💕മൗനാനുരാഗം💕: ഭാഗം 14

maunanuragam

എഴുത്തുകാരി: ദിവ്യ സാജൻ

വൈകുന്നേരം നാഥു മില്ലിൽ നിന്നും തിരികെ വന്നപ്പോൾ ഗൗരി ഉമ്മറത്ത് ഇരിക്കാരുന്നു...... നാഥു വന്നയുടനെ തന്നെ അവന്റെടുത്തേക്ക് പോയി.....അവന്റെ കൈയിൽ നിന്നും ബാഗ് വാങ്ങീ.....നാഥു നേരെ റൂമിലേക്കാണ് പോയത്....അവളും പിന്നാലെ പോയിരുന്നു..... അ...ആ....(ചായ എടുകട്ടെ നാഥുവേട്ടാ).... ഇപ്പൊ വേണ്ട നന്ദ ഞാനൊന്ന് കുളിച്ചു ഫ്രഷ് ആയി വരാം എന്നിട്ട് മതി.....അതും പറഞ്ഞു കൊണ്ട് തോർത്തുമുണ്ടും,സോപ്പും ,കുളിച്ചു മാറാനുളളതു മെടുത്തൂ കൊണ്ട്.....കുളത്തിലേക്ക് പോയി..... ഗൗരി വീണ്ടും ഉമ്മറത്തേക്ക് വന്നപ്പോഴേക്കും ഗീതുവിന്റെ കാർ മുറ്റത്തെത്തിയിരുന്നു....അതിൽ നിന്നും ശാരദാമ്മയും ഗീതുവും ഇറങ്ങുന്നത് കണ്ട്....

അവൾക്ക് ഒരുപാട് സന്തോഷമായി...അവൾ വേഗം അവരുടെ അടുത്തേക്ക് പോയി...ഗൗരിയെ കണ്ടതും മൂത്തശ്ശിയുടെ കണ്ണുകൾ ഈറനണിഞ്ഞു.... അവർ അവളെ ഇറുകെ പുണർന്ന് ചുമ്പനങ്ങൾ കൊണ്ട് മൂടി.... എന്റെ മോൾക്ക് സുഖാണോ.... മ്മ്....മൂളീക്കൊണ്ടവ്ൾ മറുപടി കൊടുത്തു അതെന്ത് ചോദ്യാ മുത്തശ്ശി അവളുടെ മുഖത്തെ പ്രസരിപ്പ് കണ്ടാലറിയില്ലേ അവൾ ഹാപ്പിയാണെന്ന് അല്ലേ ഗൗരി.... മറുപടിയായി പുഞ്ചിരിച്ചു കൊണ്ട് അതെയെന്ന് തലയാട്ടി.... അപ്പോഴാണ് ഗൗരി ഗീതുവിന്റെ കൈയിലിരുന്ന ആമാടപ്പെട്ടി ശ്രദ്ധിച്ചത്.... അ...ആ...(എന്താ മുത്തശ്ശി ഇത്....ഇതെന്തീനാ കൊണ്ട് വന്നത്.... ) അത് മോളെ ഞാൻ നിനക്കു വേണ്ടി കരുതിയ ആഭരണങ്ങളാ....

എന്റെ മോളിത് വാങ്ങണം .....വേണ്ടാന്ന് മാത്രം പറയരുത്.....ന്റെ കുട്ടിക്ക് വേണ്ടി മുത്തശ്ശി ആഗ്രഹിച്ചു വാങ്ങിയതാ ഇതൊക്കെ...എന്റെ മോളിതൊക്കെ ഇട്ട് കാണണമെന്നാ എന്റെ ആഗ്രഹം.........നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചു കൊണ്ട് അവരത് പറഞ്ഞപ്പോൾ എതിർക്കാൻ തോന്നിയില്ലവൾക്ക്.....അവളത് രണ്ടു കൈയും നീട്ടി വാങ്ങി..... അപ്പോഴേക്കും അവിടേക്ക് ജാനകിയും കീർത്തിയും എത്തിയിരുന്നു...... ആ....ശാരദാമ്മ എപ്പോ എത്തി.....മോളെ കീർത്തി ചായ യെടുത്തിട്ട് വന്നേ മോളേ..... ഉടനെ കീർത്തി അടുക്കളയിലേക്ക് പോയി.......കുറച്ചു കഴിഞ്ഞ് ആവി പറക്കുന്ന ചായയുമി തിരികെ എത്തി.....അവളത് അവരുടെ കൈയിലേക്ക് വച്ചു കൊടുത്തു.....

