൽച്ചതോർത്ത് അവരുടെ മനസ്സ് നിറഞ്ഞു. ...... തലേന്ന് നടന്ന കാര്യങ്ങളൊക്കെ അവരുടെ മനസ്സിലേക്ക് തെളിഞ്ഞു വന്നു. .... മഹേന്ദ്രന്റെ വാക്കുകൾ തീ നാളങ്ങൾ പോലെ എന്നെ ചുട്ടു പൊളളിച്ചു.....എന്റെ ചന്ദ്രുവിനെയും....

ആമിയേയും അവൻ കൊന്നതാണെന്ന് പറഞ്ഞപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല..... എന്റെ ഗൗരിമോളെ അവന്റെ മോന് ഒരിക്കലും കൊടുക്കില്ലാന്നായപ്പോൾ എന്റെ മക്കളെയും കൊല്ലുമെന്നുളള ഭീഷണിയും......ആദ്യം തകർന്നു പോയി.....പക്ഷെ എനിക്ക് ജീവനുണ്ടെങ്കിൽ ഞങ്ങളുടെ കുടുംബം തകർത്ത ആ നീചന്റെ മകന് എന്റെ കുഞ്ഞിനെ കൊടുക്കില്ലെന്ന് ഞാനുറപ്പിച്ചു.......അവൻ പറഞ്ഞതനുസരിച്ച് വിവാഹത്തിന് ഇനി മൂന്നു ദിവസങ്ങളേയുളളൂ....എന്ത് ചെയ്യുമെന്നാലോചിച്ചിരുന്നപ്പോഴാണ് നാഥുവിന്റെ മുഖം മനസ്സിലേക്ക് വന്നത്......പിന്നെ വേഗം അവന്റെ ഫോണിലേക്ക് വിളിച്ച് വീട്ടിലേക്ക് വരാൻ പറഞ്ഞു......വൈകാതെ അവൻ എത്തുകയും ചെയ്തു.....

ചന്ദ്രുവിന്റെയും സേതുവിനെയും അപകടപ്പെടുത്തിയതൊഴിച്ച് ബാക്കി എല്ലാം അവനോട് പറഞ്ഞു......കേട്ടയുടനെ മഹേന്ദ്രനെ തല്ലാനായി ഇറങ്ങി പുറപ്പെട്ടവനോട്......"അവനെ തല്ലാൻ നിനക്ക് പിന്നെ അവസരം കിട്ടും ഇപ്പോ നീ എന്റെ ഗൗരിമോളുടെ ജീവിതം നിന്റെ താലിച്ചരടിനാൽ ഭദ്രമാക്ക്"എന്ന് പറഞ്ഞു. ..ആദ്യം ചെക്കനൊന്ന് അമ്പരന്നെങ്കിലും....പതിയെ അത് പുഞ്ചിരിയായി മാറി......അപ്പോഴും അവൾ സമ്മതിക്കുമോ എന്നായി.അവളുടെ സമ്മതത്തെക്കാൾ എനിക്കിപ്പോ പ്രധാനം ആണൊരുത്തന്റെ കൈകളിൽ അവളെ ഏൽപിക്കുന്നതാണെന്ന് ഞാൻ പറഞ്ഞു...അത് അവൻ സമ്മതിച്ചു ....എന്നാൽ നാളെ കുടുംബ ക്ഷേത്രത്തിൽ വച്ച് അവളെ താലികെട്ടണമെന്ന് ഞാൻ അവനെ നിർബന്ധിച്ചു.....അതുവരെ ഗൗരിയോടിതേ പറ്റി പറയണ്ടാന്നും ഞാനവനോട് പറഞ്ഞു.....ഇതറിഞ്ഞു കഴിഞ്ഞാൽ നാളെ ക്ഷേത്രത്തിൽ വരാൻ വിസമ്മതിച്ചാലോന്ന് കരുതി.......

പിന്നെ ബാക്കി കാര്യങ്ങളൊക്കെ അവൻ തന്നെ ചെയ്തോളാം ന്ന് പറഞ്ഞ് ഇവിടെ നിന്നും ഇറങ്ങി....രാത്രി ഗൗരി ഉറങ്ങിയ ശേഷം ഗീതുവിനോട് കാര്യങ്ങളൊക്കെ പറഞ്ഞു.....അവൾക്കും സമ്മതം.....മഹേന്ദ്രൻ പറഞ്ഞതൊന്നും ഞാൻ കുട്ടികളോട് പറയുന്നില്ല....അവരെല്ലാം അറിയണമെന്ന് മഹാദേവൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അറിയട്ടേ.....ഞാനായിട്ട് പറയില്ല.....രുദ്രൻ ഇപ്പോഴും കരുതിയിരിക്കണത് അവന്റെ അച്ഛൻ ആക്സിഡന്റിൽ മരണപ്പെട്ടെന്നാ....കൊന്നതാണെന്നറിഞ്ഞാൽ....അവനെ കോപാഗ്നി ശമിപ്പീക്കാൻ ആർക്കും കഴിഞ്ഞെന്ന് വരില്ല.....ഓരോന്നോർത്ത് കൊണ്ട് അവർ കണ്ണുകളടച്ചിരുന്നു.... ഈ സമയം നാഥുവിന്റെ കാർ പത്മനാഭത്തിന്റെ ഗേറ്റ് കടന്നകത്തു കയറിയിരുന്നു............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story