ജാനകീ ശാരദാമ്മയൂടെ അടുത്തേക്ക് വന്നിരുന്നു കൊണ്ട് ഓരോ കാര്യങ്ങൾ ചോദിക്കാനും പറയാനും തുടങ്ങി... സുഭദ്ര വരാറില്ലല്ലേ...അല്ലേ....ശാരദാമ്മ...... അന്നത്തെ ആ സംഭവത്തിനു ശേഷം എന്റെ മോള് ആ പടി ചവിട്ടീട്ടില്ല... ശേഖരൻ അതിന് സമ്മതിക്കില്ല....പിന്നെ ഒരു ദിവസം ശേഖരൻ ഫോണിൽ വിളിച്ചിട്ട് അശ്വിന് ഗൗരിയെ വിവാഹം ചെയ്തു കൊടുക്കോന്ന് ചോദിച്ചു......ഞാൻ അയാൾക്ക് വാക്കും കൊടുത്തു.......പിന്നെ അശ്വിന് അതിഷ്ടവല്ലാത്തോണ്ട് വേണ്ടാന്ന് വച്ചു.....പിന്നെ വിളിച്ചിട്ടേയില്ല..... ശാരദാമ്മേ ശരിക്കും അന്നെന്താ ഉണ്ടായത്..... അവരെന്തിനാ ആത്മഹത്യ ചെയ്തത്..... അത് പറയാനാണെങ്കിൽ കുറച്ചുണ്ട്.....

ചന്ദ്രുവിന്റെ ഫൈനാൻസ് നല്ല രീതിയിൽ പച്ച പിടിച്ചു വന്ന സമയമായിരുന്നത്.....ശേഖരന്റെ ഒരേയൊരു പെങ്ങളായിരുന്ന രാജ ലക്ഷ്മി എന്ന രാജി..അവൾ പഠനം കഴിഞ്ഞ് ഒരു ജോലി പ്രതീക്ഷിച്ചു നിക്കാരുന്നു....അപ്പോഴാണ് ചന്ദ്രുവിന്റെ ഫൈനാൻസിൽ അകൗണ്ടന്റിന്റെ ഒരു ഒഴിവ് വന്നത്.......ആ പോസ്റ്റിലേക്ക് രാജിയെ എടുത്തു.......പെങ്ങളുടെ നാത്തൂനുംകൂടി ആയതുകൊണ്ട് ചന്ദ്രൂന് വലിയ വിശ്വാസാരുന്നു.......രണ്ട് വർഷം പ്രശ്നങ്ങളൊന്നും ഇല്ലാരുന്നു...... എല്ലാം നല്ല രീതിയിൽ തന്നെയായിരുന്നു........പക്ഷേ ഒരിക്കൽ വർഷാവസാനം കണക്കെടുത്തപ്പോ....ലക്ഷങ്ങളുടെ തിരിമറി നടന്നിരിക്കുന്നു ന്ന് മനസ്സിലായി....

.രാജി യൊട് അതേ പറ്റി ചോദിച്ചപ്പോ....അറിയില്ലാ ന്ന് പറഞ്ഞു....അത് കൊണ്ട് ചന്ദ്രു എന്താ നടന്നതെന്ന് കണ്ടെത്താൻ പോലീസിൽ പരാതി കൊടുത്തു....എല്ലാവരേയും ചോദ്യം ചെയ്യുന്നതിന്റെ കൂട്ടത്തിൽ അവളെയും ചോദ്യം ചെയ്തു......പിറ്റേദിവസം അറിയുന്നത് രാജി തൂങ്ങിമരിച്ചൂന്നാ.....ചന്ദ്രു അവൾക്കെതിരെ കേസുകൊടുത്തതിൽ മനം നൊന്ത് ആത്മഹത്യ ചെയ്തൂന്നാ.....അവിടെ എല്ലാവരും പറയുന്നത്.....രാജി മരിച്ചതോടെ ശേഖരന്റെ അച്ഛന് ആധിയായിരുന്നു....ഒരു മാസം തികയും മുന്നേ...അവരും മരിച്ചു...അതീനു ശേഷം ശേഖരൻ സുഭദ്രത്തിലേക്ക് വരികയോ........സുഭദ്രയെ ഇങ്ങോട്ട് വിടുകയോ ഒന്നും ചെയ്തിട്ടില്ല......വല്ലപ്പോഴും അമ്പലത്തിൽ വരുമ്പോഴാ.....

എന്റെ മോളെ ഒരു നോക്ക് കാണാൻ പറ്റുന്നത്......നെടുവീർപ്പെട്ടു കൊണ്ട് ശാരദാമ്മ സാരിത്തലപ്പാൽ നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചു......പിന്നെ അശ്വിൻ വലുതായതിൽ പിന്നെയാ അവൻ സുഭദ്രത്തിലേക്ക് വരാൻ തുടങ്ങിയത്..... അല്ലാ.....നാഥുഎവിടേ .......ജാനകി ഇതുവരെ കണ്ടില്ലാലോ.... കുളിക്കാൻ പോയിരിക്കാ ശാരദാമ്മേ.......ജോലി കഴിഞ്ഞു വന്നാൽ കുളത്തിൽ പോയി കുളിച്ചില്ലേൽ അവന് തൃപ്തി വരില്ല....എന്നുമുളള പതിവാ..... ഗീതു മോൾക്ക് വിവാഹം നോക്കണീല്ലേ......ശാരദാമ്മേ..... അവൾക്കിപ്പോ വേണ്ടാന്നാ പറേണത്.....മ്മ് ഇതിലൊക്കെ തീരുമാനമെടുക്കേണ്ടത് അവളല്ലേ......ഞാൻ നിർബന്ധിക്കില്ല....അവൾക്ക് ഇഷ്ടമുള്ളൊരാളെ തന്നെ കണ്ടെത്തട്ടേ......

അങ്ങനെ പറഞ്ഞു കൊണ്ട് ഇടം കണ്ണാൽ ഗീതുവിനെ നോക്കാനും മറന്നില്ല ശാരദാമ്മ..... ഈ സമയം നാഥു കുളീ കഴിഞ്ഞ് അവിടേക്ക് വരാരുന്നു.....തോർത്ത് തോളിലിട്ട് തുവർത്തി തുവർത്തിയാണ് വരുന്നത്.... നാഥൂട്ടാ നന്നായിട്ട് തുവർത്ത് വെറുതെ തല നീര് താഴണ്ട..... ഓ കുഞ്ഞ് വാവയല്ലേ......അപ്പച്ചീ പോയി തുവർത്തി കൊടുത്തേക്ക്.....കീർത്തി ക്ളിയാക്കിക്കൊണ്ട് പറഞ്ഞു. ... ഒന്ന് പോടീ പെണ്ണേ മക്കളെത്ര വലുതായാലും അമ്മമാർക്കെന്നുമവര് കുഞ്ഞുങ്ങൾ തന്നാ.....അതിപ്പോ നീയായാലും അവനായാലും....അല്ലേ .....ശാരദാമ്മേ. പിന്നലല്ലാതെ...... മുത്തശ്ശി വന്നിട്ടൊത്തിരി നേരായോ അമ്മ.....

നീ കുളിക്കാൻ പോയി കഴിഞ്ഞപ്പോഴേക്കും ശാരദാമ്മ എത്തിയിരുന്നു..... ഗീതു നീയിന്ന് ഹോസ്പിറ്റലിൽ പോയില്ലാരുന്നോ... ഇല്ല. ....ഏട്ടാ.....ഞാനിന്ന് ലീവരുന്നു....ഒരിടം വരെ പോണാരുന്നു.....ശാരദാമ്മയെ ഇടം കണ്ണിട്ട് നോക്കിക്കൊണ്ട് പറഞ്ഞു...... നാഥു നേരെ റൂമിലേക്ക് പോയി....അവനുളള ചായയുമായി ഗൗരിയും പിന്നാലെ പോയി....ഗൗരി സന്തോഷമായിട്ടിരിക്കാണെന്ന് കണ്ട് ശാരദാമ്മയുടെ മനസ്സ് നിറഞ്ഞു...... നാഥു റൂമിൽ ചെന്ന്കബോർഡിൽ നിന്നും ഒരു ടീ ഷർട്ട് എടുത്തിട്ടു...അപ്പോഴേക്കും ഗൗരിയും അവിടെ എത്തിയിരുന്നു..... ഇന്നെന്റെ പെണ്ണിന്റെ മുഖം തെളിഞ്ഞിരിക്കുകയാണല്ലോ.....

മുത്തശ്ശിയും ഗീതുവും വന്നതിലുളള സന്തോഷവാ.....അതും പറഞ്ഞു കൊണ്ട് അവളെ അവനോട് ചേർത്ത് നിർത്തി..... അ....ആ...ബ...(.വിട് നാഥുവേട്ടാ ആരേലും വരൂട്ടോ.....ദേ...ചായ തണുത്ത് പോവുന്നതിന് മുന്നേ കുടിച്ചേ......) ഓ പിന്നെ ഒന്ന് പോടീ പെണ്ണേ....ചായയൊക്കെ ഞാൻ പിന്നെ കുടിച്ചോളാം....ഇപ്പൊ. ....അതും പറഞ്ഞു കൊണ്ട് നാഥു അവളുടെ ചുണ്ടുകളിലേക്ക് മുഖം അടുപ്പിച്ചതും.... ഹലോ......ഇവിടെ ആരും ഇല്ലേ......ഗീതുവിന്റെ ശബ്ദം കേട്ട് ഗൗരി പെട്ടെന്ന് നാഥുവിൽ നിന്നും മാറി നിന്നു....... എന്താ.....ഗീതു.....ഒരു പതർച്ചയോടെ നാഥു ചോദിച്ചു...... ആ ഇവിടെ ഉണ്ടായിരുന്നോ രണ്ടാളും. ...അകത്തേക്ക് കയറി കൊണ്ടവൾ പറഞ്ഞു.....

അതേ....എന്റെ ഗൗരീയെ നാഥുവേട്ടനാകെ മാറ്റിക്കളഞ്ഞല്ലോ....ഗൗരിയെ അടിമുടി നോക്കിക്കൊണ്ടവൾ പറഞ്ഞു.... നിക്ക് ഈ വിവാഹത്തിന് ഇഷ്ടല്ല....ഈ ജന്മം വിവാഹം കഴിക്കില്ല ..... എന്തൊക്കെയായിരുന്നു... ഇപ്പൊ ദേ നാഥുവേട്ടന്റെ പിന്നാലെ ഓടുവാ....എന്ത് മാജികാ ഏട്ടാ.... ഇത്.....താടിയിൽ കൈവച്ചു കൊണ്ടവൾ ചോദിച്ചു. .. ഗൗരി ചെറുചിരിയോടെ മുഖം താഴ്ത്തി നിന്നു..... ഇതില് മാജിക് ഒന്നുമില്ല.....അവൾക്കും എന്നെ ഇഷ്ടമായിരുന്നു.....അവളത് തുറന്നു പറഞ്ഞത് ഇപ്പോഴാന്നേളളൂ......അല്ലേ........നന്ദാ.... മറുപടിയായി ഗൗരി പുഞ്ചയോടെ തലയനക്കീ.... ഈ സമയം താൻ ഇതുവരെ തുറന്നു പറയാത്ത പ്രണയം.... ജോണിന്റെ മുഖം മനസ്സിലേക്ക് ഓടിയെത്തി അത് അവളെ ചെറുതായൊന്ന് നൊമ്പരപ്പെടുത്തി.....ഇനി വൈകിച്ചു കൂടാ....സേറ പറഞ്ഞത് പോലെ തുറന്നു പറയാതെ നഷ്ടപ്പെടുത്താൻ കഴിയില്ല.....എത്രയും വേഗം ജോണിനോട് എന്റെ മനസ്സിലുള്ളത് പറയണം.....ഗീതു മനസ്സിലുറപ്പിച്ചു.........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story